Aksharathalukal

HAMAARI AJBOORI KAHAANI 28

 


    HAMAARI AJBOORI KAHAANI 





പാർട്ട്‌ 28




ഇച്ചായാ വേണ്ടാട്ടോ.... ആരേലും കാണുവേ.......

കഷ്ടാട്ടോ അപ്പുവേ നിനക്കിപ്പോ എന്നോട് ഒരു സ്നേഹോല്ല....

കെട്ടിപ്പിടിച്ചിരുന്ന കൈകളെ വിടുവിക്കാൻ നോക്കുന്ന അപ്പുവിനെ നോക്കി ഒരു കുഞ്ഞു പരിഭവത്തോടെ ഇച്ചായൻ പറഞ്ഞു.

ഹാ അങ്ങനങ്ങു പിണങ്ങല്ലേ ഇച്ചായാ.... ഇപ്പൊ എന്താ ഉമ്മയല്ലേ വേണ്ടേ.... ഞാൻ തരാല്ലോ.....

പിണങ്ങി മുഖം വീർപ്പിച്ചു വെച്ചേക്കുന്ന മുഖത്ത് ഒരു കുഞ്ഞു കുത്തും കൊടുത്തു അപ്പു പറഞ്ഞു.

മ്മ്മ്മ്മ്...

തല അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചു വേണ്ടായെന്നു കാണിക്കുന്ന ഇച്ചായനെ അപ്പു സംശയത്തോടെ നോക്കി.

അപ്പോഴേക്കും ഒരു കള്ളച്ചിരിയോടെ ഇച്ചായൻ ആദ്യം നെറ്റിയിലും പിന്നെ രണ്ട് കണ്ണുകളിലും മൂക്കിലും കവിളുകളിലും അവസാനമായി ചുണ്ടും തൊട്ടു കാണിച്ചു.

അത് മനസ്സിലായപോലെ അപ്പു ഇച്ചായന്റെ വയറ്റിന്നിട്ടു ഒരു കുഞ്ഞു ഇടിയും ഇടിച്ചു നെറ്റിയിലും പിന്നെ മിഴികളിലും മൂക്കിലും അങ്ങനെ ചുണ്ടിൽ ഉമ്മ വെക്കാൻ പോയതും പെട്ടെന്ന് എന്തോ ഒന്ന് വന്നു ശക്തിയിൽ നെഞ്ചിലിടിച്ചു. ചോര ഒലിക്കുന്ന നെഞ്ച് പൊത്തിപിടിച്ചു അപ്പു നെഞ്ച് പൊതിഞ്ഞുപിടിച്ചു അലറികരഞ്ഞു.


ആാാാാ...... ഇച്ചായാആ...... എന്നെ രക്ഷിക്കോ..........


പ്ഫാ എണ്ണിച്ചുപോടി അലവലാതി.....

ഈ അവിഞ്ഞ സൗണ്ട് ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ....

ആത്മകതിച്ചോണ്ട് കണ്ണ് ചിമ്മി തുറന്നു നോക്കിയ അപ്പു കാണുന്നത് ഭദ്രകാളി മോഡിൽ നിൽക്കുന്ന നിഹായെയാണ്.

ഹായ് ഇതെന്റെ നിഹായല്ലേ.....

കിളിപോയപോലെ നിഹായെ തൊട്ടുനോക്കിക്കൊണ്ട് അപ്പു പറഞ്ഞു.

അയ്യോ അപ്പൊ എന്റെ ഇച്ചായൻ......

അവിടെല്ലാം പരതിക്കൊണ്ട് അപ്പു പറഞ്ഞതും കത്തുന്നൊരു നോട്ടമായിരുന്നു നിഹായുടെ മറുപടി.

ചിരിക്കണോ വേണ്ടായോ എന്നുവെച്ചു അപ്പുവോന്നു ചിരിച്ചുകൊടുത്തു.

നീയിങ്ങനെ ഹീറ്റാവല്ലേ മോളുസ്സേ....

നിഹായുടെ കവിളിൽ പിടിച്ചു കൊഞ്ചിച്ചോണ്ട് അപ്പു പറഞ്ഞു.

ദേ കൊച്ചേ എന്നെക്കൊണ്ടൊന്നും പറയിക്കല്ല്..... അവളുടൊരു ഇച്ചായനും കോപ്പും..... കുറച്ചൂടെ താമസിച്ചെങ്കിൽ നീയെന്റെ ചാരിത്ര്യം ചരിത്രമാക്കിയേനെയെല്ലോ......

അപ്പുനെ നോക്കി പല്ലുകടിച്ചു നിഹാ പറഞ്ഞു.


നീയൊന്ന് ക്ഷെമിയെന്റെ കുട്ടാ.... ഒരബദ്ധം പറ്റിയതല്ലേ..... നിനക്കറിയ്യോ ഞാനെന്റെ ടോവിനോച്ചായനുവായി കട്ട റൊമാൻസിൽ നിക്കുമ്പോളല്ലേ നീ വന്നെല്ലാം ചളവാക്കിയത്.

അപ്പു തന്റെ ബെസ്‌മം നിഹയോടായി പറഞ്ഞു.

ദേ പെണ്ണെ ഒരൊറ്റ ചവിട്ട് വെച്ചുതന്നാലുണ്ടല്ലോ..... അവൾക്ക് റൊമാൻസിക്കണോങ്കിൽ അവൾക്ക് തന്നായാപ്പോരെ..... അടുത്ത് കിടക്കുന്ന എന്റെ മണ്ടക്കെന്തിനാടി ഊളെ അതെല്ലാം പരീക്ഷിക്കുന്നെ...

അതിനു വെറുതെ തലയുംചൊറിഞ്ഞു ഒരു വളിച്ച ചിരിയങ്ങു ചിരിച്ചു.

വിഷയം മാറ്റാൻ നോക്കുമ്പോളാണ് ഇവിടെ ഇത്രയൊക്കെ നടന്നിട്ടും ആ തലകനേം കെട്ടിപ്പിടിച്ചു ചുണ്ടുംകൂർപ്പിച്ചു ഈത്തുവാ ഒലിപ്പിച്ചു കിടന്നുറങ്ങുന്നവളെ കാണുന്നെ.... അത് നമ്മുടെ പിള്ളേർക്ക് സഹിക്കോ... ഒന്നുല്ലേലും എന്ത് കിട്ടിയാലും കൊടുത്താലും ഒരുപോലെ എന്ന് മുദ്രവാക്യം വിളിച്ചു നടക്കുന്നവളുമാരല്ലേ....അപ്പൊ പിന്നെ ഒട്ടും കുറക്കാൻ പാടില്ലല്ലോ. നിഹായെ നോക്കിയപ്പോൾ അവിടെയും ഏകദേശം ഇതൊക്കെ തന്നെയാ ചിന്തിക്കുന്നെന്ന് മനസ്സിലായതും കൊച്ചു ടീവിയിലെ ജാക്കിച്ചാനെ മനസ്സിൽ ധ്യാനിച്ചു നല്ലൊരു ചവിട്ടങ്ങു വച്ചു കൊടുത്തു.

ആഹാ കുട്ടി ദാ പറന്നുപോവുന്നു..


ഹമ്മാസ്കി.....

അയ്യോ നാട്ടാരെ ഓടി വരണേ ഈ കുറുനരി എന്നെ പൊട്ടക്കിണറ്റിൽ തള്ളിയിട്ടു എന്റെ മാങ്ങാണ്ടി അടിച്ചോണ്ട് പോവുന്നെ...... അയ്യോ എന്റെ മാങ്ങാണ്ടിയെ.... എടാ നിക്കടാ അവിടെ നീ രണ്ടാഴ്ച വയറിളകി കിടക്കൂടാ...... ങ്ങി ങ്ങി ങ്ങി ങ്ങി 😭.


ഇവടിപ്പോ ആരാ പടക്കം പൊട്ടിച്ചേ എന്നാ ഭാവത്തിലാണ് അപ്പൂന്റെയും നിഹായുടെയും നിൽപ്പ്.

പ്ഫാ..... എണ്ണിക്കടി കോപ്പേ..... അവളുടെ അമ്മൂമ്മേടൊരു മാങ്ങാണ്ടിയും കുറുനരിയും...... നാണവുണ്ടോടി നിനക്ക്......

അപ്പു വൻ ടെറർ ലുക്കിട്ടതും നിലത്തു കിടന്ന് മോങ്ങിക്കൊണ്ടിരുന്ന നയാ അറിയാതെ തന്നെ ചാടി എന്നിച്ചു അറ്റെൻഷൻ അടിച്ചു നിന്നുപോയി.

ഇതെല്ലാം കണ്ട് ചിരിച്ചോണ്ട് നിഹായും അടുത്ത് തന്നെ നിപ്പോണ്ട്.


എടികളെ.... നീയൊക്കെ എന്ത് ദുഷ്ടകളാടി.... ഞാനൊരു മാങ്ങാണ്ടി ചപ്പിയതിനല്ലേ എന്നോട് ഇങ്ങനൊക്കെ ചെയ്തേ.... നിങ്ങളും കുറുനരിയുമെല്ലാം ഒരേപോലെയാ...... ആർക്കും ഒരുപദ്രവും ചെയ്യാണ്ട് നിന്നു മാങ്ങാണ്ടി ചപ്പിയ എന്റെ മാങ്ങാണ്ടി അടിച്ചോണ്ട് പോയി നീയൊക്കെ ഞാനത് തിരികെ വാങ്ങുന്നേനു മുന്നേ എന്നെ തൊഴിച്ചു പൊട്ടക്കിണറ്റിൽ ആക്കിയില്ലെടി....

നയാ അവളുടെ ബെസ്‌മം പറഞ്ഞു.

അയ്യേ ഇവളെന്താ ഇങ്ങനെ എന്നാ ഭാവത്തിൽ അപ്പുവും നിഹായും അവളെ നോക്കി.




ടിങ് ടോങ്... 🔔📣


അടുക്കളയിൽ ധൃതി പിടിച്ചു പണി ചെയ്തോണ്ടിരിക്കുമ്പോളാണ് കാളിങ് ബെൽ അടിക്കുന്നത് മേരാമ്മി കേൾക്കുന്നേ.


ആഹാ ഇതാരാ ഗായു മോളോ.... വാ അകത്തു കേറു....

ഹാ അമ്മി തിരക്കിലായിരുന്നെന്ന് തോന്നുന്നല്ലോ...

ഓഹ് രാവിലെ അടുക്കളയിൽ കുറച്ചു പണിയുണ്ടായിരുന്നു......എന്തായാലും മോള് വന്നതല്ലേ ദേ മൂന്നെണ്ണോം ആ റൂമിൽ ആദ്യം തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്.... ഇന്ന് കൊറച്ചു നേരത്തെ തുടങ്ങിയെന്നു തോനുന്നു പൊട്ടലും ചീറ്റലും ഞാൻ കുറച്ചു തിരക്കിലായോണ്ട് അങ്ങോട്ട് പോയില്ല.....


ആണോ എന്നാ ഞാനൊന്ന് പോയി നോക്കാം..... അതുങ്ങളുടെ അടിക്കിടയിൽ കയറിയാൽ അവസാനം അവരൊന്നുമാവും നമ്മള് ശശിയുമാവും......

അത് ശെരിയാണെന്നപോലെ അമ്മിയും ഒന്ന് ചിരിച്ചു.



പിള്ളേരെ..... ഡേയ് പിള്ളേരെ.......

റൂമിന് ഫ്രണ്ടിൽ ചെന്നാണ് ഗായേച്ചി കൊട്ടിവിളിക്കുന്നത്.

നേരെയങ്ങു കേറിചെന്നാൽ വഴിക്കൂടെ പോവുന്ന പണിപോലും സ്വന്തം തലയിലാവുന്നു ചേച്ചിക്ക് നല്ല ബോധ്യോണ്ടേ... അനുഭവം ഗുരു എന്നല്ലേ...

ഗായേച്ചിടെ സൗണ്ട് കേട്ടതും മൂന്നാളും വന്നു ഡോർ തുറന്ന് ഇളിച്ചോണ്ട് മുന്നിൽപോയി നിന്നു.


ആഹാ നല്ല കോലാണെല്ലോ എല്ലാത്തിന്റേം....... ഇന്നല്ലേ നിങ്ങള് കോളേജിൽ പോയി തുടങ്ങുന്നേ... ഇന്നെങ്കിലുവൊന്ന് നന്നായിക്കൂടെ പിള്ളേരെ....

മൂന്നാളേം മാറി മാറി നോക്കി ഗായേച്ചി ചോയിച്ചു.

അതിനും മൂന്നാളും നല്ലോലങ്ങു ഇളിച്ചു കാണിച്ചു.



മ്മ് ചെല്ല് ചെല്ല് ചെന്ന് റെഡിയാവ്......

എന്തൊക്കെ പറഞ്ഞിട്ടും ഒരു കാര്യോല്ലാന്ന് മനസ്സിലായതും എല്ലാണ്ണത്തിനേം റെഡിയാവാൻ ഓടിച്ചു.




ദേ മക്കളെ അവിടെപ്പോയ് പ്രശ്‌നൊന്നും ഉണ്ടാക്കല്ലേ..... നല്ല കുട്ടികളായി ഇരുന്നോണ്ട്....

ഇതിപ്പോ കൊറേ നേരായി ഈ കലാപരിപാടികൾ തുടങ്ങിയിട്ട്. അമ്മിയും നന്ദേട്ടനും ഗായേച്ചിയുമെല്ലാം മാറി മാറി ഉപദേശിക്കുന്നുണ്ട്. അതും പോരാഞ്ഞു ഫോൺ വിളിച്ചു ജാച്ചാപ്പയുടെ വകയും കിട്ടിട്ടുണ്ട്. അതുപിന്നെ എല്ലാരേം കാണിക്കാൻ വേണ്ടിട്ടാണ് വിളിച്ചതെങ്കിലും ആദ്യം കൊറേ പ്രഹസനമൊക്കെ നടത്തി അവസാനം അടുത്താരൂല്ലാന്ന് ഉറപ്പുവരുത്തിച്ചിട്ട് പോയി തകർത്തുവാരിക്കൊള്ളാൻ അനുവാദോം കൊടുത്താണ് ഫോൺ വച്ചേ...

ഇപ്പൊ ഈ കിടന്ന് പറയുന്നതല്ലാതെ ഒരു ഗുണോം ഉണ്ടാവാൻ പോണില്ലാന്ന് ഈ കേൾക്കുന്നവർക്കുമറിയാം പറയുന്നവർക്കുമറിയാം പിന്നെന്തിനാ ഇങ്ങനത്തെ പ്രഹസനങ്ങളെന്ന് ചോയിച്ചാൽ ഒരു മനസുഗം..... അത്രതന്നെ.


അങ്ങനെ കോട്ടക്കണക്കിന് ഉപദേശോം കേട്ടു അവർ പോവുകയായി മക്കളെ അവർ പോവുകയായി.

ഇനിയെന്തൊക്കെ നടക്കുന്ന് കണ്ട് തന്നെയറിയാം.



ഒരു വർഷത്തെ നീണ്ടകാല ഇടവേളക്ക് ശേഷം വീണ്ടുമിതാ സ്കൂൽനിന്നും കോളേജിലേക്ക് 😎......

മലയാള സിനിമലോകത്തെ പ്രകൽഭരേ എല്ലാം അനുകരിക്കാൻ ശ്രമിച്ചുകൊണ്ട് അപ്പു ഒരു കിടുക്കാച്ചി ഡയലോഗ് അങ്ങ് കാച്ചി.

നിഹായും നയായും എവിടുന്ന് കിട്ടുന്നു ഇമ്മാതിരി ദുരന്തങ്ങൾ എന്നാ ഭാവത്തിൽ കൊട്ടക്കണക്കിന് പുച്ഛമെറിഞ്ഞോണ്ട് നിന്നു.


പോടെയ് പോടെയ് പണ്ടേ ഞാൻ കിടിലവാണ് ഹൈ ലെവലാണ് വേറെ ലെവലാണ് എന്നപോലെ സ്വയം കോളേറൊക്കെ പൊക്കി അഭിമാനപുളകിതയായങ്ങു നിന്നു...... ഹല്ല പിന്നെ...... അപ്പുവിനെ തോൽപ്പിക്കാനാവില്ല മക്കളെ......

ഇതിനൊരു മാറ്റവും വരാൻ പോണില്ലാന്ന് മനസ്സിലാക്കി മൂന്നാളും കയ്യൊക്കെ കോർത്തു ഒരു വമ്പൻ എൻട്രിയങ്ങു കാച്ചി.


ശ്യേ ഒരു ബിജിഎം കൂടിടണാരുന്നു.......

വീണ്ടും നമ്മുടെ അപ്പുമോൾ സ്കോർ ചെയ്തു.



🎶🎶ആരിവളാരിവൾ ബാഗും തൂക്കി പോയിടുന്നോൾ 🎶🎶

അയ്യായ്യേ വേണ്ട......

🎶🎶എന്റെ ബാഗിൽ ബുക്കും പല പല സാനങ്ങളുമുണ്ട് ഞാനിതാ വീണ്ടും പഠിച്ചാനായി വന്നിട്ടുമുണ്ട്
നിങ്ങളും വന്നാൽ ഒന്നിച്ചു നമുക്ക് പഠിച്ചാൻ പോവാല്ലോ 
വാ വാ...വായോ.. ഒന്നിച്ചു വായോ പഠിച്ചാൻ പോവാല്ലോ 🎶🎶


          
ആഹാ എന്ത് വ്യത്യസ്ഥമായ ആചാരം എന്നാ ഭാവത്തിൽ നോക്കി ചിരി കടിച്ചുപിടിച്ചു നിക്കാണ് നിഹായും നയായും.

അപ്പുവാണേൽ ഇത് പാടിയവനെ ഇപ്പൊ കയ്യിൽകിട്ടിയാൽ ഇപ്പൊ തട്ടുന്ന് പറഞ്ഞാണ് നിൽപ്പ്.



എങ്ങനിണ്ട് കുട്ടികളെ എന്റെ ബിജിഎം പൊളിച്ചില്ലേ...
   
കോളേറൊക്കെ ഒന്നുടെ പൊക്കി എന്തോ വലിയ കാര്യം ചെയ്തപോലെയുള്ള വരവൂടായപ്പോ അപ്പുന്റെ ടെമ്പർ തെറ്റി.


പ്ഫാ ഏതവനാടാ നീയ്...... നിനക്കെന്നെ ശെരിക്കറിയില്ല..... ഞങ്ങടെ നാട്ടിൽച്ചെന്നൊന്നു തിരക്കിനോക്കണം ഈ അപ്പു ആരാന്നറിയണോങ്കിൽ......

പല്ലുകടിച്ചു കലിപ്പിൽ അപ്പു പറഞ്ഞു. ഇതുവരെയും ആളിനെ വ്യക്തായി ആരും കണ്ടിട്ടില്ല്യാട്ടാ..


അപ്പു ആരാ........

ആാാാാ.....

അവന്റെ താളത്തിലുള്ള ചോദ്യത്തിന് നിഹായും നയായും അറിയാതെത്തന്നെ പറഞ്ഞുപോയി.

അപ്പുവാണേൽ നിനക്കൊക്കെ ഞാൻ താരാട്ടാന്നും പറഞ്ഞാണ് നിൽപ്പ്.

നിഹായും നയായും അപ്പൊത്തന്നെ വേറെങ്ങോട്ടോ നോക്കിനിന്നു.


നീ പോടാ മരപ്പട്ടി...... ഡാ തെണ്ടി നീയാ...... നീയെന്താടാ ഇവിടെ.....

കുറച്ചൂടെ തെറി വിളിക്കാൻ വന്നതും അവനെ കണ്ടു അവളെറിയാതെ വായ് പൊളിച്ചുപോയി.


കുറച്ചു മീൻ വാങ്ങാൻ വന്നെയാ ഇവിടെ എന്തേ.....

അവൻ നന്നായങ്ങു പുച്ഛിച്ചുവിട്ടു.

അപ്പോഴാണ് നിഹായും നയായും ആളെ കാണുന്നത്.


എടാ വിക്കിക്കുട്ടാ നീയാ......

അവനെ കണ്ടു കണ്ണുതള്ളി നിഹാ പറഞ്ഞുപോയി.


ആരാന്ന് മനസ്സിലായാ ഇതാണ് നമ്മുടെ വീക്ഷിത് എന്ന വിക്കി. ഇനിയും മനസ്സിലാവാത്തവര് (പാർട്ട്‌ 14) നോക്കിയാമതിട്ടാ.


അതേല്ലോ മക്കൾസ് നാൻ നാൻതന്നെ.....

ഒരു പ്രത്യേക ഈണത്തിൽ വിക്കി പറഞ്ഞു.

ഹാ ചേച്ചി ചേച്ചിന്നു വിളിച്ചുനടന്ന ചെക്കനാന്ന് പറയ്യോ ഇപ്പൊ ഇവനെക്കണ്ടാ...... ഒന്നുല്ലേലും ഞങ്ങള് നിന്റെ സീനിയർ അല്ലേടാ......

വിക്കിടെ ബഹുമാനമില്ലായ്മ കണ്ട് അപ്പു പറഞ്ഞു.

എന്തോ...... എങ്ങനെ...... സേച്ചിമാരൊക്കെ പണ്ട്....... ഇപ്പൊ നമ്മളെല്ലാം മച്ചാ മച്ചായാട്ടാ.....

അപ്പുന്റെ ബഹുമാനസ്വപ്നത്തിൽ പെട്രോളോരിച്ചു വിക്കി.

എടാ എടാ ഇന്നല്ലേലും പണ്ടത്തെ ഒന്നും മറക്കാൻ പാടില്ലാട്ടാ.......

അപ്പു പിന്നേം വിട്ടുകൊടുക്കാൻ തയാറല്ല.

ഒഞ്ഞു പോ അമ്മുമ്മേ....... പണ്ടെന്റെ വീട്ടുകാരെന്നോട് കാണിച്ച കൊടുംവഞ്ചന കാരണം എന്തൊക്കെ ഗതികേടാ എനിക്ക് വന്നേന്നാ........

ഇവനിതെന്തു തേങ്ങയാ പറയുന്നെന്നുള്ള ഭാവത്തിൽ മൂന്നാളും പരസ്പരം നോക്കി.


ഒന്നുമങ്ങോട്ട് കത്തിയില്ലാല്ലേ...... ഞാൻ തന്നെ പറഞ്ഞരാം....... അതായത് when i was a little child....... My parents തോൽപ്പിച്ചു me

ഇല്ലാത്ത കണ്ണീരു തുടച്ചോണ്ട് വിക്കി പറഞ്ഞു.


സത്യാ ഞാൻ പറഞ്ഞെ...... തോറ്റതല്ല..... തോൽപ്പിച്ചതാ.... അതും പെൻസിൽ പിടിക്കില്ലെന്ന നിസ്സാരമായ കാരണംകൊണ്ട്.......

പണ്ട് എന്നെ എൽ കെ ജി ചേർത്തപ്പോ ഞങ്ങടെ വീടിന്റെ അടുത്തുള്ള സുമതി ടീച്ചറിന്റ ക്ലാസ്സിലായിരുന്നു ചേർത്തത്. എനിക്കാണേൽ ചെറുതായിട്ട്.... വളരെ ചെറുതായിട്ട് മടിടെ അസ്‌കിതയുള്ളോൻഡ് പെൻസിലൊഴിച്ചു വേറെന്തും ഞാൻ പിടിക്കായിരുന്നു. അതിനെന്റെ വീട്ടുകാരും ആ സുമതി തള്ളയൂടെ തന്ന പണിയായിരുന്നു അടുത്ത വർഷം എല്ലാരും ക്ലാസ്സ്‌ മാറി ഒരു ബിൽഡിങ്ങിൽനിന്ന് പുതിയ ബിൽഡിങ്ങിൽ പോയപ്പോൾ എന്നെ മാത്രം കൊണ്ടോയില്ല. അവരുടെ പുറകെ പോവാൻ നിന്ന എന്നെ ആ തള്ള ഇഞ്ചിമുട്ടായികാണിച്ചു മയക്കി അവിടെത്തന്നിരുത്തി. അന്ന് ശെരിക്കുമെന്താ സംഭവൊന്നൊന്നും അറിയാതോണ്ട് ഞാനത് കാര്യാക്കിയില്ല. അന്നെന്തായിരുന്നു സംഭവിച്ചതെന്നറിവായ കാലം മുതൽ ആ സുമതിത്തള്ളയെ കണ്ടാ ഞാനോടിക്കും..... അവസാനം എന്റെ ശല്യം സഹിക്കാൻവയ്യാണ്ട് അവരെങ്ങോട്ടോ നാടുവിട്ടെന്നാ കേട്ടെ..... അങ്ങനെ മര്യാദക്ക് പോവേണ്ട എന്റെ ഒരു വർഷം അവരെല്ലാംചേർന്ന് ഇല്ലാണ്ടാക്കിയേ....... ബെസ്മുണ്ടേ........


വിക്കിടെ സ്റ്റോറി കേട്ട് അറിയാതെ താടിക്ക് കൈവെച്ചുപോയിരുന്നു മൂന്നാളും.


പോട്ടെടാ വിക്കിക്കുട്ടാ....... നിനക്കിതായിരിക്കും വിധിച്ചിട്ടുള്ളെ.......

വിക്കിനേം സമാധാനിപ്പിച്ചു നയാ ബാക്കിയുള്ളതുങ്ങളേം വിളിച്ചോണ്ട് കോളേജിലേക്ക് പോയി.



കുറച്ചെങ്ങോട്ട് ചെന്നപ്പോഴേ അവർക്കുള്ള വിളി വന്നിരുന്നു.

ചുറ്റും കൂടിനിന്ന ഗാങ്ങുകളിൽ ഒന്നിന്റെ തലവൻ കൈകൊട്ടി വിളിച്ചതും നമ്മുടെ പിള്ളേര് ഒടുക്കത്തെ അനുസരണയോടെ വരിവരിയായി പോയി.



എന്താ നിന്റെയൊക്കെ പേര്......

കൂട്ടത്തിലൊരു ചേച്ചി ചോയിച്ചു.

ഹായ് ഞാൻ വീക്ഷിത്..... വിക്കിന്ന് വിളിക്കും.... ഇവരെന്റെ പെങ്ങമ്മാര്.....

ആ ചേച്ചി ചോയിച്ചു തീരേണ്ട താമസം നമ്മുടെ വിക്കിമോൻ ചാടിക്കേറി പറയാൻ തുടങ്ങി.

ഇതെന്തു ജീവി എന്നാ ഭാവത്തിൽ ആ സീനിയർ ചേച്ചി നോക്കിപ്പോയി. എന്നാൽ ബാക്കി ചേട്ടായിമാർക്കൊന്നും അവന്റെ ആ ആളുകാണിക്കൽ അത്രക്കങ്ങു ദഹിച്ചില്ല.

എന്നാ ആങ്ങളയങ്ങോട്ടൊന്ന് മാറിക്കേ..... ഇനിം ഞങ്ങള് നിന്റെ പെങ്ങമ്മാരോട് ചോയിച്ചോളാം ബാക്കി വിവരങ്ങൾ......

അതിലൊരേട്ടൻ മുന്നോട്ട് വന്നു പറഞ്ഞു.

അയ്ഷ് വേണ്ടായിരുന്നല്ലോ എന്നാ ഭാവമായിരുന്നു നമ്മുടെ വിക്കിക്കുട്ടന്.

ഇനി അവിടെ ആങ്ങളേടെ പങ്കോന്നുവില്ലാത്തോണ്ട് പെങ്ങമാരെ വിട്ടു പുതിയതായി വരുന്ന പെൺപിള്ളേരുടെ എണ്ണമെടുക്കാൻ തുടങ്ങിയിരുന്നു അവൻ.


എന്നാപ്പിന്നെ ആ ആങ്ങളയുടെ ഈ പെങ്ങമ്മാര് ഒന്ന് പരിചയപ്പെടുത്തിയാട്ട്......

കൂട്ടത്തിലോരേട്ടൻ പറഞ്ഞു.

ഞാൻ അഭിനയ നയാന്ന് വിളിക്കും.....

ആദ്യം തന്നെ നയാ ചാടിക്കേറി പറഞ്ഞു.

എന്തോന്നാ നായെന്ന... താനെന്താ മേനഘ ഗാന്ധിടെ ആളാ പട്ടിസ്നേഹം മൂത്തു സ്വന്തം പേരിനുപകരം നായെന്നൊക്കെ വിളിക്കാൻ....

കൂട്ടത്തിലൊരു കോഴി ലുക്കുള്ള ഏട്ടൻ പറഞ്ഞതും ബാക്കിയുള്ളതുങ്ങൾ മ്യാരക ചിരി.

അത് നമ്മുടെ കൊച്ചിനോട്ടും പിടിച്ചിട്ടില്ലാന്ന് ആ വീർത്തു വരുന്ന കവിള് കണ്ടാലേ മനസ്സിലാക്കാം.

അയ്യോ ചേട്ടാ നായ അല്ല നയാ.....

നല്ലോലെ നീട്ടിത്തന്നെ നയാ അങ്ങ് പറഞ്ഞു.

പിന്നേം അത് പറഞ്ഞു ചിരിച്ചെങ്കിലും നയാ പഞ്ചപുച്ഛമടക്കി നിന്നതേയുള്ളു.

അടുത്തത് നിഹായുടെ ഊരമായിരുന്നു.

ഞാൻ നിഹാലിക. നിഹാന്ന് വിളിക്കാ...

ഒരു ചെറിയ പുഞ്ചിരിയോടെ നിഹാ സ്വയം പരിചയപ്പെടുത്തി.

അവരെന്തെങ്കിലും ചോയിക്കാൻ പോവുന്നേനു മുന്നേ അപ്പു ചാടിക്കേറി പരിചയപ്പെടുത്തി.

ഞാൻ അപർണ..... അപ്പുന്നാ വിളിക്കാ......

അപ്പുന്റെ പറച്ചിൽ കേട്ടു കോഴിചേട്ടനെ നോക്കി പേടിപ്പിച്ചോണ്ടിരുന്ന നയായും കണക്കെടുത്തോണ്ടിരുന്ന വിക്കിയും പണി പ്രതീക്ഷിച്ചിരുന്ന നിഹായും ഒരുപോലെ ഞെട്ടി അവളെ നോക്കി.

എന്താ കാര്യോന്നല്ലേ..... പട്ടി കടിക്കാൻ വന്നാലും നീ പോടാ തെണ്ടി പട്ടി എന്നെക്കൊന്നാലും ഞാൻ നിക്കുല്ലാന്നും പറഞ്ഞു തെറിയും വിളിച്ചോണ്ട് ഓടുന്ന അപ്പു ദാണ്ട് അവരൊന്നു പരിചയപ്പെടാൻ വിളിച്ചേന് ഏതാണ്ട് കൊല്ലാൻ കൊണ്ടൊവുന്നപോലെ അഭിനയിച്ചു മരിക്കുന്ന അപ്പുനെ കണ്ടാൽ ആരാ ഞെട്ടത്തെ....


അവളുടെ മട്ടും ഭാവവും കണ്ട് ഏട്ടന്മാർ ഒന്നുടെ ഗമയിലാണ് ഇരിക്കുന്നത്. ബാക്കിയുള്ളതുങ്ങളെല്ലാം നിസ്സാരം എന്നും പറഞ്ഞുനിക്കുമ്പോ ഒരാള് മാത്രം ഭയഭക്തി ബഹുമാനത്തോടെ പേടിച്ചു വിറച്ചു നിക്കുന്നുണ്ടല്ലോ എന്ന് കരുതിയാവാം.

അതിലൊരു ഏട്ടൻ അപ്പുനോട് പാട്ട് പാടാൻ പറഞ്ഞതും അവളവിടെനിന്ന് താളം ചവിട്ടാൻ തുടങ്ങി.

അയ്യോ ഏട്ടാ..... എനിക്ക് അറിയില്ല എനിക്ക് പേടിയാ......

ഇപ്പൊ വിങ്ങിപൊട്ടുന്നുള്ള രീതിയിലെ അപ്പുന്റെ പറച്ചിൽ കേട്ടു ആകെയുണ്ടായിരുന്ന കിളികളും പറന്നു പോയി.




തുടരും....



വായിച്ചു ഇഷ്ടപ്പെടുന്നവർ അഭിപ്രായം പറയണേ 😌😌. 

 


HAMAARI AJBOORI KAHAANI   29

HAMAARI AJBOORI KAHAANI 29

4.8
1633

        HAMAARI AJBOORI KAHAANI      പാർട്ട്‌ 29 അപ്പുന്റെ നിൽപ്പ് കണ്ട് പാവം തോന്നി ഒരേട്ടൻ അവരോടു പോവാൻ പറഞ്ഞു. അപ്പോഴും കഞ്ചാവടിച്ചപോലെയായിരുന്നു ഓരോന്നിന്റെം നടത്തം. വേറാരു പറഞ്ഞിരുന്നെങ്കിലും അത്ര കാര്യമാക്കിയെന്ന് വരില്ലായിരുന്നു..... ഇതിപ്പോ അപ്പു..... അവളെ അറിയാവുന്ന ആരായാലും ഒന്ന് ഞെട്ടിപോവുവേ.... കുറച്ചങ്ങു നടന്നതും അപ്പുനെ എല്ലാണ്ണവുംകൂടെ വളഞ്ഞു. എന്തായിരുന്നാവോ അവിടെ നടന്ന നാടകത്തിന്റെ ഉദ്ദേശം..... നിഹയായിരുന്നു അത് ചോയിച്ചത്.. ഈൗ... മനസ്സിലായല്ലേ..... അവരെ നോക്കി അപ്പു നന്നായങ്ങു ചിരിച്ചു കാണിച്ചു. നിന്നെ ഞാൻ കാണാൻ തുടങ്ങിയത് ഇന്നുവിന്ന