Aksharathalukal

HAMAARI AJBOORI KAHAANI 29

 


      HAMAARI AJBOORI KAHAANI 



    പാർട്ട്‌ 29



അപ്പുന്റെ നിൽപ്പ് കണ്ട് പാവം തോന്നി ഒരേട്ടൻ അവരോടു പോവാൻ പറഞ്ഞു.

അപ്പോഴും കഞ്ചാവടിച്ചപോലെയായിരുന്നു ഓരോന്നിന്റെം നടത്തം. വേറാരു പറഞ്ഞിരുന്നെങ്കിലും അത്ര കാര്യമാക്കിയെന്ന് വരില്ലായിരുന്നു..... ഇതിപ്പോ അപ്പു..... അവളെ അറിയാവുന്ന ആരായാലും ഒന്ന് ഞെട്ടിപോവുവേ....


കുറച്ചങ്ങു നടന്നതും അപ്പുനെ എല്ലാണ്ണവുംകൂടെ വളഞ്ഞു.


എന്തായിരുന്നാവോ അവിടെ നടന്ന നാടകത്തിന്റെ ഉദ്ദേശം.....

നിഹയായിരുന്നു അത് ചോയിച്ചത്..

ഈൗ... മനസ്സിലായല്ലേ.....

അവരെ നോക്കി അപ്പു നന്നായങ്ങു ചിരിച്ചു കാണിച്ചു.

നിന്നെ ഞാൻ കാണാൻ തുടങ്ങിയത് ഇന്നുവിന്നലയുവല്ലല്ലോ മോളെ......

അപ്പുവായിരുന്നു അത്.

അധികവായിട്ടില്ലെങ്കിലും ഈ കുറച്ചു നാളുകൾക്കൊണ്ട് നിങ്ങളെ രണ്ടാളെയും ഞാൻ മനസ്സിലാക്കിട്ടുണ്ട്....

അപ്പു നയായെ നോക്കിയതും... രണ്ടാളേം നോക്കിക്കൊണ്ടവൾ പറഞ്ഞു.

ഇനിപ്പോ നിനക്കെന്താവോ പറയാനുള്ളെന്ന് പറഞ്ഞു വിക്കിയെ നോക്കിയതും...

ഈ പറഞ്ഞപോലൊന്നും എനിക്ക് നിങ്ങളെയറിയില്ലേലും അങ്ങനങ്ങു നന്നാവാൻ സാധ്യതയില്ലെന്ന് ഞാനൂഹിച്ചു....

എടാ ഭീകരാ എന്ന ഭാവത്തിൽ മൂന്നാളും അവനെ നോക്കി നിന്നുപോയി.


അതുപിന്നെ ഞാനി സ്റ്റോറിലൊക്കെ കാണുന്നപോലെ നായികയെ റാഗിങ്കിൽനിന്നു രക്ഷിക്കുന്ന നായകനെ തപ്പി.... ഇനിയിപ്പോ രക്ഷിക്കാൻ പറ്റാത്തോണ്ട് നായകൻ വരാണ്ടിരുന്നെന്ന് വേണ്ടല്ലോ.....

അപ്പു വല്യ കാര്യത്തിൽ പറഞ്ഞതും അയ്യേ എന്ന ഭാവത്തിലായിരുന്നു ബാക്കിയുള്ളവർ അവളെ നോക്കിയത്.


എന്തേ ഇഷ്ടായില്ലേ.... ഡോണ്ട് യു ലൈക്‌.... എന്നൊക്കെ ചോയിക്കണോന്നുണ്ടെങ്കിലും ഇനിയെങ്ങനെകൂടെ ചോയിച്ചാൽ താൻ തന്നെ ശശിയാവുന്നു കുട്ടിക്ക് നല്ല ബോധ്യമുണ്ടായൊണ്ട് ഒന്നും മിണ്ടാൻ പോയില്ല.

അവർ നേരെ ക്ലാസ്സിലേക്ക് പോവാൻ നിക്കുമ്പോളാണ് ഒരു പെൺകൊച്ചു വന്നു അവരുടെ കുറുകെ നിക്കുന്നെ.

ഏതവളെടെ... എന്ന ഭാവത്തിൽ നാലാളും പരസ്പരം നോക്കി.
എന്നിട്ട് വീണ്ടും അതിന്റെ മുഖത്തേക്കും നോക്കി.

അവളവിടെ പല്ല് മൊത്തോം കാട്ടി ചിരിച്ചു നിൽപ്പാ.


ആരാ.... 

അവസാനം നിഹാ ചോയിച്ചു.

ഞാനാ..... ആരാ.......

അതേപോലെ തന്നെ അവൾ തിരിച്ചു ചോയിച്ചു.

ഞങ്ങളാ........

ഇതാരാപ്പാന്നു പറഞ്ഞു നോക്കുമ്പോ ദാണ്ട് അപ്പുവും വിക്കിയും ഒരമ്മപെറ്റ അളിയൻമാരെപോലെ പറയുന്നു.

നേരത്തെ ഒന്നിനെ സഹിച്ച മതിയായിരുന്നു ഇനിയിപ്പോ രണ്ടിനേം സഹിക്കണോല്ലോന്നാലോയിച്ചു നയായും നിഹായും പരസ്പരം നോക്കി.


ഇനിയി നിക്കണതേതാവോന്നു ആലോയിച്ചു അവളെ നോക്കുമ്പോ അവൾ മച്ചു ഞാനിത്രനാൾ നിങ്ങളെത്തന്നെ നോക്കി നടന്നെ എന്ന ഭാവത്തിലാണ് നിൽപ്പ്.

നയാ അവളുടെ നേരെ കൈ നൊടിച്ചപ്പോൾ കുട്ടിക്ക് ബോധം വന്നപോലെ പിന്നേം ഇളി.

ഫസ്റ്റ് ഇയർ ആണോ....

അതെല്ലോ.....

ഇനിയും ആരേലും എന്തേലും പൊട്ടത്തരം പറയുന്നെന് മുന്നേ നിഹാ ചാടി കേറി പറഞ്ഞു.

എന്നാൽ പിന്നെയാണ് പറയേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയത്.

മുത്തുമണികളെ ഞാൻ ബന്നു ഞാൻ നിങ്ങടെ കൂടെ തന്നെയാ വരാ നിങ്ങടെ കൂടെ വരോള്ളു...... എന്നേം കൂട്ടില്ലേ നിങ്ങൾ......

ചാടിക്കയറി വന്നു എല്ലാണ്ണത്തിനേം തള്ളി താഴെയിട്ടു എല്ലാം സ്വയം പറയുവേം ചെയ്തു അവസാനം ചോയ്യിക്ക കൂട്ടുവോന്ന്.

ഇവളെയങ്ങു തട്ടിയാലോ എന്ന് ആലോയിച്ചു അവളെ നോക്കി പേടിപ്പിക്കയാണ് എല്ലാരും കൂടെ.

ഇതെന്താ എല്ലാരുവെന്നെയിങ്ങനെ നോക്കണേ ഞാനൊരു പാവല്ലേ.....

എന്നപോലെയാണ് അവളുടെ നിൽപ്പ്.

അതെ കൗതുകം ലേശം കൂടിപ്പോയതാ നിങ്ങളെങ്ങു ഷെമി....

ഞാൻ ദ്യുദിന ദ്യുദി എന്ന് വിളിക്കും. വീട്ടിൽ അച്ഛൻ അമ്മ ഏട്ടൻ ചേച്ചി എല്ലാരുവുണ്ട്.

ദ്യുദി അവളെത്തന്നെ പരിചയപ്പെടുത്തി.

ഈ പൊട്ടിത്തെറിയല്ലാതെ വേറെ കൊഴപ്പൊന്നൂല്ലാന്ന് തോന്നിയപ്പോൾ അവരും അവളോട് മിണ്ടിതുടങ്ങി. ചോയിച്ചു പറഞ്ഞുവന്നപ്പോ എല്ലാരും ഒരേ ക്ലാസ്സിൽ. പോരെ പൂരം.... പിന്നാകെയൊരു ജകപൊകയായിരുന്നു.

അതുപിന്നെ അങ്ങനെയല്ലേ വരോള്ളു... ഒരേപോലെ പ്രാന്തുള്ള ആളുകളൊത്തുകൂടിയാൽ പിന്നെ പറയണോ.

ക്ലാസ്സിൽ വന്നു കേറിയതും നമ്മുടെ പിള്ളേർ കലപില തുടങ്ങിയിരുന്നു. വിഷയം ദുദിക്കു എല്ലാരേം പരിചയപ്പെടുത്തി കൊടുക്കുവാ എന്നതായിരുന്നു. ആദ്യം തന്നെ നമ്മുടെ അപ്പുമോൾ തുടങ്ങാന്നു പറഞ്ഞോണ്ട് അവളുടെ കഥ കഴിയാ കാത്തിരുപ്പാണ് ബാക്കി മൂന്നാളും. 

അപ്പുവാണേൽ അവള് ജനിച്ച ആസ്പത്രീടെ ചുമരിന്റെ കളർ മുതൽ തുടങ്ങിയതാണ് ലവൾടെ കഥ. ഇപ്പൊ തീരും ഇപ്പൊ തീരും എന്ന് നോക്കി നിക്കുന്നവരെ ആരേം മൈൻഡ് ആക്കാതെ അവളുടെ കഥ പറച്ചിൽ നീണ്ടു നീണ്ടു പോയി. അവൾക്ക് ആദ്യമായി കിട്ടിയ സമ്മാനങ്ങൾ മുതൽ അവസാനമായി അവൾ വായിനോക്കിയ ചെക്കനെവരെപ്പറ്റി സഹിതം അവൾ പറഞ്ഞു. ഇനിയും നീ മിണ്ടിയാൽ അണ്ണാക്കിൽ വല്ലോം അടിച്ചു കേറ്റുന്നു വിക്കി ആദ്യം തന്നെ ഭീസണിപ്പെടുത്തി. ബാക്കി രണ്ടാളും ഏകദേശം അതെ ഭാവമാണെന്ന് കണ്ടതും അപ്പു നന്നായി. ദുദിയാണേൽ അവളുടെ കഥയുംകേട്ട് രസിച്ചിരുപ്പാണ്. ദുദി അപ്പുവിനെ വിടാതെ വട്ടംപിടിച്ചിരിക്കാൻ തുടങ്ങിയിട്ട് കൊറേ നേരമായിട്ടുണ്ട്. അപ്പു നിർത്തിയതും ബാക്കി മൂന്നാളും അവരുടെ കഥപറച്ചിൽ തുടങ്ങി.  

എല്ലാരുടേം കഥ കേൾക്കുമ്പോഴും ദുദി അപ്പുവിനെ വിട്ടിരുന്നില്ല. അവളുടെ അടുത്ത് വേറാരേം ഇരുത്തുവേം ചെയ്യുന്നില്ല. 

ആദ്യം കുറച്ചു നേരം നിഹായത് കാര്യമാക്കിയില്ലെങ്കിലും പിന്നേം അത് തുടർന്നപ്പോൾ അവൾക്കതത്ര പിടിച്ചില്ല.
അതിനിം ആരുത്തന്നെയാണേലും ആരൊക്കെ വന്നാലും നിഹായും അപ്പുവും ആ ബോണ്ട്‌ എപ്പോളും വേറെയാണ്.

അപ്പുവിനാണേലും അവളെ മൈൻഡ് ആക്കാതെ നിഹാ അധികനേരം വേറാരോടേലും കൂട്ടായിരുന്നാൽ അത് പിടിക്കില്ല... അതുപോലെ തന്നെയാണ് നിഹാക്കും. നയക്കതു നല്ലോലെ അറിയാവുന്ന കാര്യമാണ്. നയായും അവരിലൊരാളവാൻ ആഗ്രഹിച്ചപ്പോഴും ആയപ്പോഴും അവർക്കിടയിലൊരാളാവാൻ ആഗ്രഹിച്ചിട്ടുമില്ല അതിനു സാധിക്കുകയുമില്ല.  

ആരെങ്കിലും അതെന്താ അങ്ങനെന്നു ചോയിച്ചാൽ ഞങ്ങളിങ്ങനെയാണ് ഞങ്ങളുടെ ഫ്രണ്ട്ഷിപ് ഇങ്ങനെയാണ്...... ഒരു സുഹൃത്തു എന്നതിനുപരി അവർക്കെല്ലാം അവർ തന്നെയായിരുന്നു.  

ഇപ്പൊ വിഷയെന്താന്ന് വെച്ചാ നിഹക്ക് അപ്പുനെ അവൾ പിടിച്ചു വെച്ചത് ഇഷ്ടപ്പെടാതെ മുഖം വീർപ്പിച്ചു വച്ചു.
അപ്പു ഇതെല്ലാം കാണുന്നുണ്ടെങ്കിലും അവളെ കളിപ്പിക്കാൻ ഒന്നുമറിയാത്തപോലെയാണിരുപ്പ്. നയക്ക് ഇതെല്ലാം കണ്ട് ഇവിടിപ്പോ ഒരു യുദ്ധം നടക്കുമെന്ന ഭാവത്തിലാണിരുപ്പ്.

എന്നാൽ ഇതൊന്നുമറിയാതെ ഒടുക്കത്തെ കത്തിയടിയാണ് വിക്കിയും ദുദിയും.

                        ഇനിയും പിടിച്ചു നിക്കാൻ പറ്റില്ലാന്നു തോന്നിയതും നിഹാ ചാടിക്കയറി അപ്പൂന്റേം ദുദിടേം നടുക്ക് കയറിയിരുന്നു. ദുദി ജസ്റ്റ്‌ ഒന്ന് നോക്കിയിട്ട് വീണ്ടും കത്തിയടി തുടർന്നു.

അതോടെ ഈ പ്രഹസനവൊക്കെ കാട്ടിയ നിഹാ ശശി. എന്തായാലും അവളുടെ അപ്പുനെ തിരികെ കിട്ടിയതും കുട്ടി ഹാപ്പി. അവളെ കളിയാക്കി ചിരിക്കുന്ന അപ്പുനെ നോക്കി കട്ട പുച്ഛമിട്ട് നിഹാ സമാധാനം കണ്ടെത്തി.

അല്ലേലും ചങ്കിനെ നോക്കി വെറുതെയെങ്കിലുവൊന്ന് പുച്ഛിക്കുവ ഒരു സുഗാന്നേ....

ബാക്കി പിള്ളേരെല്ലാം നമ്മുടെ പിള്ളേരുടെ പ്രകടനം കണ്ടു ഇവരിത് എന്താപ്പോ കാണിക്കുന്നെന്ന് മനസ്സിലാതെ കണ്ണുതള്ളി ഇരുപ്പാണ്. ഇവരാണേൽ എല്ലാരേം നോക്കി നല്ലോലെ ഇളിച്ചുകാണിച്ചു.

നമ്മുടെ പിള്ളേർക്ക് പിന്നെ പ്രത്യേകിച്ച് ജാഡയൊന്നുല്ലാത്തോണ്ട് അങ്ങോട്ട് കയറിച്ചെന്ന് എല്ലാരേം പരിചയപ്പെട്ടു.


അങ്ങനെ ആകെ സംഭവബഹുലമായി നിക്കുമ്പോളാണ് അവരുടെ ക്ലാസ്സ്‌ ഇൻ ചാർജ് സാർ ക്ലാസ്സിലേക്ക് വരുന്നത്.

ആളെക്കണ്ടതും ക്ലാസ്സിലെ പിടക്കോഴിക്കളുടെയെല്ലാം ഉള്ളിൽ ലഡ്ഡു പൊട്ടി. നമ്മുടെ പിള്ളേർ ആവശ്യത്തിന് നല്ലോലെത്തന്നെ വായിനോക്കുവങ്കിലും ആ വന്ന ആളെക്കണ്ട് ദൈവമേ...... എന്തിനീയ്യ് ചതി....... എന്ന പാട്ടാണ് ആദ്യം ഓർമ്മ വന്നേ. എന്നാൽ ഒരാളുടെ മുഖത്തുമാത്രം പൂത്തിരി കത്തിയപോലെ ആയിരുന്നു.

എല്ലാരും ഒടുക്കത്തെ ആകാംഷയിൽ നോക്കി നിക്കുമ്പോ ഒരാള് ഇടക്കൂടെ കേറി പാഞ്ഞു നേരെ ഒരു വരവായിരുന്നു.

സാറിനെ നോക്കിക്കൊണ്ടിരുന്ന പിള്ളേരും പിള്ളേരെ കാണാൻ വന്ന സാറും ഒന്ന് സ്റ്റക്ക് ആയി.

അവൻ ക്ലാസ്സിലൊന്ന് മൊത്തത്തിൽ പരതി എല്ലാരേം നോക്കി ഇളിച്ചു കാട്ടി ഒറ്റ കുതിപ്പിന് അപ്പൂന്റേം നിഹെടേം നയെടേം മുന്നിൽ വന്നു നിന്നു.

മൂന്നാളും ഒരുപോലെ പുരികം പൊക്കി കാണിച്ചതും അവൻ ചുമൽകൂച്ചിക്കൊണ്ട് അവരെ നോക്കി പുച്ഛിച്ചു വിക്കിടെടുത്തു കയറി ഇരുന്നു.

ഒന്ന് ചുറ്റും നോക്കി പരിചയപ്പെടാൻ വന്നപ്പോഴേക്കും സാർ ക്ലാസ്സിൽ എത്തിയിരുന്നു. അതോണ്ട് പിന്നെ അവൻ അടങ്ങി ഒതുങ്ങി നേരെ നോക്കി ഇരുന്നു.

ഹലോ സ്റ്റുഡന്റസ്..... ഞാൻ നിങ്ങളുടെ ക്ലാസ്സ്‌ ട്യൂറ്റർ ആണ്.......ഋഷി സാർ എന്ന് വിളിക്കാം.

ഇനിയുള്ള ഒരുവർഷം നമ്മളായിരിക്കും എന്നും കാണേണ്ടവർ. നിങ്ങൾക്കെന്തു സഹായവും എന്നോട് ചോദിക്കാ.... എന്തും എന്നോട് പറയാ..... പക്ഷെ പഠിത്തതിന്റെ കാര്യത്തിൽ ഞാൻ സ്ട്രിക്ട് ആവും. അതുപോലെ ഈ വന്നിരിക്കുന്ന എല്ലാരും നല്ലൊരു ഭാവി സ്വപ്നം കണ്ടിരിക്കുന്നവരാണല്ലോ...... അതൊരിക്കലും ഇന്നത്തെ നിങ്ങടെ കുസൃതി കാരണം നഷ്ടപ്പെടാൻ പാടില്ല. കോളേജ് ലൈഫ് എൻജോയ് ചെയ്യണം കുഞ്ഞു കുഞ്ഞു കുസൃതികളും വേണം അതിന്റെയൊക്കെ നിയന്ത്രണവും നിങ്ങൾക്ക് വേണം. നിയന്ത്രിക്കേണ്ടി വരും എന്നുതോന്നിയാൽ ഞാൻ നല്ലോണം തന്നെ നിയന്ത്രിക്കും. അതിലും നല്ലതല്ലേ നിങ്ങൾതന്നെ നിങ്ങളെ നിയന്ത്രിക്കുന്നെ...........

അപ്പൊ കുട്ടികളെ ഫസ്റ്റ് ഡേ തന്നെ പഠിപ്പിച്ചു ഞാൻ നിങ്ങളെ വെറുപ്പിക്കുന്നില്ല. നമുക്കെല്ലാവരെമോന്ന് പരിചയപ്പെടാം....... അപ്പൊ തുടങ്ങിക്കോ......

ഒന്നാമത്തെ ബെഞ്ചിൽ ചൂണ്ടിക്കൊണ്ട് പറഞ്ഞുതുടങ്ങിക്കോളാൻ പറഞ്ഞു.

സാറിനെ കണ്ടപ്പോ മുതൽ പെൺപിള്ളേരെല്ലാം ഇജ്ജാതി വായ്‌നോട്ടം......

ഇതെല്ലാം കണ്ട് കുറച്ചു മുന്നേ പൂത്തിരി കത്തിച്ചിരുന്നവൾ എല്ലാത്തിനേം നോക്കി സ്വയമിരുന്നു പിറുപിറുത്തു.


ആ പൂത്തിരി കത്തിയ ആള് വേറെയാരുമല്ല നമ്മുടെ നയാമോൾ ആണ്.

ഇതൊക്കെ എപ്പാന്നു ചോയിച്ചാ തുടങ്ങിയിട്ട് നാള് കൊറേയായി. 

നിഹെടേം അപ്പൂന്റേം കൂടെക്കൂടിയ നാൾമുതൽ മൂന്നേട്ടന്മാരും നമ്മുടെ നയയോടും കമ്പനി ആയിരുന്നു. അജുവേട്ടനും ആൽവിച്ചനും അനിയത്തിക്കുട്ടിയായി ദത്തെടുത്തപ്പോ ഇനിയും ആളെങ്ങാനം അനിയത്തിയാക്കിയാലൊന്ന് പേടിച്ചു ഒരു കാര്യോല്ലാതെ റിച്ചേട്ടനുമായി അടിയിടുകയായിരുന്നു പതിവ്.

രണ്ടാൾടേം അടി കണ്ട് ഇവൾ ഇങ്ങനൊരു ഗാമുകി ആണെന്ന് ആരും സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല.

എന്നാൽ ഒരു ദിവസം ഏട്ടായിമാർക്കൊപ്പം കറങ്ങാൻ പോയപ്പോൾ അവരുടെ കൂടെ പഠിച്ച കുറച്ചു ചേച്ചിമാർ വന്നിരുന്നു. കാര്യം ഒന്നിനേം നമ്മുടെ പിള്ളേർക്കാർക്കും പിടിച്ചില്ലാട്ടാ.... എല്ലാം കൊറേ പുട്ടിയും വാരിയിട്ട് ഒടുക്കത്തെ ജാടയും ഷോയുമായിട്ട് ഏട്ടായിമാരുടെ കയ്യിൽ തൂങ്ങിയാണ് നടപ്പ്.  

ഇതെല്ലാം കണ്ട് നയാ നല്ലോലെ ഞെളിപിരി കൂടുന്നത് അപ്പുവും നിഹായും ശ്രദ്ധിച്ചിരുന്നു. 

ഇതൊന്നുവറിയാതെ റിച്ചേട്ടന്റെ കയ്യിൽ തൂങ്ങിനടക്കുന്ന പെണ്ണിനെ നോക്കി സ്മരിച്ചോണ്ടിരിക്കുകയാണ് നയാ.

റിച്ചേട്ടനോടൊന്ന് മിണ്ടുവേലും ചെയ്യാനാണ് അടിയിടുന്നത്... ഇവള് നിക്കുന്നോണ്ട് ഒന്നിനും പറ്റുന്നില്ല.


എങ്ങനൊക്കെയോ തിരിച്ചു വീട്ടിലെത്തിയതും നേരെ വാഷ് റൂമിൽ കയറി അവളെ നന്നായി ചീത്ത വിളിച്ചു സമാധാനത്തിൽ പുറത്തിറങ്ങിയ നയാ കാണുന്നത് അവളെത്തന്നെ നോക്കി കയ്യുംകെട്ടി നിക്കുന്ന അപ്പുനെയും നിഹായേയുമാണ്.

ഇനിം പറഞ്ഞില്ലേൽ അവരവളുടെ പപ്പും പൂടയുമിളക്കുന്നു ബോധ്യമായതും അധികം ബിൽഡ് അപ്പ്‌ ഇടാതെ നയാ കുറ്റസമ്മതം നടത്തി.


അന്ന് നിഹായും അപ്പുവും നയക്കുള്ള പണി റെഡിയാക്കിയതിലായിരുന്നല്ലോ ഏട്ടായിമാർ പെടുന്നതും അവർ പരിചയപ്പെടുന്നതും.

അന്ന് ശെരിക്കും അവൾക്കിട്ടുള്ള എന്തോ പണിയാന്നറിഞ്ഞാണ് നേരെ വന്ന കൊച്ചു തിരിഞ്ഞു പോയത്... അധികമങ്ങ് പോവുന്നേനു മുന്നേ അവിടുന്നുള്ള സൗണ്ട് കേട്ട് നോക്കിയതും കാണുന്നത് കളർ വെള്ളത്തിൽ മുങ്ങി നിക്കുന്ന മൂന്നേട്ടന്മാരെയാണ്.

അതിൽ ഒരേട്ടനെ മാത്രമായിരുന്നു അവളുടെ കണ്ണിലുടക്കിയത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നുപറയുന്നപോലെയായിരുന്നു നയക്കു.  

ആ ഏട്ടനെ വീണ്ടും അവരോടൊപ്പം കാണുമ്പോഴൊക്കെ അവൾക്ക് ആ ഏട്ടനോടൊന്ന് മിണ്ടണോന്നൊക്കെ തോന്നിയിരുന്നു.

നാളുകൾ കഴിയുന്നെനനുസരിച്ചു അവൾക്ക് റിച്ചേട്ടനോടുള്ള ഫീലിംഗ്സ് കൂടി കൂടി വന്നു.

റിച്ചേട്ടന്റോടൊപ്പം അപ്പു ബൈക്കിൽ പോവുന്ന കണ്ട് ആ സ്ഥാനത്തിരുന്നു പോവാൻ പറ്റാഞതിന്റെ സങ്കടവും കുശുമ്പുമൊക്കെയായിരുന്നു നയാ അവരെനോക്കി പുച്ഛിച്ചും പേടിപ്പിച്ചും സമാധാനം കണ്ടെത്തിയിരുന്നത്.


അവളുടെ ഈ കഥയെല്ലാം കേട്ട് എടി ഭീകരി എന്ന ഭാവത്തിലായിരുന്നു അപ്പുവും നിഹായും.


അന്നുമുതൽ നയയുടെ പ്രേമത്തിന് ചുക്കാൻ പിടിക്കുന്നതാണ് അവരുടെ പണി. കാര്യവിത്രയൊക്കെ ആയാലും റിച്ചേട്ടനെ പോയി പ്രൊപോസാൻ പറഞ്ഞാ അപ്പൊ നയക്ക് മുട്ടിടിക്കും. അതോണ്ട് ഇങ്ങനെ നോക്കിയും നോക്കിപേടിപ്പിച്ചുമൊക്കെ നിർവൃതി അടയലാണ് അവളുടെ സമാധാനം.

ഇവരുടെ ബെഞ്ചിന്റെ തൊട്ട് മുന്നിലത്തെ ബെഞ്ച് എത്തിയപ്പോൾ ബെൽ അടിച്ചോണ്ട് സാർ പോയിരുന്നു.

അതോടെ നേരത്തെ പൂച്ചക്കുട്ടിയായിരുന്നവൻ ചാടിയെഴുന്നേറ്റു അപ്പൂന്റേം നിഹെടേം അടുത്തുപോയി തൊണ്ടിവിളിക്കാൻ തുടങ്ങി.


ആരാ........

മൈൻഡ് കാണിക്കാതെ നിഹാ ചോയിച്ചു.


മുത്തുമണികളെ സേട്ടനെ മറന്നോ നിങ്ങൾ........

ലവൻ വല്യ കാര്യത്തിൽ പറഞ്ഞതും അയ്യേ ഏതാ ഈ അലവലാതി എന്നപോലെ അവരൊന്നു നോക്കി.



തുടരും....



വായിച്ചു ഇഷ്ടപ്പെടുന്നവർ അഭിപ്രായം പറയണേ 😌😌.
 

 


HAMAARI AJBOORI KAHAANI 30

HAMAARI AJBOORI KAHAANI 30

4.8
1489

   HAMAARI AJBOORI KAHAANI പാർട്ട്‌ 30നീയൊക്കെ ഇങ്ങനെയേ കാണിക്കുന്നെനിക്കറിയാടി..... ഒരു സ്നേഗവില്ലാത്ത ബൂർഷ്യകളെ......ചെക്കനെ പുച്ഛിച്ചതത്ര പിടിച്ചില്ല. അവരെ മൂന്നിനേം നോക്കി പല്ലുകടിച്ചോണ്ട് അവൻ പറഞ്ഞു.അയ്യാ നിന്നോട് ഞങ്ങളെപ്പോ വരണോന്നാടാ പറഞ്ഞെ..... എന്നിട്ട് തെണ്ടി വന്നേക്കുന്നു സാർ ക്ലാസ്സിൽ കേറാൻ വരുമ്പോ ചാടിക്കേറി ഷോയും ഇറക്കി....സംഭവം സത്യായോണ്ട് ലവനൊന്ന് ഇളിച്ചു കൊടുത്തു.അത് പിന്നെ മനഃപൂർവല്ലെടി..... ഞാൻ ശ്രമിച്ചയാ പറ്റണില്ലന്നെ......കാര്യം ചെക്കന് ഉറക്കം ഒരു ബലഹിനതയായി പോയി അതിനു അവന്റെ മമ്മിടെ