Aksharathalukal

ഹൃദയസഖി part 14

അവൾക്ക് പിന്നിലായി ചുവടുകൾ വെച്ചു അവനും നടന്നു.... രണ്ടു പേരുടെയും ചുണ്ടുകളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.....
 
അമ്മുവിൽ പുതിയൊരു സൗഹൃദത്തിന്റെ തുടക്കം ആയിരുന്നു എകിൽ ഹാഷിയിൽ തന്റെ പ്രണയം തന്റെ ഉള്ളിൽ മായാത്ത ചിത്രമായി തീർന്നതിന്റെ പുഞ്ചിരി ആയിരുന്നു....
 
ഈ കൈകളിൽ കൈകോർത്തു പിടിച്ചു ഈ വഴികളിലൂടെ നാം നടക്കും... അന്ന് നിന്റെ നെഞ്ചോട് ചേർന്നു എന്റെ പേര് കൊത്തിയ താലി ഉണ്ടാകും ഈ കഴുത്തിൽ.... ഒറ്റ കണ്ണ് ഇറുക്കി അമ്മുവിനെ നോക്കി ഹാഷി മനസ്സിൽ ഉരുവിട്ടു.....
 
മൗനം അവർക്കിടയിൽ കൂട്ടായി....
തിരിച്ചെത്തുമ്പോൾ തങ്ങളെ നോക്കി നിൽക്കുന്ന മനുവിനെ അവർ കണ്ടില്ല....
 
വരട്ടെ ചിപ്പി കാത്തിരിക്കുന്നുണ്ടാകും അമ്മു അവനോട് പറഞ്ഞു അകത്തേക്ക് പോയി....
 
ഹാഷി മറുപടി ആയി ഒരു ചിരി സമ്മാനിച്ചു അവനും അകത്തേക്ക് കയറി പോയി....
 
മനു -എന്താണ് നിനക്ക് പതിവില്ലാത്ത ഈശ്വര വിശ്വാസം ഒക്കെ വന്നു തുടങ്ങിയല്ലോ 
 
 ഹാഷി - അതു പിന്നെ നാം പാതി ദൈവം പാതി എന്നാണല്ലോ ഒറ്റക്കണ്ണ് ഇറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു 
 
മനു - ഡാ അവൾക്ക് ആങ്ങള മാര് 5 എണ്ണം ആണ് അതു മോൻ മറക്കണ്ട.... അവരെങ്ങാനും അറിഞ്ഞാൽ ഉണ്ടല്ലോ.... ചൂണ്ടു വിരൽ ഹാഷിക്ക് നേരെ നീട്ടി കൊണ്ടു മനു ചോദിച്ചു....
 
ഹാഷി - അവനു നേരെ ചൂണ്ടിയാ മനുവിന്റെ വിരൽ പിടിച്ചു തിരിച്ചു....
 
ഡാ വിടെടാ എന്റെ വിരലിന്നു വിടാടാ.....
 
ഹാഷി - അവർ ആരും അറിയില്ല ഇപ്പോൾ.... അറിഞ്ഞാൽ പെട്ടന്ന് തന്നെ ഞങ്ങളുടെ കെട്ടും നടത്തി തരും. കേട്ടോടാ മോനെ മൻജിത്തേ എന്നു പറഞ്ഞു അവന്റെ കൈകൾ മനുവിന്റെ കൈയിൽ നിന്നും മോചിപ്പിച്ചു....
 
ഒഹ് എന്തു ചെയിതാടാ നീ ചെയിതെ എന്റെ വിരൽ പിഴിതെടുത്തോ നീ..... വിരൽ ഉതികൊണ്ട് മനു പറഞ്ഞു....
 
ആ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിച്ചില്ലെകിൽ ഇനി അങ്ങോട്ട് ഇതുതന്നെ ആകും മോന്റെ ഗതി കേട്ടോടാ....
 
 
കേട്ടു
 
ഹാഷിക്ക് നേരെ തൊഴുതു പിടിച്ചു കൊണ്ടു മനു പറഞ്ഞു....
 
ആ അന്ത ഭയം ഇരുക്കണം എപ്പോളും. പുരിൻജിത കണ്ണേ.....
 
ഇവന് ഏതോ പ്രണയം മുത്തു തലക്ക് വട്ടായി ചത്ത  തമിഴന്റെ പ്രേതം കുടിക്കാണും അതാ ഇങ്ങനെ ഒക്കെ ( മനു anma) മനു നീ സ്വയം കരുതി ഇരുന്നാൽ ശരീരത്തിനു വലിയ അംഗ ബംഗം ഒന്നും പറ്റാതെ മുന്നോട്ട് പോകാം... മനു ആലോചനയോടെ തലക്ക് കൈ കൊടുത്തു ബെഡിൽ ഇരുന്നു....
 
എന്തോ പോയ എന്തിനെയോ പോലെ ഇരിക്കുന്ന മനുവിനെ കണ്ടു ഉള്ളിൽ നിറഞ്ഞ ചിരി കടിച്ചു പിടിച്ചു ഫോണുമായി ഹാഷി പുറത്തേക്ക് ഇറങ്ങി.....
 
 
അവന്റെ മുഖത്തു ഒരു സങ്കടം നിഴലിച്ചു..... അമ്മുവിനെ പിരിയണമല്ലോ എന്ന് ഓർത്തായിരുന്നു അവന്റെ വിഷമം....
 
എത്ര പെട്ടന്നാടി പെണ്ണെ നീ എന്റെ ലൈഫിലേക്ക് വന്നത്....
 
ഒന്ന് കാണാതെ, അടുത്തിരുന്നു ഒരു വാക്ക് മിണ്ടാതെ എന്തിനു ഒരു ചിരി പോലും പങ്കിടാതെ ഒരാൾക്ക് നമ്മളെ ഇത്രയധികം ഹാപ്പി ആക്കുവാൻ പറ്റുന്നുണ്ടെകിൽ some conections are beyond word
 
ഡാ..... ഹാഷി....
 
അഹ്....
 
നീ അമ്മുനെ കുറിച്ചാണ് ചിന്തിക്കുന്നത് എന്നറിയാം... അവളെ പിരിയാൻ നിനക്ക് വിഷമം ഉണ്ടല്ലേ.... ഞാൻ വേണമെങ്കിൽ ദ്രുവിയോട് സംസാരിക്കാം മനു ദൂരേക്ക് നോട്ടം പായിച്ചു കൊണ്ടു പറഞ്ഞു.....
 
ഇപ്പോൾ എന്തായാലും വേണ്ടടാ... അവൾ കുഞ്ഞല്ലേ... പഠിക്കട്ടെ ഇപ്പോൾ.... അവൾ ഇപ്പൊ ഫ്രീ ആയി പറക്കട്ടെടാ... സമയം ആകുമ്പോൾ ഞാൻ തന്നെ ദ്രുവിയോട് പറഞ്ഞോളാം...
 
നീ അവള് കുട്ടി ആണെന്നും പറഞ്ഞു ഇരുന്നോ.... വേറെ ആൺ പിള്ളേർ കൊണ്ട് പോകുമ്പോൾ പഠിച്ചോളും നീ....
മനു കുറച്ചു ദേഷ്യത്തിൽ പറഞ്ഞു കൊണ്ടു അവിടെ ചെയർലായി ഇരുന്നു.
 
 
എനിക്ക് വിധിച്ചതാണെകിൽ എനിക്ക് തന്നെ കിട്ടിയിരിക്കും... അതു രണ്ടു പർവതങ്ങൾക്ക് ഇടയിൽ ആണെകിൽ പോലും.. എന്നാൽ വിധിച്ചട്ടില്ലെകിൽ കിട്ടുകയും ഇല്ല ഒരിക്കലും, അതു എന്റെ ഈ രണ്ടു ചുണ്ടുകളുടെ ഇടയിൽ ആണെകിൽ പോലും... മനുവിനെ നോക്കി പറഞ്ഞു നിർത്തി ഹാഷി റൂമിനുള്ളിലേക്ക് കയറി പോയി....
 
അവൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് അമ്മുനെ... അവന്റെ ആ സ്നേഹം കാണാതെ പോകരുതേ എന്ന പ്രാർത്ഥന മാത്രമേ എനിക്കുള്ളൂ.... മനു ഒന്ന് നെടുവീർ പെട്ടു.....
 
 
തുടരും.... കമന്റ്‌ കരോ plz 
 

ഹൃദയസഖി 15

ഹൃദയസഖി 15

4.7
2165

ശരത് എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.... രാധികയുടെ മിഴികൾ ഈറനണിഞ്ഞു.... മക്കൾ മൂവരും ചേർന്നു അവരെ ചേർത്തു പിടിച്ചു....   എന്തിനാടോ താൻ ഇങ്ങനെ വിഷമിക്കുന്നെ... തനിക്ക് കാണണമെന്ന് തോന്നുമ്പോൾ ഞാൻ ഇങ്ങു എത്തില്ലേ പിന്നെ എന്തിനാ... ശരത്തിന്റെ വാക്കുകൾ ഇടറി.... അയാൾ വേഗത്തിൽ അച്ഛന്റെയും അമ്മയുടെയും കാൽ തൊട്ടു വണങ്ങി ആരെയും നോക്കാതെ തന്നെ വണ്ടിയിൽ കയറി....   ശരത്തിന്റെ വണ്ടി പടിപ്പുര കടന്നു അകന്നു പോയി....     ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️   നിനക്കെന്താ വല്ല മൂല കുരുവിന്റെ  അസുഖം തുടങ്ങിയോ????? എങ്ങും ഇരുപ്പുറക്കാതെ നടക്കുന്ന ചിപ്പിയെ കണ്ട