Aksharathalukal

ഹൃദയസഖി 15

ശരത് എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.... രാധികയുടെ മിഴികൾ ഈറനണിഞ്ഞു.... മക്കൾ മൂവരും ചേർന്നു അവരെ ചേർത്തു പിടിച്ചു....
 
എന്തിനാടോ താൻ ഇങ്ങനെ വിഷമിക്കുന്നെ... തനിക്ക് കാണണമെന്ന് തോന്നുമ്പോൾ ഞാൻ ഇങ്ങു എത്തില്ലേ പിന്നെ എന്തിനാ... ശരത്തിന്റെ വാക്കുകൾ ഇടറി.... അയാൾ വേഗത്തിൽ അച്ഛന്റെയും അമ്മയുടെയും കാൽ തൊട്ടു വണങ്ങി ആരെയും നോക്കാതെ തന്നെ വണ്ടിയിൽ കയറി....
 
ശരത്തിന്റെ വണ്ടി പടിപ്പുര കടന്നു അകന്നു പോയി....
 
 
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
 
നിനക്കെന്താ വല്ല മൂല കുരുവിന്റെ  അസുഖം തുടങ്ങിയോ????? എങ്ങും ഇരുപ്പുറക്കാതെ നടക്കുന്ന ചിപ്പിയെ കണ്ടു അമ്മു ചോദിച്ചു...
 
നിനക്കതു പറഞ്ഞാൽ മനസിലാവില്ല എന്റെ അമ്മുട്ടിയെ.....ചിപ്പി ഒരു താളത്തിൽ പറഞ്ഞു കൊണ്ടു അമ്മുന് അരികിലായി വന്നിരുന്നു....
 
അതെന്താ മനസ്സിലാവൻ പറ്റാത്ത ഒരു കാര്യം....
 
കാര്യം ഒന്നുമില്ല  കാരണം നീ കുട്ടി ആണ്....
 
ദേ ചിപ്പി മര്യാദക്ക് കാര്യം പറയുന്നോ അതോ... അമ്മു അവൾക്ക് അരികിൽ നിന്നും എണിറ്റു പോകാൻ ഒരുങ്ങി....
 
ചിപ്പി അവളെ തടഞ്ഞു നിർത്തി... പിണങ്ങല്ലേടാ....
 
കൈ രണ്ടും മാറിൽ പിണച്ചു കെട്ടി അമ്മു.... എന്നാ പറ.....
 
പറയാം പക്ഷേ നീ എന്നെ കളിയാക്കരുത്.....
 
ഇല്ലെടി പെണ്ണെ നീ കാര്യം പറ....
 
അതുപിന്നെ നിനക്ക് ദ്രുവി ഏട്ടന്റെ ഫോണിന്റെ പാസ്സ്‌വേർഡ്‌ അറിയോ????ചിപ്പി 
 
അഹ് അറിയാം അതിന് അമ്മു കണ്ണു ചുരുക്കി ചിപ്പിയെ നോക്കി
 
ഒന്ന് അടിച്ചു മാറ്റണം..... ചിപ്പി....
 
അടിച്ചു മാറ്റാനോ???? ഒഹ് എന്തിനാടി ആ പാസ്സ്‌വേർഡ്‌... നിനക്ക് വേറെ ഒന്ന് സെറ്റ് ചെയിത പോരെ.....
 
ഒഹ് ഇങ്ങനെ ഒരു മണ്ടി... ചിപ്പി തലക്ക് കൈ കൊടുത്തു കൊണ്ടു പറഞ്ഞു.....
 
അതായത് രമണ ദ്രുവി ഏട്ടന്റെ ഫോൺ അടിച്ചു മാറ്റി അതിന്നു ഒരു നമ്പർ തപ്പി എടുക്കണം... ചിപ്പി ഒരു പ്രതേക താളത്തിൽ പറഞ്ഞു.....
 
ഒഹ് മനുവേട്ടന്റെ നമ്പർ ആകും... നിനക്ക് അതു നേരിട്ട് ചോദിച്ചാൽ പോരെ... ഉള്ള നിഷ്കളങ്കത വാരി വിതറി അമ്മു ചോദിച്ചു....
 
ഇവളെ ഇന്ന് ഞാൻ.... ഏതു നേരത്താണാവോ ഇതിനെയൊക്കെ... സ്വയം പിറുപിറുത്തു കൊണ്ടവൾ അമ്മുനെ വലിച്ചു ദ്രുവിടെ മുറിയിലേക്ക് ഓടി.....
 
അമ്മു നീ ആരെക്കിലും വരുന്നോ എന്നു നോക്കു... ഞാൻ ഏട്ടന്റെ ഫോൺ ഇവിടെ ഉണ്ടോ എന്ന് നോക്കാം....ചിപ്പി അമ്മുനെ മുറിക്ക് വെളിയിൽ നിർത്തി പതിയെ മുറിക്ക് അകത്തേക്ക് തലയിട്ട് നോക്കി....
 
ഒഹ് ഭാഗ്യം ആരും ഇല്ല..... ചിപ്പി നെഞ്ചിൽ കൈ വെച്ചു പറഞ്ഞു.... ശേഷം ഫോൺ തപ്പി....
 
ആഹാ മോനെ മനസ്സിൽ ലഡ്ഡു പൊട്ടി... ചാർജിൽ ഇരിക്കുന്ന ഫോൺ നോക്കി പറഞ്ഞു കൊണ്ട് ചിപ്പി വേഗത്തിൽ ഫോൺ എടുത്തു അമ്മുനെ വിളിച്ചു.....
 
ലോക്ക് വേഗം തുറക്ക്.....
 
One മിനിറ്റ് നീ ഇങ്ങനെ തിരക്ക് കുട്ടല്ലേ....
 
അമ്മു ഫോൺ എടുത്ത് പാസ്സ് വേർഡ് അടിച്ചു....
 
" kunji "
 
ഫോൺ തുറന്നു കോൺടാക്ട് എടുത്തു മനു എന്ന പേര് അടിച്ചു.....
 
ഫോണിൽ നോക്കി അമ്മു ചിരിച്ചു.... എന്നിട്ട് ചിപ്പി ക്ക് നേരെ നീട്ടി....
 
ചിപ്പി 🙄🙄🙄
 
മനു അളിയൻ, മനു കുട്ടൻ, മനു 1 അങ്ങനെ നീണ്ടു കിടക്കല്ലേ.....
 
ഇതിലും ഭേദം മനുവേട്ടനോട് ചോദിക്കുന്നതായിരുന്നു ചിപ്പിടെ നിൽപ്പ് കണ്ടു അമ്മു പറഞ്ഞു....
 
 
തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു താടിക്ക് കൈയും കൊടുത്തു ഇരിക്കുന്നവളെ....
 
സാരില്ലടാ നിനക്ക് അത്രക്ക് ഇഷ്ടം ആണെകിൽ നമുക്ക് ഒപ്പിക്കാടാ പുള്ളിടെ നമ്പർ..... അമ്മു ചിപ്പിടെ തോളിൽ കൈവെച്ചു പറഞ്ഞു.....
 
അറിയില്ല അമ്മു.... എനിക്ക്... ആദ്യം കണ്ടപ്പോൾ തന്നെ അടി വയറ്റിൽ മഞ്ഞു വീഴുന്ന ഫീലിംഗ്സ് ആയിരുന്നു എനിക്ക്... ഇതിനെ ആണോടാ love at frist sight എന്നു പറയുന്നത്
 
എന്താ രണ്ടും കൂടി ഇവിടെ?????
 
പിന്നിൽ നിന്നും ആരുടെയോ ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു മുന്നും കൂടി ഞങ്ങളെ തന്നെ ഫോകസ് ചെയിതു നിൽക്കുന്നത്....
 
തോമസ്സുട്ടി വിട്ടോടാ  പതിയെ ചിപ്പിടെ കാതിൽ പറഞ്ഞു നൈസ് ആയി മുങ്ങാൻ നോക്കി...
 
എവിടന്ന് മുന്നിൽ നിൽക്കല്ലേ ചൈനയുടെ വന്മതിൽ പോലെ മൂന്നും കൂടി......
 
അതു.... അതു പിന്നെ....
 
ഞങ്ങൾ ഏട്ടനെ പാക് ചെയ്യാൻ ഹെൽപ് ചെയ്യാന്നു കരുതി വന്നതാ.... ഞാൻ നിന്നു വിക്കുന്നത് കണ്ടു ചിപ്പി ഇടയിൽ കയറി പറഞ്ഞു....
 
അല്ലെകിലും സന്ദര്ഭത്തിന് അനുസരിച്ചു നിറം മറുവാൻ ഇവളെ കഴിഞ്ഞു ആളുള്ളൂ... മുഖത്തു മുഴുവനും നിഷ്കളങ്കത വാരി വിതറി പറയുന്നവളെ ഒരു വട്ടം നോക്കി നിന്നു പോയി ഞാൻ.....
 
എന്നാൽ ഞങ്ങൾ അങ്ങോട്ട്...
ചിപ്പി വീണ്ടും....
 
ആയിക്കോട്ടെ... മുന്നാളും കോറസ് പോലെ പറഞ്ഞു...
 
ചിപ്പി എന്നേം വലിച്ചു പുറത്തേക്ക് ഇറങ്ങി.....
 
Kunji.......
 
അമ്മു തിരിഞ്ഞു നോക്കി..... ഓടി പോയി ഏട്ടന്റെ നെഞ്ചോടു ചേർന്നു നിന്നു....
 
അവൻ അവളെ ചേർത്തു പിടിച്ചു....
 
അവളുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ ദ്രുവിയുടെ കൈകളിൽ വീണു.....
 
ഏട്ടന്റെ കുഞ്ഞ് കരയണോ????? അവളെ തന്നിൽ നിന്നും അകറ്റി മാറ്റി താടി തുമ്പിൽ പിടിച്ചു ഉയർത്തി നോക്കി.....
 
കണ്ണിലെ കരിമഷി കണ്ണുനീരിനാൽ കലർന്നു കവിളിൽ ആയിരിക്കുന്നു....
 
അവന്റെ കൈകളാൽ മിഴികൾ തുടച്ചു മാറ്റി.....
 
ഏട്ടൻ ഓണത്തിനു വരില്ലേ പിന്നെ എന്താ.... ഈ സങ്കടം...
 
ഓണത്തിന് നമുക്ക് അടിച്ചു പൊളിക്കാം അല്ലേടി ചിപ്പി....
 
പിന്നല്ലാതെ... ചിപ്പി
 
ഡെയിലി ഏട്ടൻ വീഡിയോ കാൾ ചെയ്യാല്ലോ.....
 
ഇനി ഏട്ടന്റെ അമ്മുട്ടി ഒന്ന് ചിരിചേ.....
 
അവൾ അവനെ നോക്കി ചിരിച്ചെന്ന് വരുത്തി...
 
ഇതിനു അത്ര വോൾട്ടേയ്ജ് പോരല്ലോ എന്റെ അമ്മുട്ടി.... പിന്നിൽ നിന്നും മനുന്റെ കമന്റ്‌ എത്തി.....
 
ഒഹ് ബാക്കി ഉള്ളവർ ഇവിടെ നോക്കി ഇരുന്നു കണ്ണ് കോൺകണ്ണ് ആവും.... എന്നിട്ടും ഒരു നോട്ടം......ങേഹേ....ചിപ്പി പിറു പിറുത്തു കൊണ്ട് ചവിട്ടി തുള്ളി പോകാൻ ഒരുങ്ങി....
 
പ്രണയമൊരു തീ നാളം
 അലിയു.... നീ....ആവോളം...
 
ചിപ്പി കേൾക്കാനായി ഹാഷി പാടി.....
 
പെട്ടന്ന് ചിപ്പിയുടെ കാലുകൾ ബ്രേക്ക്‌ ഇട്ടു....
 
അവൾ അവനെ നോക്കി നന്നായി ഒന്ന് ഇളിച്ചു കാണിച്ചു...
 
അറിയുന്നുണ്ട് മോളെ ചേട്ടൻ എല്ലാം.....ഹാഷി അവൾ കേൾക്കാനായി പറഞ്ഞു കൊണ്ട് ദ്രുവിയെ കെട്ടിപിടിച്ചു നിൽക്കുന്ന തന്റെ പ്രാണനെ നോക്കി......
 
തുടരും 
 
 
 
 
 
 
 
 

ഹൃദയസഖി പാർട്ട്‌ 16

ഹൃദയസഖി പാർട്ട്‌ 16

4.7
2179

മനുവിന്റെ ഫോൺ നബർ കിട്ടാത്ത വിഷമത്തിൽ സ്വയം കുറ്റപ്പെടുത്തി അങ്ങോട്ടും ഇങ്ങോട്ടും നടക്കുവായിരുന്നു ചിപ്പി.....   ഞാൻ വേണമെങ്കിൽ ഹെൽപ് ചെയ്യാം കേട്ടോ......   ഹാഷി ഒരു ചിരിയാലേ പറഞ്ഞു കൊണ്ട് അവൾക്കരികിൽ ചെന്നു നിന്നു....   എന്ത് ഹെൽപ്..... ചിപ്പി നെറ്റി ചുളിച്ചു നോക്കി....   ആരും അറിയാതെ ഉള്ള ഈ പൂച്ച യുടെ പാലുകുടി.....   എന്തോന്നാ എന്തോന്നാ   അതായത് പുരുഷു... ഈ കണ്ണടച്ചു പാല് കുടിക്കുന്ന പൂച്ചയുടെ വിചാരം അതു ആരും കാണില്ല എന്ന......   അവൾ ഒന്ന് ഇടം കണ്ണിട്ട് അവനെ ഒന്നു നോക്കി....   ഹാഷി അവളുടെ കൈയിലെ ഫോൺ വാങ്ങി എടുത്തു.....   വളഞ്ഞു മുക്ക് പിടിക്കുന്ന