Aksharathalukal

💙🖤റൂഹോട് ചേരും വരെ 🖤💙 - 14

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍🏻💖*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_14_*
 
___________________________
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
____________________________
 
മൂപ്പർ ന്നെയും  ന്റെ  ബാക്കി കൂതറകളെയും മാറി മാറി നോക്കുന്നുണ്ട്... 
 
ഷാനുക്ക ഇടം കണ്ണിട്ട് ന്നെ നോക്കി 
ഞാൻ ഒന്നും അറിയത്തില്ല എന്ന ഭാവത്തിൽ നിഷ്കു ആയി ഓനെ  നോക്കി...ഈ 
 
ഓൻ കണ്ണ് കൊണ്ട് ഗോശ്ട്ടി കാട്ടി സൈഡ്ലേക്ക് നോക്കാൻ പറഞ്ഞു... 
 
അള്ളോഹ് ഇവരോ.....അതും കൂടെ ആയപ്പോ ന്റെ ബാക്കി ജീവനും പോയി 
 
*(തുടരുന്നു..... )*
 
ഷാനുക്ക മാത്രം അല്ലായിരുന്നു... കൂടെ ബാക്കി ബ്രോസും ഉണ്ടായിരുന്നു.... 
 
അനുക്കന്റെ മുഖത്തെ ദേഷ്യം കണ്ടിട്ട് ഇന്ക് തന്നെ പേടി ആവുന്നു.... തീർന്നു അല്ലു നീ ഇന്നത്തോടെ തീർന്നു... 
 
അല്ലുനും അനുക്കാക്കും പരസ്പരം ഇഷ്ടണെന്ന് ഇന്കും ഷാനുക്കാക്കും മാത്രം അറിയുള്ളു.. 
 
അല്ലു ആണേൽ ആ ചെക്കനോട് കൊഞ്ചി കുഴഞ്ഞു സംസാരിക്കുന്നു... 
 
അഫ്റി ആണേൽ മറ്റേ ഏതോ ഒരുത്തനോടും... 
 
 
അനു വേണ്ട നീ എങ്ങോട്ടാ..... ( റബി )
 
 വിടെടാ... ഓൾ കാണിച്ചു കൂട്ടുന്നത് കണ്ടില്ലേ... 
 
അതിന് നിനക്ക് എന്താ ഓളെ ഇഷ്ടം അല്ലല്ലോ പിന്നെ ഓൾ ഓരോരുത്തരോട് സംസാരിക്കുന്നതിന് ഇയ്യ് എന്തിനാ ഹീറ്റ് ആവുന്നേ... ( റബി )
 
അനു ഷാനു ന്റെ കൈ തട്ടി മാറ്റി അല്ലു വിന്റെ നേരെ നടന്നു... 
 
അല്ലുനെ അനു ഓന്ക്  അഭിമുഖമായി നിർത്തി... ദേഷ്യത്തോടെ നോക്കി... ഓളെ അടിക്കാൻ വേണ്ടി കൈ പൊക്കിയതും ഷാനു വന്നതോണ്ട് ആ സീൻ ഒഴിവായി കിട്ടി.. 
 
അജ്ഞാതന്റെ അരികെ ചെന്നിട്ട് ഷാനു പതിയെ പറഞ്ഞു.... ഇത് ലവന്റെ കെട്യോൾ ആണ്... ചെറിയൊരു സൗന്തര്യ പിണക്കം... അത് കൊണ്ട് ഓൾ ഇത്ര നേരം നിങ്ങളോട് അടുപ്പം കാട്ടിയത് ഒന്നും കാര്യം ആക്കണ്ട... കേട്ട പാടെ ലവൻ സ്ഥലം കാലിയാക്കി.. 
 
Zannu നെ നോക്കിയപ്പോ ഓൾ ണ്ട് ചെവി രണ്ടും പൊത്തി കണ്ണടച്ച് നിക്കുന്നു.... പൊട്ടത്തി.. 
ഓളെ തലക്ക് ഒന്ന് കൊടുത്തപ്പോ നോർമൽ ആയി...
 
അനു ആണേൽ ഇപ്പോഴും അല്ലു നെ നോക്കി ദഹിപ്പിക്കുന്നു... 
 
💜💜💜💜💜💜💜💜💜💜💜
 
( അല്ലു )
 
ഞാൻ തന്നെ ഉണ്ണികളെ.... ആരും നോക്കണ്ട... 
എല്ലാരും കരുതിക്കാണും ഇന്ക് എന്ത് പറ്റി എന്ന് ....എല്ലാം പറയാം... 
 
Zannu ന്റെ പിറകെ ഓടി ഒരു ചെക്കനെ തട്ടി വീഴാൻ പോയില്ലേ... ഓൻ ആണ്  *ദിൽഷിത്ത്*  
ആളെ എനിക്ക് അറിയില്ല ട്ടോ... 
 
ഓൻ ന്നെ പിടിച്ചു നേരെ നിർത്തിയപ്പോ ആദ്യം ഞാൻ കണ്ടത് അനുക്കാനെ ആണ്.... ഓന്റെ ഉള്ളിൽ ന്നോട് വല്ലതും ഉണ്ടോ അറിയാൻ ഓനെ കണ്ടപ്പോ ഞാനും ഒന്ന് ഡ്രാമ കളിച്ചു.... കുളം ആയി ലെ ചാരല്യ.... 
 
അനുക്ക ന്റെ നോട്ടം കണ്ടാൽ ഞാൻ അലിഞ്ഞു പോവുന്ന അവസ്ഥ ആണ്... അത്രക്ക് ദേഷ്യം ഉണ്ട് ഓന്റെ മുഖത്ത്... 
 
ഞാൻ പിന്നെ അതൊന്നും മൈൻഡ് ചെയ്യാതെ... അവിടുന്ന് മെല്ലെ എസ്‌കേപ്പ് ആയി....പിന്നാലെ zannu വന്നു... 
 
💞💞💞💞💞💞💞💞💞💞💞
 
( ഷാനു )
 
അല്ലുവും zannu വും പോയപ്പോ അനു ഒന്ന് കൂൾ ആയി... റബി ഒരു കാൾൽ ആണ്... ബട്ട് ഞാനും അനുവും പകച്ചു പോയി സഫുന്റെ നോട്ടം കണ്ടിട്ട്... 
 
ഓൻ നോക്കുന്ന ഭാഗത്തേക്ക് നോക്കിയപ്പോ അഫി ഉണ്ട് ആരോടോ സംസാരിക്കുന്നു... 
 
അതിന് ഇവൻക് എന്താ ആലോചിച്ചിട്ട് ഒന്നും കിട്ടുന്നില്ല.....ഓനെയും കൂട്ടി ഞങ്ങൾ ഷോപ്പിങ് തുടങ്ങി... 
 
 
( അനു )
 
റബി ന്റെ  അനിയൻ ആദി ന്റെ ബർത്ത്ഡേ ഗിഫ്റ്റ് വാങ്ങാൻ ഇറങ്ങി പുറപ്പെട്ടത്  ആയിരുന്നു... കാർ പാർക്ക് ചെയ്തു ഇറങ്ങിയപ്പോ മുന്നിൽ കണ്ടതോ..അല്ലു നെ ഏതോ ഒരുത്തൻ പിടിച്ചു നിൽക്കുന്നു... അപ്പൊ തന്നെ ഓൾക്ക് ഇട്ട് ഒന്ന് കൊടുക്കണം തോന്നി... പിന്നെ വേണ്ട വച്ചത് ഓൾ ഇപ്പൊ ന്റെ ആരും അല്ലല്ലോ.
 
ന്ന പിന്നെ ഞങ്ങൾ ഈ ഗിഫ്റ്റ് ഒന്ന് സെലക്ട്‌ ചെയ്യട്ടെ.... 
 
ഓരോന്ന് സെലക്ട്‌ ചെയ്യുന്ന ഇടയിൽ ഷാനു നെ കാണാൻ ഇല്ല.... സഫു നോട് ചോദിച്ചപ്പോ... വിരൽ ചൂണ്ടി കാണിച്ചു തന്നു കെട്യോളും കെട്യോനും സംസാരിച്ചു നിക്കാ....
 
റബി പിന്നെ അടങ്ങി ഒതുങ്ങി ഫോൺ ൽ തോണ്ടി ഇരിക്ക... സെലക്ട്‌ ചെയ്യാൻ ഓൻ ഇല്ല..
ഞാനും സഫുവും ഓരോന്ന് നോക്കി കൊണ്ടേ ഇരുന്ന്... 
 
( Zannu )
 
അല്ലു ന്റെ പിന്നാലെ പോയി ഓളെ പിടിച്ചു നിർത്തി... 
 
" ഡീ എല്ലേ... നിനക്ക് അടി ഒന്നും കിട്ടിയില്ലേ.... ശോ ഷാഡ്..... അനുക്കാന്റെ കയ്യിന്ന് ഒരു അടി ഒക്കെ കിട്ടും വിചാരിച്ചത് വേസ്റ്റ് ആയി പോയി ലെ.... "
 
പെണ്ണ് ന്നെ കലിപ്പിൽ നോക്കി.... ഓളെ എല്ലേ വിളിക്കുന്നത് തീരെ ഇഷ്ടം ഇല്ല... ഇന്ക് ആണേൽ ഇതൊക്കെ ഇഷ്ട😂
 
ഓളെ ചുമ്മാ ചൊറിഞ്ഞു കൊണ്ടേ ഇരുന്ന്... 
 
അതിന്റെ ഇടെൽ പെട്ടന്ന് ആരോ വലിച്ചു...ബാലൻസ് കിട്ടാതെ ആളുടെ നെഞ്ചിൽ പോയി വീണു.  നോക്കിയപ്പോ അൽ കേട്യോൻ... വിത്ത്‌  റൊമാൻസ് കണ്ണിൽ.... പടച്ചോനെ... 
 
നെഞ്ചിൽ വീണപ്പോ തന്നെ ഇക്ക ആണെന്ന് ഇന്ക് ഉറപ്പ് ആയിരുന്നു കാരണം ഓന്റെ ഹാർട്ട്‌ ബീറ്റ് ഇന്ക് പെട്ടന്ന് മനസ്സിലാവും....💓
 
ചെക്കൻക്ക് പബ്ലിക് ആണെന്നുള്ള ബോധം പോലും ഇല്ല...ഓന്റെ കൈകൾ ഇന്നേ വലയം ചെയ്തിട്ട് ആണുള്ളത്... ഓന്റെ നോട്ടം കണ്ടിട്ട് ന്റെ കൺട്രോൾ പോകുന്ന മട്ടാണ്.... 
 
മര്യാദക്ക് ന്നെ വിട്ടോ..... ന്നോട് മിണ്ടാൻ വരണ്ട... ഇന്നലെ എവിടെനി ഒരു കാൾ പോട്ടേ ഒരു മെസ്സേജ് എങ്കിലും... എത്ര ഞാൻ വിളിച്ചു തിരിച്ചു ഒന്ന് വിളിക്കുക പോലും ചെയ്തില്ലല്ലോ ആയ്കോട്ടെ ഇങ്ങക്ക് ഇപ്പൊ ഇന്നോട് പണ്ടത്തെ ഇഷ്ടം ഒന്നുല്ല... 
 
അതും പറഞ്ഞു ഓനിൽ നിന്ന് ഞാൻ വിട്ട് നിന്ന്.... ഇത്ര നേരം ഓന്റെ ആ  കണ്ണുകളിൽ റൊമാൻസ് ആയിരുന്നു കണ്ടത് എന്നാൽ ഇപ്പൊ ചെറുതായിട്ട് നനവ് പടർന്ന പോലെ... ഞാൻ പിന്നെ മൈൻഡ് ചെയ്തില്ല... ടെഡി ബിയർ നോക്കി നടക്കാൻ തുടങ്ങി... ഇക്ക പിന്നാലെ യും.. രണ്ടാളും ഒന്നും സംസാരിച്ചില്ല. 
 
അല്ല ന്നാലും എന്തിനാ പ്പോ ഓന്റെ കണ്ണ് നിറഞ്ഞത്. ഞാൻ ഓനെ പറ്റിച്ചത് അല്ലേ... ഓൻ ഇന്ക് വിളിച്ചപ്പോ ഞാൻ അല്ലേ എടുക്കാതെ നിന്നെ എന്താണോ എന്തോ. 
തിരിഞ്ഞു നോക്കിയപ്പോ ഓനെ കാണാൻ ഇല്ല ഒന്ന് റിട്ടേൺ അടിച്ചപ്പോ അഫി നോട് ഉണ്ട് സംസാരിക്കുന്നു... ഞാൻ പിന്നെ അങ്ങോട്ട് പോയില്ല... 
 
 
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
 
( റുഫൈദ )
 
ഹോ ഹോ അപ്പൊ ഇവൾ ആണോ ഓന്റെ മനസ്സിൽ സ്ഥാനം പിടിച്ച zanna..... ഇവിടെ വച്ച് കണ്ടത് നന്നായി.... അല്ലേൽ ന്റെ ടൈമ് വേസ്റ്റ് ആയേനെ... 
 
ഓനെ പറഞ്ഞിട്ടും കാര്യം ഇല്ല... ഓളെ മൊഞ്ചും ഓളെ ആ സംസാരം ഒക്കെ കണ്ടു ഓൻ മയങ്ങിയെ ആവും.... 
 
അവർ രണ്ട് പേരും അറിയാതെ അവരുടെ പിക് എടുത്തു....നമ്പർ ഡയൽ ചെയ്തു.... 
 
ഷാനുവും അല്ലു വും സംസാരിക്കുന്നത് കണ്ടിട്ട് zannu ആണെന്ന് ആണ് കുരിശ് വിചാരിച്ചത്... 
 
(  ഷാനു )
 
Zannu നോട് മിണ്ടാതെ അഫിനോട് സംസാരിക്കുന്നത് കണ്ടിട്ട് ഓൾ എങ്ങോട്ടാ പോയി.... 
 
സത്യം പറഞ്ഞ ഓളെ വാക്ക് മനസ്സിൽ തട്ടി പോയി... പണ്ടത്തെ പോലെ ഇന്ക് ഓളോട് സ്നേഹം ഇല്ലെന്ന്.... 
 
ഒരു പുസ്തകം കണക്കെ മലർത്തി കൊടുത്തിട്ടും ഓൾക്ക് ആ താളുകൾ മനസ്സിലാക്കാൻ എന്താ റബ്ബേ പറ്റാത്തെ...
മിണ്ടാതെ നിക്കുമ്പോ കുറച്ചു  മിസ്സിംഗ്‌ ഒക്കെ ഉണ്ടാവും അപ്പൊ ഓൾ താനേ പഠിച്ചോളും... അല്ലാണ്ട് താഴ്ന്നു കൊടുക്കാൻ ന്നെ കിട്ടില്ല 
 
 
ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു എല്ലാരും ഇറങ്ങി... ഞങ്ങൾ കാറിലും അവർ ബസ്സിലും.... 
 
നാളത്തെ പാർട്ടിക്ക് അവരെയും റബി ക്ഷണിച്ചിട്ടുണ്ട്.. വരുമോ എന്തോ..
 
വീട്ടിൽ എത്തിയപ്പോ ആദ്യം തന്നെ കണ്ടത് ഉപ്പയെ ആണ്.... 
 
" ഷാനു.... എവിടെ ആയിരുന്നു രണ്ടാളും 
 പോയത് " ( ഉപ്പ )
 
" ഞങ്ങൾ ചെറുതായിട്ട് ഒരു ഷോപ്പിംഗ് "
 
ഇപ്പൊ തന്നെ ഇങ്ങനെ ഒക്കെ നടന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ നിക്കണ്ട... അതിനൊക്കെ ടൈമ് ഇല്ലേ... 
 
ഉപ്പ പറഞ്ഞെ മനസ്സിലാവാത്തോണ്ട്... എന്താ കാര്യം ചോദിച്ച ഞാൻ ഞെട്ടി പണ്ടാരം അടങ്ങി... 
 
ഇന്ന് രാവിലെ zannu നെ കണ്ടിരുന്നു.... ഓൾ പറഞ്ഞിരുന്നു പോലും... രണ്ടാളും കറങ്ങാൻ പോവാണെന്ന്.. ഓൾക്ക് ഞാൻ വച്ചിട്ടുണ്ട് തവളാച്ചി...ഇന്ക് ഇട്ട് പാര പണിയാൻ നടക്കാ കുരിപ്പ്... 
 
മെല്ലെ എസ്‌കേപ്പ് ആയി റൂമിൽ പോയി... 
 
( പിറ്റേന്ന് )
 
നേരം വെളുത്തു വേഗം തന്നെ എണീറ്റു... ഇന്ന് പാർട്ടി ഉള്ളതാണ് ലേറ്റ് ആയാൽ ഗോവിന്ദ എന്നാ പിന്നെ ഞാൻ അങ്ങട്... 
 
സ്റ്റൈർ ഇറങ്ങുമ്പോ റിയ ഉണ്ട് ന്നെ വായി നോക്കി നിൽക്കുന്നു... ഇത് ഓളെ സ്ഥിരം പരിപാടി ആണ്.... 
 
എന്താ ചെയ്യാ.. മോന്ജ് അല്പം കൂടി പോയില്ലേ.. ഈൗ.. ന്റെ കെട്യോൾ അതൊന്നും ഇങ്ങളോട് പറഞ്ഞു കാണില്ല ഏത് അതന്നെ ന്റെ മൊഞ്ചിന്റെ കാര്യം ഓൾക്ക് കുശുമ്പ് ആണ് കുറുമ്പത്തി... possessive ന് കയ്യും കാലും വച്ച സാധനം ആണ് ന്റെ കെട്യോൾ zannu. 
 
💖💖💖💖💖💖💖💖💖💖
 
"  ഉഫ്ഫ് എന്തോരം ഫ്രീക്കൻ ചെക്കന്മാർ ആണ് ഇവിടെ ഇങ്ങനെ ആണേൽ കുറച്ചു നേരത്തെ വീട്ടിൽ നിന്നും വരാമായിരുന്നു അല്ലേ... "
 
അല്ലു ന്റെ ചോദ്യം കേട്ടിട്ട് ഞങ്ങൾ മൂന്നും ഓളെ നോക്കി.... 
 
ഓൾ ആണേൽ മൈൻഡ് ചെയ്യാതെ വായിനോക്കാ എല്ലുസ്ക്കി അല്ലു.. 
 
ഞങ്ങൾ നാലും ഇപ്പൊ ന്റെ കെട്യോനെയും... അല്ലു ന്റെ ഓനെയും ബാക്കി ബ്രോസിനെയും ബീച്ചിൽ വെയിറ്റ് ചെയ്തു നിക്കാൻ തുടങ്ങിട്ട് നേരം കുറെ ആയി... 
 
ബർത്ത്ഡേ പാർട്ടി ഇവിടെ വച്ചിട്ടാ... ഞങ്ങക്ക് ഒരു എൻജോയ്മെന്റ് കൂടെ ആവുമല്ലോ.... 
 
കിട്ടിയ അവസരം മുതലെടുത്ത് അല്ലു കോഴി പണി തുടങ്ങി... ഇതൊക്കെ അനുക്കാനോട് ഉള്ള അടങ്ങാത്ത ഇഷ്ടം ആണ് ഇങ്ങനെ ഒക്കെ ചെയ്യാൻ ഓളെ പ്രേരിപ്പിക്കുന്നത്.....
 
അവസാനം എല്ലാം ലാൻഡ് ചെയ്തു... 
ആദിയും മുനിയും ണ്ട് ഓരേ കൂടെ.... 
 
ആദിയും മുനിയും പാര ആയോണ്ട്  കേക്ക് മുറിക്കൽ കഴിഞ്ഞപ്പോ തന്നെ രണ്ടിനെയും ആട്ടി ഓടിച്ചു... 
 
ഷാനുക്ക ന്റെ അടുത്ത് വന്നിട്ട് ന്റെ കൈ കോർത്തു പിടിച്ചു നടക്കാൻ തുടങ്ങി ...ഇക്കാന്റെ കൂടെ അനുസരണ ഉള്ള കുട്ടി ആയി ഞാനും നടന്ന്  ന്റെ റബ്ബേ ആകെ കോരി തരിച്ചു പോയി.... വല്ലാത്തൊരു ഫീലിംഗ് 
 
ചുറ്റും ഉള്ളവർ ഒക്കെ ഞങ്ങളെ തന്നെ നോക്കുന്നുണ്ട്.... ഷാനുക്ക കൂടെ ഉള്ളോണ്ട് ഞാനും ആരെയും മൈൻഡ് ചെയ്തില്ല.... 
 
 
നടന്നു നടന്നു ആരും ഇല്ലാത്ത സ്ഥലത്തു എത്തി... ഒരുപാട് നേരം സംസാരിച്ചു ഇരുന്ന് പരാതിയും പരിഭവവും സ്നേഹവും എല്ലാം പങ്ക് വച്ചു... 
 
ഞങ്ങൾ ഇരിക്കുന്ന സ്ഥലത്തു നിന്ന് നോക്കിയാൽ ബാക്കി അലവലാതികളെയും കാണാം...
 
അല്ലുവും അനുവും പരസ്പരം മിണ്ടാതെ അടുത്തായി നിൽക്കുന്നുണ്ട്.... 
 
മറ്റേ കൂതറകൾ അവിടെ അങ്ങനെ നടക്കുന്നുണ്ട്..... 
 
ഇന്ന് അല്ലു എന്തായാലും പ്രൊപ്പോസ് ചെയ്യും ഉറപ്പ് തന്നത് കൊണ്ടാണ് ഞങ്ങൾ എല്ലാരും മാറി നിൽക്കുന്നത്... മാത്രം അല്ല അനുക്കയും ഷാനു ക്ക നോട് പറഞ്ഞിട്ടുണ്ട് ഇന്ന് എന്തായാലും സെറ്റ് ആക്കും എന്ന്... 
 
രണ്ടാളുടെയും വാക്കിന്റെ ബലത്തിൽ ആണ് ഞങ്ങൾ വെയിറ്റ് ചെയ്യുന്നത്.... 
 
ഞങ്ങൾ രണ്ടും പിന്നെ കുറെ പറയാൻ ഉള്ളോണ്ട് പിന്നെ ഓരേ മൈൻഡ് ചെയ്തില്ല..... 
 
Zannuuuu....... Zannnuuuu എന്ന് ഉറക്കെ വിളിച്ചു കൊണ്ട് ഷൈമ അല്ലു വിന്റെ  അരികിലേക്ക് ഓടി പോവുന്നുണ്ട്. 
 
സംഭവം എന്താ അറിയാത്തത്  കൊണ്ട് ഞാനും ഇക്കയും പെട്ടന്ന് അങ്ങോട്ട് ഓടി.. 
 
അനുക്കാന്റെ കയ്യിലെ റെഡ് റോസ് കണ്ടിട്ട് ഞാൻ ഷാനുക്കാനെ നോക്കി ഇളിച്ചു... 
 
റെഡ് റോസ് കണ്ടപ്പോ ആദ്യം ഓർമ്മ വന്നത് അന്നത്തെ സീൻ ആണ്... ഇനിപ്പോ പഴഞ്ചൻ സ്റ്റൈൽ ആയത് കൊണ്ടാണോ ഇവർ രണ്ടും സെറ്റ് ആവാത്തെ...
 
ഞങ്ങൾ ഓടി എത്തിയപ്പോയേക്കും റബിയും സഫുവും എത്തി... 
 
അനുവും അല്ലുവും എല്ലാം പൊളിഞ്ഞു എന്ന അവസ്ഥയിൽ എല്ലാരേം നോക്കി... 
 
ഇതിന് കാരണം ആയ ഷൈമ കിളവിനെ നോക്കിയപ്പോ ഓൾ നന്നായി കിതക്കുന്നുണ്ട്... 
 
കാര്യം ചോദിച്ചപ്പോ ഓൾ പറഞ്ഞെ കേട്ടിട്ട് ഞങ്ങൾ ആകെ ബേജാർ ആയി.... 
 
 
അവി....അവിടെ... അഫി... ഓളെ ആരെക്കെയോ ചേർന്ന് വാനിൽ കയറ്റി....ഇത് പറഞ്ഞപ്പോയേക്കും ഷൈമ ന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.... 
 
നിങ്ങൾ ഇവിടെ തന്നെ നിൽക്കണം എങ്ങോട്ടും പോവരുത്.... ഞങ്ങൾ പോയിട്ട് വരാം... ആരോടും തല്ലുണ്ടാക്കാൻ ഒന്നും പോവരുത് ട്ടോ ..... 
അഫി യെയും കൊണ്ടേ ഞങ്ങൾ വരൂ.... ( ഷാനു ക്കാ )
 
ന്റെ പെണ്ണിന് വല്ലതും സംഭവിച്ചാൽ ആരായാലും ഞാൻ വച്ചേക്കില്ല....എന്നും പറഞ്ഞു സഫു മുന്നിൽ നടന്നപ്പോ ഞങ്ങൾ എല്ലാം ഓനെ സംശയരൂപത്തിൽ നോക്കി..... 
 
നിന്റെ പെണ്ണോ....?? 
 
*(തുടരും )*
 
Cmnt pls😔
💙🖤റൂഹോട് ചേരും വരെ 🖤💙 - 15

💙🖤റൂഹോട് ചേരും വരെ 🖤💙 - 15

5
2216

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍🏻💖*   *(RoM@nt!C  Lov£ $toRy)*   *_Part_15_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   _____________________________________   അവി....അവിടെ... അഫി... ഓളെ ആരെക്കെയോ ചേർന്ന് വാനിൽ കയറ്റി....ഇത് പറഞ്ഞപ്പോയേക്കും ഷൈമ ന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു....    നിങ്ങൾ ഇവിടെ തന്നെ നിൽക്കണം എങ്ങോട്ടും പോവരുത്.... ഞങ്ങൾ പോയിട്ട് വരാം... ആരോടും തല്ലുണ്ടാക്കാൻ ഒന്നും പോവരുത് ട്ടോ .....  അഫി യെയും കൊണ്ടേ ഞങ്ങൾ വരൂ.... ( ഷാനു ക്കാ )   ന്റെ പെണ്ണിന് വല്ലതും സംഭവിച