Aksharathalukal

💙🖤റൂഹോട് ചേരും വരെ 🖤💙 - 15

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍🏻💖*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_15_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
_____________________________________
 
അവി....അവിടെ... അഫി... ഓളെ ആരെക്കെയോ ചേർന്ന് വാനിൽ കയറ്റി....ഇത് പറഞ്ഞപ്പോയേക്കും ഷൈമ ന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.... 
 
നിങ്ങൾ ഇവിടെ തന്നെ നിൽക്കണം എങ്ങോട്ടും പോവരുത്.... ഞങ്ങൾ പോയിട്ട് വരാം... ആരോടും തല്ലുണ്ടാക്കാൻ ഒന്നും പോവരുത് ട്ടോ ..... 
അഫി യെയും കൊണ്ടേ ഞങ്ങൾ വരൂ.... ( ഷാനു ക്കാ )
 
ന്റെ പെണ്ണിന് വല്ലതും സംഭവിച്ചാൽ ആരായാലും ഞാൻ വച്ചേക്കില്ല....എന്നും പറഞ്ഞു സഫു മുന്നിൽ നടന്നപ്പോ ഞങ്ങൾ എല്ലാം ഓനെ സംശയരൂപത്തിൽ നോക്കി..... 
 
നിന്റെ പെണ്ണോ....?? 
 
*(തുടരുന്നു... )*
 
സഫു പറഞ്ഞെ കേട്ടിട്ട് ഞങ്ങൾ എല്ലാം ഒരുമിച്ചു ചോദിച്ചു നിന്റെ പെണ്ണോ.... 
 
അതെ ന്റെ പെണ്ണാ അഫി..... ഇപ്പൊ കൂടുതൽ സംസാരിച്ചു നിൽക്കാൻ ടൈമ് ഇല്ല... എത്രയും പെട്ടന്ന് ഓളെ കണ്ടെത്തണം.... 
 
ഓൻ തന്നെ ഡ്രൈവ് ചെയ്തു.... ഞങ്ങൾക്ക് ഒന്നും അത്ര അങ്ങട് ക്ലിക്ക് ആയില്ല... സഫു ന്റെ പരിഭ്രമം കണ്ടിട്ട് പിന്നെ ഞങ്ങൾ ഒന്നും ചോദിച്ചതും ഇല്ല. 
 
ഓൻ ഇങ്ങനെ പോവാണേൽ മിക്കവാറും അഫിയെ കണ്ടെത്താൻ ഞങ്ങൾ ആരും ബാക്കി ഉണ്ടാവില്ല.... പടച്ചോനെ കത്തോളി ന്നും പറഞ്ഞു അടങ്ങി ഒതുങ്ങി ഇരുന്ന്. 
 
 
 
ഓഹ് ഗോഡ്..... അപ്പൊ അത്..... ഇവൾ പിന്നെ ആരാ... ഷിറ്റ്. 
 
Zanna യെ വാനിൽ കയറ്റിയ പാടെ അവളുടെ കൂടെ ഉള്ള ഫ്രണ്ട് ഷാനുന്റെ ഫ്രണ്ട്സ് ന്റെ അടുത്തേക്ക് ഓടി. അതിന്റെ ഇടെൽ അവൾ zannu എന്ന് വിളിച്ചതും ഷാനുവും ഒരു പെണ്ണും കൂടെ കൈ കോർത്തു ഓടി വരുന്നു... 
 
ഇനിപ്പോ ഇവൾ ആണോ zannu.... അന്ന് ഷോപ്പിൽ വച്ച് കണ്ടത് മറ്റേ പെണ്ണിനെ ആണല്ലോ.. ഇവൻ ഭയങ്കര കോഴി ആണല്ലോ ഓരോ ദിവസം ഓരോ പെണ്ണ്....
 
എന്തായാലും വരുന്നിടത്തു വച്ച് കാണാം... ഏതായാലും ആ പെണ്ണിന്റെ കാര്യം റമീസ്  നോക്കിക്കോളും. Zanna ആരാണെന്ന് അറിയണം എങ്കിൽ ഇവരെ ഫോളോ ചെയ്തേ പറ്റു.... അവർ അറിയാതെ അവരെ പിന്തുടർന്നു. 
 
💙💙💙💙💙💙💙💙💙💙💙
 
( അഫി )
 
വിടെടാ കയ്യിന്ന് വിട്....വിടാൻ അല്ലേ നിന്നോട് പറഞ്ഞെ.... 
 
മര്യാദക്ക് പച്ച മലയാളത്തിൽ പറഞ്ഞിട്ട് മനസ്സിലാവുന്നില്ല ഈ മാസ്ക് ഹംക്കിന് അതോണ്ട് ഓന്റെ കയ്യിൽ അസ്സൽ കടി കടിച്ചു.
 
 അല്ല പിന്നെ അതോടെ ന്റെ കാര്യം തീരുമാനം ആയി കൈ രണ്ടും കെട്ടി ഇട്ടിട്ട് വായയിൽ തുണിയും വച്ച് കള്ള ഹംക്ക്. 
 
ഇതൊന്നും കണ്ടിട്ട് ഇന്ക് ആണേൽ പേടി പോലും തോന്നുന്നില്ല... ഇനിപ്പോ ന്റെ ഏതേലും ഹോർമോൺ തകരാറിൽ ആയോ പടച്ചോനെ....
 
 അല്ലേലും അഡ്രിനാലിൻ മ്മളെ  മുത്താണ്... ഈ ടൈമ് മൂപ്പർ വന്നാൽ ഞാൻ പേടിച്ചു മരിച്ചേനെ. മൂപ്പർക്ക് എല്ലാം അറിയാം തോന്നുന്നു. 
 
കൈ കെട്ടി ഇട്ടോണ്ട് ഒന്നിനും പറ്റുന്നില്ല. ന്നാലും ആ തടിച്ചി ഷൈമ ന്നെ ഒറ്റക് ആക്കി ഓടി. ഏത് നേരത്ത് ആണാവോ ഓളെ കൂടെ കടല വാങ്ങാൻ പോവാൻ തോന്നിയത്. 
 
 അപരിചിതമായ വഴികളിലൂടെ വാൻ കുതിച്ചു പായുമ്പോയും ഞാൻ ആ തടിച്ചി ഷൈമയെ പ്രാകി കൊന്നു... 
 
 ( ഇതേസമയം സഫുവും ഗ്യാങ്ങും )
 
സഫു നിനക്ക് ഉറപ്പുണ്ടോ ഈ റൂട്ട് ആണ് അവർ പോയത് ന്ന്.. 
 
ഒന്നും പറയാതെ ഓൻ തുറിച്ചു നോക്കി...
 
മനുഷ്യൻ ടെൻഷൻ ആയി ചാവാൻ നിക്കുമ്പോ ആണ് നിങ്ങടെ ഓരോ ചോദ്യം ന്റെ അഫിക്ക് എന്തേലും സംഭവിച്ചാൽ ഉണ്ടല്ലോ.. 
 
 
ഡാ സഫു ഞാൻ ഒരു കാര്യം ചോദിക്കട്ടെ... കുറെ നേരായി നിന്റെ പെണ്ണ് നിന്റെ അഫി എന്നൊക്കെ പറയുന്നു... ശരിക്കും അനക് വട്ടായോ അതോ ഓളെ ഇഷ്ടം ആണോ...  ( അനു )
 
 
ഓൻ പറയുന്നേ കേട്ടിട്ട് ശരിക്കും ഞങ്ങക്ക് ചിരി വന്നു... ഈ അവസ്ഥയിൽ ചിരിച്ചാൽ പിന്നെ മിക്കവാറും ഞങ്ങൾ പരലോകം കാണും ഒടുക്കത്തെ സ്പീഡ് ആണ്.. 
 
ഓന്ക് ഈ അടുത്തായി അഫിയെ പെരുത്ത് ഇഷ്ടം ആണ് പോലും... ഓളോട് ഇന്ന് പറയണം കരുതി പ്രാക്ടീസ് ചെയ്തു വന്നെ ആണ് പോലും.. 
 
പടച്ചോന്റെ കൃപ കൊണ്ട് എങ്ങനെയോ ഞങ്ങൾ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ പഴയ കെട്ടിടത്തിന്റെ അരികിൽ എത്തി...ഷൈമ പറഞ്ഞത് വച്ച് നോക്കുമ്പോ ഇവിടെ ഉള്ള വാനിൽ ആവും അഫിയെ കൊണ്ട് വന്നത്. 
 
ഡാ ഇത് റുഫൈദന്റെ പേരിൽ ഉള്ള പ്രോപ്പർട്ടി ആണ്.. ഷാനു പറഞ്ഞതും എല്ലാരും ഒന്ന് ഞെട്ടി. 
 
അപ്പൊ ഇതിന്റെ പിന്നിൽ റുഫൈദ ആണോ... ഏയ്‌ ഓൾക്ക് അതിനു മാത്രം തന്റേടം ഒന്നുമില്ല.. 
ഇനി ഓൾ ആണെങ്കിൽ തന്നെ അഫിയെ എന്തിന് കൊണ്ട് വരണം... zannu നെ അല്ലേ കൊണ്ട് വരണ്ടേ. 
 
ഓരോന്ന് ചിന്തിച്ചു ഞങ്ങൾ നാലും ഉള്ളിലേക്കു കേറാൻ ഉള്ള മാർഗം നോക്കി... 
 
ആരും എത്തിപ്പെടാത്ത പ്ലേസ് ആയോണ്ട് ചിലന്തിവല കൊണ്ട് കൊട്ടാരം ആണ്.. സെക്യൂരിറ്റി ഒന്നും ഇല്ലാത്തോണ്ട് ഈസി ആയി ഉള്ളിലേക്ക് കടന്ന്. 
 
മുന്നിലെ കാഴ്ച കണ്ടിട്ട് ഇത്ര നേരം ടെൻഷൻ അടിച്ച ഞങ്ങൾ ആകെ ഷോക്ക് ആയി പോയി...
 
അഫി ഉണ്ട് രണ്ട് തടിയൻമാരോട് സൊല്ലി ഇരിക്കുന്നു... ഓൾ ചെയർലും. മറ്റവൻമാർ നിലത്തും ഇരുന്നിട്ട് ഓളെ തള്ളു കേട്ട് രസിക്കാ... 
 
ഞങ്ങളെ കണ്ട പാടെ അഫി എണീറ്റു നിന്ന്....മറ്റവൻമാർ വണ്ടർ അടിച്ചു നിൽക്കുന്നു... 
അവന്മാർ ഓളെ ഒന്നും ചെയ്യാത്തത് കൊണ്ട് ഞങ്ങൾ ആയിട്ട് പ്രശ്നത്തിനു നിന്നില്ല.. 
 
സത്യം പറഞ്ഞാൽ ആ റുഫൈദ കുരിശ് zannu ആണെന്ന് കരുതി ആണ് അഫിയെ കൊണ്ട് വന്നത്.... 
 
ഞാനും അഫിയും നിൽക്കുന്ന പിക് അഫിക്ക് ഇവർ കാണിച്ചു കൊടുത്തു പോലും... ബുദ്ധി ഇല്ലാത്ത ഡോങ്കി. 
 
സത്യം അറിഞ്ഞ സ്ഥിതിക്ക് അഫിയെ കൊണ്ട് ഞങ്ങൾ തിരിച്ചു പോരാൻ നിന്നപ്പോ മേടം പറയാതെ വിട്ടയച്ചാൽ പ്രോബ്ലം ആണെന്ന് പറഞ്ഞു മറ്റവൻമാർ സീൻ ആക്കി. ചക്കിക്കൊത്ത ചങ്കരൻമാർ. 
 
അതൊന്നും വക വക്കാതെ ഞങ്ങൾ അവിടം വിട്ട് ഇറങ്ങി... 
 
കാറിൽ കയറാൻ നിന്നപ്പോ അപ്രതീക്ഷിതമായി സഫു അഫിയെ പോയി കെട്ടിപിടിച്ചു.... അഫി ആണേൽ ആകെ കിളി പോയി നിക്കുന്നു ഞങ്ങടെ അവസ്ഥയും ഇതന്നെ... 
 
ഡീ അഫി.... ഞാൻ എന്ത് മാത്രം പേടിച്ചു നിനക്ക് അറിയോ....ആകെ വല്ലാണ്ട് ആയി പോയി...ഇതിന് മാത്രം എന്താ ഞാനും നീയും തമ്മിൽ എന്നൊന്നും ഇന്ക് അറിയില്ല.... 
 
ബട്ട് ഒന്നെനിക്കറിയാം... നിന്നെ ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം ആണ് പെണ്ണെ *I LOV£ YOU...💝*
ഓളെ കാതോരം സഫു പതിയെ മൊഴിഞ്ഞു.... ബട്ട് ഞങ്ങൾ എല്ലാത്തിനും സാക്ഷിആയി..  
 
സഫു ന്റെ പിടിയിൽ നിന്നും വിട്ട് മാറി കൊണ്ട് അഫി പന്തം കണ്ട പെരുച്ചാഴിനെ പോലെ നോക്കി....ഓളെ കണ്ണുകളിൽ തെളിഞ്ഞു നിൽക്കുന്നത് എന്താണെന്ന് മനസ്സിൽ ആക്കാൻ പറ്റുന്നില്ല... 
 
 
സഫുക്കാ.... എന്നും വിളിച്ചിട്ട് അഫി ഓനെ ഇറുകെ പുണർന്നു കരഞ്ഞു.. 
 
" സത്യം പറഞ്ഞാൽ ഈ കേട്ടത് സത്യം ആണോ എന്ന് പോലും ഞാൻ സംശയിച്ചു പോയി. 
ഇന്ക് ഇങ്ങളെ ഇഷ്ടം ആയിരുന്നു ബട്ട് എങ്ങനെ പറയും എന്നൊന്നും അറിയില്ല അതോണ്ട് ഇത്ര കാലം മിണ്ടാതെ നിന്ന്... ഇങ്ങടെ കോഴിത്തരം അല്പം കുറച്ചേക്ക്.. പൂർണ്ണം ആയിട്ട് ഞാൻ നിർത്തിക്കോളാം... *Love uh safukkaa* "
 
പരട്ടകൾ രണ്ടും നിൽക്കുന്ന നിൽപ് കണ്ടില്ലേ.. ഞങ്ങൾ ഇവിടെ ഉണ്ട് എന്ന ബോധം പോലും ഇല്ല.. 
 
അതേയ്... രണ്ടാളും ഒന്ന് നിർത്തിക്കേ.... കെട്ടിപ്പിടിക്കൽ ഒക്കെ പിന്നീട് ഇപ്പൊ പോവാൻ നോക്കാം  ( റബി )
 
ഇനിപ്പോ പോയിട്ട് എന്നാ ഉണ്ടാക്കാനാ....ന്റെ കഞ്ഞിയിൽ പാറ്റ വീണില്ലേ.  ആറ്റു നോറ്റു അല്ലു നെ റെഡി ആക്കാൻ നടന്ന ഇന്റെ അവസ്ഥ നോക്ക് അഫി കാരണം എല്ലാം കുളം ആയി.. പോരാത്തതിന് ഇവർ ഒന്നിച്ചു ഞാൻ വീണ്ടും പുറത്ത്.... ( അനു )
 
പാവം അനു..... ഇപ്പ്രാവശ്യവും മൂഞ്ചി... ഹിഹി 
 
ആ പരട്ട റുഫൈദ വരട്ടെ... ഓളെ അസുഖം ഞാൻ മാറ്റി കൊടുക്കും എന്ന് പറഞ്ഞിട്ട് അനു ഫ്രണ്ട്ൽ കയറി ഇരുന്ന്... 
 
 
സഫുവും അഫിയും പിന്നിൽ...ഷാനു ഡ്രൈവർ സീറ്റിൽ ആയോണ്ട് റബിയും അനുവും അഡ്ജസ്റ്റ് ചെയ്തു.... 
 
അതെ ഇവിടെ മുന്നിൽ  മിറർ ഉണ്ടെന്ന ബോധം ഉണ്ടായിക്കോട്ടേ രണ്ടിനും... പിന്നിൽ ഇരുന്ന് റൊമാൻസ് കളിക്കാൻ ഒന്നും നിൽക്കണ്ട എല്ലാം ഇവിടെ റെക്കോർഡ് ആണ്... ( ഷാനു )
 
ഷാനു പറഞ്ഞെ കേട്ടിട്ട്... അഫിന്റെ തോളിൽ നിന്നും സഫു കൈ മാറ്റി പല്ലിറുമ്പി... 
മുന്നിൽ നോക്കി ഓടിക്കെടാ കോപ്പേ... 
 
ഇത്ര നേരം സഫു ടെൻഷൻ അടിച്ചേ  ഒക്കെ അഫിക്ക്  പറഞ്ഞു കൊടുത്തിട്ട് സഫുനെ കളിയാക്കി... 
 
ഫോൺ റിങ് ചെയ്യുന്നേ നോക്കിയപ്പോ മ്മളെ പുന്നാര വൈഫി zannu ആണ്... ഈ കാൾ അടക്കം 52 മത്തെ കാൾ ആണ്....
 
 തിരിച്ചു അടിച്ചപ്പോ സ്വിച്ച് ഓഫ്...ന്റെ ഉള്ളോന്ന് കാളി. പടച്ചോനെ എന്തിനായിരിക്കും ഇത്ര അടിച്ചേ എന്തേലും പ്രോബ്ലം ഉണ്ടായോ.... 
 
അല്ലുന് അടിച്ചപ്പോ എടുക്കുന്നില്ല  ഷൈമന്റെ ഫോൺക്ക് ആണേൽ ഫോൺ കണക്ട് ആവുന്നുമില്ല...  ദേഷ്യം വന്നിട്ട്  ഭ്രാന്ത് ആവ...എല്ലാരുടെയും അവസ്ഥ ഇത് തന്നെ. പിന്നെ അങ്ങോട്ട് ഒറ്റ പോക്ക് ആയിരുന്നു സഫു ഇങ്ങോട്ട് വന്നതിനെക്കാളും ഹൈ സ്പീഡിൽ.
 
💕💕💕💕💕💕💕💕💕💕💕
 
( റുഫൈദ )
 
ഷിറ്റ്... ഫസ്റ്റ് പ്ലാൻ തന്നെ ഇങ്ങനെ ആയി... ഈ ആൾ മാറാട്ടം ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത കാര്യം ആണ്.. 
 
ഏതായാലും ഇനി zanna യെ മാറില്ല... ഇനി തൊട്ട് ന്റെ ടൈമ് ആണ്...ഇന്നലെ മുതൽ ഷാനു നെ വാച്ചിംഗ് നടത്തൽ ആയിരുന്നു മ്മളെ മെയിൻ പണി... 
 
അതിന്റെ ഇടെൽ മറ്റേ പെണ്ണ്നോട് സംസാരിക്കുന്നെ കണ്ടപ്പോ ഓന്റെ ഹൃദയത്തിൽ കടന്ന് കൂടിയ zanna ആണെന്ന് കരുതി. 
 
ന്റെ ഹൃദയത്തിന്റെ മിഡിപ്പ് നിൽക്കുന്നത് വരെ ഇവരെ രണ്ടാളെയും ഒരുമിക്കാൻ ഞാൻ സമ്മതിക്കില്ല... എന്നെന്നേക്കുമായി രണ്ടിനെയും പിരിച്ചെ മതിയാവു. 
 
അമളി പറ്റിയത് അറിഞ്ഞ അപ്പൊ തന്നെ  റമീസ്ന് വിളിച്ചു കാര്യം പറഞ്ഞിട്ട് അങ്ങോട്ട് പുറപ്പെട്ടു.അവിടെ എത്തിയപ്പോയേക്കും ആ പെണ്ണിനെകൊണ്ട് ആരെക്കെയോ പോയി എന്നല്ലാതെ റമീസ് ഒന്നും പറഞ്ഞില്ല... 
 
ന്റെ ഭാവം കണ്ടിട്ട് ആവണം... അവൻ സത്യം പറഞ്ഞു ഷാനുവിന്റെ പേര്.. 
 
" മേടം വന്നിട്ട് കൊണ്ട് പോവാൻ പറ്റുള്ളൂ ഞങ്ങൾ പറഞ്ഞതാ... അപ്പൊ അവൻ പറഞ്ഞു... നിന്റെ ഒക്കെ ആ പന്ന കുരിശ് റുഫൈദനോട് പറയി ഷാൻ നിഫ്റാസിനെ നേരിൽ വന്നു കാണാൻ.. 
പലിശ അടക്കം തന്ന് വീട്ടാം പറഞ്ഞേക്ക് ആ കോപ്പിനോട്... ഓന്റെ ഒരു മേടം.. തുഫ്ഫ്... "
 
" ട്ടപ്പെ... "
 
 
റുഫൈദ ന്റെ കൈ റമീസ് ന്റെ മുഖത്ത് പതിഞ്ഞു. 
 
ഇനി ആരുടെയും സഹായം എനിക്ക് വേണ്ട... രണ്ടാളും പൊയ്ക്കോ ഇനി ന്റെ മുന്നിൽ വന്നു പോവരുത്... 
 
ഷാനു,, അവൻ ഞാൻ വിചാരിക്കുന്നതിനെക്കാളും ഒരു ലൈൻ മുന്നിൽ ആണ് എപ്പോഴും... ഇനി അതിന് വഴി ഒരുക്കരുത്....വിട്ട് കൊടുക്കില്ല എന്തൊക്കെ സംഭവിച്ചാലും....ഓരോന്ന് കണക്ക് കൂട്ടി അവിടുന്ന് ഇറങ്ങി. 
 
( Zannu )
 
കാട്ടുമാക്കാൻക്ക് വിളിച്ചു വിളിച്ചു ന്റെ ഫോൺ ചാർജ് തീർന്നു....
അഫിനെ കാണാതെ ആയ വെഷമം കൊണ്ട് ഞങ്ങൾ മൂന്ന് പേരും മണലിൽ പോയി ഇരുന്നിട്ട് ഓൾക്ക് വേണ്ടി പ്രാർത്ഥിച്ചു.... 
 
ഒരു പോറൽ പോലും ഏൽക്കാതെ ഞങ്ങടെ അഫിയെ തിരിച്ചു കിട്ടണേ റബ്ബേ... 
 
കുറെ നേരം ആയിട്ടും യാതൊരു വിവരവും ഇല്ല ഇക്ക ആണേൽ കാൾ എടുക്കുന്നില്ല... 
 
അഫിയും ഷൈമയും ഐസ്ക്രീം വാങ്ങാൻ പോയെ കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്... ഞാൻ ആണ് കാരണക്കാരി എന്നും പറഞ്ഞിട്ട് ഷൈമ കരയാൻ തുടങ്ങി.... 
 
ഓൾ ഐസ്ക്രീം നെ കുറിച്ച് പറഞ്ഞപ്പോ ന്റെ തലയിൽ ബൾബ് കത്തി കളിച്ചു....പിന്നെ പെട്ടന്ന് ചാടി എണീറ്റു ഓടി.. പിന്നാലെ നിക്കാൻ പറഞ്ഞിട്ട് അല്ലുവും ഷൈമയും. 
 
💖💖💖💖💖💖💖💖💖💖💖 
 
( ഷാനു )
 
എത്രയൊക്കെ സ്പീഡിൽ വന്നിട്ടും തിരിച്ചു എത്തിയപ്പോയേക്കും ഇരുട്ട് ആയി തുടങ്ങി... 
 
Zannu നെയും മറ്റേ രണ്ട് ജന്തുക്കളെയും നോക്കിയിട്ട് അവരെ പൊടി പോലും കാണുന്നില്ല. 
 
അവസാനം ദീർഘ തിരച്ചിലിനോടുവിൽ കണ്ടെത്തി മൂന്നും കൂടെ ഉണ്ട് ഒരു കടയുടെ മുന്നിൽ പ്രതിമ കണക്കെ മുട്ടും കുത്തി ഇരിക്കുന്നു... 
 
ഇവൾമാർക് എന്താ വട്ടായോ.... ഞങ്ങൾ അഞ്ചു ആളും ചേർന്ന് അവരെ അരികിൽ എത്തി പിടിച്ചു എണീപ്പിക്കാൻ നോക്കിതും....ഗൗരവത്തിൽ ഉള്ള ശബ്ദം കേട്ടിട്ട് ചെറുതായി പേടിച്ചു. 
 
നോക്കിയപ്പോ ഒരു പ്രായം ഇല്ലാത്ത മനുഷ്യൻ...മൂപ്പർ കടയിൽ നിന്നും ഇറങ്ങി വന്നു. 
 
 
" മ്മ്മ് എന്താ കാര്യം...?  " ( അയാൾ )
 
അതൊക്കെ എന്തിനാ നിങ്ങളോട് പറയുന്നേ... 
 
അയാളെ മൈൻഡ് ചെയ്യാതെ അവരോട് എണീറ്റു പോരാൻ പറഞ്ഞിട്ടും മൂന്നും പെണ്ണ് ആണേൽ മുട്ട് കുത്തി ഇരുന്ന സ്ഥലത്തു നിന്ന് ഒരു അനക്കം പോലും അനങ്ങിയില്ല. 
 
വേണ്ട പറഞ്ഞ അതന്നെ ചെയ്യുന്ന ഐറ്റം ആണ് zannu ഒക്കെ ഓൾക്ക് വരെ എന്ത് പറ്റി. 
 
മര്യാദക്ക് മൂന്നും എണീക്കാൻ നോക് അല്ലേൽ ഇവിടെ ഇട്ട് ഞങ്ങൾ പോവും ( അനു )
 
മൂന്നും കണ്ണ് കൊണ്ട് അയാളെ നോക്കി ഗോശ്ട്ടി കാണിച്ചു എന്നല്ലാതെ അനങ്ങിയില്ല.. 
 
ഇന്ക് ആണേൽ ദേഷ്യം വന്നിട്ട് നിക്കാൻ വയ്യ... 
 
Zannu... ഞാൻ ആണ് പറയുന്നേ... മര്യാദക്ക് എണീറ്റ് കൂടെ വന്നോ.. 
 
" ഹഹഹ..... ഹഹഹ.. "
 
ഇവർക്ക് അത്ര പെട്ടന്ന് നിങ്ങടെ കൂടെ വരാൻ കയ്യില്ല... എനിക്ക് തരാൻ ഉള്ള ഫുൾ ക്യാഷ് നിങ്ങൾക്ക് തരാൻ കയ്യും എങ്കിൽ കൊണ്ട് പൊയ്ക്കോ... അതും പറഞ്ഞിട്ട് അയാൾ പൊട്ടിച്ചിരിച്ചു... 
 
" ക്യാഷ്.... നിങ്ങൾക്കോ.... എന്തിന് "  ( ഷാനു )
 
 അയാളെ മറുപടി കേട്ടിട്ട്.... തിരമാല വന്നു തുഴഞ്ഞു കൊണ്ട് പോവുന്ന പോലെ തോന്നി. 
 
ഞങ്ങൾ അഫിയെ കൊണ്ട് വരാൻ പോയ ടൈമ് ഇവർ മൂന്നും കൂടെ ഈ കടയിലെ പകുതി ഐറ്റംസും തിന്ന് കാലി ആക്കി പോലും. അവസാനം കയ്യിൽ ക്യാഷ് ഇല്ല ഞങ്ങൾ പിന്നെ തരാം പറഞ്ഞപ്പോ അയാൾ സമ്മതിച്ചില്ല.. 
 
ക്യാഷ് കൊണ്ട് വരാൻ ആണെലോ ന്റെ വൈഫി വിളിച്ചു പെടാപാട് പെട്ടത്.... 
 
എപ്പോ ഫുൾ ക്യാഷ് തരുന്നോ... അത് വരെ മുട്ട് കുത്തി ഇരിക്കണം എന്നുള്ള അയാളെ ഭീഷണിയിൽ ഓർ പേടിച്ചു. കാരണം കട അടച്ചു വീട്ടിൽ പോവാൻ ആയിട്ടും അയാൾ ഇവരെ ക്യാഷ് കിട്ടാൻ വെയിറ്റ് ചെയ്യാണ്... 
 
മൂന്നിന്റെയും ആക്രാന്തം കണ്ടിട്ട് വേറെ ഒറ്റ മനുഷ്യകുഞ്ഞ് പോലും ഇന്ന് കടയിൽ കയറിയില്ല പോലും... 
 
ഇരുട്ട് വീണ്ടും കൂടിയപ്പോ പിന്നെ അതികം സംസാരിക്കാൻ നിന്നില്ല... വേഗം അയാളെ ക്യാഷ് കൊടുത്തു സെറ്റിൽ ചെയ്തു... തിരിച്ചു പോരാൻ നേരം Zannu നെ ചൂണ്ടി അയാൾ പറഞ്ഞെ കേട്ടിട്ട് ചിരിക്കണോ കരയണോ പറ്റാത്ത അവസ്ഥ ആയി... 
 
ദേ ഈ കൊച്ച് ഉണ്ടല്ലോ... ഇതിനെ ഒക്കെ എങ്ങനെ സഹിക്കുന്നുവോ വീട്ടിൽ ഒക്കെ... ഒരൊറ്റ ഐസ്ക്രീം പോലും ബാക്കി വച്ചിട്ടില്ല... കൂടെ ഉള്ള ഈ പിള്ളേർക്ക് പോലും കൊടുക്കാതെ ഫുൾ തീർത്തു.  ഇനി നാളെ ന്യൂ സ്റ്റോക്ക് ഇറക്കിയിട്ട് വേണം... 
 
Zannu നെ നോക്കിയപ്പോ ഓൾ ഇളിച്ചു കാട്ടി തന്നു... ഒന്നുടെ നോക്കിയപ്പോ ഓൾ അല്ലുന്റെ പിറകിൽ ഒളിച്ചു..
 
ഓളെ പിടിച്ചു വലിച്ചു കണ്ണുരുട്ടി പേടിപ്പിച്ചു ഓളെ കൈ ന്റെ കൈയ്യിനോട് ചേർത്ത് പിടിച്ചു നടന്നു. 
 
*( തുടരും )*

💙🖤റൂഹോട് ചേരും വരെ🖤💙 - 16

💙🖤റൂഹോട് ചേരും വരെ🖤💙 - 16

4.8
3102

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍🏻💖*   *(RoM@nt!C  Lov£ $toRy)*   *_Part_16_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   _____________________________________   ദേ ഈ കൊച്ച് ഉണ്ടല്ലോ... ഇതിനെ ഒക്കെ എങ്ങനെ സഹിക്കുന്നുവോ വീട്ടിൽ ഒക്കെ... ഒരൊറ്റ ഐസ്ക്രീം പോലും ബാക്കി വച്ചിട്ടില്ല... കൂടെ ഉള്ള ഈ പിള്ളേർക്ക് പോലും കൊടുക്കാതെ ഫുൾ തീർത്തു.  ഇനി നാളെ ന്യൂ സ്റ്റോക്ക് ഇറക്കിയിട്ട് വേണം...    Zannu നെ നോക്കിയപ്പോ ഓൾ ഇളിച്ചു കാട്ടി തന്നു... ഒന്നുടെ നോക്കിയപ്പോ ഓൾ അല്ലുന്റെ പിറകിൽ ഒളിച്ചു..