Aksharathalukal

അമ്മ

ഞാൻ ഇത് ആദ്യമായിട്ടാണ് എഴുതുന്ന കഥയാണ്. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പറയണം. സപ്പോർട്ട് ഉണ്ടാവണെ 😝😝.

ഞാൻ ഒരിക്കൽ ബസ്സ്റ്റോപ്പിൽ ഇരുന്നപ്പോൾ  ഒറ്റക്കല്ല കൂടെ എന്റെ ചേച്ചിയും ഒണ്ടായിരുന്നു. അന്ന് കൊറോണ ഒക്കെ ഉള്ള സമയം ആണ്. ബസ് ഒന്നും എപ്പോഴും ഇല്ലായിരുന്നു. അങ്ങനെ ഞങ്ങൾ ബസ്സ്റ്റോപ്പിൽ ഇരുന്നപ്പോൾ ഞങ്ങളുടെ തൊട്ട് എടുത്ത് ഒരു ആന്റി വന്നിരുന്നു. അധികം പ്രായം ഒന്നും ഇല്ല. ആ ആന്റി അവരുടെ മകന്റെ വീട്ടിൽ പോയിട്ട് വന്നതാണ്. നടക്കാൻ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു  അവർക്ക്. കാലൊന്നും വയ്യ എന്ന് ഞങ്ങളോട് പറന്നു. കൈൽ പൈസ ഇല്ല. രാവിലെ ഒന്നും കഴിച്ചില്ല എന്നും പറന്നു. വീട്ടിൽ ആരൊക്കെ ഉണ്ടെന്നു ചോദിച്ചപ്പോ    ഒറ്റക്കാണ് താമസം  മക്കളൊക്കെ കല്യാണം  കഴിച്ചോ വേറെ ആണ് എന്നും പറഞ്ഞു.ആ ആന്റിക്ക് നല്ല വിശപ്പുണ്ടെന്ന് പറഞ്ഞപ്പോ ഞങ്ങൾ കടയിൽ നിന്ന് വെള്ളോം ബിസ്ക്കറ്റ് വാങ്ങി കൊടുത്തു. ആ ആന്റിക്ക് സ്വന്തം മകന്റെ വീട്ടിൽ പോയിട്ട് പോലും ഒന്നും കഴിക്കണോ കുടിക്കണോ കൊടുത്തില്ല. വീട്ടിൽ കുടുംബക്കാർ തമ്മിൽ എന്തോ പ്രശ്നം ഒണ്ട് ഇനി അധികനാൾ ആ വീട്ടിൽ നിൽക്കാൻ പറ്റില്ല എന്നൊക്കെ പറന്നു. ഇതൊക്കെ പറയുമ്പോൾ ആ ആന്റിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.പിന്നെ അവരെ ഞാൻ കണ്ടിട്ടില്ല. (ഞാൻ തിരുവനന്തപുരം സ്വദേശിയാണ്. ഈ സംഭവം നടക്കുന്നത് ആറ്റിങ്ങൽ ബസ്സ്റ്റോപ്പിൽ വച്ചാണ്. ആ ആന്റിയുടെ വീട് കിളിമാനൂർ പോകുന്ന വഴി വഞ്ചിയൂർ ആണ്.)
ഈ സംഭവം നടന്നിട്ട് അധികം നാലൊന്നും ആയിട്ടില്ല. ശെരിക്കും ആ ആന്റിക്ക് എങ്ങനെ അനുഭവിക്കേണ്ടി വരുമായിരുന്നില്ല. സ്വന്തം മക്കൾക്ക് വേണ്ടി ജീവിച്ചിട്ട് അവസാനം ആരോരുമില്ലാതെ തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്ന ഗതികേടിനെ കുറിച് ഒന്ന് ചിന്തിച്ചു  നോക്ക്. ആ അമ്മയുടെ മക്കൾ ആരാണെന്നോ അവരുടെ വീട് എന്താണെന്നോ ഒന്നും എനിക്ക് അറിയില്ല. പക്ഷെ ആ അമ്മയുടെ കണ്ണുനീർ ഒരുപക്ഷെ അവരുടെ  മക്കളുടെ  തലയിൽ പതിച്ചേക്കാം. ആ ശാപത്തിൽ  നിന്ന് രക്ഷപെടാൻ അവർക്ക് സാധിക്കില്ല. ആ അമ്മയെ പോലെ പലരും  കാണും നമ്മൾ കാണാത്തവരും ഒരുപക്ഷെ നമ്മൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നവരും. അവർ നമ്മുടെ അമ്മയാണ്. അവർ എത്രയും നാൾ നമ്മളെ സംരക്ഷിച്ചു. ഇനി അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമ ആണ്. കടമയുടെ പേരിൽ വീട്ടിൽ കൊണ്ട് നിർത്തി അടുക്കളകാരി ആകുന്നവർ ഒണ്ട്. അങ്ങനെ കഴിയേണ്ടവർ അല്ല അവർ. നമ്മുടെ സ്നേഹം അവർക്ക് വേണ്ട സമയം ആണ് അത് നമ്മൾ കൊടുത്തില്ലേൽ നാളെ നമ്മുടെ മക്കൾ നമ്മളോടും ഇത് തന്നെ ചെയ്യും. അന്ന് ചെയ്ത തെറ്റിനെ കുറിച്ചോർത്തു പശ്ചാത്തപിച്ചിട്ട് കാര്യമില്ല. ഇനിയും സമയം ഒണ്ട് മാറിചിന്തിക്കാൻ.
ഇതൊന്നും പറയാൻ ഞാൻ ആരും അല്ല. നിങ്ങളെ ആരേം പറന്നു മനസിലാക്കാനും എനിക്ക് സാധിക്കില്ല. ഞാൻ 18വയസ് മാത്രം ഒള്ള ഒരു പെൺകുട്ടിയാണ്. എന്നെകൊണ്ട് പറ്റണ പോലെ ഞാൻ എഴുതി. തെറ്റുണ്ടെങ്കിൽ ക്ഷെമിക്കണം. വെറുതെ ഇരുന്ന് ബോർ  അടിച്ചപ്പോ ഓരോന്നോർത്തപ്പോ എഴുതിയതാ. സപ്പോർട്ട് undavane😌.