Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 29

നിരഞ്ജൻറെ സ്വന്തം പാറു  Chapter 29
 
പെട്ടെന്നാണു താൻ എന്താണ് പറഞ്ഞതെന്നും ചെയ്തതെന്നും മായ ഓർത്തത്. അവൾ വേഗം തിരിഞ്ഞു നോക്കി.
 
നിരഞ്ജൻ അവളെ നോക്കി നിൽക്കുന്നു.
 
അത് കണ്ട് പേടിച്ച് അവൾ മുൻപിലേക്ക് തിരിഞ്ഞ് പുറത്തേക്ക് കടക്കാൻ നോക്കിയപ്പോൾ നീകേതും അവളെ നോക്കി നിൽക്കുന്നു.
 
പെട്ടെന്ന്“എക്സ്ക്യൂസ് me” എന്നും പറഞ്ഞു അവൾ ക്യാബിന് പുറത്തേക്ക് ഇറങ്ങി ഓടി.
 
എന്നാൽ വീണിടത്തു നിന്നും Hari എഴുന്നേറ്റു നോക്കുമ്പോൾ കാണുന്നത് തന്നെ തന്നെ നോക്കി നിൽക്കുന്ന തൻറെ രണ്ടു ചേട്ടന്മാരെയാണ്.
 
എന്താണ് ഇവർ തന്നെ ഇങ്ങനെ നോക്കുന്നത് എന്ന് ആലോചിച്ച് ഹരി രണ്ടു പേരോടും ചോദിച്ചു.
 
“ഒന്ന് വീണുപോയി... അറിയാതെ പറ്റിയതാണ്.”
എന്നാൽ അവൻ പറഞ്ഞത് ശ്രദ്ധിക്കാതെ രണ്ടു പേരും ഹരിയുടെ കുത്തിനു പിടിച്ച് ചോദിച്ചു.
 
“നിനക്ക് മായയെ മുൻപ് അറിയാമായിരുന്നോ?”
 
“നീ എന്താണ് അവളെ വിളിച്ചത്?”
 
രണ്ടുപേരും ചോദിക്കുന്നത് കേട്ട് ഹരി ഒന്നും മനസ്സിലാക്കാതെ അവരെ നോക്കി.
 
“ഏതു മായ? ഞാൻ ഒരു മായയും അറിയില്ല. ഞാൻ ആരെ എന്തു വിളിച്ചു എന്നാണ് നിങ്ങൾ പറയുന്നത്? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല...”
 
ഹരി പറയുന്നതു കേട്ട് നിരഞ്ജനും നികേതുഉം മുഖത്തോടു മുഖം നോക്കി. പിന്നെ നികേത് ചോദിച്ചു.
 
“നീ എന്താ പൊട്ടൻ കളിക്കുകയാണോ? ഞങ്ങളെല്ലാം കണ്ടതാണ്. വേഗം പറഞ്ഞോ, നിനക്ക് അവളെ അറിയുമോ? എങ്ങനെ അറിയാം?”
 
അവരുടെ സംസാരം കേട്ട് ഹരിക്ക് വല്ലാതെ ദേഷ്യം വന്നു.
 
ഒന്നാമത് തന്നെ താഴെ തള്ളിയിട്ട് ഒരുത്തി സ്ഥലം വിട്ടു.
 
പിന്നെ രണ്ടുപേർ നിന്ന് തന്നെ ചോദ്യം ചെയ്യുന്നു. എനിക്കവളെ അറിയുമോ എന്ന്?
പെട്ടെന്നാണ് അവൻ താൻ എന്താണ് അവളെ വിളിച്ചതെന്ന് ഹരി ഓർത്തത് തന്നെ.
 
താൻ അവളെ പാർവർണ്ണ എന്നല്ലേ വിളിച്ചത്? അവൻ ആലോചിച്ചു.
 
അതെ, ഞാൻ അവളെ അങ്ങനെ തന്നെയാണ് വിളിച്ചത്.
 
അവൾ തന്നെയോ?
 
ഹരി എന്നല്ലേ വിളിച്ചത്.
 
അത്... അവൾ... അവൾ ആരാണ്?
 
ഹരിയുടെ സംസാരം കേട്ട് നിരഞ്ജനും നികേതുഉം അന്തം വിട്ടു നിൽക്കുകയായിരുന്നു.
ആ സമയം എന്താണ് നടന്നതെന്ന് ഹരി ഒരിക്കൽ കൂടി മനസ്സിൽ ഒന്ന് rewind ചെയ്തു നോക്കി. അതിനു ശേഷം അവൻ അവരോട് ചോദിച്ചു.
 
“അവളെവിടെ? അവൾ എവിടെപ്പോയി?”
 
“അവൾ പുറത്തോട്ട് പോയി. എന്താ അവളെ നിനക്ക് അറിയാമോ?”
 
നിരഞ്ജൻ ആവേശത്തോടെ ചോദിച്ചു.
 
“No no... I don't know her but... എൻറെ ഓഫീസിൽ കുറച്ചു നാൾ മുൻപ് വരെ ഉണ്ടായിരുന്ന ഒരു കൊച്ച് എന്നോട് സംസാരിക്കുന്നത് പോലെ എനിക്ക് തോന്നിയത് കൊണ്ടാണ് ഞാൻ അവളെ പാർവർണ്ണ എന്ന് വിളിച്ചത്.”
 
“Parvarna used to call me Hari like this. But it's really strange because this girl also called me the same way... ”
 
ഹരി പറയുന്നതു കേട്ട് നികേത് ചോദിച്ചു.
 
“ആ പ്രഗ്നൻറ് ആയിരുന്ന കൊച്ച് ആണോ നീ പറയുന്നത്.”
 
“Yes yes... അവൾ തന്നെ പാർവർണ്ണ.”
 
ഈ സമയം നിരഞ്ജൻ പറഞ്ഞു.
 
“പാർവർണ്ണ നൈസ് നെയിം.”
 
“അതെ പേരു മാത്രമല്ല ആളും നല്ല കൊച്ച് ആയിരുന്നു.”
 
ഹരി അവളെ കുറിച്ച് ഓർത്ത് കുറച്ചു നേരം മിണ്ടാതെ നിന്നു.
 
ഈ സമയം മായ വാഷ്റൂമിലേക്ക് ഓടുകയായിരുന്നു.
 
ഓടി കയറി അവൾ വാതിലടച്ചു. പിന്നെ നന്നായി ഒന്ന് ശ്വാസം വിട്ടു. അതിനു ശേഷം അവൾ കുറച്ചു വെള്ളം എടുത്തു മുഖത്തു തളിച്ചു.
 
പിന്നെ രണ്ടു നിമിഷം അവൾ മുന്നിലുള്ള മിററിൽ നോക്കി നിന്നു. 
 
മിററിലെ തൻറെ പ്രതിബിംബം നോക്കി അവൾ മെല്ലെ ചിരിച്ചു.
 
“ഞാൻ മായാണ് പാറു അല്ല.”
 
അങ്ങനെ രണ്ടു മൂന്നു തവണ അവൾ അതു തന്നെ repeat ചെയ്തു. അതിനു ശേഷം മുഖം നന്നായി തുടച്ച് സ്പെക്സ് എടുത്ത് വെച്ച് മിററിൽ ഒന്നു കൂടി നോക്കി.
 
പിന്നെ എന്തും തനിക്ക് നേരിടാം എന്ന രീതിയിൽ മനസ്സിനെ പാകപ്പെടുത്തി അവൾ വാഷ്റൂമിൽ നിന്നും പുറത്തേക്ക് നടന്നു.
 
പുറത്തു കടന്ന മായ ഭരതൻ ഓപ്പോസിറ്റ് ആയി നടന്നു വരുന്നത് കണ്ടു.
 
നിറഞ്ഞ ചിരിയോടെ അവനെ നോക്കി അവൾ മുന്നോട്ടു തന്നെ ചുവടുകൾ വച്ചു.
 
എന്നാൽ അവൾ ഭരതനടുത്ത് എത്തും മുൻപ് അപ്രതീക്ഷിതമായി Apratim ഉം Nilesh ഉം അവൾക്ക് അഭിമുഖമായി വന്നു.
 
അവളെ തനിച്ചു കണ്ടപ്പോൾ Apratim ചോദിച്ചു.
 
“എന്താ മായാ വിശേഷം? ഇപ്പോൾ CEO യുടെ കൂടെ ആണെന്നാണല്ലോ കേട്ടത്. ഞങ്ങളിൽ നിന്നും രക്ഷപ്പെടാനാണോ ഡിപ്പാർട്ട്മെൻറ് മാറിയത്?”
 
“എന്നാൽ നീ ചെവി തുറന്നു കേട്ടോ, എവിടെപ്പോയാലും ഞങ്ങളിൽ നിന്നും രക്ഷപെടാം എന്ന് കരുതേണ്ട...”
 
അവരുടെ സംസാരം എല്ലാം കേട്ട ഭരതൻ ദേഷ്യത്തിൽ എന്തോ പറയാൻ തുടങ്ങും മുൻപ് മായ പറഞ്ഞു.
 
“You are mistaken Apratim... “
 
“നീ അറിഞ്ഞതും കേട്ടതും എല്ലാം തെറ്റാണ്... നിന്നെ പേടിച്ച് ഒന്നും അല്ല മായ ഡിപ്പാർട്ട്മെൻറ് മാറിയത്. തെറ്റിദ്ധാരണ അങ്ങ് മുളയിലെ മാറ്റി വെക്കുന്നതാണ് നല്ലത്.”
 
“ എനിക്ക് നിങ്ങളെ പേടിക്കേണ്ട കാര്യമില്ല, കാരണം ഞാൻ ഒരിക്കൽ പറഞ്ഞതാണ്. നിങ്ങൾക്കാണ് അത് മനസ്സിലാക്കാത്തത്. അതുകൊണ്ട് എന്നെ വെറുതെ വിടുന്നതാണ് നിങ്ങൾക്ക് ആരോഗ്യത്തിന് നല്ലത്.”
 
ഇത്രയും പറഞ്ഞ് ഒരു ലോഡ് പുച്ഛത്തോടെ അവരെ നോക്കി അവൾ നടക്കാൻ തുടങ്ങി. മുൻപോട്ട് നടക്കാൻ തുടങ്ങിയ മായയുടെ കയ്യിൽ Apratim കയറി പിടിച്ചു. പിന്നെ അവളെ തടഞ്ഞു നിർത്തി കൊണ്ട് അവർ പറഞ്ഞു.
 
“ഞങ്ങളിൽ നിന്നും രക്ഷപ്പെട്ടു എന്ന് നീ ഒരിക്കലും കരുതണ്ട. നീ ചെന്നു കയറിയിരിക്കുന്നത് എവിടെയാണെന്ന് നിനക്ക് വല്ല അറിവുമുണ്ടോ? നിരഞ്ജൻ സാറിനെക്കുറിച്ച് നിനക്ക് എന്തെങ്കിലും അറിയാമോ?”
 
അതുകേട്ട് മായ പുച്ഛത്തോടെ Apratimന് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു.
 
“എനിക്ക് നിരഞ്ജനെ എന്തു കൊണ്ടും നിന്നെക്കാൾ കൂടുതലറിയാം. എന്നെക്കാൾ നന്നായി എന്തായാലും നിനക്ക് നിരഞ്ജനെ അറിയാൻ വഴിയില്ല.”
 
പിന്നെ ബാക്കി അവൾ പറഞ്ഞത് കുറച്ചു ശബ്ദമുയർത്തി ആണ്.
 
“Social media യായിൽ വരുന്നതു മാത്രമല്ലേ നിനക്ക് അറിയൂ? അതൊക്കെ ഞാനും വായിച്ചതാണ്. അതുകൊണ്ട് കൂടുതൽ ചിലക്കാതെ മാറി നിൽക്ക്.”
 
“ഒന്നു ഞാൻ പറയാം leave me alone. Let me live my life the way I wanted.”
 
അത്രയും പറഞ്ഞ് ഒരു പേടിയും ഇല്ലാതെApratim ൻറെ hand തൻറെ കയ്യിൽ നിന്നും എടുത്തു മാറ്റി അവൾ മുന്നോട്ടു നടന്നു.
 
മായ നടന്നു ഭരതൻറെ അടുത്തെത്തിയപ്പോൾ അവൻ ചോദിച്ചു.
 
“എന്താ മായ any issue?”
 
അതിന് അവൾ മറുപടി പറഞ്ഞത് ഇങ്ങനെയാണ്.
 
“ഒന്നുമില്ല, Apratim എൻറെ പഴയ ബോസാണ്. പെട്ടെന്ന് ഡിപ്പാർട്ട്മെൻറ് change ചെയ്തതിൻറെ കാരണമന്വേഷിച്ചതാണ്.”
 
എന്നാൽ മായയും ഭരതനും സംസാരിക്കുന്നത് കേട്ടു കൊണ്ടാണ് Apratim ഉം Nilesh ഉം അവർക്കരികിലേക്ക് വന്നത്.
 
“ആഹാ.. നീ ആളു കൊള്ളാമല്ലോ മായ, ഇത്ര പെട്ടെന്ന് പുതിയ ലൈൻ ഒക്കെ സെറ്റ് ആക്കിയോ?”
 
“എടാ Nileshഎ, വെറുതെയല്ല ഇവൾക്ക് നമ്മളെ ഒന്നും പിടിക്കാത്തത്.”
 
അവരുടെ സംസാരം കേട്ട് ഭരതൻ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.
 
എന്നാൽ നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്ന മായ അവർക്ക് നേരെ തല ഉയർത്തിപ്പിടിച്ചു തന്നെ ആൻസറും നൽകി.
 
“നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ വില മനസ്സിലായല്ലോ? ഞാൻ നിങ്ങൾക്ക് ഒരു വിലയും തരുന്നില്ലെന്നും നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ? എല്ലാം മനസ്സിലാക്കിയ സ്ഥിതിക്ക് വഴി മാറി നടക്കുന്നതായിരിക്കും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്. നിങ്ങൾക്ക് വേണ്ടത് മാർക്കറ്റിൽ അവൈലബിൾ ആണ്. പിന്നെ എന്തിന് കിട്ടാത്തതിന് പിന്നാലെ നടക്കുന്നു?”
 
അതുകേട്ട് Nilesh പറഞ്ഞു.
 
“അപ്പോൾ മായ ഇതു വരെ ഇങ്ങനെ ഒന്ന് കേട്ടിട്ടില്ലേ? കിട്ടാത്തത് പിടിച്ചെടുക്കുമ്പോഴാണ് സ്വാദ് കൂടുക. കണ്ടിട്ടില്ലേ lion ഭക്ഷണം ഓടിച്ചു പിടിക്കുന്നത്. Actually, lionന് അതിൻറെ ആവശ്യമൊന്നുമില്ലെന്ന് അറിയാവുന്നതല്ലേ? കാട്ടിലെ രാജാവ് എന്തു ഓർഡർ ചെയ്താലും അത് മുൻപിലെത്തും. പക്ഷേ എന്തും പിടിച്ചെടുക്കുമ്പോൾ ഉള്ള സംതൃപ്തി ഈസിയായി കിട്ടുന്നതിൽ ഉണ്ടാകില്ല.”
 
Nilesh പറയുന്നത് കേട്ട് മായാ മറുപടി പറഞ്ഞു.
 
“എനിക്ക് ഇതൊന്നും ശീലം ഇല്ല. ഇനിയൊട്ട് വേണ്ടതാനും. പിന്നെ lion എന്തു ചെയ്യുന്നു, എങ്ങനെ ചെയ്യുന്നു, എന്നൊന്നും എനിക്കറിയില്ല. പക്ഷേ എനിക്ക് മനസ്സിലാകാത്തത് lion യി Nilesh ആരെയാണ് ഉദ്ദേശിക്കുന്നത് എന്നാണ്?”
 
“നിങ്ങനെയാണെങ്കിൽ ഞാൻ പൂച്ചയായി പോലും കണക്കിൽ എടുത്തിട്ടില്ല. അപ്പൊ പിന്നെ ആര്?”
 
കുസൃതിയോടെ അത് പറയുന്ന മായയെ Apratim ഉം Nilesh ഉം ദേഷ്യത്തോടെ നോക്കുമ്പോൾ അത്ഭുതത്തോടെയാണ് ഭരതൻ മായയെ നോക്കിക്കണ്ടത്. 
 
അത് അല്ലെങ്കിലും അങ്ങനെ തന്നെ ആയിരുന്നല്ലോ. മായയെ കണ്ട അന്ന് മുതൽ അവൾ എന്ത് സംസാരിച്ചാലും ഭരതൻറെ തലയിൽ ഇരിക്കുന്ന കിളികൾക്ക് ഒരു വിശ്രമവും ഉണ്ടാകുമായിരുന്നില്ലല്ലോ?
 
എന്നാൽ ഒന്നും സംഭവിക്കാത്ത പോലെ, സംസാരം നിർത്തി മായ നിരഞ്ജൻറെ ക്യാബിനിലേക്ക് തിരിച്ചു പോയി.
 
മായ പോകുന്നത് കണ്ട് ഭരതനും അവൾക്കു പുറകെ നടന്നു.
 
എന്നാൽ അവർ പോകുന്നത് നോക്കി നിൽക്കാൻ മാത്രമേ Apratim നും Nilesh നും സാധിച്ചുള്ളൂ.
 
Apratim പല്ലു കടിച്ച് ദേഷ്യം അടക്കിപ്പിടിച്ച് പറഞ്ഞു.
 
“മായ… നീ എന്നിൽ നിന്നും രക്ഷപ്പെടും എന്ന് ഒരിക്കലും കരുതേണ്ട.”
 
Nilesh ഉം അത് ശരി വെച്ചു.
 
എല്ലാം കഴിഞ്ഞ് Apratim ഉം Nilesh ഉം തിരിഞ്ഞു നടക്കുമ്പോഴാണ് രോഹനെയും കൂട്ടുകാരെയും കാണുന്നത്.
 
രോഹൻ ചിരിയോടെ Apratim ന്നോട് ചോദിച്ചു.
 
“എന്താടാ... അവൾ നിൻറെ കയ്യിൽ ഒതുങ്ങുന്നില്ലേ?”
 
അതുകേട്ട് Apratim പറഞ്ഞു.
 
“ഇല്ലെടാ... കയ്യിൽ നിന്നും വഴുതി പോയി. ഇപ്പോൾ അവൾ CEO യുടെ കൂടെയാണ്.”
 
“സാരമില്ലെടാ... നമുക്ക് ഒതുക്കത്തിൽ കിട്ടുന്നത് വരെ വെയിറ്റ് ചെയ്യാം. ഒതുങ്ങാത്തതിനെ ഒതുക്കി എടുക്കുമ്പോഴാണ് ടേസ്റ്റ് കൂടുന്നത്. എനിക്ക് അത് കാണാൻ തന്നെ ഒരു ഹരമാണ്.”
 
അവൻ ചുണ്ടുകൾ കടിച്ചു പിടിച്ച് ഒരു വഷളൻ ചിരിയോടെ പറഞ്ഞു.
 
അതുകേട്ട്Apratim ൻറെ ചുണ്ടിലും അതേ ചിരി Nilesh കണ്ടു.
 
അതോടെ മായയുടെ കാര്യത്തിൽ ഏകദേശം തീരുമാനമായി എന്ന് Nileshന് മനസ്സിലായി.
 
കാരണം Apratimനൊപ്പം രോഹനും കൂടിയാൽ aim ചെയ്ത് ടാർഗറ്റ്ന് രക്ഷപ്പെടാനാവില്ല എന്നത് സംശയമില്ലാത്ത കാര്യമാണ്. നേരെ അല്ലെങ്കിൽ വെടക്കാക്കി തനിക്കാക്കുക എന്ന രീതിയാണ് രോഹന്.
 
എന്നാൽ ഭരതൻ മായയോട് ഇപ്പോൾ ഉണ്ടായ സംഭവത്തിൽ കുറിച്ച് ഒന്നും തന്നെ സംസാരിച്ചില്ല. അവൾക്ക് അതൊരു വലിയ സമാധാനം ആയിരുന്നു.
 
എന്നാൽ വേറെ മൂന്നു പേർ ഇതെല്ലാം കണ്ടു കൊണ്ട് നിരഞ്ജൻറെ ഓഫീസിൽ ഉണ്ടായിരുന്നു. അത് വേറെ ആരുമല്ല, നിരഞ്ജനും നികേതും ഹരിയുമായിരുന്നു അത്.
 
അവർ മൂവരും CCTV യിലൂടെ മായയുടെയും ബാക്കിയുള്ളവരുടെയും സംസാരം ശ്രദ്ധിക്കുകയായിരുന്നു.
 
ഹരിയുടെ ആവശ്യപ്രകാരം മായയെ കാണാനാണ് നിരഞ്ജൻ CCTVയിൽ നോക്കിയത്. ആ സമയം fresh റൂമിൽ നിന്നും പുറത്തേക്ക് വരുന്ന മായയെയും ഓപ്പോസിറ്റ് ഭരതനേയും അവർ കണ്ടത്.
 
മായ എന്താണ് ഭരതനോട് സംസാരിക്കാൻ പോകുന്നത് എന്ന് അറിയാൻ ആയി wait ചെയ്യുന്ന സമയത്താണ് അപ്രതിമും Nilesh ഉം അവർക്കിടയിൽ വന്നത്.
 
പിന്നെ അവർ മൂന്നു പേരും അവരുടെ സംഭാഷണം മുഴുവനും കേട്ടു.
 
മായയും ഭരതനും പോന്നതിനു ശേഷം രോഹനുമായി അവർ സംസാരിച്ചതും എല്ലാവരും ശ്രദ്ധിച്ചു.
 
അവരുടെ സംസാരം എല്ലാം കഴിഞ്ഞ് അതിശയത്തോടെ നികേത് ചോദിച്ചു.
 
“ഇതെന്തു പെണ്ണാണ്? ഒരു ഭയവും ഇല്ലാതെ കൂളായി സംസാരിക്കുന്നത് കണ്ടില്ലേ?”
 
ആ സമയം നിരഞ്ജൻ അവരോട് മുൻപുണ്ടായ കാര്യങ്ങൾ കൂടി പറഞ്ഞു.
 
അതുകേട്ട് നികേത് പറഞ്ഞു.
 
“അത് ശരി... അപ്പൊ ഇത്രയൊക്കെ ഇതിനിടയിൽ നടന്നു അല്ലേ?”
 
ഈ സമയത്താണ് ഭരതൻ അകത്തേക്ക് കടന്നു വന്നത്. ഭരതനെ കണ്ട ഹരിയും നികേതും അവനെ സ്നേഹപൂർവ്വം hugg ചെയ്തു.
 
ഭരതനെ നോക്കി നിരഞ്ജൻ ചോദിച്ചു.
 
“Where is Maya?”
 
അതുകേട്ട് ഭരതൻ പറഞ്ഞു.
 
“അവൾ ഇവിടെ നിനക്ക് guest ഉണ്ടെന്നും പറഞ്ഞു സ്റ്റൈലയുടെ കൂടെ ഇരിപ്പുണ്ട്.”
 
ഭരതൻ പറയുന്നത് കേട്ട് നിരഞ്ജൻറെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായി.
 
അവൻറെ നീലക്കണ്ണുകൾ ഒന്നു കൂടി തിളങ്ങി.
 
എന്നാൽ ഭരതൻ കുറച്ച് ടെൻഷനോടെ എല്ലാവരോടുമായി കാര്യം പറയാൻ തുടങ്ങി.
 
“മായയും ആയി താഴെ ഒരു ഇഷ്യു...”
 
“നീ പറയേണ്ട… ഞങ്ങൾ കണ്ടു എല്ലാം.”
 
നികേത് ഭരതനെ മുഴുവൻ പറയിപ്പിക്കാതെ പറഞ്ഞു.
 
അതുകേട്ട് ഭരതൻ വായും പൊളിച്ച് അവരെ നോക്കി നിന്നു.
 
നികേത് ഭരതനെ കാര്യങ്ങളൊക്കെ പെട്ടെന്ന് തന്നെ പറഞ്ഞു മനസ്സിലാക്കി കൊടുത്തു.
 
അതുകേട്ട് ഭരതൻ പറഞ്ഞു.
 
“അപ്പോൾ എൻറെ തീരുമാനം ഒട്ടും തെറ്റിയില്ല. അവളെ ഞാൻ എൻറെ കുഞ്ഞുപെങ്ങൾ ആക്കിയത് ഇന്നലെയാണ്.”
 
നിരഞ്ജൻ ആണ് ഇന്നലെ ഉണ്ടായതൊക്കെ പറഞ്ഞത്. എല്ലാം കേട്ട് ഹരി പറഞ്ഞു.
 
“ഈ മായയ്ക്ക് പാർവർണയുടെ പല രീതികളോട് സാദൃശ്യമുണ്ട്. പേരോ രൂപമോ എന്തിന മുടി പോലും വ്യത്യാസമാണ്.”
 
ഹരി പറയുന്നത് കേട്ട് നിരഞ്ജൻ മനസ്സിൽ എന്തൊക്കെയോ കണക്കു കൂട്ടലുകൾ നടത്തി.
എന്നാൽ അവൻ ആരോടും ഒന്നും വിട്ടു പറഞ്ഞില്ല.
 
മായ അന്നേ ദിവസം അവരെല്ലാവരും തിരിച്ചു പോകുന്നതു വരെ നിരഞ്ജൻറെ കാബിനിൽ വന്നതേ ഇല്ല.
 
ഭരതൻറെ ക്യാമ്പിൽ ഇരുന്നാണ് അവൾ അന്നത്തെ ദിവസം മുഴുവൻ വർക്ക് ചെയ്തത്.
 
നിരഞ്ജൻറെ സ്വന്തം പാറു  Chapter 30

നിരഞ്ജൻറെ സ്വന്തം പാറു  Chapter 30

4.8
13222

നിരഞ്ജൻറെ സ്വന്തം പാറു  Chapter 30   നാലു പേരും നേരത്തെ തന്നെ ഓഫീസിൽ നിന്നും ഇറങ്ങിയിരുന്നു. ഭരതൻറെ അഭിപ്രായ പ്രകാരം ക്ലബ്ബിങ്ങിന് പോകാൻ അവർ തീരുമാനിച്ചു.   അടുത്തുള്ള ഒരു പബ്ബിൽ ആണ് അവർ പോയത്.   വിഐപി ക്യാബിനിൽ ഇരുന്ന് നാലു പേരും drinks കഴിക്കുകയായിരുന്നു.   കുറച്ചു കഴിഞ്ഞ് ഡാൻസ് ഫ്ലോറിൽ പോകാമെന്ന് പറഞ്ഞു നാലുപേരും അവിടേയ്ക്ക് നടന്നു.   അവിടെ ജൂലിയായും സ്റ്റെല്ലായും ഡാൻസ് ചെയ്യുന്നുണ്ടായിരുന്നു.   ഭരതനെ കണ്ട ജൂലിയ ചുറ്റും നോക്കി. നിരഞ്ജനും നികേതും ഹരിയും പുറകെ വരുന്നുണ്ടായിരുന്നു.   അവൾ Stella ഓട് പറഞ്ഞു.   അന്നേരമാണ് Stella അവരെ നാലുപേരെ