Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 30

നിരഞ്ജൻറെ സ്വന്തം പാറു  Chapter 30
 
നാലു പേരും നേരത്തെ തന്നെ ഓഫീസിൽ നിന്നും ഇറങ്ങിയിരുന്നു. ഭരതൻറെ അഭിപ്രായ പ്രകാരം ക്ലബ്ബിങ്ങിന് പോകാൻ അവർ തീരുമാനിച്ചു.
 
അടുത്തുള്ള ഒരു പബ്ബിൽ ആണ് അവർ പോയത്.
 
വിഐപി ക്യാബിനിൽ ഇരുന്ന് നാലു പേരും drinks കഴിക്കുകയായിരുന്നു.
 
കുറച്ചു കഴിഞ്ഞ് ഡാൻസ് ഫ്ലോറിൽ പോകാമെന്ന് പറഞ്ഞു നാലുപേരും അവിടേയ്ക്ക് നടന്നു.
 
അവിടെ ജൂലിയായും സ്റ്റെല്ലായും ഡാൻസ് ചെയ്യുന്നുണ്ടായിരുന്നു.
 
ഭരതനെ കണ്ട ജൂലിയ ചുറ്റും നോക്കി.
നിരഞ്ജനും നികേതും ഹരിയും പുറകെ വരുന്നുണ്ടായിരുന്നു.
 
അവൾ Stella ഓട് പറഞ്ഞു.
 
അന്നേരമാണ് Stella അവരെ നാലുപേരെയും കാണുന്നത്.
 
അവരെ കണ്ട് ഭരതൻ നാലുപാടും ആരെയോ തിരയുകയായിരുന്നു.
 
അതുകണ്ട് നിരഞ്ജൻ ചിരിയോടെ പറഞ്ഞു.
 
“നിൻറെ പെങ്ങളെ നോക്കണ്ട... അവളെ ഇവിടെയൊന്നും കണി കാണാൻ പോലും കിട്ടില്ല.”
 
നിരഞ്ജൻ പറഞ്ഞതു കേട്ട് ഭരതന് വല്ലാത്ത നിരാശ തോന്നി.
 
അപ്പോഴേക്കും ജൂലിയ നിരഞ്ജനടുത്തു വന്നു.
ഡാൻസിന് ക്ഷണിച്ചെങ്കിലും അവൻറെ ഒരു നോട്ടം മതിയായിരുന്നു അവളുടെ പൊടി പോലും അവിടെ കാണാൻ കിട്ടിയില്ല.
 
ഭരതനും ഹരിയും നികേതും ജൂലിയായും സ്റ്റെല്ലായും കൂടിയാണ് പിന്നെ ഡാൻസ് ഫ്ലോറിൽ ഡാൻസ് ചെയ്തിരുന്നത്.
 
നിരഞ്ജൻ അവരെ നോക്കി ഡാൻസ് ഫ്ലോറിലെ തന്നെ ഒരു ബാറിൽ ഇരിപ്പുണ്ടായിരുന്നു.
 
xxxxxxxxxxxxxxxxxxxxxxxxxxxxxxx
 
അടുത്ത ദിവസം തൊട്ട് പ്രൊജക്റ്റ് വർക്ക് നന്നായി തന്നെ നടക്കുന്നുണ്ടായിരുന്നു.
വർക്കിൻറെ സമയത്ത് നിരഞ്ജനെ പോലെ തന്നെയായിരുന്നു മായയും.
 
ഭരതൻ ഇടയ്ക്ക് ചെറിയ ലൂസ് ടോക്കിന് വന്നാലും മായയെ അതിനൊന്നും കിട്ടാറില്ല.
 
ദിവസങ്ങൾക്കകം ജൂലിയായും Stellaയും നല്ല കമ്പനിയായി. മായ ഓഫീസിലെ വർക്ക് മാത്രമാണ് എല്ലാവരോടും സംസാരിച്ചിരുന്നത്.
 
 അതുകൊണ്ടു തന്നെ ഒരു ഗ്യാപ്പ് അവർ തമ്മിൽ ഫീൽ ചെയ്തിരുന്നു.
 
ഭരതനും നിരഞ്ജനും മായയെ വേറെ രീതിയിൽ നോക്കുന്നില്ലെന്ന് മനസ്സിലാക്കിയതിനു ശേഷം ജൂലിയായും റിലാക്സ്ഡ് ആയിരുന്നു.
 
മായ എനിക്ക് ഒരു competitor അല്ലെന്ന് മനസ്സിലാക്കിയതോടെ ജൂലിയായും മായയോട് നോർമലായി തന്നെയാണ് സംസാരിക്കുന്നത്.
 
എന്നാൽ മായയെ കുറിച്ച് വളരെ മോശമായി തന്നെ ഓഫീസിൽ സംസാരം ചൂടുപിടിക്കുന്നുണ്ടായിരുന്നു. എന്നാൽ മായ അതൊന്നും അറിഞ്ഞിരുന്നില്ല.
 
ഒരു ദിവസം ലൂസ് ടോക്കിന് ഇടയിൽStella ഭരതനോട് ചെറുതായി സൂചിപ്പിച്ചു.
 
അതുകേട്ട് ഭരതൻ Stella യോട് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു.
 
നിരഞ്ജനേയും ഭരതനേയും കൂട്ടിയാണ് മായയെ ഗോസിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കിയ അവന് വല്ലാതെ ദേഷ്യം വന്നു.
 
ഭരതൻ നേരെ ചെന്നത് നിരഞ്ജൻറെ ക്യാബിനിൽ ആണ്.
 
അവിടെ നിരഞ്ജനും മായയും അവരുടെ വർക്കിൽ മുഴുകിയിരിക്കുകയായിരുന്നു.
അതു കൂടി കണ്ടതോടെ ഭരതൻ ദേഷ്യത്തിൽ നേരെ മായയുടെ അടുത്തേക്കാണ് ചെന്നത്.
 
എന്നാൽ ഭരതൻ ക്യാബിനിൽ വന്നു തന്നോട് ഒന്നും സംസാരിക്കാതെ ദേഷ്യത്തിൽ മായയെ കാണാൻ പോകുന്നത് നിരഞ്ജൻ കണ്ടിരുന്നു.
 
അത് കാര്യമാക്കാതെ അവൻ തൻറെ ലാപ്ടോപ്പിൽ തന്നെ ശ്രദ്ധിച്ചു താൻ ചെയ്തിരുന്ന വർക്ക് കണ്ടിന്യൂ ചെയ്തു.
 
എന്നാൽ ദേഷ്യത്തിൽ വന്ന് ഭരതൻ ദേഷ്യത്തിൽ മായയെ നോക്കി പറഞ്ഞു.
 
“നീ ഏതു നേരവും ഇതിനുള്ളിൽ അടച്ചിരുന്നോ... പുറത്തു നടക്കുന്നതൊന്നും അറിയേണ്ടല്ലോ...”
 
എന്താണ് എന്ന ചോദ്യത്തോടെ അവൾ ഭരതനെ മിഴിച്ചു നോക്കി.
 
അതുകണ്ട് ഭരതൻ അവൾക്കു അടുത്തു ഇരുന്നു. പിന്നെ ചോദിച്ചു.
 
“നിന്നെ പറ്റി എന്തൊക്കെ ഗോസിപ്പ് ആണ് ഓഫീസിൽ പറയുന്നത് എന്ന് വല്ല പിടിയുമുണ്ടോ?”
 
അവൻ പറയുന്നത് കേട്ട് മായ പുഞ്ചിരിയോടെ അവനെ നോക്കി.
 
അവൾ ചിരിക്കുന്നത് കണ്ട് അവന് കൂടുതൽ ദേഷ്യം വന്നു.
 
അവൻ നിരഞ്ജനേ ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു.
 
“ആ ഇരിക്കുന്നവനേയും എന്നെയും നിന്നെയും ചേർത്താണ് ഗോസിപ്പ് മുഴുവൻ നടക്കുന്നത്.”
 
ഭരതൻ പറയുന്നത് കേട്ട് നിരഞ്ജൻ ജോലി നിർത്തി തൻറെ സീറ്റിൽ നന്നായി ചാരി ഇരുന്നു.
 
മായ ചിരിയോടെ തന്നെ ഭരതനോട് ചോദിച്ചു.
 
“എന്തിനാണ് ഇങ്ങനെ റേസാകുന്നത്? എൻറെ പേരിനൊപ്പം ഗോസിപ്പിൽ ഭരതൻറെയും പേര് വലിച്ചിട്ടതിന് I am extremely sorry.”
 
അതുകേട്ട് ഭരതൻ ഈ കൊച്ച് എന്താണ് പറയുന്നത് എന്ന് അതിശയത്തോടെ അവളെ നോക്കി. പിന്നെ പറഞ്ഞു.
 
“നീ എന്തിനാ സോറി പറയുന്നത്? എനിക്ക് ഇതൊന്നും അത്ര വലിയ പ്രശ്നമല്ല. എന്നാൽ നീ ഒരു പെണ്ണല്ലേ? ഗോസിപ്പ് ഒക്കെ വന്നാൽ...”
 
അവൻ പറഞ്ഞു മുഴുമിപ്പിക്കും മുൻപ് മായ പറഞ്ഞു.
 
“ഗോസിപ്പ്ന് പെണ്ണും ആണും വ്യത്യാസമൊന്നുമില്ല. പിന്നെ എനിക്ക് ഇതൊന്നും ഒരു പ്രശ്നവുമല്ല. മാത്രമല്ലI was expecting something like this in any which way.”
 
അവൾ പറയുന്നത് കേട്ട് ഭരതൻ സംശയത്തോടെ അവളെ നോക്കി.
 
“What? What are you saying?”
 
“Don’t get upset. I will explain it to you.”
 
“ഒന്നാമത്തെ കാര്യം Apratim നോടും Nilesh നോടും കൊമ്പ് കോർക്കുമ്പോൾ you should be expecting something worse than this.”
 
“രണ്ടാമത്തേത് എന്താണെന്ന് വെച്ചാൽ handsome ആയ, batchlore ആയ 2 വലിയ കമ്പനിയുടെCEOസിൻറെ കൂടെ ജോലി ചെയ്യാൻ അവസരം. മാത്രമല്ല ഏകദേശം നൂറോളം പേർ ആഗ്രഹിച്ച പൊസിഷനിൽ ഇരിക്കുന്ന എന്നെ അത് കിട്ടാത്ത അവർ ഇത്രയെങ്കിലും ചെയ്യില്ല എങ്കിൽ ആണ് അതിശയിക്കേണ്ടത്.”
 
“ഇതൊന്നും കൂടാതെ CEO യുടെ ഓഫീസിൽ തന്നെ ഇരുന്ന് ജോലി ചെയ്യാൻ അവസരം ലഭിക്കുക, നിരഞ്ജനമായി അടുക്കാൻ സാധിക്കുക, കൂടാതെ നിരഞ്ജൻറെ ബിസിനസ് പാർട്ണർസിനേ കയ്യിലെടുക്കാൻ കിട്ടുക, ഇതിനൊക്കെ ഒരു സാധാരണ പെണ്ണായ എനിക്ക് അവസരം കിട്ടിയാൽ മറ്റുള്ളവർക്ക് തോന്നാവുന്ന ചെറിയ ഒരു അസുഖം -അസൂയ- അത് ഇങ്ങനെയെങ്കിലും അവർ പുറത്ത് എടുക്കാതെ ഇരിക്കുമോ? ഇതിനൊക്കെ ഒരു തിരിച്ചടി എനിക്ക് തന്നില്ലെങ്കിൽ പിന്നെ ഇത് എന്ത് കോർപ്പറേറ്റ് വേൾഡ് ആണ്?”
 
മായ പറയുന്നത് ഓരോന്നും ശ്രദ്ധിച്ചു നിരഞ്ജൻ പുഞ്ചിരിയോടെ തൻറെ ചെയറിൽ ഇരിക്കുന്നുണ്ടായിരുന്നു.
 
എന്നാൽ ഭരതൻറെ അവസ്ഥ വളരെ പരിതാപകരമായിരുന്നു.
 
അവൾ പറയുന്നതൊന്നും digest ആവാതെ ഭരതൻ നിരഞ്ജനെ തിരിഞ്ഞു നോക്കി.
 
 എന്നാൽ എല്ലാം കേട്ട് പുഞ്ചിരിയോടെ ഇരിക്കുന്ന നിരഞ്ജനെ കണ്ട് ഭരതൻ അവൻറെ അടുത്തേക്ക് നടന്നു ചെന്നു.
 
തൻറെ അരികിൽ വന്ന ഭരതനോട് നിരഞ്ജൻ പറഞ്ഞു.
 
“ഇതൊരു തുടക്കം മാത്രമാണ്. Apratim ടൊപ്പം രോഹനും ചേർന്നത് നിങ്ങൾ രണ്ടുപേർക്കും അറിയാത്ത കാര്യമാണ്.”
 
അതുകേട്ട് മായ നിരഞ്ജനെ നോക്കി.
 
മായ നോക്കുന്നത് കണ്ടു നിരഞ്ജൻ പറഞ്ഞു.
 
“അതേ മായ... കുരുക്ക് മുറുകുകയാണ്. be careful.”
 
അതുകേട്ട് മായ പറഞ്ഞു.
 
“Thanks for the heads-up Niranjan. I will assuredly be more careful from now on.”
 
“Yes, you should.”
 
നിരഞ്ജൻ പറഞ്ഞു നിർത്തി.
 
മായയുടെയും നിരഞ്ജൻറെയും സംസാരം കേട്ട് കിളി പറന്നു നിൽക്കുകയാണ് ഭരതൻ.
 
നിരഞ്ജൻ ഭരതന് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു.
 
“Don't bother about any gossip from now on.”
“അത് ശരിയാണ് ഭരതൻ. You know it is gossip, then why you are bothered about it?”
 
മായയും പറഞ്ഞു നിർത്തി.
 
“I should't ....”
 
അത്രയും പറഞ്ഞു കൊണ്ട് ഭരതൻ തൻറെ ക്യാബിനിലേക്ക് തിരിച്ചു പോയി.
 
തൻറെ ക്യാബിനറ്റിലെത്തിയ ഭരതൻ ആലോചിക്കുകയായിരുന്നു.
 
നിരഞ്ജനും മായയും ഈ സിറ്റുവേഷൻ ഹാൻഡിൽ ചെയ്ത രീതിയും, ആ same സിറ്റുവേഷനിൽ തൻ അത്രയും റെയ്സ് ആയതും.
 
എത്ര cool ആയാണ് രണ്ടു പേരും സംസാരിച്ചത്.
 
പെട്ടെന്നാണ് നിരഞ്ജൻ മായയെ കുറിച്ച് ആദ്യ ദിവസം തന്നോട് പറഞ്ഞത് ഓർമ്മ വന്നത്.
 
‘അവളെ ഒന്ന് mold ചെയ്താൽ തനിക്കൊരു right hand ആകാൻ കഴിവുള്ളവൾ ആണ്.’
 
അങ്ങനെ ഓരോന്ന് ആലോചിക്കുമ്പോഴാണ് നിരഞ്ജൻറെ കോൾ വന്നത്. ലഞ്ചിന് വിളിച്ചതാണ് നിരഞ്ജൻ.
 
ഭരതൻ നിരഞ്ജൻറെ ക്യാമ്പിൽ ചെന്നപ്പോൾ അവിടെ മായയും തൻറെ ലഞ്ച് ബോക്സ് മായി ഭരതനെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.
തന്നെ സംശയത്തോടെ നോക്കുന്ന ഭരതനോട് മായ പറഞ്ഞു.
 
“ഇന്ന് നമ്മൾ മൂന്നുപേരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കുന്നത്. അതും കമ്പനിയുടെ തന്നെ കാൻറീനിൽ പോയി.”
 
അത് കേട്ട് ഭരതൻ നിരഞ്ജനെ ഒന്ന് നോക്കി.
 
അപ്പോൾ നിരഞ്ജൻ കള്ളച്ചിരിയോടെ കണ്ണുചിമ്മി കാണിച്ചു.
 
"It's a treat and oppertunity for gossippers... Nothing else"
 
അതും പറഞ്ഞു മൂന്നു പേരും കാൻറീനിലേക്ക് നടന്നു.
 
അടുത്ത ദിവസം ഓഫീസിൽ എത്തിയ മായയേ എല്ലാവരും നോക്കുന്നതും പരസ്പരം എന്തോ പറഞ്ഞു ചിരിക്കുന്നതും കണ്ട് മായ ഒന്നും സംഭവിക്കാത്ത പോലെ നിരഞ്ജൻറെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു.
 
ക്യാമ്പിനിൽ എത്തിയ മായ കണ്ടത് ഭരതനും സ്റ്റെല്ലായും ജൂലിയയും എന്തോ പറഞ്ഞു ചിരിക്കുന്നത് ആയിരുന്നു.
 
അവളെ കണ്ട് Stella പറഞ്ഞു.
 
“Do you know that you are very famous in our office now like Hot cake.”
 
അതു കേട്ട മായ പുഞ്ചിരിയോടെ ചോദിച്ചു.
 
“നല്ല രീതിയിൽ അല്ലല്ലേ?”
 
“അതെങ്ങനെ നിനക്കറിയാം.”
 
Stella കുറച്ച് അതിശയത്തോടെ തന്നെ ചോദിച്ചു.
 
“Commonsense അല്ലാതെ എന്താണ്?”
 
അവൾ തിരിച്ചു പറഞ്ഞു.
 
അതുകേട്ട് ജൂലിയ ചോദിച്ചു.
 
“Do you want to know what others are talking about?”
 
ഒട്ടും ആലോചിക്കാതെ തന്നെ മായ പറഞ്ഞു.
 
“Not really, but need some help from you... if you can find out the origin of this gossip, it will be grateful. Already ലിസ്റ്റിലുള്ള ആളാണോ അതോ ഇനി ലിസ്റ്റിൽ പുതുതായി ആരെയെങ്കിലും ആഡ് ചെയ്യണോ എന്ന് അറിയാനാണ്.”
 
അത്രയും പറഞ്ഞ് അവൾ ചിരിയോടെ ക്യാബിൻ ഡോർ തുറന്ന് അകത്തേക്ക് പോയി.
അവൾക്കു പുറകെ ഭരതനും കാബിനിൽ വന്നു.
പുറകിലൂടെ നടന്ന ഭരതൻ പറഞ്ഞു.
 
“നിരഞ്ജൻ out of town ആണ് മോളേ...”
 
അവൾ തിരിഞ്ഞ് ഭരതനെ ഒരു കള്ളച്ചിരിയോടെ നോക്കി പറഞ്ഞു.
 
“അത് എനിക്ക് വന്നപ്പോൾ തന്നെ മനസ്സിലായി. നിങ്ങൾ മൂന്നുപേരും പുറത്തു നിൽക്കുന്നത് കണ്ടപ്പോൾ.”
 
“ഈ പെണ്ണിനെ കൊണ്ട് തോറ്റു”
 
എന്നും പറഞ്ഞ് ഭരതൻ തല ചൊറിഞ്ഞു.
 
അതുകൊണ്ട് ചിരിയോടെ മായ തൻറെ ജോലി ചെയ്യാൻ തുടങ്ങി.
 
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.
നിരഞ്ജനുമായി നല്ല രീതിയിൽ തന്നെ മായ അകലം പാലിച്ചിരുന്നു.
 
എന്നാൽ ഭരതനുമായി നന്നായിത്തന്നെ കൂട്ടുകൂടുകയും ചെയ്തു.
 
എന്നാലും തൻറെ personal details ഒന്നും തന്നെ ആരെയും അറിയിക്കാതിരിക്കാൻ അവൾ സമർത്ഥമായി തന്നെ കരുക്കൾ നീക്കിയിരുന്നു.
 
അങ്ങനെയിരിക്കെ ഒരു ദിവസം വാസുദേവൻറെ ഫോണിൽ ശശാങ്കൻ വിളിച്ചു.
 
‘പാർവർണ്ണ എന്താണ് വരാത്തത്, അവളെ കോൺടാക്ട് ചെയ്യാൻ നമ്പർ ചോദിച്ചു കൊണ്ട് ആണ് അയാൾ വിളിച്ചത്.’
 
‘പാർവർണ്ണ ഇപ്പോൾ ബാംഗ്ലൂരിൽ ആണെന്നും അവളെ കോൺടാക്ട് ചെയ്യാൻ തൻറെ കയ്യിൽ നമ്പർ ഇല്ലെന്നും വാസുദേവൻ മറുപടി പറഞ്ഞു.’
 
‘അടുത്ത തവണ അവൾ വിളിക്കുമ്പോൾ സാറിനെ വിളിക്കാൻ പറയാം എന്നും ആയാൾ അറിയിച്ചു.’
 
വാസുദേവൻ നന്ദന് കുറിച്ച് അന്വേഷിക്കാൻ മറന്നില്ല.
 
അയാൾക്ക് കുഴപ്പമൊന്നുമില്ല എന്നാണ് ശങ്കരൻ പറഞ്ഞത്.
 
ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം പാറു ഇൻറർനെറ്റ് കോളിലൂടെ ശശാങ്കനെ വിളിച്ചു. എന്താണ് അയാൾക്ക് പറയാനുള്ളത് എന്ന് അറിയാൻ വേണ്ടി മാത്രമായിരുന്നു അവൾ ശശാങ്കനെ വിളിച്ചത്.
 
അച്ഛനെ പറ്റി എന്തെങ്കിലും അറിയാൻ പറ്റിയാലോ എന്ന ആഗ്രഹവും അവൾക്കുണ്ടായിരുന്നു.
 
എന്നാൽ ശശാങ്കൻറെ സംസാരത്തിൽ നിന്നും പാറുവിന് ഒരു കാര്യം മനസ്സിലായി.
 
‘താൻ എവിടെയാണ്? എന്നാണ് വരുന്നത്? എന്നൊക്കെ അറിയാൻ ആണ് അയാൾക്ക് താൽപര്യം. അല്ലാതെ അച്ഛനെപ്പറ്റി പ്രത്യേകിച്ച് വിശേഷം ഒന്നും ഇല്ല എന്നാണ് പറഞ്ഞത്.’
 
ശശാങ്കഓടു താൻ സേഫ് ആയി ഹസ്ബൻഡ്ൻറെ കൂടെ ബാംഗ്ലൂർ ഉണ്ടെന്നും, സമയമാകുമ്പോൾ വന്നോളാം എന്നുമാണ് മായ പറഞ്ഞത്.
 
ശശാങ്കൻ പലതവണ തൻറെ കോൺടാക്ട് ഡീറ്റെയിൽസ് ചോദിച്ചെങ്കിലും അവൾ അതിസമർഥമായി തന്നെ അതിന് ഉത്തരം നൽകാതെ സംസാരം അവസാനിപ്പിച്ചു.
 
Call cut ചെയ്ത ശേഷം അവൾ കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നു.
 
അവൾക്കെന്തോ ആ സംസാരത്തിൽ negative vibe അടിക്കാൻ തുടങ്ങിയിരുന്നു.
 
പിന്നെ അവൾ ചിന്തിച്ചു.
 
എന്തൊക്കെയായാലും ഈ കോളിലൂടെ അച്ഛൻ ബുദ്ധിമുട്ടില്ലാതെ ജീവിക്കുന്നുണ്ട് എന്ന് അറിയാൻ സാധിച്ചു.
 
അതുതന്നെ വലിയ കാര്യം ആയാണ് അവൾ കണ്ടത്.
 
‘ഓഫീസിൽ നിരഞ്ജൻ, രോഹൻ, Apratim, Nilesh പിന്നെ സൂര്യൻ, കിരൺ, അവരുടെ ഗുണ്ടകൾ... താൻ ആരിൽ നിന്നൊക്കെ ഒക്കെ രക്ഷപ്പെട്ട ജീവിക്കണം. എന്തൊരു വിധിയാണ് എൻറെത്. ഇത് ഒരു വല്ലാത്ത പരീക്ഷണം തന്നെ. അവൾ കുറച്ച് സങ്കടത്തോടെ തന്നെ തൻറെ ജീവിതത്തിൽ നടക്കുന്നത് ആലോചിച്ചു കൊണ്ടിരുന്നു.’
 
അങ്ങനെ ദിവസങ്ങൾ കടന്നു പോയതോടെ നിരഞ്ജൻറെ പ്രോജക്റ്റിൻറെ ആദ്യഘട്ടം successful ആയി അവസാനിച്ചു.
 
അടുത്ത സെക്ഷൻ കൂടുതലും client meets ആണ്.
 
നിരഞ്ജന് ഒപ്പം Stella യും ഭരതന് ഒപ്പംJulia യും ആണ് പോകാറുള്ളത്. മിക്ക ദിവസവും നാലുപേരുംout of town ആണ്.
 
ഒരുദിവസം മായ ഓഫീസിലിരുന്ന് വർക്ക് ചെയ്യുകയായിരുന്നു.
 
ആ സമയത്താണ് നിരഞ്ജൻ വിളിച്ചത്.
 
നിരഞ്ജൻ അങ്ങനെ അവളെ വിളിക്കാറില്ല.
 
ഭരതൻ ആണ് കൂടുതലും മായയോട് സംസാരിക്കാറുള്ളത്. അവൾക്കു അതാണ് കംഫർട്ടബിൾ എന്ന് നിരഞ്ജന് അറിയാമായിരുന്നു.
 
അവൾ കുറച്ച് സംശയത്തോടെ തന്നെ അവൻറെ കോൾ അറ്റൻഡ് ചെയ്തു.
 

നിരഞ്ജൻറെ സ്വന്തം പാറു  Chapter 31

നിരഞ്ജൻറെ സ്വന്തം പാറു  Chapter 31

4.8
15788

നിരഞ്ജൻറെ സ്വന്തം പാറു  Chapter 31   നിരഞ്ജൻ പെട്ടെന്നു തന്നെ കാര്യം പറഞ്ഞു. ഭരതന് ഇന്ന് തുടങ്ങാനിരിക്കുന്ന ബിസിനസ് മീറ്റിൽ എത്താൻ സാധിക്കില്ല.   അതുകൊണ്ട് ഹരിയോ ഗിരിയോ നീകേതോ ആരെങ്കിലും ഒരാൾ ഒരു മണിക്കൂറിനുള്ളിൽ ഓഫീസിലെത്തും.   ഈ പ്രോജക്റ്റിനെ പറ്റി എന്തെങ്കിലും അറിയുന്ന നമ്മളിൽ മൂന്നുപേരിൽ ഒരാൾ അവരോടൊപ്പം പോകണം.   കാരണം അവർക്ക് കമ്പനിയെ represent ചെയ്യാൻ മാത്രമേ പറ്റുകയുള്ളൂ. പ്രോജക്റ്റിനെ പറ്റി എന്തെങ്കിലും ഇൻഫോർമേഷൻ നൽകണമെങ്കിൽ അത് നമുക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് തനിക്ക് അറിയാമല്ലോ?   ഞാനും ഭരതനും അവിടെ സമയത്തിന് എത്താൻ ശ്രമിക