"ഒറ്റപ്പാലം
0 km"
എന്ന് എഴുതിയ മൈൽകുറ്റിയും കടന്നു അർജുന്റെ ബുള്ളറ്റ് മുന്നോട്ട് പോയി....
"എടാ.. ഒരു ചായ കുടിക്കാം.."
പുറകിലിരിക്കുന്ന രഘു പറഞ്ഞു.. അർജുൻ തൊട്ടടുത്തുള്ള ചായകടയുടെ അടുത്തായി വണ്ടി നിർത്തി.. ഇരുവരും ബൈക്കിൽ നിന്നിറങ്ങി...
"എടാ.. കറക്റ്റ് address ഇല്ലേ.. ഇവിടെ ആരോടെങ്കിലും ചോദിച്ചു നോക്കാം "(രഘു )
"മം.. ശെരിയാ.."
"ചേട്ടാ രണ്ട് ചായ.."
അവർ ചായ വാങ്ങി കുടിച്ചു...
"ചേട്ടാ.. ഈ അഡ്രെസ്സ് ഒന്ന് പറഞ്ഞു തരാമോ?"
അർജുൻ അവന്റെ കയ്യിൽ ഇരുന്ന പേപ്പർ കടകാരനെ കാണിച്ച.. അയാൾ അത് വായിച്ചു..
"ഇത് നമ്മടെ ദേവകിഅമ്മേടെ തറവാടിന്റെ ആണല്ലോ.. പക്ഷെ അവിടെ ഇപ്പൊ ആരൂല്ല.. നിങ്ങൾ ഇപ്പൊ എന്തിനാ വന്നേ?"
"ഞങ്ങൾ ഒരു എൻക്യുയറിയുടെ ഭാഗമായിട്ട്.."
രഘു പറഞ്ഞത് കേട്ട് കടകാരൻ ഒന്ന് ഞെട്ടി...അർജുൻ അവനെ കൂർപ്പിച്ച് നോക്കി..
"അപ്പൊ നിങ്ങൾ പോലീസ്‌കാരനോ..?"
"അതെ ചേട്ടാ.."
രഘു പറഞ്ഞു..
"ശമിക്കണം.. എനിക്കു മനസ്സിലായില്ല.."
"അതൊന്നും കുഴപ്പമില്ല.. ചേട്ടൻ ഈ address ഒന്ന് പറഞ്ഞു തരണം..."
"ആഹ്.... ഇത് ദേ നേരെ ഒരു 5km പോണം.. അവിടെ ഒരു ശിവക്ഷേത്രം കാണും.. അതിന്റെ ഇടത് വശത്തെ വഴിയിലൂടെ പോണം.. അവിടെയായിട്ട് ഒരു നെൽ പാടം കാണും.. പാടത്തിന്റെ തെക്കേ അതിർത്തിയിലായി കാണുന്നതാ.. പഴയൊരു തറവാടാണെ.."
"ശെരി.. ചേട്ടാ.. ഞങ്ങൾ അങ്ങട്.."
"ആയിക്കോട്ടെ.."
"നീ എന്തിനാടാ നമ്മൾ പോലീസ് ആഹ്ന് പറയാൻ പോയെ.."
ബൈക്കിൽ കയറുന്നതിടെ അർജുൻ ചോദിച്ചു..
"പിന്നെ എന്ത് പറയണം.. ആ അമ്മൂമ്മേനെ പെൺ കാണാൻ വന്നവരാന്നോ?"
അതിനു രൂക്ഷമായൊരു നോട്ടം മാത്രം മറുപടിയായി നൽകി അർജുൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.. രഘു പിന്നിൽ കയറി....
അൽപ സമയത്തിന് ശേഷം ഇരുവരും ലക്ഷ്യസ്ഥാനത് എത്തി... പാരമ്പര്യവും സമൃദ്ധിയും വിളിച്ചോതിയാ തറവാടായിരുന്നു അതെന്നു ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തം... തല ഉയർത്തി തന്നെ നിൽക്കുന്ന ഒരു നാല്കേട്ട്...ചുറ്റും വൻ വൃഷങ്ങളാൽ വലയം...
എന്നാൽ നോട്ടം ചെലാത്തതിന്റെ ഫലങ്ങൾ അതിൽ പ്രകടം...
"ഇത് കൊള്ളാലോടാ.. ഒരു വരികാശ്ശേരി മന എഫക്ട്.."
രഘു ചുട്ടുമോന്നു കണ്ണോടിച്ചു കൊണ്ട് പറഞ്ഞു..
"ടാ നമ്മൾ ഇവുടെ വസ്തുകച്ചവടത്തിന് വന്നതല്ല.. ഒരു കേസ് അന്വേഷണത്തിന് വന്നതാ.."
"ഞാൻ പറഞ്ഞെന്നെ ഒള്ളൂ.."
"അല്ല.. ഇവിടെ ഇപ്പൊ ആരോടാ എന്തെങ്കിലും ചോദിക്കാ.."
"അതാണോ പ്രശ്നം വെയിറ്റ്.."
രഘു പറഞ്ഞുകൊണ്ട് ഉമ്മറത്തിന്റെ അടുത്തേക്ക് നടന്നു..
"ചേട്ടാ....ചേച്ചി..... പൂയി.."
അവന്റെ പ്രവൃത്തി കണ്ട് അർജുൻ ചുളിച്ചു..
"ബുദ്ധി ഉള്ള പോലെ അഭിനയിക്കുക എങ്കിലും ചെയ്തൂടെ ഇവന് 😖"(arjun's ആത്മ )
"ടാ.. ടാ.. നീ എന്നെ ഈ കാണിക്കുന്നെ.."
അർജുൻ അവന്റെ അടുത്തേക്ക് നടന്നുകൊണ്ട് ചോദിച്ചു..
"എടാ.. ഇവിടെ ആരും ഇല്ലെന്നു തോന്നുന്നു.. ആരെയും കാണുന്നില്ലല്ലോ.."
"എടാ... ആ ചായക്കടകരൻ പറഞ്ഞത് നീയും കേട്ടതല്ലേ.. പിന്നെ ദേ വാതിൽ പുറത്തൂന്ന് പൂട്ടിയതും നീ കാണുന്നില്ലേ.."
"ഓഹ്.. ശ്രേദ്ധിച്ചില്ലെടാ.."
"സ്വാഭാവികം.."
"അപ്പൊ ഇവിടെ ആരും ഇല്ലാല്ലേ.."
രഘു ഒരു ഉറപ്പിനെന്ന പോലും വീണ്ടും അർജുനോട് ചോദിച്ചു..
"ഇല്ലാന്ന്.."
"ഒരു മിനിറ്റെ.."
എന്ന് പറഞ്ഞുകൊണ്ട് രഘു ഷൂ അഴിച് ഉമ്മറത്തേക്ക് കയറി.. അർജുൻ അവൻ എന്താ ചെയ്യുന്നതെന്ന മട്ടിൽ നോക്കി നിന്നു..
"ടാ.. നീ എന്നാ ഈ കാണിക്കുന്നെ.."
"വെയിറ്റ്.."
അത്രെയും പറഞ്ഞു രഘു ഉമ്മറത്തെ ചാരുകസേരയിലേക്ക് ഇരുന്നു..
"ടാ.. ഒരു പിക്ക് എടുത്തേ.. ഞാൻ ചാരി ഇരിക്കാം.."
രഘു ചാരി ഇരുന്നു... നമ്മുടെ ദേവാസുരത്തിലൊക്കെ മോഹൻലാൽ ഇരിക്കുന്ന പോലെ..
അവന്റെ ചെയ്തി കണ്ട് അർജുൻ പല്ലുരുമ്മി നിന്നു 😬😬
"ഭാ.. 😤എഴുനേറ്റ് വാടാ നാറി.."
രഘു കസേരയിൽ നിന്നു എഴുന്നേറ്റു..
"ആരാ നിങ്ങൾ.."
ഉമ്മറത്തു നിൽക്കുന്ന രഘുവിനെയും മുറ്റത് നിൽക്കുന്ന അർജുനെയും മാറി മാറി നോക്കികൊണ്ട് ഒരു മധ്യവയ്സ്കൻ അങ്ങോട്ടേക്ക് വന്നു...
അർജുൻ അയാളുടെ അടുത്തേക്ക് നടന്നു..
"ഞാൻ acp അർജുൻ.. ഒരു കേസിന്റെ ആവശ്യത്തിനായി ഇങ്ങോട്ട് വന്നത്..."
"ഓഹ്.. എനിക്കു മനസ്സിലായില്ല.."
അർജുൻ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു... അപ്പോഴേക്കും രഘു അങ്ങോട്ടേക്ക് ഇറങ്ങി വന്നു...
"ചേട്ടൻ.. ഇവിടത്തെ?"(അർജുൻ )
"എനിക്കു ചെറിയ രീതിയിൽ ബന്ധം ഉണ്ട് ഇവിടത്തെ ആൾക്കാറായി.. പക്ഷെ എല്ലാരും പോയില്ലേ.."
അയാളോരു നെടുവീർപ്പിട്ട് കൊണ്ട് പറഞ്ഞു..
"ചേട്ടാ ... തിരക്കില്ലെങ്കിൽ ഞങ്ങൾക്ക് ഇവിടെ ഉള്ളവരെ പറ്റിയും അവർക്കൊക്കെ എന്ത് സംഭവിച്ചു എന്നുമൊക്കെ ഒന്ന് പറയാമോ.."
അർജുൻ അയാളോട് ചോദിച്ചു..
"അതിനെന്താ.. പറയാം... പക്ഷെ നിങ്ങൾ എന്താ കേസ് എന്നൊക്കെ പറഞ്ഞത്.."
"അത് പിന്നെ.. ഞങ്ങൾക്ക് അറിയേണ്ടത് അഭിറാം വർമ്മയെ പറ്റിയാണ്.."
"ഏഹ്!!കുഞ്ഞിന് എന്ത് പറ്റി?"
"ഒന്നും പറ്റിയതല്ല... കുറച്ച് വെരിഫിക്കേഷൻസിനായി ആണ്.."
"ഓഹ്.. ഞാൻ പറയാം..ഈ നാട്ടിലെ തന്നെ ഏറ്റവും പ്രൗഡ്ഢിയേറിയ തറവാടായിരുന്നു ഇത്.... ഇവിടത്തെ തറവാട്ടമ്മ 'ദേവകിയമ്മ.."അവരെ പോലെ സകലരോടും സ്നേഹം കരുതലുമൊക്കെ ഉള്ളൊരു സ്ത്രീയെ ഞാൻ എവിടെയും കണ്ടിട്ടില്ല...എന്റെ കുടുംബം കഷ്ടപാടിലായിരുന്ന സമയത്തൊക്കെ അവർ എത്രയൊക്കെ സഹായം ചെയ്തിട്ടുണ്ടെന്നു അറിയോ..
അവരുടെ ഭർത്താവ് അവരുടെ നല്ല പ്രായത്തിൽ തന്നെ മരിച്ചു പോയതാണ്.. പിന്നെ അവർ ഒറ്റയ്ക്കാണ് അവരുടെ മകനെ വളർത്തി വലുതാക്കിയത്... എന്റെ കളികൂട്ടുകാരൻ 'വാസുദേവ വർമ്മ.. എന്റെ വസു...
അവന്റേത് പ്രണയവിവാഹമായിരുന്നു.. ജാനകി.. അവർ ഇരുവർക്കും ഒരു മകൻ.. അഭിറാം വർമ്മ.. ആരും കണ്ണ് വയ്ക്കുന്ന ജീവിതമായിരുന്നു മൂവരുടെയും..
ദൈവത്തിനു പോലും അസൂയ തോന്നി കാണും.. അതായിരിക്കും എന്റെ വസുനെ ഒരു ആക്സിഡന്റിന്റെ രൂപത്തിൽ നേരത്തെ വിളിച്ചത്..
പറയുടുന്നതിനിടയിൽ അയാൾ കണ്ണുനീർ ഒപ്പി..
അവന്റെ മരണം ജാനകിയിൽ ഉണ്ടാക്കിയ ആഘാതം ചെറുതല്ല.. ഒട്ടും പിടിച്ചു നില്കാൻ കഴിയാത്തതുകൊണ്ടായിരിക്കണം അവൻ മരിച്ചതിനു ആഴ്ചകൾക്കം അവൾ ആത്മഹത്യ ചെയ്തു..."
അയാൾ ഒരു നെടുവീർപ്പിട്ടു.. ശേഷം തുടർന്നു..
"പിന്നെ ദേവകിയമ്മയും അഭി മോനും മാത്രം... അഭി മോനെ നല്ല രീതിയിൽ തന്നെ ദേവകിയമ്മ വളർത്തി.. എന്റെ മോൻ ശ്രീകുട്ടനും അവനും നല്ല കൂട്ടായിരുന്നു.. ഒരു ശുദ്ധൻ ആയിരുന്നു അവൻ.. അധികം സംസാരമൊന്നുന്നില്ല.. പഠിത്തത്തിൽ ഒന്നാമൻ.. റാങ്ക് ഓക്കെ കിട്ടീട്ടുണ്ട്.. പഠിത്തമൊക്കെ കഴിഞ്ഞു എന്തോ ബിസ്സിനെസ്സ് ഓക്കെ തുടങ്ങണമെന്നായിരുന്നു അവന്റെ മനസ്സിൽ.. അതിന്റെ കുറച്ച് ആവശ്യങ്ങൾക്കായി അങ്ങ് കിഴക്കായി തറവാട്ട് പേരിലുള്ള കുറച്ച് സ്ഥലം ദേവകിയമ്മയുടെ നിർദ്ദേശപ്രകാരം ഞാനാ വിൽക്കാനുള്ള ഏർപാട് ഉണ്ടാക്കിയേ... പിന്നെ കുഞ്ഞ് എറണാകുളത് പോയി...ആദ്യമൊക്കെ വന്നും പോയീയും ഇരുന്നു.. പിന്നെ അവിടെ തന്നെ താമസമാക്കി.. ദേവകിയമ്മയെ കുറെ വിളിച്ചു നോക്കി.. പക്ഷെ ചെന്നില്ല.. അവിടെ ആയിരുന്നെകിലും അമ്മേടെ കാര്യത്തിൽ ഒരു കുറവും വരാതെ അവൻ നോക്കി.. വീട്ട്ജോലിക്കായി ആളെയൊക്കെ വച്ചിരുന്നു.. പക്ഷെ ദേവകിയമ്മ പോയത് പെട്ടെന്നായിരുന്നു.. നോക്കാൻ ആരും ഇല്ലാന്ന് അറിഞ്ഞുകൊണ്ടാകണം ദൈവം ബുദ്ധിമുട്ടിക്കാതെ അതിനെ വിളിച്ചത്..
അന്ന് ചടങ്ങകളോക്കെ കഴിഞ്ഞു പോയ കുഞ്ഞ് തിരിച്ചു വന്നത് അമ്മേടെ ഒന്നാം ആണ്ടിനാണ്..
പക്ഷെ അപ്പോളെല്ലാം അവൻ ആകെ മാറിയിരുന്നു.. അധികം സംസാരമില്ല.. അക്കെ എപ്പോഴും ഒരു മൂകത... രണ്ട് മാസം മുൻപായിരുന്നു അമ്മേടെ 3 ആം ആണ്ട്.. അന്നും വന്നു ചടങ്ങൊക്കെ ചെയ്തു... അന്ന് പിന്നേം എന്തൊക്കെയോ മിണ്ടി.. പക്ഷെ പഴയ ആ അഭി മോൻ അല്ല അത്... ശ്രീ കുട്ടനിപ്പോ അവന്റെ പേര് കേൾക്കണ തന്നെ കലിയായി... എല്ലാത്തിനും കൂടെ നിന്നിട്ട് വലിയ ആളായപ്പോൾ അവനെ വേണ്ടാത്തയെന്നു ഇടയ്ക്കിടെ പറയും.."
അയാൾ പറഞ്ഞു നിർത്തി അർജുനെയും രഘുവിനെയും നോക്കി... അവർ ഇരുവരും അയാളുടെ വാക്കുകളിൽ മുഴുകി ഇരിക്കുകയായിരുന്നു....
"ചേട്ടാ.. ഞങ്ങൾക്ക് ഈ അഭിറാമിന്റെ ഒരു photo കിട്ടുമോ?"
"Photo.. അതിപ്പോ.. തറവാടിന്റെ ഉള്ളിൽ ഉണ്ടാകും.. പക്ഷെ തുറക്കാൻ താൽക്കോലൊന്നുമില്ലല്ലോ.."
"ചേട്ടന്റെ വീട്ടിൽ photo എന്തെങ്കിലും.."
രഘു ആണ് ചോദിച്ചത്..
"എന്റെ വീട്ടിൽ.. ആ കാണും.. എന്റെ മൂത്തമോൾടെ കല്യണം ആൽബത്തിൽ.. ശ്രീ കുട്ടന്റെ കൂടെ അവനും ഉണ്ടായിരുന്നു എല്ലാത്തിനും.."
അർജുന്റെയും രഘുവിന്റെയും മുഖത്ത് പ്രതീക്ഷ നിറഞ്ഞു...
"നില്ക്കു ഞാൻ എടുത്തിട്ട് വരാം.. അല്ലേൽ വേണ്ട.. ദേ അപ്പുറത് കാണുന്നതാ എന്റെ വീട്.. നിങ്ങൾ വാ.."
അവർ ഇരുവരും അയാളുടെ കൂടെ വീട്ടിലേക്കു ചെന്നു..
വീടിനകത്തേക്കു കയറി അർജുനോടും രഘുവിനോടും ഹാളിൽ ഇരിക്കാൻ പറഞ്ഞു അയാൾ മുറിയിലേക്ക് പോയി ആൽബം എടുത്തുകൊണ്ടു വന്നു..
അതിൽ നിന്നു അഭിറാമിന്റെ ഒരു photo അവരെ ഇരുവരെയും കാണിച്ച് കൊടുത്തു..
അവർ ഇരുവരും ആ ഫോട്ടോയിലേക്ക് നോക്കി.. ശേഷം ഇരുവരും മുഖത്തോട് മുഖം നോക്കി..
"എടാ.. ഇത്... Dream frames ceo..??"
രഘു ചോദിച്ചു..
അർജുൻ അതെ എന്നർഥത്തിൽ തല അനക്കി.. അവന്റെ ഉള്ളിൽ ഒരായിരം സംശയങ്ങൾ കുമിഞ്ഞു കൂടി....
"ചേട്ടാ.. ഞങ്ങൾ എന്ന ഇറങ്ങട്ടെ.."
അർജുൻ ചോദിച്ചു..
"അല്ല ചായ എടുകാം.."
"അയ്യോ വേണ്ട.. ഇറങ്ങുന്നു.."
അർജുൻ പുറത്തേക് ഇറങ്ങി.. രഘുവും..
തിരിച്ചു വണ്ടിയുടെ അടുത്തേക്ക് നടക്കവേ അർജുൻ ഒന്നും മിണ്ടിയില്ല..
"എടാ.. ഇത് അയാൾ തന്നെ അല്ലെ?"(രഘു )
"അതെ.. കണ്ടാൽ തന്നെ മനസ്സിലാവും.. അയാളെ നമ്മൾ പല തവണ കണ്ടിട്ടുള്ളതല്ലേ.."
"പക്ഷെ പുള്ളി.. പുള്ളിയായിരിക്കും നമ്മൾ അന്വേഷിക്കുന്ന അഭിറാം എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.."
"ഞാനും.. കാര്യം ഇത് കേസിന്റെ turning point ആണ്.. But നമ്മുടെ മുന്നിൽ ഇനിയെന്ത് എന്ന ചോദ്യമുണ്ട്.."
"അതിനെന്താ ഇത്ര ആലോചികാൻ ഉള്ള.. പുള്ളിയെ പോയി കാണണം.. ചോദ്യം ചെയ്യണം.."
"അത് ശെരിയാവില്ലെടാ.. സമൂഹത്തിൽ നല്ല വിലയും പൊളിറ്റിക്കലി നല്ല പിടിപാടും ഉള്ള ആളാണ് അയാൾ.. Strong ആയൊരു evidence ഇല്ലാതെ അയാൾക്കെതിരെ ഒരു ആക്ഷനും നമ്മുക്ക് എടുക്കാൻ കഴിയില്ല.. ഇനി ചോദ്യം ചെയ്തു അയാൾ കുറ്റം സമ്മതിച്ചാലും തെളിവിന്റെ അഭാവത്തിലും ഉള്ള സ്വാദീനങ്ങളാലും അയാള് സുഖമായി ഊരി പോകും.. അത് നടക്കാൻ പാടില്ല.. അദ്വൈത്തിന്റെ അച്ഛന് ഞാൻ വാക്കു കൊടുത്തതാണ്... അയാളുടെ മകനെ ഇല്ലാതാകിയവർക്ക് തകതായ ശിക്ഷ വാങ്ങി കൊടുക്കുമെന്ന്.."
"അപ്പൊ ഇനി എന്താ ചെയ്യാനാ നിന്റെ പ്ലാൻ.."
"വഴിയേ ആലോചിക്കാം..നീ ഇപ്പൊ കയറ്.."
അവർ ഇരുവരും തിരിച്ചുള്ള യാത്ര ആരംഭിച്ചു...
തുടരും..🔥🔥