Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 31

നിരഞ്ജൻറെ സ്വന്തം പാറു  Chapter 31
 
നിരഞ്ജൻ പെട്ടെന്നു തന്നെ കാര്യം പറഞ്ഞു.
ഭരതന് ഇന്ന് തുടങ്ങാനിരിക്കുന്ന ബിസിനസ് മീറ്റിൽ എത്താൻ സാധിക്കില്ല.
 
അതുകൊണ്ട് ഹരിയോ ഗിരിയോ നീകേതോ ആരെങ്കിലും ഒരാൾ ഒരു മണിക്കൂറിനുള്ളിൽ ഓഫീസിലെത്തും.
 
ഈ പ്രോജക്റ്റിനെ പറ്റി എന്തെങ്കിലും അറിയുന്ന നമ്മളിൽ മൂന്നുപേരിൽ ഒരാൾ അവരോടൊപ്പം പോകണം.
 
കാരണം അവർക്ക് കമ്പനിയെ represent ചെയ്യാൻ മാത്രമേ പറ്റുകയുള്ളൂ. പ്രോജക്റ്റിനെ പറ്റി എന്തെങ്കിലും ഇൻഫോർമേഷൻ നൽകണമെങ്കിൽ അത് നമുക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് തനിക്ക് അറിയാമല്ലോ?
 
ഞാനും ഭരതനും അവിടെ സമയത്തിന് എത്താൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ഇവിടെ നിന്ന് പെട്ടെന്ന് പോരാൻ ഞങ്ങൾക്ക് രണ്ടു പേർക്കും ബുദ്ധിമുട്ടുണ്ട്. ആ opportunity കളയാനും പറ്റില്ല അതുകൊണ്ട്...
 
നിരഞ്ജൻ ഒന്നു നിർത്തി പിന്നെയും പറഞ്ഞു.
 
You should go with them. 
 
നിരഞ്ജൻ പറഞ്ഞതു കേട്ട് മായ പറഞ്ഞു.
 
“I also know this is an important meeting for our project. But Niranjan, before I join this team, I told you that I should be at home before 7 in the evening every day.”
 
അവളുടെ സംസാരം നിരഞ്ജനേ അല്ലാതെ ദേഷ്യം പിടിപ്പിച്ചു. അവൻ അലറിക്കൊണ്ട് ചോദിച്ചു.
 
“Maya... How can you be like this? If there is any other option, do you think I will call you? Do you really think I am so stupid to call and explain the situation?”
 
അവൾ ഉടൻ തന്നെ മറുപടി പറഞ്ഞില്ല. എല്ലാം കേട്ടു മിണ്ടാതെ നിന്നു. അതുകൂടി ആയതോടെ അവൻറെ സമനില തന്നെ തെറ്റി എന്ന് പറയുന്നതാകും കൂടുതൽ ശരി.
 
“Maya, do what you want...” 
 
എന്നു പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു.
 
സ്വാഭാവികമായും നിരഞ്ജൻ ദേഷ്യത്തിലായിരിക്കും എന്ന് അവൾക്ക് അറിയാമായിരുന്നു.
 
എന്നിട്ടും അവൾ അവനെ ignore ചെയ്തത് വേറെ ഒന്നും കൊണ്ടല്ല.
 
ഇന്നത്തെ സിറ്റുവേഷൻ അവൾക്ക് നല്ല പോലെ അറിയാം.
 
നിരഞ്ജനും ഭരതനും അവർ പോയി ഇരിക്കുന്ന സ്ഥലത്ത് പെട്ടു പോയി ഇരിക്കുന്നതാണ്.
 
മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരം അവരുടെ ട്രിപ്പ് അവസാനിച്ചിരുന്നില്ല. അത് Stella യും ജൂലിയായും മുന്നേ തന്നെ പറഞ്ഞിരുന്നു.
പക്ഷേ തനിക്ക് എന്ത് ചെയ്യാൻ പറ്റും.
 
രണ്ടുമക്കളും സമയമാകുമ്പോൾ തന്നെ കാത്തിരിക്കും. എന്നും feed ചെയ്യുന്ന സമയത്ത് feed ചെയ്തില്ലെങ്കിൽ തനിക്കും അത് വല്ലാതെ വേദനിക്കും.
 
എന്നാലും ഒരു ദിവസം ഒക്കെ തനിക്കും അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നതാണ്.
 
പറയേണ്ട സമയത്ത് പറയേണ്ടത് പറഞ്ഞില്ലെങ്കിൽ തൻറെ എതിർപ്പ് അവർ മനസ്സിലാക്കാതെ അതൊരു പതിവാക്കാതിരിക്കാനാണ് താൻ ഇത്രയും പറഞ്ഞത്.
 
ഏതാനും നിമിഷങ്ങളിലെ ആലോചനയ്ക്ക് ശേഷം അവൾ വീട്ടിലേക്കു വിളിച്ചു.
 
 വാസുദേവനോടും ലളിതയോടും കാര്യങ്ങളെല്ലാം പറഞ്ഞു.
 
മക്കളെ അവർ നോക്കിക്കൊള്ളാം എന്നും ലേറ്റ് ആവുകയാണെങ്കിൽ അച്ഛനോട് പറയണം എന്നും വാസുദേവൻ പ്രത്യേകം പറഞ്ഞു.
 
 ഞാൻ വന്ന് മോളെ പിക് ചെയ്തോളാം എന്നും പ്രത്യേകം പറയാൻ വാസുദേവൻ മറന്നില്ല.
 
അതെല്ലാം കേട്ട് മായയുടെ കണ്ണുകൾ നിറഞ്ഞു. അവൾ ഒരു നിമിഷം സ്വന്തം അച്ഛനെ കുറിച്ച് ആലോചിച്ചു. അതിനു ശേഷം presentation വേണ്ട എല്ലാ ഡീറ്റെയിൽസും ഒരു ഫോൾഡറിൽ തൻറെ ലാപ്ടോപിൽ എടുത്ത് റെഡിയായി നിന്നു.
 
വെയിറ്റ് ചെയ്യുന്ന സമയത്ത് അവൾ എല്ലാം ഒന്നു കൂടി ചെക്ക് ചെയ്തു.
 
പെട്ടെന്നാണ് നരേന്ദ്രൻ ഡോർ തുറന്ന് നിരഞ്ജൻറെ ക്യാബിനകത്തേക്ക് വന്നത്.
 
ആരാണ് വന്നതെന്ന് നോക്കിയ മായ നരേന്ദ്രനെ കണ്ട് അത്ഭുതപ്പെട്ടു.
 
“സാർ എന്താണ് ഇവിടെ?”
 
പെട്ടെന്ന് അവൾ അങ്ങനെയാണ് ചോദിച്ചത്.
 
അവളുടെ സംസാരം കേട്ട് നരേന്ദ്രൻ പുഞ്ചിരിച്ചു.
 
“മായ പോകാൻ റെഡി ആണോ? ഞാനാണ് തൻറെ കൂടെ വരുന്നത്... എന്താ ശരിയാകുമോ?”
 
ഒരു ചിരിയോടെ നരേന്ദ്രൻ അവളോട് ചോദിച്ചു. അതുകേട്ട് അവൾ പറഞ്ഞു.
 
“സാർ എൻറെ കൂടെ അല്ല, ഞാൻ സാറിനൊപ്പം ആണ് വരുന്നത്. I am very happy to accompany you. And also, I will be more comfortable with you than others.”
 
അവളുടെ മറുപടി കേട്ട് നരേന്ദ്രൻ പുഞ്ചിരിയോടെ പറഞ്ഞു.
 
“Comes let’s go fast... otherwise your boss will fire both of us.”
 
അതുകേട്ട് മായ ചിരിയോടെ നരേന്ദ്രൻ ഒപ്പം നടന്നു.
 
എന്നാൽ അവൾ വിചാരിച്ചിരുന്ന പോലെ ആയിരുന്നില്ല ആ മീറ്റ്.
 
മീറ്റിംഗിൽ പങ്കെടുക്കാനായി വളരെയധികം കമ്പനികളുടെ representatives ഉണ്ടായിരുന്നു.
 
അതും different ഇൻഡസ്ട്രിയിൽ നിന്നും.
അതു മാത്രമല്ല എല്ലാം Topmost companies.
അവരുടെMD, CEO, Presidents, Directors, Owners എന്നിങ്ങനെtopmost executives ആണു അവിടെ ഉണ്ടായിരുന്നത്.
 
ക്ഷണിക്കപ്പെട്ട എല്ലാവരും അവരുടെ ബിസിനസ് പ്രൊപ്പോസൽ പ്രസൻറ് ചെയ്യുന്നുണ്ട്.
 
മൂന്നു ദിവസത്തെ മീറ്റ് ആയിരുന്നു അത്.
 
നിരഞ്ജൻറെspecial റിക്വസ്റ്റ് മുഖേനെ അവരുടെ കമ്പനിക്ക് മൂന്നാം ദിവസം ഈവനിംഗ് ടൈമിംഗ് ആണ് ലഭിച്ചിരിക്കുന്നത്.
 
പെട്ടെന്ന് മായയുടെ ഫോണിൽ ഒരു മെസ്സേജ് വന്നു. നിരഞ്ജൻ ആയിരുന്നു അത് അയച്ചിരിക്കുന്നത്.
 
“Our presentation is now scheduled for the 3rd day evening of this meet. We both are trying to reach there by that time. But still, be prepared for it as a backup. And also, please attend this 3 days meeting with Dad.”
 
മെസ്സേജ് വായിച്ച ശേഷം അവൾ റിപ്ലൈ ഒന്നും ചെയ്യാതെ മെസ്സേജ് നരേന്ദ്രന് കാണിച്ചു കൊടുത്തു.
 
മെസ്സേജ് വായിച്ച ശേഷം നരേന്ദ്രൻ മെല്ലെ അവൾ പറഞ്ഞു.
 
“Don’t worry they will be here on time. Just enjoy these three days Maya.”
 
ശരിയെന്ന് തലയാട്ടിക്കൊണ്ട് പുഞ്ചിരിച്ച അവൾ തിരിഞ്ഞതും ആരോ വന്നു തൻറെ മേൽ തട്ടിയതായി അവൾക്കു തോന്നി. അവൾ അതാരാണെന്ന് പോലും നോക്കാതെ സോറി പറഞ്ഞു നടന്നതും അയാൾ അവളെ നോക്കി പറഞ്ഞു.
 
“Excuse me, what's your name?”
 
അവൾ ഇതെന്തു മാരകമാണ് എന്ന് ആലോചിച്ച് തിരിഞ്ഞ് നോക്കി. എന്നാൽ അവളുടെ നെഞ്ചിൽ വെള്ളിടി വീഴ്ത്തിക്കൊണ്ട് അവളെ നോക്കി നിൽക്കുന്ന സൂര്യനെയാണ് കണ്ടത്.
 
അവനെ കണ്ടതും അവൾ ആകമാനം വിറക്കാൻ തുടങ്ങി. എന്നാൽ സൂര്യൻ അവളുടെ അടുത്തേക്ക് വന്നു. എന്നിട്ട് ചോദിച്ചു.
 
“നിങ്ങൾ വാസുദേവൻറെ മകൾ അല്ലേ?”
 
അന്നേരമാണ് താൻ പാറു അല്ല, മായയാണെന്ന് അവൾക്ക് ഓർമ്മ വന്നത് തന്നെ.
 
പെട്ടെന്ന് തന്നെ തൻറെ മുഖഭാവം മാറ്റി ചിരിയോടെ പറഞ്ഞു.
 
“Yes, I am and you... I think we met before...”
 
അതുകേട്ട് സൂര്യൻ പറഞ്ഞു.
 
“Yes, we met before. I am Suryan from Nalini groups.”
 
“Ya ya... ഞാൻ ഓർക്കുന്നു... അന്ന് അച്ഛനോടൊപ്പം നിങ്ങളെയും അനുജനെയും മീറ്റ് ചെയ്തത്. ഇവിടെ ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയെ represent ചെയ്ത് വന്നതാണ്. Ok see you later.”
 
അതും പറഞ്ഞ് അവൾ അവിടെ നിന്നും മാറി.
 
അടുത്ത രണ്ടു ദിവസങ്ങളിലും സൂര്യനും കിരണും അവിടെ ഉണ്ടായിരുന്നു.
 
അവർ രണ്ടുപേരും അവരുടെ ബിസിനസ്സിന് പുതിയ കണക്ഷൻസ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.
 
എന്നും ഈവനിംഗ് ആറുമണിയോടെ മീറ്റിംഗ് എല്ലാം കഴിയും. പിന്നെ പാർട്ടി ടൈം ആണ്.
 
 എന്നാൽ ആറു മണി കഴിയുമ്പോൾ നരേന്ദ്രനോട് പറഞ്ഞു രണ്ടു ദിവസവും അവൾ വീട്ടിലേക്ക് പോയി.
 
അവസാന ദിവസം അങ്ങനെ പോരാൻ പറ്റില്ലെന്ന് നരേന്ദ്രൻ ആദ്യമേ പറഞ്ഞിരുന്നു. അവൾക്കും അത് മനസ്സിലായിരുന്നു.
 
എന്നാൽ ഭരതനോ നിരഞ്ജനോ എത്തുമെന്ന് തന്നെയാണ് അവളും കരുതിയിരുന്നത്. അതുകൊണ്ടു തന്നെ അവൾ റിലാക്സ്ഡ് ആയിരുന്നു.
 
മൂന്നാം ദിവസം ലഞ്ചിന് ശേഷം രണ്ട് കമ്പനികളുടെpresentations ആയിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നത്.
 
എന്നാൽunfortunately ലഞ്ചിന് ശേഷം ആദ്യത്തെ കമ്പനിയുടെ പ്രസൻറ്ഷൻ നടന്നില്ല.
 
 എന്തോ ടെക്നിക്കൽ പ്രശ്നം ഉണ്ടായിരുന്നതു കൊണ്ട് അവിടത്തെ കോഡിനേറ്റർസ് നരേന്ദ്രനോട് പ്രെസൻറ്റേഷൻ നടത്താൻ ആവശ്യപ്പെട്ടു.
 
നരേന്ദ്രന് പറ്റില്ല എന്ന് പറയാൻ ഒരു അവസരവും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അയാൾ സമ്മതിച്ചു.
 
അയാൾ തിരിഞ്ഞ് മായയോട് പറഞ്ഞു.
 
“First, I will give our company's a small intro, then you start the presentation. Don’t worry by that time Niranjan will join you.”
 
അയാൾ പറയുന്നത് സമ്മതിക്കുക അല്ലാതെ അവൾക്ക് വേറെ വഴി ഒന്നും ഉണ്ടായിരുന്നില്ല.
 
പിന്നെ സമയം കളയാതെ നരേന്ദ്രൻ കമ്പനിയെ കുറിച്ച് ചെറിയ ഇൻട്രൊഡക്ഷൻ തന്നെ നൽകി. പിന്നെ മായയെയും ഇൻട്രൊഡ്യൂസ് ചെയ്തു.
 
Presentation ചെയ്യുന്നതു മായ ആണെന്ന് പറഞ്ഞു അയാൾ അവൾക്ക് മൈക്ക് നൽകി.
 
നരേന്ദ്രന് നല്ല പേടി ഉണ്ടായിരുന്നു മായയെ തന്നെ താനെ പ്രസൻറ് ഷൻ ചെയ്യാൻ ഞാൻ ഏൽപ്പിക്കുന്നതിൽ. പക്ഷേ ഇതല്ലാതെ വേറെ വഴി ഒന്നും ഇല്ലാത്തതു കൊണ്ട് എന്തായാലും നടക്കട്ടെ എന്ന് വിചാരിച്ച് അയാൾ സീറ്റിൽ പോയി ഇരുന്നു.
 
നിരഞ്ജനും ഭരതനും എയർപോർട്ടിലെത്തി എന്ന മെസ്സേജ് ഉണ്ടായിരുന്നു.
 
ഏകദേശം പത്തു മിനിറ്റ് കൊണ്ട് അവർ എത്തുമെന്ന് നരേന്ദ്രന് അറിയാമായിരുന്നു.
 
ഭരതനും നിരഞ്ജനും എത്തിയപ്പോൾ കാണുന്നത് മായ പ്രൊജക്ടിനെക്കുറിച്ച് ഇൻട്രൊഡക്ഷൻ നൽകുകയായിരുന്നു.
 
“Splendid...”
 
നിരഞ്ജൻ അറിയാതെ പറഞ്ഞു പോയി.
 
എന്നാൽ പെട്ടെന്നാണ് ഭരതൻ നിരഞ്ജനെ തട്ടിയത്.
 
എന്തിനാണ് തന്നെ വിളിക്കുന്നത് എന്ന് അറിയാൻ ഭരതനെ നോക്കിയ നിരഞ്ജൻ കണ്ടു.
 
ഭരതൻ അടുത്തു നിൽക്കുന്ന രണ്ടു പേരെ നോക്കുന്നത്.
 
സൂര്യനും കിരണും ആയിരുന്നു അത്. എന്നാൽ അവർ നിരഞ്ജനെയും ഭരതനെയും ശ്രദ്ധിച്ചില്ല.
സൂര്യനോട് കിരൺ പറഞ്ഞു.
 
“ഡാ... ഇത് ആ പെണ്ണല്ലേ... മാമൻറെ ഓഫീസിൽ നന്ദൻ അച്ഛനെ അന്വേഷിച്ചു വന്നത്?”
 
“നീ പറഞ്ഞത് ശരിയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ അവളെ ശ്രദ്ധിക്കുന്നു. എവിടെയൊക്കെയോ പാറുവിനെ പോലെ തോന്നുന്നു. എന്നാൽ അവളുടെ രൂപം, മുടി, കളർ ഒന്നും തന്നെ നമ്മുടെ പാർവർണ്ണയുടെ ഏഴയലത്തു പോലും എത്തില്ല. അത് മാത്രമല്ല അവൾക്ക് ബിസിനസും അറിയില്ല. ഫാഷൻ ഡിസൈനിങ് അല്ലേ ചെയ്തിരിക്കുന്നത്.”
 
അതുകേട്ട് കിരൺ മായയെ തന്നെ നോക്കിക്കൊണ്ട് പറഞ്ഞു.
 
“അങ്ങനെ പറയേണ്ട... നന്ദൻ അച്ഛൻറെ മോളല്ലേ പാർവർണ്ണ. ബിസിനസ് രക്തത്തിൽ ഉണ്ടാകാതെ ഇരിക്കുമോ?”
 
അവരുടെ സംസാരം അങ്ങനെ നീണ്ടു പോയി.
 
 എന്നാൽ നിരഞ്ജൻ ഭരതനോട് പറഞ്ഞ നരേന്ദ്രനടുത്തേക്ക് പോയി.
 
നിരഞ്ജൻ അടുത്ത് വന്നത് പോലുമറിയാതെ മായയെ തന്നെ ശ്രദ്ധിച്ചിരിക്കുന്ന അച്ഛനെ കണ്ട അവൻ ഒന്നു പുഞ്ചിരിച്ചു.
 
പിന്നെ ഒരു chair വലിച്ച് അച്ഛനടുത്തു തന്നെ അവനും ഇരുന്നു.
 
എന്നാൽ അതിനിടയിൽ നിരഞ്ജനെ മായ കണ്ടിരുന്നു.
 
എന്നാൽ പ്രസൻറ് ഷൻ കണ്ടിന്യൂ ചെയ്യാൻ നിരഞ്ജൻ പറഞ്ഞതു പ്രകാരം അവൾ തൻറെ പ്രസൻറ് ഷൻ ഒരു മണിക്കൂറും കൂടി എടുത്ത് അവസാനിപ്പിച്ചു.
 
അതിനുശേഷം അവൾ നിരഞ്ജനേയും ഭരതനേയും ഇൻട്രൊഡ്യൂസ് ചെയ്ത സ്റ്റേജിൽ നിന്നും ഇറങ്ങി.
 
എന്തെങ്കിലും ക്ലാരിഫിക്കേഷൻ ഉണ്ടോ എന്ന നിരഞ്ജൻറെ ചോദ്യത്തിന് ആരോ ഉറക്കെ വിളിച്ചു പറഞ്ഞു.
 
“ഇത്രയും ഭംഗിയായി, ഡീറ്റെയിൽ ആയി, ബിസിനസ് പ്രസൻറ്റേഷൻ കഴിഞ്ഞാൽ പിന്നെ എന്തു ചോദിക്കാനാണ്? ഒന്നും വിടാതെ എല്ലാം തന്നെ പ്രസഡൻറ് ചെയ്തിട്ടുണ്ട് ആ ബ്യൂട്ടിഫുൾ ലേഡിfrom your കമ്പനി.”
 
അതുകേട്ട് നിരഞ്ജൻ ഒന്ന് ചിരിച്ച് എല്ലാവർക്കും നന്ദി പറഞ്ഞ് അടുത്ത കമ്പനിക്ക് presentation ഉള്ള അവസരം നൽകി സ്റ്റേജിൽ നിന്നും പുറത്തേക്ക് ഇറങ്ങി.
 
മായ നരേന്ദ്രനടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. നിരഞ്ജനും ഭരതനും അവർക്ക് അടുത്തു വന്നിരുന്നു. നിരഞ്ജൻ ഒരു മെസ്സേജ് മായക്ക് അയച്ചു.
 
“Nice one.”
 
അതു മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളൂ.
എന്നാൽ ഭരതൻ അവളോട് കുറേ നേരം സംസാരിച്ചു. കുറച്ചു സമയത്തിനുള്ളിൽ presentations ഒക്കെ കഴിഞ്ഞു.
 
ഏകദേശം ഏഴു മണിയോട് അടുത്തിരുന്നു, cocktail പാർട്ടി തുടങ്ങി.
 
മായയ്ക്ക് വല്ലാതെ അസ്വസ്ഥത ഉണ്ടായിരുന്നു. എന്നും ഈ സമയത്ത് ബ്രസ്റ്റ് ഫീഡ് ചെയ്യുന്നതു കൊണ്ട് അവൾക്ക് പറ്റുന്നില്ലായിരുന്നു.
 
എന്നാൽ തന്നാലാവും വിധം അവളതു മറച്ചു വെക്കുകയായിരുന്നു.
 
ഒരാൾ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
 
അത് വേറെ ആരുമല്ല നിരഞ്ജൻ തന്നെ.
 
ഭരതൻ നിരഞ്ജൻ ഒപ്പം ബാക്കിയുള്ള വരെ പരിചയപ്പെടുന്ന സമയത്ത് സൂര്യനും കിരണും അവരുടെ അടുത്തു വന്നു. തങ്ങളെ സ്വയം പരിചയപ്പെടുത്തി.
 
സൂര്യൻ കൂടുതലും പ്രൊജക്ടിനെ പറ്റിയാണ് പറഞ്ഞിരുന്നത്. കൂട്ടത്തിൽ നരേന്ദ്രന് അടുത്തു നിൽക്കുന്ന മായയെ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടായിരുന്നു.
 
നിരഞ്ജൻ അത് ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടു തന്നെ നിരഞ്ജന് അവരെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു.
 
അവൻ സമയം കളയാതെ മായയെ തൻറെ അടുത്തേക്ക് വിളിച്ചു.
 

നിരഞ്ജൻറെ സ്വന്തം പാറു  Chapter 32

നിരഞ്ജൻറെ സ്വന്തം പാറു  Chapter 32

4.8
15177

നിരഞ്ജൻറെ സ്വന്തം പാറു  Chapter 32   നിരഞ്ജൻ വിളിച്ചതനുസരിച്ച് മായ അയാൾക്ക് അടുത്തേക്ക് വന്നു. പിന്നെയാണ് അവന് അടുത്തു നിൽക്കുന്ന സൂര്യനെയും കിരണിനെയും അവൾ കണ്ടത്.   എന്നാൽ നിരഞ്ജൻ മായയെ തന്നെ നോക്കി നിൽക്കുകയായിരുന്നു.   അവളിലെ ഓരോ ചെറിയ ഭാവവ്യത്യാസവും അവൻ ഒപ്പി എടുത്തു. പിന്നെ സൂര്യനെ നോക്കി പറഞ്ഞു.   “She is the one who is taking care of this project.”   നിരഞ്ജൻ പറയുന്നത് കേട്ട് കിരൺ പറഞ്ഞു.   “ഞങ്ങൾക്കറിയാം മായയേ... വാസുദേവൻ Iyer ൻറെ മകൾ അല്ലേ?”   അവൾ ഒന്നും പറയാതെ ചെറുതായി ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി.   മായയിൽ അസ്വസ്ഥത നിറയുന്നത് നിരഞ്ജൻ ശ്രദ്ധിക്കുന്