Aksharathalukal

ഹൃദയസഖി part 20

എന്റെ ഡ്രൈവിംഗ് പഠിത്തം അങ്ങനെ ഒക്കെ പോയി തുടങ്ങി... അതിനിടയിൽ ഞാൻ ലേനേഴ്‌സു പാസ്സായി....
 
വെല്ലിച്ചന്റെ ഒപ്പം ഞാൻ ഇപ്പൊ മോട്ടോർസിലേക്ക് പോയി തുടങ്ങി..
 
ഒരുവിധം എല്ലാവരും ആയി ഞാൻ കമ്പനി ആയെകിലും എനിക്ക് കൂടുതൽ അടുപ്പം തോന്നിയത് ശ്രീയേച്ചിയോടായിരുന്നു..... ചേച്ചിമാർ ഇല്ലാത്തതു കൊണ്ടാണോ എന്നറിയില്ല ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ട്ടായി.... എന്തോ ഞങ്ങൾ തമ്മിൽ വല്ലാത്തൊരു ബോണ്ടിങ് ഉള്ളത് പോലെ....
 
വെല്ലിച്ചൻ ഇന്ന് പുതിയ ലോഡ് വന്നത് കൊണ്ട് ഫുൾ ബിസി ആയിരുന്നു... അതുകൊണ്ട് ഞാൻ സെയിൽസ്ൽ  ആയിരുന്നു.....
 
കുറച്ചു നേരം അങ്ങനെ ഇരുന്നപ്പോൾ എന്തോ ചിപ്പിയെ ഞാൻ ഒത്തിരി മിസ്സ്‌ ചെയ്തു...
 
ഫോൺ എടുത്തു  ടൈം നോക്കി... ഈ സമയം അവളെ വിളിച്ചാൽ എടുക്കുവോ ആവോ... ഒന്ന് ആലോചിച്ചു... ഒടുവിൽ ഫോൺ എടുത്തു പുറത്തേക്ക് ഇറങ്ങി.... അവളുടെ നമ്പർ ഡയൽ ചെയ്തു....
 
അപ്പോൾ ആണ്  എന്തോ വീഴുന്നതു അവളുടെ ശ്രെദ്ധയിൽ പെട്ടതു..അവൾ ഫോൺ കട്ട്‌ ചെയ്തു ഒച്ച കേട്ട ഭാഗത്തേക്ക് പോയത്.....
 
സ്റ്റോക്ക് റൂമിൽ നിന്നാണെന്നു മനസിലാക്കി അവൾ അങ്ങോട്ട്‌ നടന്നു.... സ്റ്റോക്ക് റൂമിന്റെ ഡോർ ഓപ്പൺ ആയിരുന്നു.... അവൾ റൂമിൽ കയറി ലൈറ്റ് ഇട്ടു ചുറ്റും ഒന്ന് കണ്ണോടിച്ചു.... അട്ടി ഇട്ട് വെച്ചിരിക്കുന്ന വണ്ടികളുടെ പാർട്സ് ബോക്സ്‌ ഒന്ന് രണ്ടെണ്ണം താഴെ വീണു കിടക്കുന്നത് കണ്ടു.....
 
ഒഹ് ഇതു താഴെ വീണതായിരുന്നോ പറഞ്ഞു കൊണ്ടവൾ ആ ബോക്സ്സുകൾ എടുത്തു വെച്ചു ചുറ്റും നോക്കി പുറത്തേക്ക് ഇറങ്ങാനായതും റൂം പുറത്ത് നിന്ന് ആരോ പൂട്ടി ഇരിക്കുന്നത് കണ്ടു....
 
ഈശ്വര പെട്ടല്ലോ.... വേഗം ഫോൺ എടുത്തു ശ്രീയേച്ചിയുടെ നമ്പർ ഡയൽ ചെയ്തു...
 
ഒഹ് നാശം റേഞ്ച് ഇല്ലല്ലോ.... ഇനി ഇപ്പൊ എന്ത് ചെയ്യും...
 
അവൾ ഡോറിനടുത്തു വന്നു ശക്തിയിൽ തന്നെ കൊട്ടി വിളിച്ചു.....
 
Plz ഹെൽപ്... ഡോർ ഒന്ന് തുറക്കാമോ....
 
ഹലോ ആരെക്കിലും ഉണ്ടോ????
 
തുടരെ തുടരെ അവൾ ഡോറിൽ മുട്ടി കൊണ്ട് ഇരുന്നെകിലും ആരും തന്നെ ഡോർ തുറന്നില്ല...
 
അമ്മുവിന്  ശ്വാസം മുട്ടുന്നപോലെ തോന്നി... തൊണ്ട വറ്റി വരണ്ടു.... വിയർപ്പിനാൽ അവളുടെ വസ്ത്രം നനഞ്ഞോട്ടി... ഒരുവേള ബോധം മറഞ്ഞു പോകുന്ന പോലെ തോന്നി പോയി അവൾക്ക്....
അവൾ അറിയാതെ തന്നെ ഉള്ളിൽ നിന്നും ഒരു ആർത്ത നാന്ധം പുറത്തു വന്നു....
 
വീണ്ടും ഒരാശ്രയതിനെന്നപോലെ ഡോറിൽ മുട്ടി.... തളർന്നു കൊണ്ടവൾ താഴേക്ക് പതിച്ചു....
 
പെട്ടന്ന് ഒരാൾ ഡോർ തുറന്നു അകത്തേക്ക് കയറി... നോക്കിയപ്പോൾ കണ്ടു തന്റെ കാലിനടിയിൽ ആയി ബോധം മറഞ്ഞു കിടക്കുന്നവളെ....
 
അവളെ ഇരു കൈകളാൽ കോരി എടുത്തു പുറത്തേക്ക് നടന്നു.... തന്റെ കൈകളിൽ വാടിയ ചേബിൻ തണ്ട് പോലെ കിടക്കുന്നവളെ അവൻ ഒരുവേള നോക്കി നിന്നു പോയി..
 
അവളിൽ വിയർപ്പ് തുള്ളികൾ അങ്ങ് ഇങ്ങായി സ്ഥാനം പിടിച്ചിട്ടുണ്ട്.... അവളെ നോക്കും തോറും അവന്റെ ഹൃദയം പതിൽ മടങ് മിടിക്കുന്നപോലെ തോന്നി പോയി അവനു.......
 
 
മുഖത്തു ശക്തിയിൽ വെള്ളം വന്നു പതിച്ചപ്പോൾ അമ്മു കണ്ണുകൾ വലിച്ചു തുറന്നു.... ചുറ്റും കൂടി നിൽക്കുന്നവരിൽ വെല്ലിച്ചനെ കണ്ടു അവൾ എഴുനേറ്റു അയാളുടെ നെഞ്ചിൽ ചേർന്നു നിന്ന് കരഞ്ഞു....
 
എന്റെ മോള് എന്തിനാ കരയുന്നേ... ഒന്നും പറ്റിയില്ലലോ എന്റെ കുഞ്ഞിന് പിന്നെ എന്താ അയാൾ അവളുടെ തലയിൽ തലോടി പറഞ്ഞു....
 
ഒത്തിരി പേടിച്ചു പോയോ അമ്മുട്ടി... അയാൾ വാത്സല്യത്തോടെ അമ്മുവിനോട് ചോദിച്ചു....
 
മ്മ്... അതെ എന്നവൾ തലയാട്ടി....
 
സാരില്ല വെല്ലിച്ചന്റെ കുട്ടി അൽപ്പം rest എടുക്ക്... കുടിക്കാൻ അവൾക്ക് വെള്ളം നൽകി കൊണ്ടായാൾ പറഞ്ഞു..
 
ശ്രീയേച്ചിയെ അടുത്ത് നിർത്തി ബാക്കി ഉള്ളവർ പിരിഞ്ഞു പോയി..
 
അൽപനേരം ശ്രീയേച്ചിടെ തോളിൽ ചാഞ്ഞു....
 
ശ്രീയേച്ചി ഞാൻ എങ്ങനെ ഇവിടെ എത്തി... ആരാ എന്നെ രക്ഷപ്പെടുത്തിയത്....
 
അതോ.... അതു സെർവീസിൽ വർക്ക്‌ ചെയ്യുന്ന പയ്യനാ.... റെജിൻ എന്നോ മറ്റോ ആണ് പേരെന്ന് തോന്നുന്നു....
 
റെജിൻ!!!!!!!
 
അമ്മു ആലോചനയോടെ വീണ്ടും ശ്രീ യുടെ തോളിലേക്ക് ചാഞ്ഞു....
 
അവൻ ബാത്‌റൂമിൽ പോയി വരുമ്പോൾ സ്റ്റോക് റൂമിൽ നിന്നും ബഹളം കേട്ട് ചെന്നു നോക്കിയപ്പോൾ അമ്മു ബോധം ഇല്ലാതെ കിടക്കുന്നത് കണ്ടു എന്നാ അവൻ സർ നോട് പറയുന്ന കേട്ടെ......
 
ആ....
 
ഞാൻ അതിനകത്തു ഉണ്ടെന്നറിയാതെ ആരോ പുറത്തു നിന്ന് റൂം ലോക് ചെയ്തതാ.... ഞാൻ ഒത്തിരി വിളിച്ചു ആരും വിളി കേട്ടില്ല....
 
 
അമ്മുസ്സേ ആ പോകുന്നതാ റെജിൻ....
 
ശ്രീയേച്ചി വിരൽ ചുണ്ടിയ ഭാഗത്തേക്ക് കണ്ണുകൾ പായിച്ചു.....
 
പൂച്ച കണ്ണുകളുമായി മുന്നിൽ നിൽക്കുന്നവനെ കണ്ടു അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ടു  അവനടുത്തേക്ക് നടന്നു... കൈകൾ കൂപ്പി നന്ദി പറഞ്ഞു....
 
എന്തിനാടോ..... ഒരു നന്ദി യുടെ ആവശ്യം ഒന്നുമില്ല.....
 
അവന്റെ മറുപടി കെട്ടവൾ പുഞ്ചിരിച്ചു...,
 
ഒഹ് ചിരിക്ക് അത്ര വോൾട്ടേജ് പോരല്ലോ.... Anyway i am റെജിൻ.....
 
ആമ്പൽ
 
ഒഹ് നൈസ് നെയിം
 
Thank you
 
പുഞ്ചിരിച്ചു കൊണ്ടവൾ നടന്നകന്നു....
 
അവനിൽ ഒരായിരം ചിത്രശലഭങ്ങൾ ചിറകു വിടർത്തി  പാറി...  ആ പൂവിന്റെ തേൻ നുകരാൻ കൊതിയോടെ അവ പാറി പറന്നു
 
 
തുടരും 
 

ഹൃദയസഖി part 21

ഹൃദയസഖി part 21

4.8
2128

ഒരു പുതിയ സൗഹൃദത്തിന് അവിടം തുടക്കം കുറിക്കുകയായിരുന്നു.....   പരസ്പരം കാണുമ്പോൾ ഒരു വാക്കുപോലും മിണ്ടാതെ ഒരു പുഞ്ചിരിയിൽ ഒതു ങ്ങുന്ന സൗഹൃദം....അതായിരുന്നു അമ്മുവിന്......     റെജിൻ..... അവന്റെ കണ്ണുകളിൽ അവളോട് നിറഞ്ഞു നിന്നത് പ്രണയമാണോ?????   എന്നും തനിക്കായി അവളുടെ ചൊടികളിൽ വിരയുന്ന പുഞ്ചിരിക്കായി അവൻ മിഴിയും നട്ടു കാത്തിരുന്നു.....   ദിനങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു.....   റെജിന്റെയും എന്റെയും സൗഹൃദം മറ്റുള്ള സ്റ്റാഫുകളിൽ ഒരു ചർച്ച വിഷയം ആയിതുടങ്ങി.....   അതിനാൽ തന്നെ ഞാൻ പതിയെ ഓഫീസിലേക്ക് പോക്ക് നിർത്തി.....   വെല്ലിച്ചൻ ചോദിച്ചപ്പോൾ ക്ല