Aksharathalukal

ചിലങ്ക 3

ഡാ…."

"വേണ്ട ചിലങ്ക നീ എന്തൊക്കെ പറഞ്ഞാലും ഞാൻ സമ്മതിക്കില്ല അതിന് "

"ഡാ പ്ലീസ് ഒന്ന് പറയുന്നത് കേൾക്കു നീ "

"ഇല്ല ചിലങ്ക അവൾ നമ്മുടെ അച്ചു… അവൾ പോയപ്പോളത്തെ അവസ്ഥ ഞാൻ കണ്ടെയ വീണ്ടും നിന്നെ ആ അവസ്ഥയിലേക്ക് തളി വിടാൻ എനിക്ക് പറ്റില്ല… എനിക്ക് ഇനി നീയെ ഒള്ളു ആ നിന്നെ കൂടെ നഷ്ടപ്പെടുത്താൻ എനിക്ക് പറ്റില്ല "

"ഡാ ഞാൻ ആ പഴേ അവസ്ഥയിലോട്ട് പോകില്ല എങ്കിലും നമ്മുക്ക് അറിയേണ്ടേ നമ്മുടെ അച്ചുന്റെ പ്രാണൻ ആരായിരുന്നു… എന്നിട്ട് അവൾക്കു കാണിച്ചു കൊടുക്കണ്ടേ അതെലും ചെയ്തു കൊടുക്കണ്ടേ നമ്മുക്ക് അവൾക്കായി "

" നീ എന്താ പറയുന്നേ എനിക്ക് ഒന്നും മനസിലാകുന്നില്ല "

"അതേടാ കുറെ നാളായില്ലേ ഞാൻ എഴുത് നിർത്തിട്ടു ഇപ്പോൾ ഞാൻ എഴുതാൻ തുടങ്ങിയത് അവൾക്കു വേണ്ടിയാ നമ്മുടെ അച്ചൂന് വേണ്ടി… എന്നും വൈകിട്ട് പാട്ട് കേട്ട് ഈ ബാൽക്കണിയിൽ ഇരിക്കുന്നത് എന്റെ ഹോബി ആണ് എന്ന നിനക്ക് അറിഞ്ഞൂടെ അങ്ങനെ ഒരിക്കൽ ഇരിക്കുമ്പോൾ അവൾ വന്നിരുന്നു എന്റെ അരികിൽ നമ്മുടെ അച്ചു അന്ന് അവൾ ഒന്നേ പറഞ്ഞോളു വരികളിൽ ഒളിഞ്ഞു നിന്ന അവളുടെ പ്രാണനെ അവൾക്കു കാണണം എന്ന്…. അതിന് അവളുടെ കഥ ഞാൻ എഴുത്തണം എന്ന്...അതിലൂടെ നമ്മുക്ക് കണ്ട് എത്താൻ ആകും എന്ന് അവളുടെ പ്രാണനെ "

"നീ ഇത് എന്തൊക്കെയാ ചിലങ്ക പറയുന്നേ അവൾ അച്ചു നിന്റെ മുൻപിൽ വന്നു എന്നോ "

"അതേ നീ വിശ്വസിച്ചാലും ഇല്ലെങ്കിലും സത്യം അത് ആണ് അതുകൊണ്ട് തന്നെ ഞാൻ ഈ കഥ എഴുത്തും "
"ശെരി അങ്ങനെ ആണേൽ നീ എഴുത്ത് പക്ഷെ ഒരു കാര്യം ഒരിക്കൽ കൂടി നീ പഴേ ആ അവസ്ഥയിൽ എത്തരുത് നിന്നേം കൂടെ എനിക്ക് നഷ്ടപ്പെടുത്തൽ.."

"ഇല്ലടാ അങ്ങനെ ഒന്നും ഉണ്ടാവില്ല ഞാൻ എഴുത്തും അതിലൂടെ നമ്മൾ കണ്ട് എത്തും നമ്മുടെ അച്ചുന്റെ പ്രാണനെ….എന്നിട്ട് അവൾക്കു മുൻപിൽ നിർത്തും എന്താ കാണിലെ എന്റെ കൂടെ "

"ഉണ്ടടാ ഞാൻ കാണും നിന്റെ കൂടെ "


         ഒരു പുഞ്ചിരിയോടെ ഇരുവരും കെട്ടിപിടിക്കുമ്പോൾ അവളും ഉണ്ടാരുന്നു അവരുടെ കൂടെ അവരുടെ അച്ചു….
സ്വപനകളുടെ  കൂടൊരുകിട്ടും വാടിതളർന്നൊരു പൂവായി മണ്ണിലേക്ക് അലിഞ്ഞു ചേർന്നവൾ…
തന്റെ പ്രാണനെ ഒരു നോക്ക് കാണുവാനായി മാത്രം അലഞ്ഞു നടക്കുന്നവൾ...

    ചിലതെല്ലാം കണ്ണു തുറന്നാൽ മാഞ്ഞു പോകുന്ന ഒന്നാരുന്നെങ്കിൽ…..

ഉൾകൊള്ളാൻ കഴിയാത്ത സത്യങ്ങൾ ഒക്കെയും നിഷയുടെ മടിത്തട്ടിൽ ചായുമ്പോൾ ഉള്ള പേടി സ്വപ്നം ആരുന്നെങ്കിൽ…..
          ആമി…. പറ്റുന്നില്ലടാ നീ ഇല്ലാതെ നിന്നോട് തല്ല് കൂടാതെ എനിക്ക് വേണ്ടി നീ എന്നോട് തന്നെ വാതിക്കുന്ന കേൾക്കാതെ… നിന്റെ കുറുമ്പ് ഇല്ലാതെ…. ചിലങ്കയും മിത്രയും ഒക്കെ സങ്കടത്തില്ല.. നീ പോയതോടു കൂടി  അവരുടേം കളിചിരി നിന്നു…. എന്റെയും… അല്ല ഞാനും മരിച്ചു കഴിഞ്ഞു  ജീവിക്കുന്നു എന്ന മറ്റുള്ളവർക് തോന്നുന്നപോലെ നില്കുന്നു എന്ന മാത്രം…
       പക്ഷെ ചിലപ്പോൾ ഒക്കെ നീ എന്റെ അടുത്ത ഉണ്ട് എന്ന് തോന്നാറുണ്ട് എന്നും ആ ചിരിയോടെ… നിന്റെ മുഖത്തിന് ഐശ്വര്യം പകരുന്ന ആ ചിരിയോടെ….
ഇന്ന് അവരു ഇവിടെ വന്നാരുന്നു മിത്ര വന്നിട്ട് ഇങ്ങോട്ട് ഒന്ന് വന്നില്ല എന്ന് പറഞ്ഞു  അമ്മ ബഹളം വെച്ചപ്പോൾ വന്നെയാ അല്ലെങ്കിലും നീ പോയതിന് ക്ഷേഷം  തകർന്നു പോയ ചിലങ്കയെ തിരികെ കൊണ്ട് വരാൻ വേണ്ടി അവളുടെ  നിഴൽ പോലെ നടക്കുവല്ലാരുന്നോ അവൾ ഇപ്പോളും നാട്ടിൽ വന്ന ചിലങ്കയുടെ അടുത്തുന്നു മാറാൻ പേടിയാ അവൾക്കു… അവളെ കൂടി നഷ്ടപ്പെടുമോ എന്ന ഭയം… എന്തായാലും അവരു ഇവിടെ വന്നപ്പോൾ എന്നോട് ഒരു സഹായം ചോദിച്ചു നീ പ്രാണനെ പോലെ സ്നേഹിച്ചവനെ കണ്ടുപിടിക്കാൻ സഹായിക്കണം എന്ന്….
എത്രത്തോളം നിന്റെ മനസ്സിൽ ഞാൻ ഉണ്ടാരുന്നു എന്ന് അവർ പറഞ്ഞു ഞാൻ അറിഞ്ഞു എല്ലാം കേട്ട് കഴിഞ്ഞുപോൾ അന്ന് നമ്മൾ കാണാൻ കഴിഞ്ഞു ഇരുന്നെങ്കിൽ എന്ന് വല്ലാതെ കൊതിച്ചു പോയി…. ഇന്നും നീ എന്നെ തിരിഞ്ഞു ഈ ഭൂമിയിൽ ഉണ്ട് എന്ന് അറിഞ്ഞപ്പോൾ എന്തോ നിന്നെ ഒരു നോക്ക് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചു പോയി….
ജീവന്റെ അവസാനം വരെ  നീ മാത്രം ഉള്ളു ആമി എന്റെ മനസ്സിൽ…
നീ എല്ലാർക്കും അച്ചു ആരുന്നപ്പോൾ എനിക്ക് മാത്രം നീ ആമി ആരുന്നു എന്റെ മാത്രം ആമി.. ഈ വിഷ്ണുവിന്റെ സ്വന്തം ശിവാത്മീക… പക്ഷെ ഒരികെ പോലും നിന്നെ ഞാൻ ആമി എന്ന് വിളിച്ചിട്ടില്ല നിന്നോട് ഉള്ള എന്റെ പ്രണയം  തുറന്നു പറയുന്ന നിമിഷം മാത്രമേ അങ്ങനെ വിളിക്കു എന്ന് ഉറപ്പിച്ചതാ ഞാൻ… ഒരിക്കൽ പോലും നിന്നോടോ മിത്രയോടോ  ചിലങ്കയോട് ഞാൻ സൂചിപ്പിച്ചിട്ടില്ല  നിന്നെ ഇഷ്ടം ആയിരുന്നു എന്ന്… എങ്കിലും ചിലങ്കക്ക് സംശയം ഉണ്ടാരുന്നു അവൾ അത് പലപ്പോൾ ആയിട്ട് ചോദിച്ചിട്ടും ഉണ്ട്….. അന്ന് ഒന്നും അവളോട് പോലും ഞാൻ പറഞ്ഞിട്ടില്ല… എന്റെ അനിയത്തി മിത്ര അവളോട് പോലും ഞാൻ ഇത് ഒളിപ്പിച്ചു ഇന്ന് തോന്നു അവരോട് എങ്കിലും ഇത് തുറന്നു പറഞ്ഞിരുന്നെങ്കിൽ എന്ന്…. ഒരു തവണ എങ്കിലും നിന്നോട് ഒന്ന് പറഞ്ഞിരുന്നു എങ്കിൽ എന്ന്… എന്റെ പെണ്ണ് എന്ന് പറഞ്ഞു ചേർത്ത നിർത്തിരുന്നെങ്കിൽ എന്ന്……
"വിഷ്ണു ഏട്ടാ "
അച്ചുന്റെ ഫോട്ടോ യിലേക്ക് ഒരു തുള്ളി കണ്ണുനീർ വീഴുമ്പോളേക്കും മിത്ര വിഷ്ണു നെ വിളിച്ചോണ്ട് റൂമിൽ കേറിയിരുന്നു… പെട്ടന്ന് ആ ഫോട്ടോ മാറ്റി  മിത്ര യേ വിഷ്ണു തിരിഞ്ഞു നോക്കി…
എന്താ മിത്തുട്ടി…
ഒന്നുമില്ല ഏട്ടാ ഇന്നലെ ഞങ്ങൾ  പറഞ്ഞ കാര്യം ഏട്ടൻ സഹായിക്കാമോ എന്ന് അറിയാൻ??
മം സഹായികാം അതിന് മുൻപ് എനിക്ക് നിങ്ങളോട് രണ്ടുപേരോടും ഒരു കാര്യം പറയാൻ ഉണ്ട് നിങ്ങൾ ready ആവാൻ നോക്ക് ഒന്ന് പുറത്തോട്ട് ഇറങ്ങാം…
ശെരി ഏട്ടാ ചിലങ്കയോടും കൂടി ഒന്ന് പറയട്ടെ….
മിത്ര  പോയ വഴിയേ  നോക്കി നിന്ന വിഷ്ണു ചിലത്  മനസ്സിൽ ഉറപ്പിച്ചു….
ഇനിയും എങ്കിലും ഇവരോട് തുറന്നു പറയണം അങ്ങനെ എങ്കിലും എന്റെ ആമി അറിയട്ടെ അവളുടെ പ്രാണൻ ഞാൻ ആരുന്നു എന്ന്.

 


ചിലങ്ക 4

ചിലങ്ക 4

5
1254

സാഗരങ്ങളുടെ അലകളോളം പ്രണയത്തെ അറിഞ്ഞവർ മറ്റാരും ഇല്ലാലോ.... ഇത്രേം കാലം എന്റെ ഉള്ളിൽ ഉണ്ടാരുന്നതും ഈ തിരമാലകളെ സാക്ഷി ആക്കി അവർ അറിയട്ടെ.. അങ്ങനെ അവരിലൂടെ എന്റെ ആമിയും.... "ചേട്ടാ "... "ആ " എന്താ അച്ചുനെ സ്നേഹിച്ച ആളിനെപ്പറ്റി അറിയുന്നതിന് മുൻപ് ഞങ്ങൾ അറിയണ്ട കാര്യം… അത് മിത്ര നീയും ചിലങ്കയും  അറിയണ്ട  കാര്യം ആണ് അത് കൊണ്ട് ആണ് ഞാൻ പറയാൻ തീരുമാനിച്ചതും… എടാ അത് പിന്നെ അച്ചുനെ സ്നേഹിക്കുന്ന ആളിനെ പറ്റി അറിയുന്നതിന് മുൻപ് ഞാൻ സ്നേഹിച്ച എന്റെ ആമിയെ പറ്റി നിങ്ങൾ അറിയണം.. എങ്കിലേ നിങ്ങൾക് ശേരികും അച്ചുനെ സ്നേഹിച്ച ആളിനെ പറ്റി മനസിലാകൂ… "😳ചേട്