Aksharathalukal

നിനക്കായ്‌ ഈ പ്രണയം (39)

വീട്ടിലേക്കുള്ള വഴിയിൽ മുഴുവൻ മിലി തികച്ചും അസ്വസ്ഥയായിരുന്നു. കൃതിയുടെ വാക്കുകൾ അവളുടെ മനസ്സിൽ വീണ്ടും വീണ്ടും തുളഞ്ഞുകയറി. ശരിയാണ് അവൾ പറയുന്നത് എന്ന് മിലിക്ക് തോന്നി. എത്രയൊക്കെ പുരോഗമനവാദം പറഞ്ഞാലും സമൂഹം ഒരിക്കലും ഇത്തരത്തിലുള്ള ഒരു ബന്ധം അംഗീകരിക്കില്ല. രഘുവിനോട് സ്നേഹത്തോടെ ഇടപഴകാൻ തോന്നിയ നിമിഷങ്ങളെ അവൾ സ്വയം ശപിച്ചു. വീട്ടിൽ ചെന്ന ഉടനെ തന്നെ  രഘുവിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുവാൻ അവൾ തീരുമാനിച്ചു.

 വണ്ടി പാർക്ക് ചെയ്തു അവൾ നേരെ മുകളിലെ അവളുടെ മുറിയിലേക്ക് പോയി. വാതിൽ തുറന്നു കിടക്കുകയായിരുന്നു.

"രഘു..." അവനെ മെല്ലെ വിളിച്ചു കൊണ്ട് അവൾ മുറിക്കകത്തേക്ക് കയറി.

 പക്ഷേ അവനെ അവിടെ കണ്ടില്ല.

" രഘു.. " അവൾ ഒന്നുകൂടി വിളിച്ചു നോക്കി.

 അവനെ കാണാതിരുന്നപ്പോൾ അവൾ മെല്ലെ അകത്തുകയറി. ബാത്ത്റൂമിലും ഒന്ന് നോക്കി അവിടെയും അവനുണ്ടായിരുന്നില്ല.

" ഈ പനിയും വച്ച് രഘു എവിടെപ്പോയി? " അവൾ സ്വയം ചോദിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി.

 നേരെ താഴെ അടുക്കളയിൽ നിന്നിരുന്ന ജാനകി അമ്മയോട് അവൾ പോയി ചോദിച്ചു. " അമ്മ.. രഘു എവിടെ? മുറിയിൽ കണ്ടില്ലല്ലോ? "

" ആ.. അവൻ മാഷിന്റെ അങ്ങോട്ടേക്ക് പോയി. പനി കുറഞ്ഞു എന്ന് പറഞ്ഞു. പോവണ്ടാന്ന് ഞാൻ പലവട്ടം പറഞ്ഞതാണ്. പക്ഷേ കേൾക്കണ്ടേ.. " ജാനകി അമ്മ പറഞ്ഞത് കേട്ട് മിലിക്ക് ദേഷ്യം വന്നു.

" അമ്മ എന്തിനാ വിട്ടേ? അവിടെ മാഷും ലില്ലി ആന്റിയും ഇല്ലല്ലോ? അവർ എന്ന ഇനി പാലയിൽ നിന്നും മടങ്ങി വരുന്നത്? എന്തെങ്കിലും ഒരു ആവശ്യം വന്നാൽ ആരാ ഉള്ളത്? " അവൾ ചോദിച്ചു.

" ഞാൻ അതൊക്കെ പറയാതെ ഇരുന്നിട്ട് ആണോ? പറഞ്ഞാൽ കേൾക്കണ്ടേ ആരെങ്കിലും? " ജാനകിയമ്മ  ചോദിച്ചു.

" എന്നാലും അമ്മയ്ക്ക് നിർബന്ധിച്ച് ഇവിടെ നിർത്താമായിരുന്നു.. "

" നീ ഒരു കാര്യം ചെയ്യ്.. ദാ അവനുള്ള കഞ്ഞിയാണ്.. ഇത് കൊണ്ടുപോയി അവന് കൊടുത്തു അവനെ കാര്യം പറഞ്ഞ് മനസ്സിലാക്കി അവനെ നിർബന്ധിച്ച് ഇങ്ങോട്ട് വിളിച്ചു കൊണ്ടുവാ.. ഞാൻ നിന്റെ കഴിവ് ഒന്ന് കാണട്ടെ.. " ചെറിയ ഒരു പുച്ഛത്തോടെ ജാനകിയമ്മ കയ്യിലിരുന്ന തട്ടു ചോറ്റുപാത്രം മില്ലിയുടെ കയ്യിലേക്ക് കൊടുത്തിട്ട് പറഞ്ഞു.

 അമ്മയോട് അത്രയും പറയേണ്ടിയിരുന്നില്ല എന്ന് മിലിക്ക് തോന്നി. രാജാവിന്റെ വാശി അവൾക്കും അറിയാവുന്നത് ആണല്ലോ. വെറുതെ നാണം അമ്മയുടെ മുമ്പിൽ നാണം കെടേണ്ടി വരുമോ എന്ന് അവൾക്ക് ഒരു ഭയം തോന്നി. അമ്മ തന്ന ചോറ്റ് പാത്രവും തൂക്കി അവൾ ലോഹി മാഷിന്റെ വീട്ടിലേക്കു നടന്നു. രഘുവിനോടുള്ള പരിഭവത്തിൽ നടക്കുമ്പോൾ അവൾ കൃതിയെയും കൃതിയുടെ കുത്തുവാക്കുകളെയും മറന്നു കഴിഞ്ഞിരുന്നു.

***************************

റെസ്റ്റോറന്റ്ലെ പ്രൈവറ്റ് റൂമിലേക്ക് നിരഞ്ജൻ നടന്നു. മുഖത്ത് വലിയ ഒരു കൂളിംഗ് ഗ്ലാസ്‌ ഫിറ്റ് ചെയ്തിട്ടുണ്ട്. മൂക്കിന് താഴെക്കുള്ള ഭാഗം ഒരു കർച്ചീഫ് കൊണ്ടു മറച്ചു പിടിച്ചു. ആരും കാണാതെ എങ്ങനെ എങ്കിലും റൂമിൽ എത്തിയാൽ മതി. അവിടെ ചെന്നാൽ പിന്നെ പ്രശ്നമില്ല. സഹനടന്റെ റെസ്റ്റോറന്റ് ആണ്. പുറത്ത് നിന്ന് ആരും അറിയാതെ ഇരിക്കാനുള്ള ഏർപ്പാടുകൾ അയ്യാൾ ചെയ്തിട്ടുണ്ട്.

റൂം തുറന്നു അകത്തു കയറിയപ്പോൾ അവിടെ അവനെ കാത്ത് മായ ഇരുപ്പുണ്ടായിരുന്നു. അവനെ കണ്ടപ്പോൾ ആണ് അവൾക്കു ശ്വാസം വീണത്. അത് വരെ വല്ലാത്ത ഒരു ടെൻഷൻ ആയിരുന്നു.

"ഹലോ മായ.." മുഖത്തെ കർച്ചീഫ് മാറ്റിക്കൊണ്ട് നിരഞ്ജൻ പറഞ്ഞു.

അവനു പിന്നിൽ റൂമിന്റെ വാതിൽ തനിയെ അടഞ്ഞു.

"ഹായ്.. " അവനെ തിരിച്ചു വിഷ് ചെയ്യുമ്പോൾ മായയുടെ ചുണ്ടിൽ ഒരു പുഞ്ചിരി പറഞ്ഞു.

"ഇരിക്ക്.." അവളുടെ തൊട്ടടുത്തുള്ള കസ്സേരയിൽ ഇരുന്ന്കൊണ്ടു നിരഞ്ജൻ പറഞ്ഞു.

"സർ വരാൻ പറഞ്ഞത്.." മായ മടിച്ചു മടിച്ചു ചോദിച്ചു.

"ഹേയ്.. മായാ.. ഡോണ്ട് കാൾ മീ സർ.. അത്രയ്ക്കും അകലം ഉണ്ടോ നമ്മൾ തമ്മിൽ?"

"അത്.." അവന്റെ ചോദ്യത്തിന് എന്ത് മറുപടി പറയണം എന്ന് മായയ്ക്ക് അറിയില്ലായിരുന്നു.

"എന്നെ പേര് വിളിച്ചോളൂ.. അല്ലെങ്കിൽ നീരു എന്നു വിളിച്ചോളൂ.. എന്നോട് അടുപ്പം ഉള്ളവർ എല്ലാം എന്നെ അങ്ങനെ ആണ് വിളിക്കുന്നത് " അവൻ തന്നെ അടുപ്പം ഉള്ള ആൾ എന്ന് അഭിസംബോധന ചെയ്തത് കേട്ട് മായയുടെ ഉള്ളം നിറഞ്ഞു.

"ഉം.." അവൾ തലകുലുക്കി സമ്മതിച്ചു.

"ഞാൻ മായയുടെ എന്റെ കയ്യിലുള്ള റെക്കോർഡിങ് ഭൂമിക്ക് അയച്ചു കൊടുത്തു. അതിന് തീരെ ക്വാളിറ്റി കുറവാണത്രെ.. അവൻ പറഞ്ഞു ഒരു റെക്കോർഡിങ് സ്റ്റുഡിയോ പോയി റെക്കോർഡ് ചെയ്യാൻ.. മായ എന്ത് പറയുന്നു?"

"അത്‌.. സർ.. അല്ല.. നീരു.. എനിക്ക് ഈ റെക്കോർഡിങ് സ്റ്റുഡിയോ ഒന്നും വല്ല്യ പരിചയം ഇല്ല.. " അവൾ പറഞ്ഞത് കേട്ട് നിരഞ്ജൻ ചിരിച്ചു.

"ഹഹഹ.. ഞാൻ കൂടെ ഉള്ളപ്പോൾ മായ എന്തിനാ പേടിക്കുന്നത്? ഡോണ്ട് വറി.. ഐ വിൽ ടേക്ക് കെയർ ഓഫ് എവെരിതിങ്.. " എന്ന് പറഞ്ഞുകൊണ്ട് ടേബിളിൽ ഇരുന്ന അവളുടെ കയ്യിൽ പിടിച്ചു പതിയെ ഒന്ന് ഞെക്കി നിരഞ്ജൻ.

അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ കടന്നു പോകുന്നത് പോലെ തോന്നി അവൾക്കപ്പോൾ. അവളുടെ മുഖത്തെ ഭവമാറ്റം നിരഞ്ജൻ ശ്രദ്ധിച്ചു. അത് കണ്ടു അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

ഡോർ നോക്ക് ചെയ്യുന്ന ശബ്ദം കേട്ട് രണ്ടുപേരും പെട്ടന്ന് പുറകോട്ടു മാറി. വെയിറ്റ്ർ വന്നു രണ്ടു പേരുടെയും ഓർഡർ എടുത്തു. നിരഞ്ജൻ മായയ്ക്ക് വേണ്ടി അവളുടെ ഇഷ്ടപെട്ട ചോക്ലേറ്റ് ഐസ്ക്രീം ഓർഡർ ചെയ്യാൻ മറന്നില്ല.

"അയ്യോ.. ചോക്ലേറ്റ് ആണ് എന്റെ ഫേവറേറ്റ് എന്ന് എങ്ങനെ മനസിലായി?" അവൾ ആകാംക്ഷയോടെ ചോദിച്ചു.

"ഓഹ്.. അതോ? നമുക്ക് ഇഷ്ടപ്പെട്ടവരുടെ ഇഷ്ടങ്ങൾ അറിയുന്ന ഒരു സൂത്രം എന്റെ കയ്യിൽ ഉണ്ട്.. പിന്നെ മായയുടെ ഇഷ്ടങ്ങൾ ആകുമ്പോൾ അത്‌ എനിക്ക് അറിയാതിരിക്കാൻ പറ്റില്ലല്ലോ.. " അവളുടെ രണ്ടു കൈകളും കയ്യിലൊതുക്കി അവളുടെ കണ്ണുകളിൽ നോക്കി അവൻ പറഞ്ഞു.

അത് കേട്ട് ചുണ്ടിൽ ഒരു ചിരിയോടെ അവന്റെ കണ്ണുകളിൽ നോക്കി അവൾ സ്വയം മതി മറന്നു.

****************

മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടു മിലി അകത്തേക്ക് കയറി. രഘുവിന്റെ മുറിയുടെ വാതിൽ ചാരി ഇട്ടിട്ടുണ്ട്. അവൾ വാതിൽ പാതി തുറന്നു. പതിയെ രണ്ടു തവണ മുട്ടി.

"രഘു.." അവൾ വിളിച്ചു.

"ദാ വരുന്നു മിലി.." ബാത്‌റൂമിൽ നിന്നു അവന്റെ ശബ്ദം കേട്ട് അവൾ മെല്ലെ മുറിയിലേക്ക് കയറി. വെള്ളം വീഴുന്ന ശബ്ദം കേൾക്കാം.

കുറച്ചു നിമിഷങ്ങൾക്ക്‌ ശേഷം രഘു ബാത്രൂം ഡോർ തുറന്നു പുറത്തേക്കിറങ്ങി. പെട്ടന്ന് കുളിച്ചു ഇറങ്ങിയത് ആണെന്ന് കണ്ടാൽ അറിയാം. പതിവായി അല്പം ചുരുണ്ടു കിടക്കുന്ന മുടി നനവിനാൽ നീണ്ടു കിടന്നു. മുടിയിഴകളിൽ നിന്നു വെള്ളം ഒഴുകുന്നുണ്ട്. ഷർട്ടും നനഞ്ഞു നെഞ്ചിൽ പറ്റി പിടിച്ചു കിടന്നു.

"പനി ഉള്ള ആൾ പോയി കുളിച്ചോ? ഇനി ഇപ്പൊ പനി കൂടാൻ എന്താ വേണ്ടത്?" മിലി ദേഷ്യത്തോടെ ചോദിച്ചു.

"പനിയെല്ലാം മാറി മിലി.. എത്ര ദിവസം ആയി കുളിച്ചിട്ടു? ദേഹം എല്ലാം ഒട്ടുകയായിരുന്നു. കുളിച്ചപ്പോ ഒരു സുഖം ആയി.." രഘു ചിരിച്ചു കൊണ്ട് പറഞ്ഞു.

"പിന്നെ.. പനി മാറി.. എനിക്ക് അറിയില്ലലോ.. തല നന്നായി തോർത്തീട്ട് പോലും ഇല്ല.. ഇവിടെ ഇരിക്ക്.." അവനെ വലിച്ചു അടുത്ത് കിടന്നിരുന്ന കസ്സെരയിലേക്ക് ഇരുത്തിയിട്ട് അവന്റെ തോളത്തു കിടന്ന തോർത്ത്‌ കയ്യിലെടുത്തു മിലി പറഞ്ഞു.

"ഇനി ഇപ്പൊ തലയിൽ വെള്ളം ഇറങ്ങി പനി കൂടും.. കുറുമ്പ്.. അല്ലാണ്ട് എന്താ?" അവനോട് കെറുവിച്ചുകൊണ്ട് അവൾ അവന്റെ തല തോർത്താൻ തുടങ്ങി.

അവളുടെ സാമീപ്യം അവനിൽ വികാരങ്ങളെ ഉയർത്തി. അവന്റെ തൊട്ട് മുൻപിൽ കാണുന്ന അവളുടെ മാറിടം കാണാതെ അവൻ കണ്ണുകൾ കൂട്ടിയടച്ചു അനങ്ങാതിരുന്നു. അവന്റെ ചെറിയ ഒരു അനക്കം പോലും അവളെ സുബോധത്തിലേക്കു കൊണ്ടുവരും എന്ന് അവനറിയാമായിരുന്നു. കണ്ണുകൾ അടച്ചു അവൾ അവനുവേണ്ടി ചൊരിയുന്ന വാത്സല്യം അവൻ ആസ്വദിച്ചു.

തലതോർത്തി അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു മുടി ഉണങ്ങിയോ എന്ന് നോക്കി മിലി. അവൾ അവന്റെ സ്വന്തം ആയതു പോലെ തോന്നി അവനു. കൈകൾ എടുത്തു അവളെ ഒന്ന് ചുട്ടിപിടിക്കാൻ, അവളുടെ വയറിൽ തന്റെ മുഖം ചേർക്കാൻ അവൻ ആഗ്രഹിച്ചു. എന്നിട്ടും അവൻ തന്റെ ആഗ്രഹങ്ങൾക്ക് കൂച്ചു വിലങ്ങിട്ട് ഇരുന്നു. 
മുടി ഉണങ്ങിയതും മിലി തോർത്ത്‌ തിരികെ ബാത്‌റൂമിൽ കൊണ്ട് പോയി ഇട്ടു. തിരിച്ചു വന്നപ്പോൾ അവളെ തന്നെ ചിരിയോടെ നോക്കി നിൽക്കുന്ന രഘുവിനെ ആണ് അവൾ കണ്ടത്.

"എന്റെ രഘു.. ആ ഷർട്ട് മുഴുവൻ നനഞ്ഞിരിക്കുന്നത് കണ്ടില്ലേ.. ഇത് മാറി ഒരു ഉണങ്ങിയ ഷർട്ട് ഇടൂ.." എന്ന് പറഞ്ഞുകൊണ്ട് അവൾ അവന്റെ ഷിർട്ടിന്റെ ബട്ടനുകൾ അഴിക്കാൻ തുടങ്ങി.

അവന്റെ ഹൃദയം പെരുമ്പറ മുഴക്കുകയായിരുന്നു.
മൂന്നാമത്തെ ബട്ടൺ അവൾ അഴിക്കുമ്പോൾ അവന്റെ കൈകൾ അറിയാതെ അവളുടെ കൈത്തണ്ടയിൽ മുറുകി. മുഖം ഉയർത്തി നോക്കിയ മിലിയുടെ കണ്ണുകൾ അവന്റെ കണ്ണുകളിൽ ഉടക്കി. അവരുടെ കണ്ണുകൾ പരസ്പരം പ്രണയം പറഞ്ഞു.

പെട്ടന്ന് മേശമേൽ വച്ചിരുന്ന ഫോൺ ബെല്ലടിച്ചു. അത് കേട്ട് മിലി ഞെട്ടി പിന്നോട്ട് മാറി. അവളുടെ പരിഭ്രമം കണ്ടു രഘുവിന്റെ ചുണ്ടിൽ ചിരി വിടർന്നു.

"എന്ത് ക്ളീഷേ സീൻ ആണല്ലേ.. നായകനും നായികയും കണ്ണിൽ നോക്കി നിൽക്കുന്നു.. ഫോൺ അടിക്കുന്നു.." അവളുടെ പരിഭ്രമം മാറ്റാൻ ആയി രഘു പറഞ്ഞു.

അവൻ പറഞ്ഞത് കേട്ട് അവളുടെ ചുണ്ടിൽ ഒരു ചിരി പടർന്നു.

(തുടരും..)


എല്ലാവരും രഘുവിനെയും മിലിയെയും മറന്നോ? മറന്നെങ്കിൽ ഒന്ന് ഓർമിപ്പിക്കാൻ ആണ് ഈ പാർട്ട്‌. ചെറുതാണ് എന്ന് അറിയാം.  കുറച്ചു കൂടുതൽ തിരക്കിൽ ആയിരുന്നു. ഇത്രയേ എഴുതാൻ പറ്റിയൊള്ളു.. ക്ഷമിച്ചു കള.. 



 


നിനക്കായ്‌ ഈ പ്രണയം (40)

നിനക്കായ്‌ ഈ പ്രണയം (40)

4.4
3428

"നീരുവേട്ടാ.. ഏട്ടൻ പറഞ്ഞത് കൊണ്ടു ആണ് ചേച്ചിയോട് പോലും പറയാതെ ഞാൻ വന്നത്.. എനിക്ക് എന്തോ പേടിയാവുന്നു. " വെട്ടി വിയർത്തുകൊണ്ടു മായ പറഞ്ഞു. അത് കേട്ട് നിരഞ്ജൻ അവളെ ചേർത്തു പിടിച്ചു. "ഹേയ്.. ഡോണ്ട് വറി.. ഏതൊരു ഗായികയുടെയും സ്വപ്നം അല്ലേ റെക്കോർഡിങ് സ്റ്റുഡിയോയിൽ വന്നു ഒന്ന് പാടുന്നത്.. പിന്നെ ആരോടും പറയണ്ട എന്ന് പറഞ്ഞത്.. അത്‌ നമ്മൾ ഈ റെക്കോർഡിങ് ഭൂമിക്ക് അയച്ചു കൊടുത്തു അവൻ നിന്നെ സിനിമയിൽ പാടാൻ സെലക്ട് ചെയ്തു കഴിയുമ്പോൾ പറഞ്ഞാൽ മാത്രം മതി.. അപ്പൊ എല്ലാവർക്കും അത് നല്ലയൊരു സർപ്രൈസ് ആവില്ലേ?" നിരഞ്ജൻ ചോദിച്ചത് കേട്ട് മായ മനസ്സില്ലാ മനസോടെ തലയാട്ട