എന്നാൽ അപ്പോളേക്കും പെട്ടന്നു കുളിയവസാനിപ്പിച്ചു അണിഞ്ഞൊരുങ്ങി നന്ദിനി വന്നു.സാധാരണ ഒരുപാടു സമയം കുളിക്കാൻ വേണ്ട നന്ദിനി പെട്ടന്നു കുളിച്ചു വന്നപ്പോൾ മുത്തശ്ശി അതിശയപ്പെട്ട് നിന്നു.കൂടാതെ ഗോപനും ആനന്ദനും പോയ കാര്യം മുത്തശ്ശി അവളോട് പറയുന്നു.അതുകെട്ട് നിരാശിയിലായ നന്ദിനി പിറ്റെ ദിവസം ഗോപനോട് സംസാരിക്കാൻ തന്നെ തീരുമാനിക്കുന്ന്.പാർട്ടി മീറ്റിംഗിൽ പങ്കടുക്കുംപ്പോഴും ഗോപന്റെ മനസു നിറയെ നന്ദിനി മാത്രം ആയിരുന്നു.അങ്ങനെ ആദിവസം വന്നേത്തി ഗോപുവും നന്ദുവും കണ്ടുമുട്ടുന്നു.നന്ദിനിയേ കാത്ത് നിന്ന ഗോപന്റെ അരികിൽ കൂടി നന്ദിനി കടന്നു പോവുന്നു .പെട്ടെന്നു ഒരു വിളിവന്നു ഗോപേട്ടാ തിരഞ്ഞു നോക്കിയ ഗോപൻ ഒരുനിമിഷം തരിച്ചു നിന്നു. അതിനു പുറമേ ഒരു ചോദ്യവും"ഇന്നലേ വീട്ടിൽ വന്നിട്ടേന്താ എന്നോടു സംസാരിക്കാതെ പോയത്". അപ്പോളാണ് ആനിമിഷത്തിലാണു ഗോപൻ മനസ്സിൽ ആക്കുന്നത് താൻ എത്രയോ ദിവസം കാണാൻ വേണ്ടി കൊതിച്ച ആളാണ് തന്റെ കൺമുൻപിൽ കൂടി എന്നും പൊയ്ക്കൊണ്ടിരുന്നതെന്നു . അതോരു പ്രണയത്തിന്റെ തുടക്കം ആയിരുന്നു. ഒരു ശക്തമായ ഒരു യദാർത്ഥ പ്രണയത്തിന്റെ തുടക്കം
(തുടരും)