Aksharathalukal

ഒറ്റയാൻ

എനിക്ക് ആദ്യം എല്ലാത്തിനോടും ഭയമായിരുന്നു ഇരുട്ടിനെ അതുലേറെ ഭയം പിന്നീട് അതെപ്പെഴോ കൂടാൻ തുടങ്ങി. സ്വന്തം ആണെന്ന് കരുതിയവർ പോലും  എന്നോട് മിണ്ടാതായി ഞാനയാളെ അങ്ങോട്ട് ബന്ധം പുതുക്കാൻ പോയിട്ട് പോലും. സത്യം വിളിച്ചു പറഞ്ഞതിന് കൂട്ടുകാർ പോലും എന്നോട് തെറ്റാൻ തുടങ്ങി. ഞാൻ പലപ്പോഴും മോശമാവാൻ തുടങ്ങി. സ്വന്തം ഉമ്മമാരെയും ഭാര്യമാരെയും സഹോദരിമാരിമാരെയും പോലും പിച്ചിച്ചീന്താൻ തക്കം പാർതിരിക്കുന്ന കൂട്ടരേ ശത്രുക്കളായി കാണാൻ പറഞ്ഞതിന് സ്വന്തം വീട്ടിൽ പോലും ശത്രുക്കളുണ്ടായി.മറ്റുള്ളവരെ ഞാൻ വിലവെച്ചു കാണുമ്പോൾ എന്നെ ആർക്കും വിലയില്ലാതായി. വീട്ടിൽ പക്വതയുള്ള പ്രായമായിട്ടും പാഴ് സംശയത്തിന്റെ പേരിൽ എന്നെ ദൂരേക്കുവിടാതായി കൂട്ടുകാർ പലരും അകന്ന് പോയി. പഠിക്കാൻ അധികം കഴിവില്ലാനിട്ടും മറ്റുള്ളവരെ ബോധിപ്പിക്കാൻ എന്നെ ബലമായി പഠിപ്പിക്കാൻ തുടങ്ങി.നാനൊന്ന് നന്നായി കാണുമ്പോൾ പലർക്കും അത് കണ്ണിൽ പിടിക്കാതെ ആയി. സമൂഹത്തിൽ ഞാൻ പലപ്പോഴും ഒരു താഴ്ന്നവനായി . ചിലപ്പോൾ പണമില്ലായിട്ടാകം അല്ലെങ്കിൽ അവരുടെ നിലവാരം എനിക്ക് ഇല്ലായിട്ടാകും ഞാൻ അത്ര സൗന്ദര്യം ഇല്ലായിട്ടുമാകാം എന്റെ കയ്യിൽ വിലപിടിപ്പുള്ളത് ഇല്ലാത്തതാകാം. പക്ഷെ ആ സമയങ്ങളിൽ അപ്പോഴോ എന്നിലുള്ള ഭയമെന്ന കാര്യം ഇല്ലാതായിരുന്നു മാത്രമല്ല ഞാൻ കൂടുതൽ അക്രമകാരിയുമായി
പടച്ചവനെ മാത്രം ഭയക്കുന്ന ഒറ്റയനിലേക്കുള്ള എന്റെ യാത്രയായിരുന്നു അത്. ഒരു നോട്ടം കൊണ്ട് പോലും എന്നെ പല കഴുകന്മാരും ഭയക്കാൻ തുടങ്ങി അല്ലെങ്കിൽ ഞാനവരിൽ ഭയപ്പാടുണ്ടാക്കി. എന്നെ കൂട്ടത്തെ പിച്ചിച്ചീന്താൻ വന്നവരെ ഞാൻ പ്രതിരോധിക്കാൻ തുടങ്ങി അല്ലെങ്കിൽ ആക്രമിക്കാൻ തുടങ്ങി. ഏകപക്ഷീയമായി മാത്രം അക്രമം കണ്ട ഇരകളിൽ ഞാൻ ആത്മവിശ്വാസം നൽകി അവരും എന്റെ കൂടെ കൂടി കിട്ടിയതിനേക്കാൾ ഏറെ അവർക്ക് തിരിച്ചു കിട്ടാൻ തുടങ്ങി പതിയെ പതിയെ ഭീകരർ ഇല്ലാതാവൻ തുടങ്ങി. എന്റെ നാടും അങ്ങനെ സ്വാതന്ത്രത്തിലേക്കുള്ള യാത്രയിലായി.