❤️അവൾ ❤️
ഹലോ ഫ്രണ്ട്‌സ് ഞാൻ ആദ്യമായി എഴുതുന്ന കഥ ആണ് കേട്ടോ. അതുകൊണ്ട്. തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.🙏
The story is written by Anjana Nishad
ഡീ പെണ്ണെ നീ ഒരുങ്ങി ഇറങ്ങിയില്ലേ ഇതാ ബസ് നിന്റെ താളത്തിന് നിൽക്കില്ല കേട്ടോ. ശോ അമ്മേ ഞാൻ വരുന്നു. രാവിലെ തന്നെ തുടങ്ങി ഈ അമ്മ. ആർക്കും ഒന്നും മനസ്സിലായില്ല അല്ലെ. 😊
എന്റെ പേര് അമൃത അമ്മു എന്നാ വിളിക്കുന്നത്. അമ്മയുടെ വീട്ടിൽ പോകാനുള്ള ബഹളം ആണ് ഇതൊക്കെ. ഞാൻ വേഗം ഒരുങ്ങി താഴേക്ക് ചെന്നു. ക്ലോക്കിൽ നോക്കി സമയം ഏഴുമണി ആവാനായി . ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് കുറച്ചു നടക്കണം നടക്കുമ്പോൾ തണുത്ത ഈറൻ കാറ്റ് എന്നെ തഴുകി പോയി അപ്പോൾ ഞാൻ
എന്റെ രണ്ടും കൈയും ശരീരത്തോട് കെട്ടിപ്പിടിച്ചു. അമ്മ വെപ്രാളപ്പെട്ട് പറയുന്നുണ്ട് എന്റെ അമ്മു ഒന്ന് വേഗം
നടക്ക്.ബസ് പോകും. വരുവല്ലേ അമ്മേ.
ഞങ്ങൾ ബസ്റ്റോപ്പിൽ എത്തിയതും ബസ് വന്നതും ഒരുമിച്ചായിരുന്നു.
ബസ് വന്നതും ചാടിക്കയറി. കൃത്യമായിട്ട് ബസിന്റെ ജനാലക്കരികിൽ തന്നെ ഇരുന്നു. 🚎അവിടെ ഇരുന്നു കാഴ്ചകൾ കാണാൻ
എന്തു ഭംഗിയാണ്. കുറെ മാസങ്ങൾക്ക് ശേഷമാണ് അമ്മയുടെ വീട്ടിലേക്ക് പോകുന്നത്. ചിറ്റാരിചാല് ആണ് അമ്മയുടെ വീട്. 🏡 ഞങ്ങൾ സ്ഥിരമായി പോകുന്ന ബസ്സ് തന്നെയാണ് ഇന്നും കിട്ടിയത് അതുകൊണ്ട് ബസ്സിലെ കണ്ടക്ടർ ചേട്ടനെ നല്ല പരിചയമാണ്. ടിക്കറ്റ് ചോദിക്കാൻ വന്നു . ഹാ ഇതാര് അമ്മയും മോളോ. വീട്ടിൽ ആയിരിക്കും അല്ലെ അതെ കുറച്ചായി പോയിട്ട് . അദ്ദേഹം കൊച്ചു വിശേഷങ്ങൾ പറഞ്ഞു അടുത്ത ആളിലേക്ക് ടിക്കറ്റ്കൊടുക്കാനായി പോയി. 🎫 ഇതിനിടയിൽ ബസിൽ നിന്നും മെലഡിയുടെ രാജാവ് വിദ്യാസാഗർ സാറിന്റെ ഒരുപിടി നല്ല ഗാനങ്ങൾ കേൾക്കുന്നുണ്ടായിരുന്നു.🎶🎵 അതും ഹൃദയസ്പർശിയായ പ്രണയ ഗാനങ്ങൾ. ❤ പ്രണയ സുരഭിലമായ ഗാനങ്ങൾ കേട്ട് പുറത്തെ കാഴ്ചകളിലേക്ക് എന്റെ കണ്ണ് നീങ്ങി.
മനസ്സിന്റെ ആഴത്തിൽ ചെന്നു പതിക്കുന്ന ഈ വരികൾ കേട്ട് എന്റെ മനസ്സ് പതിയെ മയക്കത്തിലേക്ക് ചാഞ്ഞു.
പെട്ടെന്ന് ബസിന്റെ മണിയടി ശബ്ദം 🎐കേട്ടാണ് മയക്കത്തിൽ നിന്നും ഉണർന്നത്. പെട്ടെന്ന് എന്റെ അടുത്ത് ഇരിക്കുന്ന അമ്മയെ നോക്കിയപ്പോൾ.
അമ്മ അടുത്തിരിക്കുന്ന കുറച്ചു പ്രായം തോന്നിക്കുന്ന ചേച്ചിയോട് നാട്ടുവർത്തമാനം പറയുകയായിരുന്നു.
പെട്ടെന്നായിരുന്നു കണ്ടക്ടർ ചേട്ടന്റെ സ്വരം മുഴങ്ങിക്കേട്ടത്. ചിറ്റാരി ചാല്, ഇറങ്ങാനുള്ളവർ പെട്ടന്ന് ഇറങ്ങിക്കെ.
അമ്മ വർത്തമാനം പറഞ്ഞ ചേച്ചിയോട് ഞാൻ ഇറങ്ങട്ടെ എന്ന് തലയാട്ടിക്കൊണ്ട് ആംഗ്യം കാണിച്ചു. ഒരു ചെറുപുഞ്ചിരി കണ്ടക്ടർക്കും നൽകി. 🤗 ബസിൽ നിന്നും ഇറങ്ങി.
നേരെ ഓട്ടോ പിടിക്കാനായി അമ്മ ഒരുങ്ങി. ഞാൻ പറഞ്ഞു അമ്മേ വേണ്ട
നടക്കാനുള്ള ദൂരം അല്ലേ ഉള്ളൂ. നടന്നു
പോകാം. ഓഹോ ആണോ. എന്നാൽ വാ നടക്കാം. ഞാൻ അമ്മയ്ക്ക് ഒരു ചെറു പുഞ്ചിരി നൽകി. അമ്മ ചിരിച്ചുകൊണ്ട് എനിക്കും. വയലും, കുന്നും, എല്ലാം താണ്ടിവേണം പോകാൻ.
കുറച്ചു നടന്നു കഴിയുമ്പോൾ വഴിവക്കിൽ ചാത്തൂട്ടി വൈദ്യർ .
നടന്നുവരുന്നത് കണ്ടു. എന്തോ കാര്യമായി ആവശ്യത്തിന് ആണെന്നു തോന്നുന്നു. വെപ്രാളപ്പെട്ട് നടന്നു ഞങ്ങളുടെ അരികിലൂടെ നീങ്ങി.
അമ്മ വൈദ്യര് എന്താ സംസാരിക്കാതെ പോയത്.
പെട്ടെന്ന് നടക്കുന്ന നിർത്തി പിറകിലേക്ക് തിരിഞ്ഞുനോക്കി.
അല്ല ഇതാര് അമ്മ കുഞ്ഞോ.
എങ്ങോട്ടാണ് വൈദ്യരെ തൃപ്തിപ്പെട്ട്
ഒരാളെ കാണാനുണ്ട്. ഞാൻ അങ്ങോട്ടേക്ക് വന്നേക്കാം. ശരി.
എന്ന് പറഞ്ഞ് വൈദ്യര് നീങ്ങി.
അങ്ങനെ വീട്ടിൽ എത്തി.
ഉമ്മറത്ത് മുത്തശ്ശി ഇരിപ്പുണ്ട്.
പതിയെ മിണ്ടാതെ ഉമ്മറത്ത് കയറി.
മുത്തശ്ശിയെ പിന്നിൽ നിന്നും പോയ പേടിപ്പിച്ചു. ട്ടോ........ ട്ടോ.....
ആള് ഒന്ന് പേടിച്ചു. ആകെ വിളറി വെളുത്തു. ഹോ എന്റെ കുഞ്ഞേ നീ പേടിപ്പിച്ചു കളഞ്ഞല്ലോ. മുത്തശ്ശി ചിരിച്ചു കൊണ്ട് പറഞ്ഞു.
എന്റെ മുത്തശ്ശി പകൽകിനാവ് കാണുവാനോ. ആയിരിക്കും കൊച്ചുകള്ളി. ആരെയാ മ്മ്മ്മ്മ്മ്.🤭🤭
നടക്കട്ടെ.... നടക്കട്ടെ...... മ്മ്മ്മ്...
പോടീ കാന്താരിപ്പെണ്ണേ.... കൊച്ചുകള്ളി എന്താ ചിരി..... ഇതൊക്ക കണ്ട് രസിക്കുന്ന അമ്മ 🤭 😁
രാവിലെ ഇറങ്ങിയതല്ലേ. ആാാാ മുത്തശ്ശി. എന്റെ മുത്തശ്ശി വല്ലതും
കഴിച്ചോ. ആാാ കഴിച്ചു എന്നാ ഞാൻ പോയി വല്ലതും കഴിക്കട്ടെ. എന്റെ മുത്തശ്ശി ഇവിടെ ഇരുന്നു സ്വപ്‍നം കണ്ടോ 🤭🤭
Wait for the next part