Aksharathalukal

അവൾ രണ്ടാം ഭാഗം

❤അവൾ❤ 2 Part


എന്റെ മോൾ പോയി വല്ലതും കഴിക്ക്
രാവിലെ ഇറങ്ങിയതല്ലേ. ആാാാ മുത്തശ്ശി. എന്റെ മുത്തശ്ശി വല്ലതും
കഴിച്ചോ. ആാാ കഴിച്ചു എന്നാ ഞാൻ പോയി വല്ലതും കഴിക്കട്ടെ. എന്റെ മുത്തശ്ശി ഇവിടെ ഇരുന്നു സ്വപ്‍നം കണ്ടോ 🤭🤭 മ്മ്മ്.

ഞാൻ നേരെ അടുക്കളയിലേക്ക് പോയി അവിടെ ആന്റി എന്തോ വലിയ തിരക്കിൽ ആണ്. 

അടുക്കളയുടെ വാതിലിൽ ഞാൻ ഒന്ന് തട്ടി. ആന്റി തിരിഞ്ഞു നോക്കി ഹമ്പോ
അമ്മുക്കുട്ടിയോ. ചേച്ചി എന്തോക്കെയാ വിശേഷം വാ ഇരിക്ക് മ്മ്മ്. അല്ല ആന്റി ഒന്നും തടി വച്ചിട്ടുന്നുണ്ട് കേട്ടോ. ആണോ അമ്മു. എവിടെ ശ്രീ ഗായത്രി.
ഗായത്രി ആന്റിടെ മകൾ ആണ്.
അവൾ ലക്ഷ്മിയുടെ അടുത്ത് പുസ്തകം വാങ്ങാൻ പോയിട്ടുന്നുണ്ട്.

ആാാാ. ആന്റി എനിക്ക് വല്ലതും കഴിക്കാൻ തരുവോ. ആാാ തരാമല്ലോ.
എന്താ ചായക്ക് ദോശ. അയ്യോ 🤦‍♀️ഇവിടെയും ദോശ. എവിടെ പോയാലും ദോശ ആണല്ലോ ദൈവമേ.
അതിനെന്താ ദോശ നല്ലത് alle. അല്ലാതൊക്കെയാ. പക്ഷെ കഴിച്ചു കഴിച്ചു മടുത്തു ആന്റി.അമ്മ ചിരിച്ചു കൊണ്ട് നോക്കിനിന്നു. 🤭 ആ നല്ല വിശപ്പ് ഉള്ളതുകൊണ്ട് കഴിക്കുവാ 😌.
ദോശ കഴിക്കുന്നതിനിടയിൽ ആന്റി പറയുവാ ചേച്ചി ഇവളെ ഇങ്ങനെ നിർത്തിയാൽ മതിയോ കെട്ടിച്ചു വിടണ്ടേ.അമ്മ മുഖം ഉയർത്തിക്കൊണ്ട്
ആന്റിയെ നോക്കികൊണ്ട് പറഞ്ഞു.
പിന്നെ വേണം. ഇതുകേട്ടതും എന്റെ മുഖത്തു ഒരുപുഞ്ചിരി പൂവിട്ടു 🙈🤭🙈🙈
അയ്യോ അതുപറഞ്ഞപ്പം എന്താ ഒരു നാണം പെണ്ണിന് മുഖത്ത്. ഒന്ന് പോ ആന്റി. എന്നു പറഞ്ഞു അവൾ ഉമ്മറത്തേക്ക് ഓടി പോയി. അപ്പോൾ അവിടെ എന്റെ ഗായത്രി എത്തിയിരുന്നു. ഡീ ഗായത്രി........
ചേച്ചിയ്... അവർ പരസ്പ്പരം കെട്ടിപിടിച്ചു🥰. എത്ര നാളായി കണ്ടിട്ട്
ഡീ ചേച്ചി പെണ്ണെ നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ. കുറച്ച് ഒന്ന് സുന്ദരി ആയിട്ടുണ്ട്. പോ പെണ്ണെ സുഖിപ്പിക്കാതെ. 😁വാ അവൾ എന്റെ കൈയും പിടിച്ചിട്ട് അവളുടെ മുറിയിലേക്ക് കേറി പോയി.
അവൾ എന്നെക്കാളും രണ്ടുമൂന്ന് വയസ്സിനു ഇളയതാണ് എനിക്ക്
ആണെങ്കിൽ കെട്ടിക്കാൻ പ്രായമായി😁🙈


 അവളുടെ മുറി എനിക്ക് ഭയങ്കര ഇഷ്ട.
 അവിടെ ഒരു പോസിറ്റീവ് ഫീൽ ആണ്.
ഡീ ചേച്ചി പറ വിശേഷങ്ങൾ കേൾക്കട്ടെ
 എന്ത് വിശേഷം സുഖമായിട്ടിരിക്കുന്നു .
 ഇതിനിടയിൽ ഞാനൊരു വിശേഷം കേട്ടു. അവൾ എന്നെ നോക്കിക്കൊണ്ട്
 ചെറുപുഞ്ചിരിയോടെ പറഞ്ഞു. എന്ത്
 വിശേഷം. പെണ്ണുകാണാൻ വന്നു എന്ന്
ഓ അതാണോ. ശരിയാണോ ചേച്ചി.
 ശരിയാ. വന്നിരുന്നു ഒരു കൂട്ടര്. അത് പറഞ്ഞു തീരുന്നതിനു മുൻപ്. ആകാംക്ഷയോടെ അവൾ ചോദിച്ചു. എങ്ങനെ ഉണ്ടായിരുന്നു ചെറുക്കൻ.
 ചെറുക്കൻ കൊള്ളായിരുന്നു. ഗായത്രി
ആണോ. മ്മ്മ് അവൾ മൂളി.
 എന്നിട്ട് ചേച്ചിക്ക് സമ്മതം ആയോ
പക്ഷേ ഞാൻ സമ്മതിച്ചില്ല.അത് എന്താ ചേച്ചിയ്. ഒന്നുമില്ല . എനിക്ക് എന്തോ പോലെ. അത് ഞാൻ അപ്പോൾ തന്നെ അമ്മയോട് പറഞ്ഞിരുന്നു. മ്മ്മ്മ്
 അവൾ പറയുന്നതിൽ നിന്നും മാറി
 താഴെക്കാണുന്ന വീട്ടിൽ ആരെങ്കിലും ഉണ്ടോ എന്ന് കൈ ചൂണ്ടിക്കൊണ്ട് ഗായത്രിയോട് ചോദിച്ചു.അവിടെ പുതിയ താമസക്കാർ വന്നിട്ടുണ്ട് . ഗായത്രി പറഞ്ഞു അമ്മയും രണ്ടു മക്കളും.  
 മൂത്ത മകൻ ബാങ്കിൽ ജോലി ചെയ്യുന്നു. ഇളയ ആൾ എന്നപോലെ പഠിക്കുന്നു. എന്റെ അതെ വയസ്സേ ഉള്ളു. ഓഹോ. 


 നല്ല ആൾക്കാരെ ചേച്ചി. ഇവിടെ വരാറുണ്ട് ഇടയ്ക്ക് ഒക്കെ . മൂത്ത ചേട്ടന്റെ പേര് അക്ഷയ് .പിന്നെ മറ്റേ അവന്റെ പേര് അഭിനവ്.
അവൾ മനസ്സിൽ അക്ഷയ് പേര്
പേര് ഉരുവിട്ടു. ഗായത്രി അവളുടെ തലക്ക്. ഒരു കൊട്ട് കൊടുത്തു. ഡീ ചേച്ചി നീയെന്താ ആലോചിക്കുന്നത്.
അത് ഒന്നും ഇല്ല. മ്മ്മ്മ്മ്.....അവൾ ഒന്ന് നീട്ടി മൂളി...........
 അവ താഴേക്ക് പോകാം.
 കോണിപ്പടികൾ ഇറങ്ങുന്നതിന് ഇടയ്ക്ക് അമ്മു പറഞ്ഞു ഡീ ഗായത്രി
 നമുക്ക് ഇന്ന് അമ്പലത്തിൽ പോകണം
 പിന്നെന്താ ചേച്ചി പോവാലോ. മ്മ്മ്
 ഉച്ചയായി ഉച്ചയൂണ് കഴിഞ്ഞ്. ഉമ്മറത്ത് ഇരിക്കുന്ന സമയത്ത്. മുത്തശ്ശി പറയാ..
 അമ്മു കുഞ്ഞേ എന്തോ മുത്തശ്ശി
 ഇങ്ങനെ നിന്നാൽ മതിയോ എന്റെ കൊച്ചിന്. ഒരു കല്യാണമൊക്കെ കഴിക്കണ്ടേ. ഓഹോ മുത്തശ്ശിയും തുടങ്ങിയോ. അവൾ മുത്തശ്ശിയുടെ അടുത്തേക്ക് വന്ന് മടിയിൽ തല ചായ്ച്ചു കിടന്നു. മുത്തശ്ശി.... മുത്തശ്ശി..
 എന്തോ പെണ്ണേ. എന്റെ മനസ്സിൽ. കുറേ സങ്കല്പങ്ങൾ എല്ലാം ഉണ്ട്. അതുപോലെ ഒരു ചെറുക്കനെ വേണം.
 കൊള്ളാമല്ലോ കൊച്ചുകള്ളി കേൾക്കട്ടെ സങ്കല്പങ്ങൾ. അത് പറയില്ല
 അങ്ങനെ ഒരാളെ കിട്ടട്ടെ എന്നിട്ട് ഞാൻ പറയാം മുത്തശ്ശിയോട്.
ശരി ശരി സമ്മതിച്ചു പെണ്ണെ.


അമ്മയും ആന്റിയും പിന്നാമ്പുറത്തു നിന്നും. എന്തൊക്കെയോ പറയുന്നുണ്ട്.
 ഞാനും ഗായത്രിയും അങ്ങോട്ട്
 പോയതേയില്ല. കൂടെ കൂട്ടിന് കണ്ടനും ഉണ്ട്. അതൊരു പൂച്ചയാണ് കേട്ടോ.🐈
കണ്ടൻ അവരുടെ വർത്തമാനം കേട്ട്
 എല്ലാം മനസ്സിലായി എന്ന ഭാവത്തിൽ
 അവിടെ പടിയിൽ നിൽക്കുന്നുണ്ട്.

 നേരം വൈകുന്നേരം ആയി. കുളിച്ചൊരുങ്ങി അമ്പലത്തിൽ പോകാനുള്ള തിടുക്കത്തിലാണ് ഞാനും
 ഗായത്രിയും. മുത്തശ്ശി പറയുന്നുണ്ട്.
 ഒന്നു വേഗം കുട്ട്യോളേ ഇനി എപ്പോഴാ നിങ്ങളും പോവാ. ദീപാരാധനയ്ക്കു മുമ്പ് അമ്പലത്തിൽ പോവണ്ടേ.ഞങ്ങൾ അതൊന്നും ശ്രദ്ധിച്ചില്ല.വേഗം ഒരുങ്ങി അമ്പലത്തിലേക്ക് പുറപ്പെട്ടു.

അമ്പലത്തിലേക്ക് അധികദൂരം ഒന്നുമില്ല. കൂടിപ്പോയാൽ ഒരു അഞ്ചു മിനിറ്റ് നടക്കാൻ അത്രയേ ഉള്ളൂ.
 അമ്പലത്തിൽ പോകും വഴി. കുറെ വായിനോക്കികൾ അവിടെ നിൽപ്പുണ്ട്.
 അതിൽ ഒരുത്തൻ ചോദിച്ചു.
ഡീ ഗായത്രി എങ്ങോട്ടാ മോളേ.
എന്ന് എന്നു പറഞ്ഞു കൈയിൽ കേറി പിടിച്ചുകൊണ്ടു
ചോദിച്ചു. അതേസമയത്ത് ഗായത്രിയുടെ കൈ അവന്റെ മുഖത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു. അവിടെ നിന്നാ ബാക്കി രണ്ടാളും കണ്ടം വഴി ഓടിയിരുന്നു. അവൻ ഗായത്രിയെ ഒന്ന് സൂക്ഷിച്ചു നോക്കി കൊണ്ട് അവരുടെ പിറകെ പോയി. ഈ സമയം ഇതൊക്കെ കണ്ടു. അന്ധാളിച്ചു നിൽക്കുന്നചേച്ചിയെ ആണ് ഞാൻ കണ്ടത്. ഹലോ ചേച്ചിയ്. എന്നു കുലുക്കി വിളിച്ചു.വാ പോകാം
ഡീ പെണ്ണെ നീ എന്തായി കാണിച്ചത്.
പിന്നെ വെറുതെ വന്ന കയ്യിൽ കേറി പിടിച്ചാൽ ഞാൻ എന്താ അവനെ പിടിച്ചു ഉമ്മ വെക്കണോ അല്ലപിന്നെ.
 എന്റെ ചേച്ചി ഇതിനൊക്കെ പ്രതികരിച്ചില്ലെങ്കിൽ പിന്നെ എപ്പഴാ.
അമ്മു ഒന്ന് മ്മ്മ്മ്മ്മ് മൂളി.

പറഞ്ഞുപറഞ്ഞ് അവർ അമ്പലത്തിൽ എത്തി. അമ്പലത്തിനു ചുറ്റും പ്രദക്ഷിണം വച്ച്. നമ്പൂതിരിയുടെ അടുത്തുനിന്ന്. പ്രസാദം വാങ്ങിച്ചു.
പുറത്തിറങ്ങി. എന്റെ ചേച്ചി ഒത്തിരി പ്രാർത്ഥിക്കുന്നത് കണ്ടല്ലോ എന്താ പ്രാർത്ഥിച്ചത്. അതൊന്നും പറയൂലാ പ്രാർത്ഥിച്ച് രഹസ്യം ആരോടും പറയരുത് എന്നാ. ഓ പിന്നെ അങ്ങനെയൊന്നുമില്ല. ആരാ പറഞ്ഞെ.
 ചെറിയൊരു പുച്ഛത്തോടെ നോക്കി അവൾ നടന്നു. വീട്ടിലേക്ക് നടന്നു പോകും വഴി (അക്ഷയ് വരുന്നത് കണ്ടു
 ഓർക്കുന്നുണ്ടോ നിങ്ങൾ)
 
ചേച്ചിയ് ദാ വരുന്നു ആളെ കണ്ടോ അതാണ് ഞാൻ പറഞ്ഞ അക്ഷയ്.
എന്റെ കണ്ണ് ആ ദിശയിലേക്ക് പോയി.
 ഞങ്ങളുടെ അടുത്തടുത്ത് വരുന്നുണ്ട്.
ഞാൻ നോക്കിയപ്പോൾ ഒരു ഇളം ചുവപ്പ് നിറം തോന്നിക്കുന്ന ഷർട്ടും 
 അതിന് യോജിച്ച കസവു മുണ്ടും
 ഏകദേശം നല്ല നീളം ഉണ്ട് കാണാൻ
പിന്നെ കട്ടതാടിയും മീശയും. കാണാനാണെങ്കിൽ നല്ല സുന്ദരനും
എന്റെ അടുത്ത് എത്തി. ഞാൻ അയാളെ തന്നെ മതിമറന്ന് നോക്കിനിന്നു.ആരും തെറ്റിദ്ധരിക്കരുത്😉


😃😃😃😃😃😃😃😃😃😃😃😃😃😃😃😃

👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀
  


ഇത് കണ്ടുകൊണ്ട് ഇന്നാ ഗായത്രി
എന്റെ കൈയിൽപിടിച്ചു ഒന്ന് പിച്ചി
ഞാൻ ആാാാാാ ആാാാ..........
എന്നു പറഞ്ഞു അവളെ നോക്കി.... ഒന്നും
ചെറുതായി ചമ്മിയ ഭാവത്തിൽ ചിരിച്ചു 🤭🤭😁😁....
                    


                    


💫💫💫Wait for the next part💫💫💫


🙏🖋️🖋️🙏


 


അവൾ മൂന്നാം ഭാഗം

അവൾ മൂന്നാം ഭാഗം

4.7
755

  ഹലോ ഗായത്രി ഹലോ ചേട്ടാ. ഗായത്രി ഇത് ആരാണ്. ചേട്ടാ ഇതാണ് എന്റെ ചേച്ചി പേര് അമൃത. അവൻ അവളെ നോക്കി ഹായ് അമൃത. ഹായ് അമ്പലത്തിൽ പോയാതിരിക്കും അല്ലെ അതെ. എന്നാ ഞങ്ങൾ അങ്ങോട്ടേക്ക് പോകട്ടെ ശെരി. അവൾ അവിടെനിന്നും പോകുമ്പോൾ ഒന്നും തിരിഞ്ഞു നോക്കികൊണ്ട് പുഞ്ചിരിച്ചു. അക്ഷയ് തിരിച്ചു അവർ വേഗം  നടന്നു പോയി . നടന്നു പോകുമ്പോൾ അക്ഷയ് യെ തന്നെ ആലോചിച്ചു നടക്കുവായിരുന്നു 😝 ഗായത്രി അവളെ നോക്കിക്കൊണ്ട് പറഞ്ഞു എന്താണ് ചേച്ചി ഒരു മൗനം ഒന്നുമില്ലെടി. അവർ വീട്ടിൽ എത്തി . മഴയ്ക്ക് കോൾ ളുണ്ട് മഴ മേഘങ്ങൾ നല്ല സന്തോഷത്തിൽ ലാണ് മുത്തശ്ശി പറഞ്ഞു. ശരിയാ മുത്തശ്ശി നല്ല കോൾ ളു