Aksharathalukal

💜റൂഹിന്റെ സ്വന്തം 💜part 4

*💜റൂഹിന്റെ സ്വന്തം 💜*
    part 4
By_jifni_
     
copyright work-
This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission 
             

´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´

മരങ്ങളും വാഹനങ്ങളും കെട്ടിടങ്ങളും പിറകിലാക്കികൊണ്ട് ഞങ്ങളുടെ കാർ കുതിച്ചു പാഞ്ഞു..

ഒരു ഇരുനില വീടിന് മുന്നിൽ വണ്ടി നിർത്തി. ചുറ്റും ഒരുപാട് പേർ. എന്തോ ഇത് വരെ ഇല്ലാത്ത ഒരു ഭയം എന്നെ പിടികൂടിയ പോലെ.

സാജിത്ത വന്ന് എന്നെ കാറിൽ നിന്ന് കൈപിടിച്ചിറക്കി. ആ കൈകൾ പിടിച്ചു കൊണ്ട് തന്നെ എന്നെ അകത്തേക്ക് കയറ്റി. ബിസ്മി ചൊല്ലി ഞാൻ കയറി. പിന്നെ ഓരോരുത്തർ വന്ന് പരിചയപെടലും എന്റെ കൂടെ വന്നവർ ചായ ഒകെ കുടിച്ചു എന്നോട് യാത്ര പറഞ്ഞിറങ്ങി.

    എല്ലാവരും പോയി കഴിഞ്ഞു ഹാഫിക്കാന്റെ അടുത്ത ര
ആന്റിമാരും അവരുടെ രണ്ടുമൂന്ന് മക്കളും പിന്നെ വീട്ടുകാരും മാത്രമായി. ഹാനിന്റെയും ഹാദിയുടെയും സാഹയത്തോടെ ഞാൻ ഡ്രസ്സ്‌ ഒകെ മാറ്റി. ഒരു ടോപ്പും പലാസയും ആയി വേഷം.
നേരം ചടപാടാന്ന് പോയി. ഹാനിയും ഹാദിയും ഭയങ്കര ആക്റ്റീവ് person ആണ്. നല്ല കമ്പനി അവരോട് സംസാരിച്ചിരുന്നാൽ ടൈം പോകുന്നെ അറിയുന്നില്ല. പിന്നെ plus two പഠിക്കുന്ന അമ്മായിയുടെ മകളുണ്ട് ഇനായ. അവളും നല്ല കൂട്ടാണ്. ബാക്കി അമ്മായിന്റെ മക്കളൊക്കെ ചെറിയ ആൺകുട്ടികളാണ്. ഇനായക്ക് ഒരു താത്ത ഉണ്ടെന്ന് പറഞ്ഞു. ആൾക്ക് എന്തോ exam കാരണം എത്താൻ കഴിഞ്ഞില്ല എന്നൊക്കെ അവർ പറഞ്ഞു..

ഞാൻ അവർ പറയുന്ന തമാശകൾ ഒകെ കേട്ട് ചിരിച്ചിരുന്നു.മനസ്സിലെ സങ്കടങ്ങളൊക്കെ മറന്ന് കുറച്ചു നേരം ജീവിച്ചു എന്ന് തന്നെ പറയാം.. വീട്ടിൽ കുറച്ചു കാലമായി കല്യാണത്തിന് നിർബന്ധിക്കലും ഉപദേശങ്ങളും ഫ്രണ്ട്‌സ് ആയാലും ഇത് തന്നെ. അതിൽ നിന്നെല്ലാം ഒരു കരകയറ്റം ആയിരുന്നു ഹാനിയോടും ഹാദിയോടും ഇന്നായനോടുമൊത്തുള്ള കൂട്ട്.
ഞങ്ങൾ അങ്ങനെ ഓരോന്ന് പറഞ്ഞു റൂമിൽ ഇരിക്കുമ്പോയാണ് സാജിത്ത എന്നെ വിളിച്ചത്.


"നൗറി... മോളെ...."(സാജിറ )

ഞാൻ ഇപ്പൊ വരാ.... എന്നും പറഞ്ഞു എണീറ്റു ഹാളിലേക്ക് പോയി.

"സാജിത്ത എന്നെ വിളിച്ചോ..." (ഞാൻ )

"ആ ഞാൻ വിളിച്ചു. മോളെ കാണാൻ ഒരാൾ വന്നിട്ടുണ്ട്.."(സാജിറ )

"ആരാ സാജിത്താ..."(ഞാൻ )

"മോളെ, മോളെന്താ എന്നെ വിളിച്ചേ... രണ്ട് മൂന്ന് തവണയായി ഞാൻ ശ്രെദ്ധിക്കുന്നുണ്ട്."(സാജിറ)

"അത്... സാജിത്താന്ന്..."(ഞാൻ )

"സാജിത്ത അല്ല. ഉമ്മാന്ന്. കേട്ടോ. ഒന്ന് വിളിച്ചേ ഉമ്മാന്ന്.."(സാജിറ )

"അത് അങ്ങനെ വിളിച്ചു ശീലമായി. ഇനി ഞാൻ ഉമ്മാന്ന് വിളിച്ചോളാം..."(ഞാൻ )

"ആ... എന്നെ ഉമ്മാന്ന് വിളിക്കുമ്പോ ഇക്കാനെ ഉപ്പാന്നും വിളിക്കണം. കേട്ടോ... ഞങ്ങൾക്ക് ഞങ്ങളുടെ ഹാനിയും ഹാദിയും എങ്ങനെ അത് പോലെ തന്നെയാ നീയും."(സാജിറ )

"മ്മ്" ഞാൻ സാജിത്താക്ക് ഏയ് sorry ഉമ്മിക്ക് ഒന്ന് ചിരിച്ചു കൊടുത്ത്. ഉമ്മി എന്റെ കവിളിൽ ഒന്ന് തലോടി കൊണ്ട് എന്റെ കൈപിടിച്ച് സിറ്റ് ഔട്ടിലേക്ക് കൊണ്ട് പോയി. അവിടെ എന്റെ 57 വയസൊക്കെ പ്രായം വരുന്ന ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു.

അയാൾ എനിക്ക് ചിരിച് തന്നപ്പോ ഞാനും ചിരിച് കൊടുത്ത്.

"സാജിയെ.. നിന്റെ മോൻ ഇന്നും തെണ്ടാൻ പോയോ.." അയാൾ എന്നെ നോക്കി കൊണ്ട് ഉമ്മാനോട് ചോദിച്ചു. അപ്പോഴാണ് എനിക്കും അങ്ങനെ ഒരാളെ ഓർമ വന്നത്. എന്റെ ബന്ധുക്കളൊക്കെ പോയി ഒരഞ്ചാർ മിനിറ്റ് ഇവിടെവിടെയോ കണ്ടിരുന്നു. പിന്നെ ഹാഫിക്കാനെ ഈ വഴിക്ക് കണ്ടിട്ടില്ല. ഞാൻ അന്വേഷിച്ചിട്ടും ഇല്ല. അവരോട് സംസാരിച്ചിരുന്നു അങ്ങനെ ഒരാളെ കുറിച്ചും ഈ വീട്ടിലെ എന്റെ പതവിയെ കുറിച്ചുമെല്ലാം ഞാൻ മറന്നിരുന്നു.

"ഓനെ റാഷിം ജുനും അങ്ങട്ട് കൊണ്ട് പോയിരുന്നു. പത്ത്മണിക്ക് മുമ്പ് വീട്ടിൽ ആക്കി തരാന്ന് പറഞ്ഞിട്ടുണ്ട്."(ഉമ്മി )

"അവനെ ഇനി നിയന്ത്രിക്കേണ്ടത് മോളാട്ടാഒരു ഉദ്ധരവാദിത്യ ബോധം ഇല്ലാത്ത ചെക്കനാ.നേരത്തിനൊന്നും വീട്ടിലെത്തില്ല.. ഉമ്മനിം വാപ്പനിം പേടി വേണ്ടേ അതിന്. അവർ കൊഞ്ചിച് തലയിൽ കേറ്റി വെച്ചേക്കല്ലേ....." അയാൾ എന്നെ നോക്കി പറഞ്ഞപ്പോഴും ഞാൻ അയാൾക് ഒന്ന് ചിരിച്ചു കൊടുക്ക മാത്രം ചെയ്തു.

"അല്ല മോളെ ഞാനാരാണ് എന്ന് മാനസിലായോ..."(അയാൾ )

"ഇല്ല "(ഞാൻ )

"അതിന് അവൾക്കെങ്ങനെ മനസിലാവാ... വന്നപാടെ എന്റെ സ്വഭാവ സർട്ടിഫിക്കേറ്റ് എടുക്കാൻ നിന്നാൽ.. ആളെ പരിചയപെടുത്തിയാലല്ലേ മനസിലാവൂ..." അതും പറഞ്ഞു ഹാളിൽ നിന്ന് ഹാഫിക്ക സിറ്റ് ഔട്ടിലേക്ക് വന്നു.

'ഇതിപ്പോന്ത്‌ മായാചാലം..വീട്ടിൽ ഇത് വരെ ഇല്ലാതിരുന്ന ആൾ അകത്തിന്ന് വരുന്നു. ഇനി ഇത് വരെ അകത്തുണ്ടായിരുന്നോ.. അതോ ഇത് ഹാഫിക്കാന്റെ പ്രേതാണോ...'(മറ്റാരുമല്ല മ്മളെ ആത്മ തന്നെ )

ഇതും ആലോചിച്ചു ഞാൻ ഹാഫിക്കാനെ തന്നെ അന്തം വിട്ട് നോക്കി നിൽക്കാണ്.

"വായ പൂട്ട് പെണ്ണെ... ഈച്ച കയറും." എന്നും പറഞ്ഞു ഹാഫിക്ക ന്റ തലക്ക് ഒരു തട്ട് തന്ന് വന്ന അയാളുടെ അടുത്ത് പോയി ഇരുന്ന്.

ഞാൻ വേഗം ന്റ അന്തംവിടൽ മാറ്റി. നല്ലപോലെ നിന്ന്.

"ഇവിടെ ഉണ്ടായിരുന്നോ തമ്പുരാൻ.. ഇജ്ജ് ന്നോട് കല്യാണം പറഞ്ഞോടാ ചെക്കാ..."(അയാൾ )
"പേരകുട്ടിന്റെ കല്യാണം പറഞ്ഞിട്ട് വേണോ വരാൻ.അതിന് പറയാൻ എവിടെയാണെന്ന് അറിയണ്ടേ,പോയിട്ട് ആറുമാസം ആയി ഇന്നലെക്ക്, പോകുമ്പോ എങ്ങോട്ടാണ് എന്ന് ഒന്ന് പറഞ്ഞൂടെ... വന്നില്ലല്ലോ എന്റെ കല്യാണത്തിന് എന്നോട് മിണ്ടണ്ട... " എന്നും പറഞ്ഞു ഹാഫിക്ക കപട ദേഷ്യം കാണിച്ചു തല ചെരിച്ചു.

"പിണങ്ങല്ലേടാ... ഞാൻ ഒരു യാത്രയിലായിരുന്നു. ഇന്ന് രാവിലെ എത്തുമെന്ന് കരുതി പക്ഷെ നടന്നില്ല."(അയാൾ )

ഇതെല്ലാം കേട്ടിട്ട് അയാളാരാണ് എന്നറിയാഞ്ഞിട്ട് ഒരു സ്വസ്ഥതകേട്.

ഞാൻ പതിയെ മുന്നോട്ട് നീങ്ങിയിട്ട് ഉമ്മാനെ തോണ്ടി.

"എന്തേ.." ഉമ്മ പിരികം പൊക്കി ചോദിച്ചു.

അപ്പൊ ഞാൻ കൈ കൊണ്ട് ആംഗ്യം കാട്ടി അതാരാണ് എന്ന് ചോദിച്ചു.

"മോളെ. ഇത് മറ്റാരുമല്ല എന്റെ ഓരോ ഒരു പിതാജിയാ.." (സാജിറ )

"ഉമ്മാന്റെ ഉപ്പയാണോ... "(ഞാൻ )

"അതെ... സജിറാന്റെ ഉപ്പയാ ഞാൻ "(അയാൾ )

"ന്നട്ടെന്തേ ഉപ്പൂപ്പ കല്യാണത്തിന് വരാഞ്ഞേ... ഉമ്മൂമ ഒകെ കുറച്ചു നേരം മുമ്പ് വരെ ഇവിടെ ഉണ്ടായിരുന്നല്ലോ..."(ഞാൻ )

"അതൊക്കെ ഒരു വല്യ കഥ. ഇപ്പൊ പറയാൻ സമയമില്ല... ടാ നേരം കിട്ടുമ്പോ മോൾക് പറഞ്ഞു കൊടുക്കണം ട്ടാ... ഞാനിപ്പോ ഇറങ്ങാണ്.." എന്ന് പറഞ്ഞു അയാൾ ഇരുന്നിടത് നിന്ന് എണീറ്റു.

"ഉപ്പാ ചോർ തിന്നിട്ട് പോയാ പോരെ..." (സാജിറ )

"അതിന് ഞാൻ പിന്നെ ഒരുക്കേ വരണ്ട്. നിന്റെ മരുമകൾ ഉണ്ടാക്കിയ ചോറും കൂട്ടാനും തിന്നാൻ." അത് പറഞ്ഞു അയാൾ പുറത്തേക്കിറങ്ങി.

ചോറും കൂട്ടാനും പോയിട്ട് ഒരു ചായ പോലും നല്ലം പോലെ ഉണ്ടാകാനറിയാത്ത ഞാൻ ഉണ്ടാക്കിയത് ആണത്രേ അയാൾക് തിന്നേണ്ടത്. പടച്ചോനെ ആലോചിച്ചിട്ട് തന്നെ ചിരി വരുന്നു. സാഹസികമായി ഞാൻ ചോറും കൂട്ടാനും ഉണ്ടാകുന്ന ചിന്തയിൽ ആഴ്ന്നുപോയപ്പോഴാണ് എന്റെ തലക്ക് നല്ല അസ്സൽ ഒരു മേട്ടം കിട്ടിയത്.

"ആ.. എന്ന് പറഞ്ഞു അഴഞ്ഞ ഷാൾ തലയിലേക്ക് കയറ്റി ഇട്ടു.

"നിനക്ക് പകൽ കിനാവ് ഇജ്ജിരി കൂടുതലാണല്ലോ പെണ്ണെ... ഉമ്മ ചോർ തിന്നാൻ വിളിക്കുന്നു വാ..."(ഹാഫിക്ക )

അപ്പോഴാണ് മ്മള് ചോറും കൂട്ടാനും ഉണ്ടാക്കിയത് sitout ൽ നിന്നാണെന്ന് ഓർമ വന്നത്. സ്ഥലകാല ബോധം വന്നതും മ്മള് അടുത്തുണ്ടായിരുന്ന ഉമ്മിയെ തപ്പി. മൂപ്പർത്തി എപ്പോയോ പോയിക്കണ്. മ്മളെ കെട്ടിയോൻ മാത്രം അവിടെ ഒള്ളൂ..

"ഹലോ.. ഇനിയും സ്വപ്നം കാണണോ.. വന്ന് ഫുഡ്‌ കഴിക്കാൻ നോക്ക്."(ഹാഫിക്ക )
ഞാൻ ഒന്ന് തലയാട്ടി കൊടുത്തു.
ടൈനിംഗ്ടേബിളിന്റെ അടുത്തേക്ക് പോയി. ഭക്ഷണം കൊണ്ടന്നു വെക്കാനൊക്കെ ഉമ്മയെ സഹായിച്ചു.
കൈ കഴുകി വന്നിരുന്നപ്പോ ഉണ്ട് അത് വരെ വീട്ടൽ ഇല്ലാതിരുന്ന രണ്ട് പേർ.

"ഹലോ ഞെട്ടണ്ട.. ഇവന്റെ ഉപ്പൂപ്പാക്ക് പണ്ടേ ഞങ്ങളെ കൂടെ ഇവൻ നടക്കുന്നെ പറ്റില്ല. ഞങ്ങളാ കൊച്ചു മോനെ വടക്കാക്കുന്നെ എന്നാ പറയാറ്. അതോണ്ട് ഉപ്പൂപ്പാ സിറ്റ്ഔട്ടിൽ ഉണ്ടെന്ന് അറിഞ്ഞു ഞങ്ങൾ കിച്ചൻ വഴി അകത്തു കയറിയെ ആണ്."( അതിലൊരാൾ.)

അപ്പോഴാണ് ആ രണ്ട് മുഖങ്ങൾ എനിക്ക് ഓർമ വന്നത്. രാവിലെ മുതൽ ഞാൻ ഈ വീട്ടിലേക്കു കയറും വരെ രണ്ടാളും എന്നെയും ഹാഫിക്കാനേയും ചുറ്റിപറ്റി ഉണ്ടായിരുന്നു.

"ന്റ പോണ്ടാട്ടിക്ക് ഇവരെ അറിയോ..
എന്റെ രണ്ട് കണ്ണുകളാ ഇത്."(ഹാഫിക്ക )

"അപ്പൊ നിങ്ങളെ മൈഖത്തുള്ളത് എന്താ..."(ഞാൻ )

പെട്ടന്ന് വീട്ടിൽ എല്ലാരോടും തമാശ പറയുന്ന പോലെ ഹാഫിക പറഞ്ഞു തീരും മുമ്പ് ഞാൻ അങ്ങോട്ട് ചോദിച്ചു.

"പെണ്ണിന് എന്തൊരു അഹങ്കാരാ ഭർത്താവിനോട് അവൻ പറഞ്ഞു തീരും മുമ്പ് കയർത്ത് സംസാരിക്കുന്നോ.. ഇവിടെത്തെ പെൺകുട്ടികളൊന്നും ഇത് വരെ ഇങ്ങനെ സംസാരിച്ചിട്ടില്ല. വളരുന്ന കുട്ടികളും ഇനി ഇത് കണ്ടല്ലേ പഠിക്ക." ഇത് പറഞ്ഞത് ഹാഫിക്കാന്റെ രണ്ട് അമ്മായിമാരിൽ ഒരാളാണ് (റാബിയാന്റി ). അതായത് ഇനായന്റെ ഉമ്മ.

 അവർ അത് പറഞ്ഞപ്പോ എനിക്ക് നല്ലം സങ്കടമായി. അങ്ങനെ ഒരു അർത്ഥത്തിൽ അല്ല ഞാൻ അത് ചോദിച്ചത്. ഒരു തമാശക്ക് ചോദിച്ചേ ആണ്. അതിന് അവർ എന്നെ അങ്ങനെ ഒകെ പറഞ്ഞപ്പോ എന്തോ എന്റെ കണ്ണ് നിറഞ്ഞു. ഇന്ന് വരെ വീട്ടുകാർ പോലും ഒന്നും പറയാത്തതിനാലാവാം. കണ്ണുനിറഞ്ഞത് ആരും കാണാതിരിക്കാൻ വേണ്ടി ഞാൻ വേഗം "sorry ഹാഫിക ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല." എന്നും പറഞ്ഞു കിച്ചണിലേക്ക് പോയി. പൊട്ടി വീഴാറായ കണ്ണുനീരിനെ അമർത്തി തുടച്ചു ജഗിൽ വെള്ളം എടുത്ത് അവർക്കരികിലേക്ക് പോയി.

"Sorry പറയാൻ നീ എന്തെങ്കിലും തെറ്റ് ചെയ്തോ.." എന്നെ കണ്ടപാടേ ഹാഫിക ചോദിച്ചു. ആ ചോദ്യത്തിന് കനം കൂടുതലായിരുന്നു..

"ഹാഫി.. മിണ്ടാതിരുന്ന് ഭക്ഷണം കഴിച്ചേ... അതിനെ കുറിച് ഇനി സംസാരം വേണ്ട.." (ഇത് പറഞ്ഞത് മറ്റൊരു അമ്മായി ആണ്. (ഫെമാന്റി )ആ അമ്മായിക്ക് ചെറിയ രണ്ട് ആൺകുട്ടികൾ ഉണ്ട്. അവരൊക്കെ ഉറക്കം ആയിക്കണ്.)

ഇതൊന്നും സംഭവിക്കുമ്പോൾ ഉമ്മയും ഉപ്പയും ഈ പരിസരത്തൊന്നും ഇല്ല. ഉപ്പാക്ക് നാളെ തന്നെ ഗൾഫിൽ പോകണം. അപ്പൊ അതിന്റെ എന്തോ തിരക്കിൽ റൂമിലെന്തോ പണിയിലാണ് അവർ.
പിന്നെ അവർ വന്നതും എല്ലാരും ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഉപ്പയും ഉമ്മയും മറ്റേല്ലാരും കൂടി ന്തൊകെ തമാശ പറയുകയും ചിരിക്കുകയും ഒകെ ചെയ്യുന്നുണ്ട്. പക്ഷെ എനിക്ക് അതിലൊന്നും കൂടാൻ പറ്റിയില്ല. ആ അമ്മായി പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും ചെവിയിൽ വന്ന് പതിയുന്ന പോലെ. എന്റെ വീട്ടിലായിരുന്നെങ്കിൽ ശാഹിക്കാനൂടെങ്കിലും ഒന്ന് share ചെയ്ത് ഈ മനപ്രയാസം കളയാമായിരുന്നു. ഇതിപ്പോ വിങ്ങി പൊട്ടുന്ന സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കണം.

എന്ത് രസാമാണ് വീട്ടിൽ എല്ലാരും കൂടി ഉണ്ണാനിരിക്കുന്നത്.ഉമ്മച്ചി എല്ലാരുടെ മുന്നിലും പാത്രം വെച്ച് ഭക്ഷണം വിളമ്പും. അയാൻ മോൻക്കും ആമി മോൾക്കും ആദ്യം ആന്റിയോ ബാബിയോ കൊടുത്തിട്ടുണ്ടാകും.. എന്റെ മുന്നിൽ വെക്കുന്ന പാത്രം ഞാൻ മാറ്റി വെക്കും എന്നിട്ട് എല്ലാർക്ക് മുന്നിൽ പോയി വായ തുറന്ന് കാണിക്കും. ഉമ്മച്ചിയും ആന്റിയും ഉണ്ടാകുന്ന ഭക്ഷണത്തിന് വീട്ടിലെ ആരെങ്കിലും വായയിൽ വെച്ച് തരുമ്പോ രണ്ടിരട്ടി സ്വാദ് കൂടും..

അങ്ങനെ ഒന്ന് ആസ്വദിക്കാൻ ഇനി എനിക്ക് പറ്റോ...?

ഏതൊരു പെൺകുട്ടിയും അനുഭവിക്കുന്നതാവും ഇതൊക്കെ അല്ലെ..

"മോളെ നീ കഴിക്കുന്നില്ലേ..." ഞാൻ ഭക്ഷണം നോക്കി ഇതൊക്കെ ഓർത്തിരുന്നപ്പോഴാണ് ഉമ്മച്ചി വിളിച്ച് ചോദിച്ചത്.

"ഹാ ഉമ്മി കഴിക്കുന്നുണ്ട്."(ഞാൻ )

എല്ലാരും ഭക്ഷണം കഴിച്ചു എണീറ്റു പോയി..

ഞാനും ഉമ്മയും ഫെമാന്റിയും (ചെറിയ അമ്മായി. ആളൊരു പാവമാണെന്നു ആ മുഖം കണ്ടാൽ തന്നെ അറിയാം.) കൂടി കിച്ചൻ ഒകെ വൃത്തിയാക്കി.

"മോളെ നീ റൂമിലേക്ക് പോയിക്കോ... മതി ഇനി ഇവിടെ നിന്നത്."(ഉമ്മ ഇടയ്ക്കിടെ എന്നെ ആട്ടാൻ നോക്കുന്നുണ്ട്. ഹാഫിക്കാനെ ഫേസ് ചെയ്യാനുള്ള മടികാരണം പോകാതെ പിടിച്ചു നിൽക്കാണെന്ന് ഉമ്മിക്ക് അറീല്ലല്ലോ..)

"അതന്നെ അവൻ കാത്തിരുന്നു മുഷിഞ്ഞു കാണും മോൾ വാ ഞാൻ റൂമിലാക്കി തരാ.." എന്ന് പറഞ്ഞു ഫെമാന്റി എന്നെ കൈ പിടിച്ചു കൊണ്ട് പോയി.. ഉമ്മാന്റെ അടുത്തിന്ന് കുറെ പോന്നതിനു ശേഷം ഫെമാന്റി എന്റെ കൈ വിട്ടു. എന്റെ നേരെ തിരിഞ്ഞു നിന്ന്


തുടരും..... ❤


അപ്പൊ nxt part in sha allah yeyitheett പോസ്റ്റാവേ.. അപ്പൊ cmnt അനുസരിച്ചിരിക്കും എഴുത്ത് 😁

*💜വരികളുടെ പ്രണയിനി💜*


💜റൂഹിന്റെ സ്വന്തം 💜part 5

💜റൂഹിന്റെ സ്വന്തം 💜part 5

4.6
10390

*💜റൂഹിന്റെ സ്വന്തം 💜*     part 5 By_jifni_       copyright work- This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission                ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´ അതന്നെ അവൻ കാത്തിരുന്നു മുഷിഞ്ഞു കാണും മോൾ വാ ഞാൻ റൂമിലാക്കി തരാ.." എന്ന് പറഞ്ഞു ഫെമാന്റി എന്നെ കൈ പിടിച്ചു കൊണ്ട് പോയി.. ഉമ്മാന്റെ അടുത്തിന്ന് കുറെ പോന്നതിനു ശേഷം ഫെമാന്റി എന്റെ കൈ വിട്ടു. എന്റെ നേരെ തിരിഞ്ഞു നിന്ന്. "മോളെ ഒന്നും