Aksharathalukal

ദക്ഷയാമി ❣️ part-14

ഇവിടെ നിന്ന് ഒരടി നീങ്ങിയ...... നിനക്ക് കിട്ടും എന്റെ കൈയിന്ന് കേട്ടല്ലോ.........
ഇരിക്കുന്ന കണ്ടില്ലേ......


അതിന് ഒന്നും പറ്റിയില്ലല്ലോ...... പിന്നെ എന്തിനാ ഇങ്ങനെ ചൂടാവുന്നെ......

എന്ന് പറഞ്ഞുകൊണ്ട്...... മുഖം ഒരു സൈഡിലേക്ക് തിരിച്ച് പിടിച് ഇരിക്കുവാണ് ദച്ചു........


ഒന്നും പറ്റിയില്ലെന്നോ....... നിന്റെ കാല് നോക്ക് ദച്ചു...... മുറിഞ്ഞത് നീ കണ്ടില്ലേ........


ചെറിയ മുറിവല്ലേ...... കൂടുതൽ ഒന്നും പറ്റിയില്ലല്ലോ.....


ആ മുറിവ് ചെറുതായത് ആണോ ഇപ്പൊ പ്രശ്നം......അത് സെപ്റ്റിക് ആവില്ലേ......നിനക്ക് നോക്കി നടന്നൂടെ....


മ്മ്മ്.... നോക്കി നടന്നോളാം ..... ഞാനിനി ഇവിടെ നിന്ന് അങ്ങനില്ല ചത്യം....... ആ മാല എനിക്ക് എടുത്ത് തരോ....
ഫ്രണ്ട് പറയുന്നത് ഒക്കെ കേട്ട് ഇവിടെ തന്നെ ഇരുന്നോളാം...... പ്രോമിച്


ഹ്മ്മ്....ഇരുന്ന നിനക്ക് കൊള്ളാം.........


അതില്ലേ.......ഒരു 

എന്ന് പറഞ്ഞുകൊണ്ട് എണീക്കാൻ നിന്നവളെ.... ഒന്ന് തറപ്പിച്ചു നോക്കിയതും അവിടെ തന്നെ ഇരുന്നു.......


പറയ്യ്.....ഏതില്ലേ....


ആ മാല........


മ്മ്മ്...... ന്നാ....


താങ്ക്യൂ....... നമ്മള് എന്നാ യാമിയെ കാണാൻ പോകുന്നെ.......

അത്..... പോകാം..... നിന്റെ കാലിലെ മുറിവ് ഉണങ്ങട്ടെ.......എന്നിട്ട് പോകാം.....


മതി.......... യ്യോ......


എന്താ.......... എന്താ പറ്റ്യേ.....


വേദനിക്കുന്നു
എന്ന് ചുണ്ടുപിളർത്തി പറയുന്നവളെ കണ്ട് വാത്സല്യം തോന്നി.......

കിടന്നോ..... ഒന്ന് ഉറങ്ങി എണീറ്റ വേദന ഒക്കെ മാറും.......
വാ.... ഞാൻ റൂമിൽ ആക്കിതരാം ......

റൂമിൽ കൊണ്ട് ചെന്ന് കിടത്തി തിരികെ പോന്നെങ്കിലും.......
എന്തോ ഓരോ അസ്വസ്ഥത തോന്നി.... വാതിൽ തുറന്ന് റൂമിന് അകത്തേക്ക് കയറിയപ്പോഴേ കണ്ടു......... തണുത്ത് വിറക്കുന്നവളെ.......
എസി കുറച്ച് വച്ച്...... അടുത്തേക്ക് ചെന്ന് തൊട്ട് നോക്കിയപ്പോ....... നല്ല പൊള്ളുന്ന ചൂട്.......

വേഗം തന്നെ...... ഒരു കോട്ടൺ നനച്ച് നെറ്റിയിൽ ഇട്ട്...... അവിടെ തന്നെ അവളെ നോക്കി ഇരുന്ന്.......

ഇടക്ക് എന്തൊക്കെയോ കിടന്ന് പറയുന്നുണ്ട്..... ഒന്നും മനസ്സിലാവുന്നില്ല......

ഒരു കൈയെടുത്ത് എന്റെ കൈയിൽ പിടിച്ചങ്ങനെ ഇരുന്ന്.......

കണ്ണിൽ നിന്ന് അടർന്നു വീഴാൻ പാകത്തിന്.... കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു....... അല്ലെങ്കിലും അവൾക്ക് എന്തെങ്കിലും വന്നാൽ ആദ്യം നിറയുന്നത് തന്റെ കണ്ണ് തന്നെ ആണല്ലോ....
പണ്ടും ഇങ്ങനെ തന്നെ ആണ്...... ഒരു ചെറിയ മുറിവ് മതി പനി വരാൻ....
കണ്ണ് നിറയുന്നതിനൊപ്പം..... എന്തുകൊണ്ടോ നാണം കലർന്ന ഒരു തരം പുഞ്ചിരി യാമിയുടെ ചുണ്ടിൽ വിരിഞ്ഞിരുന്നു.......


************************************


( പാസ്റ്റ് 😌😌)

ഹാ...... വേദനിക്കുന്നു യാമി....... പതുക്കെ....


മിണ്ടാതെ ഇരുന്നോണം നിന്നോട് ഞാൻ പറഞ്ഞതല്ലേ......നോക്കി എടുക്കാൻ.....
അതെങ്ങനെയാ പറഞ്ഞ കേൾക്കോ...... ഒരൊറ്റ വീക്ക് വച്ച് തരണം.......


ഞാൻ കണ്ടില്ല യാമി അതല്ലേ..... പ്ലീച്....


കണ്ടില്ല..... പിന്നെ എന്തിനാടി രണ്ട് ഉണ്ടക്കണ്ണ് വച്ച് നടക്കുന്നെ....... ഹും


ഹാ ദേഷ്യപ്പെടല്ലേ ഗുണ്ടുവെ ...... ഇനി ഞാൻ നോക്കിക്കൊള്ളാം.... ഇപ്പൊ എനിക്ക് വേദനിക്കുന്നു.......


ഗുണ്ടു നിന്റെ....... എന്നെകൊണ്ട് പറയിക്കണ്ട...


എന്റെ യാമി...... ഉഫ്ഫ്ഫ് പതുക്കെ..... നീറുന്നു.....


ഹാ....... പതുക്കെ തന്നെ ആണ് ആക്കുന്നെ.... ഒരു ചെറിയ മുറിവ് പോലും നിനക്ക് ഇത്രക്ക് വേദന ആണേൽ കുറച്ച് കൊല്ലം കഴിഞ്ഞ നിന്റെ കല്യാണം ഒക്കെ കഴിഞ്ഞ് നീ പ്രസവിക്കുമ്പോൾ എന്താ ചെയ്യാ 🤣🤣🤣


ഞാൻ കല്യാണം കഴിക്കുന്നില്ല........

അങ്ങനെ പറയരുത്..... നീ കെട്ടണം....

ശരി ഞാൻ കെട്ടാം.....ഞാൻ വേറെ കെട്ടി പോകുന്നത് നിനക്ക് അത്രക്ക് ഇഷ്ട്ടം ആണോ.....


പിന്നെ അല്ലാതെ........


എന്ന് പറഞ്ഞുകൊണ്ട് ദച്ചുന്റെ കൈയിലെ മുറിവ് ഡ്രസ്സ്‌ ചെയ്ത് കൊണ്ട് ഇരുന്നു......
അനക്കം ഒന്നും കേൾക്കാത്തോണ്ട് മുഖം ഉയർത്തി നോക്കിയപ്പോ കണ്ടു.......
പിണങ്ങി മുഖം തിരിച്ചു ഇരിക്കുന്നവളെ.....
മുഖം എല്ലാം ഒരു കൊട്ടക്ക് വീർപ്പിച്ചു വച്ചിട്ടുണ്ട്......
വീർത്തു നിക്കുന്ന കവിളിൽ പിടിച്ച് ഒരു കുഞ്ഞി കടി കൊടുക്കാൻ ആണ് ആദ്യം തോന്നിയെ....

വേഗം തന്നെ മുറിവ് കെട്ടി എഴുന്നേറ്റത്തിന്റെ കൂടെ തന്നെ......

എന്തിനാ ഈ കവിൾ ഇങ്ങനെ ബലൂൺ പോലെ വീർപ്പിച്ചു വച്ചേക്കുന്നെ എന്ന് ചോദിച്ച് കൊണ്ട് കവിളിൽ ഒരു കുത്ത് കൊടുത്ത് കൊണ്ട്......
തിരിഞ്ഞതും.......
കൈയിൽ പിടിച്ച് അവിടെ തന്നെ ഇരുത്തി......

എന്താ.........


...........

എടി നിന്നോടാ ചോദിച്ചേ..........


............


ഇങ്ങോട്ട് നോക്ക്......
എന്ന് പറഞ്ഞുകൊണ്ട് ദച്ചുന്റെ മുഖം പിടിച്ച് തിരിച്ചതും...... കരഞ്ഞു കലങ്ങിയ കണ്ണുകൾ ആണ് കാണാൻ കഴിഞ്ഞത്.......


ഹേയ്...... ദച്ചു..... എന്താ.... എന്തിനാ ഇങ്ങനെ കരയുന്നെ...... മുറിവ് നല്ല വേദയുണ്ടോ......
പറയ്യ്......


ഞാൻ നിന്നെ വിട്ട് എങ്ങോട്ടും പോകില്ല യാമി..... നീയില്ലാതെ എന്നെ കൊണ്ട് പറ്റില്ല.....


പോകാൻ നിന്നോട് ഞാൻ പറഞ്ഞില്ലല്ലോ..... പെണ്ണെ...... നീയില്ലാതെ എന്നെക്കൊണ്ടും പറ്റില്ലെന്ന് നിനക്ക് അറിഞ്ഞൂടെ......


എന്നിട്ടാണോ എന്നോട് വേറെ കെട്ടി പോകാൻ ഒക്കെ പറഞ്ഞെ......


അതൊക്കെ വെറുതെ പറയുന്നത് അല്ലെ......നീ പോവില്ലെന്ന് എനിക്കറിയാം.....

ഹും.... 

പിണങ്ങല്ലേ..... ദച്ചു.... ഇങ്ങോട്ട് നോക്കിയേ....
ഹാ.... നോക്ക് പെണ്ണെ.....

ഞാൻ നോക്കില്ല.......

പിണക്കം ആണോ......

അതെ ......

സോറി ഡീ ഇനി ഞാൻ അങ്ങനെ ഒന്നും പറയില്ല...... പോരെ....


പോര.........

പിന്നെ.....


ഉമ്മ താ......
കവിളിൽ തൊട്ട് കാണിച്ച് കൊണ്ട് ആണ് ചോദിക്കുന്നെ.........
ചിരി വന്നെങ്കിലും...... ഇപ്പൊ ചിരിച്ച അത് ആരോഗ്യത്തിന് ഹാനികരം എന്നുള്ളത് കൊണ്ടും........ഉമ്മ കൊടുക്കാൻ അവളെ ഒന്നുകൂടെ അടുത്തേക്ക് പിടിച്ച് ഇരുത്തി......
കാണിച്ച് തന്ന കവിളിൽ ഉമ്മ കൊടുത്തു....


ഇനി ഇവിടെ.........

അപ്പുറത്തെ സൈഡിലെ കവിളും കൂടെ കാണിച്ച് തന്ന് കൊണ്ട് ആണ് പറച്ചിൽ....

ഉമ്മ..........


ഇനി........


കഴിഞ്ഞില്ലേ...... ഇനിയും ഇണ്ടോ.....

ലാസ്റ്റ്.... ഇവിടെ.....
എന്ന് പറഞ്ഞുകൊണ്ട് ചുണ്ടിൽ തൊട്ട് കാണിക്കുന്നവളെ കണ്ടു...... കണ്ണ് ഇപ്പൊ പുറത്തേക്ക് തള്ളും എന്ന നിലയിൽ ആയിരുന്നു........


എന്താ..... തരില്ലേ......


തരാം.......
എന്ന് പറഞ്ഞുകൊണ്ട്...... അടുത്തേക്ക് നീങ്ങി

ചുണ്ടുകൾ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ അടുത്ത് വന്നതും....... ഒരുമ്മ കൊടുത്ത് പെട്ടെന്ന് തന്നെ പിന്നോട്ട് മാറാൻ നിന്ന......
എന്റെ അധരങ്ങളെ....... അവളുടെ അധരങ്ങൾ ബന്ധിച്ചിരുന്നു........അടർത്തി മാറ്റാൻ നോക്കി എങ്കിലും...... പിന്നെയും കൂടുതലായി ചേർത്ത് പിടിച്ച് അധരങ്ങൾ നുണഞ്ഞുകൊണ്ടിരുന്നു........

ഒട്ടും നോവിക്കാതെ പതുക്കെ കണ്ണുകളടച്ചു ചുണ്ടുകൾ നുണയുന്ന അവളെ കണ്ണ് തുറന്ന് നോക്കി...... കണ്ണടച്ചു തന്റെ ചുണ്ടിലെ തേൻ നുകരുന്നവളെ കണ്ട് അതീയായ പ്രണയം തോന്നി പോയി........ഇടക്ക് അവളിൽ നിന്ന് ചുംബനത്തിന്റെ നേതൃത്വം ഏറ്റുവാങ്ങി എങ്കിലും.......... പിന്നെയും എന്നിൽ ആധിപത്യം സ്ഥാപിക്കാൻ മേൽചുണ്ടിനെ നുണഞ്ഞു കൊണ്ട് ഇരുന്നു..........
അവളുടെ ചുണ്ടിന്റെ മൃദുലത പിന്നെയും അവളിലേക്ക് ചേരാൻ കൊതിപ്പിക്കുന്ന തരത്തിലായിരുന്നു........
അതിന്റെ ഫലമെന്നോണം.......
ഉമ്മ വെക്കാൻ ഉണർന്നപ്പോൾ അനാവൃതമായ ദച്ചുവിന്റെ നഗ്നമായ ഇടുപ്പിൽ രണ്ട് കൈകളും അമർത്തി...... അവളെ എന്നോട് ഒന്ന് കൂടെ ചേർത്തിരുത്തി.......... മെല്ലെ ഞാനും അവളുടെ മേൽ ചുണ്ടിനെ..... പതിയെ നുണയാൻ തുടങ്ങി.......... ദീർഘ നേരത്തെ ചുംബനം..... ഒട്ടും നോമ്പിക്കാതെ......... രണ്ട് പേരും നന്നേ കിതച്ചിരുന്നു..........
ചുണ്ടുകൾ തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ച് ഒരു കാറ്റ് പോലും കടന്ന് പോകാൻ തക്ക അകലവും ഇല്ലാതെ പരസ്പരം കെട്ടിപുണരുമ്പോഴും.........
അവർ അവരുടേത് മാത്രമായ പ്രണയലോകത്തു ആയിരുന്നു........

I need you ദച്ചു 

ഇല്ല യാമി ...... സമയം ആയില്ല......

എപ്പൊ ആവും......

അത്...... ഞാൻ നിന്റെ മാത്രം ആവുന്ന അന്ന്.....


അതുവരെ വെയിറ്റ് ചെയ്യണം അല്ലെ..... 😌


ന്താ നീ ചെയ്യില്ലേ.......


അതൊക്കെ ചെയ്യാം....... പക്ഷേ ഇത് ഞാൻ എടുക്കും.......
എന്ന് പറഞ്ഞുകൊണ്ട് ദച്ചുവിന്റെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി...........

രാത്രിയിൽ എന്തോ ദേഹത്തേക്ക് ചൂട് അരിച്ചു ഇറങ്ങുന്ന പോലെ തോന്നി കണ്ണ് തുറന്ന് നോക്കിയപ്പോ കണ്ടു....... തന്റെ നെഞ്ചോടു ചേർന്ന് കിടന്ന് വിറക്കുന്നവളെ........
തൊട്ട് നോക്കിയപ്പോ നല്ല ചൂടും........
നെഞ്ചിൽ നിന്ന് അടർത്തി മാറ്റി കിടത്തി.... സമയം നോക്കിയപ്പോ രാത്രി രണ്ട് മണി....എണീറ്റ് കൈയിൽ കിട്ടിയ ഒരു തുണിയെടുത്ത് നനച്ച് നെറ്റിയിൽ ഇട്ട് കൊടുത്ത്.......
തുണിയിലെ തണുപ്പ് കാരണം മുഖം ഒന്ന് ചുളിച്ചെങ്കിലും ഒന്ന് ഞെരുങ്ങിക്കൊണ്ട് പിന്നെയും കിടന്നു.......അവളെ തന്നെ ചേർത്ത് പിടിച്ച് ഇരുന്നു.....ഇടക്കിടക്ക് തുണി നനച്ച് ഇട്ട് കൊടുക്കാനും മറന്നില്ല........ അവളെയും ചേർത്ത് പിടിച്ച് അങ്ങനെ തന്നെ ഇരുന്നു ഉറങ്ങി പോയി.........

************************************


 ( പ്രസന്റ്....... )

രാവിലേ ആദ്യം ഉറക്കം ഉണർന്നത് യാമിയാണ്..........

ദച്ചുനെ നോക്കിയപ്പോ പിന്നെയും തിരിഞ്ഞു കിടന്ന് ഉറങ്ങുന്നത് കണ്ട്........ അവളെ എണീപ്പിക്കാതെ തന്നെ കൈകൾ വിടുവിച്ച്..... ഫ്രഷ് ആവനായി എന്റെ റൂമിലേക്ക് പോന്നു.............

************************************


തലേന്ന് രാത്രിയിലെ പ്രണയാലസ്യത്തിൽ റോഷന്റെ നഗ്നമായ നെഞ്ചിൽ മുഖം ചേർത്ത് കിടക്കുവാണ് അവി...........

ബാൽക്കണി വഴി ചെറുതായി തട്ടുന്ന തണുപ്പിൽ ഒന്നുകൂടെ റോഷനോട് ചേർന്ന് കിടന്നു.......


എണീക്കുന്നില്ലേ.........


കുറച്ച് നേരം കൂടെ ഉറങ്ങട്ടെ ഇച്ചേ........

ഈ നേരം വരെ കിടന്ന് ഉറങ്ങിത് പോരെ......അവി


ഉറങ്ങാൻ സമ്മതിച്ചിട്ട് വേണ്ടേ...... നിങ്ങള്...... അതോണ്ട്.....ഇവിടെ തന്നെ കിടക്ക്....പോകല്ലേ......
എന്ന് പറഞ്ഞുകൊണ്ട് അവനെ ചേർത്ത് പിടിച്ച് അവിടെ തന്നെ കിടത്തി .......
അവളോട്‌ കൂടുതൽ വാശി പിടിച്ച നടക്കില്ലെന്നു അറിയാവുന്നതുകൊണ്ട് അവനും അവളോട്‌ ചേർന്ന് കിടന്നു...........

(തുടരും..........)

ന്നാ പിന്നെ ഞാൻ അങ്ങോട്ട്......... 🚶‍♀️🚶‍♀️🚶‍♀️🚶‍♀️
അടുത്ത ആഴ്ച കാണാം 😌😌😌
തെറ്റ് വല്ലോം ഇണ്ടേൽ തിരുത്തി വായിക്കണേ 🚶‍♀️🚶‍♀️
ന്ന് ഞാൻ.....

Super, poli എന്നല്ലാതെ എന്തേലും ഒക്കെ പറഞ്ഞിട്ട് പോണേ 🚶‍♀️🚶‍♀️🚶‍♀️

✍️വൈഖരി ___🦋🥀


ദക്ഷയാമി ❣️      Part-15

ദക്ഷയാമി ❣️ Part-15

4.8
1911

          നാല് ദിവസം പെട്ടെന്ന് തന്നെ കടന്നു പോയി.......ദച്ചുവിന്റെ കാലിലെ മുറിവ് ഒക്കെ ഉണങ്ങി...... ഈ ദിവസങ്ങളിൽ യാമിയെ കാണാൻ പോകണം എന്ന് പറഞ്ഞ് ദച്ചു വാശി പിടിച്ചിരുന്നു എങ്കിലും......... കാലിലെ മുറിവ് ഒക്കെ മാറിട്ട് യാമിയെ കാണാൻ പോകാം എന്ന് പറയുമ്പോ കുറച്ചെങ്കിലും ഒന്ന് സമ്മതിക്കും........ ഇന്ന് എന്തായാലും....... ദച്ചുവിനെയും കൊണ്ട് റോഷൻ വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിൽ പോകുവാൻ ആണ് തീരുമാനിച്ചിരുന്നെ അവിയും ലീവ് എടുത്ത് കൂടെ വരാന്ന് പറഞ്ഞതാ.......ദച്ചുന് അവിയെ പിടിക്കാത്തോണ്ട്..... വരണ്ടെന്ന് പറഞ്ഞു..... കൊണ്ട് പോകാത്തോണ്ട് മുഖം ഒരു കൊട്ടക്ക് വീർപ്പിച്ച