Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙 - 16

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍🏻💖*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_16_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
_____________________________________
 
ദേ ഈ കൊച്ച് ഉണ്ടല്ലോ... ഇതിനെ ഒക്കെ എങ്ങനെ സഹിക്കുന്നുവോ വീട്ടിൽ ഒക്കെ... ഒരൊറ്റ ഐസ്ക്രീം പോലും ബാക്കി വച്ചിട്ടില്ല... കൂടെ ഉള്ള ഈ പിള്ളേർക്ക് പോലും കൊടുക്കാതെ ഫുൾ തീർത്തു.  ഇനി നാളെ ന്യൂ സ്റ്റോക്ക് ഇറക്കിയിട്ട് വേണം... 
 
Zannu നെ നോക്കിയപ്പോ ഓൾ ഇളിച്ചു കാട്ടി തന്നു... ഒന്നുടെ നോക്കിയപ്പോ ഓൾ അല്ലുന്റെ പിറകിൽ ഒളിച്ചു..
 
ഓളെ പിടിച്ചു വലിച്ചു കണ്ണുരുട്ടി പേടിപ്പിച്ചു ഓളെ കൈ ന്റെ കൈയ്യിനോട് ചേർത്ത് പിടിച്ചു നടന്നു. 
 
*(തുടരുന്നു... )*
 
പെൺപിള്ളേരെ അവരെ വീട്ടിൽ ഡ്രോപ്പ് ചെയ്ത ശേഷം ഞങ്ങൾ നാലും കുറച്ചു നേരം Rass ൽ പോയി സൊറ പറഞ്ഞു ഇരുന്ന്... 
 
നേരത്തെ കാലത്തെ വീട്ടിൽ നിന്ന് ഇറങ്ങിയേ ആയോണ്ട് ചങ്ക് ഉമ്മികൾ വിളിച്ചിട്ട് വയ്യ അതോണ്ട് നാളെ കാണാം പറഞ്ഞിട്ട് ഞങ്ങൾ ഓരോ വഴിക്ക് പോയി... 
 
റബിയും സഫുവും റബി ന്റെ കാറിൽ.. ഞാനും അനുവും ഞങ്ങടെ ഫ്ലൈറ്റ് ലും ഈൗ... 
 
അല്ല ആരാ ഈ വരുന്നേ....കേറി വരൂ ഇരിക്കു. ഉമ്മി ഇതാരാ വന്നെ നോക്കി....കണ്ടിട്ട് ഇങ്ങടെ മോൻ ആണെന്ന് തോന്നുന്നു....വേഗം ഓന്ക് ഉള്ള സ്പെഷ്യൽ ആയിട്ട് ഓടി വരി... 
 
ഡോർ തുറന്നു ഉള്ളിൽ കേറിയപ്പോ ടോം &ജെറി കണ്ടോണ്ട് ഇരിക്കുന്ന കുരിപ്പ് റിയ ഇന്ക് ഇട്ട് നല്ലോണം താങ്ങി... ഉമ്മി വന്നതിന്റെ ഫലം ആയിട്ട് ചൂടോട് കൂടെ തന്നെ ഉമ്മി ഇന്റെ ചെവി പൊന്നാക്കി തന്നു...
 
മേലാൽ ഇനി ഇത്ര ലേറ്റ് ആയി വരില്ല സത്യം ചെയ്തു കഴിഞ്ഞപ്പോ പിടിവിട്ട് ഉമ്മി പോയി... 
റിയ കളിയാക്കുന്നെ കണ്ടിട്ട് ഡീ എന്നും വിളിച്ചു പല്ലിറുമ്പിയപ്പോയേക്കും ഓൾ ഉമ്മി നെ വിളിച്ചു. 
 
സീൻ കോൺട്ര ആവുന്ന മുന്നെ എസ്‌കേപ്പ് ആയി പോരുന്ന ഇടെൽ ഓൾക്ക് ഇട്ട് ഒരു ചവിട്ട് കൊടുത്തു.... ഹാവൂ ഒരു മനസ്സുഗം. 
 
ഇന്നത്തെ സംഭവം ഒക്കെ ഓർത്തു ചിരിച്ചു ഒരു വക ആയി... ഇങ്ങനെ പോയാൽ ന്റെ അന്ത്യം കുറിച്ചിട്ടേ zannu അടങ്ങു... ബല്ലാത്ത ജാതി.. 
 
റുഫൈദ ന്റെ റൂമിൽ പോയി നോക്കിയപ്പോ ഓൾ ഇത് വരെ എത്തീട്ടില്ല... ഉമ്മിനോട് ചോദിച്ചപ്പോ ഏതോ ഫ്രണ്ട് ന്റെ വീട്ടിൽ ആണ് രണ്ട് ദിവസം കഴിഞ്ഞേ എത്തു പറഞ്ഞു. 
 
ചേ....ഓൾക്ക് പോയി നിക്കാൻ കണ്ട സമയം ഇനിപ്പോ ഓളെ കാണാൻ എന്ത് ചെയ്യും... 
 
മനസ്സിനോട് ചോദിച്ചത് അല്പം ഉറക്കെ ആയി പോയി. 
 
ഇന്ന് രാവിലെ കൂടെ ഓളെ നീ കണ്ടെ അല്ലേ... അപ്പോയെക്കും കാണാൻ തോന്നിയോ... ഇങ്ങനെ പോവ ആണേൽ നാളെ തന്നെ റുഫൈദ മോളോട് വരാൻ പറയാം... ( ഉമ്മി  )
 
 ന്റെ പൊന്നാര ഉമ്മി ഓൾ ഓളെ ലൈഫ് ഫുൾ എവിടേലും പോയി ജീവിച്ചോട്ടെ... ഇന്ക് ഒരു കുഴപ്പവുമില്ല... ഇപ്പൊ ഓളെ കാണേണ്ടത് ന്റെ മാത്രം ആവശ്യം അല്ല... അതോണ്ട് ഉമ്മി ഓളെ പറ്റി സംസാരിക്കേണ്ട. 
 
വീണ്ടും ഓളെ പറ്റി എന്തൊക്കെയോ പറയുന്നുണ്ട്... ഞാൻ പിന്നെ മൈൻഡ് ചെയ്തില്ല..
 
കിടക്കാൻ നേരം കെട്യോളെ വിളിച്ചിട്ട് കലിപ്പ് ആക്കി.. പാവം zannu... ഓർത്ത് ഓർത്ത് ചിരിച്ചു ഞാൻ ഒരു വക ആയി... 
 
തിരിച്ചൊന്നും പറയാതെ ഓൾ ന്നെ കൊഞ്ഞനം കുത്തി തളർത്തി... ഓളെ മെയിൻ പരിപാടി ആണിത് ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തൽ... ഓളെ സംസാരം കേട്ട് ഞാൻ അറിയാതെ നിദ്രയിലേക്ക് പോയി.... 
 
💖💖💖💖💖💖💖💖💖💖💖
 
( Zannu )
 
കാട്ടുമാക്കാൻ വവ്വാൽ കള്ള കിളവൻ ഇന്നും ഉറങ്ങി.... 
 
വിളിക്കാത്ത ഡേ ആണേൽ ഓന്ക് ഉറക്കവും ഉണ്ടാവൂല ...വിളിക്കുന്ന ഡേ ഫുൾ ഇങ്ങനെ ഞാൻ സസിയും...ഞാൻ ആണ് അറിയാതെ ഉറങ്ങിയത് എങ്കിൽ പിറ്റേന്ന് നോക്കും വേണ്ട ഇന്നോട് മിണ്ടുക പോലും ഇല്ല കുരിപ്പ് ബ്ലാഹ്... ഇനിപ്പോ ആരെ കാത്ത് നില്ക്കാ ഞാനും ഉറങ്ങട്ടെ... 
 
കളിയാക്കാൻ ഉള്ളത് മൊത്തം ആക്കി ഓൻ ഉറങ്ങി. നാളെ വിളിക്കട്ടെ ഞാൻ പകരം വീട്ടും ഈ Zannu നോട ഓന്റെ കളി... 
 
 ഫുഡ് ഒന്നും കഴിക്കാതെ ആണ് ട്ടോ മ്മളെ കിടത്തം... ഒരു ലോഡ് ഐസ്ക്രീം തിന്നോണ്ട് ഇന്നിനി ഫുഡ് ഒന്നും ഇറങ്ങുല...
 
ബല്ലാത്ത ടെസ്റ്റ് ആയോണ്ട് എണ്ണാൻ ഒന്നും ഞാൻ നിന്നില്ല.. അവസാനം അയാൾ കലിപ്പ് ആയപ്പോ ആണ് മൊത്തം ഞാൻ തിന്ന കാര്യം തന്നെ അറിയുന്നത്... പാവം അല്ലുവും ഷൈമയും ഞാൻ കാരണം ഓർക്കും പണി കിട്ടി... ഹിഹി 
 
പാവം അല്ലു ഇന്നും മൂഞ്ചി... അതിനേക്കാൾ മൂഞ്ചിയത് ആ റുഫൈദ ആണ്...അതേയ് മക്കളെ ഞാൻ ഉറങ്ങാൻ പോവാ അല്ലേൽ ആ പൊട്ടത്തി ചെയ്തേ ഒക്കെ ആലോചിച്ചു ചിരിച്ചു മരിക്കും. പിന്നെ ഇന്ക് ടൂർ പോവാൻ കയ്യൂല. 
 
 
 
( അഫി )
 
ഇന്നത്തെ ഡേ എന്ത് കൊണ്ടും ഒരിക്കലും മറക്കാൻ സാധിക്കില്ല... കാരണം ഇത്രയും നാൾ സഫുനോട് ന്റെ ഇഷ്ടം എങ്ങനെ പറയും ആലോചിച്ചു നിന്നപ്പോ ആണ് ഇങ്ങോട്ട് ചാടി കേറി പ്രൊപ്പോസ് ചെയ്തേ...
 
 കേൾക്കാൻ കൊതിച്ചത് ആയോണ്ട് ഓനെ പോയി കെട്ടിപിടിച്ചു... ആ ടൈമ് ഒന്നും ചമ്മൽ ഇല്ലായിരുന്നു ഇപ്പൊ ആലോചിക്കുമ്പോ ചമ്മൽ വരുന്നു....
 
ബ്രോസ്കൾ ഒക്കെ എന്ത് വിചാരിച്ചു കാണും അയ്യേ...
 
അയ്യേ ഇന്ക് ഇത്ര ഒക്കെ നാണം ഉണ്ടായിരുന്നോ... ഈ.. ഇങ്ങള് ആരും ന്നെ വിശദമായി പരിചയപ്പെട്ടില്ലല്ലോ... 
 
ന്നെ കുറിച്ച് ഏകദേശം ഒക്കെ അറിയില്ലേ അതോണ്ട് ഫാമിലി മാത്രം പറയാം...  ഉമ്മാകും ഉപ്പാക്കും ഞാൻ ഒറ്റ മോൾ ആണ്... ബട്ട് അതിന്റെ അഹങ്കാരം ഒന്നുമില്ല ട്ടോ... 
 
എനിക്ക് കൂട്ട് ആയിട്ട് എപ്പോഴും ന്റെ ചങ്കത്തികൾ ഉള്ളോണ്ട് ലൈഫ് അടിച്ചു പൊളിച്ചു ജീവിക്കുന്നു.. ഇപ്പൊ സഫുവും വന്നു. 
 
Zannu നെ പോലെ ഞാൻ ഇക്കാ എന്നൊന്നും സഫു നെ വിളിക്കൂല ഇനി അത് ചോദിച്ചു ആരും വരണ്ട.. മ്മക്ക് റെസ്‌പെക്ട് കൊടുക്കൽ പണ്ടേ ഇഷ്ടം അല്ല. 
 
 
Zannu ഒരു പൊട്ടത്തി ആയോണ്ട് എല്ലാത്തിലും ചെന്ന് പെടും അതിന്റെ ഫലം ഒക്കെ ഞങ്ങൾ മൂന്നും ഇരു കൈ നീട്ടി സ്വീകരിക്കും. 
 
സഫു വിളിച്ചു ന്നെ കുറെ കളിയാക്കി ഓനെ കെട്ടിപിടിച്ചു പറഞ്ഞിട്ട്... ഇന്ക് തീരെ കണ്ട്രോൾ ഇല്ല പോലും... ങ്ങീ ങ്ങീ... 
 
ഇനി അറിയാതെ പോലും ഇമ്മാതിരി പണിക്ക് ഞാൻ പോവൂല.. ഇങ്ങട് വരട്ടെ ഓൻ കാണിച്ചു കൊടുക്കാം... 
 
💙💙💙💙💙💙💙💙💙💙💙
 
ഇങ്ങോട്ട് നോക്കി....എല്ലാരേം പരിചയപ്പെട്ട സ്ഥിതിക്ക് ഞാൻ മാത്രം അല്ലേ ബാക്കി ഉള്ളു... ന്ന ആ ചടങ്ങ് കൂടെ കഴിക്കാം.. 
 
ഇത് ഞാൻ തന്നെ ഷൈമ...ഞാനും ഒറ്റ മോൾ ആണ് ട്ടോ.. ഞങ്ങടെ കൂട്ടത്തിൽ zannu ന് മാത്രം  എക്സ്ട്രാ പാര ഉള്ളു... ന്നിട്ടും ഓളെ പൊട്ടത്തരത്തിന് ഒരു മാറ്റവും ഇല്ല.. 
 
ഇന്നന്നെ നാണം കെട്ടിട്ട് തൊലി ഉരിഞ്ഞു പോയി അമ്മാതിരി പണി ആണ് കോപ്പത്തി ചെയ്തു വച്ചത്... തീറ്റ ഭ്രാന്തി. 
 
ഏതായാലും മൂന്ന് കോപ്പത്തികളും സെറ്റ് ആയി.. മ്മള് മാത്രം പോസ്റ്റ്‌ ആയോണ്ട് ഓർക്ക് ഒക്കെ ഒരേ നിർബന്ധം റബി ക്കാനെ വളച്ചൊടിച്ചു കുപ്പിയിൽ ആക്കാൻ... 
 
ഓരേ കൂട്ടത്തിൽ മൂപ്പർ അല്ലേ ബാക്കി... ബട്ട് ഇന്ക് എന്തോ ഈ പ്രണയത്തോട് താല്പര്യം ഇല്ല... ന്നാൽ സപ്പോർട്ട് കൊടുക്കാൻ മുൻപന്തിയിൽ ഞാൻ ഉണ്ടാവും... 
 
ഇനിപ്പോ അറിയാതെ ഞാൻ എങ്ങാനും പ്രണയത്തിൽ ചെന്ന് ചാടുമോ... പടച്ചോനെ കത്തോളി... 
 
💛💛💛💛💛💛💛💛💛💛💛
 
(ഷാനു )
 
ദിവസം ചട പടാ കടന്ന് പോയി....മ്മളെ കെട്യോളും പെങ്ങൾസും എല്ലാം ടൂർൽ ആണ്. അതോണ്ട് വിളിച്ചു ശല്യം ചെയ്യരുത് എന്നാണ് പൊണ്ടാട്ടി ന്റെ ഓർഡർ.... 
 
ഡെയിലി കാൾ ടൈമ് അവസാനം ഞാൻ ഉറങ്ങുന്നതിന്റെ പണിഷ്മെന്റ് ആണ് ഈ കോപ്പിലെ ഓർഡർ . അനുഭവിക്കാ അല്ലാണ്ട് എന്താ... 
 
2 ഡേ ആയി കിളവി പോയിട്ട്..... ഉള്ള പിക് എല്ലാം സ്റ്റാറ്റസ് വക്കുന്നു എന്നല്ലാതെ മെസ്സേജ്ന് റിപ്ലൈ പോലും ഇല്ല... 
 
ഇങ്ങോട്ട് തന്നെ വരുമല്ലോ.... അപ്പൊ ഇതൊക്കെ തിരിച്ചു ഞാൻ കൊടുക്കും നോക്കിക്കോ. 
 
ബോറടി മാറ്റാൻ ചുമ്മാ ഗാർഡനിൽ പോയി ഇരുന്ന്.... അപ്പോഴാണ് ഗേറ്റ് കടന്ന് വരുന്ന കിളവിയെ കണ്ടത്... 
 
പാത്തും പതുങ്ങിയും ഉള്ള റുഫൈദ കുരിശിന്റെ നടത്തം ഒന്ന് കാണേണ്ടത് തന്നെ... 
 
അന്നത്തെ സംഭവ ശേഷം ഇന്നാണ് ഓൾ വീട്ടിലേക് വരുന്നേ... 
 
  " നിക്കവിടെ...... " നോക്കണ്ട മക്കളെ ഞാൻ ഓളെ ഒന്ന് വിരട്ടാൻ പറ്റുമോ നോക്കട്ടെ 
 
പെട്ടന്നുള്ള വിളി ആയോണ്ട് കുരിശ് ഒന്ന് ഞെട്ടിയോ എന്നൊരു ഡൌട്ട് 
 
" അതേയ്... എങ്ങോട്ടാ ഈ കയറി പോവുന്നെ 
ഇങ്ങനെ കണ്ടവർക്കൊന്നും തോന്നുമ്പോ കയറി വരാനും പോവാനും ഉള്ള സ്ഥലം അല്ല. ഓർത്തിരുന്നാൽ നിനക്ക് നല്ലത്.... ആരുടെ കൂടെ ആയിരുന്നെഡീ ഇത്ര ദിവസം...." 
 
സൂക്ഷിച്ചു സംസാരിക്കണം മിസ്റ്റർ ഷാൻ... ഓൾ ന്നോട് ഉറഞ്ഞു തുള്ളി 
 
" ഇല്ലേൽ നീ എന്താ ചെയ്യാ.... നീ ഒന്നും ചെയ്യില്ല... 
മേലാൽ ന്റെ ലൈഫ്ൽ കേറി കളിച്ചാൽ പന്ന മോളെ ബാക്കി വച്ചേക്കില്ല. 
 
പടച്ചോൻ ഞങ്ങടെ കൂടെയാ.... അതോണ്ട് തന്നെയാ നിന്റെ പ്ലാൻ ചീറ്റി പോയതും... പോയി വല്ല എൽകെജി പിള്ളേരോടും കളിക്കാൻ നോക്ക്.  "
 
ആഹാ രണ്ടാളും അപ്പോയെക്കും തുടങ്ങിയോ.... ഞാനാ മോളോട് പെട്ടന്ന് വരാൻ പറഞ്ഞെ നിനക്ക് ഇവിടെ നിക്കപൊറുതി ഇല്ലാഞ്ഞിട്ട്.... അതും പറഞ്ഞു ഉമ്മി പ്രേസേന്റ് ആയി 
 
നിന്നെ കാണാഞ്ഞിട്ട് ഷാനു ഇത്ര ദിവസവും കയർ പൊട്ടിക്കുക ആയിരുന്നു... കണ്ടില്ലേ ഓന്റെ മുഖത്തെ തെളിച്ചം... നിങ്ങൾ സംസാരിക്കു ഞാൻ മോൾക് കുടിക്കാൻ വല്ലതും എടുക്കാം... 
 
അല്ല ഇവൾ ആരാപ്പോ..... ഉമ്മി എന്താ റബ്ബേ ഇങ്ങനെ ഒക്കെ ഇവൾ ഫസ്റ്റ് ടൈമ് വീട്ടിൽ വരുന്ന പോലെ പെരുമാറുന്നത്.... ഇനിപ്പോ പിരി വല്ലതും പോയോ എന്തോ.. 
 
ന്റെ മുഖത്തെ തെളിച്ചം ഓളെ കണ്ടിട്ട് അല്ലെന്ന് ഓൾക്ക് അറിയുന്നോണ്ട് കൂടുതൽ ഒന്നും പറയാതെ ഉള്ളിലേക്ക് പോയി.... 
 
ഞാൻ പിന്നെ പൊണ്ടാട്ടി ന്റെ സ്റ്റാറ്റസ് നോക്കി നോക്കി ഇരുന്ന്. മിക്കവാറും ഫസ്റ്റ് വ്യൂ ഞാൻ തന്നെ ആവും. 
 
💜💜💜💜💜💜💜💜💜💜💜
 
( _Zannu_ )
 
ഹിഹി ഹിഹി എല്ലാം കാണുന്നുണ്ട് ഓൻ.... പാവം ഞാൻ കലിപ്പ് ആവും കരുതി ആവും വിളിക്കാതെ നിക്കുന്നെ... 
 
മിക്കവാറും ഇതിനൊക്കെ ഓൻ പകരം വീട്ടും... ഷാനുക്കാനെ ഇന്ക് അറീലെ. 
 
ടൂർ ഒക്കെ ഞങ്ങൾ അടിച്ചു പൊളിച്ചു ട്ടോ ഇനി ഒരു നൈറ്റ്‌ കൂടെ ബാക്കി ഉണ്ട്.... ഇന്ഷാ അല്ലാഹ് ഓന്ക് ഒന്ന് വിളിക്കണം.. 
 
ഫുഡ് കഴിച്ചു മൂഡും തട്ടി ഐസ്ക്രീം ഷോപ്പ് നോക്കി നടക്കുന്ന ഇടെൽ ആരെയോ പോയി കൂട്ടി മുട്ടി... ധും തരികിട ധോം.... നിലത്ത് വീണു നാണം കെടുമെന്ന്  ആയപ്പോ മിഴികൾ ഇറുക്കി അടച്ചു.... ഭാഗ്യം കൊണ്ട് നിലത്ത് എത്തിയില്ല.. കണ്ണ് തുറന്നു നോക്കിയപ്പോ ഉണ്ട് ഒരു താടി ചെക്കൻ മ്മളെ പിടിച്ചു നിക്കുന്നു.... എന്നാ ഓന്റെ മോന്ജ്... ന്നാലും ഷാനുക്കന്റെ അത്ര ഇല്ലാട്ടോ. 
 
ഓന്റെ ആ നോട്ടം കണ്ടിട്ട് എന്തോ ഒരു പന്തികേട്.... അതോണ്ട് ഞാൻ തന്നെ എങ്ങനെ ഒക്കെയോ അയാളെ പിടി വിടുവിച്ചു.. 
 
കൈ കഴുകാത്തെ ആയോണ്ട് ന്റെ 4 വിരൽ അയാളെ ഷർട്ട്‌ൽ പതിഞ്ഞിട്ടുണ്ട്...അപ്പൊയെ അഫി പറഞ്ഞതാ കൈ കഴുകി കഴിഞ്ഞിട്ട് മതി ഷോപ്പ് നോക്കൽ ഒക്കെ ന്ന്... 
 
അയാളെ ഇടം കണ്ണിട്ട് നോക്കിയപ്പോ മ്മക്ക് ഒരു പുഞ്ചിരി തന്നു.... സാരല്യ പോട്ടേ എന്നും ആക്ഷൻ കാണിച്ചു. 
 
മ്മക്ക് സോറി പോലും പറയാൻ അവസരം തരാതെ ന്റെ കീടങ്ങൾ വലിച്ചു കൊണ്ടോയി.. 
 
ഇനിയും എന്ത് കണ്ടോണ്ട് നിൽക്കാ അവിടെ... അയാൾ ആയത് കൊണ്ട് ഒന്നും പറഞ്ഞില്ല. വേറെ ആരേലും ആയിരുന്നേൽ നിന്റെ ഫേസ് ന്റെ ഷേപ്പ് മാറിയേനെ.... ബ്ലഡി കോപ്പത്തികൾ ന്നെ ഇട്ട് കുറെ കളിയാക്കി.... 
 
അതിന്റെ ഇടെൽ ഷാനുക്ക വിളിച്ചു... കുറച്ചു കഴിഞ്ഞു തിരിച്ചു വിളിക്കാം എന്ന് കരുതി കാൾ കട്ട്‌ ആക്കി. വീണ്ടും അടിച്ച് വീണ്ടും കട്ട്‌ ആക്കി ഹിഹി. 
 
(  _ഷാനു_  )
 
 
Zannu ന്റെ സ്റ്റാറ്റസ് നോക്കി നോക്കി ന്റെ ഊപ്പാട് ഇളകി... കിടക്കാൻ നേരം ഒന്നുടെ മെസ്സേജ് അയച്ചു നോക്കി... സീൻ ചെയ്തു എന്നല്ലാതെ റിപ്ലൈ ഇല്ല.... വിളിച്ചിട്ട് കാൾ അറ്റൻഡ് ചെയ്യുന്നുമില്ല. 
 
ഓൾ ഇനി  വിളിക്കില്ല  ഉറപ്പ് ആയോണ്ട് നെറ്റ് ഓഫ് ചെയ്യാൻ നിക്കുമ്പോ ഒരു unknown നമ്പറിൽ നിന്നും മെസ്സേജ് വന്നു. 
 
എടുത്തു നോക്കിയപ്പോ....സ്‌ക്രീനിൽ തെളിഞ്ഞു വന്ന പിക്  കണ്ടിട്ട്  ഇന്ക് ഇന്നേ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. 
 
*( തുടരും )*
 
 
കഷ്ടം ഉണ്ട് ട്ടോ gys ഒരാൾ പോലും സപ്പോർട്ട് ചെയ്യുന്നില്ല 😭😭😭😭😭😭
💙🖤റൂഹോട് ചേരും വരെ🖤💙 - 17

💙🖤റൂഹോട് ചേരും വരെ🖤💙 - 17

4.8
3018

അൽ ബെറുപ്പിക്കൽ തുടരുന്നു 👻😁   *💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍🏻💖*   *(RoM@nt!C  Lov£ $toRy)*   *_Part_17_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   _____________________________________   Zannu ന്റെ സ്റ്റാറ്റസ് നോക്കി നോക്കി ന്റെ ഊപ്പാട് ഇളകി... കിടക്കാൻ നേരം ഒന്നുടെ മെസ്സേജ് അയച്ചു നോക്കി... സീൻ ചെയ്തു എന്നല്ലാതെ റിപ്ലൈ ഇല്ല.... വിളിച്ചിട്ട് കാൾ അറ്റൻഡ് ചെയ്യുന്നുമില്ല.    ഓൾ ഇനി  വിളിക്കില്ല  ഉറപ്പ് ആയോണ്ട് നെറ്റ് ഓഫ് ചെയ്യാൻ നിക്കുമ്പോ ഒരു unknown നമ്പറിൽ നിന്നും മ