Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙 - 19

ഞാൻ വീണ്ടും വന്നെ  👻😁
 
*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍🏻💓*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_19_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
_____________________________________
 
ഇത്ര ദിവസം അനുഭവിച്ച സങ്കടവും ടെൻഷനും എല്ലാം ഈ ഒരൊറ്റ നിമിഷം കൊണ്ട് ഞാൻ മറന്നു. 
 
ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി...രണ്ട് പേരും ആ നോട്ടത്തിൽ ലയിച്ചു പോയി.. 
 
ബാക്കിൽ നിന്നും അഫി യും ഷൈമയും അല്ലുവും.... അള്ളോഹ് ലോറി എന്ന് പറഞ്ഞു ഷാനുക്കാനെ തട്ടി വിളിച്ചപ്പോ ആണ് ഞങ്ങള്ക്ക് രണ്ടാൾക്കും ബോധം വന്നത്.. 
 
മുന്നിലേക്ക് നോക്കിയപ്പോ കാറിന്റെ നേരെ കുതിച്ചു വരുന്ന ടിപ്പർ ലോറി കണ്ടതും ന്റെ കൈ കാലുകൾ തളരാൻ  തുടങ്ങി...
 
മ്മള് ഷാനുക്കാ എന്ന് വിളിച്ചിട്ട് കണ്ണ് പൊത്തി ചെവി അടച്ചു പിടിച്ചു... 
 
സൗണ്ട് ഒന്നും കേൾക്കാത്തപ്പോ പതിയെ കണ്ണ് തുറന്നു നോക്കിയപ്പോ കണ്ടത് ന്നെ തന്നെ നോക്കി നിൽക്കുന്ന ഇക്കാനെ ആണ്.... 
 
ബാക്കിൽ ഉള്ള മൂന്നും ന്നെ പോലെ പേടിച്ചു ഒരു വിധം ആയിണ്.. 
 
പടച്ചോന്റെ കൃപ കൊണ്ടാണ് ഇപ്പൊ രക്ഷപെട്ടത്... കാർ റോഡിൽ നിന്നും അല്പം സൈഡ്ലെക്ക് പോയി എന്നല്ലാതെ ഒന്നും സംഭവിച്ചില്ല അൽഹംദുലില്ലാഹ് 💞.
 
വീണ്ടും ഞങ്ങൾ യാത്ര തുടർന്നു.... ചോദിച്ചിട്ട് ഒരെണ്ണം പോലും മിണ്ടുന്നില്ല.... എങ്ങോട്ടാ എന്നറിയാഞ്ഞിട്ട് ഇന്കും മനസ്സമാധാനം കിട്ടുന്നില്ല കോപ്പ്... 
 
ഇനി വല്ലതും മിണ്ടിയാൽ എടുത്തു വെളിയിൽ കളയും എന്ന ഓർഡർ ഉള്ളോണ്ട് മിണ്ടാതെ ഇരുന്ന്... അല്ലാതെ പേടിച്ചിട്ട് ഒന്നും അല്ലാട്ടോ ഈ... 
 
 
(  ഷാനു  )
 
അപ്പൊ പേടി ഒക്കെ ണ്ട് കെട്യോൾക്ക്... ഹിഹി 
 
ഇനി മിണ്ടിയാൽ എറിയും പറഞ്ഞോണ്ട്  Zannu മിണ്ടാതെ ഇരിക്കുന്നുണ്ട്..
 
ഓൾ മിണ്ടാതെ ഇരുന്നിട്ട് ഇന്കും എടങ്ങേറ്.. ഇനിപ്പോ മിണ്ടാൻ പോയ അപ്പൊ തുടങ്ങും എങ്ങോട്ടാ ന്ന് അതോണ്ട് ഓളെ മൈൻഡ് ചെയ്യാതെ ഡ്രൈവ് ചെയ്യുന്നതാണ് നല്ലത്.. 
 
നേരത്തെ തന്നെ ഓളെ നോക്കി 5 ജീവൻ ആണ് അപകടത്തിൽ പെടാൻ പോയത്.... ഓളെ പറഞ്ഞിട്ട് കാര്യല്ല ന്റെ കണ്ട്രോൾ പോയി അതന്നെ... 
 
ഓൾ ന്നെ ഇടയ്ക്കിടെ നോക്കുന്നത് ഒന്നും കണ്ടില്ല നടിച്ചു.... 
 
അവസാനം ഞങ്ങൾ അവിടെ എത്തി.... എവിടെ എന്നല്ലേ വെയിറ്റ്... 
 
അനുവും റബിയും സഫുവും ഫസ്റ്റ് എത്തിയോണ്ട്  കാര്യങ്ങൾ എല്ലാം ഈസി ആയി... 
 
മ്മള് പോയി പൊണ്ടാട്ടിയെ കാറിൽ നിന്നും വലിച്ചു ഇറക്കി... മറ്റേ മൂന്നും ഇറങ്ങിയിട്ടും പെണ്ണ് കുറുമ്പ് കാട്ടി അവിടെ തന്നെ ഇരുന്ന്.. 
 
അവസാനം ഞാൻ പോവേണ്ടി വന്ന്... ഓളെ കൈ പിടിച്ചു അവരുടെ അടുത്തേക്ക് നടന്നു...
 
ന്നിട്ട് ഞങ്ങൾ 8 ആളും മുന്നോട്ട് നടക്കാൻ തുടങ്ങി.... പകുതി നടന്നപ്പോയേക്കും Zannu ന്റെ കണ്ണുകൾ ന്റെ കൈ കൊണ്ട് മറച്ചു വച്ചു... 
 
തപ്പിയും തടഞ്ഞുമുള്ള ഓളെ നടത്തം കണ്ടിട്ട് ഞങ്ങൾ എല്ലാം ചിരിച്ചു ഒരു വഴിക്ക് ആയി... ന്നിട്ടും കോപ്പത്തി ഒരക്ഷരം മിണ്ടിയില്ല... 
 
💓💓💓💓💓💓💓💓💓💓💓
 
(  _Zannu_  )
 
പടച്ചോനെ ഇവർ ഇത് എന്തിനുള്ള പുറപ്പാട് ആണോ എന്തോ.. 
 
ഇനിപ്പോ ഇവിടെ വല്ല കൊക്കയിലും തളളി ഇടാൻ ആവുമോ... പ്ലേസ് കണ്ടിട്ട് തന്നെ പേടി ആവുന്നു... അലറി വിളിച്ചാൽ ഓടി വരാൻ ഒരു മനുഷ്യ കുഞ്ഞ് പോലും അടുത്ത് ഒന്നുല്ല... 
 
കൊരങ്ങൻ കണ്ണ് പൊത്തി പിടിച്ചിട്ട് വേദനിച്ചിട്ട്‌ ആണെൽ  വയ്യ.... മിണ്ടരുത് പറഞ്ഞോണ്ട് കണ്ണ് വേദനിക്കുന്നു പറഞ്ഞാൽ മിക്കവാറും ന്നെ കൊല്ലും കള്ള കൊരങ്ങൻ.. 
 
 
കളിയാക്കിക്കോ എല്ലാരും കൂടെ നല്ലോം ചിരിക്ക്.. ഇന്കും അവസരം കിട്ടും മക്കളെ.. 
 
കുറെ നേരത്തെ നടത്തത്തിനു ശേഷം എവിടെയോ ചെന്ന് നിന്ന്.... പതിയെ പതിയെ ഇക്ക ന്റെ കണ്ണിലേ പിടി വിടാൻ തുടങ്ങി... 
 
 
മുന്നിലെ കാഴ്ച കണ്ടതും ഞാൻ ഞെട്ടി പോയി.... 
 
ഷാനുക്കാനെ നോക്കിയപ്പോ ഇന്നേ നോക്കി സൈറ്റ് അടിച്ചു തന്നു....ഞാൻ ഇക്കാനെ പോയി കെട്ടിപിടിച്ചു.. 
 
*Lub uh കൊരങ്ങാ...😘* കവിളിൽ നല്ല അഡാർ കിസ്സും കൊടുത്തു.. 
 
ആർക്കും ഒന്നും കത്തിയില്ല ലെ... അയിന് ചോദിക്കണ്ടെ എന്നാൽ അല്ലേ പറയാൻ പറ്റൂ... 
ആരും ചോദിക്കാത്ത സ്ഥിതിക്ക് ഞാൻ തന്നെ പറഞ്ഞു തരാം കോപ്പ്... 
 
നാളെ ന്റെ ബർത്ത് ഡേ ആണ് കുരിപ്പുകളെ... അതിന്റെ ചിന്ന സർപ്രൈസ് തന്നതാണ് ഷാനുക്ക... 
 
മ്മള് കണ്ണ് തുറന്നപ്പോ തന്നെ കണ്ടത് ഒരു വലിയ റിസോർട് അലങ്കരിച്ചു സെറ്റ് ആക്കി വച്ചിരിക്കുന്നു.... ഫുൾ കളർ ലൈറ്റ്സ് ഒക്കെ സെറ്റ് ആണ്.. 
 
ആദ്യം ആയിട്ടാണ് ഇങ്ങനെ നേരിട്ട് കാണുന്നത്... ഫിലിംൽ ഒക്കെ കണ്ടിട്ടുണ്ട് എന്നല്ലാതെ... 
 
അപ്പൊ തന്നെ ഇക്കാനെ പോയി കെട്ടിപിടിച്ചു.. സത്യം പറഞ്ഞാൽ ന്റെ ബർത്ത് ഡേ ഞാൻ മറന്നു പോയ കാര്യം ആണ് ഒന്നാമത് നാളത്തെ റിസൾട്ട്‌ ഒക്കെ കൂടെ ആയപ്പോ... ഞാൻ മറന്നു. 
 
പിന്നെ ഇപ്പൊ ഓർമ വന്നത് ഇവിടെ ചെറുതായിട്ട് പച്ചപ്പിൽ  എഴുതി വച്ചിട്ടുണ്ട്  _ഹാപ്പി ബർത്ത് ഡേ Zannu_  ന്ന്. 
 
ഇക്ക ന്നെ അടർത്തി മാറ്റി മുന്നോട്ട് നോക്കാൻ പറഞ്ഞതും... വീണ്ടും ഞാൻ ഞെട്ടി പണ്ടാറടങ്ങി..
ഹാപ്പി ബര്ത്ഡേ zannu എന്ന് വായുവിൽ അങ്ങനെ തെളിഞ്ഞു നിൽക്കുന്നു... 
 
ന്റെ റബ്ബേ എന്താ ഇതൊക്കെ.... അത് പല വർണ്ണങ്ങൾ ആയി മിന്നി മറയുന്നു... 
 
ഷാനുക്കാനെ നോക്കിയപ്പോ ഇന്ക് ഒരു പുഞ്ചിരി സമ്മാനിച്ചു... അപ്പോയെക്കും അതെല്ലാം പോയി ... 
 
നിന്നിടത്ത് നിന്നും വട്ടം കറങ്ങി എല്ലായിടത്തും നോക്കിയിട്ടും കണ്ടില്ല... ഇക്കാനെ നോക്കിയപ്പോ.. അങ്ങോട്ട് നോക്ക് എന്ന് ആക്ഷൻ കാണിച്ചു നോക്കിയപ്പോ ദേ വീണ്ടും വായുവിൽ മ്മക്ക് ഉള്ള വിഷ്. 
 
അപ്പൊ ഇത് കെട്യോന്റെ എന്തോ ഉടായിപ്പ് ആണ് ലെ... 
 
സത്യം പറഞ്ഞാൽ കൂടെ ഉള്ള ഒറ്റ ഒന്നിനെയും ഇന്ക് ഓർമ ഇല്ലേനി ഈ കുറച്ചു ടൈമ്.. 
 
എല്ലാത്തിനെയും നോക്കിയപ്പോ ഇതൊക്കെ ഞങ്ങൾ എത്ര കണ്ടതാ എന്ന മട്ടിൽ ഇരിക്കുന്നു... 
 
റിസോർട് ന്റെ ഉള്ളിൽ ന്നെ കയറ്റോ ചോദിച്ചപ്പോ ഇനിയും അരമണിക്കൂർ വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് ഇക്ക ന്റെ കൈ പിടിച്ചു നടന്നു... 
 
നടന്നു നടന്നു ഞങ്ങൾ പൂളിന്റെ അരികെ എത്തീട്ടു അതിൽ കാൽ ഇട്ട് ഇരുന്ന്... 
 
കുറെ ഡേ ആയില്ലേ ശരിക്ക് മിണ്ടിയിട്ട് അതോണ്ട് കുറെ പറഞ്ഞു തീർക്കാൻ ഉണ്ടായിരുന്നു..... 
 
സംസാരത്തിന്റെ ഇടയിൽ ആണ് ഇത് ഷാനുക്കാന്റെ പേരിൽ ഉള്ള റിസോർട്ട് ആണെന്ന് അറിഞ്ഞത്.... 
 
എല്ലാം നഷ്ടപ്പെട്ടു കരുതിയ ഉപ്പ പിന്നീട് ആണ് അറിഞ്ഞത് ഈ റിസോർട്ട് ഷാനുക്കാന്റെ പേരിൽ തന്നെ ആണെന്ന്...
 
അതോണ്ട് എപ്പോ വേണേലും ഇങ്ങോട്ട് വരാം. 
 
സംസാരിച്ചു ടൈമ് പോയത് അറിഞ്ഞില്ല... സഫു വന്ന് വിളിച്ചപ്പോ ആണ് ടൈമ് നോക്കുന്നെ 12.5 am.. ചേ കറക്റ്റ് ടൈമ് കേക്ക് കട്ട്‌ ചെയ്യൽ എല്ലാം പ്ലാൻ ചെയ്തിരുന്നു... ഹ സാരല്യ.. 
 
ഞങ്ങൾ എല്ലാം കൂടെ ഉള്ളിലേക്കു കടന്ന്.... Zannu എല്ലാം ആദ്യം ആയിട്ട് കാണുക ആണ്... ഓളെ പുറത്ത് ഒന്നും വിടാത്തോണ്ട് ഒന്നും അറിയില്ല... ആദ്യം ആയിട്ട് ആണ് ഓൾ സ്കൂളിൽ നിന്ന് പോലും ടൂർ പോയത്. 
 
എല്ലാം നോക്കീം കണ്ടും മൂപ്പത്തി നടക്കാണ്.. കൂടെ ഓളെ ചങ്കത്തികളും... 
 
കേക്ക് ഒക്കെ സെറ്റ് ആക്കിയ ശേഷം Zannu നെ വിളിച്ചു ന്റെ അരികെ നിർത്തി കട്ട്‌ ചെയ്യാൻ പറഞ്ഞു. 
 
അങ്ങനെ ഓളെ നിർബന്ധപ്രകാരം ഞങ്ങൾ രണ്ട് പേരും കൂടെ കട്ട്‌ ചെയ്തു... അതിന്റെ ഇടയിൽ ഓൾ മിഴികൾ തുടക്കുന്നുണ്ട്. 
 
എല്ലാർക്കും കേക്ക് കൊടുത്ത ശേഷം പിന്നെ ഫേഷ്യൽ ആയിരുന്നു ഫുൾ. ന്റമ്മോ ഓരോന്നിന്റെ യും കോലം കണ്ടിട്ട് മനസ്സിലാവുന്നില്ല.
 
അതിന്റെ ഇടയിൽ നിന്നും എങ്ങനെ ഒക്കെയോ zannu പുറത്ത് ചാടി പിന്നാലെ ഞാനും.. 
 
" ഉം എന്തെ... "
 
" ഒന്നുല്ല ന്റെ പെണ്ണെ.. "
 
" അതെന്താ ഒന്നും ഇല്ലാത്തേ,, ഒന്നും ഇല്ലാതെ പിന്നെ ഇങ്ങനെ നോക്കണോ "
 
ഒന്ന് പോടീ കുരിപ്പേ.... 
 
ഈ 
 
" ഷാനുക്കാ.... "
 
" മ്മ്മ് "
 
" ന്റെ ബര്ത്ഡേ ആണെന്ന് ഇങ്ങക്ക് എങ്ങനെ ഓർമണ്ടായെ... " zannu 
 
കെട്യോളെ ബര്ത്ഡേ ഓർക്കാത്ത ആരാ പെണ്ണെ ഈ ഭൂമിയിൽ ഉണ്ടാവ...
 
അയ്യടാ.... എത്ര ആൾക്കാർ ണ്ട് അതൊന്നും അറിയതോർ... ഇങ്ങള് ഞാൻ ചോദിച്ചേന്റെ ആൻസർ പറയി... zannu 
 
അത് പിന്നെ ഉണ്ടല്ലോ തവളകുട്ടി... പണ്ട് നീ എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് മനസ്സിൽ കുറിച്ച് വച്ചതാണ് അല്ലാണ്ട് ഒന്നുല്ല... 
 
കേട്ടോഡീ ചൊറിയാൻ പുഴുവേ...
 
ഷാനുക്ക ന്റെ കാതോരം വന്ന് ചോദിച്ചതും ഇക്കാ ന്റെ ചുടു നിശ്വാസം ന്റെ കാതിൽ വന്ന് തട്ടി.. പടച്ചോനെ ഇപ്പൊ തന്നെ ഷോക്ക് അടിച്ചു മയ്യത്ത് ആയെനെ... 
 
ഞാൻ പെട്ടന്ന് അല്പം ഇക്കയിൽ നിന്നും മാറി നിന്ന് അല്ലെങ്കിൽ ഇവിടെ വല്ലതും സംഭവിക്കും... ഈ.. 
 
ബാക്കി കുരിപ്പുകളെ നോക്കിയപ്പോ എല്ലാം തിരക്കിട്ടു വാശ് ചെയ്യാണ്.. ഞങ്ങൾ രണ്ടും അതെ കോലത്തിൽ തന്നെ. 
 
ഞങ്ങൾ രണ്ടും കൂടെ അങ്ങോട്ട് പോയി. എല്ലാരും കൂടെ ആയപ്പോ  ഉന്തും തള്ളും ആയിട്ട് അല്ലു പെട്ടന്ന് വീഴാൻ പോയി...
 
ഒരു വീഴ്ച പ്രതീക്ഷിച്ചു നിൽക്കുന്ന പോലെ അനു അവളെ സേഫ് ആക്കി....... 
 
 
രണ്ടും പരിസരം മറന്നു കണ്ണും കണ്ണും നോക്കാൻ തുടങ്ങി.... ഞങ്ങൾ ആരും ഡിസ്റ്റർബ് ചെയ്യാൻ പോയില്ല.... എന്തിനാ വെറുതെ നമ്മുടെ കഞ്ഞിയിലെക്ക് പാറ്റയെ ക്ഷണിക്കുന്നെ . 
 
ഇങ്ങനെ പോയാൽ മിക്കവാറും പണി ആവും തോന്നുന്നു അമ്മാതിരി നോട്ടം ആണ്.... രണ്ടിനും തുറന്നു പറയാനും വയ്യ,, കിട്ടുന്ന അവസരം മൊത്തം വായ്നോട്ടവും... 
 
അതെ....ഇത് പബ്ലിക് ആണ് രണ്ടും നിർത്തിയെക്ക്...(  സഫു )
 
സഫു പറഞ്ഞത് ഒന്നും രണ്ടും കേട്ടിട്ടില്ല... 
 
അവസാനം ഷാനു പോയി അനു വിനെ പിടിച്ചു തളളി.... ദേ കിടക്കുന്നു രണ്ടും നിലത്ത്. ഇതിപ്പോ പണിമപ്പണി  ആയല്ലോ... 
 
അല്ലുന്റെ മേലെ ആണ് അനു ഉള്ളത്... ന്നിട്ടും രണ്ടിനും അന്തം ഇല്ല.... ഇങ്ങനെ നോക്കാൻ മാത്രം എന്താപ്പോ ന്നും പറഞ്ഞിട്ട് റബി അനു വിനെ വലിച്ചു പൊന്തിച്ചു.. 
 
അല്ലു ന്റെ മുഖം നാണം കൊണ്ട് കാണാൻ വയ്യ.. അനു ആണേൽ ആകെ ചമ്മി നാറി ബ ബ്ബ ബ്ബ അടിക്കുന്നു.... 
 
അനുവും അല്ലുവും കേൾക്കാൻ വേണ്ടിയിട്ട് പറയാണ്... നിങ്ങൾക്ക് രണ്ടാൾക്കും പരസ്പരം ഇഷ്ടം ആണെന്ന് ഞങ്ങൾ ബാക്കി ഉള്ളവരെക്കാൾ നിങ്ങൾക് തന്നെ അറിയാം.. 
 
ആദ്യം അവൻ പറയട്ടെ ന്നും പറഞ്ഞിട്ട് വെയിറ്റ് ചെയ്തു നീയും അല്ലു പറയട്ടെ ന്ന് പറഞ്ഞു നീയും ഈ പോക്ക് പോയാൽ അവസാനം കിടന്ന് രണ്ടും മോങ്ങേണ്ടി വരും പറഞ്ഞില്ല വേണ്ട... 
 
Zannu ന്റെ ബര്ത്ഡേ യും നിങ്ങളെ രണ്ടാളെയും സെറ്റ് ആക്കലും ആയിരുന്നു ഞങ്ങടെ പ്ലാൻ... 
 
ഇനിയും രണ്ടും ഇങ്ങനെ തന്നെ മുന്നോട്ട് പോവാൻ ആണ് പ്ലാനിങ് എങ്കിൽ നിങ്ങൾക് വിട്ട് തന്നു, എന്താ വേണ്ടതെന്നു രണ്ടാളും കൂടെ തീരുമാനിക്ക്...  "
 
ഷാനുക്ക ഇത്രയും പറഞ്ഞു നിർത്തി.... ഞങ്ങൾ എല്ലാരും അനുനെയും അല്ലുനെയും ഫോക്കസ് ചെയ്യാൻ തുടങ്ങി.... 
 
രണ്ടും ഇപ്പോഴും കണ്ണും കണ്ണും നോക്കുന്ന പണി തന്നെ ആണ്... ഇങ്ങനെ പോയാൽ മിക്കവാറും ഞങ്ങൾ ആരേലും കണ്ണ് കുത്തി പൊട്ടിക്കും.. 
 
അപ്രതീക്ഷിതമായി അല്ലു ഓടി പോയി അനുക്കാനെ പോയി കെട്ടിപിടിച്ചു.... 
 
" അനുക്കാ..... ഐആം സോറി..... എല്ലാം ന്റെ തെറ്റ് ആണ്,,,  അന്ന് എന്തിനാ ഞാൻ അടിച്ചേ എന്ന് ഇങ്ങള് ഇത് വരെ ചോദിച്ചില്ലല്ലോ...
 
 അതിന്റെ കാരണം ന്റെ സങ്കടം കൊണ്ടാണ്... രണ്ട് വർഷം നമ്മൾ തമ്മിൽ പരസ്പരം കണ്ടിട്ട് അന്ന് ആണ് ഇന്നോട് ഇഷ്ടം പറയുന്നേ... 
 
ഈ രണ്ട് വർഷം ഞാൻ ഒറ്റക് ആയിരുന്നു ഇങ്ങളെ ഓർത്ത് നടന്നു പ്രാന്ത് ആയി... ബട്ട് അങ്ങോട്ട് വന്ന് പറഞ്ഞിട്ട് ന്നെ ഇഷ്ടം അല്ല പറഞ്ഞ ഇന്ക് സഹിക്കൂല അതോണ്ടാ.... "
 
 ഇപ്പോഴും ഇന്ക് ഒരുപാട് ഇഷ്ട ലവ് uh ലോട്ട് എന്നും പറഞ്ഞിട്ട്.. അല്ലു അനു ന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി... 
 
അനു അവന്റെ കൈവലയത്തിൽ ആകിയിട്ട് അല്ലു വിനെ നെഞ്ചോട് ചേർത്ത്...... 
 
 
 
അപ്പൊ ഇത്ര ഉള്ളു രണ്ടും എന്തൊക്കെ ആയിരുന്നു.... രണ്ടിന്റെയും ജാഡ  ( സഫു )
 
 ഇജ്ജ് മുണ്ടണ്ട ഹംകേ..... ഇയ്യ് സൈലന്റ് കാമുകൻ ആണ് അങ്ങനെ അല്ലേ പാവം ഞങ്ങളെ അഫിയെ വളച്ചൊടിച്ചു ചാക്കിൽ ആക്കിയത്...  ( Zannu )
 
അങ്ങനെ പറയല്ലേ Zannu,,,, നിങ്ങളെ പോലെ ഞങ്ങളും ഒന്ന് പ്രണയിച്ചു പച്ച പിടിക്കട്ടെ അപ്പൊ പലിശ സഹിതം തരാം ട്ടോ കാന്താരി പെങ്ങളെ  ( സഫു )
 
ആയിക്കോട്ടെ ആങ്ങളെ എന്ന് പറഞ്ഞിട്ട് zannu സഫുനെ കൈകൂപ്പി.. 
 
ഞങ്ങൾ എല്ലാം ചിരിച്ചു ഒരു വക ആയി...
 
ചിരിയുടെ ഇടയിൽ റബി ഷൈമ ന്റെ തോളിൽ കൈ ഇട്ടത് ഒന്നും ഓൾ അറിഞ്ഞിട്ടില്ല... Zannu കാണിച്ചു തന്നപ്പോ ആണ് ഞാൻ തന്നെ കണ്ടത്.. 
 
അല്ലേലും ന്റെ പൊണ്ടാട്ടി ഇങ്ങനെ ഉള്ളത് ഒക്കെ വേഗം കാണും..... 
 
 
അല്ല റബിയെ... എന്താ നിന്റെ പ്ലാൻ... ഇനിപ്പോ നീയും ഷൈമയും ആണ് ബാലൻസ് ഉള്ളത് ഒരു കൈ നോക്കുന്നോ... ( ഷാനു )
 
 ന്റെ പൊന്ന് മക്കളെ ന്നെ വെറുതെ വിട്ടേക് എന്നും പറഞ്ഞിട്ട് റബി ഗാർഡനിലേക്ക് ഒറ്റ ഓട്ടം ആയിരുന്നു... 
 
ഷൈമ യെ നോക്കിയപ്പോ... അയ്യേ ഇന്ക് ഒന്നും വേണ്ട പറഞ്ഞിട്ട് ഓളും എസ്‌കേപ്പ് ആയി... 
 
 
Zannu നെ നോക്കിയപ്പോ ചിരിച്ചു ചിരിച്ചു ഓളെ കണ്ണിൽ നിന്നൊക്കെ വെള്ളം വന്നിട്ടുണ്ട്... 
 
എങ്ങനെ ചിരിക്കാതെ നിക്കും അമ്മാതിരി ഓട്ടം അല്ലേ റബി ഓടിയത്... 
 
കുറെ നേരം അവിടെ സൊറ പറഞ്ഞു ഇരുന്ന്... ഇപ്പൊ തിരിച്ചു പോയിട്ടില്ലഎങ്കിൽ മിക്കവാറും നാളെ പെൺപടകൾക്ക് ഒക്കെ പണി കിട്ടും.. 
 
അത് കൊണ്ട് റിട്ടേൺ ചെയ്യാൻ തീരുമാനിച്ചു... അവർ നാലും ഗാർഡനിൽ തേരാ പാര നടക്കാണ്.... 
 
ഒരു പണി കൂടെ ബാക്കിയുണ്ട് അത് കഴിഞ്ഞിട്ട് പോവാം എന്ന് പറഞ്ഞിട്ട് ഷാനു എണീറ്റു Zannu നെ ലക്ഷ്യം ആക്കി നടന്നു... പിന്നാലെ അനു വും സഫുവും റബിയും... 
 
നാലും കൂടെ സെൽഫി എടുത്തു മരിക്കുന്ന ഇടയിൽ ആണ് ഞങ്ങൾ ചെന്നത്.... 
സെൽഫിയിൽ ഞങ്ങളും ചേർന്ന്.. 
 
Zannu ന്റെ അരികിൽ ഞാൻ ആയിരുന്നു... ഓളെ എന്നിലേക്ക് അടുപ്പിച്ചു ഗ്യാങ്ങിൽ നിന്നും ഒരല്പം മാറി നിന്ന്... 
 
" ഷാനുക്കാ ന്നെ വിട്.... "
 
ഞാൻ ഒന്നുടെ പിടി മുറുക്കി... 
 
" നോക്ക് ജന്തു.... നാണം കെടുത്തല്ലേ എല്ലാരും നോക്കുന്നു ന്നെ ഒന്ന് വിടി... "
 
ഓൾ കുതറി മാറാൻ ശ്രമിക്കുന്നു എന്നല്ലാതെ അതിന് സാധിക്കുന്നില്ല... 
 
Zannu ഇങ്ങനെ ദേഷ്യം പിടിക്കല്ലേ... ഞാൻ ഒന്ന് പറയട്ടെ ന്റെ പെണ്ണെ... 
 
തോളിൽ വീണു കിടക്കുന്ന ഷാൾ തലയിൽ ഇട്ട് കൊടുത്തു... കാറ്റിൽ zannu ന്റെ മുടി പാറി പറന്നു ന്റെ മുഖത്തു വന്ന് തട്ടാൻ തുടങ്ങി... അതെല്ലാം ഒതുക്കി കൊടുത്തു.. 
 
ഇപ്പൊ തട്ടത്തിൻ മറയത്തിലെ സീൻ ആണ് ഓർമ വരുന്നേ.... ഈ,, കേക്ക് ഫേഷ്യൽ കയിഞ്ഞ ശേഷം ഓൾ തട്ടം ചുറ്റാതെ ആണ് ഇട്ടിരുന്നത്. എല്ലാത്തിലും ന്റെ പെണ്ണ് മൊഞ്ചത്തി ആണ്. 
 
 
" എന്താ ഇക്കാ പറയാൻ ഉള്ളെ "
 
ഇങ്ങനെ ധൃതി പിടിക്കല്ലേ ന്റെ പാത്തുമ്മ,,, zannu ന്റെ കൈ രണ്ടും ന്റെ കൈക്ക് ഉള്ളിൽ ആക്കി ഓളെ ഒന്നുടെ ചേർത്ത് നിർത്തി.... 
 
 
" പെണ്ണെ നിന്നെ ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്... നിന്നോട് പിണങ്ങി പോയിട്ടും ഉണ്ട്... അന്റെ ഭാഷയിൽ പറയുക ആണേൽ കുറുമ്പ് കാട്ടി പോവുക... അതന്നെ... ഒന്നും മനപ്പൂർവം അല്ല ചില ടൈമ് ന്നെ കൊണ്ട് പറ്റാത്തത് കൊണ്ടാണ് കാൾ ടൈമ് ഒക്കെ ഞാൻ ദേഷ്യപ്പെടുന്നെ... 
 
ന്നിട്ടും എതിർത്തു ഒന്നും പറയാതെ.... പോട്ടേ സാരല്യ പറഞ്ഞ് വരാൻ നിന്നെ കൊണ്ട് മാത്രം പറ്റുള്ളൂ Zannu..... 
 
നിന്നെ വേദനിപ്പിക്കുന്നതിന്റെ ഇരട്ടി ന്നെ സ്നേഹിച്ചു തോൽപ്പിക്കുക ആണ് Zannu... ഇതിനൊക്കെ ഞാൻ എന്ത് ചെയ്യണം ഇന്ക് അറിയില്ല.. 
 
ഇന്ഷാ അല്ലാഹ്.. നിന്റെ നെക്സ്റ്റ് ബര്ത്ഡേ ന്റെ കൂടെ നീ ഉണ്ടാവണം ആഗ്രഹം ഉണ്ട്... പടച്ചോൻ വിധിച്ചിട്ട്‌ ഉണ്ടെങ്കിൽ എല്ലാം ആഗ്രഹം പോലെ സഫലമാവും.... അല്ലെങ്കിൽ സഫലം ആവുന്ന വരെ വെയിറ്റ് ചെയ്യും....
 
 
എന്റെ സന്തോഷങ്ങളിൽ എന്നോടൊപ്പം പങ്ക് ചേരാനും... എന്റെ സങ്കടങ്ങളിൽ ഇന്ക് സാന്ത്വനം ഏകാനും ചിരിക്കുമ്പോൾ കൂടെ ചിരിക്കാനും കരയുമ്പോൾ കൂടെ കരയാനും... എന്റെ നെഞ്ചിലേറ്റി ലാളിക്കാനും... ന്റെ *റൂഹ്*  പിരിയുന്ന നാൾ വരെ ന്റെ *റൂഹ്* ആയി ജീവിക്കാനും നീ വേണം പെണ്ണെ.... നീ ഇല്ലെങ്കിൽ പിന്നെ ന്റെ ജീവിതം വെറും സീറോ ആണ് Zannu,, I am madly love with uh 💞
 
നീ ഇല്ലാത്ത ലൈഫ് ചിന്തിക്കാൻ പോലും പറ്റുന്നില്ല zannu......
 
പോരില്ലേ ന്റെ കൂടെ ന്റെ *റൂഹ്* ആയി ജീവിക്കാൻ.....
 
ഓളെ കണ്ണിലേക്കു നോക്കി ചോദിച്ചതും ഓൾ എന്നിൽ നിന്നും കൈ വിടുവിപ്പിച്ചു..... ഓളെ മിഴികൾ നിറഞ്ഞു തുളുമ്പി...ഓൾ അവിടുന്ന്  കരഞ്ഞു കൊണ്ട് ഓടി പോയി.. 
 
*( തുടരും... )*
💙🖤റൂഹോട് ചേരും വരെ🖤💙 - 20

💙🖤റൂഹോട് ചേരും വരെ🖤💙 - 20

5
1961

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍🏻💓*   *(RoM@nt!C  Lov£ $toRy)*   *_Part_20_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   _____________________________________   എന്റെ സന്തോഷങ്ങളിൽ എന്നോടൊപ്പം പങ്ക് ചേരാനും... എന്റെ സങ്കടങ്ങളിൽ ഇന്ക് സാന്ത്വനം ഏകാനും ചിരിക്കുമ്പോൾ കൂടെ ചിരിക്കാനും കരയുമ്പോൾ കൂടെ കരയാനും... എന്റെ നെഞ്ചിലേറ്റി ലാളിക്കാനും... ന്റെ *റൂഹ്*  പിരിയുന്ന നാൾ വരെ ന്റെ *റൂഹ്* ആയി ജീവിക്കാനും നീ വേണം പെണ്ണെ.... നീ ഇല്ലെങ്കിൽ പിന്നെ ന്റെ ജീവിതം വെറും സീറോ ആണ് Zannu,, I am madly love with uh 💞