Aksharathalukal

❤️ നിലാവിന്റെ പ്രണയിനി ❤️ - 30

              
 
പാർട്ട് - 30
 
 
 
" എനിക്ക്  അറിയാം  സാർ. എന്നെ  കാണാതെ  മറഞ്ഞിരിക്കുന്നതിൽ  തക്കതായ  കാരണം  ഉണ്ടാകും. ഒരിക്കലും  എന്നെ  ചതിക്കണം  എന്ന്  സ്വപ്നത്തിൽ  പോലും  ചിന്തിച്ചിട്ടുണ്ടാവില്ല. ഞാൻ  കണ്ട്  പിടിക്കണം  എന്ന് ആണ് ആള് പറഞ്ഞത്.  എന്നെകൊണ്ട്  അതിന്  കഴിഞ്ഞില്ല. അതിന്  ആളെ കുറ്റം പറഞ്ഞിട്ട്  കാര്യം ഇല്ലല്ലോ. "
 
 
 
" താൻ ഇങ്ങനെ വിഷമിച്ചു  ഇരിക്കലെടോ. ഒന്ന്  കൂൾ ആയി ഇരിക്കെടോ. എന്നെ കണ്ട്  പഠിക്ക്... തന്നെ പോലെ കുരുത്തകെടിന്  കൈയും കാലും വച്ചയിനത്തെ  സഹിക്കേണ്ട കാര്യം  ഓർത്ത്  ഞാൻ ടെൻഷനടിക്കാതെ കൂൾ ആയി നടക്കുന്നത് കണ്ടോ." ( വരുൺ )
 
 
 
😡😡😡😡😡  ഇങ്ങേരെ ഞാൻ ഇന്ന് കൊല്ലും. 
 
 
✨✨✨✨✨✨✨✨✨✨✨
 
 
" അയ്യോടാ... എന്തൊരു  വളിച്ച കോമഡി.... ഹഹഹഹഹ.... മതിയോ  ചിരിച്ചത്???  നാളത്തെ  കാര്യം ഓർത്തു  വല്ലാത്ത ഒരു  അവസ്ഥയിലാണ്  ഞാൻ... അതിനിടയ്ക്ക്  എന്നെ  ഒരു  കൊലപാതകി  ആക്കരുത്... "
 
 
"😁😁😁 ഏറ്റില്ല  അല്ല്യോ??? "  (വരുൺ)
 
 
" ഇല്ല... ഏറ്റില്ല... ഈ  ചളി  പറയാൻ  ആണോ  എന്നെ  ഇവിടേയ്ക്ക്  കൊണ്ടു വന്നത്?? ആരെങ്കിലും  കണ്ടാൽ  അതോടെ  തീർന്നു..."
 
 
 
" അതുപിന്നെ,  താൻ  ഇന്നത്തെ  രാത്രി  എന്തായാലും  ഉറങ്ങില്ല... അത്  എനിക്ക്  നന്നായി  അറിയാം...  അതുകൊണ്ടാണ്  ഞാൻ  തന്നെ  കാണാൻ  വന്നത്... ഓരോന്ന്  ഓർത്തു വിഷമിക്കാതെ  നല്ലകുട്ടിയായി  ഉറങ്ങുമെന്ന്  വാക്ക് തന്നാൽ  ഞാൻ  തിരികെ  വീട്ടിൽ  ആകാം... " ( വരുൺ )
 
 
 
" ഞാൻ  ഉറങ്ങിക്കോളാം  സാർ "
 
 
"എടോ, ഈ  സാർ  വിളി  ഇത്തിരി  ബോറു  അല്ലേ? അതുകൊണ്ട്  താൻ  ഈ  സാറ് വിളിമാറ്റി  വേറെ  എന്തെങ്കിലും  വിളിക്ക്." (വരുൺ)
 
 
 
" വേറെ എന്ത് വിളിക്കാൻ ആണ്? 🤔 "
 
 
 
" വരുൺ എന്ന് വിളിച്ചാൽ മതി " ( വരുൺ )
 
 
 
" വരുണെന്നോ? മ്മ്... ശരി... അപ്പോ വരുണേ എന്നാൽ എന്നെ വീട്ടിൽ കൊണ്ട് വിട്.. അവിടെ  അച്ചുവും മീനുവും എഴുന്നേറ്റാൽ അതോടെ എല്ലാം തീരും. "
 
 
 
" ഇപ്പോൾ തന്നെ പോകണോ? കുറച്ചു കഴിഞ്ഞു പോകാം. " ( വരുൺ )
 
 
 
" അയ്യോടാ... അതൊന്നും  നടക്കില്ല.. ഇപ്പോൾ തന്നെ പോകണം. "
 
 
" എന്നാൽ ശരി.. തനിക്ക്  പോയേ പറ്റൂ  എന്നാണ് എങ്കിൽ നമുക്ക് പോകാം. വാ..." ( വരുൺ )
 
 
🍁🍁🍁🍁🍁🍁🍁🍁🍁
 
 
വീട്ടിൽ  തിരിച്ചു  എത്തി വേഗം  കിടന്ന്  ഉറങ്ങി...
 
 
രാത്രി വളരെ വൈകി ഉറങ്ങിയത് കാരണം   അമ്മ  വന്ന്  വിളിച്ചപ്പോൾ ആണ്  ഞങ്ങൾ എഴുന്നേറ്റത്. എഴുന്നേറ്റതും  വേഗം  ഫ്രഷായി. അപ്പോഴേയ്ക്കും   എന്നെ  റെഡിയാക്കാനുള്ള  ബ്യൂട്ടീഷൻ  വന്നിരുന്നു. പിന്നെ  അവരെന്നെ  റെഡിയാക്കി. സിംപിൾ മേക്കപ്പ്  ആയിരുന്നു. കല്ല്യാണവേഷത്തിൽ  എന്നെകണ്ടത്തോടെ  എന്റെ  മനസിന്  വല്ലാത്ത  ഒരു   അശ്വസ്ഥത. എങ്കിലും  മുഖത്ത്  സന്തോഷം  വരുത്താൻ  ഞാൻ പരമാവതി  ശ്രമിച്ചു. പിന്നെ  ഫോട്ടോ സെക്ഷൻ ആയിരുന്നു. ആർക്കും സംശയം ഇല്ലാതിരിക്കാൻ  വേണ്ടി എല്ലാ കാര്യങ്ങൾക്കും   സന്തോഷത്തോടെ നിന്നു കൊടുത്തു. മുഹൂർത്തം  അടുത്തപ്പോൾ  ഉണ്ണികണ്ണന്റെ  തിരുനടയിലേക്ക്  യാത്രയായി. അവിടെ വരുണും കൂട്ടരും എത്തിയിരുന്നു. വളരെ ലളിതമായ രീതിയിലാണ്  വരുണും ഒരുങ്ങിയിരിക്കുന്നത്.. 
 
 
മുഹൂർത്തം  അടുത്തപ്പോൾ  വരുൺ  എന്റെ  കഴുത്തിൽ  താലി  ചാർത്തി. എന്റെ  സീമന്ത രേഖയിൽ  സിന്ദൂരം ചാർത്തി. അച്ഛൻ  എന്റെ  കൈപിടിച്ചു  വരുണിനെ  ഏല്പിക്കുബോൾ  എന്റെ  ശരീരത്തിന്  ഒരു വിറയൽ അനുഭവപ്പെട്ടു. ഞാൻ പോലും ആഗ്രഹിക്കാതെ ഇപ്പോൾ ഞാനൊരു  ഭാര്യയാണ് എന്ന സത്യം എന്നെ വല്ലാതെ മുറിവേല്പിച്ചു. വേദന മറച്ചു വയ്ക്കാൻ ഹൃദയത്തിന് കഴിയുമെങ്കിലും  കണ്ണുകൾ അത് അത്ര സാധ്യമല്ല... നിറഞ്ഞൊഴുകിയ  മിഴികൾ  കണ്ടിട്ടാവണം   വരുൺ  എന്റെ  കൈകൾ  മുറുകെ പിടിച്ചു... ഒരിക്കലും  കൈവിടില്ല  എന്ന് പറയുംപോലെ. വരുണിനെ നോക്കുമ്പോൾ  ആ കണ്ണുകളിൽ  പതിവിലും കൂടുതൽ  തിളക്കമുള്ളതായി  തോന്നി... 
 
 
 
ബാക്കി ചടങ്ങുകളും  സദ്യയുമെല്ലാം  കഴിഞ്ഞു  വരുണിന്റെ  വീട്ടിലേക്ക്  പോകാനുള്ള  സമയമായി.  അച്ഛനെയും അമ്മയെയും ജിതിയെയും  വിട്ടു  മറ്റൊരു  കൂട്ടിലേക്ക്   ചേക്കേറാൻ  സമയം ആകുന്നു. അമ്മക്കിളിയുടെ ചിറകിൻ കീഴിൽ നിന്നും  അച്ഛന്റെ  നെഞ്ചിലെ  സ്നേഹച്ചൂടിൽ നിന്നും  ജിതിയുടെ  കുസൃതികളിൽ നിന്നും  എല്ലാം  മാറി  മറ്റൊരു  ലോകത്തേക്ക്  യാത്രയാകുന്നു...  ഓർക്കുംതോറും  സങ്കടം  സഹിക്കാൻ  സാധിക്കുന്നില്ല. എല്ലാവരെയും  ചേർത്തുപിടിച്ചു കുറച്ചു നേരം നിന്നു. മിഴികൾ  പെയ്തുകൊണ്ടേയിരുന്നു.  എറണാകുളത്തേക്കുള്ള  യാത്രയിൽ  മനസാക്കേ കലങ്ങിമറയുകയായിരുന്നു. 
 
 
( തുടരും )
 
 
°°°°°°°°°°°°°°°°°°°°°°°°°°°°°°°°
 
എത്രത്തോളം  നന്നായിട്ടുണ്ടെന്ന്  അറിയില്ല... എന്തോ ഈ  പാർട്ട്  എഴുതിയപ്പോൾ  വല്ലാതെ  ഇമോഷ്ണലായിപ്പോയി.. അതുകൊണ്ട്  കൂടുതൽ  ഒന്നും  എഴുതാൻ തോന്നുന്നില്ല...
ഇതുവരെയുള്ള  സപ്പോർട്ടിന്  നന്ദി.. തുടർന്നും  കൂടെയുണ്ടാകുമെന്ന്  പ്രതീഷിക്കുന്നു.
 
 
 

❤️ നിലാവിന്റെ പ്രണയിനി ❤️ -31

❤️ നിലാവിന്റെ പ്രണയിനി ❤️ -31

4.7
3175

              പാർട്ട് - 31     ബാക്കി ചടങ്ങുകളും  സദ്യയുമെല്ലാം  കഴിഞ്ഞു  വരുണിന്റെ  വീട്ടിലേക്ക്  പോകാനുള്ള  സമയമായി.  അച്ഛനെയും അമ്മയെയും ജിതിയെയും  വിട്ടു  മറ്റൊരു  കൂട്ടിലേക്ക്   ചേക്കേറാൻ  സമയം ആകുന്നു. അമ്മക്കിളിയുടെ ചിറകിൻ കീഴിൽ നിന്നും  അച്ഛന്റെ  നെഞ്ചിലെ  സ്നേഹച്ചൂടിൽ നിന്നും  ജിതിയുടെ  കുസൃതികളിൽ നിന്നും  എല്ലാം  മാറി  മറ്റൊരു  ലോകത്തേക്ക്  യാത്രയാകുന്നു...  ഓർക്കുംതോറും  സങ്കടം  സഹിക്കാൻ  സാധിക്കുന്നില്ല. എല്ലാവരെയും  ചേർത്തുപിടിച്ചു കുറച്ചു നേരം നിന്നു. മിഴികൾ  പെയ്തുകൊണ്ടേയിരുന്നു.