Aksharathalukal

❤️ നിലാവിന്റെ പ്രണയിനി ❤️ -31

       
 
 
 
പാർട്ട് - 31
 
 
ബാക്കി ചടങ്ങുകളും  സദ്യയുമെല്ലാം  കഴിഞ്ഞു  വരുണിന്റെ  വീട്ടിലേക്ക്  പോകാനുള്ള  സമയമായി.  അച്ഛനെയും അമ്മയെയും ജിതിയെയും  വിട്ടു  മറ്റൊരു  കൂട്ടിലേക്ക്   ചേക്കേറാൻ  സമയം ആകുന്നു. അമ്മക്കിളിയുടെ ചിറകിൻ കീഴിൽ നിന്നും  അച്ഛന്റെ  നെഞ്ചിലെ  സ്നേഹച്ചൂടിൽ നിന്നും  ജിതിയുടെ  കുസൃതികളിൽ നിന്നും  എല്ലാം  മാറി  മറ്റൊരു  ലോകത്തേക്ക്  യാത്രയാകുന്നു...  ഓർക്കുംതോറും  സങ്കടം  സഹിക്കാൻ  സാധിക്കുന്നില്ല. എല്ലാവരെയും  ചേർത്തുപിടിച്ചു കുറച്ചു നേരം നിന്നു. മിഴികൾ  പെയ്തുകൊണ്ടേയിരുന്നു.  എറണാകുളത്തേക്കുള്ള  യാത്രയിൽ  മനസാക്കേ കലങ്ങിമറയുകയായിരുന്നു.
 
 
 
✨✨✨✨✨✨✨✨✨✨
 
 
 
എറണാകുളത്ത്  വരുണിന്റെ  വീട്ടിൽ എത്തി. കണ്ടെംപ്രറി ഡിസൈൻ ആണ്   വീട്.  വീടിനു നല്ല  വലുപ്പവും  ഭംഗിയും  ഉണ്ടെങ്കിലും ഒരുപാട്  ആർഭാടങ്ങൾ  ഒന്നും  ഇല്ല.  മുറ്റം  നിറയെ  മനോഹരമായ  പൂന്തോട്ടത്താൽ  അലങ്കാരിച്ചിക്കുന്നു.. പൂന്തോട്ടത്തിന് നടുക്ക്  ഒരു കിളിക്കൂട്... പക്ഷെ എന്നെ ആകർഷിച്ചത് മറ്റൊന്നും  അല്ല... പൂന്തോട്ടത്തിന്റെ  അറ്റത്തായി  ഒരു  ഏറുമാടം. ഞാൻ  സ്വപ്നത്തിൽ  കണ്ടിട്ടുള്ളത്  പോലൊന്ന്. അതിലേക്ക്  തന്നെ  നോക്കി  നിന്നു.  വരുൺ വിളിച്ചപ്പോൾ ആണ്  ഞാൻ  യാഥാർത്ഥ്യത്തിലേക്ക്  വന്നത്...  
 
 
ആ  വീട്ടിലേക്ക്  വലതുകാൽ  വച്ചു  കയറിയപ്പോൾ  വല്ലാത്ത  ഒരു  സുരക്ഷിതത്വം അനുഭവപ്പെട്ടു... എത്തേണ്ടിടത്ത്  തന്നെയാണ്  എത്തിയത്  എന്ന്  ആരോ  പറയുംപോലെ... ആകേ വല്ലാത്ത ഒരു അവസ്ഥ... പക്ഷെ ഒരുപാട് പേരുടെ സന്തോഷത്തിനും  പ്രതീക്ഷയ്ക്കും  എല്ലാം  വിലങ്ങുതടിയായത് പോലെ. വരുണിനെ  ഭർത്താവായി  കാണാൻ എനിക്ക്  സാധിക്കില്ല. എന്നാൽ  എല്ലാവരുടെയും  സന്തോഷം  നിറഞ്ഞ മുഖം  ഓർക്കുമ്പോൾ,  ഞാൻ എല്ലാവരെയും  ചതിക്കുകയാണെന്ന  കുറ്റബോധം  എന്നെ  വേട്ടയാടുന്നു. 
 
 
വരുണിന്റെ  ചേട്ടന്റെ  വൈഫ്‌  എന്നെ  വരുണിന്റെ  റൂമിലേക്ക്  കൊണ്ടുപോയി. മുകളിൽ ആയിരുന്നു റൂം. റൂം  നല്ല ഭംഗിയിൽ  അലങ്കരിച്ചിരിക്കുന്നു... അത് കണ്ടത്തോടെ  എന്റെ  ഉള്ള  സമാധാനവും  പോയികിട്ടി... ഞാൻ  ഏട്ടത്തിയെ  നോക്കി. ആളെന്നെ  നോക്കി  ആക്കിയ ഒരു  ചിരി ചിരിച്ചു. അതോടെ എന്റെ നെഞ്ചിടിപ്പ്  കൂടി... ഈശ്വരാ പ്രതീക്ഷകൾ എല്ലാം കൈവിട്ട് പോകുമോ? 
 
 
 
വൈകിയിട്ട്   റിസപ്ഷൻ  ഉള്ളതിനാൽ  എന്നെ  റെഡിയാക്കാൻ  ആളെത്തി. ഡാർക്ക് ബ്ലൂ കളർ  ഗൗൺ 👗 ആയിരുന്നു ഞാൻ. അത് മാച്ച് ആയ ഓർണമെന്റസും. വരുൺ അതെ കളർ സ്യൂട്ട് ആയിരുന്നു.  ഓഫിസിലെ  എല്ലാവരും  ഉണ്ടായിരുന്നു. ഗേൾസ് എല്ലാം എന്നെ വല്ലാത്ത  ഒരു  നോട്ടം... ഞാൻ നിഷ്കളങ്കമായി  ചിരിച്ചു കൊടുത്തു...  അവർക്ക്  അറിയില്ലല്ലോ എന്റെ  അവസ്ഥ.
 
 
 
എല്ലാം  കഴിഞ്ഞപ്പോൾ  നേരം  ഒരുപാട്  വൈകി... അതുകൊണ്ട്  തന്നെ  2 ദിവസം കഴിഞ്ഞെ എന്റെ വീട്ടിലേക്ക് പോകൂ... റൂമിലേക്ക്  ചെല്ലാൻ  പേടിയുണ്ടെങ്കിലും വേറെ നിവൃത്തി ഇല്ലാത്തത് കാരണം ഞാൻ റൂമിലേക്ക് കയറി ചെന്നു. വരുൺ ഡ്രെസ്സ് എല്ലാം മാറി ബാഗ് 💼 പാക്ക് ചെയ്യുന്നു. ഇതെന്താ സംഭവം എന്ന്  വണ്ടർ അടിച്ചു നിന്നപോഴാണ്  ആളെന്നോട്  ബാഗ് പാക്ക് ചെയ്യാൻ പറഞ്ഞു. 2 ദിവസത്തേക്കുള്ള ഡ്രെസ്സ് എടുക്കണം പോലും. എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ പറയുകയാ..
 
 
" നീ താഴെ  എന്റെ ഫ്രണ്ട്സിനെ കണ്ടതല്ലേ.. അവന്മാർ നമുക്ക് എന്തോ നല്ല പണി പ്ലാൻ ചെയ്തിട്ടുണ്ട്. അതുകൊണ്ട് നമുക്ക് ഇവിടെ നിന്ന് മുങ്ങാം " ( വരുൺ )
 
 
" എവിടേക്ക്  ആണ്  പോകുന്നത് ? "
 
 
" താൻ  വേഗം  റെഡിയാകൂ... എന്തായാലും  കൊല്ലാൻ  കൊണ്ടു പോകുന്നത് അല്ല. ഈ  അന്തരീക്ഷത്തിൽ നിന്നും  മാറി  നിൽക്കുന്നതാണ്  തനിക്കും  നല്ലത്..." ( വരുൺ )
 
 
 
ഞങ്ങൾ  റെഡിയായി. ബാൽകണിയിലൂടെ  ഇറങ്ങി  വീടിനു  ബാക്ക് സൈഡിലേക്ക് ചെല്ലുമ്പോൾ അവിടെ  ബുള്ളെറ്റ്  റെഡി ആയിരുന്നു. ഞങ്ങൾ  ബുള്ളെറ്റ്  തള്ളി  വീടിനു വെളിയിലെത്തി  വണ്ടിയെടുത്ത്  സ്ഥലം  വിട്ട്. വണ്ടി  നേരെ  ചെന്ന്  നിന്നത്  പുഴതീരത്ത് ആണ്. അവിടെ  ഒരു  ഹൗസ് ബോട്ട്  വെയിറ്റ്  ചെയ്യുന്നുണ്ടായിരുന്നു.
 
 
 
( തുടരും )
 
 
°°°°°°°°°°°°°°°°°°°°°°°°°°°°°
 
രണ്ടുവരി  എനിക്കായി  എഴുതി കൂടെ...  കമന്റ്സ് ഇല്ലാത്തത്  കൊണ്ട്  എഴുതാൻ  മടിയാവുന്നു...
 
 
 
 
 
 
 
 

❤️ നിലാവിന്റെ പ്രണയിനി ❤️- 32

❤️ നിലാവിന്റെ പ്രണയിനി ❤️- 32

4.9
2936

      പാർട്ട് - 32       " താൻ  വേഗം  റെഡിയാകൂ... എന്തായാലും  കൊല്ലാൻ  കൊണ്ടു പോകുന്നത് അല്ല. ഈ  അന്തരീക്ഷത്തിൽ നിന്നും  മാറി  നിൽക്കുന്നതാണ്  തനിക്കും  നല്ലത്..." ( വരുൺ )       ഞങ്ങൾ  റെഡിയായി. ബാൽകണിയിലൂടെ  ഇറങ്ങി  വീടിനു  ബാക്ക് സൈഡിലേക്ക് ചെല്ലുമ്പോൾ അവിടെ  ബുള്ളെറ്റ്  റെഡി ആയിരുന്നു. ഞങ്ങൾ  ബുള്ളെറ്റ്  തള്ളി  വീടിനു വെളിയിലെത്തി  വണ്ടിയെടുത്ത്  സ്ഥലം  വിട്ട്. വണ്ടി  നേരെ  ചെന്ന്  നിന്നത്  പുഴതീരത്ത് ആണ്. അവിടെ  ഒരു  ഹൗസ് ബോട്ട്  വെയിറ്റ്  ചെയ്യുന്നുണ്ടായിരുന്നു.       ✨✨✨✨✨✨✨✨✨✨✨