നിരഞ്ജൻറെ സ്വന്തം പാറു Chapter 49
അതുകേട്ട് നിരഞ്ജനെ അതിശയത്തോടെ നോക്കിക്കൊണ്ട് ഭരതൻ കോൾ അറ്റൻഡ് ചെയ്തു.
“എന്താടാ നിൻറെ മുഖം ഇങ്ങനെ?”
ഗിരി ആണ് ചോദിച്ചത്.
ഭരതൻ പറഞ്ഞത് കേട്ട് നീകേതും ഹരിയും ഗിരിയും നിരഞ്ജനെ ഒരത്ഭുത ജീവിയെപ്പോലെ നോക്കി. ഭരതൻ പറഞ്ഞത് അവർ ഒന്നുകൂടി rewind ചെയ്യും പോലെ ഓർക്കാൻ ശ്രമിച്ചു.
“She is a gem.”
നിരഞ്ജൻ മായയെ കുറിച്ച് പറഞ്ഞ വാക്കുകൾ.
നിരഞ്ജനിൽ നിന്നും ഇങ്ങനെയൊന്ന് വളരെ റെയർ ആയി മാത്രമേ കേൾക്കാറുള്ളൂ.
എന്നാൽ നിരഞ്ജൻറെ അടുത്ത ചോദ്യമാണ് അവരെ കൂടുതൽ അത്ഭുതപ്പെടുത്തിയത്?
“നിങ്ങൾ എല്ലാവരും എന്തിനാണ് അവളെ സിസ്റ്റർ ആയി പ്രഖ്യാപിച്ചത്? ഞാനിത് ഭരതനോട് ചോദിച്ചതാണ്.”
അവൻ ചോദിക്കുന്നത് കേട്ട ഹരിയും ഗിരിയും മുഖത്തോടു മുഖം നോക്കി പിന്നെ പറഞ്ഞു.
“അറിയില്ല, പക്ഷേ അവളെ അങ്ങനെ കാണാനാണ് ഞങ്ങൾക്ക് തോന്നുന്നത്.”
അത് കേട്ട് നിരഞ്ജൻ പറഞ്ഞു.
“ഭരതനും ഇതു തന്നെയാണ് പറഞ്ഞത്. ഞാൻ നേരത്തെ പറഞ്ഞ പോലെ അവളുടെ brothers നെ തട്ടി വഴി നടക്കാൻ പറ്റാത്ത അവസ്ഥയായി ഇരിക്കുന്നു ഇപ്പോൾ.”
അതു കേട്ട് എല്ലാവരും ചിരിച്ചു.
നടന്നതെല്ലാം നിരഞ്ജൻ വിശദമായിത്തന്നെ എല്ലാവരോടും പറഞ്ഞു.
അവളുടെ നിസ്സഹായവസ്ഥ അവർക്കും സങ്കടമുള്ളതായിരുന്നു. എന്നാൽ Contract ഫെയർ ആയി ചെയ്തതിന് നിരഞ്ജനെ അവർ പ്രശംസിക്കാനും മറന്നില്ല.
അവർക്കറിയാം നിരഞ്ജനും മായയുടെ കാര്യത്തിൽ കൺസേൺ ആണെന്ന്. അവർ പിന്നെയും എന്തൊക്കെയോ സംസാരിച്ചു.
Parvarna യെ കുറിച്ച് ഒന്നും ആർക്കും അറിയാൻ പറ്റാത്തത് അവർക്കെല്ലാം മുഖത്ത് അടി കിട്ടിയ പോലെയായിരുന്നു.
ഇത്ര വലിയ മാഫിയ King ഒക്കെ ആയിട്ടും ഒരു സാധാരണ പെൺകുട്ടിയെ കണ്ടു പിടിക്കാൻ പറ്റാത്തത് എന്തൊക്കെ പറഞ്ഞാലും നാണക്കേട് തന്നെയാണ്.
പക്ഷേ Parvarna യെ സാധാരണ പെൺകുട്ടി എന്ന് പറയാൻ പറ്റില്ലല്ലോ...
അങ്ങനെ ഓർത്ത് അവർ എല്ലാവരും സമാധാനിച്ചു.
പിന്നെ സൺഡേയിലെ ഫങ്ക്ഷനെ പറ്റി ആയി സംസാരം.
അച്ഛച്ഛൻ പറഞ്ഞത് നിരഞ്ജൻ ഹരിയോടും ഗിരിയോടും ഭരതനോടും ആയി പറഞ്ഞു.
സൺഡേയിലെ ഫംഗ്ഷനിൽ വരുന്ന ആരെയെങ്കിലും ഇഷ്ടപ്പെട്ടാൽ അച്ഛച്ഛന് സമ്മത കുറവൊന്നും ഇല്ലെന്ന് മുൻകൂട്ടി പറഞ്ഞതും അവരെ അറിയിച്ചു.
അതുകേട്ട് മൂന്നു പേരും ഒരുമിച്ചു പറഞ്ഞു.
“മായയുടെ വിവാഹ ശേഷം മാത്രം ഞങ്ങൾ ഇനി ഇതിനെ പറ്റി ആലോചിക്കുകയുള്ളൂ. അല്ലെങ്കിലും പ്രായമായ അനിയത്തിമാർ നിൽക്കുമ്പോൾ ആങ്ങളമാർ ഒരിക്കലും ആദ്യം കല്യാണം കഴിക്കുന്നത് നാട്ടുനടപ്പ് അല്ല.”
നിരഞ്ജനും നികേതും അവരുടെ മറുപടി കേട്ട് മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചു.
എന്നാൽ ഈ സമയം മായ വീട്ടിൽ അച്ഛനോടും അമ്മയോടും അന്നുണ്ടായത് എല്ലാം വിശദീകരിക്കുന്ന തിരക്കിലായിരുന്നു.
വാസുദേവൻ എല്ലാം കേട്ടശേഷം പറഞ്ഞു.
“കോൺട്രാക്ട് ഉണ്ടാക്കിയത് നന്നായി മോളെ.”
എന്നാൽ വാസുദേവനെ വെച്ച് ബ്ലാക്ക് മെയിൽ ചെയ്യതാണ് താൻ ഇതിന് സമ്മതിച്ചത് എന്ന് മാത്രം മായ മറച്ചു വെച്ചു. വേറെ ഒന്നും കൊണ്ടല്ല, അവരെ വിഷമിപ്പിക്കേണ്ട, പേടിപ്പിക്കേണ്ട എന്ന് കരുതി മാത്രമാണ്. അതു പോലെ നിരഞ്ജൻറെ ബ്ലാക്ക് മെയിൽ പ്രവർത്തി പറഞ്ഞാൽ അവർ പാനിക് ആകും എന്ന് അവൾക്കറിയാം.
സൺഡേ Maya തനിച്ചു പോകുന്നതാണ് നല്ലത് എന്നാണ് വാസുദേവൻ പറഞ്ഞത്.
“മോളുടെ സുരക്ഷാ അവർ ഏറ്റെടുത്ത സ്ഥിതിക്ക് കൊച്ചുങ്ങളെ അവരുടെ കണ്ണിൽ പെടാതെ നോക്കേണ്ടത് നമ്മുടെ ആവശ്യമാണ്. മക്കളെ ലളിതയോടൊപ്പം തനിച്ചാക്കി നിർത്തുന്നതിലും നല്ലത് താനും ഇവർക്കൊപ്പം ഉണ്ടാകുന്നതാണ്.”
അച്ഛൻ പറയുന്നത് ശരിയാണെന്ന് മായയ്ക്കും തോന്നി.
ഞങ്ങൾ രണ്ടുപേരും ഇല്ലാത്ത സമയത്ത് സൂര്യൻ എങ്ങാനും വീട്ടിൽ വന്നാൽ അമ്മയ്ക്കൊപ്പം അച്ഛനും വേണം എന്ന് അവൾ മനസ്സിലാക്കി.
കുറച്ച് നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല.
അടുത്ത ദിവസം മായ ഓഫീസിലെത്തി വർക്ക് തുടങ്ങി.
നിരഞ്ജൻ എത്തിയിരുന്നില്ല. ഭരതൻ എപ്പോൾ വരുമെന്ന് Stella ഓട് അന്വേഷിച്ചപ്പോൾ രണ്ടാളും ഒരുമിച്ചാണ് വരുന്നത്. കുറച്ച് ലേറ്റ് ആകും എന്ന് പറഞ്ഞു.
എന്നാൽ മായയ്ക്ക് വല്ലാതെ തല വേദനിയ്ക്കുന്നുണ്ടായിരുന്നു.
അതുകൊണ്ട് തന്നെ അവൾ കഫ്റ്റീരിയായിൽ ചെന്ന് ഒരു കോഫി കഴിക്കാമെന്ന് കരുതി പുറത്തേക്കിറങ്ങാൻ കാബിൻ door തുറന്നതും നിരഞ്ജൻ അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.
എന്നാൽ പെട്ടെന്ന് ആയതു കൊണ്ട് പുറകിലോട്ട് വീഴാൻ പോയപ്പോൾ അവളുടെ കയ്യിൽ പിടിച്ചു തനിക്ക് അടുത്തേക്ക് വലിച്ച് ഒരു കണക്കിന് അവളെ ബാലൻസ് ചെയ്ത് നിരഞ്ജൻ നിർത്തി.
രണ്ടു കാലിലും ബാലൻസ് ചെയ്തു മായ ഒരുവിധം നിന്ന ശേഷം നിരഞ്ജനെ നോക്കി സോറി പറഞ്ഞു.
അതിനു ശേഷമാണ് നിരഞ്ജനു പുറകിൽ ഒരാൾ കൂടി ഉള്ളത് അവൾ ശ്രദ്ധിച്ചത്.
നിരഞ്ജൻ ഒന്നും പറയാതെ അകത്തേക്ക് നടന്നു.
നിരഞ്ജന് ഗസ്റ്റ് ഉള്ളതു കൊണ്ട് മായാ ക്യാബിന് പുറത്തേക്ക് പോകും എന്ന് അവന് അറിയാമായിരുന്നു. അതു കൊണ്ടു തന്നെ പുറത്തു പോകാൻ നിന്ന മായയെ അവൻ അവർക്ക് അടുത്തേക്ക് വിളിച്ചു.
“Maya Come here.”
അവൻറെ വിളി കേട്ട് അവൾ അവനടുത്തേക്ക് ചെന്നു.
അവൻ കൂടെ വന്ന ആളോട് ഒരു ഫയൽ ചോദിച്ചു.
അയാൾ ഒരു ഫയൽ അവളുടെ നേരെ നീട്ടി.
അവൾ നിരഞ്ജനെ നോക്കിയപ്പോൾ നിരഞ്ജൻ കണ്ണുകൊണ്ട് ഫയൽ വാങ്ങി കൊള്ളാൻ പറഞ്ഞു.
അവൾ അത് വാങ്ങുന്ന സമയത്ത് നിരഞ്ജൻ പറഞ്ഞു.
“Maya, read it carefully and sign. He is our lawyer for this contract.”
നിരഞ്ജൻ പറയുന്നതു കേട്ട് മായ ആ ഫയലും കൊണ്ട് തൻറെ സീറ്റിൽ ചെന്നിരുന്നു.
ഓരോന്നായി സമയമെടുത്തു തന്നെ വായിച്ച ശേഷം മായ നിരഞ്ജന് അടുത്തു വന്നപ്പോഴാണ് തന്നെ നോക്കിയിരിക്കുന്ന മൂന്നു പേരെ അവൾ കണ്ടത്.
നിരഞ്ജനും ലോയർക്കും ഒപ്പം തന്നെ ഭരതനും ഉണ്ടായിരുന്നു.
ഭരതൻ അവളെ പുഞ്ചിരിയോടെ നോക്കി.
അതേ സമയം തന്നെ നിരഞ്ജൻ ചോദിച്ചു.
“Can we sign now Maya?”
അവൾ അതേ എന്ന് തലയാട്ടി. അതുകണ്ട് നിരഞ്ജൻ ആ document വാങ്ങി ഒന്ന് ഓടിച്ചു നോക്കി. പിന്നെ അവൻറെ പേരിനടിയിൽ സൈൻ ചെയ്തു.
അതിനുശേഷം ആ പെൻ അവൻ മായയ്ക്ക് നേരെ നീട്ടി.
കുനിഞ്ഞ മുഖത്തോടെ അവൾ അതിൽ സൈൻ ചെയ്തു.
അവളുടെ മുൻപിൽ വാസുദേവൻറെയും ലളിതയുടെയും മുഖമായിരുന്നു. അവരുടെ ജീവന് വേണ്ടിയാണ് മായ നിരഞ്ജനു മുന്നിൽ ഒരിക്കൽ കൂടി തല കുനിക്കുന്നതു തന്നെ.
അതിനു ശേഷം വിറ്റ്നസിൻറെ സ്ഥലത്ത് ഭരതനും സൈൻ ചെയ്തു.
ലോയർ അവിടെ തന്നെ ഇരുന്ന് ആ documents എല്ലാം തന്നെ നോട്ട് റൈസ് ചെയ്ത ശേഷം, അയാൾ കൊണ്ടു വന്ന ഒരു രജിസ്റ്റർ എടുത്ത് അതിൽ details ഒക്കെ എഴുതി രണ്ടുപേരുടെയും thump impression ഉം signature ഉം എടുത്തു.
എല്ലാം കഴിഞ്ഞ ശേഷം നിരഞ്ജൻ മായയോട് പറഞ്ഞു.
“Keep these documents with you only. We made this for your safety. നിൻറെ കയ്യിൽ തന്നെ സൂക്ഷിച്ചോളൂ.”
അതിനുശേഷം നിരഞ്ജൻ ലോയർക്ക് നേരെ തിരിഞ്ഞു കൊണ്ട് shack hand നൽകി അയാളെ പറഞ്ഞയച്ചു.
പിന്നെ ഭരതനും മായയും നിരഞ്ജനും ക്യാമ്പിൽ തനിച്ചായപ്പോൾ ഭരതൻ കള്ളച്ചിരിയോടെ ചോദിച്ചു.
“ഇപ്പോൾ എന്താണ് ഇവിടെ നടന്നത്? നിങ്ങൾ ഒഫീഷ്യലി ഇപ്പോൾ ആരാണ്? “
അവൻ തന്നെ ആലോചനയിൽ മുഴുകി നിൽക്കുന്നത് കണ്ടു നിരഞ്ജൻ അല്പം ദേഷ്യത്തോടെ പറഞ്ഞു.
“നീ നിൻറെ ക്യാബിനിൽ ചെന്നിരുന്ന് ആലോചിക്കു. എനിക്ക് വേറെ പണിയുണ്ട്.”
അതിനു ശേഷം അവൻ ഇൻറർ കോമിൽ കൂടി Stella യോട് coffee കൊണ്ടു വരാൻ പറഞ്ഞു.
കോൾ കട്ട് ചെയ്യുന്നതിനു മുൻപ് അവൻ ഭരതനോട് ചോദിച്ചു.
“നിനക്ക് coffee വേണോ?”
അതുകേട്ട് ഭരതൻ പറഞ്ഞു.
“എന്നാൽ ഒന്ന് എനിക്കും പറ.”
അതിനു ശേഷം നിരഞ്ജൻ മായയെ നോക്കി. അവൾ പറഞ്ഞു.
“ഞാൻ താഴെ പോയി കുടിച്ചോളാം.”
നിരഞ്ജൻ മറുപടിയൊന്നും പറഞ്ഞില്ല.
Stella യോട് മൂന്നു coffee കൊണ്ടു വരാൻ പറഞ്ഞ ശേഷം കട്ട് ചെയ്തു.
അത് കണ്ടപ്പോൾ മായക്ക് വല്ലാതെ ദേഷ്യം വന്നു. അവൾ ഒന്നും പറയാതെ തന്നെ chair ലേക്ക് നടന്നു.
അതുകൊണ്ട് നിരഞ്ജനും ഭരതനും ചിരിച്ചു പോയി.
അല്പസമയത്തിനു ശേഷം കോഫി വന്നു.
ഭരതൻ മായയെ വിളിച്ചു.
ആ സമയം നിരഞ്ജൻ പറഞ്ഞു.
“While you are coming her bring your laptop too.”
ലാപ്ടോപ്പുമായി ഭരതന് അടുത്തുള്ള ചെയറിൽ വന്നിരുന്നു. കോഫി കുടിച്ചു കൊണ്ടിരിക്കുമ്പോൾ നിരഞ്ജൻ ചോദിച്ചു.
“Where are we now? Do you think I need to know anything special other than routine?”
അതിന് മറുപടി ആയി മായ പറഞ്ഞു.
“Yes, you must concentrate on all outstation meetings, other than that everything goes smoothly. If you both are ready to start from now on, my estimation is by end of three weeks we will be on track. Let me know if you both are ready to travel, I will talk to Stella and chart your itinerary now only.”
അവൾ അതും പറഞ്ഞ് രണ്ടു പേരെയും മാറി മാറി നോക്കി.
“നമ്മൾ രണ്ടല്ല മൂന്നു പേരാണുള്ളത്.”
നിരഞ്ജൻ പറഞ്ഞു.
അതുകേട്ട് മായ പുതിയ ആൾ ആരാണെന്നറിയാതെ നിരഞ്ജനെയും ഭരതനെയും നോക്കി.
പിന്നെ സാവധാനം പറഞ്ഞു.
“I am sorry, I didn't know someone joined our team. That's great news. Moreover, I am a handful when you both are not in town.”
അവൾ പറയുന്നത് കേട്ട് ഭരതൻ ചിരി അടക്കി പിടിച്ച് നിന്നു.
എന്നാൽ നിരഞ്ജൻ പറഞ്ഞു.
“മായ, നീ അറിയാതെ ഞാൻ ആരെയെങ്കിലും പുതിയതായി appointment ചെയ്യും എന്ന് നിനക്ക് തോന്നുന്നുണ്ടോ?”
മായ അതിന് പെട്ടെന്ന് തന്നെ മറുപടി നൽകി.
“Absolutely Yes... ഞാൻ പോലും അറിയാതെ എനിക്ക് പ്രമോഷൻ തന്ന ആളല്ലേ നിങ്ങൾ. നിങ്ങളിൽ നിന്ന് ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാം.”
എന്നാൽ ഭരതൻ ഒന്നും പറയാതെ രണ്ടുപേരുടെയും സംസാരം എൻജോയ് ചെയ്യുകയായിരുന്നു.
മായയെ ഒന്ന് കടുപ്പിച്ച് നോക്കിയ ശേഷം നിരഞ്ജൻ പറഞ്ഞു.
“I am glad that you know me well. But now I am talking about you. You are the third person I was mentioning about. Not a new person.”
നിരഞ്ജൻ പറഞ്ഞതു കേട്ട് മായ ദേഷ്യത്തോടെ പറഞ്ഞു.
“This is not fair. നിങ്ങൾ രണ്ടു പേരും ഓഫീസിൽ ഇല്ലാത്തപ്പോൾ ഞാനിതെല്ലാം ചെയ്തത് വർക്ക് ചെയ്യുന്ന സ്ഥാപനത്തോട് ഉള്ള എൻറെ റെസ്പെക്ട് കൊണ്ട് മാത്രമാണ്. എന്നാൽ നിങ്ങൾ തിരിച്ചു വന്ന സ്ഥിതിക്ക് ഞാൻ...”
“Maya don't be spoil spot always. One day trips തനിക്ക് സാധിക്കും എന്നാണ് എനിക്ക് തോന്നുന്നത്. അതും അത്യാവശ്യത്തിനു മാത്രം. I think Maharashtra, you can cover easily.”
നിരഞ്ജൻ പറഞ്ഞു നിർത്തി. പിന്നെ ഭരതനെ ഒന്ന് നോക്കിയ ശേഷം വീണ്ടും തുടർന്നു.
“Actually, our growth is as expected or maybe a bit more than that now. Not only that our company's share value is increasing drastically in the international market.”
“I am aware of it Niranjan.”
മായ പറഞ്ഞു.
അതുകേട്ട് പെട്ടെന്ന് തന്നെ ഭരതൻ ചോദിച്ചു.
“How do you know that?”
അതിന് മറുപടി നൽകിയത് നിരഞ്ജൻ ആയിരുന്നു.
“It's basic business knowledge Bharatan.”
അതു കേട്ട് അവൻ രണ്ടുപേരെയും നോക്കി മെല്ലെ തലയാട്ടി.
“ഈ ബിസിനസിൻറെ പ്രോഫിറ്റ് മൂന്നായി ഷെയർ ചെയ്യുന്നതിൽ ഭരതന് എന്തെങ്കിലും എതിർപ്പുണ്ടോ?”
പെട്ടെന്നാണ് നിരഞ്ജൻ ഭരതനോട് അങ്ങനെ ചോദിച്ചത്.
“ഒരിക്കലുമില്ല.”
ഭരതൻ പുഞ്ചിരിയോടെ സമ്മതം അറിയിച്ചു.
എന്നാൽ മായാ വേഗം തന്നെ നിരഞ്ജനെ നോക്കി ചോദിച്ചു.
“നിങ്ങൾ മൂന്നാമത്തെ പാർട്ണർ ആയി എന്നെ ആണോ aim ചെയ്യുന്നത്?”
“Of course, yes Maya.”
ഭരതൻ പറഞ്ഞു…
“No Bharatan, I am not interested.”
Maya പറഞ്ഞു.
“What? നിനക്കെന്താണ് വട്ടുണ്ടോ മായ. നീയെന്തറിഞ്ഞിട്ടാണ് പറയുന്നത്?”
എന്നാൽ ഈ സമയം മുഴുവനും നിരഞ്ജൻ മായയെ ശ്രദ്ധിക്കുകയായിരുന്നു.
“ഇതിൻറെ പ്രോഫിറ്റ് എത്രയാണെന്ന് നിനക്ക് വല്ല ഊഹവും ഉണ്ടോ?”
ഭരതൻ പിന്നെയും ചോദിച്ചു.
“Yes, that's the reason I said No. ബിസിനസ്സിൽ പ്രോഫിറ്റ് കൂടുതൽ ആകുമ്പോൾ റെസ്പോണ്സിബിലിറ്റിയും അതു പോലെ കൂടുതലാകും. അത് ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ ഏട്ടന്. അത്രയും റെസ്പോണ്സിബിലിറ്റി ഏറ്റെടുക്കാൻ എനിക്ക് ഇപ്പോൾ പ്രാപ്തി ഇല്ല എന്ന് എനിക്ക് നന്നായി തന്നെ അറിയാം.”
അത് കേട്ട് നിരഞ്ജൻ ചിരിച്ചു.
ഭരതൻ അതിശയത്തോടെ നിരഞ്ജനെ നോക്കി.
നിരഞ്ജൻ കണ്ണുകൊണ്ട് ഈ സംഭാഷണം ഇവിടെ നിർത്താൻ ഭരതനോട് പറഞ്ഞു.