Aksharathalukal

പേഡ്രോ പരാമോ

“ ആ പുസ്തകം പെഡ്രോ പരാമോ ആയിരുന്നു.ആ രാത്രി രണ്ടു പ്രാവശ്യം വായിച്ചു തീരുന്നതുവരെ എനിക്കുറങ്ങാൻ കഴിഞ്ഞില്ല. പുസ്തകം മുഴുവനുംതന്നെ ഒരു തെറ്റും വരുത്താതെ തുടക്കം മുതൽ ഒടുക്കം വരെ  ഓർമയിൽ നിന്നും ഉദ്ധരിക്കൻ എനിക്ക് കഴിയുമായിരുന്നു.” മെക്സിക്കൻ എഴുത്തുകാരനായ ഹുവാൻ റുൾഫോയുടെ പെഡ്രോ പരാമോ യെ ക്കുറിച്ച് വിഖ്യാത എഴുത്തുകാരനായ നമ്മുടെ പ്രിയപ്പെട്ട ഗാബോയുടെ (മർകേസ്)വരികളാണിത്.ലോകസഹിത്യത്തെ അത്ഭുതപ്പെടുത്തിയ ഏറെ ചർച്ചചെയ്യപ്പെടുന്ന ഹുവാൻ റൂൾഫോയുടെ പെഡ്രോ പരാമോ എന്ന കൃതി എഴുതിക്കഴിയാൻ ഇരുപത് വർഷമെടുത്തു എന്നാണ്.1955ലാണ് ഈ കൃതി പ്രസിദ്ധീകരിക്കുന്നത്.മാർകേസിന് അദ്ദേഹത്തിന്റെ magical realism ത്തിനുള്ള ഇന്ധനം ലഭിച്ചത് പെഡ്രോ പരാമോവിൽ നിന്നാണെന്ന് അദ്ദേഹം പറയുന്നുണ്ട്. പ്രേസിയാതെ എന്ന കഥാപാത്രം തന്റെ അച്ഛനെ തേടി കൊമാല എന്ന നഗരത്തിലേക്ക് പോവുന്നതായാണ് നോവൽ ആരംഭിക്കുന്നത്.അമ്മ പറഞ്ഞതിന് പ്രകാരമായിരുന്നു അത്.എന്നാൽ അമ്മ പറഞ്ഞതുപോലെയുള്ള പച്ചപ്പൊന്നും അവൻ അവിടെ കണ്ടില്ല. തൊലിയുരിക്കുംന്ന ചൂടും മാത്രം തികച്ചുംഉണങ്ങി വരണ്ട പ്രദേശം.അയാൾ അവിടെ വെച്ചു ആദ്യമായി കണ്ടുമുട്ടുന്നയാൾ കൊമാലയെ വിശേഷിപ്പിക്കുന്നത് നരകമെന്നാണ്.അവൻ  എത്തുയതും അവിടെ ആരെയും കണ്ടെത്തുന്നില്ല ഒഴിഞ്ഞുകിടക്കുന്ന വീടുകളും വീഥികളും. പൊടുന്നനെ മുപിൽ പ്രത്യക്ഷമായി അപ്രത്യക്ഷംകുന്ന ഒരു സ്ത്രീ.വീടിന്റെ വിടവുകളിൽ നിന്നും മരിച്ചവരുടെ കുശുകുശുപ്പ് അല്ല അവിടെ എല്ലാവരും മരിച്ചവരാണ്.അതാണ് കൊമാല മരിച്ചവരുടെ നഗരം.പതുക്കെ പതുക്കെ പ്രെസിയാതെ ഇല്ലാതാവുന്നത് നാം അറിയുന്നു.അല്ല നാം ഇല്ലാതാവുന്നു.നമ്മെ തികച്ചും ഒരു അഭൗമിക ലോകത്തേക്ക് കൂട്ടികൊണ്ടുപോകുന്നു.നാം കൊമാലയിലെ ഒരു ജീവനുള്ള ജഢമായി മാറുന്നു.പിന്നീട് അതിൽ നിന്നും പുറത്തു കടക്കാൻ നമുക്ക് കഴിയുന്നില്ല.അവന്റെ അച്ഛനാണ് കൊമാലയിലെ എന്നോ മരണപ്പെട്ട ഏകാധിപതിയായ പെഡ്രോ പരാമോ.ഈ പുസ്തകം ഒരു വയനായിലൊന്നും പടിക്കിട്ടുന്നതല്ല.കാലഗാണനക്കൊന്നും ഇതിൽ പ്രാധാന്യമില്ല.സമയത്തെ തിരിച്ചും മറച്ചും ഇട്ട് കറക്കുന്നു. രണ്ടു തവണ എങ്കിലും വായിച്ചിരിക്കണം പിന്നീട് നിങ്ങൾക്ക് കൊമാലയിലെ നിന്നും പുറത്തുകടക്കാൻ സാധ്യമല്ല; അത് റോൾഫോയ്ക്ക് പോലും. അദ്ദേഹത്തോട് ഒരു കൂടകാഴ്ചയിൽ വെച്ച്  അവിടെയുള്ള  എഴുത്തുകാർകൂടിയപ്പോൾ ഹുവാൻ റൂൾഫോ മാത്രം ജലകത്തിനാടുത്ത് ഒറ്റക്ക് ചിന്തമാഗ്നായി നിൽക്കുന്നത് കണ്ടപ്പോൾ ഒരു സുഹൃത്ത് ചോദിച്ചു.
 
“സെന്യർ റോൾഫോ...താങ്കൾ എന്താണ് ഒന്നും സംസാരിക്കാത്തത്.”
 
മുഖത്തു ഭാവഭേദമൊന്നും കൂടാതെ ഹുവാൻ റൂൾഫോ പറഞ്ഞു.
 
“നിങ്ങൾക്കറിയില്ല അവിടെ ഇപ്പോഴും കുതിരകളുടെ ശവങ്ങൾ കുഴിച്ചുമൂടുകയാണ്.”
 
“എവിടെ”
 
സുഹൃത്ത് അമ്പരപ്പോടെ ചോദിച്ചു. റൂൾഫോ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
 
“അവിടെ, കൊമാലയിൽ”