Aksharathalukal

നിനക്കായ്‌ ഈ പ്രണയം (49)

രഘു ഞെരങ്ങി കണ്ണു തുറന്നു എഴുന്നേറ്റു. മേലാകം വേദനിക്കുന്നുണ്ടായിരുന്നു. അവൻ പതിയെ എഴുന്നേറ്റിരുന്നു. അടുത്ത് നിന്നു ഒരു തേങ്ങൽ അപ്പോൾ ആണ് കേട്ടത്.

അവൻ തിരിഞ്ഞു നോക്കി. ബെഡിന് ഒരു കോർണറിൽ കൃതി ഇരിക്കുന്നുണ്ടായിരുന്നു. തല കാലുകക്കിടയിൽ വച്ചു കരയുകയായിരുന്നു കൃതി..

"കൃതി.. നീ എന്താ ഇവിടെ?" രഘു ഞെട്ടി പിന്നോട്ട് മാറിക്കൊണ്ട് ചോദിച്ചു.

അവൾ തല ഉയർത്തി അവനെ നോക്കി. അവളെ കണ്ടു അവന്റെ നെഞ്ചോന്നു പിടഞ്ഞു. അഴിഞ്ഞുലഞ്ഞ മുടി.. അലസമായി കിടക്കുന്ന വസ്ത്രം. കരഞ്ഞു കലങ്ങിയ കണ്ണുകൾ.

അവൻ തന്നെ തന്നെ നോക്കി.ഷർട്ട് ഊരി മാറിയിട്ടുണ്ട്. പാന്റ്സിന്റെ സിബ്ബും ബട്ടനും തുറന്നു കിടക്കുന്നു. എന്താ അതിന് അർത്ഥം?

"കൃതി... കൃതി.. എന്താ ഇവിടെ സംഭവിച്ചത്?" അവൻ ചോദിച്ചതും അവളുടെ ഏങ്ങലുകൾ ഉച്ചത്തിൽ ആയി.

"കൃതി.. നീ കരച്ചിൽ നിർത്തിയിട്ടു കാര്യം പറ.. ഇന്നലെ എന്തെങ്കിലും സംഭവിച്ചോ നമുക്ക് ഇടയിൽ?" രഘുവിനു ആദിയായി.

"ഞാൻ എത്ര തവണ പറഞ്ഞത് ആണ്.. വേണ്ട.. വേണ്ട എന്ന്... നീ എന്നെ..." ബാക്കി പറയാതെ കൃതി ഉറക്കെ കരഞ്ഞു.

രഘു അപ്പോളാണ് ഡോറിൽ ഒരു തട്ട് കേട്ടത്.. അവൻ കൃതിയെ ഒന്ന് നോക്കി വാതിൽ തുറന്നു. വാതിലിനു പുറത്തു നിന്നു രഘുവിനെയും കൃതിയെയും മാറി മാറി നോക്കുന്ന സുമിത്രയേ കണ്ടു അവൻ അന്താളിച്ചു. സുമിത്രയ്ക്ക് പുറകിൽ നിന്നു അവരെ ശ്രദ്ധിക്കുന്ന ദർശനെ കണ്ടു രഘുവിന്റെ കണ്ണുകൾ താണു.

അവൻ സുമിത്രയ്ക്ക് അകത്തേക്ക് കയറാൻ അനുവാദം എന്ന വണ്ണം വാതിൽ തുറന്നിട്ട്‌ അകത്തേക്ക് നടന്നു ഫോണെടുത്തു അതിലേക്ക് തല താഴ്ത്തി.

സുമിത്ര തിടുക്കത്തിൽ അകത്തേക്ക് കയറി വന്നു "മോളെ.. " എന്ന് വിളിച്ചുകൊണ്ടു കൃതിയുടെ അടുക്കലേക്ക് ഇരുന്നു .

"ആന്റി.." എന്ന് വിളിച്ചു കരഞ്ഞുകൊണ്ട് കൃതി സുമിത്രയുടെ നെഞ്ചിലേക്ക് ചാരി.

"കരയാതെ മോളെ.. കരയാതെ.. ഒന്നും ഇല്ല.. ഒന്നും ഇല്ല.. ദർശൻ അങ്കിൾ ഇപ്പൊ തന്നെ നിന്റെ അച്ഛനെയും അമ്മയെയും വിളിച്ചു നിങ്ങളുടെ വിവാഹക്കാര്യം സംസാരിക്കും.. അതോടെ ഈ പ്രശ്നങ്ങൾ എല്ലാം തീരും.. അല്ലേ ഏട്ടാ..?" സുമിത്ര കൃതിയെ ആശ്വസിപ്പിച്ചുകൊണ്ട് ദർശനോട് ചോദിച്ചു.

ദർശൻ ചോദ്യഭാവത്തിൽ രഘുവിനെ നോക്കി. അവൻ അപ്പോഴും ഫോണിൽ നോക്കി നിൽക്കുകയായിരുന്നു.

*****************

അതിരപ്പള്ളി വാട്ടർ ഫാൾസിന്റെ മനോഹരമായ ബാക്ക്ഗ്രൗണ്ട്. നിരഞ്ജൻ ഷോട്ടിന് വേണ്ടി റെഡി ആയി ക്യാരവനിൽ നിന്നു പുറത്തേക്കു ഇറങ്ങി. അപ്പോൾ ആണ് അവന്റെ പി എ ജയറാം അവന്റെ അടുത്തേക്ക് വന്നത്.

"എന്താ രാമു?" നിരഞ്ജൻ ചോദിച്ചു.

"ഒരാൾ കാണണം എന്ന് പറഞ്ഞു വന്നിരിക്കുന്നു.."

"നിനക്കു അറിയില്ലേ മേക്കപ്പ് ഇട്ടു കഴിഞ്ഞാൽ ഞാൻ ഫാൻസിനെ കാണാറില്ല എന്ന്.. അയ്യാളെ പറഞ്ഞു വിട്ടേക്ക്.. "

"അത്.. അയ്യാൾ പറഞ്ഞു ഈ കുറിപ്പ് സാറിനെ കാണിച്ചിട്ട് സർ കാണേണ്ട എന്ന് പറഞ്ഞാൽ അയ്യാൾ പൊക്കോളാം എന്ന്.." ജയറാം മടക്കി പിടിച്ച ഒരു പേപ്പർ നിരഞ്ജന് നേരെ നീട്ടി പറഞ്ഞു.

നിരഞ്ജൻ ഒരു സംശയത്തോടെ അത് വാങ്ങി നോക്കി. "മായയുടെയും മിലിയുടെയും കാര്യത്തിൽ എനിക്കു നിങ്ങളെ സഹായിക്കാൻ സാധിക്കും.."

അതിൽ എഴുതിയ വാക്കുകൾ കണ്ടപ്പോൾ നിരഞ്ജന്റെ കണ്ണുകൾ കുറുകി.

"അയ്യോളോട് ഇരിക്കാൻ പറ.. ഞാൻ ഈ ഷോട്ട് ഒന്ന് ഫിനിഷ് ചെയ്തിട്ട് വരാം." എന്ന് പറഞ്ഞുകൊണ്ട് നിരഞ്ജൻ പോയി.

********************

ദർശൻ രഘുവിന്റെ മുന്നിലേക്ക്‌ വന്നു. അവനെ തന്റെ നേരെ തിരിച്ചു നിർത്തി.

"രഘു.. ഞാൻ എന്താണ് ചെയ്യേണ്ടത്? നീ പറ.."

രഘു ഫോണിൽനിന്ന് തല ഉയർത്തി ദർശനെ നോക്കി. "ഐ ആം സോറി അച്ഛാ.. ഇങ്ങനെ ഒരു സീൻ ഉണ്ടാക്കിയതിന്.."

പിന്നെ കൃതിക്കു നേരെ നടന്നുകൊണ്ട് അവൻ പറഞ്ഞു. "ഐ ആം സോറി കൃതി.."

അവൻ അവളെ വലിച്ചു അവന്റെ മുന്നിൽ ആയി നിർത്തി പറഞ്ഞു. "ഐ ആം റിയലി സോറി.. ഇന്നലെ സംഭവിച്ചതിനു അല്ല.. ഇന്ന് ഇപ്പൊ ഇവിടെ സംഭവിക്കാൻ പോകുന്നതിനു.."

അവൻ പറഞ്ഞത് മനസിലാവാതെ കൃതി മുഖം ഉയർത്തി അവനെ നോക്കിയപ്പോളേക്കും അവൻ അവളുടെ കരണം പുകച്ചു ഒന്ന് പൊട്ടിച്ചു.

ട്ടേ..

അവന്റെ അടിയുടെ ശക്തിയിൽ അവൾ ഒന്ന് വേച്ചു പോയി. സുമിത്ര അവളെ താങ്ങി..

"രഘു.. നീ എന്തായി കാണി..." സുമിത്ര രഘുവിനോട് ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും ദർശന്റെ വിളി അവളെ തടഞ്ഞു..

"സുമി.." തന്റെ നേരെ നോക്കിയ സുമിത്രയോട് അരുത് എന്ന് ദർശൻ ആംഗ്യം കാണിച്ചു.

"പതിവില്ലാതെ ഒരു പെണ്ണ് മദ്യം ഊറ്റി ഊറ്റി തരുമ്പോൾ അതിൽ ഒരു സംശയവും തോന്നാതിരിക്കാൻ ഞാൻ എന്താ മണ്ടനാണോ? ഒന്നും ഇല്ലെങ്കിലും ഞാൻ ഒരു വക്കീൽ അല്ലേ.. അതും പോരാഞ്ഞിട്ട് മുട്ടിനു മുട്ടിനു മീ ടൂ ഒക്കെ നടക്കുന്ന നമ്മുടെ നാട്ടിൽ..

അത് കൊണ്ട് തന്നെ ആടി പുല്ലേ.. ദേ ഞാൻ ഈ ആപ്പിൽ റെക്കോർഡ് ബട്ടൺ ഞെക്കി വച്ചത്.. നീ എന്നെ ഇവിടെ കൊണ്ട് വന്നപ്പോൾ ഞാൻ ഫോൺ ചാർജിൽ ഇട്ടു കറക്ട് ആങ്കിളിൽ വച്ചത് നീ ശ്രദ്ധിച്ചില്ല അല്ലേ..

ഇന്നലെ രാത്രി ഈ മുറിയിൽ നടന്നത് ഒക്കെ ദേ ഇതിലുണ്ട്.." അവളുടെ നേരെ ഫോൺ നീട്ടി അവൻ കാണിച്ചു.

കൃതി ബോധം ഇല്ലാതെ കിടന്നിരുന്ന അവന്റെ ഷർട്ട് ഊരുന്നതും പാന്റിന്റെ ബട്ടൺ അഴിക്കുന്നതും ഒക്കെ ആ വീഡിയോയിൽ ഉണ്ടായിരുന്നു.

"ഇത് കാണിച്ചു നീ എന്നെ പീഡിപ്പിക്കാൻ നോക്കി എന്ന് ഞാൻ ആണ് കേസ് കൊടുക്കേണ്ടത്.. കേട്ടോടി.. പന്ന.. " പറയാൻ വന്ന ചീത്ത രഘു അങ്ങ് വിഴുങ്ങി.

"എന്തായാലും കൃതി.. നീ ഇപ്പൊ കാണുന്ന സീരിയൽ വളെരെ മോശം ആണ്.. ഇതൊക്കെ എത്ര ഡയരക്ടർമാർ പലവട്ടം ഉപയോഗിച്ച നമ്പർ ആണ്.. ഓഹ്.. അതോ ഈ ഐഡിയ നിനക്കു പറഞ്ഞു തന്നത് എന്റെ അമ്മ തന്നെ ആണോ?" രഘു സുമിത്രയേ കനപ്പിച്ചു നോക്കി.

"രഘു.. നീ എന്താ.." രഘു സുമിത്രയേ തടഞ്ഞു.

"വേണ്ട അമ്മാ.. ഇനി നുണകൂടി പറഞ്ഞു അമ്മ എന്റെ മുന്നിൽ ചെറുതാവണ്ട.. നാലു കാലിൽ മകനെ ഒരു പെണ്ണ് വീട്ടിൽ കൊണ്ട് വിടുമ്പോൾ അവരെ ആരും കാണാതെ മുറിയിൽ കയറ്റി വിട്ടത് ഒന്നും ഓർക്കാതെ ആവില്ല എന്ന് മനസിലാക്കാനുള്ള ബോധം ഒക്കെ എനിക്കു ഉണ്ട്..

അമ്മ പറ.. അമ്മ മിലിയെ കണ്ടിരുന്നോ?" അവന്റെ ചോദ്യത്തിന് മുന്നിൽ സുമിത്ര തല കുനിച്ചു.

അവളുടെ മൗനത്തിൽ ഉണ്ടായിരുന്നു അവനുള്ള മറുപടി.

അവൻ ഒരു നെടുവീർപ്പിട്ടു പറഞ്ഞു. "എനിക്കു തോന്നി.. കുടുംബം, ബന്ധങ്ങൾ എന്ന് പറഞ്ഞാൽ മിലിക്ക് അത് ഒരു വീക്ക്‌ പോയിന്റ് ആണ്.. അതല്ലാതെ മറ്റൊരു കാര്യം കൊണ്ടും അവൾ എന്റെ പ്രണയം നിരസിക്കില്ല.. "

അവൻ നിരാശയോടെ മുറിയിൽ നിന്നും ഇറങ്ങി പോകാൻ തുടങ്ങി.

"രഘൂ.." ദർശന്റെ വിളി കേട്ട് രഘു ഒന്ന് നിന്നു.

"ഞാൻ പോയി സംസാരിക്കാം മിലോയോട്.. " അദ്ദേഹം അവന്റെ തോളിൽ കൈ വച്ചു പറഞ്ഞു.

"വേണ്ട അച്ഛാ.. അച്ഛൻ പോയി പറഞ്ഞു ആവരുത് അവൾ ഇങ്ങോട്ട് വരുന്നത്.. അതിന് ഉള്ള ഒരേ ഒരു കാരണം അവൾക്ക് എന്നോടുള്ള ഇഷ്ടം മാത്രം ആയിരിക്കണം.. അല്ലെങ്കിൽ അത് ശരിയാവില്ല.." രഘു ദർശന്റെ മുഖത്തു നോക്കാതെ പറഞ്ഞു ഇറങ്ങി പോയി

************

"ഹലോ നിരഞ്ജൻ..."

"ഹലോ..  എനിക്കു മനസിലായില്ല.."

"ഒരു പേരിൽ എന്തിരിക്കുന്നു എന്നല്ലേ... എന്നാലും പറയാം.. എന്റെ പേര് ആകാശ്.."

"നിങ്ങൾ എഴുതിയ ഈ മെസേജിന്റെ അർത്ഥം എന്താണ്? " നേരത്തേ ആകാശ് കൊടുത്തയച്ച പേപ്പർ പൊക്കി കാണിച്ചു നിരഞ്ജൻ പറഞ്ഞു.

"അതിൽ എഴുതിയിരിക്കുന്നത് തന്നെ.. മായയും താനും ആയുള്ള വിവാഹം നടത്താൻ ഞാൻ ഹെല്പ് ചെയ്യാം.. പക്ഷെ അതിന് നിങ്ങൾ എന്നോട് എല്ലാം തുറന്നു പറയണം.. എന്തിനാണ് നിങ്ങൾ മിലിയെ വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നത് ഉൾപ്പെടെ.." ആകാശ് ഗൗരവത്തിൽ നിരഞ്ജനോട് പറഞ്ഞു.

"നിങ്ങൾ മീഡിയയിൽ നിന്നു ആണോ?" നിരഞ്ജന്റെ ചോദ്യം കേട്ട് ആകാശ് ചിരിച്ചു.

"അല്ല.."

"പിന്നെ? പിന്നെ നിങ്ങള്ക്ക് എന്നെ സഹായിക്കുന്നതിൽ എന്താണ് ലാഭം?" നിരഞ്ജൻ ചോദിച്ചു.

"കാര്യമില്ലാതെ ഞാൻ ആരെയും സഹായിക്കാൻ വരില്ല.. എനിക്ക് വേണ്ടത് അവളെ ആണ്.. മിലിയെ.. അവളെ സ്വന്തമാക്കാൻ ആണ് ഞാൻ നിങ്ങളെ സഹായിക്കാം എന്ന് ഏൽക്കുന്നത്.." ആകാശ് പറഞ്ഞു.

നിരഞ്ജൻ മെല്ലെ എഴുന്നേറ്റു.. "ആകാശ്.. ആ പേര് ഞാൻ മായ പറഞ്ഞു കേട്ടിട്ടുണ്ട്.. നിങ്ങളാണോ മിലിയുടെ..?"

ആകാശിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. "അതെ... അത് ഞാൻ ആണ്.. എനിക്കു വേണ്ടി ആണ് മിലി ഇത്രയും വർഷം കാത്തിരുന്നത്.. ഒന്നവേണ്ടതും ഞങ്ങൾ തന്നെ ആണ്.."

ആകാശിന്റെ ചുണ്ടിലെ പുഞ്ചിരി നിരഞ്ജന്റെ ചുണ്ടിലേക്കും പരന്നു.. "അപ്പൊ.. നിങ്ങൾ മിലിയെ വിവാഹം കഴിച്ചാൽ എന്റെ പ്രശ്നങ്ങൾ എല്ലാം തീരും.. പക്ഷെ.. അത് എത്രയും പെട്ടന്ന് വേണം.. എന്റെ അച്ഛൻ അറിയുകയും അരുത്.. അറിഞ്ഞാൽ അദ്ദേഹം അത് നടത്തില്ല.. "

"എന്തിന്? എന്തിന് വേണ്ടി ആണ് നിങ്ങളുടെ അച്ഛൻ അങ്ങനെ ഒരു നിർബന്ധം പിടിക്കുന്നത്?" ആകാശ് ചോദിച്ചു.

"അത്.." ആദ്യം നിരഞ്ജൻ ഒന്ന് മടിച്ചെങ്കിലും പിന്നീട് അവൻ മിലിയുടെ ജാതകക്കാര്യം എല്ലാം ആകാശിനോട് തുറന്നു പറഞ്ഞു.

"അതാണ് ഞാൻ പറഞ്ഞത്.. നാളെ കഴിഞ്ഞു ആണ് ഞങ്ങളുടെ കല്യാണം.. ക്ഷേത്രത്തിൽ വച്ചു. അതിന് മുൻപ് നമുക്ക് മിലിയുടെ വീട്ടിൽ പോയി അവളെ കാണാം.. നിങ്ങളുടെ വിവാഹം നടന്നാൽ പിന്നെ എന്റെ അച്ഛന് പറയാൻ കാരണങ്ങൾ ഇല്ലാതാകും.. " നിരഞ്ജൻ ആവേശത്തോടെ പറഞ്ഞു.

"വെയിറ്റ്.. അതിൽ ഒരു ചെറിയ പ്രശ്നം ഉണ്ട്.." ആകാശ് പറഞ്ഞത് കേട്ട് നിരഞ്ജൻ അവനെ സംശയത്തോടെ നോക്കി.

(തുടരും...)
 


നിനക്കായ്‌ ഈ പ്രണയം (50)

നിനക്കായ്‌ ഈ പ്രണയം (50)

4.5
3532

"എനിക്കും എന്റെ മക്കൾക്കും സ്വന്തമായി ഒരു തുണ്ട് ഭൂമി ഉണ്ടായിക്കോട്ടെ എന്ന് വച്ചിട്ടാ അന്ന് ഏട്ടനോടൊപ്പം ചേർന്നു മിലിയെക്കൊണ്ട് നിരഞ്ജനെ വിവാഹം കഴിപ്പിക്കാൻ തിടുക്കപ്പെട്ടത്.. അതിന് എനിക്ക് കിട്ടിയ ശിക്ഷയാ ഇത്‌.. കഴിഞ്ഞ ജന്മത്തിലെ ശത്രുക്കൾ ആണ് ഈ ജന്മം മക്കൾ ആയി ജനിക്കാ.. അത്‌ തന്നെയാ അസത്തെ നീ.." ജാനകിയമ്മ മായയെ അടിച്ചുകൊണ്ട് പറഞ്ഞു. "അമ്മേ.. എന്താ ഈ കാണിക്കണേ.. ഒന്ന് പതുക്കെ.. ഇത് ഒരു ഹോസ്പിറ്റൽ ആണ്." മിലി അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു. കുറച്ചു മുൻപ് ആണ് മായ ഹോസ്പിറ്റലിൽ തല കറങ്ങി വീണു എന്ന് പറഞ്ഞു കാൾ വന്നത്. കേട്ട ഉടനെ തന്നെ ജാനകിയമ്മയും മിലിയും