Aksharathalukal

❤️ ഈ ഇടനെഞ്ചിൽ ❤️

💔  ഈ ഇടനെഞ്ചിൽ 💔

 

✍️ Jazyaan 🔥 അഗ്നി 🔥

 

   " ധന്യാ... ക്യാഷുവാലിറ്റിയിൽ ഒരു എമർജൻസി വന്നിട്ടുണ്ട് അവിടെ ആരും ഫ്രീയില്ല തനിക്ക് ഒന്ന് ചെല്ലാമോ... "

 

      കഴിക്കാനായി തുറന്ന ചോറ്റുപാത്രം ചോദ്യം കെട്ടതെ അടച്ചുവെച്ചു കൊണ്ടവൾ പുഞ്ചിരിച്ചു.

 

   " അതിനെന്താ സിനിചേച്ചി ഞാൻ ഇപ്പൊ തന്നെ പോക്കാട്ടോ.." 

 

   " താമസിക്കേണ്ട.. ഞാൻ ലേബർ റൂമിലേക്ക് പോവാ... "

 

   പാത്രം തിരികെ ബാഗിലേക്ക് വെച്ച്കൊണ്ടവൾ മറുപടിയായി മൂളി.

 

     ദൃതിയിൽ നടന്നുപോകുന്ന സിനിയെ ഒന്ന് നോക്കിനിന്നിട്ട് അവളും തന്റെ ലക്ഷ്യത്തിലേക്ക് നടന്നു. 

 

   ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി നോൽക്കുകയാണ് ധന്യ, തിരക്കേറിയ ദിവസങ്ങളിൽ ഭക്ഷണകാര്യമൊക്കെ കൃത്യമായി നടക്കാറില്ലാത്തത് കൊണ്ടു തന്നെ ഇന്നും ഭക്ഷണത്തിന് മുന്നിൽ നിന്ന് എഴുന്നേറ്റു പോരേണ്ടി വന്നത് അവളിൽ സങ്കടം ഒന്നും ജനിപ്പിച്ചില്ല. ഇതൊക്കെ പതിവ് ശീലങ്ങൾ ആയി മാറിയിരുന്നു അവൾക്ക്.

 

       " ജാനകി ചേച്ചി എന്താ കേസ്... " രോഗിക്ക് അരികിലേക്ക് പോകും മുന്നേ സ്വീപ്പർ ആയ ജാനകിയോട് ധന്യ ചോദിച്ചു.

 

   " മോളായിരുന്നോ...  അത് ഒരു കുഞ്ഞു  കുട്ടി വീണതാണ്..." നിലം തൂക്കുന്നതിനിടയിൽ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ആ സ്ത്രീ മറുപടി നൽകി.

 

   " ഈശ്വരാ എന്താണാവോ പറ്റിയത് ഞാൻ പോയി നോക്കട്ടെട്ടോ." അതും പറഞ്ഞവൾ അകത്തേക്ക് ദൃതിയിൽ കയറി.

 

  " ആ ധന്യ വന്നോ ബെഡ് നമ്പർ 13 ഇൽ ആണ്. ഒന്ന് വേഗം ചെല്ല് .ഡോക്ടർ ഉണ്ട് അവിടെ."

 

    അവരോടു സമ്മതം നൽകി അവൾ വേഗത്തിൽ ബെഡ് 13 ലേക്ക് നടന്നു.

 

      ബെഡിനോട് അടുക്കുംതോറും ശക്തമായ കരച്ചിൽ കേൾക്കാമായിരുന്നു.  അവൾ വേഗത്തിൽ തന്നെ അവിടേക്ക് എത്തി.

 

   " സർ..." അവൾ പതിഞ്ഞ സ്വരത്തിൽ വിളിച്ചു.

 

   " ഹ... ധന്യ ഇതൊന്ന് നോക്കെടോ..  മുറിവ് ക്ലീൻ ചെയ്യു."

 

   " ok സർ.. "

 

 

 

     അവൾക്കായി ഡോക്ടർ ഇടം നൽകിയതും ആ കുഞ്ഞിനരികിലേക്ക് നീങ്ങി.  നെറ്റിക്ക് സൈഡിലായി ചോരവാർന്നുകൊണ്ടിരിക്കുന്ന മുറിവ് ശ്രദ്ധയോടെ ക്ലീൻ ചെയ്യാൻ തുടങ്ങി.

 

   കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിച്ചുകൊണ്ടവൾ ആ മുറിവ് ക്ലീൻ ചെയ്തു. ശേഷം ഡോക്ടർക്ക് പരിശോധിക്കാനായി അല്പം പിന്നിലേക്ക് നീങ്ങി.

 

  " അത്ര വലിയ മുറിവൊന്നുമല്ലാട്ടോ... സ്റ്റിച്ച് ഒന്നും വേണ്ട.. തത്കാലം നമുക്ക് സ്റ്റാപ്ലർ ചെയ്തു ഡ്രെസ്സ് ചെയ്യാം." ആ കുഞ്ഞിനരികിൽ നിൽക്കുന്ന ചെറുപ്പക്കാരനോട് പറഞ്ഞിട്ട്  ഡോക്ടർ കുട്ടിയുടെ മുറിവ് സ്റ്റാപ്ലർ ചെയ്തു.ശേഷം  ധന്യയ്ക്ക് നേരെ തിരിഞ്ഞു അല്പം നിർദ്ദേശങ്ങൾ കൂടി നൽകി തന്റെ സീറ്റിലേക്ക് മടങ്ങി.. 

 

   മടങ്ങും വഴി ഡോക്ടർ ധന്യയെ ഒന്ന് തിരിഞ്ഞു നോക്കാനും മറന്നില്ല... ആ നേരം അവന്റെ ചുണ്ടിലെ പുഞ്ചിരിക്ക് ഭംഗി ഏറിയിരുന്നു.

 

    ഡോക്ടർ പോയതും അവൾ മുറിവ് ഡ്രെസ്സ് ചെയ്തു കൊടുത്തു.

 

  " രണ്ടു കൂട്ടം ഗുളികയ്ക്ക് എഴുതിയിട്ടുണ്ട് ഇവിടെ മെഡിക്കൽ സ്റ്റോറിൽ കിട്ടും അതുവാങ്ങിക്കണം. പിന്നെ നാലു ദിവസം കഴിഞ്ഞു സ്റ്റാപ്ലർ കളയാൻ വരണം. "

 

   " ശരി..." അയ്യാൾ മറുപടി നൽകി കുഞ്ഞിനെ എടുത്തു.

 

  " അച്ഛനെ നല്ലോണം  പേടിപ്പിച്ചല്ലോടാ സുന്ദരാ..." കുട്ടിയുടെ കവിളിൽ തഴുകി അതും പറഞ്ഞവൾ അടുത്ത ജോലിയിലേക്ക് കടന്നു.

 

   കുഞ്ഞിനെ എടുത്തുയർത്തി അവൾക്കെന്തോ മറുപടി നൽകാൻ ശ്രമിക്കുമ്പോഴേക്കും അവൾ അകന്നുപോയിരുന്നു.

 

         ❤️❤️❤️❤️❤️❤️❤️❤️❤️

 

   വളരെയതികം തിരക്കുള്ള ദിവസമായിരുന്നത് കൊണ്ട് തന്നെ ധന്യ അന്ന് ജോലി കഴിഞ്ഞിറങ്ങാനും വൈകിയിരുന്നു.

 

    ബസ്റ്റോപ്പിലേക്ക് നടക്കും വഴി അവൾ ബാഗിൽ നിന്ന് ഫോണെടുത്തു നോക്കി.

 

   " ഈശ്വരാ... " അവളുടെ നാവുകളിൽ വിളിയുണർന്നു.

 

   " എന്താണ് ധന്യേ ഇത്ര ഉച്ചത്തിൽ ഒരു ഈശ്വരനെ വിളി." അവളുടെ സഹപ്രവർത്തകയായ നിമ്മി ചോദിച്ചു.

 

   " ഒന്നുല്ല നിമ്മി... നന്ദേട്ടന്റെ എട്ടൊമ്പത് മിസ്സ്‌ കാൾ.. നല്ല തിരക്കായത് കൊണ്ട് ഇടയ്‌ക്കൊന്ന് ഫോൺ കൂടി നോക്കാൻ കഴിഞ്ഞില്ല..." ദയനീയമായി അവൾ മറുപടി നൽകി.

 

   " ആഹാ അപ്പൊ ആൾ നല്ല കലിപ്പിൽ ആയിരിക്കും. ഏതായാലും നീ തിരികെ വിളിച്ചു നോക്ക്..."

 

  " റിങ് പോകുന്നുണ്ട് പക്ഷെ അപ്പുറത്ത് നിന്ന് പ്രതികരണം ഒന്നുമില്ല." തന്റെ കയ്യിലെ ഫോൺ നിമ്മിക്ക് നേരെ ഉയർത്തി കാട്ടികൊണ്ട് ധന്യ പറഞ്ഞു.

 

   " ആഹാ അപ്പൊ നിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. "

 

    നിമ്മിയുടെ വാർത്താനം കേട്ടെങ്കിലും അതിന് മറുപടി നൽകാതെ അവൾ നന്ദേട്ടൻ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് കാൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

 

                         തുടരും...

അഭിപ്രായം പറയണെ.. പിന്നെ ഈ സ്റ്റോറിയിലെ നായകനെ വെറുതെ ഒന്ന് guss ചെയ്യാമോ..  ഇന്ന് വന്ന കഥാപാത്രങ്ങളിൽ ഒരാളാണ് ആൾ.. ചുമ്മാ ഒരു രസം 😁😁😁

 

   ആ രാത്രിയിൽ എഴുതി പൂർത്തിയാക്കാൻ പറ്റിയൊരു സിറ്റുവേഷനിൽ അല്ലാട്ടോ.. അത് തുടർന്നു എഴുതാൻ കഴിയുമോ എന്നും ഉറപ്പില്ല..  എഴുതാൻ പറ്റിയ സാഹചര്യം ഒത്തുവന്നാൽ ഉറപ്പായും അത് പൂർത്തീകരിക്കും❤️❤️❤️

 

                          

 

      

 

   

 

  

 

   

 

  

 

   

 

 

     

 

  

 

    

 

   








 

 

 

 


❤️ ഈ ഇടനെഞ്ചിൽ  ❤️ - 2

❤️ ഈ ഇടനെഞ്ചിൽ ❤️ - 2

4.5
4753

❤️ഈ ഇടനെഞ്ചിൽ ❤️ ഭാഗം : 2 ✍️ Jazyaan 🔥 അഗ്നി 🔥       റിങ് പോകുന്നുണ്ട് പക്ഷെ അപ്പുറത്ത് നിന്ന് പ്രതികരണം ഒന്നുമില്ല." തന്റെ കയ്യിലെ ഫോൺ നിമ്മിക്ക് നേരെ ഉയർത്തി കാട്ടികൊണ്ട് ധന്യ പറഞ്ഞു.    " ആഹാ അപ്പൊ നിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. "     നിമ്മിയുടെ വാർത്താനം കേട്ടെങ്കിലും അതിന് മറുപടി നൽകാതെ അവൾ നന്ദേട്ടൻ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് കാൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.           ❤️❤️❤️❤️❤️❤️❤️❤️❤️❤️     ബസിറങ്ങി വീട്ടിലേക്ക് അതിവേഗത്തിൽ ധന്യ നടന്നു.  പതിവായി കാണുന്നവർക്കെല്ലാം ചെറുപുഞ്ചിരി സമ്മാനിക്കാനും അവൾ