Aksharathalukal

❤️ ഈ ഇടനെഞ്ചിൽ ❤️ - 2

❤️ഈ ഇടനെഞ്ചിൽ ❤️

ഭാഗം : 2

✍️ Jazyaan 🔥 അഗ്നി 🔥

      റിങ് പോകുന്നുണ്ട് പക്ഷെ അപ്പുറത്ത് നിന്ന് പ്രതികരണം ഒന്നുമില്ല." തന്റെ കയ്യിലെ ഫോൺ നിമ്മിക്ക് നേരെ ഉയർത്തി കാട്ടികൊണ്ട് ധന്യ പറഞ്ഞു.

   " ആഹാ അപ്പൊ നിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. "

    നിമ്മിയുടെ വാർത്താനം കേട്ടെങ്കിലും അതിന് മറുപടി നൽകാതെ അവൾ നന്ദേട്ടൻ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് കാൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

          ❤️❤️❤️❤️❤️❤️❤️❤️❤️❤️

    ബസിറങ്ങി വീട്ടിലേക്ക് അതിവേഗത്തിൽ ധന്യ നടന്നു.  പതിവായി കാണുന്നവർക്കെല്ലാം ചെറുപുഞ്ചിരി സമ്മാനിക്കാനും അവൾ മറന്നില്ല.

    " അമ്മാ..." ചെരുപ്പഴിച് ഉമ്മറത്തേക്ക് കയറും വഴി അവൾ അകത്തേക്ക് നോക്കി വിളിച്ചു.

  
     അകത്തുനിന്ന് പതിവ് പോലുള്ള മറുപടിയൊന്നും ലഭിച്ചില്ല... അവൾ അകത്തേക്ക് കയറി. 

    " ചേച്ചി...." അവളുടെ കയ്യിലുള്ള പലഹാരപൊതി കയ്യിലേക്ക് വാങ്ങിക്കൊണ്ട് അനിയത്തി ദീപിക വിളിച്ചു.

   " അമ്മയെവിടെ ദീപു..." സ്വന്തം റൂമിലേക്ക് നടക്കുംവഴി ധന്യ വിളിച്ചു ചോദിച്ചു.

   " അടുക്കളപ്പുറത്ത് ഇരിപ്പുണ്ട്..." ധന്യക്ക് അരികിലേക്കു വന്നു രഹസ്യം പോലെ ദീപു പറഞ്ഞു.

   അവൾ പറയുന്ന രീതി ശ്രദ്ധിച്ചുകൊണ്ട് ധന്യ അവളെ ഒന്ന് അടിമുടി നോക്കി. പിന്നെ മുറിയുടെ വാതിൽക്കൽ നിന്ന് ചാഞ്ഞു അടുക്കള വാതിലിലേക്കും.

   " എന്താ പ്രശ്നം..." ധന്യയും ശബ്ദം താഴ്ത്തി അവളോട് ചോദിച്ചു.

    " അതൊക്കെ വല്യകഥയാണ്... ചേച്ചി അകത്തേക്ക് കയറു... അവിടിരുന്നു പറയാം..." അത്രയും പറഞ്ഞു ദീപു അവരിരുവരും കിടക്കുന്ന കട്ടിലിലേക്ക് കയറിയിരുന്നു.

   " എന്താ കാര്യം.. നീ ടെൻഷൻ ആക്കല്ലേ..."

  " ഇന്ന് അമ്മായിയും മോനും വന്നിട്ടുണ്ടായി..."

    " എപ്പോ..." ദീപു പറഞ്ഞു തീർക്കാൻ ഒഴില്ലാത്തപോലെ ധന്യ അടുത്ത ചോദ്യം ചോദിച്ചു കഴിഞ്ഞിരുന്നു.

    " ഓഹ് പറയാം... ഉച്ചക്ക് വന്നതാണ്. ചേച്ചി വരും മുന്നേ മടങ്ങിയതേ ഉള്ളു."

  " അപ്പൊ നന്ദേട്ടൻ ഇവിടെ ഇരുന്നുകൊണ്ടായിരുന്നോ എനിക്ക് കാൾ ചെയ്തത്..." ആലോചനയോടെ ധന്യ പറഞ്ഞു.

  " അതേ... അതന്നെയാണ് ഇന്നത്തെ പുകിലിനുള്ള കാരണം. " ദീപു തമാശ രൂപേണ പറഞ്ഞു.

   " എന്താണ് കാര്യമെന്ന് തെളിച്ചു പറ..." അക്ഷമയോടെ ധന്യ ചോദിച്ചു.

    " ചേച്ചി വരാൻ വൈകിയതിനെ ചൊല്ലി അമ്മായിയും നന്ദേട്ടനും മുഷിച്ചിലോടെ സംസാരിച്ചു. അച്ഛൻ ചേച്ചിയെ സപ്പോർട്ട് ചെയ്തു, അവളുടെ ജോലി അങ്ങനെ അല്ലെ. മനഃപൂർവം വൈകി വരുന്നത് അല്ലല്ലോ എന്നൊക്കെ പറഞ്ഞു. നന്ദേട്ടനും ഇടം തിരിഞ്ഞാണ് സംസാരിച്ചത്." 

    " ആ ദേഷ്യത്തിൽ ആയിരിക്കും ഞാൻ ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നത്... ശേ... ഇനി അതിനും കൂടെ കേൾക്കാണല്ലോ..." ധന്യ പറഞ്ഞു.

  " ചേച്ചിക്ക് വട്ടാണ്..."  അല്പം പുച്ഛം നിറഞ്ഞ
സ്വരത്തിൽ ദീപു പറഞ്ഞു.

   മറുപടി ഒന്നും പറയാതെ ധന്യ കോപത്തിൽ അവളെ നോക്കി.

   " എന്നെ കണ്ണുരുട്ടി നോക്കണ്ട.. ചെറുപ്പത്തിൽ വീട്ടുകാർ പറഞ്ഞുറപ്പിച്ചെന്ന് വെച്ച്... എല്ലാം സഹിച്ചു ഇഷ്ടം അഭിനയിക്കുന്നെ..."

  " ഇത് അഭിനയം ഒന്നുമല്ല..  എനിക്ക് നന്ദേട്ടനെ ഇഷ്ടമാണ്... നന്ദേട്ടന്റെ പെണ്ണായാൽ മതി...  നന്ദേട്ടന്റെ  പ്രണയം ഇങ്ങനാണെന്ന് എനിക്കറിയാം... നന്ദേട്ടൻ എങ്ങനാണോ അതുപോലെ തന്നെയാണ് ഞാൻ ഇഷ്ട്ടപെട്ടതും... ഇനി ഇത്പോലെ ചെറിയ വായിൽ വലിയ വർത്താനം പറയാൻ നിൽക്കേണ്ട..."  ദേഷ്യത്തിൽ പറഞ്ഞു കുളിച്ചു മാറാനുള്ള ഡ്രെസ്സുമായി അവൾ പിന്നാപുറത്തെ കുളിപുരയിലേക്ക് നടന്നു.

    " അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും... " ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് ദീപു പഠിക്കാനുള്ള ബുക്ക്‌ നിവർത്തി കസേരയിൽ ഇരുന്നു.

            ❤️❤️❤️❤️❤️❤️❤️❤️❤️❤️

    " നിനക്ക് വിളിച്ചാൽ ഫോൺ എടുക്കാൻ പോലും കഴിയാത്ത തിരക്കാണോ ധനു... നിന്റെ തിരക്ക് കണ്ടാൽ ആ ഹോസ്പിറ്റലിൽ ഉള്ള എല്ലാകാര്യങ്ങളും നിന്റെ തലയിലൂടെ ആണ് ഓടുന്നതെന്ന് തോന്നൂലോ... " ധന്യയുടെ അമ്മ അവളെ കണ്ടതെ ശകാരിച്ചു .

   " അമ്മാ... എന്താ  ഇത്. ഞാൻ വന്നു കയറിയതല്ലേ ഉള്ളു... ഈ സംസാരം ഒക്കെ പിന്നീട് പോരെ..."

  
    " എന്താ അമ്മായി പറയുമ്പോലെ നിനക്ക് ഈ കല്യാണത്തിനുള്ള താല്പര്യം കുറഞ്ഞോ.. ആ ഡോക്ടർ ചെക്കൻ മതിയെന്ന് തോന്നിയോ..."

   " അമ്മാ..." ശബ്ദം ഉയർത്തി ദേഷ്യത്തിൽ ധന്യ വിളിച്ചു.

    " നീ വല്ലാതെ ശബ്ദം ഉയർത്തേണ്ട...  നാത്തൂൻ പറഞ്ഞത് ഞാൻ നിന്നോട് പറഞ്ഞെന്നെ ഉള്ളു..  അതിൽ ഏതാണ്ടൊക്കെ ശരിയുള്ളതായി എനിക്കും തോന്നി..."

   " ആഹാ എന്താണാവോ അമ്മയ്ക്ക് ശരിയായി തോന്നിയത്... " ദേഷ്യം കൊണ്ട് ധന്യക്ക് സ്വയം നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല.

   " ആ ഡോക്ടർ പയ്യൻ ഇപ്പോഴും അവിടെ അല്ലെ ജോലി ചെയ്യുന്നത്, നിന്നോട് അവിടെ നിന്ന് വേറെ എവിടേക്കെങ്കിലും ജോലിക്ക് പോകാൻ പറഞ്ഞതല്ലേ..."

  " എനിക്കായി ഹോസ്പിറ്റലുകളിൽ ജോലി എടുത്തു വെച്ചേക്കുവല്ലേ... ഇതന്നെ അച്ഛൻ എവിടുന്ന് ഒക്കെ കടോം വേലേം മേടിച്ചു ക്യാഷ് അടച്ചു വാങ്ങി തന്ന ജോലിയാ... ആ കടം പോലും തീർന്നിട്ടില്ല... അമ്മയ്ക്ക് അതൊന്നും പറഞ്ഞാൽ  മനസ്സിലാവൂല... എങ്ങനെ ആണെന്ന് അറിയണ്ട അടുപ്പ് പുകയണം... അതിന് വേണ്ടി മറ്റുള്ളവർ കിഡ്നി വിറ്റാലും , ഒന്നല്ലേ പോയുള്ളു അടുത്തത് കൊണ്ട് ജീവിക്കാലോ എന്ന് പറഞ്ഞു നിസ്സാരവൽക്കരിക്കും..." ശബ്ദം ഉറച്ചതായിരുന്നെങ്കിലും ധന്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

   " എടി ചേച്ചി... എന്റെ ബൈക്കിലെ പെട്രോൾ കഴിഞ്ഞു,ഞാൻ നിന്റെ ബാഗിൽ നിന്ന് നൂറു എടുത്തുട്ടോ..." ദൃതിയിൽ അടുക്കള വാതിലിനു സമീപം വന്നു നിന്ന് അവളുടെ അനിയൻ ദർഷ്  വിളിച്ചു പറഞ്ഞു.

   " ഡാ എന്റെൽ ആകെ അതേ ഉള്ളു..." ധന്യ അവനോടായി പറഞ്ഞെങ്കിലും അത് കേൾക്കാൻ കൂട്ടാക്കാതെ അവൻ ബൈക്ക് സ്റ്റാർട്ട്‌ ആക്കി പോയിരുന്നു.

   " അവൻ ആൺകുട്ടി അല്ലെ പുറത്തു ഒക്കെ പോകേണ്ടതല്ലേ... നിന്റെ കയ്യിന്ന് പൈസ എടുക്കുമ്പോ ഇങ്ങനെ ഒക്കെ പറയാമോ ധനു... " അമ്മ അവളോട്‌ പറഞ്ഞു .

   " അമ്മ പോയി നോക്ക് ആകെ ബാഗിൽ അതേ ഉള്ളു... എനിക്ക് നാളെ വണ്ടി കൂലിക്ക് പോലും വേറെ പൈസ ഇല്ല..."

   " ഈ പൈസയില്ലാത്ത പണി ആണേൽ നിർത്തിയേക്ക്... എന്നിട്ട് നിന്റെം നന്ദന്റെ കല്യാണം നോക്കാം..."

   " പൈസയില്ലാത്ത ജോലി... ചിട്ടി വട്ടി ,കുടുംബശ്രീ ലോൺ അങ്ങനെ പലതിനും പറഞ്ഞു ക്യാഷ് ഇനി ആരോട് വാങ്ങും... " ധന്യ പുച്ഛത്തോടെ പറഞ്ഞു.

   " കൊള്ളാടി തള്ളയ്ക്ക് തന്നതിന് കണക്ക് പറയുന്നു... നിനക്കൊക്കെ വേണ്ടി ആണല്ലോ ഭഗവാനെ ഞാൻ ഈ കഷ്ട്ടപാട് ഒക്കെ പെട്ടത്... ഇത് തന്നെ ഞാൻ കേൾക്കണം... എന്റെ വിധി ഇങ്ങനെ ആയിപോയല്ലോ കൃഷ്ണ..."  ചുമലിൽ ഇട്ടിരുന്ന തോർത്ത് മുണ്ടിൽ കണ്ണും മൂക്കും തുടച്ചു പതം പറഞ്ഞു കൊണ്ട് അവളുടെ അമ്മ അടുക്കളയും കടന്നു ഉമ്മറത്തേക്ക് പോയി.

    അമ്മ പോകുന്നത് നോക്കി നിന്ന് അവൾ ആ അടുക്കള പടിയിൽ ഇരുന്നു.. ജോലിക്ക് പോയന്ന് തൊട്ട് കേൾക്കുന്നതാണ് ,ശീലമായി എങ്കിലും  വീണ്ടും കേൾക്കുമ്പോൾ  അവൾക്കുള്ളിൽ വിങ്ങലുണ്ടാകും... അൽപനേരം അങ്ങനെ തന്നെ ഇരുന്നു, സമയം മുന്നോട്ടു പോകുന്നു എന്ന ചിന്തയിൽ കണ്ണുകൾ തുടച്ചു കുളിമുറിയിൽ കയറി.

      കുളി കഴിഞ്ഞു ഇറങ്ങിയപ്പോഴേക്കും അന്നത്തെ  ശരീര ക്ഷീണം കുറഞ്ഞു... മനസ്സിന്റെ മടുപ്പ് അല്പം പോലും മാറ്റമില്ലാതെ അങ്ങനെ തുടരുന്നു...  എന്തോ കഴിച്ചെന്നു വരുത്തി കിടക്കയിലേക്ക് വീഴാൻ ഒരുങ്ങും മുന്നേ അവളുടെ ഫോൺ ശബ്ദിച്ചു.

            ❤️❤️❤️❤️❤️❤️❤️❤️❤️❤️

      കാറിന്റെ ബോണറ്റിൽ കയറി ചാരിയിരുന്നു കണ്ണുകളടച്ചവന്റെ മനസ്സിലേക്ക് ആരെയും സന്തോഷിപ്പിക്കുന്ന സ്വന്തം ദുഃഖങ്ങൾ അല്പനേരത്തേക്കു എങ്കിലും മറക്കാൻ കഴിവുള്ള ആ മനോഹരമായ പുഞ്ചിരി തെളിഞ്ഞു വന്നു... അവളുടെ ഓർമകളിൽ അവന്റെ ചൊടിയിലും വിരിഞ്ഞു മനോഹരമായ ഒരു പുഞ്ചിരി.

   " ഡാ... മതിയെടാ കിനാവ് കണ്ടത് ഈ വണ്ടി നാളെ നന്നാക്കി ആ വില്ലേജ് ആഫീസർക്ക് കൊടുക്കാനുള്ളതാ.. ആശാൻ വരുമുന്നേ പണി തീർക്കേടാ..." അവനിലെ സുന്ദരസ്വപ്‌നങ്ങൾക്ക് ഭംഗം വരുത്തിക്കൊണ്ട് കാതിൽ ആരുടെയോ  വാക്കുകൾ മുഴങ്ങി.

        " കോപ്പ്... ദാ ഇപ്പൊ ശരിയാക്കാം.." അതും പറഞ്ഞു അവൻ ബോണറ്റിൽ നിന്ന് ചാടിയിറങ്ങി.

  " അല്ലേടാ അനിയൻ കുഞ്ഞു വീണു ഹോസ്പിറ്റലിൽ പോയിട്ട് എന്ത് പറഞ്ഞു."

   "  ഒരുപാട് വല്യ മുറിവ് അല്ല ,കുറച്ചധികം ചോര പോയി .പിന്നെ സ്റ്റിച് ഇട്ടില്ല... സ്റ്റാപ്ലർ ചെയ്തു വിട്ടു... ഫുഡും മരുന്നും കൊടുത്തു  അച്ഛനരികിൽ ആക്കിയിട്ടാണ് വന്നത്... " അവൻ പറഞ്ഞുകൊണ്ട് തന്റെ ജോലി തുടങ്ങി.

   മനസ്സിൽ ഇപ്പോഴും മായാതെ ആ പുഞ്ചിരിക്കുന്ന മുഖം ഉണ്ട് .
 

                          തുടരും ...

അപ്പൊ നായകൻ വന്നേ... വായിച്ചു നോക്കി അഭിപ്രായം പറയാതെ പോകല്ലേ ❤️❤️❤️

 

   

 


❤️ ഈ ഇടനെഞ്ചിൽ ❤️ - 3

❤️ ഈ ഇടനെഞ്ചിൽ ❤️ - 3

4.4
3786

❤️ ഈ ഇടനെഞ്ചിൽ ❤️ ✍️ Jazyaan 🔥 അഗ്നി 🔥 ഭാഗം : 3      "  ഒരുപാട് വല്യ മുറിവ് അല്ല ,കുറച്ചധികം ചോര പോയി .പിന്നെ സ്റ്റിച് ഇട്ടില്ല... സ്റ്റാപ്ലർ ചെയ്തു വിട്ടു... ഫുഡും മരുന്നും കൊടുത്തു  അച്ഛനരികിൽ ആക്കിയിട്ടാണ് വന്നത്... " അവൻ പറഞ്ഞുകൊണ്ട് തന്റെ ജോലി തുടങ്ങി.    മനസ്സിൽ ഇപ്പോഴും മായാതെ ആ പുഞ്ചിരിക്കുന്ന മുഖം ഉണ്ട് .      ജോലിയുടനീളം അവന്റെ അധരങ്ങൾക്ക് കൂട്ടായി ആ ചിരിയുണ്ടായിരുന്നു.            ❤️❤️❤️❤️❤️❤️❤️❤️❤️❤️          " എടുക്ക് ചേച്ചി ഇനി ഒരു സെക്കൻഡ് വൈകി പോയതിനായിരിക്കും അടുത്ത കലിപ്പ്..." ധന്യയുടെ മൊബൈൽ റിങ് ചെയ