Aksharathalukal

❤️ ഈ ഇടനെഞ്ചിൽ ❤️ - 8

❤️ ഈ ഇടനെഞ്ചിൽ ❤️

 

✍️ Jazyan 🔥 അഗ്നി 🔥

 

ഭാഗം : 8

 

     ദിനങ്ങൾ പിന്നെയും ഓടിമറഞ്ഞു.... ഹോസ്പിറ്റലും വീടുമായി ധനുവിന്റെ ജീവിതം മാറ്റങ്ങളില്ലാതെ തുടർന്നു.

 

   ശ്രീജിത്ത്‌ പോയ കുറച്ചു നാളുകൾ അയ്യാളെ കുറിച്ചുള്ള സംസാരങ്ങൾ ഹോസ്പിറ്റലിൽ ഉണ്ടായെങ്കിലും പതിയെ പതിയെ അതും അവസാനിച്ചു.

 

    നന്ദൻ മാറ്റമില്ലാതെ അവന്റെ നിയന്ത്രണങ്ങൾ പ്രണയത്തിൽ ചാലിച്ചു ധനുവിന് മേൽ അടിച്ചേൽപ്പിച്ചു കൊണ്ടിരുന്നു. ധനുവും അവന്റെ പ്രണയമായി കണ്ടു അതൊക്കെയും അനുസരിച്ചു പോന്നു...  

 

     അജു ധനുപോലുമറിയാതെ അവൾക്ക് ചുറ്റും അലഞ്ഞു നടന്നു... അവളിലേക്ക് അടുക്കാനും അവളിൽ നിന്നകലാനും കഴിയാത്ത അവസ്ഥയിലായിരുന്നു അവൻ.

 

           ❤️❤️❤️❤️❤️❤️❤️❤️❤️❤️

 

   " ഏട്ടൻ എന്താ ഇവിടെ... " ധനുവിന്റെ അമ്മ നളിനി സ്വന്തം സഹോദരൻ ജയനെ കണ്ടതും ചോദിച്ചു..

 

    " എനിക്കെന്റെ പെങ്ങളെ കാണാൻ വരാൻ പാടില്ലെന്നുണ്ടോ... " അയ്യാൾ ഉമ്മറത്തെ കസേരയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.

 

   " അയ്യോ അങ്ങനെ ഒന്നും ഞാൻ ഉദ്ദേശിച്ചില്ലേട്ടാ... " പറഞ്ഞതിൽ ക്ഷമാപണം നടത്തികൊണ്ട് നളിനി ഉണങ്ങാൻ ഇട്ടിരുന്ന മല്ലി ഒന്നുകൂടി ചിക്കിയിട്ട് കൈ തോർത്തിൽ തുടച്ചു കൊണ്ട് ഏട്ടൻ പിന്നാലെ അകത്തേക്ക് കയറി.

 

   " കൃഷ്ണൻ ഇവിടില്ലേ നളിനി... " അയ്യാൾ അവളുടെ ഭർത്താവിനെ തിരക്കി.

 

     " ഇല്ലേട്ടാ... ഇപ്പൊ കവല വരെ ഇറങ്ങിയതെ ഉള്ളൂ... കൂട്ടാത്തിന് മീൻ എന്തെങ്കിലും വാങ്ങി വരാമെന്ന് പറഞ്ഞു ഇറങ്ങിയതാ.. ഏട്ടന്  ഞാൻ കുടിക്കാൻ എടുക്കാം... " അതും പറഞ്ഞു അകത്തേക്ക് കയറിയതും ദീപു പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.

 

    " ഹാ... മോൾക്ക് ഇന്ന് ക്ലാസ്സില്ലായിരുന്നോ..."

 

   " ഇല്ലമ്മാവാ..  ലീവ് ആയിരുന്നു... "

 

   " ഇപ്പൊ എവിടെക്കാ... "

 

   " അത് ഇവിടെ അടുത്ത് ഒരു ട്യൂഷൻ സെന്ററിൽ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുണ്ട്... അതിനായ് ഇറങ്ങിയതാ... "

 

   " ഹ..  നല്ല കാര്യം.. വലുതല്ലെങ്കിലും ചെറിയ കാര്യങ്ങൾ ചെയ്യാൻ പണത്തിനു മറ്റൊരാളെ ആശ്രയിക്കേണ്ടി വരില്ലല്ലോ..."

 

   " ഹ്മ്മ്... എന്നാൽ ഞാൻ ഇറങ്ങുവാ... അമ്മാവൻ അത്താഴം കഴിഞ്ഞല്ലേ മടങ്ങു..."

 

   " ഇല്ല കുട്ടി... ഇവിടെ അടുത്ത് വരേണ്ട ആവിശ്യം ഉണ്ടായിരുന്നു...അമ്മാവൻ ഉടനെ ഇറങ്ങും..."

 

     " എങ്കിൽ ശരി..." അതും പറഞ്ഞവൾ ഇറങ്ങി.

 

    " ഏട്ടൻ അകത്തേക്ക് കയറിയില്ലേ. ഞാൻ ചായ എടുത്തു വെച്ചു... "

 

   " ദാ വരുന്നു..."

 

        ചായകുടിക്കുമ്പോഴും അയ്യാൾ ആലോചനയോടെ ഇരിക്കുന്നത് നളിനി ശ്രദ്ധിച്ചു.

 

   " ഏട്ടന് എന്നോട് എന്തെങ്കിലും പറയാനുണ്ടോ..."

 

   " ഹ്മ്മ്... ധനുവിന്റെ കാര്യം തന്നെ... ശാരദ നല്ല ചിന്തയോടെയാണ് അവളെ മരുമകളാക്കാൻ തീരുമാനിച്ചതെന്ന് നിനക്ക് തോന്നുന്നുണ്ടോ നളിനി... "

 

   " ഏട്ടത്തിയുടെ ഉദ്ദേശം നല്ലതല്ലെന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം ഏട്ടാ... പക്ഷെ അവരെ എതിർക്കാൻ എനിക്കാവുമോ... കൃഷ്ണേട്ടനെ സത്യങ്ങൾ അറിയിച്ചാൽ... " ദയനീയമായിരുന്നു നളിനിയുടെ ശബ്ദം.

 

   " പക്ഷെ ഈ ഭയം കൊണ്ട് തകരുന്നത് ധനുവിന്റെ ജീവിതമാണ് ദീപുവിനാണ് ഈ അവസ്ഥ വരുന്നതെങ്കിലോ... നീ അപ്പോഴും ഭയന്നു നിൽക്കുമോ... "

 

   " ഏട്ടാ... ഇന്നോളം ദീപുവും ധനുവും എനിക്ക് രണ്ടായി തോന്നിയിട്ടില്ല... രണ്ടും എന്റെ മക്കളല്ലേ ഏട്ടാ.. പിന്നെ.. പിന്നെ നന്ദൻ അവനില്ലേ അവൾക്ക്... ശാരദേടത്തിയെ എതിർത്തു അവൻ അവളെ ചേർത്ത് പിടിക്കില്ലേ... പിന്നെ ഏട്ടനും ഇല്ലേ ആ വീട്ടിൽ..." ജയൻ പറഞ്ഞ വാക്കുകളിലെ ദേഷ്യമായിരുന്നു  ആദ്യമെങ്കിൽ അവസാനം അതൊരു യാചനയായിരുന്നു.

 

    " നന്ദൻ... നിനക്കറിയില്ല അവനെ... ശാരദയുടെ മകൻ മാത്രമല്ല അവൻ... പവിത്രന്റെ ചോരയാണവന്റെ സിരകളിൽ... "

 

   " ഏട്ടാ... നന്ദുമോൻ ധനു... ധനുവെന്ന് വെച്ചാൽ ജീവനല്ലേ.... "

 

     " അതൊന്നും അഭിനയമാണെന്ന് നിനക്ക് ഒരുവട്ടം പോലും തോന്നിയിട്ടില്ലേ നളിനി... നിനക്ക് തോന്നിയില്ലെങ്കിൽ തന്നെ ആ കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്... കാരണം ഇത് ഞാൻ അവന്റെ നാവിൽ നിന്ന് സ്വയം കേട്ടറിഞ്ഞതാണ്... അവന് അവളോട്‌ പ്രണയമല്ല പ്രതികാരമാണെന്ന്..."

 

    ഏട്ടന്റെ വെളിപ്പെടുത്തലുകൾ കേട്ട തളർച്ചയിൽ നളിനി തറയിലേക്ക് ഇരുന്നു പോയി...

 

  " എന്റെ കുട്ടിയെ ഞാൻ എങ്ങനെ ഈ കുരുക്കിൽ നിന്നും രക്ഷിക്കുമെന്റെ ഈശ്വരാ..."

 

   " എനിക്ക് എന്റെ മകളോട് സംസാരിക്കാനോ അവളെ ഒന്ന് ചേർത്ത് പിടിക്കാനോ കഴിയുന്നില്ല... അവൾക്ക് എന്നെ ഭയമാണ്... അല്ല ഭയത്തിലും കവിഞ്ഞു അറപ്പും വെറുപ്പുമാണ്... അവളുടെ കണ്ണിൽ ഞാൻ  നോക്കുന്ന നോട്ടങ്ങൾക്കും സ്പര്ശനങ്ങൾക്കും കാമത്തിന്റെ ഭാവമാണ്... ശാരദയും നന്ദനും ഒരുക്കിയ നാടകത്തിൽ കുടുങ്ങി പോയി അവളുടെ മനസ്സ്.   അത് മാറാത്തിടത്തോളാൻ അവൾ എന്റെ വാക്കുകൾക്ക് ഒരു വിലയും കല്പിക്കില്ല... പക്ഷെ അവൾ എന്റെ മകളല്ലേ, എന്റെ ചോര... അവളെ ഒരു ചതിക്കുഴിയില്ലേക്ക് തള്ളിവിടാൻ എനിക്ക് കഴിയില്ല... അവളെ രക്ഷിക്കണം എനിക്ക്..."

 

   " എങ്ങനെ.... " നളിനിയിൽ നിന്ന് ആ ചോദ്യമുണർന്നു.

 

  " കൃഷ്ണൻ... കൃഷ്ണനിലൂടെ മാത്രമേ ഇനി അത് സാധ്യമാകു... "

 

   " പക്ഷെ... ധനുവിന്റെ ഇഷ്ട്ടത്തിന് മാത്രമേ കൃഷ്ണേട്ടൻ എന്തെങ്കിലും ചെയ്യൂ... " നളിനി പറഞ്ഞു.

 

   " മകളുടെ സന്തോഷമാണ് ഏതച്ഛനും ആഗ്രഹിക്കു,പക്ഷെ ആ സന്തോഷം അവളുടെ കാലാകാലത്തേക്കുള്ള ദുഖത്തിന് കാരണമാണെന്ന് അറിഞ്ഞാൽ...  "

 

   " പക്ഷെ കൃഷ്ണേട്ടനോട് എന്ത് പറയും, എങ്ങനെ അവരുടെ പൊയ്മുഖം പുറത്തറിയിക്കും... " ആശങ്ക നിറഞ്ഞ ശബ്ദത്തിൽ നളിനി ചോദിച്ചു.

 

       " സത്യം... സത്യങ്ങൾ കൃഷ്ണൻ അറിയട്ടെ നളിനി... "

 

   " ഏട്ടാ... " അവിശ്വസനീയതയോടെ നളിനി വിളിച്ചു.

 

   " മറ്റൊരു മാർഗവും ഏട്ടന് മുന്നിൽ ഇല്ല മോളേ..  എത്ര നാൾ ഈ സത്യം കൃഷ്ണൻ അറിയുമെന്ന ഭയത്തിൽ നീ കഴിയും... ശാരദയുടെ ഭീഷണിയിൽ ഭീരുവായി കഴിയും... ഒരുപക്ഷെ നമ്മളായി പറഞ്ഞറിയുന്നതല്ലേ മറ്റൊരാളുടെ നാവിൽ നിന്നുമറിയുന്നതിലും നല്ലത്... "

 

  " അത് സത്യം തന്നെ... പക്ഷെ എനിക്ക് വല്ലാതെ ഭയം തോന്നുന്നു ഏട്ടാ... "

 

   " എങ്ങനെ ഈ കാര്യം അവതരിപ്പിക്കും... "

 

" അതൊക്കെ ഞാൻ നോക്കികൊള്ളാം... നീ ധൈര്യമായിരി...    എന്ത് വന്നാലും നേരിടാം... ഏട്ടന്റെ പെങ്ങൾക്ക് ദോഷമായി  ഭവിക്കുന്ന രീതിയിൽ ഒന്നും സംഭവിക്കാൻ ഏട്ടൻ അനുവദിക്കില്ല ആ ഉറപ്പ് പോരെ.. "

 

     "   നളിനി... " പുറത്ത് നിന്ന് കൃഷ്ണന്റെ വിളി അപ്പോഴേക്കും വന്നിരുന്നു.

 

   " കൃഷ്ണേട്ടൻ വന്നു..." നളിനി അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങി.

 

    " ദാ കുറച്ചു മത്തിയാ... " കയ്യിലിരുന്ന കവർ അയ്യാൾ നളിനിക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു.

 

   " ആ അളിയൻ എപ്പോ വന്നു... " നളിനിക്ക് പിന്നാലെ വരുന്ന ജയനെ നോക്കികൊണ്ട് കൃഷ്ണൻ ചോദിച്ചു.

 

   " ദാ.. ഇപ്പൊ ഇങ്ങെത്തിയതേ ഉള്ള.. "

 

   " ഹാ... എന്നാൽ നളിനി നീ ആ മത്തി മുളകിട്ട് വെക്ക് ഞാൻ വടക്കേ മൂലെന്ന് ഒരു ചോടു കപ്പ പറിക്കാം... "

 

   " ശരി... " അതും പറഞ്ഞു അടുക്കളയിലേക്ക് നടന്ന നളിനി ജയന്റെ സംസാരത്തിൽ അവരെ തിരിഞ്ഞു നോക്കി.

 

   " ആഹാ കപ്പയാണോ എന്നാൽ ഞാനും വരാം അളിയാ സഹായത്തിന്...ഉടുത്ത മുണ്ട് ഒന്നൂടെ മുറുക്കി മടക്കിയുടുത്ത് കൊണ്ട് ജയനും പിന്നാലെ ഇറങ്ങി.

 

   നളിനിക്ക് നേരെ കണ്ണ്കൊണ്ട് ഒന്നും വരില്ലെന്നുള്ള ആശ്വാസം നൽകി ജയൻ കൃഷ്ണൻ ഒപ്പം നടന്നു.

 

    " എന്തൊക്കെ ഉണ്ട് കൃഷ്ണ വിശേഷങ്ങൾ... "  കുശലാന്വേഷണത്തിലൂടെ ജയൻ സംസാരത്തിന് തുടക്കം കുറിച്ചു.

 

   " നന്നായി പോണു... കൃഷി ഒക്കെ ആയി ഇപ്പൊ മുന്നോട്ടു... വലിയ ലാഭം ഒന്നും ഇല്ല.. എങ്കിലും വീട്ടിലേക്ക് ഉള്ളതെങ്കിലും ആകും... ധനുവിന് ഒരു സ്ഥിരവരുമാനം ഉള്ളത് തന്നെ വലിയൊരു ആശ്വാസമാണ്...  ആൺതരി ഉള്ളതും ഇല്ലാത്തതും ഒരുപോലെ... "

 

   " ധനുമോള്... അവൾക്ക് ഈ വരുന്ന മാസം 24 തികയില്ലേ കൃഷ്ണ.. "

 

   " ഹ... കുട്ടികളൊക്കെ എളുപ്പം വളരുന്നേ... "

 

   " അവളുടെ കല്യാണക്കാര്യം നോക്കണ്ടേ.. "

 

   " വേണം... അത് പറയാൻ ഇരിക്കയായിരുന്നു ഞാനും... കുട്ടികൾ തമ്മിൽ ഇഷ്ട്ടത്തിലാണ് , ഇനി അത് ആലോചിച്ചാലോ... " കൃഷ്ണൻ നടത്തം നിർത്തിക്കൊണ്ട് ചോദിച്ചു.

 

     " നന്ദന്റെയും ധനുവിന്റെയും കാര്യമാണെങ്കിൽ അത് നടക്കില്ല കൃഷ്ണ... വേറെ നല്ല ആലോചന വല്ലതും നോക്കാം ധനുവിന്... "

 

   " അതെന്താ അളിയാ അങ്ങനെ... നന്ദൻ നല്ല പയ്യൻ അല്ലേ അപ്പൊ ഈ ആലോചനയും നല്ലതാണെന്നു എനിക്ക് തോന്നുന്നു.. കുട്ടികളുടെ ഇഷ്ട്ടം കൂടി നോക്കണ്ടേ... " കൃഷ്ണൻ അർത്ഥം വെച്ചു സംസാരിച്ചു.

 

   " ചിലനേരം കുട്ടികളുടെ ഇഷ്ട്ടം നമ്മൾ മനപ്പൂർവം  കണ്ടില്ലെന്ന് നടിക്കേണ്ടി  വരും... അത് അവരുടെ നല്ലതിന് വേണ്ടിയാണ്... ധനുവും നന്ദനും ഒരിക്കലും ഒന്ന് ചേരില്ല... അവർ തമ്മിൽ ചേരേണ്ടവരുമല്ല..."

 

   " അതെന്താ അളിയാ... ധനു എന്റെ മകൾ അല്ലാത്തത് കൊണ്ടോ...അതോ അവിഹിത സന്തതി ആയതു കൊണ്ടോ... " അല്പം പുച്ഛത്തോടെ കൃഷ്ണൻ ആ ചോദ്യം ചോദിച്ചു.

 

   " കൃഷ്ണാ നിനക്ക്... "

 

   " എനിക്ക് എങ്ങനെ അറിയാമെന്നല്ലേ... അതൊക്കെ അറിഞ്ഞു... എന്റെ മകളായേ ഇന്നോളം കണ്ടിട്ടുള്ളു ഇനി കാണുകയുമുള്ളൂ... സ്വന്തം സഹോദരിയുടെ അവിഹിത സന്തതിയെ അംഗീകരിക്കാൻ അമ്മാവൻ കഴിയുന്നില്ലല്ലേ... സ്വന്തം മകന്റെ പെണ്ണായി അവളെ കാണാൻ കഴിയില്ലല്ലേ... എനിക്ക് നിങ്ങളോട് പുച്ഛം തോന്നുന്നു... "

 

      കൃഷ്ണന്റെ സംസാരത്തിൽ നിന്നും പൂർണമായും സത്യങ്ങൾ അയാൾക്ക് അറിയില്ലെന്ന് ജയൻ മനസ്സിലായി...

 

   " ഞാൻ അവൾക്ക് അമ്മാവനല്ല കൃഷ്ണ... അച്ഛനാണ്... എന്റെ സഹോദരിയുടെ ചോരയല്ലവൾ,എന്റെ രക്തമാണ് എന്റെ പ്രണയത്തിന്റെ അടയാളമാണ്... "

                   തുടരും....

 

            

     വായിച്ചു അഭിപ്രായം പറയണേ....



 

 

 

 

 

 

 

  

 

  





 

 

    

 

    

 


❤️ ഈ ഇടനെഞ്ചിൽ ❤️ - 9

❤️ ഈ ഇടനെഞ്ചിൽ ❤️ - 9

4.5
3266

❤️  ഈ ഇടനെഞ്ചിൽ  ❤️ ✍️ Jazyaan 🔥 അഗ്നി 🔥 ഭാഗം : 9       കൃഷ്ണന്റെ സംസാരത്തിൽ നിന്നും പൂർണമായും സത്യങ്ങൾ അയാൾക്ക് അറിയില്ലെന്ന് ജയൻ മനസ്സിലായി...    " ഞാൻ അവൾക്ക് അമ്മാവനല്ല കൃഷ്ണ... അച്ഛനാണ്... എന്റെ സഹോദരിയുടെ ചോരയല്ലവൾ,എന്റെ രക്തമാണ് എന്റെ പ്രണയത്തിന്റെ അടയാളമാണ്... "     " എ... എന്താ... "    "  സത്യം... അതാണ്‌ സത്യം.. എന്റെ മകളാണവൾ... "     " പക്ഷെ എങ്ങനെ... അളിയന്റെ പ്രണയം... ശാരദയല്ലേ.. നിങ്ങളുടെ മകൻ നന്ദൻ... "    " ഇതൊക്കെ വെറുതെ കെട്ടിച്ചമച്ച കഥകളാണ് കൃഷ്ണ... ഞാനും ശാരദയും തമ്മിൽ ഉള്ള പരിചയം... അത് അവൾ വഴിയാണ് എന്റെ കവി വഴി..  "    &quo