Aksharathalukal

❤️ ഈ ഇടനെഞ്ചിൽ ❤️ - 9

❤️  ഈ ഇടനെഞ്ചിൽ  ❤️

✍️ Jazyaan 🔥 അഗ്നി 🔥

ഭാഗം : 9

      കൃഷ്ണന്റെ സംസാരത്തിൽ നിന്നും പൂർണമായും സത്യങ്ങൾ അയാൾക്ക് അറിയില്ലെന്ന് ജയൻ മനസ്സിലായി...

   " ഞാൻ അവൾക്ക് അമ്മാവനല്ല കൃഷ്ണ... അച്ഛനാണ്... എന്റെ സഹോദരിയുടെ ചോരയല്ലവൾ,എന്റെ രക്തമാണ് എന്റെ പ്രണയത്തിന്റെ അടയാളമാണ്... "

    " എ... എന്താ... "

   "  സത്യം... അതാണ്‌ സത്യം.. എന്റെ മകളാണവൾ... "

    " പക്ഷെ എങ്ങനെ... അളിയന്റെ പ്രണയം... ശാരദയല്ലേ.. നിങ്ങളുടെ മകൻ നന്ദൻ... "

   " ഇതൊക്കെ വെറുതെ കെട്ടിച്ചമച്ച കഥകളാണ് കൃഷ്ണ... ഞാനും ശാരദയും തമ്മിൽ ഉള്ള പരിചയം... അത് അവൾ വഴിയാണ് എന്റെ കവി വഴി..  "

   " കവി... ആരാണത് ഇന്നോളം കേട്ടിട്ടില്ലിങ്ങാനൊരു പേര്... "

   " പറയാം ഞാൻ എല്ലാം... ഈ രഹസ്യം ഇങ്ങനെ മനസ്സിൽ കൊണ്ട് നടന്നു ഞാനും മടുത്തു...  കവിത... എന്റെ കവി... എന്റെ ജീവനും ജീവിതവും അവളായിരുന്നു. അവൾക്ക് വേണ്ടിയായിരുന്നു." ജയൻ അയ്യാളുടെ ഭൂതകാലം കൃഷ്ണൻ മുന്നിൽ പറയാൻ തുടങ്ങി.

         ❤️❤️❤️❤️❤️❤️❤️❤️❤️

   അച്ഛൻ മരിച്ചു കഴിഞ്ഞു ആ നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയായി... അമ്മയുടെ കെട്ടുതാലി പോലും വിട്ടുപറക്കി അച്ഛനുണ്ടാക്കിയ കടങ്ങൾ അമ്മ വീട്ടി... വീണ്ടും കള്ളക്കണക്കുകൾ പറഞ്ഞു അമ്മയ്ക്ക് പോലും വിലയിട്ടപ്പോൾ, ഒരു കുപ്പി വിഷത്തിൽ ജീവൻ അവസാനിപ്പിക്കാൻ ഒരുങ്ങിയ അമ്മയെയും അനിയത്തിയേയും കൂട്ടി രായ്ക്കുരാമാനം ആ നാട് വിടുമ്പോൾ മുന്നിൽ പ്രതീക്ഷയുടെ ഒരു ചെറുനാളം പോലുമില്ലായിരുന്നു. 

    അവിടെ നിന്ന് ദിക്കറിയാതെ തുടങ്ങിയ യാത്രയാണ്..

    പാതിവഴിയിൽ പലരും കൂടെ കൂടി, പറയാതെ പലരും പടിയിറങ്ങി പോയി... അങ്ങനെ കൂടെ കൂടിയതാണ് കവിയും..  ഈ നാട്ടിൽ വന്നു പെട്ടതിൽ പിന്നെ ചെയ്യാത്ത പണികളൊന്നും ഇല്ല .

    ആദ്യമൊക്കെ ഭയമായിരുന്നു... പുതിയ നാട് ,ആളുകൾ. അമ്മയെയും അനിയത്തിയേയും കുറിച്ച് ഓർക്കുമ്പോൾ ഭയമൊക്കെ താനേ അകലും. അവർക്ക് ഞാൻ മാത്രമേ ഉള്ളെന്ന് ചിന്തവരും... അതൊക്കെ ആയിരുന്നു ജീവിക്കാനുള്ള ഊർജം... ജീവിത സാഹചര്യങ്ങൾ പരുക്കനായത് കൊണ്ട് എന്റെ സ്വഭാവവും അങ്ങനെ ആയി തീർന്നു...

    ആ  പരുക്കൻ ഹൃദയത്തെ ഒരു പനിനീർ പൂവ് പോലെ മൃദുലമാക്കാൻ കഴിവുള്ള പെണ്ണൊരുത്തി കടന്നുവന്നു..  കവിത, എത്ര ചൊല്ലിയാലും മതിവരാത്തതൊരു കവിതയായിരുന്നു അവൾ... അയ്യാളുടെ  മാത്രം കവി...

    ചന്തയിൽ ചുമട്ടു തൊഴിലാളിയായിരുന്നു ജയൻ അന്ന്... അടുത്ത് ടൈപ്പിംഗ് പഠിക്കാൻ വരുന്നവളുടെ കുടയിലേക്ക് മഴക്കാലത്ത് ഓടിക്കയറുമ്പോൾ അറിഞ്ഞിരുന്നില്ല , സ്വന്തം ഹൃദയം അവൾക്ക് നല്കിയിട്ടാണ് മടക്കമെന്നു.

    പലവഴികളിൽ കണ്ണുകൾ അവൾക്കായി പരാതിനടന്നു... ഉത്സവപ്പറമ്പുകളിൽ അവൾ മോഹിച്ച കുപ്പിവളകൾ വാങ്ങി സൂക്ഷിച്ചു... അവളിലേക്ക് അവൾ പോലുമറിയാതെ അടുത്ത് പോയി... അത്രമേൽ കവിയെന്ന ചിന്ത ജയനിൽ അലിഞ്ഞു ചേർന്നു.

    കൂടുതൽ അറിയുന്തോറും അവളിലേക്ക് അടുക്കാനുള്ള ആഗ്രഹം തീവ്രമായി... അച്ഛമ്മയും അവളും അടങ്ങുന്ന രണ്ടു പേരുള്ള കുഞ്ഞുവീട്... പിന്നെ രാക്ഷസ ജന്മമുള്ള സഹോദരനും... പവിത്രൻ.

   ജീവിതം കരയ്ക്കടുത്ത് തുടങ്ങിയപ്പോൾ അമ്മയോടും അനിയത്തിയോടും പറഞ്ഞ പേര് അവളുടേതായിരുന്നു... അമ്മയാണ് അവളോട് സംസാരിക്കാൻ അയാൾക്ക് ധൈര്യം നൽകിയത്...

    പറഞ്ഞു  തന്റെ പ്രണയം... അവളെ ഭാര്യയാക്കാനുള്ള ആഗ്രഹം..  എതിർപ്പിന്റെ ഭാഷയായിരുന്നു ആദ്യമവളിൽ..  പിന്നെ അയാൾക്ക് വേണ്ടിയുള്ള പ്രണയം നിറയാൻ കാലതാമസമെടുത്തില്ല.. 

    പിന്നെ അനുരാഗത്തിന്റെ നാളുകളായിരുന്നു.. എന്തിനും മൗനാനുവാദം നൽകി അവളുടെ ഉറ്റത്തോഴി ശാരദയും...

    പവിത്രൻ അവനെ അവൾക്ക് ഭയമായിരുന്നു..  പ്രണയം അറിയുന്ന നിമിഷം പവിത്രന്റെ പ്രതികരണം ഓർത്തു വല്ലാത്ത ഭയം അവളിൽ  കണ്ടിട്ടുണ്ട്.. പക്ഷെ അന്ന് പവിത്രനിൽ നിന്നും എതിർപ്പ് ഉയരില്ലെന്ന് വാക്കുതന്നത് ശാരദയാണ്..  കാരണം ശാരദയുടെ പ്രണയമായിരുന്നു പവിത്രൻ.  അവർ പരസ്പരം പ്രണയത്തിലായിരുന്നു. അതോടെ ആ ഭയവും അകന്നു...

  ജയനും അവന്റെ കവിയും  പരസ്പരം പിരിയാൻ കഴിയാത്തത്ര മനസ്സ്കൊണ്ട് അടുത്തു.

           ❤️❤️❤️❤️❤️❤️❤️❤️

  " പിന്നീട് എന്താണ് സംഭവിച്ചത്... " അക്ഷമയോടെ കൃഷ്ണൻ ചോദിച്ചു.

                      തുടരും...

ലെങ്ത് വളരെ കുറവാണ്..  ഇന്നത്തേക്ക് ഒന്ന് ക്ഷമിക്കു..

വീട്ടിൽ വിരുന്നുകാർ ഉണ്ടായിരുന്നത് കൊണ്ടാണ്....
നാളെ ഉറപ്പായും ലെങ്ങ്തിൽ തന്നെ പോസ്റ്റ്‌ ചെയ്യാം ❤️❤️❤️

 


❤️ ഈ ഇടനെഞ്ചിൽ ❤️ - 9(b)

❤️ ഈ ഇടനെഞ്ചിൽ ❤️ - 9(b)

4.5
3213

❤️ ഈ ഇടനെഞ്ചിൽ ❤️ ✍️ Jazyaan 🔥അഗ്നി 🔥 ഭാഗം : 9 ( b)   " പിന്നീട് എന്താണ് സംഭവിച്ചത്... " അക്ഷമയോടെ കൃഷ്ണൻ ചോദിച്ചു.   "  സന്തോഷങ്ങൾക്ക് പിന്നാലെ കാത്തിരുന്നത് സങ്കടകടലായിരുന്നു... ഒരുനിമിഷം  അത് മാത്രം മതി ജീവിതം കീഴ്മേൽ മറിയാൻ. " ജയന്റെ കണ്ണുകൾ ഈറനണിഞ്ഞു.    അയ്യാൾ വീണ്ടും തന്റെ പഴയ ഓർമകളിലേക്ക് മടങ്ങി.         ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️    പണി കഴിഞ്ഞു മടങ്ങും വഴിയാണ് തന്നെ കാത്തിരിക്കുന്ന ശാരദയെ ജയൻ കാണുന്നത്.    " ആഹാ... തന്റെ കൂട്ടുകാരി എവിടെ ശാരദേ... "   " വന്നോ... എന്തെ ഇന്നിത്ര വൈകിയത്.. "   " ഇന്ന് ലോഡ് കൂടുതൽ ആയിരുന്നു... കവി എ