Aksharathalukal

എൻ പാതി💚

എൻ പാതി❤️ --1
 
 
 
"എന്താ ഇത് ദേവു....ഒന്ന് മാറിയ്ക്കെ...."           
 
 
 
എടുത്തടിച്ചത് പോലെ പറഞ്ഞതിനൊപ്പം അവനെ പുണർന്ന  അവളുടെ കൈകളെ മാറ്റി കൊണ്ട് അവൻ്റെ കൈകൾ അവളെ പിറകിലേക്ക് തള്ളി മാറ്റിയിരുന്നു....തൻ്റെ പ്രിയപ്പെട്ടവൻ്റെ വാക്കുകൾ ഒരു നിമിഷം ഇടിത്തീയായി അവളിലേക്ക് പതിച്ചു....നിറഞ്ഞു വന്ന കണ്ണുകളെ അടക്കി നിർത്തി മുന്നിലേക്ക് നോക്കി നിൽക്കുന്നവനെ തനിക്കഭിമുഖമായി അവൾ തിരിച്ചു നിർത്തി....
 
 
 
"എന്താ ദച്ചേട്ടാ....എന്തിനാ എന്നോട് ഇങ്ങനെ ദേഷ്യപ്പെടുന്നെ...ഞാനെന്ത് ചെയ്തിട്ടാ....നിക്ക് അറിയാം...എന്നെ ദേഷ്യം പിടിപ്പിക്കാൻ അല്ലേ ഇങ്ങനെ ഒക്കെ പറയുന്നത്...അല്ലാണ്ട്  ന്നോട് ഇങ്ങനെ ഒക്കെ ദച്ചേട്ടൻ പറയില്ല....നിക്കറിയാം...."         
 
 
 
 
"ഓ...ഒന്ന് നിർത്തുന്നുണ്ടോ ദേവൂ...കുറേ നേരമായി...ദച്ചേട്ടാ...ദച്ചേട്ടാന്നും പറഞ്ഞ്...ദേ ഞാൻ നിന്നോട് പറഞ്ഞതാ...എന്നെ അങ്ങനെ വിളിക്കണ്ട.... കോൾ മീ ദക്ഷിത്..."             
 
 
 
ഇന്നേവരെ  ""അംശി"" എന്ന് പ്രണയാർദ്രമായി  വിളിച്ചിരുന്നവൻ ഇന്ന് തന്നെ അന്യയെ പോലെ കേവലം
ദേവു എന്നുചരിച്ചതിൽ കുടുങ്ങി കിടക്കുകയായിരുന്നു അവളുടെ മനസ്...തൻ്റെ പ്രിയപ്പെട്ടവന് വന്ന മാറ്റങ്ങൾ അവളെ ഓരോ നിമിഷവും വേദനിപ്പിക്കുകയായിരുന്നു.... 
ഒത്തിരി പ്രതീക്ഷകളോടെ തൻ്റെ പ്രാണനെ കാണാൻ ഓടി പിടഞ്ഞ് വന്നതായിരുന്നു.....വീട്ടിൽ നിന്നിറങ്ങിയത് മാത്രം ഓർമ ഉണ്ട്....ഇങ്ങോട്ടേക്കെത്താൻ അത്ര മാത്രം തിടുക്കമായിരുന്നു.....രാവിലെയാണ്  ഭദ്രമ്മ വിളിച്ച് പറയുന്നത് ദച്ചേട്ടൻ എത്തിയിട്ടുണ്ട് എന്ന്...കൂടെ ചില കൂട്ടുകാരും...നാടിനെയും പച്ചപ്പിനേയും ഒക്കെ കാണാൻ സിറ്റിയിൽ നിന്ന് കെട്ടി എടുത്തതാത്രെ....എന്തായാലും അതൊന്നും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമില്ലല്ലോ.......ഒരുപാട് നാളുകൾക്ക് ശേഷമാണ് ദച്ചേട്ടൻ ഇപ്പൊ തിരികെ വന്നത്.....ഈ ഇടെയായി ഇടക്കുണ്ടായിരുന്ന ഫോൺ വിളികൾ പോലും ഇല്ലായിരുന്നു......അതിനെ കുറിച്ച് ചോദിക്കാൻ കൂടി തന്നെയാണ് വന്നത്...എന്നാൽ....എന്നാൽ അവൻ്റെ ഈ മാറ്റം..... അതൊന്നും ഉൾക്കൊള്ളാൻ ആ പാവം പെണ്ണിനാകുമായിരുന്നില്ല....
 
 
___________________________________
 
 
 
നാട്ടിൽ അത്യാവശ്യം എല്ലാവരും അറിയുന്ന തറവാടായിരുന്നു തെക്കേടത്ത് വീട്...അവിടുത്തെ പുതു തലമുറയിലെ മൂത്ത പുത്രിയാണ് *ദേവാംശി❤️* എന്ന എല്ലാവരുടെയും ദേവു...ശേഖരൻ്റെയും സാവിത്രിയുടെയും പുന്നാര മകൾ...ദേവുവിന് ഒരു അനിയത്തി കൂടിയുണ്ട്...ദേവ പ്രിയ....അവളിപ്പോ പ്ലസ് വൺ വിദ്യാർഥിനിയാണ്...ദേവു ഡിഗ്രീ അവസാന വർഷ വിദ്യാർഥിനിയും...നാട്ടിലും വീട്ടിലും എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു ദേവു...അങ്ങനെ എല്ലാവർക്കും അവൾ ദേവു ആയി മാറുമ്പോൾ അവളുടെ ദച്ചേട്ടന് മാത്രം അവൾ **അംശി** ആയിരുന്നു.... സാവിത്രിയുടെ ആത്മ മിത്രമായ ഭദ്രയുടെ മകനാണ് *ദക്ഷിത് ❤️*എന്ന ദച്ചു....ദേവുവിൻ്റെ ദച്ചേട്ടൻ.... മാത്രവുമല്ല ഉറ്റ സുഹൃത്തുക്കളായ സാവിത്രിയെയും ഭദ്രയെയും വിവാഹം കഴിച്ചത് രണ്ട് ആത്മാർത്ഥത സുഹൃത്തുക്കളും..ദേവുവിൻ്റെ  അച്ഛൻ ശേഖരനും ദച്ചുവിൻ്റെ അച്ഛൻ വാസുദേവനും കുടുംബപരമായി സുഹൃത്തുക്കൾ ആയിരുന്നു....വിവാഹം കഴിഞ്ഞ ശേഷവും ഈ സുഹൃത്തുക്കൾ പിരിയാൻ ആഗ്രഹിച്ചിരുന്നില്ല....രണ്ട് കൂട്ടരുടെയും വീടുകൾ തമ്മിലും അധികം ദൂരമുണ്ടായിരുന്നില്ല....ജനനം മുതൽ ഒരുമിച്ച് വളർന്ന അവരെ കണ്ട് ദേവാംശി ദക്ഷിതിനുള്ളതാണെന്ന് കുടുംബക്കാർ മുൻപേ പറഞ്ഞു വെച്ചിരുന്നതാണ്...ഓർമ വെച്ച കാലം മുതൽ അവർ രണ്ട് പേരും ഒരുമിക്കേണ്ടവരാണ് എന്ന ബോധത്തോട് കൂടി തന്നെ വളർന്നു...രണ്ട് പേരും പരസ്പരം ആത്മാർഥമായി തന്നെ സ്നേഹിച്ചു... ആ നാടാകെ അവരുടെ പ്രണയം പരസ്യമായിരുന്നു...ഒരിക്കലും പിരിയാനാകാത്ത വിധം ആഴത്തിൽ അവർ പ്രണയിച്ചിരുന്നു... 
 
 
 
അങ്ങനെ ഇരിക്കെ എൻട്രൻസ് പരീക്ഷ ഉയർന്ന മാർക്കോടു കൂടി പാസായതും ദച്ചുവിന് എംബിബിഎസ് പഠനത്തിനായി സിറ്റിയിലേയ്ക്ക് പോകേണ്ടി വന്നു...ഒരു അറ്റാക്കിൻ്റെ രൂപത്തിൽ വാസുദേവൻ മരണപ്പെട്ടതോടെ അവനും അമ്മയും ആ വീട്ടിൽ തനിച്ചായിരുന്നു.....അമ്മയുടെ
ഇഷ്ടപ്രകാരം ആണ് അവനൊരു ഡോക്ടർ ആകാൻ ആഗ്രഹിച്ചത്.....അമ്മയ്ക്ക് വേണ്ടി ജീവിച്ചിരുന്ന ദച്ചുവിന് പെട്ടെന്ന് അമ്മയെയും ദേവുവിനെയും വീട്ടുകാരെയും വിട്ട് പോകുന്നത് സങ്കടമായിരുന്നു.....
പോകുന്ന ദിവസം അമ്പല കുളത്തിനരികിൽ വെച്ച് അവളെ കെട്ടിപ്പിടിച്ചു അവൻ ഒത്തിരി നേരം കരഞ്ഞിരുന്നു....
 
 
 
"എനിയ്ക്ക് പോകണ്ട അംശീ...നിന്നെ വിട്ട്...അമ്മയെ വിട്ട്...എല്ലാവരെയും പിരിഞ്ഞ് നിൽക്കാൻ നിൻ്റെ ഈ ദച്ചേട്ടന് പറ്റില്ല പെണ്ണേ..."         
 
 
 
തന്നെ കെട്ടിപ്പിടിച്ച്  തോളിൽ മുഖം ചേർത്ത് കൊച്ചു കുഞ്ഞിനെ പോലെ കരയുന്നവനെ കണ്ട് നിൽക്കാൻ അവൾക്കുമാകുമായിരുന്നില്ല....അവനേക്കാളേറെ അവൾക്ക് അവനെ പിരിഞ്ഞു നിൽക്കാൻ സാധിക്കുമായിരുന്നില്ല... അത്രമാത്രം പരസ്പരം സ്നേഹിച്ചു പോയിരുന്നു...എങ്കിൽ പോലും എല്ലാം നല്ലതിനാണെന്ന ബോധ്യം ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഉള്ളിലെ സങ്കടം കടിച്ചമർത്തി  അവൾ അവനെ സമാധാനിപ്പിച്ചു...
 
 
 
"കരയാതെ ദച്ചേട്ടാ...അതെനിക്ക് സഹിക്കില്ല്യ....എല്ലാം നല്ലതിനല്ലേ...പഠിത്തം ഒക്കെ കഴിഞ്ഞ് ഇങ്ങട് തന്നെ അല്ലേ വരുന്നേ...അപ്പോ എൻ്റെ ദച്ചേട്ടൻ ഒരു ഡോക്ടർ ആയിരിക്കുമല്ലോ...നിക്ക് എല്ലാവരോടും പറയാലോ എൻ്റെ ദച്ചേട്ടൻ വല്യ ഡോക്ടർ ആണെന്ന്...പിന്നെ വിഷമിക്കുന്നത് എന്തിനാ...ഇടക്കൊക്കെ ലീവിന് വരാൻ പറ്റുമല്ലോ...പിന്നെ സമയം കിട്ടുമ്പോൾ എന്നെ...എന്നെ മറക്കാതെ ഫോൺ വിളിച്ചാ മതി...."         
 
 
 
കാര്യ ഗൗരവത്തോടെ എല്ലാം പറഞ്ഞ് തുടങ്ങി എങ്കിലും ഒടുവിൽ ഒരു പൊട്ടിക്കരച്ചിലോടെ അവൾ അവൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു... ആ സമയം അവൻ്റെ കൈകളും അവളെ ചേർത്തു പിടിച്ചു....അവളുടെ ഏങ്ങലടികൾ അവൻ്റെ ഹൃദയ താളം വരെ മാറ്റി മറിച്ചു...അവളുടെ കണ്ണുനീർ അവൻ ധരിച്ചിരുന്ന ഷർട്ടിനെ കുതിർത്തതും മനസ്സില്ലാ മനസ്സോടെ എങ്കിലും അവൻ അവളെ തന്നിൽ നിന്നടർത്തി മാറ്റി അവളുടെ കുഞ്ഞു മുഖം പിടിച്ചുയർത്തി...കരഞ്ഞ് കരഞ്ഞ് ചുവന്ന് തുടുത്തിരുന്നു വെണ്ണ നിറമുള്ള അവളുടെ മുഖം...അത് കാൺകെ ആരോ ഹൃദയത്തിൽ കാര മുള്ളിനാൽ മുറിവേൽപ്പിക്കും പോലെ തോന്നി പോയി അവന്...
 
 
 
"എന്താ  പെണ്ണേ ഇത്...എന്നെ സമാധാനിപ്പിക്കാൻ വന്നിട്ട് ഇപ്പോ നീ ഇങ്ങനെ കരഞ്ഞാലോ.... പോയാലും ഞാൻ ഇടക്കിടെ വരുംന്നെ...പിന്നെ ഫോൺ ചെയ്യുകയും ചെയ്യാം...അങ്ങനെ ഇങ്ങനെ ഒന്നും നിന്നെ ഞാൻ മറക്കില്ല....എൻ്റെ ഹൃദയത്തിൽ കൂട്ടി ചേർക്കപ്പെട്ട പേരേ ഈ കാന്താരിയുടെയാ....
 
ദക്ഷിതിൻ്റെ പെണ്ണ്....
ഈ ദച്ചുവിൻ്റെ മാത്രം അംശി....💕"
 
___________________________________
 
 ഓർമകൾ കൺമുമ്പിൽ തെളിഞ്ഞതുമവൾ കണ്ണുകൾ ഇറുകെ പൂട്ടി..ശേഷം മുന്നിൽ നിൽക്കുന്നവനെ നോക്കിയതും പണ്ട് പ്രണയാർദ്രമായി തന്നെ നോക്കിയിരുന്ന തൻ്റെ പ്രാണൻ ഇന്ന്  അവജ്ഞയോടെ നോക്കുന്നതാണ് അവൾ കണ്ടത്...
 
ആ കണ്ണുകളിൽ തീർത്തും വെറുപ്പായിരുന്നോ...അതോ മറവിയിലേക്ക് തള്ളി നീക്കിയ പ്രണയമാണോ...തിരിച്ചറിയാൻ ദേവുവിന് കഴിഞ്ഞില്ല....മനസിൽ ഒരു നൂറു ചോദ്യങ്ങൾ ഒരേസമയം ആവർത്തിക്കവെയാണ് ദച്ചുവിൻ്റെ ശബ്ദമെത്തിയത്....
 
 
 
"നോക്ക് ദേവാംശി....നിൻ്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയാം...പക്ഷേ...പക്ഷേ അതൊക്കെ മറക്കണം...ഇപ്പൊൾ നമ്മൾ മുതിർന്നു..അതിൻ്റേതായ മാറ്റം എല്ലാത്തിലും ഉണ്ടാകും....പണ്ടെങ്ങാണ്ട് ആരോ എന്തൊക്കെയോ പറഞ്ഞ് വെച്ചൂന്ന് കരുതി അതൊക്കെ അനുസരിക്കണം എന്നുണ്ടോ...മറ്റൊരു ജീവിതത്തിലേയ്ക്ക് ഒക്കെ കടക്കുമ്പോൾ നമുക്ക് തന്നെ തോന്നും...ഇതായിരുന്നു ശരി എന്ന്.."                 
 
 
"ഏട്ടൻ എന്താ പറഞ്ഞ് വരുന്നത്...."   
 
 
 
"മറക്കണം...എല്ലാം മറക്കണം...പുതിയ ജീവിതം ജീവിച്ചു തുടങ്ങണം...ഇനിയും ഈ ബന്ധം തുടർന്ന് പോകുന്നതിൽ അർത്ഥമില്ല...എനിക്ക് എൻ്റെ നിലയും വിലയും നോക്കണം...അതിനു...അതിനു നീ..."             
 
 
 
"ഒഴിഞ്ഞ് പോകണം അല്ലേ...."       
 
 
ചാലിട്ടൊഴുകിയ കണ്ണുനീർ വാശിയോടെ തുടച്ചു കൊണ്ടവൾ ചോദിച്ചു...
 
 
 
"അതേ...."           
 
 
യാതൊരു ദാക്ഷിണ്യവും കൂടാതെ അവളുടെ മുഖത്ത് നോക്കി തന്നെ ഉറപ്പോടെ അവനത് അത് പറഞ്ഞു...
 
ഈ നിമിഷം ഭൂമി പിളർന്നിരുന്നു എങ്കിൽ എന്ന് പോലും അവളാഗ്രഹിച്ചു...പക്ഷേ എന്തിന്..ആർക്ക് വേണ്ടി...ആർക്ക് വേണ്ടിയാണോ വൃതം നോറ്റ് പ്രാർത്ഥിച്ചിരുന്നത്, ആരോടൊപ്പമാണോ ജീവിതം സ്വപ്നം കണ്ടിരുന്നത് അതേ വ്യക്തി തന്നെ ഇന്ന് പറഞ്ഞിരിക്കുന്നു താൻ അയാൾക്ക് ഒരു ഭാരമാണെന്ന്....ഇത്രയും നാൾ ജീവിച്ച് തീർത്ത ജീവിതം പാഴായി പോയ പോലെ തോന്നി അവൾക്ക്...എങ്കിലും എന്നും വില നൽകിയിരുന്നത് ആ വാക്കുകൾക്ക് അല്ലേ...അതേ...അത് കൊണ്ട് അദ്ദേഹത്തിൻ്റെ ഈ ആവശ്യവും നിറവേറ്റണം...മനസ്സിൽ എന്തോ ഊട്ടി ഉറപ്പിച്ച് കൊണ്ടവൾ അവന് നേരെ തിരിഞ്ഞു...
 
 
 
"മറക്കണം അല്ലേ.... അതേ...മറക്കണം
എല്ലാം...എല്ലാം... അല്ലേലും ഈ ഡോക്ടർക്ക് ഈ ദേവു ചേരില്ല്യ...വേറെ നല്ല കുട്ടികളെ കിട്ടും...അതാ ശരി...അത് മാത്രമാണ് ശരി.. ഇപ്പൊ പഴയ ആ ദേവു മരിച്ചു കഴിഞ്ഞു... അതായിരുന്നു ദച്ചുവിൻ്റെ അംശി....അല്ല ദേവു...ഇപ്പൊൾ ഈ നിൽക്കുന്നത് അവളല്ല....ഇത് ദേവാംശി മാത്രമാണ്..."       
 
 
മനസ്സിനെ വാശിയോടെ എന്തെല്ലാമോ പറഞ്ഞ് പഠിപ്പിക്കുന്ന ഒരു തരം ഭ്രാന്തമായ അവസ്ഥയായിരുന്നു അവളിൽ എന്നവൻ തെല്ലതിശയത്തോടെ മനസിലാക്കി...എന്നാൽ അപ്പോഴേക്കും കൺമുന്നിൽ നിന്നവൾ ഓടി മറഞ്ഞിരുന്നു... ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് അവൾ പോയ വഴിയേ നോക്കി  നിന്നപ്പോൾ ആണ് അവൻ്റെ ഫോൺ ശബ്ദിച്ചത് ....സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും ഇളം പുഞ്ചിരിയാ ചൊടികളിൽ മൊട്ടിട്ടു.....
________________________________________
 
 
"ഹേയ് ബാർബി ഡോൾ......"
 
 
നിറഞ്ഞ കണ്ണുകൾ തുടച്ച് ദച്ചുവിൻ്റെ മുറിയിൽ നിന്ന് പുറത്തേക്ക് നടക്കും നേരമാണ് അവളെ ആ വിളി തേടിയെത്തിയത്..... തിരിഞ്ഞ് നോക്കാതെ മുഖം തുടച്ച് കൊണ്ടവൾ അതെ നിൽപ്പ് തുടർന്നു....തൊട്ടടുത്തായി ഒരു നിശ്വാസം നിറഞ്ഞതും ഞെട്ടലോടെ തിരിഞ്ഞു കൊണ്ട് പിറകിലേക്ക് നീങ്ങി.....മുഖമുയർത്തി നോക്കിയപ്പോ ആരെയും മയക്കുന്ന പുഞ്ചിരിയുമായി നേരത്തെ കണ്ട അതേ മുഖം....തന്നെ നോക്കി പുഞ്ചിരിയോടെയാണ് നിൽപ്പ്....എന്തോ ആ  നോട്ടം അവൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല....
 
 
 
"ഹേയ്.....താൻ ഈ ലോകത്ത് ഒന്നുമല്ലേടോ....."
 
 
 
മുഖത്തിനു നേരെ വിരൽ ഞൊടിച്ചു കൊണ്ടവൻ ചോദിച്ചു....
 
 
 
ദച്ചേട്ടൻ വന്നെന്ന് അറിഞ്ഞപ്പോ ഓടി വന്നതാണ് ഇങ്ങോട്ട്...മുറ്റത്ത് നിന്ന് ഹാളിലേക്ക് ഓടി കയറിയതും അകത്ത് നിന്നിറങ്ങിയ ആരെയോ കൂട്ടി ഇടിച്ചിരുന്നു....തല ഒന്ന് തടവിക്കൊണ്ട് ഉയർന്നു നോക്കിയതും കയ്യിലൊരു ക്യാമറയും പിടിച്ചു ഒരു കൈ തലയിലും വെച്ചു തന്നെ  നോക്കുന്ന ഒരുത്തനെയാണ് കണ്ടത്.....കാഴ്ചയിൽ തന്നെ അറിയാം ഏതോ വല്യ വീട്ടിലെ പയ്യനാണ്.....അവൻ്റെ ശരീരത്തിൽ നിന്ന് വമിക്കുന്ന ഏതോ  ഹൈലി സെഡേറ്റഡ് ഫോറിൻ പെർഫ്യൂം സുഗന്ധം അവിടമാകെ പരക്കുന്നുണ്ടായിരുന്നു....
 
 
 
"ഹേയ് ബാർബി ഡോൾ..... യു ആർ സോ ക്യൂട്ട്...."
 
 
പറഞ്ഞു തീരലും കയ്യിലിരിക്കുന്ന ക്യാമറ ഉപയോഗിച്ച് അവളുടെ ചിത്രം അവൻ പകർത്തിയിരുന്നു.....
 
 
ഒരു നിമിഷം വേണ്ടി വന്നു എന്താ നടന്നതെന്ന് അവൾക്ക് അറിയാൻ.....നിമിഷ നേരം കൊണ്ടവളുടെ മുഖം ദേഷ്യത്താൽ വീർത്തു.....ദേഷ്യം കൊണ്ട് വിറയ്ക്കുന്ന അവളുടെ മൂക്കും ചുവന്നു വരുന്ന അവളുടെ മുഖവും അവൻ അതിശയത്തോടെ നോക്കി നിന്നു.....
 
 
 
"ഡോ....താനെന്താ ഈ കാണിച്ചത്....."
 
 
 
"വാട്ട്.... ഞാനോ ......ഞാൻ എന്ത് ചെയ്തു......ബാർബി ഗേൾ...."
 
 
"ഡോ താനെന്തൊക്കേയാ വിളിക്കുന്നെ....ഞാൻ ബാർബിയും കൂർബിയും ഒന്നുമല്ല....അല്ല താൻ എന്തിനാ എൻ്റെ അനുവാധം ഇല്ലാതെ എൻ്റെ ഫോട്ടോ എടുത്തത്....."
 
 
 
"Hey No.....You're lying ..... you are really look like a doll .... A Barbie doll..... പിന്നെ ഫോട്ടോ എടുത്തത്......എടുക്കണമെന്ന് തോന്നി എടുത്തു....."
 
 
 
"തനിക്ക് എന്നെ ശരിക്കും അറിയില്ല......പെൺകുട്ടികളുടെ ഫോട്ടോ അവരുടെ അനുവാദം ഇല്ലാണ്ട് എടുക്കുന്നത് വളരെ മോശമാണ്......തനിക്ക് അതൊന്നും അറിയില്ലേ....താൻ ഏതാ...."
 
 
 
"അത് ചോദിക്കാൻ നീ ആരാ....."
 
 
 
"ഡോ.... എടീ പോടീ എന്നൊക്കെ തൻ്റെ വീട്ടിൽ ഇരിക്കുന്നവരെ പോയി വിളിക്ക്....."
 
 
 
"എന്ന പൊന്നുമോള് ഡോ, താൻ.... എന്നൊക്കെ നിൻ്റെ വീട്ടിൽ ഉളളവരെ വിളിക്ക്....."
 
 
 
"തന്നോട് ഒക്കെ സംസാരിക്കാൻ നിന്ന എന്നെ പറഞ്ഞാ മതി.....ദച്ചേട്ടൻ്റെ ഫ്രണ്ട് ആകും അല്ലേ....."
 
 
 
"ദച്ചേട്ടനോ..... ഓഹ് you mean ദക്ഷി......സോറി ദക്ഷിത്..... നീ അവൻ്റെ ആരാ....."
 
 
 
അവളെ കണ്ടമാത്രയിൽ തന്നെ തിരിച്ചറിഞ്ഞതാണെങ്കിലും പുറമേ കാട്ടിയില്ല.....
 
 
 
"അത് നിങ്ങളോട് പറയേണ്ട ആവശ്യം ഇപ്പോ എന്തായാലും എനിക്കില്ല...."
 
 
 
"ആഹ് ചുമ്മാ പറയന്നേ ബാർബി കുട്ടി....."
 
 
 
"ഡോ തന്നോട് ഞാൻ പറഞ്ഞു അങ്ങനെ വിളിക്കരുത് എന്ന്...."
 
 
 
"If so, tell me what is your name ?"
 
കുസൃതി യോടെ അവൻ ചോദിച്ചു....
 
 
 
"അംശി.....അല്ലാ....ദേവാംശി"
 
 
പറ്റിയ അമളി ഓർത്ത് സ്വയം തലയ്ക്കൊന്ന് കൊട്ടി കൊണ്ടവൾ പറഞ്ഞു....
 
 
 
"അംശി..."
 
 
 
"എന്തോ ഓർത്ത പോൽ അവൻ പറഞ്ഞതും അവള് ഞെട്ടി അവനെ നോക്കി....."
 
 
 
"എന്താ പറഞ്ഞേ......"
 
 
 
ഏഹ്....അത്....അത് ഒന്നുമില്ല....അപ്പോ താൻ ആണല്ലേ ദേവാംശി.....ദക്ഷിതിൻ്റെ *എക്സ്*....
 
 
തുടക്കത്തിൽ ശബ്ദത്തിൽ പറഞ്ഞു എങ്കിലും ഒടുക്കം അവൻ ശബ്ദം കുറച്ചാണ് പറഞ്ഞത്.....
 
 
"എന്ത്....."
 
 
 
"നതിങ്...."
 
 
എന്തോ പിന്നൊന്നും പറയാൻ നിൽക്കാതെ അവനെ മറി കടന്നവൾ മുകളിലേക്ക് പോയി.....
 
 
"തിരിച്ച് വരുമ്പോൾ നിൻ്റെ മുഖത്ത് ഈ സന്തോഷം കാണില്ലല്ലോ ബാർബി ഡോൾ......Really You don't deserve her Dakshith........"
 
___________________________________
 
 
"ഹലോ സ്വപ്ന ജീവി....ഇങ്ങോട്ട് നോക്ക്....."
 
 
 
വീണ്ടും അതേ ശബ്ദമാണ് അവളെ സ്വബോധത്തിൽ എത്തിച്ചത്....
 
 
 
"എന്ത് പറ്റി ദേവു....എന്താ പെട്ടെന്ന്....ഇങ്ങനെ അല്ലല്ലോ അകത്തേക്ക് പോയത്....എന്തേ നിൻ്റെ ദച്ചേട്ടൻ നിന്നെ ഡിവോഴ്സ് ചെയ്തോ......"
 
 
തുടക്കത്തിൽ കാര്യമായി ചോദിച്ചു വന്നുവെങ്കിലും ഒടുക്കം തമാശ പോലവൻ പറഞ്ഞത് അവളുടെ ഹൃദയത്തിൽ തന്നെ കൊണ്ടിരുന്നു.....
 
 
 
അടക്കി നിർത്തിയ കണ്ണുനീർ നിയന്ത്രണമില്ലാതെ ഒഴുകാൻ തുടങ്ങി......എന്തോ ആ നിമിഷം വല്ലാത്തൊരു അസ്വസ്ഥത അവനിൽ നിറഞ്ഞു.....വേണ്ടിയിരുന്നില്ല എന്ന് തോന്നി.....
 
 
 
"I....iam really sorry..... ഞാൻ നിന്നെ വേദനിപ്പിക്കണം എന്ന് കരുതിയിട്ടല്ല...... അല്ല....അത്...ഞാൻ...."
 
 
അവനെ പറയാൻ അനുവധിപ്പിക്കാതെ അവള് കരഞ്ഞ് കൊണ്ടോടിയിരുന്നു.....
 
 
 
"ശ്ശേ.....ഞാൻ എന്തിനാ അങ്ങനെ പറഞ്ഞത്....എല്ലാം എനിക്കറിയാവുന്നത് ആയിരുന്നില്ലേ....എന്നിട്ടും അവളെ...."
 
 
മുഷ്ടി ചുരുട്ടി ഭിത്തിയിൽ ഇടിച്ചു കൊണ്ടവൻ ദേഷ്യത്തോടെ സ്വയം പറഞ്ഞു.... ആ നിമിഷം അവൻ്റെ മനസ്സിൽ അവളുടെ നിറഞ്ഞ കണ്ണുകൾ മാത്രമായിരുന്നു.....കണ്ട മാത്രയിൽ ഇഷ്ടം തോന്നിയ ആ പെണ്ണിൻ്റെ മുഖം.....ഇപ്പോ അവളുടെ അവസ്ഥയ്ക്ക് കാരണം ദക്ഷിത് ആണെന്ന് ഓർക്കവെ ദേഷ്യം ഇരച്ചു കയറി കയ്യിലെ പേശികൾ ഓരോന്നായി തെളിഞ്ഞു വന്നു....
 
___________________________________
 
 
 
"എന്നാ തിരികെ പോകുന്നത് ദച്ചു...."
 
 
 
"ഉടനെ പോണം അമ്മ..... എക്സാംസ് അടുത്തു...."
 
 
 
"ഉടനെ എന്ന് പറയുമ്പോ......അമ്മയ്ക്ക് ഇനിയും കാത്തിരിക്കാൻ വയ്യെടാ....എൻ്റെ ദേവു മോൾടെ കഴുത്തിൽ എൻ്റെ മോൻ്റെ കൈ കൊണ്ടൊരു താലി വീഴുന്നത് കാണാൻ...."
 
 
അത്രമാത്രം ആഗ്രഹത്തോടെ  അമ്മ അവരുടെ മടിയിൽ കിടക്കുന്നവൻ്റെ മുടിയിഴകളിലൂടെ തഴുകി പറഞ്ഞതും  അവൻ കണ്ണുകൾ ഇറുകെ അടച്ചു....
 
 
"എങ്ങനെ പറയും അതൊന്നും നടക്കില്ല എന്ന്..... അമ്മ അത് അംഗീകരിക്കുമോ......ഞാൻ സ്വാർത്ഥൻ ആണോ....അതെ എൻ്റെ ജീവിതത്തിൻ്റെ കാര്യത്തിൽ ഞാൻ സ്വാർത്ഥനാണ്....ഞാൻ ചെയ്യുന്നത് ശരിയാണ്.....അത് തന്നെയാണ് ശരി.....അത് മാത്രം....
 
 
മുന്നിൽ തെളിവോടെ ദേവുവിൻ്റെ നിറഞ്ഞ കണ്ണുകൾ നിറയുമ്പോഴും മനഃപൂർവം അതിനെ മറയ്ക്കാൻ ശ്രമിച്ചു കൊണ്ട് തൻ്റെ പ്രവർത്തികളിൽ ന്യായം കണ്ടെത്തുകയായിരുന്നു അവൻ്റെ മനസ്സ് .....ഒരു പെണ്ണിൻ്റെ മനസ്സാണ് സന്തോഷമാണ്  തകർത്തത് എന്ന് അറിയാൻ ശ്രമിക്കാതെ......
 
 
 
"എന്താ ദച്ചൂ നീ ഒന്നും മിണ്ടാത്തെ....."
 
 
 
"ഒന്നുമില്ല......."
 
 
 
"അല്ല നിൻ്റെ കൂട്ടുകാർ ഒക്കെ എവിടെ....ഉച്ചയ്ക്ക് ശേഷം കണ്ടില്ലല്ലോ..."
 
 
 
"അവരു വയലും പുഴയും ഒക്കെ കാണാൻ പോയതാ...."
 
 
 
"ആ കിരൺ ഇല്ലെ കിച്ചു, ആ മോൻ അത്ര പ്രശ്നം ഒന്നുമില്ല...പക്ഷേ...."
 
 
എന്താണ് അമ്മ പറഞ്ഞ് വരുന്നതെന്നറിയാൻ അവൻ ശ്രദ്ധിച്ചിരുന്നു.....
 
 
ആ കുട്ടി ഇല്ലെ ദേവ്.....നീ എപ്പോഴും വാ തോരാതെ പറയുന്ന 
*ദേവപ്രയാഗ്❤️*......അവൻ പ്രശ്നക്കാരൻ ആണെന്നൊന്നുമല്ല..
നല്ല കുട്ടി തന്നെയാ....കാണാനും എന്ത് രസമാ.....നീ പറഞ്ഞിട്ടുള്ളത് പോലെ ഒക്കെ തന്നെയാണ് സ്വഭാവം.... പണത്തിന്റെ അഹങ്കാരം ഒന്നുമില്ല....പക്ഷേ.....ഇന്ന് ദേവു മോള് വന്നിരുന്നു....അപ്പൊ എന്തോ അവളോടുള്ള അവൻ്റെ പെരുമാറ്റം അമ്മയ്ക്ക് ഇഷ്ടായില്ല കേട്ടോ..... മോശമായി പെരുമാറി എന്നല്ല....എന്നാലും അമ്മ പഴഞ്ചൻ അല്ലേ ചിലപ്പോ അത് കൊണ്ടാകും അല്ലേ ദച്ചു.....അവനും അറിയില്ലേ നിൻ്റെ പെണ്ണാണ് അവളെന്ന്.....അപ്പൊ പിന്നെ വേറൊരു രീതിയിൽ അവളെ കാണില്ല അല്ലേ.....എനിക്ക് വെറുതെ തോന്നിയത് ആകും....അവരൊക്കെ വളർന്ന സാഹചര്യം അങ്ങനെ അല്ലേ"
 
അല്ല അത് പറഞ്ഞപ്പോഴാ ഓർത്തത് ദേവു മോള് വന്നിട്ട് എന്നെ കാണാതെ പോയി..... ഇന്ന് തന്നെ  പുറത്ത് സംസാരം കേട്ട് ഞാൻ വന്ന് നോക്കിയപ്പോഴാ ദേവ് മോനോട് സംസാരിക്കുന്ന ദേവൂനെ കണ്ടെ....പെട്ടെന്ന് അവള് മുകളിലേക്ക് പോരേം ചെയ്തു....കുറെ കാലത്തിനു ശേഷം നീ വന്നത് അല്ലേ....കാണാൻ അത്രക്ക് കൊതിയായിട്ടുണ്ടാകും....അതാ പിന്നെ ഞാൻ അങ്ങോട്ട് വരാത്തെ....എന്നാ പിന്നെ കുറെ നേരമായിട്ടും മോളെ കാണാത്തോണ്ട് തിരക്കി വന്നപ്പോഴാ ദേവ് പറഞ്ഞത് അവള് പോയെന്ന്....എന്താ മോനെ നിങ്ങള് തമ്മിൽ എന്തേലും പറഞ്ഞ് പിണങ്ങിയോ....ഹാ പിണങ്ങി കാണും...
അല്ലാണ്ട് എന്താ....ഇടക്കിടെ അങ്ങനെ പതിവുള്ളതാണല്ലോ....അല്ലേൽ ഈ ഭദ്രമ്മയെ കാണാണ്ട് എൻ്റെ കുഞ്ഞു പോകില്ല....പറ ദച്ചൂ അവളെ ദേഷ്യം പിടിപ്പിക്കുന്നത് പണ്ടേ നിൻ്റെ സ്വഭാവമാണ്....അങ്ങനെ എന്തേലും കുരുത്തക്കേട് ചെയ്തോ...."
 
 
 
"ഇല്ല അമ്മാ.....ഞാൻ ഞാനൊന്നും ചെയ്തില്ല......"
 
 
 
മടിയിൽ നിന്നും എഴുന്നേറ്റിരുന്നമ്മ  പറഞ്ഞ ഒരോന്നുമവൻ ആലോചിച്ചിരുന്നു......ദേവ്..... അങ്ങനെ ദേവ് പറഞ്ഞത് പോലെ അവൻ ദേവുവിലേക്ക് അടുക്കുകയാണ്...ഇനി ദക്ഷിതിൻ്റെയും ദേവുവിൻ്റെയും അടഞ്ഞ അധ്യായമാണ്.....വിചാരിച്ചത് നടക്കുന്നതിലുള്ള സന്തോഷം അവൻ്റെ മുഖത്ത് നിറഞ്ഞു....പെട്ടെന്ന് എന്തോ അടുത്തേക്ക് പാഞ്ഞു വരുന്നതായി തോന്നി നോക്കിയപ്പോൾ അമ്മയുടെ മടിയിൽ ദേവ് സ്ഥാനം പിടിച്ചിരിക്കുകയാണ്.....അമ്മയും പെട്ടെന്നൊന്നു ഞെട്ടിയിട്ടുണ്ട്....പിന്നെ പുഞ്ചിരിയോടെ അവൻ്റെ തലയിൽ കൈ വെച്ച് തലോടി കൊടുത്തു....ദേവിനെ ഒന്ന് നോക്കി പുഞ്ചിരിച്ചു മുന്നോട്ട് നോക്കിയപ്പോ ക്യാമറയും പൊക്കി പിടിച്ചു കിച്ചുവും ഉണ്ട്.....ഒരു ചിരിയോടെ അവനും അരികിലേക്ക് വന്ന് തറയിലേക്ക് ഇരുന്നു....
 
 
 
എംബിബിഎസ് ന് പോയപ്പോൾ കിട്ടിയ കൂട്ടാണ് കിരൺ എന്ന കിച്ചുവും ദേവപ്രയാഗ് എന്ന ദേവും....കിരൺ ഒരു സാധാരണ കുടുംബത്തിലാണ്.....അച്ഛനും അമ്മയും അനിയത്തിയും നിറഞ്ഞ ഒരു ചെറിയ കുടുംബം....ആദ്യമായി അവിടെ നിന്നും കിട്ടിയ കൂട്ട്....ആളൊരു പാവമാണ്.....കോളജിലെ തന്നെ ഒരു ജൂനിയർ പെൺകുട്ടിയുമായി ഇഷ്ടത്തിലാണ് കക്ഷി.....
 
 
പിന്നെ ദേവിനെ പറ്റി പറയാനാണ് എങ്കിൽ വായിൽ സ്വർണ കരണ്ടിയുമായി ജനിച്ചവൻ.....കേരളത്തിൽ തന്നെ പേര് കേട്ട ബിസിനെസ്സ് സ്ഥാപനത്തിൻ്റെ ഉടമയുടെ ഒരേ ഒരു മകൻ....ആരുമായും തുടക്കത്തിൽ അവനു കൂട്ടില്ലായിരുന്നു.....കാണുമ്പോൾ ഒരു പുഞ്ചിരി അത്ര തന്നെ.....ശരിക്കും അവൻ്റെ ആ ചിരി കാണുമ്പോൾ ദേവൂനെ ഓർമ വരും.....രണ്ട് പേരുടെയും ചിരി അത്രക്ക് സാമ്യമുള്ളതും  മനോഹരമാണ്.....അത് കൊണ്ട് തന്നെ അവനെ കാണുമ്പോൾ എന്നും താനും ഒരു ചിരി നൽകിയിരുന്നു.....ഇടക്ക് കോളജിലെ സീനിയേഴ്സുമായി ഒരു പ്രശ്നം ഉണ്ടായി....ഡ്രഗ്സ് ഉപയോഗിക്കുന്നതിനെ പറ്റി അവർക്കെതിരെ കംപ്ലയിൻ്റ് കൊടുത്തതിൻ്റെ ദേഷ്യത്തിൽ അന്നൊരു ദിവസം നല്ല രീതിയിൽ അടിയുണ്ടായി......തന്നെ കൊണ്ട് തടുക്കാവുന്നതെ ഉണ്ടായിരുന്നുള്ളൂ....പക്ഷേ പെട്ടെന്ന് പിറകിൽ നിന്നുതലയ്ക്കേറ്റ പ്രഹരത്തിൽ ഒന്ന് അയഞ്ഞതും വീണ്ടും അടിക്കാനായി വരുന്നവരെ ആണ് കണ്ടത്....എന്നാൽ  അടുത്ത നിമിഷം അവൻ ദൂരേയ്ക്ക് തെറിച്ചു വീണിരുന്നു.....നിവർന്ന് നോക്കിയപ്പോൾ കണ്ടത് ദേവിനെയാണ്.....പുഞ്ചിരിച്ചു കൊണ്ട് നടന്നിരുന്ന മുഖം അപ്പോൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു....... അടക്കാനാവാത്ത ദേഷ്യത്തിൽ എല്ലാവരെയും തല്ലി ഓടിച്ച് അടുത്തേക്ക് വരുന്നവനെ ദച്ചു നോക്കി നിന്നു....പെട്ടെന്ന് കിരണും അവിടേക്ക് എത്തിയിരുന്നു...
 
 
 
"ഹേയ് മാൻ ..... കുഴപ്പം ഒന്നുമില്ലല്ലോ...."
 
 
 
അവൻ്റെ ചോദ്യത്തിന് പുഞ്ചിരിയോടെ ഇല്ലെന്ന് തലയനക്കി.....
 
 
"രാവിലെ തന്നെ ഒരുത്തി മനുഷ്യനെ പ്രാന്ത് പിടിപ്പിച്ചു....അവൾടെ അമ്മുമ്മേടെ....ഉഫ്.... ആ കലിപ്പിൽ നിക്കുമ്പോഴ അടി കണ്ടത്.....പിന്നെ എനിക്കെൻ്റെ ദേഷ്യം ആരോടെങ്കിലും ഒക്കെ തീർക്കണ്ടെ.... now iam happy...."
 
 
ആരോടെന്നില്ലാതെ പറയുമ്പോ കിരണും ദച്ചുവും പരസ്പരം നോക്കി ചിരിച്ചു.....അവിടെയാണ് ആ മൂവർ സൗഹൃദം തുടങ്ങിയത്....
 
 
 
"എവിടെ പോയതാ മക്കളെ..."
 
 
 
ദേവിനോടും കിരണിനോടുമായുള്ള അമ്മയുടെ ചോദ്യമാണ് അവനെ ഉണർത്തിയത്....
 
 
 
"ഞങ്ങളൊന്ന് പാടവും കുളവും നാടും ഒക്കെ കാണാൻ പോയതാ അമ്മെ....പിന്നെ ദ്ദേ ഇവന് നാടെന്ന് വെച്ചാ ക്രേസ് ആണ്....കോളജിൽ നിന്ന് ഇടക്ക് ഇവൻ മുങ്ങും...കാടും മലകളും കുന്നുകളും ഒക്കെ അലയാൻ....."
 
 
 
"പോടാ "
 
 
 
"ആഹാ.... മോന് നാട് ഒക്കെ അത്ര ഇഷ്ടമാണോ...."
 
 
അതേലോ ഭദ്രക്കുട്ടി..... ഈ നാടും പച്ചപ്പും മനം കുളിരണിയിക്കുന്ന കാഴ്ചയല്ലെ....അതിനോളം നമ്മെ സ്വാധീനിക്കാൻ മറ്റൊന്നും കാണില്ല.....ഞാൻ ജനിച്ചതും ആറേഴു വയസ് വരെ വളർന്നതും അച്ഛൻ്റെ കുടുംബ വീട്ടിൽ ആയിരുന്നു.....ഒരു കൊച്ചു ഗ്രാമം....പിന്നെ അച്ഛൻ്റെ ബിസിനെസ്സ് ഒക്കെ സിറ്റിയിലേക്ക് കൂടി വളർന്നപ്പോൾ ആണ് അവിടെ നിന്നും പോന്നത്....എന്നാലും നാടും വീടും ഒക്കെ എനിക്ക് അത്രയേറെ പ്രിയപ്പെട്ടതാ.....അതാ കിച്ചൂം ദക്ഷിയും നാട്ടിലേക്ക് വരുമ്പോ കൂടെ ഞാനും പോരുന്നത്.....കഴിഞ്ഞ തവണ ഇവൻ വന്നപ്പോ ഞങ്ങൾക്ക് വരാൻ പറ്റിയില്ല.....അതാ ഇപ്പ്രാവശ്യം അതങ്ങ് നടത്തിയത്...എൻ്റെ നാട് പോലെ തന്നെയാട്ടോ ഇവിടെ എനിക്ക് ഒത്തിരി ഇഷ്ടമായി....*നാട്ടിലുള്ളവരെയും*....
 
 
 
ഒരൂന്നലോടെ ദച്ചുവിൻ്റെ അമ്മയുടെ മടിയിൽ കിടന്ന് കൊണ്ടവൻ ദക്ഷിയെ നോക്കി പറഞ്ഞു.....അതെ സമയം അവൻ്റെ നോട്ടവും എന്ത് കൊണ്ടോ ദേവിൽ എത്തിയിരുന്നു....
 
 
 
 
പെട്ടെന്ന് ഫോണ് റിംഗ് ചെയ്തതും ദച്ചു ദേവിൽ നിന്ന് നോട്ടം മാറ്റി....
 
 
 
 
""ചഞ്ചൽ"" കോളിംഗ്.....
 
 
 
 
(തുടരും).....
 
 
 
ഹലോ.....നാൻ തിരുംബി വന്തിട്ടേൻ.....😇
ആരും നോക്കണ്ട......അദ്വൈത തീർത്ഥം ഞാൻ delete ചെയ്തിട്ടുണ്ട്.....അത് കമ്പ്ലീറ്റ് ആക്കാൻ പറ്റിയിട്ടില്ല.....ഒത്തിരി ലാഗും വന്ന് ആകെ കുളമായി......ബാക്കി എഴുതാൻ എടുത്താൽ തന്നെ മടുപ്പ് ആണെന്നെ....ആ ഒരു ഫ്ലോ അങ്ങ് പോയി....പക്ഷേ ഞാനത് പൂർത്തിയാക്കുന്നതാണ്..... കുറച്ച് ടൈം എടുക്കും ട്ടോ.....എന്നിട്ട് തുടക്കം പോസ്റ്റ് ചെയ്യുന്നതാണ്..... ഇപ്പോഴാണ് ആപ്പ് റീഇൻസ്റ്റാൾ ചെയ്തത്..... സ്റ്റോറി തീരക്കിയുള്ള ഒരുപാട് കമന്റ്സ് കണ്ടു.....സോറി....😐
 
ഇത് പുതിയ സ്റ്റോറി ഒന്നുമല്ലാട്ടോ.....ഇന്ന് നോട്സ് പൊടി തട്ടിയെടുത്തപ്പോൾ കണ്ടതാണ്..... മൈ ഫസ്റ്റ് സ്റ്റോറി...... അതിന്റേതായ പോരായ്മകൾ കാണും ട്ടോ..... പൊടി തട്ടിയെടുത്ത സ്ഥിതിക്ക് ഇവിടെ കിടക്കട്ടെന്ന് കരുതി..... ഒരു കുഞ്ഞ് ക്ലീഷെ കഥ തന്നെയാട്ടോ....ഒരു പാർട്ട് കൂടിയേ കാണുള്ളു.....😌