✍ BIBIL T THOMAS
ഇടുക്കി ജില്ലയിലെ വണ്ടന്മേട് എന്ന മലയോര ഗ്രാമത്തിലെ ഒരു രാത്രി.... മനോഹരമായ ഏലത്തോട്ടങ്ങളിൽ ഒന്നിന്റെ നടുവിലുള്ള .... കൂരിരുട്ടിൽ സാത്താന്റെ കോട്ടപോലെ തോന്നിക്കുന്ന ഭയമുളവാക്കുന്ന ദുരൂഹത നിറഞ്ഞ ഒരു ബംഗ്ലാവ് ...
ഇരുട്ട് നിറഞ്ഞ് നിൽക്കുന്ന ആ ബംഗ്ലാവിന്റെ അടിത്തട്ടിലുള്ള രഹസ്യമുറിയിൽ മാത്രം തെളിഞ്ഞ വെളിച്ചം.... മനുഷ്യമാംസം ചുട്ടത്തിന്റെ രൂക്ഷഗന്ധം ആ മുറിയിൽ നിറഞ്ഞ് നിന്നു ..... മനംമടുപ്പിക്കുന്ന ആ രൂക്ഷഗന്ധം നിറഞ്ഞു നിൽക്കുമ്പോളും ഒന്ന് അനങ്ങാൻ പോലും കഴിയാതെ ... കൈകാലുകൾ ബന്ധിക്കപ്പെട്ട നിലയിൽ ആ മുറിയുടെ നടുക്ക് ഉള്ള മേശയിൽ അവശനിലയിൽ കിടക്കുന്ന ചെറുപ്പക്കാരൻ... അയാളുടെ ശരീരത്തിന്റെ പല ഭാഗങ്ങളിൽനിന്നും രക്തം വരുന്നു...
ആ അവസ്ഥയിലും തന്റെ ഇടതുഭാഗത്തേക്ക് നോക്കിയ അയാളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു..... അവിടെ കറുത്ത തൊപ്പിയും കോട്ടും ധരിച്ച ഒരാൾ.... അയാൾ ആ ചെറുപ്പകാരന്റ അടുത്തേക്ക് നടന്നു വരുന്നു... അയാളുടെ കൈയിൽ ഇരിക്കുന്ന പാത്രത്തിൽ തീയിൽ ചുട്ടനിലയിൽ മനുഷ്യമാംസം......
അയാൾ ആ മേശയുടെ അരുകിൽ ഉള്ള മറ്റൊരു മേശയിൽ അയാൾ ആ പാത്രം വച്ചു .... ആ മേശയിൽ ഒരു ഗ്ലാസ് രക്തവും ഒപ്പം ഒരു ബൈബിളും ഉണ്ടായിരുന്നു.....
മുറിയിൽ നിറഞ്ഞ നിശ്ശബ്ദതതക്ക് വിരാമമിട്ടുകൊണ്ട് ആ രൂപം സംസാരിച്ചു തുടങ്ങി.... നിനക്ക് വിശക്കുന്നുണ്ടോ..... ഗാംഭീര്യം നിറഞ്ഞ ആ ശബ്‌ദം കേട്ടപ്പോൾ ആ യുവാവ് ഭയന്നു .... അയാൾ വിശക്കുന്നുണ്ട് എന്ന് മറുപടി നൽകി..... നിനക്ക് കഴിക്കാൻ ഉള്ള ഭക്ഷണം ആണ് ഞാൻ പാകം ചെയ്തിരിക്കുന്നത്.... എന്ന് പറഞ്ഞു.... അതിനുശേഷം ആ മേശയിൽനിന്നും ആ ബൈബിൾ എടുത്ത് അയാൾ വായിച്ചു..... അതിനു ശേഷം അവിടെ വച്ചിരുന്ന മാംസവും രക്തവും അവനു കൊടുത്തു..... വിശപ്പടക്കാൻ വേറെ മാർഗം ഇല്ലാതെ.... അയാൾ തന്ന തന്റെ സ്വന്തം മാംസം തന്നെ ആ യുവാവിന് ഭക്ഷിക്കേണ്ടി വന്നു.... അവൻ കഴിച്ചുകഴിഞ്ഞു എന്ന് ഉറപ്പ് വന്നപ്പോൾ ആ രൂപം അവനോട് സംസാരിച്ച് തുടങ്ങി.... നീ നിന്റെ ഈ ചെറിയ പ്രായത്തിനിടയിൽ തന്നെ ഒരുപാട് ക്യാഷ് ഉണ്ട് എന്നതിന്റെ അഹങ്കാരംകൊണ്ട് ഒരുപാട് ഒരുപാട് തെറ്റുകൾ ചെയ്തു.... പാപത്തിന്റെ ശമ്പളം മരണമാണ്..... നിന്റെ ശിക്ഷ നടപ്പിലാക്കാൻ ദൈവം നിയോഗിച്ചത് എന്നെയാണ്..... എന്റെ മുമ്പിൽ അധികം സമയമില്ല ഞാൻ ആ വിധി നടപ്പാക്കുന്നു..... അത്രയും പറഞ്ഞ് ഒരു മന്ദഹാസത്തോടെ അയാൾ അവിടെയിരുന്ന സർജിക്കൽ ബ്ലേഡ് എടുത്ത് അയാളുടെ ശരീരത്തിന് നേരെ കൊണ്ടുപോയി..... അല്പസമയത്തോടെ ആ യുവാവിന്റെ അലർച്ചയോടെയുള്ള കരച്ചിൽ ആ ബംഗ്ലാവിൽ മുഴങ്ങിക്കൊണ്ടിരുന്നു.....
ഇതേസമയം ഇടുക്കി ജില്ലയിലെ പോലീസ് മുഴുവനും നഗരത്തിലെ പ്രമുഖനായ വ്യവസായിയുടെ മകനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു....
( തുടരും.... )