✍ BIBIL T THOMAS
നഗരത്തിലെ പോലീസ് മുഴുവനും പ്രശസ്ത വ്യവസായി ജോൺ സേവ്യറിന്റെ മകൻ ഡേവിഡിനായുള്ള തിരച്ചിൽ ഊർജിതമാക്കി......
ഇതേസമയം ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ ഇരുന്ന് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുകയായിരുന്നു SP സാമുവേൽ I.P.S .... അതേസമയം സാമുവലിന്റെ ഓഫീസിലേക്ക് SI ഷാജോണും SI മാത്യുവും വന്നു..... സാമുവലിന്റെ വിശ്വസ്തർ .... അവരോടായി സാമുവൽ പറഞ്ഞു ... കാണാതായിരുന്നത് ജോൺ സേവ്യറിന്റെ മകനെയാണ്..... ഡേവിഡ്... കാശിന്റെ അഹങ്കാരവും അതിന്റെതായ എല്ലാ കൊള്ളരുതായിമയും ഉള്ള ഒരു തലതിരിഞ്ഞ ചെറുക്കൻ..... സൊ.. നിങ്ങളെ വിളിപ്പിച്ചത് അവന്റെ ഈ കുറച്ച മാസങ്ങളായുള്ള ഫോൺകാൾസും ഇമെയ്‌ൽസും പരിശോധിക്കണം.... പിന്നെ മാത്യു അവന്റെ എല്ലാ സുഹൃത്തുക്കളെയും കാണണം..... എങ്ങനെ എങ്കിലും അവനെ കണ്ടുപിടിച്ചേ മതിയാവു... മുകളിൽനിന്നും നല്ല പ്രഷർ ഉണ്ട്.... സൊ വേഗം തുടങ്ങിക്കോ.... അവർ സാമുവലിനു സല്യൂട്ട് അടിച്ചു... അതിനു ശേഷം വിവരങ്ങൾ ശേഖരിക്കാൻ ഉള്ള തയാറെടുപ്പുകൾ നടത്താൻ ആരംഭിച്ചു..... ഇതേസമയത്... കാടിനുള്ളിലെ വിജനമായ ആ കെട്ടിടത്തിന്റെ രഹസ്യമുറിയിൽ ക്രൂരമായ കൊലപാതകത്തിനുശേഷം ഡേവിഡിന്റെ ശരീരഭാഗങ്ങൾ വളരെ സൂക്ഷ്മതയോടെ വലിയ ഒരു പ്ലാസ്റ്റിക് കവറിലേക്ക് മാറ്റുകയായിരുന്നു ആ ക്രൂരനായ ആ കൊലയാളി... ശരീരഭാഗങ്ങൾ എടുത്തുവെച്ചതിന് ശേഷം ഒരു ബോക്സും ആ കവറിലേക്ക് എടുത്ത് വച്ച് ആ കവർ നന്നായിത്തന്നെ കെട്ടിവെച്ചു... അതിൽ To, John Xavier എന്ന് എഴുതിയ ഒരു പേപ്പർ ഒട്ടിച്ചതിനുശേഷം ആ കവരുമായി അയാൾ പുറത്തേക്ക് എത്തി.. അവിടെ ഉണ്ടായിരുന്ന ഒരു പഴയ കാറിൽ ആ കവർ വച്ച് അയാൾ ആ കാറുമായി യാത്ര തിരിച്ചു .....
കുറച് അകലെയുള്ള ഒരു പള്ളിയുടെ മുമ്പിൽ ആ കവർ വച്ച് അയാൾ ആ വണ്ടിയുമായി തിരിച്ചു ആ ബംഗ്ലാവിൽ പ്രവേശിച്ചു..... അല്പസമയത്തിന് ശേഷം ആ ബംഗ്ലാവിന്റെ കവാടവുംകടന്നു ഒരു വെളുത്ത ആഡംബര വാഹനം കുതിച്ചു.... അതിനുള്ളിൽ ആ കൊലയാളിയും...... എല്ലാ പോലീസ് പരിശോധനയെയും മറികടന്ന് ആ വാഹനം ഇടുക്കി നഗരത്തിലേക്ക് പ്രവേശിച്ചു...... അതേസമയംതന്നെ സാമുവലിന്റെ ഓഫീസിലെ ഫോൺ ശബ്‌ദിച്ചു.... ഞെട്ടലോടെ അയാൾ ആ ഫോൺ എടുത്തു..
.. ഹലോ .....
( തുടരും ... )