നിരഞ്ജൻറെ സ്വന്തം പാറു Chapter 55
ഒന്നും ഇല്ലെന്ന് ഭരതൻ ചുമൽ കുലുക്കി പറഞ്ഞു.
എന്നാൽ അത് വിശ്വാസം ആകാതെ അവർ നികേതിനെ നോക്കി. എന്നാൽ ഒരു അനക്കവും ഇല്ലാതെ നിൽക്കുന്ന അവനെ സംശയത്തോടെ ഒന്നു നോക്കുക മാത്രമേ അവർ രണ്ടുപേരും ചെയ്തുള്ളൂ.
അപ്പോഴേക്കും അച്ഛമ്മ കർപ്പൂരം കത്തിച്ച താലം കൊണ്ട് മായയെയും നിരഞ്ജനേയും മൂന്നുപ്രാവശ്യം ഉഴിഞ്ഞു. പിന്നെ വിളക്ക് വാങ്ങി മായയുടെ കയ്യിൽ നൽകി. 3 പടി കയറിയ ശേഷം മാധവൻ പറഞ്ഞു.
“മുഴുവൻ പടികൾ വിളക്കു പിടിച്ച് വിവാഹത്തിനു ശേഷം കയറാം. ചന്ദ്രികേ, വിളക്ക് കുട്ടിയുടെ കയ്യിൽ നിന്നും വാങ്ങി പിടിച്ചോളൂ.”
ചന്ദ്രിക അച്ഛൻ പറഞ്ഞതു കേട്ട് പുഞ്ചിരിയോടെ മായയുടെ കയ്യിൽ നിന്നും വിളക്കു വാങ്ങി.
“എല്ലാവരെയും കാൽ തൊട്ടു നമസ്കരിച്ചോളൂ രണ്ടുപേരും.”
അതും പറഞ്ഞ് ചന്ദ്രിക വിളക്ക് പൂജാമുറിയിൽ വെക്കാനായി അകത്തോട്ട് കയറി പോയി.
നിരഞ്ജൻ മായയെ ഒന്ന് നോക്കി, പിന്നെ അച്ഛച്ഛന് അടുത്തു എത്തി കാലിൽ തൊട്ട് നിവർന്നു നിന്നു. പുറകെ വന്ന മായയും വേറെ വഴിയില്ലാതതുകൊണ്ട് അതു തന്നെ ചെയ്തു.
എന്നാൽ മായ മാധവൻറെ കാലിൽ തൊട്ടപ്പോൾ ഇലക്ട്രിക് കറണ്ട് പാസ് ചെയ്യുന്നത് പോലെയാണ് മാധവനു ഫീൽ ചെയ്തത്.
മാധവൻ രണ്ടുപേരെയും അനുഗ്രഹിച്ചു.
“എൻറെ ഈ കൊച്ചുമോനോടൊപ്പം ആയുരാരോഗ്യത്തോടെ സുമംഗലിയായി ദീർഘ കാലം സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ സഹായിക്കട്ടെ.”
അയാൾ പറഞ്ഞത് കേട്ട് മായ വായ തുറന്നു നിന്നു പോയി. അതു കണ്ട് ചിരി വന്ന നിരഞ്ജൻ അവളെ മെല്ലെ തട്ടി.
അവൾ അവനെ നോക്കിയപ്പോൾ ഒന്നുമില്ലെന്ന് കണ്ണുകൊണ്ട് കാണിച്ചു, സമാധാനിപ്പിച്ചു.
അതിനു ശേഷം അച്ഛമ്മയുടെ കാലിൽ തൊട്ടു വണങ്ങി.
അവരും ദീർഘസുമംഗലീ ആകട്ടെ എന്ന് മായയേ അനുഗ്രഹിച്ചു.
ആ സമയം തന്നെ മായ അച്ഛമ്മക്കായി കൊണ്ടു വന്ന ഗിഫ്റ്റ് തൻറെ ബാഗിൽ നിന്നും പുറത്തെടുത്തു. പിന്നെ അവരെ നോക്കി പറഞ്ഞു.
“ഈ മുത്തശ്ശനോടൊപ്പം ആരോഗ്യത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും കൊച്ചുമക്കളും അവരുടെ മക്കളും അവരുടെ മക്കളുമായി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ മുത്തശ്ശിയെ. ഇത് ഈ കൊച്ചുമോളുടെ പിറന്നാളാശംസകൾ.”
അതും പറഞ്ഞ് അവൾ ഗിഫ്റ്റ് മുത്തശ്ശിക്ക് നൽകി. അവളുടെ സംസാരം കേട്ട് എല്ലാവരും അതിശയിച്ചു.
അതിന് കാരണമുണ്ട്. മാധവൻ മാത്രമാണ് ഇത്രയും നന്നായി വിശദമായി ആർക്കെങ്കിലും ജന്മദിനാശംസകൾ നൽകാറുള്ളത്.
ഈ കൊച്ചു എങ്ങനെ.... ഇങ്ങനെ ആശംസകൾ നൽകിയത്? എന്നാൽ അടുത്തു നിന്ന നിരഞ്ജൻ അവളോട് മെല്ലെ പറഞ്ഞു.
“മുത്തശ്ശനും മുത്തശ്ശിയും അല്ല, അച്ഛച്ഛനും അച്ഛമ്മയും ആണ്.”
നിരഞ്ജൻ മായയോട് പറയുന്നത് കേട്ട് മാധവൻ പറഞ്ഞു.
“എന്തായാലും കുട്ടി ആദ്യമായി അങ്ങനെയല്ലേ വിളിച്ചത്... ഇനി മാറ്റേണ്ട.”
ആ സമയം ഹരി അച്ഛമ്മയുടെ ഗിഫ്റ്റ് തുറക്കാൻ സഹായിക്കുകയായിരുന്നു.
“അകത്തോട്ട് കയറി വാ മക്കളേ”
എന്നും പറഞ്ഞ് മുത്തശ്ശി അവളുടെ കയ്യും പിടിച്ച് അകത്തോട്ട് നടന്നു. പുറകിൽ മാധവനും നിരഞ്ജനും ഉണ്ടായിരുന്നു.
ഗിഫ്റ്റ് തുറന്നു കണ്ട ഹരി എന്തോ കാണാൻ പാടില്ലാത്തത് കണ്ട പോലെ നിൽക്കുന്നത് കണ്ട അച്ഛമ്മ ചോദിച്ചു.
“എന്താ ഹരി ഇങ്ങ് കൊണ്ടുവാ, എൻറെ മോള് എന്ത് ഗിഫ്റ്റ് ആണ് കൊണ്ടു വന്നത് എന്ന് ഞാൻ ഒന്ന് കാണട്ടെ.”
ഹരി യാന്ത്രികം ആയി ആ പോർട്ടറേറ്റും കൊണ്ട് അച്ഛമ്മയ്ക്ക് അടുത്തേക്ക് വന്നു നിന്നു. ഹരി മായയെ ഒന്നു നോക്കി. ഹരിയുടെ റിയാക്ഷൻ കണ്ട നിരഞ്ജൻ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉള്ളതായി തോന്നി.
അവൻ എന്താണെന്ന് ഹരിയോട് ചോദിക്കും മുൻപ് മായ ഹരിയിൽ നിന്നും അത് വാങ്ങി മുത്തശ്ശിക്ക് അരികിൽ വന്നു നിന്നു. പിന്നെ പറഞ്ഞു.
“മുത്തശ്ശിക്ക് ഇഷ്ടം ആകണേ എന്നാണ് എൻറെ പ്രാർത്ഥന.”
മുത്തശ്ശിക്ക് നേരെ ഗിഫ്റ്റ് നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.
എന്നാൽ മായ തൻറെ നേരെ നീട്ടി പിടിച്ച പോർട്രേറ്റ് കണ്ട മുത്തശ്ശി പെട്ടെന്നു തന്നെ മാധവനെ നോക്കി. പിന്നെ രണ്ടുപേരും അത് അവളിൽ നിന്ന് വാങ്ങി, ഏതാനും നിമിഷങ്ങൾ അതിൽ തന്നെ നോക്കി നിന്നു. രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു വരുന്നതു കണ്ട് നിരഞ്ജനു തൻറെ സമനില തെറ്റും പോലെ തോന്നി.
ഈ കുട്ടി പിശാശ് എന്താണാവോ കൊണ്ടു വന്നു കൊടുത്തത്?
എന്നും പറഞ്ഞ് നിരഞ്ജൻ പെട്ടെന്ന് മായയെ ദേഷ്യത്തോടെ നോക്കിയതും, നരേന്ദ്രൻ മായയെ തൻറെ അടുത്തേക്ക് മാറ്റി നിർത്തി. നാഗേന്ദ്രനും അവൾക്ക് അടുത്തായി വന്നിരുന്നു.
നിരഞ്ജനിൽ നിന്നും മായയെ രക്ഷിക്കാൻ എന്ന പോലെ രണ്ട് അച്ഛന്മാരും അവൾക്ക് കാവലായി നിൽക്കുന്നത് കണ്ട നിരഞ്ജൻ മൂന്നുപേരെയും അതിശയത്തോടെ മാറി മാറി നോക്കി.
“Maya...”
നിരഞ്ജൻ വിളിച്ചപ്പോഴേക്കും മാധവൻ ഇടയിൽ കയറി പറഞ്ഞു.
“മുത്തശ്ശൻറെ മോളിവിടെ വന്നേ... ചോദിക്കട്ടെ... “
അതുകേട്ട് നിരഞ്ജൻ മാധവനെ അതിശയത്തോടെ നോക്കി.
ആ മുഖം തിളങ്ങുന്നത് അവൻ കണ്ടു. ഒപ്പം അടുത്തു നിൽക്കുന്ന അച്ഛമ്മയുടെയും.
എന്നാൽ മുത്തശ്ശന് അടുത്തേക്ക് പോകുന്ന മായയ്ക്ക് ബോഡി ഗാർഡ് എന്ന പോലെ നരേന്ദ്രനും നാഗേന്ദ്രനും അവൾക്കു പിന്നാലെ അച്ഛനടുത്തേക്ക് നടന്നു.
എല്ലാവർക്കും വല്ലാത്ത ആകാംക്ഷയായിരുന്നു എന്താണ് gift ആയി മായ നൽകിയത് എന്നറിയാൻ.
എല്ലാവരുടെയും ആകാംക്ഷ മനസ്സിലാക്കി മാധവൻ നിരഞ്ജനോട് പറഞ്ഞു.
“നിരഞ്ജൻ ഇത് അവിടെ എല്ലാവർക്കും കാണാൻ പാകത്തിന് തൂക്കു. “
അച്ഛച്ഛനിൽ നിന്നും അങ്ങനെയൊന്ന് കേട്ടപ്പോഴാണ് ഹരിക്ക് അല്പം സമാധാനമായത്.
എന്നാൽ മാധവൻ കൊടുത്ത പോർട്രേറ്റ് കണ്ടു നിരഞ്ജൻറെ കിളികൾ പറന്നു പോയത് എവിടേക്ക് ആണെന്ന് പോലും അവന് അറിയില്ലായിരുന്നു. രണ്ടു കണ്ണും പുറത്തേക്ക് വരുമ്പോലെ ഉള്ള അവൻറെ നിൽപ്പ് എല്ലാവരും ശ്രദ്ധിച്ചു.
ഒരിക്കലും ഇങ്ങനെയൊന്ന് മായയിൽ നിന്നും പ്രതീക്ഷിച്ചില്ല.
അവൻ അതിൽ നോക്കുന്തോറും അതിന് ജീവനുള്ള പോലെ അവനു തോന്നി. എന്തു മനോഹരമാണ് ഇത്. ആളെ കണ്ടു വയ്ക്കും പോലെ അത്രയും ഡീറ്റെയിൽ ആയി വരച്ചിരിക്കുന്നു.
ആ സമയം മാധവൻ മായയോടു ചോദിച്ചു.
“മോൾക്ക് ഇതെങ്ങനെ സാധിച്ചു?”
“അത് ഞാൻ ഇന്നലെ അച്ഛനോടും കൊച്ചച്ഛനോടും ചോദിച്ചു വാങ്ങിയതാണ് ഈ ഫോട്ടോ. എന്നെക്കൊണ്ട് ആകും വിധം ഞാൻ വരച്ചിട്ടുണ്ട്.”
അതുകേട്ട് നിരഞ്ജൻ അടക്കം എല്ലാവരും വായും പൊളിച്ചു നിന്നു പോയി.
നിരഞ്ജൻ മാധവൻ പറഞ്ഞ സ്ഥലത്ത് തന്നെ അത് തൂക്കി താഴെയിറങ്ങി. എല്ലാവർക്കും അതിശയമായിരുന്നു ആ പോർട്രേറ്റ്. അതിലെ ഓരോരുത്തരും തങ്ങളെ നോക്കി നിൽക്കും പോലെ ആണ് അത് നോക്കുന്ന എല്ലാവർക്കും തോന്നുന്നത്. അത്ര നന്നായി വരച്ചിട്ടുണ്ട് മായ.
നരേന്ദ്രനും നാഗേന്ദ്രനും തങ്ങളുടെ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു. പണ്ട് ആ ഫോട്ടോ ഉണ്ടായിരുന്നു സ്ഥലത്ത് തന്നെയാണ് മാധവൻ അത് തൂക്കാൻ പറഞ്ഞത്. അത് എല്ലാവരുടെയും മനസ്സ് നിറച്ചിരുന്നു.
എല്ലാവരുടെയും മുഖത്തെ സന്തോഷം മാധവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
എന്നാൽ നിരഞ്ജൻ നോക്കുന്നത് കണ്ട് പേടിച്ച് മായ മുത്തശ്ശിയുടെ അടുത്തേക്ക് നീങ്ങി നിന്നു. മാധവൻ അത് ശ്രദ്ധിച്ചു. എന്നാലും കണ്ടില്ലെന്നു വെച്ച് അവരെ നോക്കി പറഞ്ഞു.
“ഞങ്ങൾ കുടുംബ ക്ഷേത്രത്തിൽ പോകാൻ ഇറങ്ങിയതാണ്. യാത്രാക്ഷീണം ഇല്ലെങ്കിൽ നിങ്ങൾ രണ്ടുപേരും വേഗം ഡ്രസ്സു മാറി വായോ.”
അതുകേട്ട് ഭരതൻ പറഞ്ഞു.
“എന്ത് യാത്രാ ക്ഷീണം? രണ്ടുപേരും സുഖമായി ഉറങ്ങിയാണ് വന്നത്.”
എല്ലാവരും ഭരതനെ നോക്കിയപ്പോൾ മായ നിരഞ്ജ്നോട് പറഞ്ഞു.
“ഞാൻ അമ്പലത്തിലേക്ക് ഒന്നുമില്ല.”
അതുകേട്ട് ദേഷ്യം വന്ന നിരഞ്ജൻ അവളുടെ കൈ പിടിച്ച് അകത്തേക്ക് വലിച്ചു.
രണ്ടിൻറെയും പോക്ക് കണ്ട് ബാക്കിയെല്ലാവരും ചിരിച്ചു.
നിരഞ്ജൻ അവളെ തൻറെ റൂമിലേക്ക് ആണ് കൊണ്ടു പോയത്. അവളെ അകത്തേക്ക് തള്ളി അവൻ വാതിലടച്ചു. പിന്നീട് അവൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ വേഗം തന്നെ രണ്ടു കൈ കൊണ്ടും ചുണ്ടുകൾ പൊത്തിപ്പിടിച്ചു നിൽക്കുകയായിരുന്നു.
നിരഞ്ജൻ അവളെ ഒന്നു നോക്കിയ ശേഷം ഒന്നും പറയാതെ നേരെ ബാത്റൂമിൽ കുളിക്കാൻ കയറി. ആ സമയം ആരോ doorൽ തട്ടുന്നത് കണ്ട് അവൾ എന്തു ചെയ്യണമെന്നറിയാതെ നിന്നു.
ആ സമയം തന്നെ നിരഞ്ജൻ ഒരു ടവൽ അരയിൽ ചുറ്റി, മറ്റൊരു ടവ്വൽ തോളിലിട്ട് ഒരു സൈഡ് കൊണ്ട് തല തുടച്ചു പുറത്തേക്കിറങ്ങി വന്നു.
അവളോട് കുളിക്കാൻ പറഞ്ഞ് അവൻ ഡോറിന് അടുത്ത് ചെന്നു. അവൾ ഒന്നും നോക്കാതെ വേഗം ബാത്റൂമിൽ കയറി വാതിൽ അടച്ചു.
അതുകണ്ട് ചെറുചിരിയോടെ നിരഞ്ജൻ ഡോർ തുറന്നു.
അവൻറെ അമ്മ ചന്ദ്രിക ആയിരുന്നു.
അവർക്ക് ഇടാനുള്ള സെറ്റും മുണ്ടും ഷർട്ടും, മുണ്ടും നേരിയതും എല്ലാം കൊണ്ട് കൊടുക്കാൻ വന്നതാണ് അവർ. അമ്മയെ നോക്കി ചിരിച്ച് അത് വാങ്ങി വെച്ചു.
ചന്ദ്രിക പറഞ്ഞു,
“വേഗം വായോ മോളെയും കൂട്ടി. അച്ഛച്ഛൻ കാത്തു നിൽക്കുകയാണ്.”
അവൻ പുഞ്ചിരിയോടെ
“വേഗം വരാം അമ്മേ”
എന്ന് പറഞ്ഞു അകത്തേക്ക് തിരിച്ചു നടന്നു.
അവൻറെ മുടി dryer വെച്ചുണക്കി. ഷർട്ട് എടുത്തിട്ടു. പിന്നെ മായയേ കാത്തിരുന്നു.
ആ സമയം മായ അവൾ ഇട്ടു വന്ന ഡ്രസ്സ് എടുത്തിട്ട് തലമുടി towel കൊണ്ട് കെട്ടി വന്നു.
അവൾ നോക്കുമ്പോൾ തന്നെ തന്നെ നോക്കി നിൽക്കുന്ന നിരഞ്ജനെ കണ്ടു.
“ഇത് നിനക്കുള്ള ഡ്രസ്സ് ആണ്. വേഗം മാറ്റി വാ.”
എന്നിട്ടും അവനെ നോക്കി നിൽക്കുന്ന മായയോട് എന്താ എന്നു നിരഞ്ജൻ ചോദിച്ചു. അപ്പോൾ അവൾ മടിച്ചു മടിച്ചു പറഞ്ഞു.
“നിങ്ങളുടെ മുണ്ട്...”
അവൾ പറഞ്ഞത് കേട്ട് നിരഞ്ജൻ താൻ ഉടുത്ത towel ലേക്ക് നോക്കി. പിന്നെ പറഞ്ഞു.
“എനിക്കിത് ഉടുക്കാൻ അറിയില്ല. അച്ഛനോ കൊച്ചച്ഛനോ വന്നു ഹെൽപ്പ് ചെയ്യാറാണ് പതിവ്.”
ഇതുകേട്ട് മായ ഒരു നിമിഷം എന്തോ ചിന്തിച്ചു നിന്നു. പിന്നെ അവൻറെ അടുത്തേക്ക് ചെന്നു. മുണ്ട് വൃത്തിയായി ഉടുപ്പിച്ചു കൊടുത്തു.
അതിനു ശേഷം അവൾ പറഞ്ഞു.
“ഇനി പുറത്തേക്ക് പോകു. ഞാൻ ചേഞ്ച് ചെയ്യട്ടെ.”
“തനിക്ക് ചേഞ്ച് ചെയ്യാൻ ഞാൻ എന്തിനാണ് പുറത്തു പോകുന്നത്? താൻ എന്നെ സഹായിച്ച പോലെ ഞാൻ തന്നെയും സഹായിക്കാം.”
കള്ളച്ചിരിയോടെ അതും പറഞ്ഞ് അവളെ നോക്കി നിൽക്കുന്ന നിരഞ്ജനോട് അവൾ പറഞ്ഞു.
“സ്വന്തം മുണ്ട് ഉടുക്കാൻ അറിയാത്ത ആളാണ് എന്നെ സഹായിക്കാൻ വരുന്നത്. നേരം വൈകും. പിന്നെ എന്നെ പറയരുത്.”
അത് കേട്ട് നിരഞ്ജൻ ഒന്ന് ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി. ഏകദേശം പത്തു മിനിറ്റിൽ മായ സെറ്റ് മുണ്ടും എടുത്ത്, ആവശ്യത്തിനു മുഖത്ത് മേക്കപ്പും ചെയ്തു കണ്ണാടിയും വെച്ച് പുറത്തു വന്നു. പുറത്ത് ഡോറിന് അടുത്ത് തന്നെ നിൽക്കുന്ന നിരഞ്ജനെ നോക്കി പറഞ്ഞു.
“ഞാൻ റെഡിയാണ്.”
“എന്തിന്? punishment നാണോ?”
കള്ളച്ചിരിയോടെ നിരഞ്ജൻ ചോദിച്ചു. പെട്ടെന്ന് അവളുടെ മുഖത്തെ ഭാവം മാറി. ചിരി മറഞ്ഞു. അതുകൊണ്ട് നിരഞ്ജൻ അവളുടെ കൈ പിടിച്ച് വേഗം പടിയിറങ്ങി.
ഇറങ്ങുന്നതിനിടയിൽ അവൻ അവൾക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു.
“Thanks.”
കേട്ട് അവൾ അറിയാതെ ചോദിച്ചു പോയി.
“അപ്പോൾ no punishment right...”
“ആഹാ... അപ്പോ പണിഷ്മെൻറ് കാത്തിരിക്കുകയായിരുന്നു പെണ്ണ് എന്ന് എനിക്ക് അറിയില്ലായിരുന്നു.”
ചിരിയോടെ നിരഞ്ജൻ മായയെ നോക്കി ചോദിച്ചു.
“നേരത്തെ എന്നോട് ദേഷ്യപെട്ടതു കൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചത്. അല്ലാതെ... “
അതുകേട്ട് മായയെ കണ്ണടച്ച് കാണിച്ച് അവളുടെ കയ്യും പിടിച്ച് മുറ്റത്തേക്കു നടന്നു.
പിന്നെ ഒന്നും പറയാതെ മായയും കൂടെ തന്നെ ചെന്നു.
നേവി ബ്ലൂ കളറിലുള്ള ഷർട്ടും സിൽവർ കളറിലുള്ള കരയുള്ള മുണ്ടും ആണ് നിരഞ്ജൻ ധരിച്ചിരുന്നത്. നിരഞ്ജനെ ആ വേഷത്തിൽ കണ്ടാൽ ആരും നോക്കി നിന്നു പോകും. എല്ലാവരും അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
മായയും same കളറിലുള്ള ബ്ലൗസും സിൽവർ കരയുള്ള സെറ്റ് മുണ്ടും ആണ് എടുത്തിരിക്കുന്നത്. അവളെ കാണാൻ ഒക്കെയാണ് അത്രയേ ഉള്ളൂ.
മായക്കൊപ്പം പടികൾ ഇറങ്ങി വരുന്ന നിരഞ്ജനെ കണ്ട് നരേന്ദ്രൻ പറഞ്ഞു.
“എന്തായാലും മോള് അച്ഛൻറെ പണി അച്ഛനേക്കാൾ നന്നായി വൃത്തിയായി ചെയ്തിട്ടുണ്ട്.”
അതുകേട്ട് മായ ചോദിച്ചു.
“ഞാൻ എന്ത് ചെയ്തു എന്നാണ് അച്ഛൻ പറയുന്നത്?”
“എൻറെ മുണ്ട് ഉടുപ്പിച്ചു തന്നതിന് ആണ് അച്ഛൻ പറഞ്ഞത്.”
നിരഞ്ജൻ മെല്ലെ മായയോട് പറഞ്ഞു.
“എന്തായാലും അച്ഛൻറെ ഒരു ജോലി മോള് വന്ന സമയം തന്നെ കുറച്ചു തന്നു.”
നാഗേന്ദ്രനും പറഞ്ഞു.
അതു കേട്ട് എല്ലാവരും ചിരിച്ചു. മായയും അവരോട് കൂടി.
നിരഞ്ജൻ ആണ് ഡ്രൈവ് ചെയ്തിരുന്നത്.
അമ്പലം അടുത്താണെങ്കിലും അത്ര ദൂരം നടന്നു പോയി വരാൻ അച്ഛച്ഛനും അച്ഛമ്മയ്ക്കും ബുദ്ധിമുട്ടാണ്. മുത്തശ്ശനും മുത്തശ്ശിയും പുറകിൽ കയറിയത് കൊണ്ട് അവൾ നിരഞ്ജൻറെ അടുത്ത് പാസഞ്ചർ സീറ്റിൽ കയറിയിരുന്നു. അമ്പലത്തിൽ എത്തി നിരഞ്ജൻ കാർ പാർക്കിങ്ങിന് പോയി.
മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം മായ അമ്പലത്തിലേക്ക് നടന്നു.
എന്തൊക്കെ വഴിപാടുകൾ വേണ്ടതെന്ന് ഇന്നലെ തന്നെ മാധവൻ പറഞ്ഞിരുന്നു. പഞ്ചസാരയിൽ തുലാഭാരം വരെ മുത്തശ്ശിയെ കൊണ്ടു ചെയ്യിപ്പിച്ച ശേഷമാണ് അവർ മടങ്ങുന്നത്.
എല്ലാം കഴിഞ്ഞ് നടയിൽ മായ നിന്ന് പ്രാർത്ഥിക്കുകയായിരുന്നു. അവൾക്ക് പിന്നിലായി നിരഞ്ജനും വന്നു നിന്ന് പ്രാർത്ഥിച്ചു.
മായ തന്നെയും മക്കളെയും നിരഞ്ജനിൽ നിന്നും മാധവനിൽ നിന്നും സൂര്യനിൽ നിന്നും രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുമ്പോൾ,
തൻറെ പാറുവിനെ എത്രയും പെട്ടെന്ന് തന്നെ തൻറെ മുൻപിൽ എത്തിക്കണേ എന്നാണ് നിരഞ്ജൻ പ്രാർത്ഥിക്കുന്നുണ്ടായിരുന്നത്.
ആരുടെ പ്രാർത്ഥനയാണ് ഈശ്വരന്മാർ കേൾക്കുക എന്ന് നമുക്ക് കണ്ടു തന്നെ അറിയേണ്ടി വരും.
ഈ സമയം നട തുറന്നു പൂജാരി പുറത്തോട്ടു വന്നു. കണ്ണടച്ച് പ്രാർത്ഥനയോടെ നിൽക്കുന്ന രണ്ടുപേരെയും നോക്കി. പിന്നെ ചോദിച്ചു.
“മാധവൻ അദ്ദേഹത്തിൻറെ കൊച്ചുമോൻ അല്ലേ?”