Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 54

നിരഞ്ജൻറെ സ്വന്തം പാറു Chapter 54
 
Maya മുഖം wet tissue കൊണ്ട് നന്നായി തുടച്ചു. മുഖത്തെ ഉറക്ക ക്ഷീണം എല്ലാം മാറ്റി. Make up എല്ലാം ഒക്കെ ആണെന്ന് ഉറപ്പു വരുത്തി.
 
 ഏതാനും സമയത്തിനു ശേഷം ഫ്ലൈറ്റ് ലാൻഡ് ചെയ്തു.
 
Crew ൻറെ നിർദ്ദേശ പ്രകാരം അവൾ പുറത്തിറങ്ങി Arrival terminal ലേക്ക് നടന്നു.
 
നിരഞ്ജനെ വിളിക്കണോ വേണ്ടയോ എന്ന് അവൾ കുറച്ചു നേരം ചിന്തിച്ചു. പിന്നെ പുറത്തിറങ്ങി അല്പനേരം അവൾ അവിടെയെല്ലാം നിരഞ്ജനെ തിരക്കി. കണ്ടില്ല...
 
നിരഞ്ജനെ വിളിക്കാൻ അവൾക്ക് എന്തോ വല്ലായ്മ തോന്നി. പിന്നെ ഒട്ടും സമയം കളയാതെ അവൾ ഭരതനെ വിളിച്ചു. ഭരതൻ ഉറക്കത്തിൽ ആണെങ്കിലും മായയുടെ call കണ്ടതും ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. ഭരതൻ എന്തെങ്കിലും പറയും മുൻപ് മായ ചോദിച്ചു.
 
“ഏട്ടാ... ഏട്ടൻ ആണോ എയർപോർട്ടിൽ വന്നിരിക്കുന്നത്? ഇവിടെയെങ്ങും കാണാനില്ലല്ലോ?”
 
അതുകേട്ട് ഭരതൻ പറഞ്ഞു.
 
“നിരഞ്ജൻ... അവനാണ് എയർപോർട്ടിൽ വന്നിരിക്കുന്നത്. ഞാൻ തറവാട്ടിലാണ്. മോളവിടെ തന്നെ നിൽക്കു. നിരഞ്ജനെ ഏട്ടൻ വിളിച്ചു പറയാം.”
 
“ശരി ഏട്ടാ.”
 
ഇതും പറഞ്ഞ് മായയുടെ കോൾ കട്ട് ചെയ്തതും ഭരതൻ നിരഞ്ജനെ വിളിച്ചു.
 
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. മായയ്ക്ക് തൻറെ കൈകളിൽ ആരോ പിടിച്ചു വലിക്കുന്ന പോലെ തോന്നിയതും അവൾ തിരിഞ്ഞു നോക്കി. ദേഷ്യത്താൽ കണ്ണ് ചുവന്ന്, പല്ലും കടിച്ച് ദേഷ്യം അടക്കി നിൽക്കുന്ന നിരഞ്ജനെ കണ്ടതും അവൾ വിറക്കാൻ തുടങ്ങി.
 
അവൻ അവളെ ഒന്നു നോക്കി. പിന്നെ അവളെ വലിച്ചു കൊണ്ട് മുന്നോട്ടു നടന്നു. കൂടെ അവളുടെ ബാഗും. അവൾ കുതറാൻ തുടങ്ങി.
 പിന്നെ പറഞ്ഞു.
 
“Niranjan please leave me, I can walk with you. Don't drag me like this. It's hearting me.”
 
അതുകേട്ട് നിരഞ്ജൻ തിരിഞ്ഞു നിന്ന് അവളെ വലിച്ച് തന്നോട് അടിപ്പിച്ചു.
 
അതുകണ്ട് അവൾ പേടിച്ച് ചുറ്റും നോക്കി.
 
പുലർച്ചെ ആകുന്നതേയുള്ളൂ. എയർപോർട്ടിൽ അധികം ആരും ഇല്ലാത്ത ഒരു ഏരിയയിലാണ് താൻ നിൽക്കുന്നതെന്ന് അവൾ നടുക്കത്തോടെ അറിഞ്ഞു.
 
എന്നാൽ തൻറെ ചുണ്ടുകൾ വേദനിക്കുന്നത് കൊണ്ടാണ് എന്താണ് സംഭവിക്കുന്നത് എന്ന് അവൾക്ക് പെട്ടെന്ന് മനസ്സിലായത്.
 
നിരഞ്ജൻ തൻറെ ചുണ്ടുകൾ അവളുടെ ചുണ്ടുകൾ കൊണ്ട് മൂടി കീഴ്ചുണ്ടിൽ ചെറുതായി കടിച്ചതാണ്. അത് മനസ്സിലാക്കിയ മായ സർവ്വശക്തിയുമെടുത്ത് അവനെ ഉന്തി.
 
 എന്നാൽ അവൻ ഒരിഞ്ചു പോലും അനങ്ങിയില്ല.
 
അവൻ മെല്ലെ തൻറെ ചുണ്ടുകൾ അവളുടെതിൽ നിന്നും അകറ്റി അവളുടെ കണ്ണുകളിൽ നോക്കി ചോദിച്ചു.
 
“ഈ പനിക്ഷമെൻറ് എന്തിനാണെന്ന് അറിയാമോ നിനക്ക്?”
 
അത് കേട്ടപ്പോഴാണ് നിരഞ്ജൻ തനിക്ക് പനിക്ഷമെൻറ് തന്നതാണെന്ന് അവൾക്ക് മനസ്സിലായത്.
 
അറിയാതെ അവളുടെ ചുണ്ടുകൾ അല്പം തുറന്നു. കണ്ണുകൾ bulb പോലെയായി.
 
എന്നാൽ മായയുടെ ആ ഭാവവും ചുണ്ടുകളും നിരഞ്ജൻറെ കണ്ട്രോൾ കളഞ്ഞു.
 
 അവൻ ഒന്നും ആലോചിക്കാതെ തന്നെ അവളുടെ ചുണ്ടുകൾ സ്വന്തമാക്കി നുണയാൻ തുടങ്ങി. അവൻറെ കൈകൾ ഒന്ന് അവളുടെ കഴുത്തിന് പിറകിലും, അടുത്തത് അവളുടെ അരക്കെട്ടിലും അമരുന്നത് അവൾ അറിഞ്ഞു. അവൾ കുതറി മാറാൻ തുടങ്ങിയതും നിരഞ്ജൻ അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു. അവൻ സ്വയം മറന്ന് തന്നെ അവളെ ആസ്വദിക്കാൻ തുടങ്ങി.
 
അവൻറെ മനസ്സിൽ പാറു ആയിരുന്നു. പാറുവിൻറെ അതേ മണം, രുചി, feel. അതെല്ലാം അവനെ ഒരു വല്ലാത്ത അവസ്ഥയിൽ എത്തിച്ചു. അവൻ അവളിൽ അലിഞ്ഞു ചേരാൻ വല്ലാതെ ആഗ്രഹിച്ചു.
 
എന്നാൽ മായ തനിക്ക് ഒരു രക്ഷയുമില്ല എന്നറിഞ്ഞ് അവസാന മാർഗം എന്ന രീതിയിൽ നിരഞ്ജൻറെ ചുണ്ടിൽ കടിച്ചു.
 
പെട്ടെന്ന് തന്നെ നിരഞ്ജൻ “ഔ..” സൗണ്ട് ഓടുകൂടി പറഞ്ഞു.
 
“എൻറെ പാറു, എന്ന് നീ നിൻറെ ഈ കടി നിർത്തും. അതും എത്ര നാളായി നിന്നെ കണ്ടിട്ട്. എന്നിട്ടും നിൻറെ ഈ കടി…”
 
അതും പറഞ്ഞ് അവളുടെ മുഖത്തോട്ട് നോക്കിയപ്പോഴാണ് നിരഞ്ജൻ മായ ഒരു അനക്കവും ഇല്ലാതെ നിൽക്കുന്നത് കണ്ടത്.
 
അവന് അപ്പോഴാണ് സ്ഥലകാല ബോധം വന്നതും. അവൻ വേഗം തന്നെ അവളിൽ നിന്നും അകന്നു മാറി.
 
എന്നാൽ മായ അതു പോലെ തന്നെ നിൽക്കുകയാണ്. ഏതാനും നിമിഷങ്ങൾക്ക് ശേഷം നിരഞ്ജൻ പറഞ്ഞു.
 
“Sorry, I was confused, a moment I thought you are my Paru. Come let's go now.”
 
എന്നിട്ടും ഒന്നും മിണ്ടാതെ അനങ്ങാതെ നിൽക്കുന്ന മായയുടെ മുഖത്ത്നിരഞ്ജൻ മെല്ലെ തട്ടി.
 
അപ്പോൾ മായ മെല്ലെ നിരഞ്ജനെ നോക്കി. അവൾക്ക് നിരഞ്ജൻറെ മനസ്സിൽ തനിക്കുള്ള സ്ഥാനം മനസ്സിലാക്കുകയായിരുന്നു. അവൻ പലപ്പോഴായി my Paru, Paru is mine എന്നൊക്കെ പറയുമ്പോഴും അതൊക്കെ വെറും ആക്ടിംഗ് ആയാണ് അവൾ കണ്ടിരുന്നത്.
 
Maya ഒന്നും പറയാതെ തന്നെ നോക്കി നിൽക്കുന്നത് കണ്ടതും നിരഞ്ജൻ വേഗം തൻറെ പോക്കറ്റിൽ നിന്നും സെൽ എടുത്ത് ഡ്രൈവറെ വിളിച്ചു. 
 
ഏതാനും സമയത്തിനുള്ളിൽ വണ്ടിയുമായി അയാൾ വന്നു. ഡ്രൈവർ വണ്ടി നിർത്തി പുറത്തു വന്നു. നിരഞ്ജൻറെ കയ്യിൽ നിന്നും ബാഗ് വാങ്ങി ഡിക്കിയിൽ വെച്ചു.
 
നിരഞ്ജൻ പിന്നെയും മായയെ വിളിച്ചു. അവൾ അനങ്ങാതെ നിൽക്കുന്നത് കണ്ടതും അവൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് കാറിൻറെ ഡോർ തുറന്ന് അതിനകത്തിരുത്തി. പിന്നെ ഡോർ അടച്ച് അപ്പുറത്തെ സൈഡിൽ വന്നു. അകത്തു കയറി ഇരുന്നു. ഏതാനും നിമിഷങ്ങൾക്കകം ഡ്രൈവർ വന്നു.
 
പിന്നെ അവർ യാത്ര തുടങ്ങി. ആ സമയത്താണ് മായയുടെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങിയത്. 
 
അവൾ വേഗം തന്നെ ഹാൻഡ് ബാഗിൽ നിന്നും ഫോണെടുത്തതും ഭരതൻ ആണെന്ന് കണ്ട മായ കോൾ അറ്റൻഡ് ചെയ്യാൻ തുടങ്ങിയതും നിരഞ്ജൻ അതു വാങ്ങി കോൾ അറ്റൻഡ് ചെയ്തു.
 
“നിൻറെ പെങ്ങൾ എൻറെ കൂടെയുണ്ട്. കിടന്നുറങ്ങാൻ നോക്കെടാ.”
 
അതും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു.
അതു കണ്ട മായ നിരഞ്ജനെ ദേഷ്യത്തോടെ നോക്കി. പിന്നെ പറഞ്ഞു.
 
“From where you brought your dictionary?”
 
“What?”
 
നിരഞ്ജൻ കാര്യം എന്താണെന്ന് മനസ്സിലാകാതെ അവളോട് ചോദിച്ചു.
 
“അല്ല, ആ ഡിക്ഷ്ണറി വാങ്ങിയ സ്ഥലത്തു നിന്നും ഇനി ആരും വാങ്ങാതിരിക്കാൻ ആണ്. കാരണം ആ ഡിക്ഷണറിയിൽ Manners എന്ന വാക്ക് ഇല്ലെന്നു തോന്നുന്നു. ഇതു പോലെ മനുഷ്യർക്ക് ആവശ്യമുള്ള വാക്കുകൾ ഇല്ലാത്ത ഡിക്ഷ്ണറി വിൽക്കുന്ന അയാൾക്ക് നല്ല അടി കൊടുക്കണം. അല്ലാതെ പിന്നെ എന്താണ് ചെയ്യേണ്ടത്?”
 
അവളുടെ ആ സംസാരത്തിൽ നിന്നും അവൾ നോർമലായി എന്ന് നിരഞ്ജന് മനസ്സിലായി.
 
 അതോടെ അവൻറെ മനസ്സും ഒന്നു തണുത്തു.
കുറച്ചു നേരത്തെ ചെയ്ത പ്രവർത്തിയിൽ അവൾ ഡിസ്റ്റർബ്ഡ് ആയിരുന്നു എന്ന് അവൻ മനസ്സിലാക്കിയിരുന്നു. അവളെ ദേഷ്യം പിടിപ്പിച്ച് ഒന്ന് നോർമൽ ആക്കാനാണ് അവളുടെ കയ്യിൽ നിന്നും ഭരതൻറെ കോൾ ആണെന്ന് കണ്ടപ്പോൾ സെൽഫോൺ തട്ടി വാങ്ങിയത്.
 
“Niranjan...”
 
മായയുടെ വിളിയാണ് അവനെ ചിന്തകളിൽ നിന്നും തിരിച്ചു കൊണ്ടു വന്നത്. അവളുടെ അടുത്ത് സോഫ്റ്റ് ആയാൽ ശരിയാവില്ല എന്ന് മനസ്സിൽ തീരുമാനിച്ച് അവൻ ചോദിച്ചു.
 
“What? Oho, you know my name and moreover, you know how to pronounce my name right Maya?”
 
“Then why? why didn't you call me once you landed? I told you previously that I would come and pick you up from the airport. Still, you chose to call Bharatan...”
 
“Why? Why Maya?”
 
“I think you are forgetting that I am your boyfriend not anyone else, even if it may be acting. I hope this punishment will serve you as a reminder at least for some time.”
 
("എന്ത്? ഓഹോ, നിനക്ക് എന്റെ പേര് അറിയാം, അതിലുപരിയായി, എന്റെ പേര് എങ്ങനെ ശരിയായി ഉച്ചരിക്കണമെന്ന് നിങ്ങൾക്കറിയാമോ? “പിന്നെ എന്തിന്? നീ ഇറങ്ങിയപ്പോൾ എന്തുകൊണ്ട് എന്നെ വിളിക്കാഞ്ഞത്? ഞാൻ നേരത്തെ പറഞ്ഞിരുന്നു നിന്നെ എയർപോർട്ടിൽ നിന്ന് കൂട്ടി കൊണ്ട് വരാമെന്ന്. എന്നിട്ടും നീ ഭരതനെ വിളിക്കാൻ തീരുമാനിച്ചു..." “എന്തുകൊണ്ട്? എന്തുകൊണ്ട് മായ?" “അഭിനയമാണെങ്കിലും മറ്റാരുമല്ല ഞാൻ നിങ്ങളുടെ കാമുകനാണെന്ന് നിങ്ങൾ മറക്കുകയാണെന്ന് ഞാൻ കരുതുന്നു. ഈ ശിക്ഷ കുറച്ചു കാലത്തേക്കെങ്കിലും ഒരു ഓർമ്മപ്പെടുത്തലായി നിങ്ങളെ സേവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.)
 
അതിന് മായ പറഞ്ഞ മറുപടി കേട്ട് നിരഞ്ജൻ അത്ഭുതപ്പെട്ടു പോയി.
 
“Niranjan, I expected Bharathan along with you. I never ever thought, they will send you alone to pick me up from here.”
 
അവരെല്ലാവരും അവളെ കൊണ്ടു വരാൻ അച്ഛച്ഛനോട് അനുവാദം ചോദിക്കുന്നത് അവൻറെ മനസ്സിലൂടെ കടന്നു പോയി. അത് മാത്രമല്ല അവൾ അവരെയെല്ലാം എത്ര നന്നായി മനസ്സിലാക്കിയിരിക്കുന്നു എന്ന് ഓർത്തതും അവരോടെല്ലാം നിരഞ്ജന് അല്പം അസൂയ തോന്നാതിരുന്നില്ല. എന്നാലും വിട്ടുകൊടുക്കാൻ മനസ്സിലാകാത്തത് കൊണ്ട് നിരഞ്ജൻ പറഞ്ഞു.
 
“Only you have the problem to accept me as your boyfriend. Everyone else adjusted with the reality.”
 
അതിന് മായ ആൻസർ ഒന്നും പറഞ്ഞില്ല.
 
 അവൾ പുറത്തേക്ക് നോക്കിയിരുന്നു.
 
 നിരഞ്ജനും ഒന്നു മയങ്ങാൻ തീരുമാനിച്ചു.
 
 അവനും അവളെ ഡിസ്റ്റർബ് ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ല.
 
കണ്ണുകൾ അടച്ച് സീറ്റിൽ ചാരി ഇരുന്നതും നിരഞ്ജൻ കൺമുമ്പിൽ കുറച്ചു മുൻപ് ഉണ്ടായ സംഭവം കടന്നു വന്നു.
 
തനിക്ക് പലപ്പോഴായി മായയെ പാറുവായി ഫീൽ ചെയ്യുന്നത് അവൻ ശ്രദ്ധിച്ചിരുന്നു.
അതേ രുചി, അതേ മണം, അതേ feel...
 
 എങ്ങനെ ഒരു coincidence ആകും?
 
xxxxxxxxxxxxxxxxxxxxxxxxxxxxxxx
 
കാർ തറവാട്ട് മുറ്റത്ത് എത്തിയതും ഡ്രൈവർ തിരിഞ്ഞു നോക്കി. രണ്ടുപേരും നല്ല ഉറക്കമാണ്. അയാൾ അവരെ വിളിക്കാൻ തുടങ്ങിയതും ഭരതനും നീകേതും കാറിന് അടുത്തെത്തി. കാറിന് അകത്തേക്ക് നോക്കിയ അവരുടെ കണ്ണുകൾ അതിശയത്താൽ വിടർന്നു.
 
ഭരതൻ ഒട്ടും സമയം കളയാതെ തന്നെ ഫോൺ എടുത്ത് ആ ദൃശ്യം പകർത്തി. അതിനു ശേഷം ഒരു ചിരിയോടെ നിൽക്കുന്ന നീകേതിനെ നോക്കി.
 
നിരഞ്ജൻ സീറ്റിൽ ചാരി സുഖമായുറങ്ങുന്നു. എന്നാൽ ഒരു കൈ കൊണ്ട് മായയുടെ തല അവൻറെ നെഞ്ചിൽ അടക്കി പിടിച്ചിട്ടുണ്ട്. മായ അവൻറെ ഷർട്ടിൽ രണ്ടു കൈ കൊണ്ടും മുറുക്കി പിടിച്ചിട്ടുണ്ട്. രണ്ടുപേരും സുഖമായ ഉറക്കം ആണ്.
 
“ഇവരെ രണ്ടുപേരെയും ഇങ്ങനെ കാണാൻ നല്ല cuteണ് അല്ലേ ഭരതൻ?”
 
നീകേത് ചോദിച്ചു. അതുകേട്ട് ചിരിയോടെ ഭരതൻ പറഞ്ഞു.
 
“നീ പറഞ്ഞത് ശരിയാണ്. പക്ഷേ വേഗം രണ്ടിനെയും വിളിച്ച് എഴുന്നേൽപ്പിക്കാൻ നോക്ക്. വല്ലവരും കണ്ടാൽ നമ്മുടെ പെങ്ങൾക്കാണ് ചീത്തപ്പേര്.”
 
അതുകേട്ട് രണ്ടു പേരും കൂടി ഡോർ തുറന്ന് അവരെ തട്ടി വിളിച്ചു.
 
കണ്ണുമിഴിച്ച് നോക്കിയതും തങ്ങളുടെ പൊസിഷൻ കണ്ടതും രണ്ടും തല്ലി പിടഞ്ഞെഴുന്നേറ്റു. 
 
പിന്നെ പരിസരം നോക്കിയ നിരഞ്ജൻ, ഭരതനും നീകേതും തങ്ങളെ നോക്കി നിൽക്കുന്നതും കൂടി കണ്ടതോടെ വല്ലാതെയായി. 
 
മായയും അവരെ കണ്ടു. ചമ്മലോടെ തങ്ങളെ നോക്കി ഇരിക്കുന്ന രണ്ടുപേരോടും ആയി അവർ പറഞ്ഞു.
 
“ഞങ്ങളോ കണ്ടു രണ്ടിൻറെയും കിടത്തം. ഇനി ആരെക്കൊണ്ടും പറയിക്കാൻ നിൽക്കാതെ വേഗം പുറത്തിറങ്ങാൻ നോക്കൂ രണ്ടും.”
 
അവർ പറയുന്നത് കേട്ട് നിരഞ്ജനും മായയും നന്നായി തന്നെ ഇളിച്ചു കാണിച്ചു. പിന്നെ രണ്ടുപേരും കാറിൽ നിന്നും പുറത്തേക്കിറങ്ങി.
 
ഈ സമയമാണ് മാധവനും ശ്രീലക്ഷ്മിയും നരേന്ദ്രനും നാഗേന്ദ്രനും കുടുംബക്ഷേത്രത്തിൽ പോകാൻ ഇറങ്ങി തറവാടിന് പുറത്തേക്ക് വന്നത്.
 
മുറ്റത്ത് കാർ കണ്ടു മാധവൻ അവിടെ തന്നെ നിന്നു.
 
മായ കാറിൽ നിന്നിറങ്ങിയതും ഒരു ചെറിയ ചാറ്റൽ മഴ വന്നു പോയി.
 
ആരുടെയോ മനസ്സു നിറഞ്ഞ പോലെ.
 
 നിരഞ്ജനും ഭരതനും നീകേതിനും ഒപ്പം നടന്നു വരുന്ന മായയെ മാധവൻ നിറഞ്ഞ മനസ്സോടെ നോക്കി നിന്നു.
 
അനവസരത്തിൽ വന്ന ഒരു കാറ്റ് മാധവനെ തഴുകി പോയി. അയാൾക്ക് മകളുടെ തലോടൽ പോലെ തോന്നി ആ കാറ്റ്.
 
ഈ സമയം നിരഞ്ജനും മറ്റും തറവാടിൻറെ ചവിട്ടു പടിയിൽ എത്തിയിരുന്നു.
 
“അവിടെ തന്നെ നിൽക്കൂ.”
 
ആരുടെയോ ഘനഗംഭീര സ്വരം കേട്ടാണ് മായ തലയുയർത്തി നോക്കിയത്. അപ്പോൾ അവൾ കണ്ടു മാധവനും കൂടെ ശ്രീലക്ഷ്മിയും അവർക്ക് ഇരുവശം ആയി അച്ഛനും കൊച്ഛച്ചനും നിൽക്കുന്നു.
 
അവൾ പേടിയോടെ മാധവനെ നോക്കി. പിന്നെ ഭരതൻറെ പിറകിലോട്ട് നീങ്ങി നിന്നു. 
 
എന്നാലും അവൾ മുഖം താഴ്ത്തുകയോ, കണ്ണുകൾ അയാളുടെ മുഖത്തു നിന്ന് മാറ്റുകയോ ചെയ്തില്ല.
 
എന്നാൽ ഭരതന് അടുത്തേക്ക് നീങ്ങി നിൽക്കുന്ന മായയെ കണ്ട് നിരഞ്ജൻ പതിയെ പറഞ്ഞു.
 
“ഈ പെണ്ണിനെ കൊണ്ട് തോറ്റു.”
 
അതും പറഞ്ഞ് അവളുടെ കൈ പിടിച്ചു വലിച്ച് തനിക്ക് അരികിൽ നിർത്തി.
 
നിരഞ്ജൻറെ പ്രവർത്തിക്കണ്ട ഭരതനും നീകേതും ചിരിയടക്കി നിൽക്കുകയായിരുന്നു.
 
അപ്പോൾ അവർ മാധവൻറെ ശബ്ദം പിന്നെയും കേട്ടു.
 
“ചന്ദ്രികേ വിളക്ക് എടുത്തോളൂ, കർപ്പൂരവും കത്തിച്ചു കൊള്ളു.”
 
അല്പസമയത്തിനുള്ളിൽ ചന്ദ്രിക അഞ്ചു തിരിയിട്ട വിളക്കും ജ്യോതി ഒരു താലത്തിൽ കർപ്പൂരം കത്തിച്ചും അവർക്ക് അടുത്തേക്ക് വന്നു.
 
ഇതൊക്കെ കണ്ട് പേടിച്ച് ഭരതൻറെ അടുത്തേക്ക് നീങ്ങുന്ന മായയേ നിരഞ്ജൻ ഒരു വിധത്തിലാണ് പിടിച്ച തൻറെ അരികിൽ നിർത്തിയത്.
 
നിരഞ്ജൻറെ അടുത്ത് വന്ന മായ മെല്ലെ പറഞ്ഞു.
 
“ഇതെന്താ ഇങ്ങനെ? എനിക്ക് പറ്റില്ല ദൈവങ്ങളെ പറ്റിക്കാൻ.”
 
അത് കേട്ട് നിരഞ്ജൻ പറഞ്ഞു.
 
“നിനക്ക് കിട്ടിയ പണിഷ്മെൻറ് ഒന്നും പോര എന്നാണ് തോന്നുന്നത്.”
 
അത് കേട്ട് അവൾ വേഗം തന്നെ ചുണ്ട് പൊത്തിപ്പിടിച്ചു.
 
ഇതെല്ലാം കേട്ട് കിളി പോയ ഭരതനും നീകേതും നിരഞ്ജനെയും മായയെയും മാറി മാറി നോക്കി.
 
അപ്പോഴേക്കും വീട്ടിലെ എല്ലാവരും മുറ്റത്ത് എത്തിയിരുന്നു. ഹരിയും ഗിരിയും വന്നു ഭരതൻറെ അടുത്തു നിന്നു.
 
ഭരതൻറെ കിളി പോയ നിൽപ്പ് കണ്ടു എന്താണ് കാര്യം എന്ന് അന്വേഷിച്ചു.

നിരഞ്ജൻറെ സ്വന്തം പാറു  Chapter 55

നിരഞ്ജൻറെ സ്വന്തം പാറു  Chapter 55

4.8
17074

നിരഞ്ജൻറെ സ്വന്തം പാറു  Chapter 55   ഒന്നും ഇല്ലെന്ന് ഭരതൻ ചുമൽ കുലുക്കി പറഞ്ഞു.   എന്നാൽ അത് വിശ്വാസം ആകാതെ അവർ നികേതിനെ നോക്കി. എന്നാൽ ഒരു അനക്കവും ഇല്ലാതെ നിൽക്കുന്ന അവനെ സംശയത്തോടെ ഒന്നു നോക്കുക മാത്രമേ അവർ രണ്ടുപേരും ചെയ്തുള്ളൂ.   അപ്പോഴേക്കും അച്ഛമ്മ കർപ്പൂരം കത്തിച്ച താലം കൊണ്ട് മായയെയും നിരഞ്ജനേയും മൂന്നുപ്രാവശ്യം ഉഴിഞ്ഞു. പിന്നെ വിളക്ക് വാങ്ങി മായയുടെ കയ്യിൽ നൽകി. 3 പടി കയറിയ ശേഷം മാധവൻ പറഞ്ഞു.   “മുഴുവൻ പടികൾ വിളക്കു പിടിച്ച് വിവാഹത്തിനു ശേഷം കയറാം. ചന്ദ്രികേ, വിളക്ക് കുട്ടിയുടെ കയ്യിൽ നിന്നും വാങ്ങി പിടിച്ചോളൂ.”   ചന്ദ്രിക അച