ആകാശ് രഘുവിന്റെ ക്യാബിനു മുന്നിൽ നോക്ക് ചെയ്തു.
"യെസ്.. കം ഇൻ.."
അകത്തു നിന്നും രഘുവിന്റെ അഭിപ്രായം കേട്ടപ്പോൾ ആകാശ് അകത്തേക്ക് വന്നു.
"സർ.. ഈ ഡോക്യൂമെന്റസ് ഒക്കെ സർന്നു സൈൻ ചെയ്യാൻ ഉള്ളത് ആണ് "
ആകാശ് നീട്ടിയ ഫയൽ വാങ്ങിച്ചു കൊണ്ട് രഘു അവനെ നോക്കി. അവന്റെ കണ്ണുകൾ കലങ്ങി അല്പം ചീർതിരിക്കുന്നത് രഘു ശ്രദ്ധിച്ചു. രഘുവിന് അവനോട് പാവം തോന്നി. ഇത്രയും കാലം കാത്തിരുന്നു സ്വന്തം ആക്കാൻ ആഗ്രഹിച്ച പ്രണയം കൈ തുമ്പിൽ നിന്നു നഷ്ടപ്പെട്ടു പോകുമ്പോൾ ഉണ്ടാവുന്ന വിഷമം അവനു മനസിലാക്കാവുന്നതേ ഒള്ളു.
"ഓക്കേ... ഞാൻ വായിച്ചു നോക്കി സൈൻ ചെയ്തു വക്കാം.."
"സർ പറ്റിയാൽ ഇന്ന് തന്നെ സൈൻ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു.." ആകാശ് ഓർമിപ്പിച്ചു.
"ഷുവർ.." രഘു പറഞ്ഞത് കെടട്ട് തിരികെ പോകാൻ ഇറങ്ങിയ ആകാശിനെ അവൻ വിളിച്ചു.. "ആകാശ്.."
"എന്താ സർ.."
"ആകാശ് ഇനി മുതൽ എന്നെ രഘു എന്ന് വിളിച്ചോളൂ.. എന്റെ ഫ്രണ്ട്സ് എല്ലാം എന്നെ അങ്ങനെ ആണ് വിളിക്കുന്നുന്നത്.. " രഘുവിന്റെ വാക്കുകൾ കേട്ട് ആകാശിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
അവൻ തലയാട്ടി സമ്മതം പറഞ്ഞുകൊണ്ട് പുറത്തേക്കു ഇറങ്ങി.
അവന്റെ ക്യാബിനു പുറത്ത് നിൽക്കുമ്പോൾ ആകാശ് ഓർത്തു. "എനിക്കും അത് തന്നെ ആണ് വേണ്ടത് രഘു.. നിന്റെ ഫ്രണ്ട്ഷിപ്.. കാരണം എനിക്ക് അറിയാം മിലി നിന്റെ കൂടെ ആണ് എന്ന്.. അവളിലേക്ക് എത്താനുള്ള എന്റെ അടുത്ത വഴി നീ ആണ്.."
****************
വീടിനു മുമ്പിലായി പണിതു വച്ച പക്ഷി കൂടിലെ ലവ് ബെർഡ്‌സിനെ നോക്കി ഇരിക്കുകയായിരുന്നു മാത്യുസ്. അയ്യാളുടെ തോളിൽ തലചായ്ച്ചു എലീനയും ഇരുന്നു.
"ലിനു.." മാത്യുസ് അവളെ ആർദ്രമായി വിളിച്ചു.
റൊമാന്റിക് ആകുമ്പോൾ ആണ് അങ്ങനെ ഒരു വിളി എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആ വിളി കേട്ടു എലീനയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
"ലിനു.." അവളുടെ മറുപിടിക്കായി പിന്നെയും അയ്യാൾ വിളിച്ചു.
"ഉം..?"
"എത്ര ദിവസം ആയി നീ എന്നോട് ഇങ്ങനെ ചേർന്നിരുന്നിട്ട്? ഐ മിസ്സ്ഡ് യൂ.. " മാത്യുസ് പറഞ്ഞത് കേട്ട് ഒരു കള്ളച്ചിരിയോടെ എലീന കുറച്ചൂടി അയാളോട് ചേർന്നു ഇരുന്നു.
"വേണ്ട.. വേണ്ട.. ഇപ്പൊ വലിയ സ്നേഹം ഒന്നും കാണിക്കണ്ട.. മിലിയെ കൂട്ടിനു കിട്ടിയപ്പോൾ മറന്നു നീ എന്നെ.." മാത്യുസ് കേറുവോടെ പറഞ്ഞു.
പക്ഷേ അത് കേട്ടിട്ടും എലീനയുടെ ചുണ്ടിലെ ചിരി അങ്ങനെ തന്നെ നിന്നു.
"ഇത് മാത്യുസ് മിലോയോട് പറഞ്ഞാരുന്നോ?" അവൾ കള്ളച്ചിരിയോടെ ചോദിച്ചു.
"ഇല്ല.. എന്തേ..?"
"നമുക്ക് പ്രൈവസി തരാൻ ആകണം പെണ്ണ് കുളിക്കാൻ എന്ന് പറഞ്ഞു മുറിയിൽ കയറി വാതിൽ അടച്ചിട്ടു ഇപ്പൊ മണിക്കൂർ ഒന്ന് കഴിഞ്ഞു..!" എലീന ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഏയ്.. അതെ അതൊന്നും ആകില്ല.. നിന്റെ ദ്രോഹം സഹിക്കാൻ പറ്റാണ്ടു പേടിച്ചു ഒളിച്ചിരിക്കുകയായിരിക്കും."
"ദ്രോഹമോ? ഞാൻ എന്ത് ചെയ്തു ന്നാ?" എലീനയുടെ മുഖം വാടി.
"പിന്നല്ലാതെ.. മുടിയിൽ എണ്ണ തേപ്പിക്കുന്നു.. തല മസാജ് ചെയ്യുന്നു.. പിന്നെ അവളുടെ മുഖത്ത് എന്താ തേപ്പിച്ചത്?"
"കസ്തൂരി മഞ്ഞളും തേനും.." എലീന മുഖം കൂർപ്പിച്ചു പറഞ്ഞു.
"ആ അത് തന്നെ.. വന്നപ്പോൾ മുതൽ അവളുടെ പിന്നാലെ നടന്നു പരിചരിക്കല്ലേ..?" മാത്യുസ് ചിരിച്ചു കൊണ്ട് പറഞ്ഞു.
"അഹ് ഹാ.. ഇപ്പൊ ഞാൻ ആയി പ്രശ്നം.. മിലി.. മിലി.. എന്നും വിളിചച്ചു അവളെക്കൊണ്ട് ഈ ഉന്തു വണ്ടീ ഉന്തിച്ചു തൊടിയിൽ മുഴുവൻ നടത്തിച്ചതും പോരാഞ്ഞു.. ആ നേരം മുഴുവൻ അവളെ കത്തി വച്ചു കൊന്നത് ആരാ? ഞാൻ ആണോ?" കേറുവോടെ ഉള്ള അവളുടെ ചോദ്യം കേട്ട് മാത്യുസിന്റെ മുഖവും ചുമന്നു.
പിന്നെ രണ്ടു പേരുടെയും ഭാവം മാറി അവർ ഒന്നിച്ചു ചിരിച്ചു.
"ശരിയാ മാത്യുസ്.. അവൾ വന്നപ്പോൾ എന്നോ ആഗ്രഹിച്ച മോളെ കിട്ടിയ പോലെ തോന്നാ.." വീണ്ടും മാത്യുസിന്റെ തോളിലോട്ട് തല ചായ്ച്ചു എലീന പറഞ്ഞു.
ഒരു ജീപ്പ് റാങ്ലർ ഗേറ്റ് കടന്നു വരുന്നത് കണ്ടു എലീന എഴുന്നേറ്റു നിന്നു. അതിൽ നിന്നു ഒരു ചെറുപ്പക്കാരൻ ഇറങ്ങി. അവന്റെ കയ്യിൽ ഓമനത്തം തുളുമ്പുന്ന മുഖമുള്ള ഒരു പയ്യനും.
വന്നിരിക്കുന്നത് ആരാണ് എന്ന് അറിയാതെ എലീനയും മാത്യുസും മുഖത്തോട് മുഖം നോക്കി.
"എലീന മാഡം അല്ലേ? മാത്യുസ് സർ.." അവരെ രണ്ടുപേരെയും വളരെ നന്നായി അറിയാം എന്ന കണക്കെ ആ ചെറുപ്പക്കാരൻ സംസാരിച്ചപ്പോൾ എലീനയും മാത്യുസും ആകെ കുഴങ്ങി.
"ഞാൻ മാഡത്തിന്റെ വലിയ ഫാൻ ആണ് കേട്ടോ.. മാഡത്തിന്റെ എല്ലാ ബുക്കുകളും ഞാൻ വായിച്ചിട്ടുണ്ട്. ഇങ്ങോട്ടാ വരുന്നത് എന്ന് ഓർത്തപ്പോ..." എന്ന് പറഞ്ഞു കയ്യിൽ ഇരുന്ന കുഞ്ഞിനെ വരാന്തയിൽ ഇരുത്തി അവൻ ജീപ്പ് ലക്ഷ്യമാക്കി നടന്നു.
ജീപ്പിന്റെ ഡാഷ്ഇൽ നിന്നു ഒരു ബുക്ക് എടുത്തു എലീനക്ക് നേരെ നീട്ടി അവൻ പറഞ്ഞു. "മാഡത്തിന്റെ ബുക്ക്കുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഇതാണ്.. മാഡം ഒന്ന് ഓട്ടോഗ്രാഫ് ചെയ്തു തരുമോ?"
അവൻ ചോദിച്ചത് കേട്ട് എലീന ചെറുതായി ഒന്ന് പുഞ്ചിരിച്ചു. അവൾ അവന്റെ കയ്യിൽ നിന്നു പുസ്തകവും പേനയും വാങ്ങി.
"പേര് എന്താ?" ഓട്ടോഗ്രാഫ് എഴുതാൻ എന്ന വ്യാജേന എലീന ചോദിച്ചു.
"എടാ.. ഷാജി..." മിലിയുടെ ശബ്ദം കേട്ട് എലീനയും മാത്യുസും ഒരുമിച്ചു തിരിഞ്ഞു നോക്കി.
"ഏയ്.." മിലിയെ കണ്ടപ്പോൾ ഷാജിയുടെ മുഖവും വിടർന്നു.
മിലി ഓടി അവന്റെ അടുത്തേക്ക് വന്നു. അവൻ ചിരിച്ചുകൊണ്ട് അവളെ ഇടുപ്പിൽ പിടിച്ചു ഉയർത്തി ഒന്ന് കറക്കി വച്ചു.
ഇതൊക്കെ കണ്ടു കിളി പോയി നിൽക്കുകയായിരുന്നു മാത്യുസും എലീനയും.
"മാത്യുസ് ഇച്ചായ.. എലീന ചേച്ചി.. ഇത് ഷാജഹാൻ.. ഷാജി നു ഞങ്ങൾ വിളിക്കും.. എന്റെ കോളേജ് മേറ്റ്.. കട്ട ചങ്കു.." അവന്റെ നെഞ്ചിൽ ചെറുതായി അടിച്ചുകൊണ്ട് മിലി പറഞ്ഞു.
"എടാ.. ഇത് നിന്റെ മോനാ?" താഴെ ഇരുന്നു കളിക്കുന്ന കുഞ്ഞിനെ നോക്കി അവൾ ചോദിച്ചു.
"ഉം.." ഷാജി ഒന്ന് മൂളി
"അച്ചോടാ.. വാപ്പയെ പോലെ തന്നെ ഉണ്ട്.." മിലി ഓടിച്ചെന്നു കുഞ്ഞിനെ വാരി എടുത്തു.
"എന്താ ഷാജി ഇവന്റെ പേര്?" അവൾ ചോദിച്ചു.
"സയാൻ.."
"അച്ചോടാ.. ആന്റിടെ കൂടെ വരോ?"എന്ന് ചോദിച്ചു കൈ നീട്ടിയതും സായു വാവ അവളുടെ നേരെ ചാടി.
എലീനയും മിലിയും മാറിനിന്നു അവനെ കളിപ്പിച്ചു.
"മിലി വന്നത് നന്നായി.. ഏതോ ആരാധകൻ എന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോകാൻ വന്നത് ആണെന്ന് കരുതി ഞാൻ പോലീസിനെ വിളിക്കാൻ തുടങ്ങിയേനെ.." മാത്യുസ് കളിയായി പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.
"അല്ല.. ഷാജി.. നീ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ? അല്ല.. ഈ വീട് എങ്ങനെ കണ്ടു പിടിച്ചു? മിലി ചോദിച്ചു.
"അത് നമ്മള് ചോദിച്ചു ചോദിച്ചു പൊന്നെന്നെ.. നിന്നെ കാണാൻ ആയി തന്നെ ഇറങ്ങിയത് ആണ്.. വിവരങ്ങൾ ഒക്കെ അറിഞ്ഞപ്പോൾ മുതൽ വിചാരിക്കുന്നത് ആണ്.. പിന്നെ.. ഫാക്ടറിക്ക്ഒരു ഔട്ട്‌ലെറ്റ് തുടങ്ങിയാൽ കൊള്ളാം എന്ന് ഉണ്ട്.. അതിനു സ്ഥലം നോക്കണം എന്നൊരു ചിന്ന കാരണം കൂടി ഉണ്ട്.."
"അമ്പടാ.. അപ്പൊ അതാണ് കാര്യം.. അല്ലാണ്ട് എന്നെ കാണാൻ വന്നത് ഒന്നും അല്ല.." മിലി പരിഭവം അഭിനയിച്ചു പറഞ്ഞു.
"ഷാജിയുടെ വീട് എവിടെയാ? ഒരുപാട് ദൂരം ഇല്ലെങ്കിൽ ഡിന്നർ ഇവിടെനിന്നും ആക്കാം.. എലീന.." ഡിന്നറിന്റെ കാര്യം ഓർമിപ്പിക്കാൻ എന്നപോലെ മാത്യുസ് എലീനയെ വിളിച്ചു.
"അയ്യോ.. ഞാൻ അത് മറന്നു.. കുടിക്കാൻ എന്താ?" എലീന.
"എന്റെ വീട്.. മലപ്പുറത്തു ആണ്.. പക്ഷേ.. ഇപ്പൊ... ഇപ്പൊ ഞാൻ അങ്ങോട്ടേക്ക് ഇല്ല.. " അത് പറഞ്ഞപ്പോൾ ഷാജിയുടെ മുഖം വാടുന്നത് എല്ലാവരും ശ്രദ്ധിച്ചു.
ഷാജി തുടർന്നു. "ഞാൻ ഇവിടെ ഹോട്ടലിൽ ഒരു റൂം ബുക്ക് ചെയ്തിട്ടുണ്ട്.. ഡിന്നർ തന്നാൽ അത് കഴിക്കാൻ ഞങ്ങൾക്ക് ഒരു പ്രോബ്ളവും ഇല്ല.. അല്ലേടാ സായ് കുട്ടാ..?" എലീനയുടെ കയ്യിൽ ഇരിക്കുന്ന സായുടെ കാലിൽ ഒന്ന് തട്ടി അവൻ ചോദിച്ചു.
"എങ്കിൽ ഡിന്നറിനു നിക്കണ്ട.." മാത്യുസ് പറഞ്ഞത് കേട്ട് എല്ലാവരും സംശയത്തോടെ അയ്യാളെ നോക്കി. "എന്നിട്ട് താൻ ആ ഫോൺ എടുത്തു ഹോട്ടലിൽ വിളിച്ചു റൂം ക്യാൻസൽ ചെയ്യൂ.. ഇത്രയും വല്ല്യ ബംഗ്ലാവിൽ തനിക്കും മോനും ഉള്ള സ്ഥലം ഒക്കെ ഉണ്ട്.. അല്ലേ എലീന?"
മാത്യുസ് ചോദിച്ചത് കേട്ട് എലീന തലയാട്ടി.
"അല്ല.. അതൊന്നും വേണ്ട.. നിങ്ങൾക്ക് ബുദ്ധിമുട്ട് ആവില്ലേ?" ഷാജി വല്ലാതെ പരുങ്ങലിൽ ആയി.
"പിന്നെ ഭയങ്കര ബുദ്ധിമുട്ട് ആകും.. വാപ്പാക്ക് വേണെങ്കിൽ പൊക്കോ.. പക്ഷേ സായിക്കുട്ടൻ വരൂല.. അല്ലേടാ?" മിലി അവനെ കൊഞ്ചിച്ചു ചോദിച്ചതും സായി തലയാട്ടി.
ഒരു പുഞ്ചിരികൊണ്ട് ഷാജി മറുപടി പറഞ്ഞതും മിലിയും എലീനയും സായിയേയുംകൊണ്ട് അകത്തേക്ക് നടന്നു.
(തുടരും...)
അപ്പൊ നമ്മുടെ ഷാജി പാപ്പൻ ലാൻഡ് ചെയ്തിട്ടുണ്ടേ.. അഭിപ്രായം പോരട്ടെ