Aksharathalukal

നിനക്കായ്‌ ഈ പ്രണയം (52)

"എന്താ മിലി ഇനി നിന്റെ പ്ലാൻ? വീട്ടിലേക്കു തിരിച്ചു പോകുന്നോ?' മാത്യുസ് ചോദിച്ചു.

"ഇല്ലിച്ചയാ.. ഞാൻ തിരിച്ചു ചെന്നാൽ മായ.." അവൾ സംശയത്തോടെ പറഞ്ഞു.

'നിനക്കും മായയ്ക്കും ഒരു പ്രശ്നവും വരാതെ ഞാൻ നോക്കികൊള്ളാം.. ഒരു രവിശങ്കർ.. അവൻ ആരു ഡോണോ?" രഘുവിനു രക്തം തിളച്ചു.

മിലി അത് കണ്ടു ഒന്ന് പുഞ്ചിരിച്ചു.

"എന്നാലും വേണ്ട രഘു.. അമ്മയെയും അനുജത്തിമാരെയും ഇന്നേവരെ ഞാൻ സ്വന്തമായേ കണ്ടിട്ടുള്ളു.. എന്നാൽ അവർ അങ്ങനെ അല്ല എന്നെ ഇതുവരെ കണ്ടിരുന്നത് എന്ന് ഇപ്പോൾ തോനുന്നു.. ഇനി അങ്ങോട്ട് പോകാൻ വയ്യ.. ഇവിടെ എവിടെയെങ്കിലും ഒരു ഹോസ്റ്റലോ മറ്റോ ശരിയാക്കാൻ പറ്റോ?" അവൾ ചോദിച്ചു.

"ഹോസ്റ്റൽ ഒന്നും ഇപ്പൊ തേടി പോകേണ്ട.. അതല്ല ഫീസ് കൊടുത്തേ പറ്റൂ എന്ന് ആണെങ്കിൽ.. ഇവിടെ മുന്നിൽ ഒരു ബോർഡ് വക്കാം.. ഞാൻ വാർഡൻ.. എലീന കുശിനിക്കാരി.. എന്തേ?" മാത്യുസ് ചോദിച്ചു.

"അയ്യ.. ഞാൻ വാർഡൻ ആയാൽ എന്താ കുഴപ്പം.?" എലീന മാത്യുസിനെ ഒന്ന് നുള്ളി.

"ആയിക്കോട്ടെ.. അല്ലെങ്കിലും ഇവിടുത്തെ ആൾ ഇൻ ആൾ നീയല്ലേ.." മാത്യുസ് തൊഴുതുകൊണ്ട് പറഞ്ഞു.

"നാളെ എനിക്കു സ്കൂൾ വരെ പോകണം.. തന്നെ പോകാൻ എന്തോ ഒരു വിഷമം.. രഘു നീ എന്റെ കൂടെ വരാമോ?" മിലി ചോദിച്ചപ്പോൾ രഘുവിന്റെ മുഖം വിടർന്നത് കണ്ടു എലീനയും മാത്യുസും പരസ്പരം നോക്കി ചിരിച്ചു.

*****************

രഘുവിന്റെ കാറിൽ മിലി സ്കൂളിൽ വന്നു ഇറങ്ങി. കുട്ടികൾ വന്നു തുടങ്ങുന്നതേ ഒള്ളൂ.

"നിൽക്കണം എന്നില്ല രഘു.. രഘു പൊക്കൊളു.. എനിക്ക് ഇവിടെ കുറച്ചു നേരത്തെ പരിപാടി ഉണ്ട്.." അവൾ രഘുവിനോട് ആയി പറഞ്ഞു.

"സാരമില്ല.. മിലി അകത്തേക്ക് പൊയ്ക്കോളൂ.. ഞാൻ ദേ ആ പുറത്തുള്ള ചായക്കടയിൽ കാണും. തീരുമ്പോൾ വിളിച്ചാൽ മതി.." മിലിയോട് പറഞ്ഞു രഘു പുറത്തേക്കു നടന്നു. മിലി അവളുടെ ഓഫീസിലേക്കും.

പതിവുപോലെ അസമ്പിളി തുടങ്ങാനുള്ള സമയം ആയപ്പോൾ മിലി അങ്ങോട്ട് നടന്നു. ചിലതൊക്കെ തീരുമാനിച്ചു ഉറപ്പിച്ചു ആയിരുന്നു അവളുടെ പോക്ക്. പക്ഷേ വഴിയിൽ വച്ചു ഒരാൾ അവളെ തടഞ്ഞു.

"മാഡം ഒന്ന് നിന്നെ.. "

"എന്താ?"

"കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടക്കുന്നവർ നടത്തുന്ന സ്കൂളിൽ ഞങ്ങളുടെ മക്കളെ പഠിപ്പിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട് " അയ്യാളുടെ കൂടെ വന്ന മറ്റൊരാൾ പറഞ്ഞത് കേട്ട് മിലി ഞെട്ടിപ്പോയി.

"സൂക്ഷിച്ചു സംസാരിക്കണം.." മിലി അയാളോട് കയർത്തു.

"മിലി ദേശ്യപ്പെട്ടിട്ട് കാര്യം ഇല്ല.. നിങ്ങൾ കല്യാണത്തിന് തലേ ദിവസം കാമുകന്റെ കൂടെ ഒളിച്ചോടിയ സംഭവം ഒക്കെ ഇവിടെ പാട്ടാ.. അങ്ങനെ ഒരാൾ നടത്തുന്ന സ്കൂളിൽ പിള്ളേരെ പഠിപ്പിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ട് ആണ് " മറ്റൊരു സ്ത്രീ ആണ് ഇപ്പോൾ സംസാരിച്ചത്.

"അതൊന്നും സത്യം അല്ല.. സത്യം എന്താണ് എന്ന് വച്ചാൽ.. നിങ്ങൾ ഞാൻ പറയുന്നത് ഒന്ന് കേൾക്കു.." മിലി പറഞ്ഞു.

"സത്യം ഒക്കെ ഞങ്ങൾക്ക് അറിയാം.. അല്ല.. നിന്റെ അമ്മയും അനുജത്തിയും തന്നെ ആണ് അതൊക്കെ ഞങ്ങളോട് പറഞ്ഞത്.." ആദ്യം അവളെ തടഞ്ഞു നിർത്തിയ ആൾ പറഞ്ഞപ്പോൾ മിലി ഞെട്ടിപോയി.

അയ്യാൾ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കിയ മിലിക്ക് കാലിനു അടിയിൽ നിന്നും മണ്ണൊലിച്ചു പോകുന്നത് പോലെ തോന്നി. അവിടെ ജാനകിയമ്മയും, മായയും അവരോടൊപ്പം വിശാലും നിൽക്കുന്നുണ്ടായിരുന്നു.

"എന്താ അമ്മേ ഇവരൊക്കെ പറയുന്നത്? മോളെ മായേ.. നീ.. നീ എങ്കിലും സത്യം പറ.." അവൾ അവരുടെ അടുത്തേക്ക് ചെന്നു പറഞ്ഞു.

"എന്ത് സത്യം പറയാൻ.. ഇത്രയും കാലം എല്ലാം അടക്കി വാണില്ലേ? ഇവർക്ക് ആർക്കും നിനക്കു എതിരെ സംസാരിക്കാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു.. അത്രയേ ഒള്ളൂ.. അല്ല.. നീ ഇന്നലെ ഒരുത്തന്റെ കൂടെ പോയില്ലേ? അവൻ എന്ത്യേ? ഒരു രാത്രിയിലെ ആവശ്യം കഴിഞ്ഞപ്പോൾ വേണ്ടാന്ന് വച്ചോ? അതോ നീ ആണോ അവനെ ഒഴിവാക്കിയത്?" വിശാൽ മിലിയെ തടഞ്ഞുകൊണ്ട് പറഞ്ഞു.

"എടൊ?" ദേഷ്യത്തിൽ വിറച്ച മിലി വിശാലിനെ തല്ലാൻ ആയി കൊയ്യൊങ്ങി.

അത് അയ്യാൾ തടഞ്ഞു.. അയ്യാളുടെ കൈകളിൽ കിടന്നു അവളുടെ കൈകൾ ഞെരിഞ്ഞു.

"വേണ്ടാ.. വല്ല്യ ഷോ ഒന്നും വേണ്ട.. മര്യാദക് ഈ സ്കൂളും സ്ഥലവും എല്ലാം മായയെ ഏൽപ്പിച്ചു സ്ഥലം വിടുന്നത് ആണ് നിനക്ക് നല്ലത്. " വിശാൽ പറഞ്ഞു.

"ഓഹോ.. അതിനു വേണ്ടി ആയിരുന്നോ ഈ നാടകം ഒക്കെ?" പിന്നിൽ രഘുവിന്റെ ശബ്ദം കേട്ട് എല്ലാവരും തിരഞ്ഞു നോക്കി.

"നിനക്കു എന്താ ഇവിടെ കാര്യം?" വിശാൽ രഘുവിന് നേരെ ചാടി.

ഇത്തവണ അവൻ വെറുതെ ഇരുന്നില്ല. വിശാലിനെ ചുമരിനോട് ചേർത്തു വച്ചു മുട്ടുകൊണ്ട് അയ്യാളുടെ വയറിനിട്ട് നാല് ചാമ്പി. വിശാൽ വേദനകൊണ്ട് പുളഞ്ഞു നിലത്തോട്ട് ഇരുന്നു.

"എന്നാലും അമ്മേ.. അമ്മകൂടി മിലിക്ക് എതിരെ നിൽക്കും എന്ന് കരുതിയില്ല.. ഒരു കോഴി കുഞ്ഞുങ്ങളെ പൊതിഞ്ഞു പിടിക്കാനപോലെ അല്ലേ മിലി നിങ്ങളെയും മക്കളെയും ഇത് വരെ കൊണ്ട് നടന്നത്.. അവളെ ഇങ്ങനെ ഒക്കെ പറയുന്നത് എങ്ങനെ സാധിച്ചു കേട്ട് നിൽക്കാൻ? എന്തിനു ആയിരുന്നു.. സ്വത്തുക്കൾക്ക് വേണ്ടിയോ?

 നിങ്ങളുടെ വീടും ഈ സ്കൂളും അടക്കം എല്ലാ സ്വത്തുക്കളും മിലി എന്നെ നിങ്ങളുടെ പേരിൽ എഴുതിയിരിക്കുന്നു.. ഈ സ്കൂളിന്റെ കേസ് നടത്തുമ്പോളെ എനിക്കു അറിയാമായിരുന്നു അത്. നിങ്ങളെക്കൊണ്ട് ഒപ്പിട്ട് വാങ്ങിച്ച പവർ ഓഫ് ആട്ടോർണിയുടെ ബലത്തിൽ ഇതൊക്കെ നോക്കി നടത്തുക മാത്രം ആണ് അവൾ ചെയ്യുന്നത്.

 അവളുടെ സമ്പാദ്യം എന്ന് പറയുന്നത്, ഇവിടെ സാലറി ആയി എഴുതി എടുക്കുന്ന തുകമാത്രം ആണ്. അതുകൊണ്ട് ആണ് അവൾ നിങ്ങളുടെ ആവശ്യങ്ങൾ എല്ലാം ഇത് വരെ നടത്തിയത്.. എന്നിട്ടും.."

രഘുവിന്റെ വാക്കുകൾക്കു മുന്നിൽ കുറ്റബോധം കൊണ്ടു ജാനകിയമ്മയുടെ തല താണു.

മിലി അവളുടെ കയ്യിലെ താക്കോൽ കൂട്ടം മായയെ ഏല്പിച്ചു. "ഇനി മോളു വേണം ഇതൊക്കെ നടത്താൻ.. അച്ഛന്റെ അനുഗ്രഹം എപ്പോളും കാണും മോളോടൊപ്പം "

(തുടരും...)

തീരെ ചെറിയ പാർട്ട്‌ ആണ്.. സോറി.. ഒരുപാട് വിഷമിച്ചു ആണ് എഴുതിയത്. എന്റെ കഥാപാത്രങ്ങളെ മോശം ആക്കുന്നത് എനിക്കു ഇഷ്ട്ടം അല്ല. പക്ഷേ സങ്കടത്തോടെ പറയട്ടെ.. കഥ മുന്നോട്ട് പോകാൻ വേറെ വഴിയില്ല. അതോ ഇവിടെ വച്ചു അങ്ങ് നിർത്തട്ടെ?



 


നിനക്കായ്‌ ഈ പ്രണയം (53)

നിനക്കായ്‌ ഈ പ്രണയം (53)

4.5
3356

ആകാശ് രഘുവിന്റെ ക്യാബിനു മുന്നിൽ നോക്ക് ചെയ്തു. "യെസ്.. കം ഇൻ.." അകത്തു നിന്നും രഘുവിന്റെ അഭിപ്രായം കേട്ടപ്പോൾ ആകാശ് അകത്തേക്ക് വന്നു. "സർ.. ഈ ഡോക്യൂമെന്റസ് ഒക്കെ സർന്നു സൈൻ ചെയ്യാൻ ഉള്ളത് ആണ് " ആകാശ് നീട്ടിയ ഫയൽ വാങ്ങിച്ചു കൊണ്ട് രഘു അവനെ നോക്കി. അവന്റെ കണ്ണുകൾ കലങ്ങി അല്പം ചീർതിരിക്കുന്നത് രഘു ശ്രദ്ധിച്ചു. രഘുവിന് അവനോട് പാവം തോന്നി. ഇത്രയും കാലം കാത്തിരുന്നു സ്വന്തം ആക്കാൻ ആഗ്രഹിച്ച പ്രണയം കൈ തുമ്പിൽ നിന്നു നഷ്ടപ്പെട്ടു പോകുമ്പോൾ ഉണ്ടാവുന്ന വിഷമം അവനു മനസിലാക്കാവുന്നതേ ഒള്ളു. "ഓക്കേ... ഞാൻ വായിച്ചു നോക്കി സൈൻ ചെയ്തു വക്കാം.." "സർ പറ്റിയ