Aksharathalukal

എൻ കാതലെ

ദത്തൻ രാവിലെ സ്റ്റേഷനിലേക്ക് പോയതു മുതൽ വർണ ഒരു മണിക്കൂർ കൂടുമ്പോൾ വിളിക്കാൻ തുടങ്ങിയതാണ് എപ്പോഴാ വരുകാ എന്ന് ചോദിച്ച് .

രാവിലെ വരുമ്പോൾ വർണയെ അമ്മായിയുടെ വീട്ടിലാക്കിയിട്ടാണ് ദത്തൻ സ്റ്റേഷനിലേക്ക് വന്നത്.

"ഈ ഫയലുകൾ എല്ലാം ക്ലിയർ ആയാൽ ഉടൻ പാലക്കൽ എക്സ്പോർട്ടിങ്ങ് സെക്ഷനിൽ ഒരു റെയ്ഡ് നടത്തണം. ഒരു ലൂപ് ഹോൾ പോലും ഇല്ലാത്ത തരത്തിലുള്ള സ്ട്രൊങ്ങ് FlR ആയിരിക്കണം. "

"Yes Sir. കൂടി പോയാൽ രണ്ട് ദിവസം. അതിനുള്ളിൽ എല്ലാം ക്ലിയർ ആക്കാം "

" OKay.. സേതുരാമൻ പൊയ്ക്കോള്ളൂ " അയാൾ പോയതും ദത്തൻ ചെയറിലേക്ക് ചാരി ഇരുന്നു.

" May I come in sir...."

" Yes come in... ഞാൻ പറഞ്ഞ കേസുകളുടെ ഫയൽ തെരെഞ്ഞെടുത്തോ കാശിനാഥൻ "

"Yes Sir. ഇതാണ് ഫയൽസ് . "

"Good... ഇത് ഞാൻ ഒന്ന് ചെക്ക് ചെയ്യട്ടെ എന്നിട്ട് ബാക്കി ആക്ഷൻസ് നമ്മുക്ക് എടുക്കാം. " അവൻ അത് പറഞ്ഞിട്ടും കാശി നാഥൻ പോകാതെ അവിടെ തന്നെ നിൽക്കുന്നത് കണ്ട് ദത്തൻ സംശയത്തോടെ ഫയലിൽ നിന്നും തല ഉയർത്തി നോക്കി.

"എന്താ കാശിനാഥൻ.. "

" അത് സാർ അത് പിന്നെ ... "

"എന്താടോ "

"സാർ എന്തിനാ ആ പാലക്കൽ ഗ്രൂപ്പിലെ ഇലീഗൽ ബിസിനസിനെ കുറച്ച് അന്വേഷിക്കാൻ സേതുരാമനെ ഏൽപ്പിച്ചത് "

" അതിനെന്താ .."

"പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. കാര്യം നമ്മുടെ ഒപ്പം ജോലി ചെയ്യുന്നവൻ ആണെങ്കിലും പറയാതെ ഇരിക്കാൻ വയ്യാ . അയാൾ ഒരു ചെറ്റയാ . കുറച്ച് പൈസ കൊടുത്താൽ എന്തും ചോർത്തി കൊടുക്കും "

" ആണോ " ദത്തൻ അറിയാത്ത പോലെ ചോദിച്ചു.

"അതെ സാർ . "

" എന്നാൽ നമ്മുക്ക് അതൊന്നു അറിയണമല്ലോ. താൻ എന്തായാലും പോയ്ക്കോള്ളു. ബാക്കി കാര്യങ്ങൾ ഞാൻ നോക്കി കൊള്ളാം "

" ഓക്കെ സാർ. കാര്യങ്ങൾ ഒന്ന് സൂക്ഷിച്ചും കണ്ടും ചെയ്യണം. സാർ ഇവിടെ പുതിയ ആളാണല്ലോ "

" മമ്" ദത്തൻ മൂളിയതും അയാൾ പുറത്തേക്ക് നടക്കാൻ ഒരുങ്ങി

" കാശി നാഥാ ..ഞാൻ ഇവിടെ പുതിയ ആളായിരിക്കും. പക്ഷേ ഇവിടെ ഉള്ളവരെ കുറിച്ച് നന്നായി മനസിലാക്കിയിട്ട് തന്നെയാണ് ഞാൻ വന്നത് " ദത്തൻ ഒന്ന് കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു.

"ഇപ്പോ കാര്യങ്ങൾ മനസിലായി സാർ . ദേവ ദത്തൻ IPS ഞാൻ വിചാരിച്ചതിലും സ്മാർട്ട് ആണ് " കാശി അത് പറഞ്ഞ് പുറത്തേക്ക് പോയി.

ദത്തൻ കണ്ണുകൾ അടച്ച് ചെയറിലേക്ക് ചാരി ഇരുന്നു.

" ഇതിനോടകം എല്ലാം തന്റെ ചെവിയിലെത്തിയിട്ടുണ്ടാകും എന്ന് എനിക്കറിയാം ചന്ദ്രശേഖരാ. അതിന് വേണ്ടിയാ എന്റെ ഈ കളികളും " ദത്തൻ പുഛ ചിരിയോടെ പറഞ്ഞു.

പെട്ടെന്ന് ഫോൺ റിങ്ങ് ചെയ്തതും ദത്തൻ ടേബിളിനു മുകളിൽ വച്ചിരിക്കുന്ന ഫോൺ എടുത്തു. ഡിപ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.

" പറ കുഞ്ഞേ "

" എപ്പോഴാ വരുക. "

"എന്റെ കുഞ്ഞേ നീ ഇത് എത്ര തവണയാ വിളിക്കുന്നേ. ഞാൻ വൈകുന്നേരം വരാം എന്ന് പറഞ്ഞതല്ലേ"

"മ്മ് . വേഗം വരണേ..ഉമ്മാ" വർണ വേഗം കോൾ കട്ട് ചെയ്തു.ദത്തൻ ഒരു പുഞ്ചിരിയോടെ തന്റെ വർക്കുകളിലേക്ക് കടന്നു.

വൈകുന്നേരം ആറു മണിയോടെ അവർ നാട്ടിലേക്ക് പുറപ്പെട്ടു. അവരുടെ ഒപ്പം ആമിയും ഉണ്ടായിരുന്നു.

***

"ശ്രീയേട്ടാ " നിമ്മി വാതിലിനരികിൽ നിന്ന് വിളിച്ചു.

"എന്താ നിമ്മി അവിടെ തന്നെ നിന്നത്. അകത്തേക്ക് വാ" ശ്രീ മടിയിലെ ലാപ്പ് ബെഡിലേക്ക് വച്ചു.

" ശ്രീയേട്ടൻ എനിക്ക് ഒരു ഹെൽപ്പ് ചെയ്യുമോ "നിമ്മി ഒരു മടിയോടെ ചോദിച്ചു.

"എന്തേ "

" ഇത് ഇന്ന് വൈകുന്നേരം പുറത്ത് പോയപ്പോൾ നാളത്തെ ബർത്ത്ഡേക്ക് ഭദ്രക്കും  ശീലുവിനും വാങ്ങിയ ഗിഫ്റ്റ് ആണ്. ഇത് ഇവിടെ എവിടെയെങ്കിലും ഒന്നു വക്കുമോ "

" അതെന്താ ഇത് വക്കാൻ ഉള്ള സ്ഥലം നിമ്മിയുടെ റൂമിൽ ഇല്ലേ " ശ്രീ കുസ്യതിയോടെ ചോദിച്ചു.

" അതല്ലാ. ഇത് എന്റെ റൂമിൽ വച്ചാൽ ആ പിള്ളേര് കണ്ടു പിടിക്കും. പാർവതി ചേച്ചിടെ റൂമിലു വച്ചാലും അത് തന്നെ സ്ഥിതി. ഈ റൂമിൽ ആവുമ്പോൾ അവൾ പെട്ടെന്ന് കണ്ടുപിടിക്കില്ല. ശ്രീയേട്ടന് ബുദ്ധിമുട്ടാണെങ്കിൽ വേണ്ടാ "

" ബുദ്ധിമുട്ടാണ്. നല്ല ബുദ്ധിമുട്ടാണ് " അത് പറഞ്ഞ് ശ്രീ അവളുടെ കൈയ്യിലെ കവർ വാങ്ങി കബോഡിന്റെ ഉള്ളിലെ ഒരു ഷെൽഫിലേക്ക് വച്ചു.

" ഇതിന് ലോക്കർ ചാർജ് തരണം ട്ടോ. വെറുതെ ഒന്നും സൂക്ഷിക്കാൻ പറ്റില്ല. " ശ്രീ അത് പറഞ്ഞതും നിമ്മി ഒന്ന് ചിരിച്ചു.

"ശ്രീയേട്ടൻ തിരക്കില്ലായിരുന്നോ " ബെഡിൽ പരന്നു കിടക്കുന്ന ഫയലിലേക്കും പേപ്പറിലേക്കും നോക്കി അവൾ ചോദിച്ചു.

"നമ്മൾ ഒക്കെ പാവങ്ങൾ. ഒന്ന് ഹെൽപ്പ് ചെയ്യാൻ പോലും ആരുമില്ലാ. ആരോടെങ്കിലും സഹായം ചോദിച്ചാ അവർക്ക് ലോകത്ത് ഇല്ലാത്ത ഒരു ജാഡ" അവൻ ആരോടെന്നില്ലാതെ പറഞ്ഞ് ടേബിളിനു മുകളിലെ ബോട്ടിൽ എടുത്തു.

" ഇതും കാലിയായോ .. "

" ഞാൻ വെള്ളം കൊണ്ടു വരാം " അത് പറഞ്ഞ് പുറത്തേക്ക് പോകാൻ നിന്ന ശ്രീയുടെ കയ്യിൽ നിന്നും ബോട്ടിൽ വാങ്ങി കൊണ്ട് നിമ്മി താഴേക്ക് പോയി. ശ്രീ തന്റെ വർക്കുകൾ തുടർന്നു.

താഴേക്ക് പോയ നിമ്മി ഒരു ബോട്ടിലിൽ വെള്ളവും ഗ്ലാസിൽ ജൂസുമായി വരുന്നത് കണ്ട് ശ്രീ സംശയത്തോടെ അവളേയും അവളുടെ കൈയ്യിലേക്കും മാറി മാറി നോക്കി.

"വർക്ക് ചെയ്ത് ക്ഷീണിച്ചതല്ലേ കുറച്ച് എനർജി കിട്ടട്ടെ " അവൾ ജൂസ് കൊടുത്തു. ശ്രീ അത് കുടിച്ചു കൊണ്ട് വീണ്ടും ലാപ്പിലേക്ക് നോക്കി.

നിമ്മിയും അടുത്തുള്ള ചെയറിൽ അവനെ നോക്കി ഇരുന്നു. കുറച്ച് കഴിഞ്ഞതും ശ്രീ ജ്യൂസ് മൊത്തം കുടിച്ച് അവൾക്ക് ഗ്ലാസ് തിരിച്ച് കൊടുത്തു. നിമ്മി അത് വാങ്ങി പുറത്തേക്ക് നടന്നു.

"അതേയ് ഇനി ഒറ്റക്ക് കഷ്ടപ്പെടേണ്ടാ. Monday മുതൽ ഞാൻ ഓഫീസിലേക്ക് വരാം." അത് പറഞ്ഞ് അവൾ പുറത്തേക്ക് നടന്നു.

***
"എന്റെ പിള്ളേരെ അവർ വരാറാവുന്നേ ഉള്ളു . ആറ് മണിക്ക് തുടങ്ങിയ ഇരുപ്പല്ലേ ഇത് " ഉമ്മറത്തെ സ്റ്റേപ്പിൽ താടിക്കും കൈ കൊടുത്ത് ഇരിക്കുന്ന ഭദ്രയേയും ശിലുവിനേയും കണ്ട് അമ്മ പറഞ്ഞു.

"അവർ ഇപ്പോ വരും" ശിലു അത് പറഞ്ഞപ്പോഴേക്കും ദത്തന്റെ കാർ മുറ്റത്ത് വന്നു നിന്നിരുന്നു.

കാറിൽ നിന്നും ഇറങ്ങിയ വർണ ശിലുവിനേയും ഭദ്രയേയും ഓടി വന്ന് കെട്ടിപിടിച്ചു.

മൂന്നിന്റെയും ബഹളം കേട്ട് തറവാട്ടിൽ ഉള്ള എല്ലാവരും പുറത്തേക്ക് വന്നിരുന്നു. കാറിന്റെ ഉള്ളിലെ ബാഗും മറ്റും എടുത്ത് ആമിയും ദത്തനും അകത്തേക്ക് വന്നു.

ആമിയും വർണയും കൂടി വന്നതും മൊത്തത്തിൽ തറവാട് ഒരു ഉത്സവമയമായി മാറിയിരുന്നു.

കുറച്ച് കാലത്തിന് ശേഷം എല്ലാവരും സന്തോഷത്തോടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.

***

" എന്തേ " കുറേ നേരമായി തന്റെ റൂമിന്റെ മുന്നിൽ ചുറ്റി തിരിയുന്ന ഭദ്രയേയും ശിലുവിനേയും കണ്ട് ദത്തൻ ചോദിച്ചു.

"എട്ടാ ... എട്ടൻ വാതിൽ അടച്ച് കിടന്നോ . വർണ ഇന്ന് ഞങ്ങളുടെ കൂടെയാ " ഭദ്ര പറഞ്ഞതും ദത്തൻ നെറ്റിചുളിച്ചു.

"വർണക്ക് എട്ടനോട് വന്ന് പറയാനുള്ള പേടി കൊണ്ടാ ഞങ്ങളെ പറഞ്ഞയച്ചത്. ഞാനും ശിലുവും, പാറു ചേച്ചിയും, നിമ്മി ചേച്ചിയും, ദച്ചു എട്ടത്തിയും ആമി ചേച്ചിയും ഒരു റൂമിലാ . വർണയും അവിടെയാ "

"മ്മ്. അവള് സമ്മതിച്ചോ. ഞാൻ ചോദിച്ച് നോക്കട്ടെ "

" വേണ്ടാ എട്ടൻ ചോദിക്കണ്ടാ. ഇപ്പോ തന്നെ അവൾ പാതി മനസിലാ. ഇനി എട്ടൻ വന്നാ അവൾ മനസ് മാറ്റി എട്ടന്റെ ഒപ്പം വരും. എട്ടൻ കിടന്നോ ." അത് പറഞ്ഞ് മറുപടിക്ക് കാത്തു നിൽക്കാതെ അവർ താഴേക്ക് ഓടി.

അവരുടെ പോക്ക് കണ്ട് ചിരിച്ച് ദത്തൻ ലാപ്പും എടുത്ത് ബെഡിൽ വന്നിരുന്നു.

വർണക്ക് ഒട്ടും മനസ് ഇല്ലെങ്കിലും എല്ലാവരും നിർബന്ധിച്ചത് കൊണ്ട് അവൾ അവരുടെ ഒപ്പം കിടന്നു.

രണ്ടു മൂന്ന് ബെഡുകൾ താഴേ ഒരുമിച്ച് ഇട്ടാണ് എല്ലാവരും കൂടി നിരന്ന് കിടന്നത്.

കുറേ നേരം സംസാരിച്ചും പ്രേത കഥകളും എല്ലാം പറഞ്ഞ് ഒരു പാട് വൈകിയാണ് എല്ലാവരും ഉറങ്ങിയത്.

കൈയ്യിൽ ആരോ തട്ടി വിളിക്കുന്നത് പോലെ തോന്നിയതും ദർശന കണ്ണ് ചിമ്മി തുറന്നു. നോക്കുമ്പോൾ ബെഡിൽ ഇപ്പോ കരയും എന്ന രീതിയിൽ എഴുന്നേറ്റ് ഇരിക്കുന്ന വർണയെ ആണ് കണ്ടത്.

"എന്തേ " ദർശന ചോദിച്ചു.

" ന്നിക്ക് ..ന്നിക്ക് എന്റെ ദത്തനെ കാണണം. " അവൾ കരയാൻ തുടങ്ങിയിരുന്നു.

" അയ്യോ അതിന് ഇങ്ങനെ കരയല്ലേ ..."

" എന്നേ അവന്റെ അടുത്തേക്ക് ഒന്ന് ആക്കി തരുമോ. എനിക്ക് ഒറ്റക്ക് പോവാൻ പേടിയാ " അവൾ വിതുമ്പി കൊണ്ട് പറഞ്ഞതും ദർശനക്ക് ചിരി വന്നിരുന്നു.

" ഇത്രയും സങ്കടം ഉള്ള ആള് പിന്നെ എന്തിനാ ഇവിടേക്ക് വന്നത്. അവിടെ കിടക്കാമായിരുന്നില്ലേ ."

"എനിക്ക് അവന്റെ അടുത്ത് പോവണം എട്ടത്തി. ഒന്ന് ആക്കി താ പ്ലീസ് " .

"മ്മ് വാ" അവൾ വർണയേയും കൂട്ടി പുറത്തേക്ക് നടന്നു. അന്ന് അഭിജിത്തിന്റെ പ്രശ്നത്തിനു ശേഷം വർണക്കും ഒറ്റക്ക് പേടിയായിരുന്നു.

"ഇനി ഞാൻ ഒറ്റക്ക് പോയി കൊള്ളാം എട്ടത്തി. എട്ടത്തി പൊക്കോ " സ്റ്റയറിന്റെ അരികിൽ എത്തിയതും വർണ പറഞ്ഞു. ദർശന തലയാട്ടി തിരിച്ച് നടന്നതും വർണ സ്റ്റയർ ഓടി കയറി.

റൂമിന്റെ മുന്നിൽ എത്തിയ വർണ ചാരിയിട്ട വാതിൽ പതിയെ തുറന്ന് ശബ്ദം ഉണ്ടാക്കാതെ അകത്ത് കയറി.

ദത്തൻ ജനൽ കമ്പി പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കുയായിരുന്നു. വർണ പമ്മി പമ്മി അവന്റെ അരികിൽ എത്തി

" ദത്താ.." അവൾ ഒന്ന് ഉയർന്ന് അവന്റെ കാതിലായി വിളിച്ചതും ദത്തൻ പുഞ്ചിരിയോടെ തിരിഞ്ഞു.

"നീ പേടിച്ചില്ലേ ദത്താ."

" ഇല്ലാ "

"അതെന്താ പേടിക്കാതെ . നിന്നെ പേടിപ്പിക്കാൻ അല്ലേ ഞാൻ മിണ്ടാതെ വന്ന് പിന്നിൽ നിന്നും വിളിച്ചത്.

"നിന്റെ ഹസ്കി വോയ്സിൽ ഉള്ള ദത്താ വിളി കേട്ടാ പേടിയല്ലാ വേറെ ചിലതാ തോന്നുക. " ദത്തൻ മീശ പിരിച്ചു കൊണ്ട് അവളെ ചുമരിലേക്ക് ചേർത്ത് നിർത്തി.

അവന്റെ മുഖം തന്നിലേക്ക് അടുത്ത് വന്നതും വർണ കണ്ണുകൾ ഇറുക്കി അടച്ചു. കുറച്ച് നേരം കഴിഞ്ഞിട്ടും ദത്തന്റെ ഒരു അനക്കവും ഇല്ലാതെ വർണ കണ്ണ് തുറന്നു.

"താഴേ അവരുടെ കൂടെ കിടക്കാ എന്ന് പറഞ്ഞിട്ട് എന്തിനാ ഇവിടേക്ക് വന്നേ" ദത്തൻ ചുമരിൽ ചാരി നിന്നു കൊണ്ട് ചോദിച്ചു.

" എ..എനിക്ക് എന്റെ റൂ.. റൂമിൽ എന്റെ ബെഡിൽ കി.. കിടന്നാലെ എനിക്ക് ഉറക്കം വരു" അവൾ പുഛത്തോടെ പറഞ്ഞു.

" ആണോ " ദത്തൻ പുരികം ഉയർത്തി ചോദിച്ചു.

"അതെ"

"okay" അത് പറഞ്ഞ് ദത്തൻ വാതിൽ ലോക്ക് ചെയ്ത് അവളുടെ അരികിലേക്ക് വന്നു.

" എന്തിനാടാ കരഞ്ഞത് " അവളുടെ കൺ പീലിയിൽ തങ്ങി നിന്ന കണ്ണീർ തുടച്ചു കൊണ്ട് ദത്തൻ ചോദിച്ചു.

" അതിന് ഞാൻ കരഞ്ഞില്ലാലോ "

" ഇല്ലേ " അവളുടെ ഇരു മിഴിയിലും ഉമ്മ വച്ച് അവൻ ചോദിച്ചു.

"എനിക്ക് സങ്കടം വരുവാ .നിന്നെ കാണാൻ തോന്നാ " വിതുമ്പി പറയുന്ന അവളെ കണ്ട് ദത്തന്റെ ഹ്യദയം പിടഞ്ഞു. അവൻ അവളുടെ മുഖം കയ്യിലെടുത്തു.

" ഞാൻ കടിച്ച് തിന്നട്ടെ ഈ കുഞ്ഞി പെണ്ണിനെ . എനിക്ക് അത്രക്കും അത്രക്കും ഇഷ്ടാ." അവളുടെ കവിളിൽ ആയി പതിയെ കടിച്ചു കൊണ്ട് അവൻ പറഞ്ഞതും വർണ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു.

ദത്തൻ അവളെ ഇരു കൈകൾ കൊണ്ടും എടുത്ത് ഉയർത്തി ബെഡിലേക്ക് കിടത്തി. ശേഷം ലെറ്റ് ഓഫ് ചെയ്ത് ബെഡ് ലാമ്പ് ഓൺ ചെയ്ത് അവളുടെ അരികിലേക്ക് വന്നു.

" ഞാൻ ഒന്ന് സ്നേഹിച്ചോട്ടെ എന്റെ പെണ്ണിനെ ..എന്റെ കുട്ടിക്ക് ഇത്രയും ദിവസം ക്ലാസ് ഉള്ള കാരണം എല്ലാം പെന്റിങ്ങിൽ ആയിരുന്നു. " ദത്തൻ ഷർട്ടിന്റെ ഒരോ ബട്ടനുകൾ ആയി അഴിച്ച് വല്ലാത്ത ഒരു ഭാവത്തിൽ പറഞ്ഞു.

അവന്റെ ആ നോട്ടം താങ്ങാനാവാതെ വർണ കണ്ണുകൾ അടച്ചു. ദത്തൻ അവൾക്ക് മുകളിലായി ഇരു കൈകളും കുത്തി നിന്നു. ശേഷം അവൾക്ക് ഭാരമാകാത്ത രീതിയിൽ അവളുടെ മേലേക്ക് അമർത്തു.

പതിയെ അവളുടെ അധരങ്ങളെ സ്വന്തമാക്കി. വളരെ മൃദുലമായി അവളുടെ കീഴ് ചുണ്ടിനേയും മേൽ ചുണ്ടിനേയും മാറി മാറി നുകർന്നു.

എന്നാൽ അധികം വൈകാതെ അത് ഭ്രാന്തമായി മാറിയിരുന്നു. നാവുകൾ തമ്മിൽ കെട്ടു പിണഞ്ഞു. ഉമി നീരിനൊപ്പം രക്തവും കലർന്നു. ശ്വാസം കിട്ടാതെ ആയതും ദത്തൻ അവളെ സ്വതന്ത്രയാക്കി.

" എന്റെ കുട്ടി ഇത്ര പെട്ടെന്ന് ക്ഷീണിച്ചോ " കിതപ്പ് അടക്കാൻ പ്രയാസപ്പെടുന്ന വർണയെ നോക്കി അവൻ ചോദിച്ചു.

അവൾ അതെ എന്നും അല്ലാ എന്നും തലയാട്ടി. അത് കണ്ട് ദത്തൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് കിടന്നു.

കുറച്ച് കഴിഞ്ഞ് അവൾ ഓക്കെയായി എന്ന് തോന്നിയതും ദത്തൻ അവളുടെ ഷർട്ടിന്റെ ഓരോ ബട്ടനുകളായി കടിച്ചെടുത്ത് ഷർട്ട് ഊരി താഴേക്ക് എറിഞ്ഞു.

പതിയെ അവൻ തന്റെ ചുംബനങ്ങൾ കൊണ്ട് അവളിലെ പെണ്ണിനെ ഉണർത്തി. ഇരുവരുടേയും ശരീരങ്ങൾ വിയർത്തൊഴുകി. അവൻ അവളിലേക്ക് അലിഞ്ഞ് ചേർന്നു.

അവസാനം തളർന്നു കിടക്കുന്ന തന്റെ പാതിയെ അവൻ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.

" ക്ഷീണിച്ചോടാ " ദത്തൻ അവളുടെ വിയർപ്പിനാൽ പടർന്ന സിന്ദൂരരേഖയിൽ ഉമ്മ വച്ചു കൊണ്ട് ചോദിച്ചു.

മറുപടിയായി അവൾ അവന്റെ കഴുത്തിലായി കടിച്ചു.

"ദേ പെണ്ണേ വെറുതെ കളിക്കാൻ നിൽക്കണ്ട . അത് നിനക്ക് താങ്ങാൻ കഴിയില്ലാ "

"നിനക്ക് ഒരു നാണം ഇല്ലേ ദത്താ"

" എനിക്ക് എന്തിനാ നാണം . എന്റെ റൂം എന്റെ ബെഡ് . എന്റെ ഭാര്യ . " അവൻ അവളെ തന്നിലേക്ക് ഒന്നുകൂടി ചേർത്തു പിടിച്ചു.

" എനിക്ക് എത്ര സ്നേഹിച്ചിട്ടും കൊതി തീരുന്നില്ലട . അത്രയും ഇഷ്ടമാ. അത്രക്കും പ്രണയമാ പെണ്ണേ നിന്നോട് . ഒരിക്കലും അവസാനിക്കാതെ ദത്തന്റെ ഭ്രാന്തമായ പ്രണയം .. "

വർണ ഒന്ന് ഉയർന്ന് അവന്റെ ചുണ്ടുകളിലേക്ക് തന്റെ അധരങ്ങൾ ചേർത്തു.

"ഈ സ്നേഹം ഒരിക്കലും കുറയല്ലേ ദത്താ "

" അതിന് ഈ ദേവദത്തൻ മരിക്കണം. എന്റെ ഓരോ ശ്വാസ നിശ്വാസത്തിൽ പോലും നീ മാത്രമാണ് നിറഞ്ഞു നിൽക്കുന്നത്. ആ നീ ഇല്ലെങ്കിൽ പിന്നെ ഈ ദത്തൻ ഉണ്ടോടാ പൊന്നേ "

" ദത്താ പാട്ട് " അവൾ കൊഞ്ചി കൊണ്ട് പറഞ്ഞു.

" ഇല്ല "

" അല്ലെങ്കിലും സുമിത്ര ചേ.."

" വേണ്ടാ ഞാൻ പാടാം " അവളെ തടഞ്ഞു കൊണ്ട് ദത്തൻ പറഞ്ഞു. അവളെ ചേർത്ത് പിടിച്ച് അവളുടെ പുറത്ത് പതിയെ തട്ടി കൊണ്ട് അവൻ പാടാൻ തുടങ്ങി.

✨" ഇലത്താലി പണിതെന്റെ
നെഞ്ചിലേറ്റിലെ ....
നിനക്കായി നിനവൊക്കെ
ചേർത്തുവച്ചില്ലേ...

നീ മറന്നുവോ... എന്റെ ആത്മനൊമ്പരം...
നീ മറന്നുവോ... എന്നെ നീ മറന്നുവോ...

നീ മറന്ന പാട്ടുകൾ
നീ പകുത നെഞ്ചിലേറ്റി
ഓർത്തു പാടുമ്പോൾ
നീ എനിക്കായ് കാത്ത് നിന്നില്ലേ ...

നീ എന്റെ സ്വപ്നമല്ലേ നീ എന്റെ സ്വർഗമല്ലേ
പൂത്തരാവല്ലേ എന്റെ പൂന്തളിരല്ലേ ...✨

" എന്തിനാടാ ഈ ട്രജഡി സോങ്ങ് പാടുന്നേ. ഇത് ലവ് ഫെയ്ലിയറാ "

" ആരാ പറഞ്ഞത്. കേൾക്കുന്ന ആളുടെ മൂഡ് പോലെയാണ് ഓരോ സോങ്ങും ഹാപ്പി ആവുന്നതും സാഡ് ആവുന്നത് "

" ഓഹ് തുടങ്ങി കെളവൻ തത്ത്വം പറയാൻ " അവൾ ചെവി പൊത്തി തിരിഞ്ഞു കിടന്നു.

"ആരാടി കിളവൻ എഹ് ആരാന്ന് " അവളുടെ നഗ്നമായ പുറത്തിലൂടെ വരലോടികൊണ്ട് അവൻ കുസ്യതിയോടെ ചോദിച്ചു.

" ദേ ദത്താ വേണ്ടാട്ടോ"

"എന്ത് വേണ്ടാ എന്ന് " അവൻ അവളുടെ പിൻകഴുത്തിലേക്ക് മുഖം ചേർത്തു . അവന്റെ കൈകൾ അവളിലൂടെ കുസ്യതിയോടെ ഓടി നടന്നു.

" Sorry daaa... I can't control... " വശ്യമായ രീതിയിൽ പറഞ്ഞ് ദത്തൻ വീണ്ടും അവളിലേക്ക് പടർന്ന് കയറി.

***

" വർണ മോളോ .. വർണേ" വാതിലിൽ തട്ടിയുള്ള വിളി കേട്ടാണ് ദത്തൻ കണ്ണ് തുറന്നത്.

"ഡീ വർണേ ... വാതിൽ തുറക്ക് " വാതിലിൽ ശക്തമായി തട്ടാൻ തുടങ്ങിയതും ദത്തൻ ബെഡിൽ നിന്നും ചാടി എണീറ്റു.

"വർണേ ..എന്ത് ഉറക്കമാ ഇത് . എട്ടാ വാതിൽ ഒന്ന് തുറന്നേ " ശിലുവും ഭദ്രയും ഡോറിൽ തട്ടി നിർത്താതെ വിളിക്കുകയാണ്.

" എന്റെ ഈശ്വരാ " ദത്തൻ വേഗം താഴേ നിന്നും മുണ്ടെടുത്തുടുത്തു.

"കുഞ്ഞേ എണീക്കടി " ദത്തൻ വർണയെ തട്ടി വിളിച്ചു എങ്കിലും വർണ ഒന്ന് ചിണുങ്ങി കൊണ്ട് തിരിഞ്ഞു കിടന്നു

" ദത്തന്റെ പെന്നു മോൾ അല്ലെടാ . ഒന്ന് എണീക്ക്. പുറത്ത് ഭദ്രയും ശിലുവും ഉണ്ട്. രണ്ടും കിടന്ന് അലറി വിളിക്കാ. ഇനിയും വാതിൽ തുറന്നില്ലെങ്കിൽ തറവാട്ടിലുള്ളവർ ഓടി കൂടും എണീക്കടാ "

" എനിക്ക് വയ്യാ . ഞാൻ കുറച്ച് മുൻപേ അല്ലേ ഉറങ്ങിയത്. എനിക്ക് ഉറങ്ങണം ദത്താ"

" എടാ പ്ലീസ് ഡാ കുഞ്ഞേ . എണീക്ക് "

"നീയല്ലേ .. നീയല്ലേ എന്നെ ഉറങ്ങാൻ സമ്മതിക്കാതെ .. എനിക്ക് ഉറക്കം വരുന്നു. "വർണ കരയാൻ തുടങ്ങിയതും ദത്തൻ ആകെ പെട്ട അവസ്ഥയിലായി.

"എടാ എന്നെ എല്ലാവരുടേയും മുന്നിൽ നാണം കെടുത്തല്ലേ എനിക്ക് അതിനെ കുറിച്ച് ആലോചിക്കാൻ കൂടി വയ്യാ . സോറി ടി " അത് പറഞ്ഞ് അവളുടെ മേൽ നിന്നും തെന്നി മാറിയ ബെഡ് ഷീറ്റ് എല്ലാം കൂടി കൂട്ടി പിടിച്ച് ദത്തൻ അവളെ എടുത്ത് ബാത്ത് റൂമിലേക്ക് നടന്നു.

ശേഷം കുറച്ച് വെള്ളം എടുത്ത് ഉറക്കം തൂങ്ങുന്ന അവളുടെ മുഖത്ത് തളിച്ചു. അപ്പോഴും പുറത്ത് ഭദ്രയുടെയും ശിലുവിന്റെയും അലറി വിളി നടക്കുന്നുണ്ട്.

" ഇവിടെ നിൽക്കണേ കുഞ്ഞേ " ദത്തൻ ബാത്ത് റൂമിൽ നിന്നും ഇറങ്ങി അവൾക്ക് മാറ്റാനുള്ള ഡ്രസ്സ് എടുത്ത് ബാത്ത് റൂമിൽ കൊണ്ടുവന്നു വച്ചു.

"എന്ത് നോക്കി നിൽക്കാ . ഡോർ ലോക്ക് ചെയ്ത് കുളിക്കാൻ നോക്ക് പെണ്ണേ " ദത്തൻ കൈ കൂപ്പി പറഞ്ഞ് ഡോർ അടച്ചു. 

വർണ ഉള്ളിൽ നിന്നും ഡോർ ലോക്ക് ആക്കി എന്ന് ഉറപ്പിച്ച ശേഷം അവൻ ഡോറിന്റെ അരികിലേക്ക് നടന്നു. പെട്ടെന്ന് തിരിഞ്ഞ് താഴേ വീണു കിടക്കുന്ന ഡ്രസ്സുകൾ വാരി കൂട്ടി ഒരു സൈഡിലേക്ക് ഇട്ട് ഉടുത്തിരുന്ന മുണ്ടു കൊണ്ട് മുഖം ഒന്ന് തുടച്ചു.

"ദാ വരുന്നു ഒരു മിനിറ്റ് " ദത്തൻ കണ്ണാടിക്ക് മുന്നിൽ വന്ന് നിന്ന് മുടി ഒന്ന് ശരിയാക്കി. ശേഷം കഴുത്തിലും നെഞ്ചിലും പടർന്ന് കിടക്കുന്ന കുങ്കുമം തുടച്ച് വന്ന് ഡോർ തുറന്നു

" വർണ എവിടെ "

" അവൾ കുളിക്കാ "

" ഇത്ര നേരത്തെ കുളിക്കുന്ന ശീലം അവൾക്കില്ലാലോ "

" എയ് ക്ലാസിൽ പോ.. പോവാൻ തുടങ്ങിയപ്പോൾ അ..അവൾ എന്നും നേരത്തെ കുളിക്കും..."

" അവൾ എന്തിനാ രാത്രി ഇവിടേക്ക് വന്നത്. "

" അത് . താഴേ നല്ല ചൂ.. ചൂടായിരുന്നു എന്ന് "

" ചൂടോ ... എസി റൂമിലോ "

" ആവോ . അവൾ അങ്ങനെയാ പറഞ്ഞത് " ദത്തൻ പരിഭ്രമം മറച്ചു വക്കാൻ ഒരുപാട് കഷ്ടപ്പെട്ടു.

" ഞങ്ങൾ അമ്പലത്തിൽ പോവാൻ വർണയെ വിളിക്കാൻ വന്നതാ. ഡ്രസ്സുമായാ വന്നിരിക്കുന്നേ " കയ്യിലെ കവർ ഉയർത്തി പിടിച്ച് ശിലു പറഞ്ഞു.

" ഇതെന്താ എട്ടാ ഡ്രസ്സാെക്കെ താഴേ ഇട്ടിരിക്കുന്നേ " ഭദ്ര താഴേ വീണു കിടക്കുന്ന ദത്തന്റെ ഡ്രസ്സ് എടുത്ത് അവന് കൊടുത്തു.

"എട്ടൻ വരുന്നില്ലെ അമ്പലത്തിലേക്ക് "

" ഇല്ലാ നിങ്ങൾ പോയി വാ " അപ്പോഴേക്കും ബാത്ത് റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കാൻ തുടങ്ങിയിരുന്നു. അതോടെ ദത്തന് പാതി ആശ്വാസമായി .

" എന്നാ നിങ്ങൾ പോവാൻ റെഡിയാവ് " അത് പറഞ്ഞ് ദത്തൻ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി. അവൻ നേരെ പോയത് പാർത്ഥിയുടെ റൂമിലേക്കാണ്.

" പാവം അത് ഉറങ്ങിയതേ ഉള്ളൂ. അല്ലെങ്കിൽ തന്നെ ഉറക്ക ഭ്രാന്തിയാ . ഇനി ഇതു കൂടെ ആയാൽ എന്താവുമോ എന്തോ " ദത്തൻ ഓരോന്ന് ആലോചിച്ച് പാർത്ഥിയുടെ ബെഡിലേക്ക് കമിഴ്ന്ന് കിടന്നു.

" അവിടെ ഒന്നും സ്ഥലമില്ലാതെയാണോ നീ ഇവിടെ വന്ന് ഉറങ്ങുന്നേ " ബാത്ത് റൂമിൽ നിന്നും കുളിച്ചിറങ്ങിയ പാർത്ഥി ദത്തന്റെ കിടപ്പ് കണ്ട് ചോദിച്ചു.

" അവിടെ ആ പിള്ളേര് വന്ന് മനുഷ്യന്റെ ഉറക്കം കളഞ്ഞു. " അവൻ ഉറക്ക ചടവിൽ പറഞ്ഞു.

" സമയം എഴര കഴിഞ്ഞല്ലോ എന്നിട്ടും നിനക്ക് ഉറക്കം മതിയായില്ലേ.. എണീറ്റേ മര്യാദക്ക് .." പാർത്ഥി അവനെ തട്ടി വിളിച്ചു.

" എന്റെ പൊന്നു പാർത്ഥി ഒരു അര മണിക്കൂർ ഞാനൊന്ന് ഉറങ്ങട്ടെടാ . എനിക്ക് തീരെ വയ്യാ "

" ഇങ്ങനെ ഉറങ്ങാൻ നീയെന്താ രാത്രി വല്ല ബാങ്കും കുത്തി തുറക്കാൻ പോയോ . എണീക്കടാ നാറി. എന്നിട്ട് വേഗം കുളിച്ച് റെഡിയാവാൻ നോക്ക്. അമ്പലത്തിൽ പോവാനുള്ളതാ"

" നിങ്ങൾ പോയിട്ട് വാ. ഞാൻ എവിടേക്കും ഇല്ലാ . പോവുമ്പോൾ ആ വാതിൽ ചാരി ഇട്ടിട്ട് പോ . ആരെങ്കിലും ചോദിച്ചാ എനിക്ക് തലവേദനയാണെന്ന് പറഞ്ഞുമതി "

" ഡാ പന്നേ ഇപ്പോഴല്ലേ നിന്റെ തലവേദയുടെ കാര്യം എനിക്ക് മനസിലായത് ..എന്തോന്നാടാ ഇത് " ദത്തന്റെ പുറത്ത് പരന്ന് കിടക്കുന്ന കുങ്കുമം തുടച്ച് കൊണ്ട് പാർത്ഥി ചോദിച്ചു മറുപടിയായി ദത്തൻ ഒരു വളിച്ച ചിരി ചിരിച്ചു.

" രാത്രി ഒരുപാട് കഷ്ടപ്പെട്ടതല്ലേ . പൊന്നു മോൻ റസ്റ്റ് എടുത്തോ. ഞാൻ പോവാ " പാർത്ഥി വേഗം ഡ്രസ്സ് മാറ്റി പുറത്തേക്ക് ഇറങ്ങി.

അവൻ താഴേക്ക് ഇറങ്ങി വരുമ്പോൾ ഹാളിൽ ധ്രുവി ഇരിക്കുന്നുണ്ട് . അമ്പലത്തിലേക്കാണ് എന്ന് അവന്റെ വേഷം കണ്ടപ്പോൾ തന്നെ മനസിലായി.

പാറുവും , ദർശനയും, ശിലുവും, ഭദ്രയും , വർണയും, ആമിയും, നിമ്മിയും, ശ്രീയും, രാഗും റെഡിയായി വന്നതും അവൾ അമ്പലത്തിലേക്ക് ഇറങ്ങി.

***

അമ്പലത്തിൽ പോയി വന്ന് എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഇരുന്നു. കൂട്ടത്തിൽ ദത്തനെ കാണാതെ മുത്തശി അന്വേഷിച്ചു എങ്കിലും അവന് തലവേദനയാണെന്ന് പറഞ്ഞ് പാർത്ഥി ഒഴിഞ്ഞു മാറി.

"മോളേ പാറു പായസത്തിന് നാളികേര പാല് പിഴിയാൻ ഒരു നല്ല തോർത്ത് എടുത്തിട്ട് വന്നേ. മുകളിലെ റൂമിൽ ഉണ്ട് " ഉച്ചക്കലെക്കുള്ള സദ്യവട്ട പരിപാടിയുടെ തിരക്കിലാണ് എല്ലാവരും

മാലതി അത് പറഞ്ഞതും പാർവതി തലയാട്ടി കൊണ്ട് മുകളിലേക്ക് പോയി. സ്റ്റയർ കയറി അവൾ അറ്റത്തെ റൂമിലേക്ക് നടന്നതും പെട്ടെന്ന് രണ്ട് കൈകൾ അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ച് ഒരു റൂമിലേക്ക് കയറ്റിയിരുന്നു.

(തുടരും)

പ്രണയിനി

 


എൻ കാതലെ

എൻ കാതലെ

4.8
8391

അമ്പലത്തിൽ പോയി വന്ന് എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഇരുന്നു. കൂട്ടത്തിൽ ദത്തനെ കാണാതെ മുത്തശി അന്വേഷിച്ചു എങ്കിലും അവന് തലവേദനയാണെന്ന് പറഞ്ഞ് പാർത്ഥി ഒഴിഞ്ഞു മാറി. "മോളേ പാറു പായസത്തിന് നാളികേര പാല് പിഴിയാൻ ഒരു നല്ല തോർത്ത് എടുത്തിട്ട് വന്നേ. മുകളിലെ റൂമിൽ ഉണ്ട് " ഉച്ചക്കലെക്കുള്ള സദ്യവട്ട പരിപാടിയുടെ തിരക്കിലാണ് എല്ലാവരും മാലതി അത് പറഞ്ഞതും പാർവതി തലയാട്ടി കൊണ്ട് മുകളിലേക്ക് പോയി. സ്റ്റയർ കയറി അവൾ അറ്റത്തെ റൂമിലേക്ക് നടന്നതും പെട്ടെന്ന് രണ്ട് കൈകൾ അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ച് ഒരു റൂമിലേക്ക് കയറ്റിയിരുന്നു. " വിടടാ കാലാ എനി