Aksharathalukal

എൻ കാതലെ

" എങ്ങനെയുണ്ട് നിമ്മി ഞാൻ പറഞ്ഞ സ്ഥലം " ചെറിയ പാറയുടെ മുകളിലേക്ക് ഇരുന്ന് കൊണ്ട് ശ്രീ ചോദിച്ചു.

" ഞാൻ വിചാരിച്ചതിനെക്കാൾ മനോഹരം . അല്ലെങ്കിലും കുറച്ച് കാലമായി ഞാൻ വിചാരിക്കാത്ത കാര്യങ്ങൾ ആണല്ലോ എന്റെ ജീവിതത്തിൽ നടക്കുന്നത്. "

അവൾ പറഞ്ഞതിന്റെ അർത്ഥം മനസിലായില്ലാ എങ്കിലും ശ്രീ ഒന്ന് പുഞ്ചിരിച്ചു. ശ്രീയുടെ അരികിലായി നിമ്മിയും ഇരുന്നു. സൂര്യൻ അസ്തമിക്കാറാവുന്നതെ ഉള്ളു.

കുറച്ച് നേരം അവർക്കിടയിൽ ഒരു മൗനം നില നിന്നു. കൂട്ടിന് ഒരു തണുത്ത കാറ്റ് അവരെ തഴുകി പോയി.

" ശ്രീയേട്ടൻ ജീവിതത്തിൽ ആരെയെങ്കിലും ആത്മാർത്ഥമായി പ്രണയിച്ചിട്ടുണ്ടോ " നിമ്മിയുടെ ചോദ്യം കേട്ട് ശ്രീ ഒരു നിമിഷം നിശ്ചലമായി

"എന്താ ഇപ്പോ ഇങ്ങനെ ചോദിക്കാൻ " ശ്രീ

" ഞാൻ ചോദിച്ചതിന് ശ്രീയേട്ടൻ ആദ്യം ഉത്തരം താ"

" ഉണ്ട് . എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തേയും പ്രണയം അവൾ ആയിരുന്നു. "

" ആരാ ഈ അവൾ . അന്ന് ബീച്ചിൽ പോയപ്പോ എട്ടൻ പറഞ്ഞ ആ നഷ്ട പ്രണയത്തിലെ കാമുകി ആണോ " മറുപടിയായി ശ്രീ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

" പറ ശ്രീയേട്ടാ "

" ആണെങ്കിൽ "

" ആണെങ്കിൽ നമ്മുക്ക് ഒന്ന് ട്രെ ചെയ്താലോ . ചിലപ്പോ ആ കുട്ടി തിരികെ വന്നാലോ "

" തിരികെ വരാൻ അതിന് ആ കുട്ടിക്ക് ഞാൻ സ്നേഹിച്ച കാര്യമൊന്നും അറിയില്ല "

" ആണോ. എന്നാ നമ്മുക്ക് അറിയിക്കാം. ആ കുട്ടിടെ പേരും നമ്പറും താ . അല്ലെങ്കിൽ അഡ്രസ്സ് മതി . ഞാൻ നേരിട്ട് പോയി സംസാരിക്കാം "

"നിനക്ക് എന്താ നിമ്മി വട്ടായോ. എനിക്ക് ലൈൻ സെറ്റാക്കി തരാനാണോ നീ ഇവിടേക്ക് വന്നേ"

ഒരു പക്ഷേ തന്റെ മുഖഭാവങ്ങളിൽ നിന്നും നിമ്മി എന്തെങ്കിലും മനസിലാക്കുമോ എന്ന പേടിയിൽ ശ്രീ അല്പം ഗൗരവത്തിലാണ് ചോദിച്ചത്.

" ഞാൻ ഒരു ഉപകാരം ചെയ്തു തരാം എന്ന് കരുതി പറഞ്ഞതാ . എട്ടന് വേണ്ടങ്കിൽ വേണ്ടാ. ഞാൻ അവസാനമായി ചോദിക്കാ വേണെങ്കിൽ ഞാൻ ആ കുട്ടിയോട് സംസാരിക്കാം. കല്യാണവും നടത്തി തരാം"

" എന്നേ കെട്ടിക്കാതെ നിനക്ക് എന്താ സമാധാനം ഇല്ലേ " ശ്രീക്കും ചെറുതായി ദേഷ്യം വന്നിരുന്നു.

" ഇല്ല. അതുകൊണ്ടല്ലേ ഞാൻ ഇങ്ങനെ നിർബന്ധിക്കുന്നേ. നമ്മുടെ തറവാട്ടിൽ കെട്ടാ ചരക്കായി ഇപ്പോ വെറുതെ നിൽക്കുന്നത് ശ്രീയേട്ടനാ "

" ഞാനോ. അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാ മതി . എനിക്ക് അത്ര പ്രായമെന്നും ആയിട്ടില്ല. പിന്നെ സിസ്റ്റമാറ്റിക്കലി നീയാണ് തറവാട്ടിൽ കെട്ടാ ചരക്കായി പുര നിറഞ്ഞ് നിൽക്കുന്നത്. നീ ആദ്യം പോയി കെട്ടാൻ നോക്ക്"

" അതെടോ ഞാൻ കെട്ടാൻ പോവുക തന്നെയാ " ശ്രീ വെറുതെ ചോദിച്ചതാണെങ്കിലും നിമ്മിയുടെ ആ മറുപടി അവനെ ഒന്ന് ഞെട്ടിച്ചു.

" നീ സിരിയസായി പറഞ്ഞതാണോ നിമ്മി "

" പിന്നല്ലാതെ. കല്യാണക്കാര്യം ആരെങ്കിലും തമാശയായി പറയുമോ. എന്റെ കാര്യങ്ങളും അച്ഛന്റെ അറസ്റ്റും അമ്മക്ക് ഒരു ഷോക്കാണ്. അതുകൊണ്ട് ഞാൻ ഒരു കല്യാണത്തിന് തയ്യാറാണെന്ന് പറഞ്ഞാ അമ്മ ഹാപ്പിയാവും. പിന്നെ എനിക്കും ഒരു ചെയിഞ്ച് ആവശ്യമാണ് "

" ചെയിഞ്ചിന് നിനക്ക് എവിടേയെങ്കിലും ട്രിപ്പ് പോയാ പോരെ . കല്യാണം കഴിക്കണം എന്നുണ്ടോ "

" എന്തായാലും ആരെയെങ്കിലും കെട്ടണം. അപ്പോ ഇപ്പോൾ കെട്ടിയാൽ ആ പണി കഴിഞ്ഞില്ലേ "

" എന്നാലും നന്നായി ഒന്ന്  ആലോചിച്ചിട്ട് പോരെ . നിനക്ക് അധികം എയ്ജ് ഒന്നും ആയിട്ടില്ലാലോ "

" ശ്രീയേട്ടൻ എന്തിനാ ഇങ്ങനെ നെഗറ്റീവ് പറഞ്ഞ് എന്റെ മനസ് മാറ്റുന്നേ . ഞാൻ ആരെക്കെട്ടിയാലും ശ്രീയേട്ടൻ എന്താ "

" നിമ്മിയുടെ മനസിൽ ആരെങ്കിലും ഉണ്ടോ " അത് ചോദിക്കുമ്പോൾ ശ്രീയുടെ ഹ്യദയം വല്ലാതെ ഇടിച്ചിരുന്നു.

" അങ്ങനെ ചോദിച്ചാൽ ഒരാൾ ഉണ്ട്. കക്ഷി ഞാൻ അറിയാതെ എന്നെ സ്നേഹിക്കാൻ തുടങ്ങിയിട്ട് 6, 8 വർഷമായി. എന്നിട്ടോ എന്റെ കല്യാണം ഉറപ്പിക്കും എന്നായപ്പോൾ നിരാശ കാമുകനായി കടൽ കരയിലൂടെ നടക്കുന്നു.  . എനോട് ആദ്യമേ ഇഷ്ടം തുറന്ന് പറയാമായിരുന്നില്ലേ അയാൾക്ക്"

" ചിലപ്പോൾ തുറന്ന് പറയാൻ പറ്റിയ ഒരു സാഹജര്യം കിട്ടി കാണില്ല. " നിമ്മി പറഞ്ഞത് കേട്ട് ശ്രീ വിശ്വാസിക്കാനാവാതെ ഇരുന്നു. ശേഷം അവളോട് പറഞ്ഞു.

" സാഹജര്യമോ . ഭ്രാന്ത് അല്ലാതെ എന്താ പറയുക " നിമ്മി.

" പ്രണയം അത് ഒരു തരത്തിൽ ഭ്രാന്ത് തന്നെയല്ലേ . രണ്ടിൽ ഒരാളുടെ ഭ്രാന്ത് അവസാനിക്കുമ്പോൾ പ്രണയവും അവസാനിക്കും. ഒപ്പം പഠിക്കുന്ന കൂട്ടുക്കാരിക്ക് അവനെ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ കരഞ്ഞു കൊണ്ട് അവന്റെ അരികിലേക്ക് ഓടി വന്ന ഒരു പത്താം ക്ലാസ്കാരിയുണ്ടായിരുന്നു.

ഇരു സൈഡിലും മുടി കെട്ടി വച്ച് വാലിട്ട് കണ്ണെഴുതി കിലുങ്ങുന്ന മുത്തുകൾ ഉള്ള പാദസരം ഇട്ട ഒരു പത്താം ക്ലാസ്കാരി . അവളിലാണ് അവന്റെ പ്രണയം എന്ന ഭ്രാന്ത് പൂവിട്ടു തുടങ്ങിയത്.

ഒരു നിമിഷം നിമ്മിയുടെ ഓർമകൾ തന്റെ പത്താം ക്ലാസ് കാലഘട്ടത്തിലേക്ക് സഞ്ചരിച്ചു.

ഒരു ദിവസം സ്കൂൾ വിട്ട് വരുന്ന തന്റെ ബെസ്റ്റ് ഫ്രണ്ട് അരുന്ധതി കയ്യിൽ രണ്ട് മിട്ടായി തന്ന് ഇത് നിന്റെ ശ്രീരാഗേട്ടന് കൊടുക്കുമോ എന്ന് ചോദിച്ചു.

കാര്യം എന്താണ് എന്ന് തിരക്കിയപ്പോൾ അവൾക്ക് തന്റെ ശ്രീയേട്ടനോട് ഇഷ്ടമാണ് പോലും . ആദ്യം ദേഷ്യമാണ് വന്നത്. വൈകുന്നേരങ്ങളിൽ കോളേജ് വിട്ട് ശ്രീയേട്ടനും ധ്രുവിയേട്ടനും  തന്നെ കൂട്ടാനായി സ്കൂളിനു മുന്നിലെ സ്റ്റോപ്പിൽ നിൽക്കാറുണ്ട്.

അപ്പോഴോക്കെ അരുന്ധതി ശ്രീയേട്ടനോട് മാത്രം കൂടുതൽ അടുപ്പം കാണിക്കുന്നത് താനും ശ്രദ്ധിച്ചിട്ടുണ്ട്. അവളോടുള്ള ദേഷ്യത്തിൽ അവൾ തന്റെ കയ്യിൽ തന്ന മിട്ടായി മണ്ണിൽ വലിച്ചെറിഞ്ഞ് ബസ് സ്റ്റോപ്പിൽ നിൽക്കുന്ന ശ്രീയുടെ അരികിലേക്ക് കരഞ്ഞു കൊണ്ട് ഓടി.

" എന്താ നിമ്മി കുട്ടി എന്താ പറ്റിയത്. " ശ്രീ അവളുടെ കണ്ണ് തുടച്ച് കൊണ്ട് ചോദിച്ചതും നിമ്മി നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞതും ഒരു പൊട്ടിചിരിയായിരുന്നു മറുപടി.

" ഇത്രയും ചെറിയ കാര്യത്തിനാണോ എട്ടന്റെ നിമ്മി കുട്ടി കരയുന്നത് "

" എട്ടന് എന്നെക്കാളും ഇഷ്ടം അരുന്ധതിയെ ആണോ . അവളോട് ശ്രീയേട്ടൻ ഇഷ്ടമാണെന്ന് പറയുമോ " നിമ്മി വിതുമ്പി കൊണ്ട് ചോദിച്ചതും ശ്രീ അവളുടെ തോളിലൂടെ കൈ ഇട്ട് തന്നിലേക്ക് ചേർത്ത് പിടിച്ചു.

" ശ്രീയേട്ടന് ഈ നിമ്മി കുട്ടി കഴിഞ്ഞിട്ടേ ഈ ലോകത്ത് വേറെ ആരും ഉള്ളൂ. "

" സത്യാണോ "

" സത്യം "

അന്ന് ശ്രീയും ആ പത്താം ക്ലാസുകാരിയെ തന്റെ നെഞ്ചിൽ എറ്റേടുക്കുകയായിരുന്നു എന്ന് നിമ്മിയും അറിഞ്ഞിരുന്നില്ല. തനിക്കും ശ്രീയേട്ടനെ ഇഷ്ടമായിരുന്നു. പക്ഷേ ഏത് തരത്തിലുള്ള ഇഷ്ടമാണ് എന്നറിയില്ല.

പിന്നീട് രണ്ടു പേരും പഠിപ്പും ജോലിയും ഒക്കെയായി രണ്ടു ദിശയിലായി ഒപ്പം അകലവും കൂടി വന്നിരുന്നു.

ഓർമകളുടെ പ്രതിഫലനമായി നിമ്മിയുടെ കണ്ണുകൾ നിറഞ്ഞു.

" സമയം ഒരുപാടായി. നമ്മുക്ക് പോകാം നിമ്മി " ശ്രീ അവളെ ഫെയ്സ് ചെയ്യാനാകാതെ ഇരുന്നിടത്ത് നിന്നും എണീറ്റതും നിമ്മി അവളെ തടഞ്ഞു.

" എന്താ ശ്രീയേട്ടാ എന്നോട് ഒന്നും പറയാതെ ഇരുന്നത്. പറഞ്ഞിരുന്നെങ്കിൽ നമ്മുടെ ലൈഫ് ഇങ്ങനെയൊക്കെ ആയി തീരുമായിരുന്നോ . ഇത്രയൊക്കെ സങ്കടപ്പെടുമായിരുന്നോ "

" അറിയില്ലാ നിമ്മി . എനിക്ക് ഒന്നും അറിയില്ലാ. ഞാൻ പല തവണ പറയാൻ ശ്രമിച്ചതാ . പക്ഷേ കഴിഞ്ഞില്ല. "

നിമ്മിക്ക് എന്ത് ഉത്തരം നൽക്കണം എന്ന് അറിയില്ലായിരുന്നു. കുറച്ച് നേരം അവർക്കിടയിൽ മൗനം നില നിന്നു. ഇരുവരുടേയും മനസ് ആകെ കലങ്ങി മറഞ്ഞ് ഇരിക്കുകയായിരുന്നു.

" നമ്മുക്ക് പോകാം നിമ്മി. ഇരുട്ടായാൽ മലയിറങ്ങാൻ ബുദ്ധിമുട്ടായിരിക്കും "

" മമ്" പരസ്പരം മിണ്ടാതെ അവർ മുന്നിലേക്ക് നടന്നു.

***

ക്ലാസ് കഴിഞ്ഞ് വന്ന വർണ നേരെ വീട്ടിലേക്കാണ് വന്നത്. വന്നതും വേഗം യൂണിഫോം മാറ്റി രാത്രിയിലേക്ക് ഉള്ളത് ഉണ്ടാക്കി.

സന്ധ്യക്ക് വിളക്കും വച്ച് വേഗം പഠിക്കാൻ ഇരുന്നു. സമയം മുന്നോട്ട് പോവുന്തോറും അവളുടെ ടെൻഷൻ കൂടാൻ തുടങ്ങി.

" നീ ഒന്നും പേടിക്കണ്ട. ദത്തൻ വരുമ്പോൾ നല്ല ധൈര്യത്തിൽ തന്നെ നിൽക്കണം. അവൻ സ്റ്റേഷനിൽ വന്നതിനെ കുറിച്ച് ചോദിച്ചാൽ ദിൽഷക്ക് ഒരു കൂട്ടു വന്നതാണ്. അവനെ വിളിച്ചിട്ട് കിട്ടിയില്ലാ എന്ന് പറയാം"

അവൾ മനസിൽ ഓരോന്ന് ഉറപ്പിച്ച് ബുക്ക് വായിക്കുന്നതിൽ ശ്രദ്ധ ചെലുത്തി.

ദത്തന്റെ ജീപ്പ് മുറ്റത്ത് വന്ന് നിൽക്കുന്ന ശബ്ദം കേട്ട് അവൾ കുറച്ചു കൂടെ ഉറക്കെ വായിക്കാൻ തുടങ്ങി.

ദത്തൻ ജീപ്പിൽ നിന്നും ഇറങ്ങി ഡ്രെവറോട് യാത്ര പറഞ്ഞ് അകത്തേക്ക് വന്നു.

" ഇന്നെന്താ നേരത്തെ പഠിക്കാൻ തുടങ്ങിയോ " ദത്തൻ തൊപ്പിയും ഫോണും ടേബിളിന്റെ മുകളിൽ വച്ച് ചോദിച്ചു.

" മ്മ്. ചായ എടുക്കട്ടെ ദത്താ"

" വേണ്ടാ നീ പഠിച്ചോ " ദത്തൻ യൂണിഫോം മാറ്റി ഒരു ടവലും എടുത്ത് കുളിക്കാനായി പുറത്തേക്ക് നടന്നതും വർണ പിന്നിൽ നിന്നും വിളിച്ചു.

" ദത്താ"

" എന്താടാ " അവളുടെ മുഖത്തേക്ക് പാറി വീണ മുടി ഒതുക്കി വച്ച് ദത്തൻ ചോദിച്ചു.

" ഞാൻ ദിൽഷക്ക് ഒരു കൂട്ടു വന്നതാണ്. നിന്നെ വിളിച്ചിട്ട് കിട്ടിയില്ലാ അതാ ഞങ്ങൾ നേരെ സ്റ്റേഷനിലേക്ക് വന്നത്"

" അതിന് ഞാൻ അതിനെ കുറിച്ച് ചോദിച്ചില്ലല്ലോ കുഞ്ഞേ . എന്റെ കുട്ടി പഠിക്ക്. ഞാൻ കുളിച്ചിട്ട് വരാം " ദത്തൻ അവളുടെ നെറുകയിൽ ഉമ്മ വച്ച് പുറത്തേക്ക് നടന്നു.

" അല്ലാ ബിരിയാണി എങ്ങനെ ഉണ്ടായിരുന്നു " ഡോറിന്റെ അരികിൽ എത്തിയ ദത്തൻ തിരിഞ്ഞ് നിന്ന് ചോദിച്ചു.

" നല്ലതായിരുന്നു ദത്താ"

" മമ് " ദത്തൻ ഒന്ന് മൂളി കൊണ്ട് പുറത്തേക്ക് പോയി. വർണ വീണ്ടും പഠിക്കാനും തുടങ്ങി.
രണ്ട് സെക്കന്റ് കഴിഞ്ഞ് കാര്യങ്ങൾ ഒന്ന് റീ വൈന്റ് ചെയ്തതും വർണ ഞെട്ടികൊണ്ട് ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റു.

" ഞാൻ ബിരിയാണി കഴിച്ച കാര്യം ദത്തൻ എങ്ങനെയാ അറിഞ്ഞത് " പെട്ടെന്ന് ഫോൺ റിങ്ങ് ചെയ്തതും അവൾ ഒന്ന് പതറി. നോക്കിയപ്പോൾ വേണിയാണ്.

" ദത്തേട്ടൻ അവിടെ എത്തിയോ വർണേ"

" മമ് എത്തി "

" നീ പേടിക്കണ്ടാ ട്ടോ . ഞാൻ കാരണം അല്ലേ വൈകുന്നേരം അങ്ങനെയൊക്കെ ഉണ്ടായത്. അത് കൊണ്ട് ഞാനായി തന്നെ ദത്തേട്ടനോട് നടന്നത് തുറന്ന് പറഞ്ഞു. "

" എന്താ "

" അതേടി . ബിരിയാണിയുടെ കാര്യവും എല്ലാം പറഞ്ഞു. അത് കേട്ട് ദത്തേട്ടൻ ഒടുക്കത്തെ ചിരി. നമ്മൾ വെറുതെ പേടിച്ചു. ഇനി ഇങ്ങനെ ചെയ്യരുത് എന്ന് മാത്രമേ ദത്തേട്ടൻ പറഞ്ഞുള്ളു. "

" നിനക്ക് ഇത് ഒരു പത്ത് മിനിറ്റ് മുൻപ് പറയാമായിരുന്നില്ലേ "

" എന്താടി "

" കുന്തം. " വർണ ഫോൺ കട്ട് ചെയ്ത് ചെയറിലേക്ക് ഇരുന്നു.

" ദത്തൻ എല്ലാം അറിഞ്ഞു. കള്ളം പറയില്ലാ എന്ന് പറഞ്ഞിട്ട് ഞാൻ വീണ്ടും കള്ളം പറഞ്ഞു. ഒരു സാധാരണ മനുഷ്യൻ കള്ളം പറയാതെ എങ്ങനാ ജീവിക്കാ."

ദത്തൻ നടന്ന് വരുന്ന ശബ്ദം കേട്ടതും വർണ ബുക്ക് വീണ്ടും വായിക്കാൻ തുടങ്ങി. ദത്തൻ വന്ന് ഡ്രസ്സ് മാറ്റുകയാണ്. വർണ ബുക്ക് വായിക്കുകയാണെങ്കിലും ശ്രദ്ധ മുഴുവൻ ദത്തനിൽ ആണ്.

" ശ്രദ്ധിച്ച് വായിക്ക് ദേവു " ദത്തൻ ഗൗരവത്തിൽ പറഞ്ഞതും വർണ ശ്രദ്ധിച്ച് വായിക്കാൻ തുടങ്ങി. ഒപ്പം കള്ളം പറഞ്ഞതിന് ദത്തൻ വഴക്ക് പറയുമോ എന്ന പേടി വേറെ.

പെട്ടെന്ന് ദത്തന്റെ ഫോൺ റിങ്ങ് ചെയ്തു. വർണ തന്റെ മുന്നിൽ ഇരിക്കുന്ന ദത്തന്റെ ഫോൺ എടുത്ത് അവന്റെ അരികിലേക്ക് വന്നു.

ദത്തൻ ഫോൺ വാങ്ങിയ ശേഷം കോൾ അറ്റന്റ് ചെയ്യ്തു. തിരിഞ്ഞ് പോവാൻ നിന്ന വർണയുടെ തോളിലൂടെ കൈ ചേർത്ത് അവൻ തനിക്ക് നേരെ തിരിച്ചു നിർത്തി.
അവളുടെ കവിളിലായി ഒന്ന് ഉമ്മ വച്ച് അവൻ പുറത്തേക്ക് പോയി.

വർണ കവിളിൽ കൈ വച്ച് കുറച്ച് നേരം അങ്ങനെ തന്നെ പുഞ്ചിരിയോടെ നിന്നു.

" സ്വപ്നം കണ്ട് നിൽക്കാതെ ഇരുന്ന് പഠിക്ക് പെണ്ണേ " പുറത്ത് നിന്ന് ദത്തൻ ഉറക്കെ വിളിച്ച് പറഞ്ഞതും അവൾ തലക്കൊന്ന് കൊട്ടി കൊണ്ട് വന്നിരുന്ന് പഠിക്കാൻ തുടങ്ങി.

***

രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞ് ദത്തൻ ഫോണും ചെയ്ത് പുറത്ത് നിൽക്കുകയാണ്. അവനേയും നോക്കി താടിക്ക് കൈയ്യും കൊടുത്ത് വർണ സ്റ്റേപ്പിൽ ഇരിക്കുന്നുണ്ട്.

" എന്താടാ " ദത്തൻ ഫോൺ കട്ട് ചെയ്ത് അവളുടെ അരികിൽ വന്നിരുന്നു.

" ഒന്നുല്ല " അവൾ തലയനങ്ങി കൊണ്ട് ദത്തന്റെ മടിയിലേക്ക് തല വച്ച് കിടന്നു. അവൻ അവളുടെ നെറുകയിൽ തലോടി കൊണ്ടിരുന്നു.

" സോറി"

"എന്തിനാ ഈ സോറി . കുറച്ച് മുൻപ് കള്ളം പറഞ്ഞതിനാണോ അതോ ആൻസർ ഷീറ്റിൽ മാർക്ക് കൂട്ടി ഇട്ടതിനോ, ക്ലാസ് കട്ട് ചെയ്യുന്നതിനോ " ദത്തൻ അത് ചോദിച്ചതും വർണ അവന്റെ മടിയിൽ നിന്നും എണീറ്റു.

" എല്ലാത്തിനും . കള്ളം പറയില്ലാ എന്ന് പറഞ്ഞിട്ട് ഞാൻ .. " അവൾ തല കുനിച്ചു കൊണ്ട് പറഞ്ഞു.

" ഇതൊന്നും ഞാൻ കള്ളത്തിൽ പെടുത്തുന്നില്ലാ. ചെറിയ കുറുമ്പ് അത്രയേ ഉള്ളൂ. എന്ന് വച്ച് ഇത് ഒരു ശീലമാക്കണ്ട"

" ഇല്ലാ " അവൾ ചിരിച്ചു കൊണ്ട് ദത്തനെ കെട്ടി പിടിച്ചു. ശേഷം അവൾ അകന്നു മാറാൻ ശ്രമിച്ചു എങ്കിലും ദത്തൻ അതിന് സമ്മതിക്കാതെ ഇരു കൈകൾ കൊണ്ട് അവളെ ഇറുക്കെ പുണർന്നു.

" കടിച്ച് തിന്നാൻ തോന്നാ പെണ്ണേ " അവളുടെ മുഖം കൈയിലെടുത്ത് ദത്തൻ അവളിലേക്ക് അടുത്തു. അവളുടെ ചുണ്ടിൽ തൊട്ടു തൊട്ടില്ലാ എന്ന രീതിയിൽ ദത്തന്റെ മുഖം അടുത്തതും പട്ടി ഓളിയിട്ടതും ഒരുമിച്ചാണ്.

ഇരുവരും പെട്ടെന്ന് ഞെട്ടി അകന്നു.

"ഈ പട്ടികളെ കൊണ്ട് തോറ്റു. " ദത്തൻ പിറുപിറുത്തു കൊണ്ട് ഇരുന്നിടത്ത് നിന്നും എണീറ്റു.

വർണ ചിരിച്ചു കൊണ്ട് അകത്തേക്ക് നടന്നു. പിന്നിലായി മുണ്ടും മടക്കി ഉടുത്ത് ദത്തനും അകത്തേക്ക് വന്ന് ഡോർ ലോക്ക് ചെയ്തു. അടുക്കളയിലേക്ക് പോവാൻ നിന്ന വർണയെ ഇടുപ്പിലൂടെ ചുറ്റി പിടിച്ച് ഉയർത്തി റൂമിലേക്ക് നടന്നു.

" എങ്ങോട്ടാടി കള്ളി ഓടുന്നേ " ദത്തൻ അവളുടെ പിൻ കഴുത്തിൽ മുഖം ചേർത്തു കൊണ്ട് ഇക്കിളിയാക്കി. ഒരു കാലു കൊണ്ട് ഡോർ അടച്ച് വർണയെ ബെഡിലേക്ക് കിടത്തി.

അവൻ ചെന്ന് ലൈറ്റ് ഓഫ് ചെയ്ത് ഷർട്ടിന്റെ ബട്ടനുകൾ അഴിച്ച് അവളുടെ അരികിലേക്ക് നടന്നു. വർണ കണ്ണുകൾ ഇറുക്കി അടച്ച് കിടന്നു.

"കുഞ്ഞേ " ദത്തൻ അവളുടെ കാതിലായി പതിയെ വിളിച്ചു.

" മമ്"

" കണ്ണു തുറക്കടാ " ദത്തൻ പറഞ്ഞതും അവൾ കണ്ണു തുറന്നതും അവൻ അവളുടെ ചുണ്ടിലേക്ക് ആഴ്ന്നിറങ്ങി.

അവളിൽ നിന്നും ഉയരുന്ന ശീൽക്കാര ശബ്ദങ്ങൾ അവനിലെ പുരുഷനേയും ഉണർത്തിയിരുന്നു. അവന്റെ പ്രണയ ചൂടിൽ വർണ ഉരുകി ഇല്ലാതെയായി.

അവളിലെ ഓരോ അണുവിനേയും അവൻ തന്റെ ചുംബനങ്ങളാൽ ഉണർത്തിയെടുത്തു. പതിയെ പതിയെ അവളിൽ പടർന്ന് കയറി.

ഒരു ചെറു കുളിർ മഴ പോലെ അവൻ അവളിൽ പെയ്തിറങ്ങി. അവസാനം അവരുടെ ശ്വാസനിശ്വാസവും കിതപ്പും ആ റൂമിൽ ഉയർന്നു കൊണ്ടിരുന്നു.

" പേ..പേടി മാറി.. മാറിയോടാ " അതെ കിതപ്പിൽ ദത്തൻ ചോദിച്ചതും വർണ നാണത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു.

അവന്റെ നെഞ്ചിലെ ചൂടിലേക്ക് ചേർന്ന് വർണ ഉറങ്ങി. അവളെ ചേർത്ത് പിടിച്ച് ദത്തനും .

***

" എണീക്ക് പൊന്നേ. ക്ലാസിൽ പോവണ്ടേ " ദത്തൻ രാവിലെ പോകാൻ നേരം ഉറങ്ങി കിടക്കുന്ന വർണയെ തട്ടി വിളിച്ചു.

" കുറച്ച് നേരം കൂടി പ്ലീസ് "

" എണീക്കട . ഇങ്ങനെ ഇവിടെ കിടന്നാ എനിക്ക് ഇന്ന് സ്റ്റേഷനിൽ പോവാൻ പറ്റില്ല കൊച്ചേ. മനുഷ്യന്റെ കൺട്രോൾ കളയാൻ "

" നീ കണ്ണടച്ച് നിന്നോ . അല്ലെങ്കിൽ ഞാൻ തല വഴി പുതച്ച് കിടക്കാം. നീ റെഡിയായി പോവാൻ നോക്ക്" വർണ തല വഴി പുതപ്പ് ഇട്ടു.

" ഈ പെണ്ണിന്ന് " ദത്തൻ അവളുടെ പുതപ്പിനുള്ളിലേക്ക് കയറി . അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തതും വർണ ഒന്ന് ഉയർന്ന് പൊങ്ങി.

അവൻ കുളി കഴിഞ്ഞ് വന്ന കാരണം മുടിയിലെ വെള്ളം അവളുടെ കഴുത്തിലും മാറിലും ആയി പടർന്നു.

" എണീക്ക് കുഞ്ഞേ .."

" ഇല്ലാ "

"പ്ലീസ് . "

" ഇല്ലാ നീ പോവാൻ നോക്ക്" വർണ തിരിഞ്ഞ് കിടന്നു കൊണ്ട് പറഞ്ഞു.

" ഇതിനുള്ളത് വന്നിട്ട് മുതലും പലിശയും ചേർത്ത് താരാടി കുരുട്ടേ" അവളുടെ തോളിലെ മറുകിൽ ഒന്ന് കടിച്ചു കൊണ്ട് ദത്തൻ എണീറ്റ് മാറി.

അവൻ വേഗം പോവാനായി റെഡിയായി. യൂണിഫോം ഇട്ട് കണ്ണാടിക്ക് മുന്നിൽ വന്ന് നിന്നു. മുടിയൊന്ന് ശരിയാക്കി ഫോണും മറ്റും പോക്കറ്റിൽ ഇട്ട് ദത്തൻ വർണയുടെ അരികിലേക്ക് വന്നു.

" എടാ ഞാൻ പോവാ . കിടന്നുറങ്ങി കോളേജിൽ പോവാൻ ലേറ്റ് ആവണ്ടാ ട്ടോ " അവളുടെ ചുണ്ടിൽ ഒന്ന് അമർത്തി ഉമ്മ വച്ച് ദത്തൻ പുറത്തേക്ക് പോയി.

ദത്തന്റെ ബുള്ളറ്റിന്റെ ശബ്ദം അകന്ന് പോയതും വർണ എണീറ്റ് കോളേജിൽ പോവാൻ റെഡിയായി. സമയം ആയതും വീടു പൂട്ടി കീയും ആയി സനൂപിന്റെ വീട്ടിലേക്ക് വന്നു.

***

കോളേജിൽ എത്തുന്ന വരെ ഇന്നലെ അവർ കാട്ടി കൂട്ടിയ മണ്ടത്തരങ്ങൾ പറഞ്ഞ് ചിരിയായിരുന്നു മൂന്നു പേരും.

ക്ലാസിൽ കയറിയിട്ടും ഏറെ കുറെ അത് തന്നെയാണ് അവസ്ഥ. അതുകൊണ്ട് ആദ്യത്തെ ക്ലാസിന് തന്നെ മിസ് മൂന്നിനേയും പിടിച്ച് പുറത്താക്കി.

ദിൽഷയുടെ പ്രശ്നങ്ങളും ദത്തൻ ഇടപ്പെട്ട് എല്ലാം പരിഹരിച്ചിരുന്നു.

****

"ശ്രീ " ബെഡിൽ കിടക്കുന്ന ശ്രീയെ അമ്മ തട്ടി വിളിച്ചു.

" എന്താ അമ്മാ "

" നിനക്ക് എന്താടാ പറ്റിയത്. ഇന്നലെ വൈകുന്നേരം വന്നപ്പോൾ കയറി കിടക്കുന്നതല്ലേ . വന്ന് വല്ലതും കഴിക്ക്. നിനക്ക് തലവേദന കുറവില്ലേ "

" കുറവുണ്ട്. അമ്മ പോയ്ക്കോ ഞാൻ പിന്നെ വരാം "

" ഇനി എപ്പോഴാ . സമയം ഉച്ചയായി "

" ഞാൻ വരാം അമ്മാ" അമ്മ വാതിൽ ചാരി പുറത്തേക്ക് പോയി.

ഇന്നലെ തിരിച്ചുള്ള യാത്രയിൽ നിമ്മി തന്നോട് ഒരു വാക്കു പോലും മിണ്ടിയില്ല. അവളുടെ ആ മൗനം അവനെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു.

താൻ പല വട്ടം സംസാരിക്കാൻ ശ്രമിച്ചു എങ്കിലും അവൾ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. അവൻ ഓരോന്ന് ആലോചിച്ച് കണ്ണടച്ച് കിടന്നു.

" ശ്രീയേട്ടൻ വന്നില്ലേ " താഴേക്ക് വന്ന ചെറിയമ്മയോട് നിമ്മി ചോദിച്ചു.

" ഇല്ലാ . ചെക്കന് ഓരോ സമയത്ത് ഓരോ സ്വഭാവമാ. എനിക്കൊന്നും വയ്യാ പറഞ്ഞ് മനസിലാക്കാൻ " അവന് എടുത്ത് വയ്യ ഫുഡ് അടച്ചു വച്ച് ചെറിയമ്മ അടുക്കളയിലേക്ക് പോയി.

നിമ്മി നേരെ ശ്രീയുടെ റൂമിലേക്ക് നടന്നു. ചാരി ഇട്ട വാതിൽ തുറന്ന് അകത്ത് കടന്നു.

"ശ്രീയേട്ടാ " നിമ്മിയുടെ ശബ്ദം കേട്ട് ശ്രീ ബെഡിൽ നിന്നും എണീറ്റു.

" വന്ന് വല്ലതും കഴിക്ക് ശ്രീയേട്ടാ . ഇന്നലെ മുതൽ ഒന്നും കഴിച്ചിട്ടില്ലാലോ "

" വേണ്ടാ. ഒന്നും കഴിക്കാൻ തോന്നുന്നില്ല "

" അതെന്താ "

" വേണ്ടടോ എനിക്ക് കുറച്ച് നേരം കിടക്കണം "

" ശ്രീയേട്ടന്റെ ഈ സങ്കടത്തിന് കാരണം ഞാൻ ആണോ " അവന്റെ അരികിൽ നിമ്മി ഇരുന്നു. മറുപടിയായി ശ്രീ ഒന്ന് പുഞ്ചിരിച്ചു.

" ശ്രീയേട്ടനോട് എനിക്ക് ഇഷ്ട കുറവ് ഒന്നും ഇല്ല. പക്ഷേ എനിക്ക് എന്തോ ഇപ്പോ സത്യം പറഞ്ഞാ പ്രണയം എന്ന് പറയുന്നതേ പേടിയാ "

" ഞാൻ ഒരിക്കലും തന്നെ നിർബന്ധിക്കില്ല. തനിക്ക് ഞാൻ ടൈം തരാം. നീ എന്നോട് ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ സങ്കടം തോന്നി. ഇപ്പോ അത് മാറി " അവൻ പുഞ്ചിരിയാൽ പറഞ്ഞു.

" എന്നാ കഴിക്കാൻ വരുമോ താഴേക്ക് "

" മ്മ് . നിമ്മി നടന്നോ. ഞാൻ ഫ്രഷായിട്ട് വരാം " നിമ്മി തലയാട്ടി കൊണ്ട് താഴേക്ക് പോയി.

***

" സാർ ഇവിടെ ആരെയും കാണാനില്ലാലോ " ഒരു ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ ഒറ്റപ്പെട്ട ഒരു സ്ഥലത്ത് എത്തിയതാണ് ദത്തനും കാശിയും.

" താൻ കോൾ വന്ന ആ നമ്പറിലേക്ക് ഒന്ന് തിരിച്ച് വിളിച്ച് നോക്ക് "

" സ്വിച്ച് ഓഫ് ആണ് സാർ . എതെങ്കിലും *₹#@ റോങ്ങ് ഇൻഫർമേഷൻ തന്നതായിരിക്കും "

" എന്തായാലും കുറച്ച് നേരം കൂടി നോക്കാം. ഇവിടെ ആൾത്താമസം ഇല്ലാത്ത പോലെ ഉണ്ട് "ദത്തൻ ചുറ്റും നോക്കി ജീപ്പിൽ നിന്ന് ഇറങ്ങി. ഒപ്പം കാശിയും.

അതേ സമയം ഒന്ന് രണ്ട് വാനുകൾ അവരുടെ മുന്നിൽ വന്ന് നിന്നു .

" MLA യുടെ മകനെ തല്ലി ചതച്ചിട്ട് സാറിന് സുഖമായി ഈ നാട്ടിൽ നടക്കാം എന്ന് കരുതിയോ" ഒരുത്തൻ വാനിൽ നിന്നും ഇറങ്ങി കൊണ്ട് ചോദിച്ചു.

" അപ്പോ ട്രാപ്പ് ആയിരുന്നു അല്ലേ " ദത്തൻ പുഛത്തോടെ മുന്നോട്ട് നടന്നു.

" വേണ്ടാ സാർ അവിടേക്ക് പോവണ്ടാ . അവരുടെ കയ്യിൽ വടിവാൾ ഉണ്ട് " കാശി പിന്നിൽ നിന്നും വിളിച്ച് പറഞ്ഞു.

ദത്തൻ മുന്നിലേക്ക് വന്നതും കൂട്ടത്തിൽ ഒരാൾ വാൾ വീശി. ദത്തൻ പിന്നിലേക്ക് ഒഴിഞ്ഞ് മാറി. അടുത്ത നിമിഷം അയാളുടെ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടി.

അപ്പോഴേക്കും മറ്റു രണ്ടു പേർ അവന് നേരെ വന്നു. ദത്തൻ അവരെയെല്ലാം നിസാരമായി തല്ലിയാെതുക്കി.

"സാർ .." കാശി നാഥന്റെ അലർച്ച കേട്ട് ദത്തൻ പിന്നിലേക്ക് തിരിഞ്ഞ് നോക്കി.

***

" സനൂപേട്ടാ ഓട്ടോ നിർത്ത് നിർത്ത് " വർണ കടന്ന് അലറിയതും സനൂപ് വേഗം വണ്ടി നിർത്തി.

തന്റെ അരികിൽ ഒരു ഓട്ടോ വന്ന് നിന്നതും ബാഗും തൂക്കി റോഡിനു സൈഡിലൂടെ നടന്നു പോകുന്ന ചന്തു തല ഉയർത്തി നോക്കി.

" വർണേച്ചി " അവന്റെ കണ്ണുകൾ വിടർന്നു.

" എത്ര കാലായി ചന്തു കണ്ടിട്ട്. വാ കയറ്" വർണ നീങ്ങി ഇരുന്നതും ചന്തു ഓട്ടോയിൽ കയറി.

" ചേച്ചിക്ക് ഒരു ഉത്തരവാദിത്വം ഇല്ലേ ചേച്ചി " വർണയുടെ അരികിൽ ഇരിക്കുന്ന അനുവിനെ നോക്കി ചന്തു ഗൗരവത്തിൽ ചോദിച്ചു.

" എന്തേ " അനു

" കാറ്റടിച്ചാൽ പറന്നു പോകുന്നവരെയൊക്കെ ആരെങ്കിലും അറ്റത്ത് ഇരുത്തുമോ . പിടിച്ചിരുന്നോ അല്ലെങ്കിൽ ഒരു കാറ്റടിച്ചാൽ ഓട്ടോയിൽ നിന്നും തെറിച്ച് പോകും "

" ടാ . ടാ . നിന്നെ ഓട്ടോയിൽ കയറ്റിയത് ഞാനാ അത് മറക്കണ്ട. "വർണ

" ഞാൻ എന്റെ വർണേച്ചിയേ അങ്ങനെ മറക്കുമോ . ദത്തേട്ടൻ വീട്ടിൽ വന്നപ്പോൾ ഞാൻ ചേച്ചിയെ അന്വേഷിച്ചിരുന്നു. അപ്പോ ചേച്ചി കോളേജിൽ പോയി പറഞ്ഞു. "

" ക്ലാസ് ഉണ്ട് . അവിടെ അമ്മക്ക് സുഖമല്ലേ . ഇപ്പോ കുഴപ്പമില്ലാലോ "

" എയ് ഇല്ല ചേച്ചി . അമ്മ സുഖമായി ഇരിക്കുന്നു. "

ഓരോന്ന് സംസാരിച്ച് ചന്തുവിനെ അവന്റെ വീട്ടിൽ ഇറക്കി വിട്ടാണ് വർണ തിരിച്ച് പോയത്. അനുവിനേയും വേണിയേയും വീട്ടിൽ ആക്കി സനൂപ് തന്റെ വീടിന്റെ മുന്നിൽ വർണയെ ഇറക്കി വിട്ടു തിരികെ പോയി.

കീ വാങ്ങിക്കാൻ സനൂപിന്റെ വീട്ടിൽ വന്നപ്പോൾ ദത്തൻ വന്നു വാങ്ങി കൊണ്ടുപോയി എന്ന് അശ്വതി പറഞ്ഞു. അതോടെ വർണ വീട്ടിലേക്ക് നടന്നു.

"ദേവദത്തനെ മേലെ വർണത്തേരിൽ
ജിം ജിം ജിം ജിം ആടി വാ ...
ചാടിവാ ... " വർണ പാട്ടും പാടി ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. ദത്തന്റെ ബുള്ളറ്റ് മുറ്റത്ത് ഇരിക്കുന്നുണ്ട്.

തിണ്ണയിൽ ആയി പോലീസ് യൂണിഫോം ഇട്ട് ഒരു ആളും ഇരിക്കുന്നുണ്ട്.

" ആരാ " അയാൾ ചോദിച്ചു.

" എന്റെ വീട്ടിൽ വന്ന് ഞാൻ ആരാ എന്ന് ചോദിക്കാൻ താൻ ആരാ " വർണ ആത്മാ. പോലീസ് ആയതു കൊണ്ട് കുട്ടിക്ക് ചെറിയ പേടി ഇല്ലാതെ ഇല്ല.

" സാറേ ദേ എതോ ഒരു കൊച്ച് വന്നിരിക്കുന്നു. ചെവി കേൾക്കാത്ത കുട്ടിയാ തോന്നുന്നു. " കാശി അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു

" ചെവി കേൾക്കാത്തത് തന്റെ ..പോലീസ് ആയി പോയി. അല്ലെങ്കിൽ ഞാൻ പറഞ്ഞു തന്നേനേ "

" എതാ കൊച്ചേ നീ . എന്താ ഇവിടെ. സ്കൂൾ വിട്ട് വരുകയാണോ " അയാൾ വർണയെ നോക്കി ചോദിച്ചു. വർണ ഒന്നും മിണ്ടാതെ മുറ്റത്ത് തന്നെ നിൽക്കുകയാണ്.

(തുടരും)

പ്രണയിനി

 


എൻ കാതലെ...

എൻ കാതലെ...

4.8
8549

"ദേവദത്തനെ മേലെ വർണത്തേരിൽ ജിം ജിം ജിം ജിം ആടി വാ ... ചാടിവാ ... " വർണ പാട്ടും പാടി ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. ദത്തന്റെ ബുള്ളറ്റ് മുറ്റത്ത് ഇരിക്കുന്നുണ്ട്. തിണ്ണയിൽ ആയി പോലീസ് യൂണിഫോം ഇട്ട് ഒരു ആളും ഇരിക്കുന്നുണ്ട്. " ആരാ " അയാൾ ചോദിച്ചു. " എന്റെ വീട്ടിൽ വന്ന് ഞാൻ ആരാ എന്ന് ചോദിക്കാൻ താൻ ആരാ " വർണ ആത്മാ. പോലീസ് ആയതു കൊണ്ട് കുട്ടിക്ക് ചെറിയ പേടി ഇല്ലാതെ ഇല്ല. " സാറേ ദേ എതോ ഒരു കൊച്ച് വന്നിരിക്കുന്നു. ചെവി കേൾക്കാത്ത കുട്ടിയാ തോന്നുന്നു. " കാശി അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു " ചെവി കേൾക്കാത്തത് തന്റെ ..പോലീസ് ആയി പോയി. അല്ലെങ്കിൽ ഞാൻ പറഞ്ഞ