Aksharathalukal

എൻ കാതലെ...

"ദേവദത്തനെ മേലെ വർണത്തേരിൽ
ജിം ജിം ജിം ജിം ആടി വാ ...
ചാടിവാ ... " വർണ പാട്ടും പാടി ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. ദത്തന്റെ ബുള്ളറ്റ് മുറ്റത്ത് ഇരിക്കുന്നുണ്ട്.

തിണ്ണയിൽ ആയി പോലീസ് യൂണിഫോം ഇട്ട് ഒരു ആളും ഇരിക്കുന്നുണ്ട്.

" ആരാ " അയാൾ ചോദിച്ചു.

" എന്റെ വീട്ടിൽ വന്ന് ഞാൻ ആരാ എന്ന് ചോദിക്കാൻ താൻ ആരാ " വർണ ആത്മാ. പോലീസ് ആയതു കൊണ്ട് കുട്ടിക്ക് ചെറിയ പേടി ഇല്ലാതെ ഇല്ല.

" സാറേ ദേ എതോ ഒരു കൊച്ച് വന്നിരിക്കുന്നു. ചെവി കേൾക്കാത്ത കുട്ടിയാ തോന്നുന്നു. " കാശി അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു

" ചെവി കേൾക്കാത്തത് തന്റെ ..പോലീസ് ആയി പോയി. അല്ലെങ്കിൽ ഞാൻ പറഞ്ഞു തന്നേനേ "

" എതാ കൊച്ചേ നീ . എന്താ ഇവിടെ. സ്കൂൾ വിട്ട് വരുകയാണോ " അയാൾ വർണയെ നോക്കി ചോദിച്ചു. വർണ ഒന്നും മിണ്ടാതെ മുറ്റത്ത് തന്നെ നിൽക്കുകയാണ്.

"എന്തെങ്കിലും ഒന്ന് വാ തുറന്ന് പറ കുട്ടി " വർണ മിണ്ടാതെ നിൽക്കുന്നത് കണ്ട് കാശിക്ക് ദേഷ്യം വന്നിരുന്നു.

" ഞാൻ കുട്ടിയൊന്നും അല്ലാ "

" പിന്നെ .." അയാൾ ചോദിച്ചതും ദത്തൻ അകത്തു നിന്നും വന്നിരുന്നു. ഒരു ടീഷർട്ടും ഷോട്ട്സുമാണ് അവന്റെ വേഷം. കയ്യിൽ ഒരു ഗ്ലാസ് ചായയും പിടിച്ചാണ് അവന്റെ വരവ്

" ആഹ് നീ വന്നോ "

" മ്മ് " വർണ ചെരുപ്പ് അഴിച്ച് അകത്തേക്ക് കയറി.

" ഇതാരാ സാർ " ദത്തൻ നീട്ടിയ ചായ വാങ്ങിച്ചു കൊണ്ട് കാശി ചോദിച്ചു.

" കാശിനാഥൻ ഇതാണ് എന്റെ വൈഫ്. വർണ " അത് കേട്ടതും വർണ പുഛത്തിൽ കാശിയെ നോക്കി. ആളാണെങ്കിൽ ആകെ അന്തം വിട്ട് ഇരിക്കുകയാണ്.

" ഓഹ് സോറി . ഞാൻ പെട്ടെന്ന് എനിക്ക് മനസിലായി. സാർ മാരീഡ് ആണെന്ന് അറിയാം അല്ലാതെ പേഴ്സണൽ കാര്യങ്ങൾ അങ്ങനെ ഷെയർ ചെയ്യാറില്ലല്ലോ " അയാൾ അബദ്ധം പറ്റിയ പോലെ പറഞ്ഞു.

" ഞാൻ കാശിനാഥൻ. സാറിന്റെ ഒപ്പം ആണ് . വർണ പഠിക്കുകയാണോ "

" മ്മ് പി.ജി "

" അപ്പോ നിങ്ങളുടെ കുഞ്ഞ് " കാശി സംശയത്തോടെ ചോദിച്ചു.

" കുഞ്ഞോ " ദത്തനും വർണയും ഓരേ സ്വരത്തിൽ ചോദിച്ചു.

" അപ്പോ കുഞ്ഞില്ലേ. സാർ ഫോണിലൂടെ ഏതോ കുട്ടിയോട് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. അതാ ഞാൻ " അത് കേട്ടതും ദത്തൻ ചിരിക്കാൻ തുടങ്ങി.

" ആ കുഞ്ഞാണ് ഈ കുഞ്ഞ്. ഞങ്ങളുടെ മാരേജ് കഴിഞ്ഞ് അധിക കാലം ആയിട്ടില്ലടോ " ദത്തൻ അവളെ ചേർത്ത് പിടിച്ച് പറയുമ്പോൾ വർണ അവനെ കണ്ണിമ്മ ചിമ്മാതെ നോക്കി നിൽക്കുകയായിരുന്നു.

" സോറി. എനിക്ക് അറിയില്ലായിരുന്നു. ഫോണിലൂടെ എന്റെ കുട്ടി കരയല്ലേ . എന്റെ കുഞ്ഞ് കഴിച്ചോ. എന്നൊക്കെ പറയുന്നത് കേട്ടപ്പോൾ ഞാനും ഒന്ന് തെറ്റിദ്ധരിച്ചു. " കാശി ആകെ ചമ്മി നാറിയ അവസ്ഥയിൽ ആയിരുന്നു.

അത് മനസിലായ ദത്തൻ ഒഫീഷ്യൽ കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. വെട്ടും കൊലയും മോഷണവും കേൾക്കാൻ തുടങ്ങിയതും വർണ നേരെ അകത്തേക്ക് പോയി.

ഡ്രസ്സ് മാറ്റി അടുക്കളയിൽ എത്തിയപ്പോൾ ദത്തൻ തനിക്കുള്ള ചായയും എടുത്ത് വച്ചിരുന്നു. അത് കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഉമ്മറത്ത് നിന്നും ദത്തന്റെ വിളി വന്നത്.

അവൾ ഗ്ലാസിലെ ബാക്കി ചായയും വേഗം കുടിച്ച് ഉമ്മറത്തേക്ക് നടന്നു. അവിടെ കാശി തിരിച്ച് പോവാൻ നിൽക്കുകയായിരുന്നു.

" എന്നാ ഞാൻ ഇറങ്ങട്ടെ വർണാ . ദത്തൻ സാറിന്റെ ബുള്ളറ്റ് കൊണ്ട് വരാനാ ഞാൻ വന്നത്. സാർ ഇനി രണ്ടു ദിവസം റെസ്റ്റ് എടുത്തിട്ട് വന്നാ മതി" കാശി പറഞ്ഞതും വർണ സംശയത്തോടെ ദത്തനെ നോക്കി.

ദത്തൻ അവളെ ഒന്ന് കണ്ണ് ചിമ്മി കാണിച്ച് മുറ്റത്തേക്ക് ഇറങ്ങി. ശരി എന്ന രീതിയിൽ കാശി തലയാട്ടി ഗേറ്റിനരികിലേക്ക് നടന്നു. പിന്നാലെ ദത്തനും.

" താൻ വേണെങ്കിൽ ബുള്ളറ്റ് കൊണ്ടുപോക്കോ . മറ്റന്നാ എന്നേ പിക്ക് ചെയ്യാൻ വരുമ്പോൾ കൊണ്ടുവന്നാ മതി"

" വേണ്ടാ സാർ ജീപ്പ് പറഞ്ഞിട്ടുണ്ട് ഇപ്പോ വരും.  . ഞാൻ ശരിക്കും പേടിച്ചു പോയി. ആ വാൾ സാർ കൈ കൊണ്ട് തടഞ്ഞില്ലായിരുന്നെങ്കിൽ .. എന്റെ ഈശ്വരാ ആലോചിക്കാൻ കൂടി വയ്യ. കൈ സൂക്ഷിക്കണം സാർ"

" ഇത് നാളേക്ക് മാറിക്കോളും . ചെറിയ മുറിവ് അല്ലേ.. അവൾ അറിയുമ്പോഴാണ് പ്രശ്നം " അവൻ ഉള്ളം കയ്യിൽ ചുറ്റി വച്ചിരിക്കുന്ന മുറിവിലേക്ക് നോക്കി പറഞ്ഞു.

" നാട് വിറപ്പിക്കുന്ന ദേവദത്തൻ IPS ന് ഭാര്യയെ പേടിയാണെന്ന് തോന്നുന്നു."

" പേടിയല്ലടോ. ഇതറിയുമ്പോൾ അവൾക്ക് സങ്കടമാകും. അത് മാത്രം കാണാൻ വയ്യാ "

" സാറിന്റെ വൈഫ് എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ കുറച്ച് കൂടി എയ്ജ് പ്രതീക്ഷിച്ചു. പക്ഷേ ഇത് ചെറിയ കുട്ടിയാണല്ലോ. " മറുപടിയായി ദത്തൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

അപ്പോഴേക്കും ജീപ്പ് വന്നിരുന്നു. കാശി അതിൽ കയറി. യാത്ര പറഞ്ഞ് പോയി. ദത്തന് സ്റ്റേഷനിൽ ആകെ അടുപ്പമുള്ളത് കാശിയോട് മാത്രമാണ്. ജീപ്പ് കൺ മുന്നിൽ നിന്നും മറഞ്ഞതും ദത്തൻ വീട്ടിലേക്ക് തിരിഞ്ഞു.

കുറച്ച് ബാക്കിലായി വർണ നിൽക്കുന്നത് കണ്ടതും ദത്തൻ കൈ പിന്നിലേക്ക് മറച്ച് വച്ചു.

" എന്താടാ ഇങ്ങനെ നോക്കുന്നേ " ദത്തൻ അവളുടെ അരികിലേക്ക് നടന്നു.അത് കേട്ടതും വർണ കണ്ണും നിറച്ചു കൊണ്ട് അകത്തേക്ക് പോയി.

കാശി പറഞ്ഞതെല്ലാം അവൾ കേട്ടു എന്ന് ഉറപ്പായി. കയ്യിലെ മുറിവ് കാണുമ്പോൾ വേറെ എന്തെങ്കിലും കള്ളം പറയാം എന്നാണ് കരുതിയത്. പക്ഷേ അവൾ എല്ലാം അറിഞ്ഞു.

ദത്തൻ തലക്ക് കൈയ്യും കൊടുത്ത് അകത്തേക്ക് നടന്നു. റൂമിൽ അവളെ കാണാതെ ദത്തൻ അടുക്കള ഭാഗത്തേക്ക് നടന്നു. അവിടത്തെ സ്റ്റേപ്പിൽ വർണ ഇരിക്കുന്നുണ്ട്.

ദത്തൻ ഒരു ചിരിയോടെ അവളുടെ അരികിലായി ഇരുന്നതും വർണ അവന്റെ അരികിൽ നിന്നും നീങ്ങി ഇരുന്നു.

" പിണക്കമാണോടാ കുഞ്ഞേ ." ദത്തൻ അവളുടെ തോളിലൂടെ കൈ ഇട്ടതും വർണ കൈ തട്ടി മാറ്റി.

" എടാ കരയുകയാണോ " ദത്തൻ അവളെ തനിക്ക് നേരെ തിരിച്ചിരുത്തി.

"നീ എന്താ വല്ല സീരിയൽ നായികമാരെ പോലെ ഏത് സമയവും കരച്ചിൽ എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ " ദത്തൻ ദേഷ്യത്തിൽ പറഞ്ഞതും വർണ കണ്ണു തുടച്ച് അവന്റെ തോളിലേക്ക് ചാഞ്ഞു.

ഇടക്കിടെ അവളിൽ നിന്നും ഒരു തേങ്ങൽ ഉയർന്നിരുന്നു.

" എന്റെ കുഞ്ഞേ നീ ഇങ്ങനെ കരയാൻ മാത്രം എനിക്ക് ഒന്നും പറ്റിയിട്ടില്ലാ. ഇത് ചെറിയ ഒരു മുറിവാണടാ . ഇത് നാളേക്ക് മാറും. " ദത്തൻ അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു എങ്കിലും വർണ ഒന്നും മിണ്ടാതെ അവന്റെ നെഞ്ചിലേക്ക് ചേർന്ന് ഇരിക്കുക മാത്രം ചെയ്തു.

" ദേ എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ. അവളും അവളുടെ ഒരു കരച്ചില്ലും "

" പിന്നെ കണ്ടവൻമാരുമായി അടിയുണ്ടാക്കി കൈയ്യിൽ മുറിയുമായി വരുമ്പോൾ ഞാൻ നിന്ന് ചിരിക്കണോ "

" ഇതൊക്കെ എന്റെ ജോലിയുടെ ഭാഗമല്ലേ പെണ്ണേ "

" എനിക്ക് പേടിയാ ദത്താ . നിനക്ക് എന്തെങ്കിലും സംഭവിച്ചാ ..എനിക്ക് ആലോചിക്കാൻ കൂടി വയ്യാ "

" എന്റെ കുഞ്ഞി പെണ്ണ് ഇങ്ങനെ ഇവിടെ എന്നേ കാത്തിരിക്കുമ്പോൾ എനിക്ക് ഒന്നും സംഭവിക്കില്ലാ. ഇനി എന്റെ കുട്ടി ഒന്ന് ചിരിച്ചേ "

" ഇല്ലാ " അവൾ കുസ്യതിയോടെ പറഞ്ഞു.

" നിന്നെ ചിരിപ്പിക്കാൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ " ദത്തൻ അവളെ ഇക്കിളിയാക്കാൻ തുടങ്ങിയതും വർണ ഉറക്കെ ചിരിക്കാൻ തുടങ്ങി.

***

രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കാൻ ദത്തൻ സഹായിക്കാൻ നിന്നു എങ്കിലും വർണ അതിന് സമ്മതിച്ചില്ലാ.

കഴിക്കുന്ന സമയത്ത് വർണ തന്നെ അവന് വാരി കൊടുത്തു. രാത്രി വർണ പഠിക്കാൻ മടി കാണിച്ചു എങ്കിലും ദത്തൻ അതിന് സമ്മതിച്ചില്ല.

അങ്ങനെ പഠിച്ച് പഠിച്ച് വർണ ബുക്കിനു മീതെ തന്നെ തല വച്ച് കിടന്നുറങ്ങി. അത് കണ്ട് ദത്തൻ അവളെ എടുത്ത് ബെഡിലേക്ക് കിടത്തി. ലൈറ്റ് ഓഫ് ചെയ്ത് വന്ന് ദത്തനും അവളെ ചേർത്ത് പിടിച്ച് കിടന്നു.

***

" ഇത് എവിടേക്കാ നിമ്മി ചേച്ചി രാവിലെ തന്നെ അണിഞ്ഞൊരുങ്ങി " സ്റ്റയർ ഇറങ്ങി വരുന്ന നിമ്മിയെ കണ്ട് ക്ലാസിലേക്ക് പോവാൻ നിൽക്കുന്ന ഭദ്ര ചോദിച്ചു.

" ഓഫീസിലേക്ക് "

" ഏത് ഓഫീസിലേക്ക് " ശിലു

"ശ്രീയേട്ടന്റെ കൂടെ " അത് കേട്ടാണ് ശ്രീ താഴേക്ക് ഇറങ്ങി വന്നത്. അവൾ അന്ന് ഓഫീസിലേക്ക് വരാം എന്ന് പറഞ്ഞു എങ്കിലും ആ പ്രശ്നങ്ങൾക്കാരണം ഇത്ര പെട്ടെന്ന് വരും എന്ന് ശ്രീയും കരുതിയില്ലാ.

"ആണോ ശ്രീയേട്ടാ " ഭദ്ര വിശ്വാസം വരാതെ ചോദിച്ചു.

" മ്മ് " ശ്രീയും തലയാട്ടി. നിമ്മിയുടെ ആ തിരുമാനം എല്ലാവരേയും വളരെ സന്തോഷപ്പെടുത്തിയിരുന്നു.

ഭക്ഷണം കഴിച്ച് കഴിഞ്ഞ് രണ്ടു പേരും ഓഫീസിലേക്ക് ഇറങ്ങി. ശ്രീയുടെ കാറിലാണ് അവർ പോയത്. നിമ്മി പഴയ പോലെ തന്നെ ശ്രീയോട് സംസാരിക്കുന്നതും അടുത്ത് പെരുമാറുന്നതും അവനും ഒരു ആശ്വാസമായിരുന്നു.

അവർ പോയതിനു പിന്നാലെ പാർവതിയും ഓഫീസിലേക്ക് ഇറങ്ങി. അന്നത്തെ റെയ്ഡിങ്ങോടെ ഓഫീസിന്റെ അവസ്ഥ കുറച്ച് മോശമാണ്.

കമ്പനി പഴയ നിലയിൽ എത്തിക്കാൻ പാർവതിയും ദത്തന്റെ പപ്പയും ചെറിയച്ഛനും നന്നായി പരിശ്രമിക്കുന്നുണ്ട്. കൂടെ ജിത്തുവും ഫ്രണ്ട്സും അവർക്ക് വലിയ ഒരു സഹായമായിരുന്നു.

ദർശന ഡെലിവറി കഴിയുന്നത് വരെ ലോങ്ങ് ലീവാണ്. എല്ലാവരും കൂടി എടുപ്പിച്ചു എന്നതാണ് സത്യം. എല്ലാവരും പരസ്പരം മത്സരിച്ചാണ് അവളെ നോക്കുന്നത്

***

"കുഞ്ഞേ എണീക്കടാ. സമയം ഒൻപതരയായി " ദത്തൻ റൂമിലെ ജനലിന്റെ കർട്ടൻ മാറ്റി കൊണ്ട് പറഞ്ഞു.

പുറത്തെ വെളിച്ചം മുഖത്തേക്ക് തട്ടിയതും വർണ മുഖം മറച്ച് തിരിഞ്ഞ് കിടന്നു.

" മതി ഉറക്കം. നീയാരാ കുംഭകർണ്ണന്റെ അനിയത്തിയോ" ദത്തൻ അവളെ എടുത്ത് ബെഡിൽ എണീപ്പിച്ചിരുത്തി. അവളുടെ തൊട്ടു മുന്നിലായി അവനും ഇരുന്നു.

" എന്താ ദത്താ ഇത്രയും നേരായിട്ട് എന്നേ വിളിക്കാതെ ഇരുന്നേ " വർണ സമയം നോക്കി കൊണ്ട് ചോദിച്ചു.

" വിളിക്കണമായിരുന്നോ " ദത്തൻ കള്ള ചിരിയോടെ നെറ്റി ചുളിച്ചു.

" പിന്നല്ലാതെ . കോളേജിൽ പോവണ്ടേ. പഠിക്കണ്ടേ " അവൾ കാര്യമായി ചോദിച്ചു.

" പോവണോ "

" പിന്നെ പോവണ്ടേ "

" എന്നാ വേഗം എണീറ്റ് റെഡിയായിക്കോ. ഇനിയും അര മണിക്കൂർ ഉണ്ടല്ലോ. ഞാൻ കൊണ്ടാക്കി തരാം "

ദത്തൻ അത് പറഞ്ഞതും അവളുടെ മുഖം മങ്ങി.

" അല്ലാ നിനക്ക് വയ്യാലോ ദത്താ .അപ്പോ ഞാൻ നിന്നെ ഒറ്റക്കാക്കി പോകുന്നത് ശരിയാണോ "

" ശരിയല്ലേ " ദത്തൻ അവളെ കളിയാക്കി ചോദിച്ചു.

" പോടാ . രാവിലെ തന്നെ മനുഷ്യനെ കളിയാക്കാൻ നടക്കാ " അത് പറഞ്ഞ് വർണ നേരെ അടുക്കളയിലേക്ക് നടന്നു.

കൈയ്യും മുഖവും കഴുകി ഫ്രിജിൽ നിന്നും പാല് എടുത്ത് പാത്രത്തിലാക്കി ഗ്യാസിൽ വച്ച് കത്തിച്ചു. അതിലേക്ക് എല്ലാം ഇട്ട് തിളക്കാനായി നിൽക്കുമ്പോഴാണ് ദത്തന്റെ കൈകൾ അവളെ പിന്നിലൂടെ ചുറ്റി പിടിച്ചു.

" ഒതുങ്ങി ഇരിക്ക് ദത്താ. ഒന്നാമത് കൈയ്യിന് വയ്യാത്തതാ " അവൾ ശാസനയോടെ പറഞ്ഞു. പക്ഷേ ദത്തൻ അതൊന്നും ശ്രദ്ധിക്കാതെ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു.

അവന്റെ മുഖം പിൻകഴുത്തിലൂടെ സഞ്ചരിക്കുന്നതിനനുസരിച്ച് അവന്റെ കൈകൾ അവളുടെ ടോപ്പിനുള്ളിലേക്ക് പ്രവേശിച്ചു.

" ദ... ദത്താ" അവൾ ഒന്നു ഉയർന്ന് പൊങ്ങി. ദത്തൻ അവളെ തനിക്ക് നേരെ തിരിച്ച് നിർത്തി. മുഖം കഴുകിയപ്പോൾ അവളുടെ മുഖത്തും കഴുത്തിലുമായി പടർന്നിരുന്ന വെള്ളത്തുള്ളികൾ മുഖത്താൽ ഒപ്പിയെടുത്തു.

വർണ അവന്റെ ഇടുപ്പിലൂടെ കൈ ചേർത്ത് പിടിച്ചു. അവന്റെ അധരങ്ങൾ വർണയുടെ ചുണ്ടുകളെ ലക്ഷ്യമാക്കി വന്നതും പാല് തിളച്ച് പോയതും ഒരുമിച്ചായിരുന്നു.

" ഞാൻ പറഞ്ഞതല്ലേടോ വേണ്ടാ വേണ്ടാ എന്ന് . കണ്ടില്ലേ ആകെയുള്ള പാല് തിളച്ച് പോയി. ഇനി കട്ടൻ ചായ കുടിച്ചാ മതി. എന്റെ ഈശ്വരാ ഇനി ഇതൊന്ന് വ്യത്തിയാക്കി എടുക്കണമെങ്കിലോ "

വർണ കലിപ്പിൽ ദത്തനെ തള്ളി മാറ്റി ഗ്യാസ് ഓഫാക്കി തിളച്ച് പോയ പാലും മറ്റും വൃത്തിയാക്കാൻ തുടങ്ങി.

" ഞാൻ സഹായിക്കണോ " ദത്തൻ അവളുടെ കൈയ്യിൽ പിടിച്ച് ചോദിച്ചതും രൂക്ഷമായ ഒരു നോട്ടമായിരുന്നു വർണയുടെ മറുപടി.

അവൻ വേഗം അവളുടെ കൈയ്യിലെ പിടി വിട്ട് റൂമിലേക്ക് ഓടി.

***

രാവിലത്തെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് അവർ വെറുതെ പുറത്തേക്ക് ഒന്ന് കറങ്ങാൻ ഇറങ്ങി. ദത്തന്റെ കയ്യിൽ മുറിവായതിനാൽ സനൂപിന്റെ ഓട്ടോയിൽ ആണ് പോയത്. കൂടെ അശ്വതിയും ഉണ്ടായിരുന്നു.

ആദ്യം അവർ ആമിയുടെ വീട്ടിലേക്കാണ് പോയത്. അത് കഴിഞ്ഞ് ചന്തുവിന്റെ വീട്ടിലും പോയി ശേഷം ഒരു ഷോപ്പിങ്ങ് കഴിഞ്ഞാണ് നാല് പേരും തിരിച്ച് വന്നത്.

ഉച്ചയായതിനാൽ പുറത്ത് നിന്നും ഭക്ഷണം കഴിച്ച ശേഷമാണ് അവർ വന്നത്. വന്നതും വർണ നേരെ ബെഡിലേക്ക് കിടന്നു.

ദത്തനും ഡ്രസ്സ് മാറ്റി അവളുടെ അരികിലായി കിടന്നു. വൈകുന്നേരമാണ് ദത്തൻ ഉറക്കം ഉണർന്നത്. നോക്കുമ്പോൾ വർണ അരികിൽ ഇല്ലാ.

അവൻ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. പക്ഷേ അവിടെ അവളെ കാണാതെ ദത്തൻ അടുക്കള ഭാഗം വഴി മുറ്റത്തേക്ക് ഇറങ്ങി.

അവിടെ വർണ അലക്കിയ തുണികൾ അഴയിൽ വിരിച്ചിടുകയായിരുന്നു. അത് കണ്ട് ദത്തനും സഹായിക്കാൻ തുടങ്ങി.

" വേണ്ടാ ദത്താ . ഞാൻ ചെയ്തോളാം. ഇത് കുറച്ചേ ഉള്ളൂ " ദത്തന്റെ കയ്യിലെ അലക്കിയ തുണി വാങ്ങി അവൾ അഴയിലേക്ക് വരിച്ചിട്ടു.

ദത്തൻ അതെല്ലാം നോക്കി നിന്നു .

" നീ എണീറ്റിട്ട് കുറേ നേരമായോ "

" എയ് ഇല്ല. ഇപ്പോ എണീറ്റേ ഉള്ളൂ .."

" ഇത് കഴിഞ്ഞ് ഞാൻ ചായ വച്ച് തരാം " വർണ തുണികൾ എല്ലാം വിരിച്ചിട്ട ശേഷം അടുക്കളയിലേക്ക് നടന്നു.

ദത്തൻ അവളുടെ പിന്നാലെ വന്ന് നിന്നതും വർണ അവന് നേരെ തിരിഞ്ഞു.

" മര്യാദക്ക് ഒരു ഭാഗത്ത് ഒതുങ്ങി ഇരുന്നോണം "

" ഒതുങ്ങി ഇരുന്നില്ലെങ്കിൽ " ദത്തൻ അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് തന്നിലേക്ക് അടുപ്പിച്ചു.

"നിന്നോടല്ലേ ഒതുങ്ങി ഇരിക്കാൻ പറഞ്ഞത്. എന്റെ തൊടണ്ടാ. " അവന്റെ കൈ എടുത്ത് മാറ്റി വർണ പറഞ്ഞു.

" തൊട്ടാൽ " അവൻ അവളുടെ അരികിലേക്ക് വരുന്നതിനനുസരിച്ച് വർണ പിന്നിലേക്ക് നടന്നു. അവസാനം കിച്ചൺ സ്ലാബ് തട്ടി അവൾ നിന്നതും ദത്തൻ കള്ള ചിരിയുടെ അവളുടെ ഇരു സൈഡിലും കൈ കുത്തി നിന്നു.

" പറ... ഞാൻ തൊട്ടാ നീ എന്ത് ചെയ്യും" അവളുടെ അരികിലേക്ക് ചേർന്ന് നിന്ന് അവൻ ചോദിച്ചു.

" ഞാ..ഞാൻ "

" നീ "

" ഞാൻ ... ഞാൻ ..അയ്യോ എന്റെ പാല്. "പാല് തിളക്കുന്ന ശബ്ദം കേട്ട് മുന്നിലുള്ള ദത്തനെ തട്ടി മാറ്റി വർണ ഗ്യാസിനരികിലേക്ക് ഓടി.

പാല് തൂവി പോകുന്നതിനു മുൻപേ അവൾ പാല് ഇറക്കി വച്ച് ദത്തനെ ഒന്ന് തുറിച്ച് നോക്കി.

ദത്തനാന്നെങ്കിൽ കള്ള ചിരിയിൽ അവളുടെ അരികിലേക്ക് മീശ പിരിച്ച് വന്നു.

" ചായയൊക്കെ നമ്മുക്ക് പിന്നെ വക്കാം " ദത്തൻ ഗ്യാസ് ഓഫാക്കി അവളെ പൊക്കിയെടുത്ത് റൂമിലേക്ക് നടന്നു.

" വേണ്ടാ ദത്താ . നിന്റെ കയ്യിന് വയ്യാത്തതാ "

" അതൊന്നും എനിക്ക് ഒരു പ്രശ്നമല്ലാ കുഞ്ഞേ " അവളെ ബെഡിലേക്ക് കിടത്തി ദത്തൻ പോയി വാതിൽ അടച്ച് വന്നു.

ശേഷം കൈയ്യിലെ കെട്ട് പതിയെ ഒന്ന് അഴിച്ചു. മുറിവ് പാതി ഉണങ്ങിയിട്ടുണ്ട്. അവൻ ഒന്ന് വിരലുകൾ നിവർത്തി മടക്കി. ശേഷം വർണയുടെ അരികിലേക്ക് വന്നു.

അവന്റെ കണ്ണിലെ പ്രണയം താങ്ങാനാവാതെ വർണ നോട്ടം മാറ്റി. ദത്തൻ ഷർട്ടിന്റെ ബട്ടനുകൾ അഴിച്ച് അവളിലേക്ക് ചേർന്നു.

അവന്റെ പ്രണയ മഴയിൽ അവൾ സ്വയം നനഞ്ഞു. ദത്തൻ അവളിൽ പടർന്ന് കയറി. അവസാനം തളർച്ചയോടെ അവളുടെ മാറിലേക്ക് ചേർന്നപ്പോൾ വർണ ഇരു കൈകൾ കൊണ്ടും അവനെ ചേർത്ത് പിടിച്ചു.

****

ദിവസങ്ങൾ പിന്നേയും വേഗത്തിൽ കടന്ന് പോയി. ദത്തൻ ഓഫീസിലെ വർക്കുകളും വർണ പഠിപ്പിന്റെ തിരക്കുകളുമായി മുന്നോട്ട് പോയി.

" കുഞ്ഞാവക്ക് നമ്മൾ എന്തു പേരാ ഇടുക " ശിലു താടിക്ക് കൈ കൊടുത്തു കൊണ്ട് ചോദിച്ചു.

" എന്തു പേരാ ഇടുക " വർണ

" നല്ല പേര് വേണം" ഭദ്ര

ദർശനക്ക് ഇത് ഒൻപതാം മാസം ആണ്. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ പാർത്ഥി ആമി, ധ്രുവി പാർവതിയുടെ കല്യാണമാണ്.

അതിനോടനുബന്ധിച്ച് തറവാട്ടിൽ എല്ലാവരും ഒത്തു കൂടിയിരിക്കുയാണ്.

ദർശനയെ നടുക്ക് പിടിച്ചിരുത്തി വാവക്ക് പേരിടുന്ന തിരക്കിൽ ആണ് ത്രിമൂർത്തികൾ.

" ദർശന, ദേവരാഗ്.. ഈ പേരിന് മാച്ച് ആയ പേര് വേണം " വർണ

" അതാെന്നും നോക്കണ്ടാ. അത് ഓൾഡ്‌ ഫാഷനാ. നമ്മുക്ക് ന്യൂജൻ വെറ്റെറ്റി പേര് മതി" ശിലു 

" ആഹ് കിട്ടി പോയി. "കുറച്ച് നേരത്തെ ആലോചനക്ക് ശേഷം ഭദ്ര പറഞ്ഞതും എല്ലാവരും ആകാംഷയോടെ അവളെ നോക്കി.

" Baby girl ആണെങ്കിൽ നമ്മുക്ക് സുക്ഷുമ്ന എന്ന് ഇടാം. boy ആണെങ്കിൽ ദ്യഷ്ടദ്യുംമ്നൻ എന്നിടാം. എങ്ങനെയുണ്ട് വെറ്റെറ്റി അല്ലേ "

" പിന്നെ ബോറ് പേര്. ഇതെന്താ മലയാളം ക്ലാസോ അതോ ബയോളജി ക്ലാസോ . വേറെ പേര് നോക്കാം " വർണ

" വർണാ " ദത്തന്റെ അലർച്ചയിൽ വർണ ഒന്ന് ഞെട്ടി.

" അടുത്ത ആഴ്ച്ച അവൾക്ക് മെയിൻ എക്സാം ആണ്. എന്നിട്ട് ഇവിടെ ഇരുന്ന് സമയം കളയാ. പോയിരുന്ന് പഠിക്കടി "

" കുറച്ചു നേരം റസ്റ്റ് എടുക്കട്ടെ ദത്താ"

" പറ്റില്ല. പോയിരുന്ന് പഠിക്ക് . ഇവിടെ വന്നാലും പഠിക്കാം എന്ന ഒറ്റ വാക്കിലാണ് നമ്മൾ ഇവിടേക്ക് വന്നത്. വാക്ക് തെറ്റിച്ചാൽ നമ്മൾ ഇപ്പോ തിരികെ പോകും . പിന്നെ മറ്റന്നാ രാവിലെ കല്യാണത്തിനെ വരു"

" അയ്യോ വേണ്ട ദത്താ. ഞാൻ പഠിച്ചോളാം " വർണ വേഗം റൂമിലേക്ക് ഓടി. ദത്തൻ ചിരിയോടെ ഹാളിലിരിക്കുന്നവരെ നോക്കി കണ്ണ് ചിമ്മി പുറത്തേക്ക് പോയി.

കല്യാണത്തോട് അനുബന്ധിച്ച് എല്ലാവരും നല്ല തിരക്കിൽ ആയിരുന്നു. പാർത്ഥിയുടേയും ധ്രുവിയുടേയും കല്യാണത്തിനൊപ്പം ശ്രീയുടെ കൂടെ നടത്താൻ തറവാട്ടിലുള്ളവർക്ക് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും നിമ്മിയുടെ അവസ്ഥ അറിയുന്ന ശ്രീ അത് വേണ്ടാ എന്ന് പറഞ്ഞു.

കല്യാണ തലേന്ന് ഹൽദി ഫങ്ങ്ഷൻ ധ്രുവിയുടെ വീട്ടിൽ വച്ചാണ് നടന്നത്. പാർവതിയേയും ആമിയേയും നന്നായി ഒരുക്കി സ്റ്റേജിൽ കൊണ്ടുവന്നിരുത്തി.

അന്ന് തന്നെ അനുവും വേണിയും ജിത്തുവും കോകിലലും ചന്തുവും ദത്തന്റെ ഫ്രണ്ട്സും വന്നിരുന്നു.

ജിത്തുവിനും കോകിലക്കും പെൺകുഞ്ഞാണ് . അവൾക്ക് നൈനിക എന്നാണ് പേരിട്ടത്. അനുവും വേണിയും വർണയും ആണ് പേരിട്ടതും.

ഹൽദി ഫങ്ങ്ഷനിൽ വർണ ,ശിലു, ഭദ്ര , വേണി, അനു, നിമ്മി, ചന്തു എന്നിവരുടെ ഡാൻസ് ഉണ്ടായിരുന്നു. ഇപ്രാവശ്യം സെന്ററിൽ പിടിച്ച് നിർത്താൻ ശ്രീ സമ്മതിക്കാത്തതു കൊണ്ട് ചന്തുവിനാണ് ആ അവസരം കിട്ടിയത്.

പിറ്റേന്ന് കല്യാണത്തിന് റെഡ് കാഞ്ചീപുരം പട്ടിൽ ആമിയും, പാർവതിയും സുന്ദരികളായി. ബാക്കി എല്ലാവർക്കും ഡാർക്ക് ഗ്രീൻ കളറിലുള്ള ഒരു പോലത്തെ ഡ്രസ്സ് .

നല്ല മുഹൂർത്തത്തിൽ പാലക്കാട് വീട്ടിലെ തറവാട്ടമ്പലത്തിൽ വച്ച് ധ്രുവി പാർവതിയുടേയും പാർത്ഥി ആമിയുടെയും കഴുത്തിൽ താലി ചാർത്തി.

***

രാത്രി ആമിയേയും പാർവതിയേയും ആദ്യ രാത്രിക്ക് പറഞ്ഞു വിടുന്ന തിരക്കിലാണ് അമ്മമാരും ശിലുവും വർണയും ഭദ്രായും.

ഏക്സാം ആയതു കൊണ്ട് അനുവും വേണിയും വൈകീട്ട് തിരികെ പോയി. ഒപ്പം ജിത്തുവും കോകിലയും കുഞ്ഞും ദത്തന്റെ ഫ്രണ്ട്സും പോയിരുന്നു.

പാർവതിയെ ധ്രുവിടെ റൂമിലാക്കിയ ശേഷം വർണയും ശിലുവും ഭദ്രയും ആമിയെ പാർത്ഥിയുടെ റൂമിലേക്ക് ആക്കി.

കല്യാണത്തിന്റെയും മറ്റും ക്ഷീണം കാരണം എല്ലാവരും നേരത്തെ ഉറങ്ങാൻ കിടന്നു. പെട്ടെന്ന് ദർശനയുടെ ഉറക്കെയുള്ള കരച്ചിൽ കേട്ട് എല്ലാ റൂമിലും ലൈറ്റുകൾ തിരഞ്ഞു.

" ശ്രീ കാറേടുക്ക്. ഡെലിവറി പെയിൻ തുടങ്ങിയതാ" ദർശനയെ പരിശോധിച്ച് ധ്രുവി പറഞ്ഞു. രാഗ് അവളെ ഇരു കൈകൾ കൊണ്ടും താങ്ങി എടുത്ത് പുറത്തേക്ക് ഇറങ്ങി.

***

" പാവം ഫസ്റ്റ് നെറ്റ് ആഘോഷിക്കേണ്ട 2 മണവാളൻമാരാ ഈ ലേബർ റൂമിന്റെ മുന്നിൽ ഉറക്കം കളഞ്ഞ് ഇരിക്കുന്നത്.
" തന്റെ അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്ന പാർത്ഥിയേയും ധ്രുവിയേയും നോക്കി ശ്രീ കളിയാക്കി.

" ശവത്തിൽ കുത്താതെടാ തെണ്ടി " പാർത്ഥി അവന്റെ കൈയ്യിൽ അടിച്ചു കൊണ്ട് പറഞ്ഞു.

" ഇത്ര സങ്കടം ഉണ്ടെങ്കിൽ എന്തിനാ ഇവിടേക്ക് വന്നത്. വീട്ടിൽ ഇരിക്കാമായിരുന്നില്ലേ. ഇവിടെ ഞങ്ങൾ ഉണ്ടല്ലോ " ധ്രുവിയുടെ അടുത്തിരിക്കുന്ന ദത്തൻ ചോദിച്ചു.

" ഭാര്യയില്ലാതെ എങ്ങനെ ഫസ്റ്റ് നെറ്റ് നടത്താനാ . ദർശന എട്ടത്തിക്ക് ഡെലിവറി പെയിൻ തുടങ്ങിയപ്പോൾ ആദ്യം കാറിൽ ഓടി കയറിയത് അവർ രണ്ടു പേരുമാ" ചെറിയമ്മയുടെ തോളിൽ തല വച്ച് ഉറങ്ങുന്ന ആമിയേയും പാർവതിയേയും നോക്കി പാർത്ഥി ഒന്ന് നെടു വീർപ്പിട്ടു.

മുത്തശ്ശിയും ദത്തന്റെ പപ്പയും ചെറിയ മുത്തശിയും ഒഴികെ എല്ലാവരും ഹോസ്പിറ്റലിൽ വന്നിരുന്നു.

" ദർശന പ്രസവിച്ചു. ആൺകുഞ്ഞ് " ഒരു സിസ്റ്റർ കൈയ്യിൽ വെള്ള ടവലിൽ പൊതിഞ്ഞ കുട്ടിയുമായി വന്നു. അത് കേട്ട് എല്ലാവരും ഇരുന്നിടത്തു നിന്നും ചാടി എന്നീറ്റു.

കുഞ്ഞിനെ സിസ്റ്റർ രാഗിന്റെ കൈയ്യിലേക്ക് വച്ചു കൊടുത്തു. ആ സമയം രാഗിന്റെ കണ്ണുകൾ ഒന്ന് നിറഞ്ഞിരുന്നു.

അത് കണ്ട വർണ നേരെ നോക്കിയത് ദത്തനെയാണ്. അവന്റെ മുഖത്തും ഒരു പുഞ്ചിരിയാണ്. വർണയുടെ നോട്ടം കണ്ട് ദത്തൻ എന്താ എന്ന് പുരികം ഉയർത്തി ചോദിച്ചതും അവൾ ഒന്നും ഇല്ലാ എന്ന് കണ്ണ് ചിമ്മി.

വർണയും ഭദ്രയും ശിലുവും രാഗിന്റെ അടുത്തായി നിന്ന് പരസ്പരം ഒന്ന് നോക്കി.

" റെഡി ... വൺ ... ടൂ ... ത്രീ... ലക്ഷ് മോനേ " മൂന്നുപേരും ഒരുമിച്ച് വിളിച്ചതും ശബ്ദം കേട്ട് കുഞ്ഞ് ഉറക്കെ കരയാൻ തുടങ്ങി.

അതോടെ മൂന്നുപേർക്കും അമ്മമാരുടെ കൈയ്യിൽ നിന്നും വേണ്ട വഴക്ക് കിട്ടി.

അധിക സമയം കുഞ്ഞിനെ പുറത്ത് നിർത്താൻ കഴിയാത്തതിനാൽ സിസ്റ്റർ വാവയെയും കൊണ്ട് അകത്തേക്ക് പോയി

" എന്റെ കുഞ്ഞിന്റെ പേര് എന്താ എന്നാ പറഞ്ഞേ " ദേവരാഗ് ഭദ്രയോടും ശിലുവിനോടും വർണയോടും ചോദിക്കുന്നത് കേട്ട് എല്ലാവർക്കും ചിരി വന്നു.

" ലക്ഷദേവ്... നല്ല പേരല്ലേ " മൂന്നുപേരും കൂടി ചോദിച്ചതും രാഗ് ഒന്ന് തലയാട്ടി കൊണ്ട് ദത്തന്റെ അരികിൽ വന്നിരുന്നു.

" ഇതു പോലത്തെ ഒരു രണ്ട് മൂന്ന് പെങ്ങമാരെ കൂടി കിട്ടാൻ വല്ല വഴിയും ഉണ്ടാേ " രാഗിന്റെ ചോദ്യം കേട്ട് അവിടെ ഒരു കൂട്ട ചിരി ഉയർന്നു.

(തുടരും)

പ്രണയിനി

ഇന്നത്തെ പാർട്ട് വായിച്ച് പലർക്കും ഒരു സംശയം വന്നില്ലേ . അതെ പിള്ളേരെ.. നിങ്ങളുടെ സംശയം ശരിയാണ്. നമ്മുടെ എൻ കാതലെ അവസാന ഭാഗത്തിലേക്ക് കടന്നിരിക്കുകയാണ്.

പലരും സ്റ്റോറി അവസാനിപ്പിക്കല്ലേ എന്ന് പറഞ്ഞു. പക്ഷേ വെറുതെ ഒരു പാട് വലിച്ച് നീട്ടിയിട്ട് കാര്യമില്ല. കൂടി പോയാ 4 പാർട്ട് . അതോടെ നമ്മുടെ സ്റ്റോറി അവസാനിക്കുകയാണ്.

അപ്പോ എല്ലാവരും rating and review കരോ . എന്നാൽ നാളെ സ്റ്റോറി തരാൻ ശ്രമിക്കാം.

 


എൻ കാതലെ

എൻ കാതലെ

4.8
8493

രണ്ട് ദിവസം കഴിഞ്ഞതും ദർശനയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്സ്റ്റാർജ് ചെയ്തു. അതോടെ നാട്ടിലേക്ക് പോകാൻ ദത്തനും റെഡിയായി.   അല്ലെങ്കിൽ തന്നെ വർണക്ക് തറവാട്ടിൽ നിന്നും പോകാൻ ഇഷ്ടമല്ല. അതിന്റെ കൂടെ വാവ കൂടി വന്നതും അവൾക്ക് പോവണം എന്ന് തന്നെ ഇല്ലാതെയായി.   പക്ഷേ അടുത്ത ആഴ്ച്ച എക്സാം ആയതിനാൽ വർണയുടെ വാശിക്ക് നിൽക്കാതെ ദത്തൻ അവളെ നാട്ടിലേക്ക് കൊണ്ടുപോയി.    എക്സാം തുടങ്ങിയതും വർണയും ആകെ തിരക്കില്ലായിരുന്നു. വലിയ മാർക്ക് ഒന്നും പ്രതീക്ഷിച്ചില്ലെങ്കിലും ഫുൾ പാസ് ആവണം എന്ന ലക്ഷ്യം അവൾക്കും ഉണ്ടായിരുന്നു.   ഫസ്റ്റ് ഇയർ എല്ലാ വിഷയത്തിലും ജസ്റ്റ് പ