Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 60

നിരഞ്ജൻറെ സ്വന്തം പാറു Chapter 60
 
അതുകേട്ട് മായ അവനെ തുറിച്ചു നോക്കി.
 
ഭരതൻ ചിരി അടക്കി കൊണ്ട് പറഞ്ഞു.
 
“നിങ്ങൾ ഇതൊന്നും വിശ്വസിക്കേണ്ട. ഓഫീസിൽ രണ്ടും പരസ്പരം കണ്ടാൽ മിണ്ടും കൂടി ഇല്ല. പിന്നെ അല്ലേ  ചായ ഷെയർ ചെയ്യുന്നത്?”
 
അതു കേട്ട് എല്ലാവരും ചിരിയടക്കി പിടിച്ചു നിന്നു. ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ആകാംക്ഷയോടെ.
 
എന്നാൽ നിരഞ്ജൻറെ സംസാരം കേട്ട് നിന്നു പുകയുകയാണ് ചിത്തിര.
 
ഇടം കണ്ണാൽ മായയ്ക്ക് അത് കാണിച്ചു കൊടുക്കാനും നിരഞ്ജൻ മറന്നില്ല.
 
 അപ്പോഴാണു മായയ്ക്കും കാര്യങ്ങൾ ഏകദേശം പിടികിട്ടിയത്.
 
മായ വന്ന് നിരഞ്ജൻറെ അടുത്തു നിന്നു. നിരഞ്ജൻ ചായയുടെ കപ്പ് മായയുടെ ചുണ്ടോടു ചേർത്തു പിടിച്ചു. 
 
മായ ഒരു സിപ്പ് എടുത്തു. 
 
പിന്നെ ഒട്ടും മടിക്കാതെ മായയെ നോക്കി തന്നെ നിരഞ്ജനും ചായ കുടിക്കാൻ തുടങ്ങി.
 
അതിനു ശേഷം നിരഞ്ജൻ മായയെ കുറച്ചു കൂടി തന്നോട് ചേർത്തു നിർത്തി പറഞ്ഞു.
 
“നീ വല്ലാതെ ക്ഷീണിച്ചു വല്ലോ? let's have some snacks.”
 
അത്രയും മായയോടു പറഞ്ഞ് അവളെ ഒന്നു കൂടി തന്നോട് ചേർത്തു പിടിച്ചു കൊണ്ട് നിരഞ്ജൻ ചിത്തിരയോട് പറഞ്ഞു.
 
“ചിത്തിര, just give those snacks to us. I feel Maya is very tired. I always make sure that she eats well, you know I love her so much. She is my darling.”
 
അത്രയും ചിത്തിരയോട് പറഞ്ഞ ശേഷം നിരഞ്ജൻ മായയെ തൻറെ നെഞ്ചിലെക്ക് വലിച്ചടുപ്പിച്ച് കവിളിൽ ഉമ്മ വെച്ചു.
 
എല്ലാം കണ്ടു ദേഷ്യം കടിച്ചു പിടിച്ച് വേറെ ഒരു വഴി ഇല്ലാത്തതു കൊണ്ട് ചിത്തിര ആ പ്ലേറ്റ് അവനു നേരെ നീട്ടി.
 
പഴം പൊരി ആയിരുന്നു അതിൽ ഉണ്ടായിരുന്നത്. അവൻ പ്ലേറ്റ് അവളിൽ നിന്നും വാങ്ങുന്നതിനു പകരം അതിൽ നിന്നും പഴം പൊരി എടുത്തു തൻറെ വായിൽ വച്ചു. പിന്നെ മായയെ നോക്കി പറഞ്ഞു.
 
“Have it baby.”
 
അതു പറഞ്ഞതും ചിത്തിരയുടെ കണ്ണു തള്ളിപ്പോയി. ചിത്തിരയുടെ മാത്രമല്ല ദൂരെ നിന്ന് ഇവരെ കാണുന്നവരുടെയും അവസ്ഥ മറിച്ചൊന്നും ആയിരുന്നില്ല. ഇങ്ങനെ ഒരു നിരഞ്ജനെ അവർ ആദ്യമായാണ് കാണുന്നത്. ഒട്ടും പരിചയമില്ലാത്ത പുതിയ നിരഞ്ജൻ.
 
എന്നാൽ മായ താൻ പറയുന്നതൊന്നും അത്ര പെട്ടെന്ന് കേൾക്കില്ല എന്നു മനസ്സിലാക്കി നിരഞ്ജൻ പറഞ്ഞു.
 
“Hey baby, don't worry about Chittira around. She will not mind all this, after all, she just came from London, and all this is normal for her.”
 
അത്രയും പറഞ്ഞ് നിരഞ്ജൻ ചിത്തിരയെ നോക്കി ചോദിച്ചു.
 
“Am I right Chittira? you don't mind na... “
 
നിരഞ്ജനു എന്ത് ആൻസർ നൽകണമെന്ന് അറിയാതെ ചിത്തിര അവനെ തുറിച്ചു നോക്കിക്കൊണ്ട് നിന്നു.
 
അവരെ തന്നെ നോക്കി നിന്നിരുന്ന ഭരതൻ പറഞ്ഞു.
 
“ആണി അടിച്ചല്ലോ... ഇനി കണ്ടോ രണ്ടും കൂടി അവളെ ഭിത്തിയിൽ തേച്ച് ഒട്ടിക്കുന്നത് കാണാം.”
 
ഭരതൻ അത്രയും പറഞ്ഞു കഴിയും മുൻപേ എല്ലാവരുടെയും കണ്ണു തള്ളുന്ന സംഭവമാണ് പിന്നെ അവിടെ നടന്നത്. നിരഞ്ജൻറെ വായിലെ പഴം പൊരിയുടെ മറുവശം മായയുടെ ചുണ്ടിൽ ആണ് ഇരിക്കുന്നത്. നിരഞ്ജൻ ഒരു കൈ കൊണ്ട് ചായ ഗ്ലാസ്സും മറുകൈ കൊണ്ട് മായയുടെ അരക്കെട്ടിലും പിടിച്ചിട്ടുണ്ട്.
 
വളരെ അപൂർവങ്ങളിൽ അപൂർവമായ കാഴ്ചയായിരുന്നു അത് എല്ലാവർക്കും.
 
 ഏതാനും നിമിഷങ്ങൾ അങ്ങനെ നിന്നപ്പോൾ ചിത്തിര തൻറെ സമനില തെറ്റും പോലെ ദേഷ്യത്തിൽ വിറച്ചു.
 
ഈ സമയം നിരഞ്ജൻ അവസാന ആണിയും തറച്ചു.
 
“ചിത്തിര ഈ കപ്പ് ഒന്ന് പിടിച്ചേ. എനിക്ക് ആക്സസ് ശരിക്കും കിട്ടുന്നില്ല.”
 
അതുകൂടി ആയതോടെ ചിത്തിരയുടെ സമനില തെറ്റി. അവൾ ആ പ്ലേറ്റ് താഴെ വലിച്ചെറിഞ്ഞ് കലി തുള്ളി അവിടെ നിന്നും നടന്നു പോയി.
 
എല്ലാം കണ്ടു നിന്ന ബാക്കിയുള്ളവർ ആർത്ത് ചിരിക്കാൻ തുടങ്ങി. അപ്പോൾ മാത്രമാണ് നിരഞ്ജനും മായയും അവരെ കണ്ടത്.
 
 അവരുടെ ചിരി കണ്ടു രണ്ട് പേരും അവരോടൊപ്പം ചേർന്നു.
 
ഭരതൻ മായയെ തന്നോട് ചേർത്തു പിടിച്ച് സന്തോഷത്തോടെ പറഞ്ഞു.
 
“രണ്ടും കൂടി ചിത്തിരയെ പൊളിച്ചടക്കി. ഞാനും മനസ്സിൽ കരുതിയതാണ് അവൾ കൊന്ന് എന്തെങ്കിലും കാര്യമായി തന്നെ കൊടുക്കണമെന്ന്. ഇനി അതിൻറെ ആവശ്യമില്ല.“
 
സന്തോഷത്തോടെ പറഞ്ഞു.
 
“ഇവർ തന്നെ വേണ്ടത് വേണ്ട പോലെ ചെയ്തു.”
 
നിഹാരിക രണ്ടുപേരെയും നോക്കി സന്തോഷത്തോടെ, അതിലേറെ അഭിമാനത്തോടെ പറഞ്ഞു.
 
സംസാരം എല്ലാം കഴിഞ്ഞ് അവരെല്ലാരും താഴേയ്ക്കു ഇറങ്ങി വന്നു.
 
എന്നാൽ ചിത്തിര അവളുടെ അമ്മയോട് പൊടിപ്പും തൊങ്ങലും വെച്ച് ഉണ്ടായതും അതിലധികവും മിർച്ചിയും മസാലയും കൂട്ടി പറഞ്ഞു കൊടുത്തു.
 
എല്ലാം കേട്ട ശേഷം അവർ ദേഷ്യത്താൽ തിളച്ചു.
 
ഇതിനൊരു മറുപടി ഇന്ന് തന്നെ ഞാൻ നിന്നെക്കൊണ്ട് പറയിക്കും മായ. നിനക്ക് ഞാൻ ആരാണെന്ന് അറിയില്ല. എൻറെ മോളുടെ കണ്ണുനീരിന് നിന്നെക്കൊണ്ട് ഞാൻ കണക്കു പറയിച്ചില്ലെങ്കിൽ ഞാൻ ഇവളുടെ അമ്മയാകാതിരിക്കണം.
 
“മോളെ ചിത്തിര, നീ വിഷമിക്കേണ്ട. അവൾക്കുള്ളത് ഈ അമ്മ ഒരുക്കുന്നുണ്ട്. നീ ഫങ്ഷൻ ആകും വരെ വെയിറ്റ് ചെയ്യു. ആ, പിന്നെ വേറെ ഒരു കാര്യം. നീ പാർലറിൽ പോയി നന്നായി ഒരുങ്ങി വായോ. ഇന്ന് ഫംഗ്ഷന് വരുന്ന എല്ലാവരുടെയും കണ്ണു നിന്നിൽ ആകണം. നിരഞ്ജനു നിന്നെ കാണുമ്പോൾ നഷ്ടബോധം ഉണ്ടാകണം.”
 
അത് കേട്ട് ചിത്തിര ഉഷാറായി. പിന്നെ അമ്മ പറഞ്ഞ പോലെ ഒരുങ്ങാൻ ആയി പോയി.
 
എന്നാൽ താഴെ മായയും ബാക്കി എല്ലാവരും കൂടി ചായ കുടിക്കുകയായിരുന്നു. അന്നേരം ചന്ദ്രിക സാരിയൊക്കെ മാറി പുറത്തു വന്നു.
 
“അല്ല നിങ്ങൾ എന്താ ഇങ്ങനെ ഇരിക്കുന്നത്? എല്ലാവരും പോയി ഡ്രസ്സ് ചേഞ്ച് ചെയ്യു. സമയമാകുന്നു.”
 
ചന്ദ്രിക പറയുന്നത് കേട്ട് എല്ലാവരും എഴുന്നേറ്റു. മായ നീഹാരികയുടെ റൂമിൽ ശ്രീയോടൊപ്പം ഡ്രസ്സ് മാറാനായി പോയി.
 
മായയുടെ നിർദ്ദേശപ്രകാരം രണ്ടും മുഖം എല്ലാം കഴുകി, ഡ്രസ്സ് ചേഞ്ച് ചെയ്തു. പിന്നെ വളരെ പെട്ടെന്നു തന്നെ മുഖത്തെ make up എല്ലാം ചെയ്തു. രണ്ടു പേരും മുഖത്തോടു മുഖം നോക്കുന്നത് മായ കണ്ടു.
 
എന്നാൽ അവരുടെ മുഖത്തെ സ്റ്റാർസ് കണ്ടാൽ അറിയാമായിരുന്നു they both are very happy with their looks. അതിനു ശേഷം രണ്ടുപേരുടെയും ഹെയർ ഉം സെറ്റ് ചെയ്തു.
 
നിഹാരിക ബ്ലാക്ക് കളർ മാക്സി ഡ്രസ്സും, ശ്രീ പിസ്ത ഗ്രീൻ കളർ ഡ്രസ്സും ആണ് ഇന്നത്തെ ഫങ്ക്ഷന് വേണ്ടി സെലക്ട് ചെയ്തിരുന്നത്.
 
 എല്ലാം കഴിഞ്ഞ ശേഷം ഡ്രസ്സിന് ചേർന്ന് ഷൂസും ഇട്ട് അവർ സ്വന്തം ഭംഗി നോക്കി നിൽക്കുന്നതും കണ്ട് മായ സന്തോഷത്തോടെ ഇരിക്കുകയായിരുന്നു.
 
ഈ സമയമാണ് ചന്ദ്രികയും ജ്യോതിയും അങ്ങോട്ട് വന്നത്. മായ അവർക്കും ഹെയർ സെറ്റ് ചെയ്തു കൊടുത്തു. അവരുടെ മുഖത്ത് ലൈറ്റ് മേക്കപ്പും ചെയ്തു. അവരും ഹാപ്പിയായിരുന്നു.
 
ഈ സമയം നിരഞ്ജൻ അവിടേക്ക് കയറി വന്നു. എല്ലാവരും റെഡിയായി നിൽക്കുന്നു.
 
 എല്ലാവരെയും കാണാൻ നല്ല ഭംഗിയുണ്ട്. അവൻറെ മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞു.
 
എന്നാൽ അവൻറെ കണ്ണുകൾ മായയിൽ എത്തിയതും മുഖത്ത് ദേഷ്യം നിറഞ്ഞു വന്നു.
 
“നീ എന്താ ചിത്തിര പറഞ്ഞ പോലെ സെർവെൻറ് ആവാൻ പഠിക്കുകയാണോ?”
 
നിരഞ്ജൻ വളരെയധികം ദേഷ്യത്തോടെ തന്നെ അവളോട് ചോദിച്ചു.
 
അതിന് മറുപടിയൊന്നും നൽകാതെ അവൾ മുഖം കുനിച്ചു താഴെ നോക്കി നിന്നു.
 
അവൾ മുഖത്തു നോക്കാതെ നിൽക്കുന്നത് കണ്ടതോടെ നിരഞ്ജൻ ദേഷ്യത്തിൽ പറഞ്ഞു.
 
“Go and change your dress, Maya.”
 
എന്നിട്ടും മുഖമുയർത്താതെ അവിടെ തന്നെ നിൽക്കുന്ന അവളെ കണ്ട് നിരഞ്ജൻ ദേഷ്യം കൊണ്ട് വിറച്ചു.
 
എന്നാൽ നിരഞ്ജൻറെ സംസാരം കേട്ട് ജ്യോതി ചോദിച്ചു.
 
“നിരഞ്ജൻ, നീ എന്തൊക്കെയാണ് ഈ പറയുന്നത്? സെർവെൻറ്ഡോ? മായമോളോ?”
 
“അതേ ചെറിയമ്മേ... ദാ ഈ നിൽക്കുന്ന എൻറെ അനിയത്തിയോട് ചോദിക്കു എന്താണ് ഉണ്ടായത് എന്ന്. അപ്പോഴേക്കും ഞാൻ ഇവളെ മുകളിൽ കൊണ്ടു പോകട്ടെ. അല്ലെങ്കിൽ ഇവൾ ഇതു പോലെ നോക്കുകുത്തിയായി ഇവിടെ തന്നെ നിൽക്കും. കണ്ടില്ലേ നിൽക്കുന്നത് തലയും താഴ്ത്തി പിടിച്ച്.”
 
ഇത്രയും ചെറിയമ്മയോട് പറഞ്ഞ് മായയുടെ കൈയും പിടിച്ച് വലിച്ചു കൊണ്ട് നിരഞ്ജൻ നടന്നു. പിന്നാലെ മായയും.
 
റൂമിന് പുറത്തു കടന്നതും മായ പറഞ്ഞു.
 
“Niranjan, I will come. don't drag me like this.”
 
അവൾ തന്നോട് അല്ല ഇതെല്ലാം പറയുന്നത് എന്ന രീതിയിലായിരുന്നു നിരഞ്ജൻറെ അപ്പോഴത്തെ പ്രവർത്തികൾ.
 
അവൻ അവളുടെ കൈ പിടിച്ച് തന്നെ തൻറെ റൂമിലേക്ക് കടന്നു. പിന്നെ വാതിലടച്ചു കൊണ്ട് അവളോട് പറഞ്ഞു.
 
“Maya, quick. Only you left to change baby.”
 
അതും പറഞ്ഞ് അവൻ സോഫയിൽ ചെന്നിരുന്നു.
 
മായ അവനെ ഒന്നു നോക്കിയ ശേഷം തൻറെ ബാഗും എടുത്തു ബാത്ത്റൂമിലേക്ക് നടന്നു.
ആദ്യം തന്നെ മുഖം കഴുകി. പിന്നെ ബാഗിൽ നിന്നും പമ്പ് എടുത്ത് milk എക്സ്പ്രസ് ചെയ്തു കളഞ്ഞു. അതിനു ശേഷം അവൾ കുളിച്ച് പുറത്തേ ടാറ്റൂവിൽ കൺസീലിട്ടു നന്നായി തന്നെ മറച്ചു. നിരഞ്ജൻ തന്ന ഡ്രസ്സ് എടുത്തിട്ടു. മുഖത്ത് ആവശ്യത്തിന് മേക്കപ്പും ചെയ്തു.
എല്ലാവരുടെയും കൂടെ നിൽക്കുമ്പോൾ തന്നെ കാണാൻ കൊള്ളാത്ത വിധത്തിൽ, എന്നാൽ ആർക്കും മനസ്സിലാകാത്ത രീതിയിൽ സമർഥമായി തന്നെ മേക്കപ്പ് ചെയ്തു. പിന്നെ മുടി സെറ്റ് ചെയ്തു.
 
Exactly 25 മിനിട്ടുകൾക്ക് ശേഷം അവൾ റെഡിയായി പുറത്തു വന്നു. സിൽവർ കളറിലുള്ള അവളുടെ ഷൂസും ഇട്ടു കണ്ണാടിയും വെച്ച് നിരഞ്ജനടുത്തേക്ക് അവൾ ചെന്നു.
 
അവൻ തൻറെ Armani suitൽ തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു.
 
മായയെ ഒന്നു നോക്കിയ ശേഷം അവൻ സംശയത്തോടെ അവളോട് ചോദിച്ചു.
 
“What about your accessories?”
 
അപ്പോൾ മാത്രമാണ് അവളത് ഓർത്തത്. അവൾ ബാഗിൽ നിന്നും അവൻ നൽകിയ jewelry box തുറന്നു കമ്മൽ എടുത്ത് കാതിൽ ഇടുന്ന സമയം അവൻ box ൽ നിന്നും chain എടുത്ത് അവളുടെ കഴുത്തിൽ ഇട്ടു നൽകി.
പിന്നെ അവളുടെ കഴുത്തിൽ ഉണ്ടായിരുന്ന chain എടുത്തു മാറ്റി. അപ്പോഴേക്കും മായ earings രണ്ടും ഇട്ടു കഴിഞ്ഞിരുന്നു.
 
എന്നാൽ ഈ സമയം മുഴുവനും അവൾ തൻറെ stars നെ നമിക്കുകയായിരുന്നു. താൻ കൺസീൽ വെച്ച് ടാറ്റൂ മറിച്ചില്ലായിരുന്നു വെങ്കിൽ ഈ നിമിഷം എല്ലാം കഴിഞ്ഞേനെ.
 
നിരഞ്ജൻ ബ്രേസ്‌ലേറ്റ് എടുത്ത് അവളുടെ വലതു കയ്യിൽ ഇട്ടു കൊടുത്തു. 
പിന്നെ bangle ഇടതുകയ്യിലും, റിങ് എടുത്തു ഇടതുകൈയിൽ ചുണ്ടാണി വിരലും അണീയിച്ചു.
 
പിന്നെ അവൻ അവളുടെ മുഖത്തു നോക്കി. നെറ്റിയിൽ ഒരു ഉമ്മ നൽകി. അവളെയും കൂട്ടി പുറത്തേക്കിറങ്ങി.
 
താഴെ എല്ലാവരും നിരഞ്ജനേയും മായയെയും നോക്കി ഇരിക്കുകയായിരുന്നു. പിന്നെ എല്ലാവരും ഒട്ടും സമയം കളയാതെ തന്നെ ഓഡിറ്റോറിയത്തിലേക്ക് പെടാനുള്ള തിരക്കിലായിരുന്നു.
 
ഓരോ ഫാമിലി ആയാണ് കാറിൽ കയറിയത്.
അച്ഛച്ഛനും അച്ഛമ്മയും ഒരു കാറിൽ. കൂടെ നിരഞ്ജനും നരേന്ദ്രനും ചന്ദ്രികയും ഉണ്ടായിരുന്നു.
 
നികേതും ശ്രീയും അടുത്ത കാറിൽ കയറി.
ചന്ദ്രദാസിൻറെ അച്ഛനും അമ്മയും വന്നിട്ടുള്ളത് കൊണ്ട് നിഹാരിക അവരോടൊപ്പം ആണ് അടുത്ത കാറിൽ വന്നത്.
 
നാഗേന്ദ്രനും ജ്യോതിയും ഹരിയും ഗിരിയും വേറെ ഒരു കാറിൽ കയറി.
 
എല്ലാവരും പോകുന്നത് നോക്കി നിൽക്കുന്ന മായയെ ഭരതൻ വിളിച്ചു.
 
“എന്താണ്, മുങ്ങാനുള്ള ആലോചനയിലാണോ?”
 
അവൾ ഒരു ചമ്മിയ ചിരിയോടെ ഭരതനെ നോക്കി.
 
“മീഡിയയുടെ മുൻപിൽ തന്നെ എറിഞ്ഞു കൊടുക്കണ്ട എന്ന് അച്ഛച്ഛനും നിരഞ്ജനും തീരുമാനിച്ചതിൻറെ ആഫ്റ്റർ ഇഫക്റ്റ് ആണ് തന്നെ എൻറെ പെങ്ങളായി ഇൻട്രൊഡ്യൂസ് ചെയ്യുന്നത്. സമാധാനമായോ എൻറെ പുന്നാര പെങ്ങൾ കുട്ടിക്ക്?”
 
അതും പറഞ്ഞ് അവൻ അവളെ തന്നോട് ചേർത്തു പിടിച്ചു.
 
എന്നാൽ ഇവരുടെ സംസാരം മുഴുവൻ കേട്ട് ക്രൂരമായ ചിരിയോടെ രണ്ട് കണ്ണുകൾ അവരെ നിരീക്ഷിക്കുന്നത് അവർ കണ്ടില്ല.
 
ആ സമയം ഭരതൻറെ അമ്മ വന്നു പറഞ്ഞു.
 
“മോള് വായോ, എല്ലാവരും ഇറങ്ങി. നമുക്കും ഇറങ്ങാം."
 
അവൾ വളരെയധികം സമാധാനത്തോടെയും സന്തോഷത്തോടെയും അവർക്കൊപ്പം കാറിൽ കയറി.
 
ഭരതൻ പറഞ്ഞ കാര്യം മായയെ സംബന്ധിച്ചിടത്തോളം ഒത്തിരി റിലാക്സേഷൻ നൽകുന്നതായിരുന്നു.
 
നിരഞ്ജൻറെ ഒപ്പം തൻറെ പേര് വലിച്ചിഴക്കുന്നത് അവൾക്ക് ആലോചിക്കാൻ പോലും താൽപര്യമില്ലായിരുന്നു. എന്നാൽ അതിനൊരു പരിഹാരം അവർ തന്നെ കണ്ടെത്തിയത് അവൾക്ക് ആശ്വാസമായിരുന്നു.
 
നിരഞ്ജൻറെ കാറാണ് അവസാനം ഓഡിറ്റോറിയത്തിൽ എത്തിയത്. അവർ വരുന്ന വഴി അമ്പലത്തിൽ ഒന്ന് കയറി.
 
നിഹാരികക്കും, ശ്രീക്കും ഒപ്പം നിന്ന മായയെ എല്ലാവരും അന്വേഷിക്കാൻ തുടങ്ങിയതും മായ അവരിൽ നിന്നും മാറി നിന്നു.
 
എന്നാൽ അതു മനസ്സിലാക്കി ഭരതൻ അമ്മയെയും കൂട്ടി അവൾക്ക് അടുത്തു വന്നു നിന്നു. പിന്നെ പറഞ്ഞു.
 
“ഇവിടെ തനിച്ച നിൽക്കണ്ട, അമ്മ കൂടെയുണ്ടാകും. ഞാൻ കൂടെ നിന്നാലും ആളുകൾ വേണ്ടാത്തത് മാത്രമേ പറയൂ.”
 
ഭരതൻ പറഞ്ഞതിന് ഒരു പുഞ്ചിരിയോടെ നോക്കി നിൽക്കുക മാത്രമാണ് മായ ചെയ്തത്. എന്നാൽ അല്പസമയത്തിനു ശേഷം അവൾ പറഞ്ഞു.
 
“അമ്മയും എനിക്ക് കൂട്ടായി നിൽക്കേണ്ട ആവശ്യമൊന്നുമില്ല. ഞാൻ ഇവിടെയൊക്കെ തന്നെ കാണും. പ്രത്യേകിച്ച് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ വിളിക്കാം. അമ്മയും എല്ലാവരെയും കുറെ നാളുകൾക്ക് ശേഷം അല്ലേ കാണുന്നത്?”
 

നിരഞ്ജൻറെ സ്വന്തം പാറു  Chapter 61

നിരഞ്ജൻറെ സ്വന്തം പാറു  Chapter 61

4.7
17957

നിരഞ്ജൻറെ സ്വന്തം പാറു  Chapter 61   അപ്പോഴേക്കും ഹരിയും ഗിരിയും മായയുടെ അടുത്തേക്കു വന്നു.   “എന്താണ് പെങ്ങള് കുട്ടി കൂട്ടത്തിൽ നിന്നും മാറി നിൽക്കുന്നത്? ഒറ്റയ്ക്ക് നിന്നിട്ട് വെറുതെ ആ ചിത്തിരയുടെയും അമ്മയുടെയും മുന്നിൽ ചെന്നു പെടേണ്ട. വെറുതെ നമ്മളായിട്ട് എന്തിനാണ് ഒരു ഇഷ്യൂ ഉണ്ടാക്കുന്നത്?”   “അത് മാത്രമല്ല, മീഡിയയ്ക്കും അറിവ് കിട്ടിയിട്ടുണ്ട് ഇന്ന് നിരഞ്ജൻറെ fiancée ഫങ്ഷൻ അറ്റൻഡ് ചെയ്യാൻ വരുന്നുണ്ട് എന്ന്. പലരും ഞങ്ങളോട് ചോദിച്ചപ്പോഴാണ് കാര്യങ്ങൾ ഞങ്ങൾ അന്വേഷിച്ചത്. അച്ഛൻ പ്രത്യേകം പറഞ്ഞിട്ടുണ്ട് ആർക്കും മോളെ പരിചയപ്പെടുത്തേണ്ട എ