നിരഞ്ജൻറെ സ്വന്തം പാറു Chapter 61
അപ്പോഴേക്കും ഹരിയും ഗിരിയും മായയുടെ അടുത്തേക്കു വന്നു.
“എന്താണ് പെങ്ങള് കുട്ടി കൂട്ടത്തിൽ നിന്നും മാറി നിൽക്കുന്നത്? ഒറ്റയ്ക്ക് നിന്നിട്ട് വെറുതെ ആ ചിത്തിരയുടെയും അമ്മയുടെയും മുന്നിൽ ചെന്നു പെടേണ്ട. വെറുതെ നമ്മളായിട്ട് എന്തിനാണ് ഒരു ഇഷ്യൂ ഉണ്ടാക്കുന്നത്?”
“അത് മാത്രമല്ല, മീഡിയയ്ക്കും അറിവ് കിട്ടിയിട്ടുണ്ട് ഇന്ന് നിരഞ്ജൻറെ fiancée ഫങ്ഷൻ അറ്റൻഡ് ചെയ്യാൻ വരുന്നുണ്ട് എന്ന്. പലരും ഞങ്ങളോട് ചോദിച്ചപ്പോഴാണ് കാര്യങ്ങൾ ഞങ്ങൾ അന്വേഷിച്ചത്. അച്ഛൻ പ്രത്യേകം പറഞ്ഞിട്ടുണ്ട് ആർക്കും മോളെ പരിചയപ്പെടുത്തേണ്ട എന്ന്. അതുകൊണ്ട് Maya, you be careful.”
“I know, and I will be extra vigilant here. കാമദേവൻ ആണെന്നല്ലേ പറഞ്ഞത്. അപ്പോൾ ഇനി enemy കളുടെ ലിസ്റ്റിൽ ഇവിടെ ഒത്തിരി പേര് കാണുമായിരിക്കും.”
മായ കള്ളച്ചിരിയോടെ എല്ലാവരെയും നോക്കി പറഞ്ഞു.
അവളുടെ സംസാരം കേട്ട് ഹരി പറഞ്ഞു.
“ഇവൾക്ക് കിട്ടിയതൊന്നും പോര എന്നു തോന്നുന്നു.”
“അത് ശരിയാണ്. ഇതാണ് നിൻറെ കയ്യിൽ ഇരിപ്പ് എങ്കിൽ ഇവൾ വാങ്ങിക്കൂട്ടും അവൻറെ കയ്യിൽ നിന്ന് വേണ്ടതിലധികം.”
ഗിരിയും അവരോടു ചേർന്നു പറഞ്ഞു.
അത്കേട്ട് എല്ലാവരും ചിരിച്ചു.
ആ സമയത്താണ് നിരഞ്ജനും മുത്തശ്ശനും മുത്തശ്ശിയും ഓഡിറ്റോറിയത്തിലേക്ക് കടന്നു വരുന്നത് കണ്ടത്. നിരഞ്ജൻ മീഡിയയോട് പറയുന്നത് കേട്ടു.
“They just reached here. Let them meet the guest first. Exactly after one hour, they will give you all an interview.”
അവൻറെ സംസാരത്തിന് മറുപടി എന്ന പോലെ ഒരു റിപ്പോർട്ടർ വിളിച്ചു പറഞ്ഞു.
“That's fine sir. We will surely wait for their convenient time, but we wanted you also to join them.”
അതിന് മറുപടിയായി എല്ലാവരെയും നോക്കി മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് അവൻ അച്ഛമ്മയെയും അച്ഛച്ഛനെയും കൂട്ടി ഓഡിറ്റോറിയത്തിന് അകത്തേക്ക് നടന്നു.
മാധവനും ശ്രീലക്ഷ്മിയും എല്ലാവരെയും കണ്ടും സംസാരിച്ചും വിശേഷം പറഞ്ഞും സമയം പോയി.
നികേത് വന്ന് പറഞ്ഞപ്പോഴാണ് മീഡിയ ഇൻറർവ്യൂന് വേണ്ടി കാത്തു നിൽക്കുന്ന കാര്യം മാധവൻ ഓർത്തത്.
“ലക്ഷ്മി വരൂ. നമുക്കൊന്നു മീഡിയയെ കണ്ടിട്ട് വരാം. അവർ വെയിറ്റ് ചെയ്യുന്ന കാര്യം ഞാൻ മറന്നു പോയി.”
അത്രയും ലക്ഷ്മിയോട് പറഞ്ഞ ശേഷം മാധവൻ തിരിഞ്ഞു നികേതിനോട് ചോദിച്ചു.
“നരേന്ദ്രനും നാഗേന്ദ്രനും എവിടെയാണ്? അവരെക്കൂടി വിളിക്കൂ.”
പിന്നെ കണ്ണുകൾ കൊണ്ട് ഒന്ന് ചുറ്റും നോക്കി. മായ ഭരതനോടൊപ്പം നിൽക്കുന്നത് കണ്ടു മാധവൻ പുഞ്ചിരിയോടെ മീഡിയയെ മീറ്റ് ചെയ്യാൻ പോയി.
മീറ്റിംഗ് തുടങ്ങിയതും മാധവനും ശ്രീലക്ഷ്മിയും നരേന്ദ്രനും നാഗേന്ദ്രനും കൂടെ ജ്യോതിയും ചന്ദ്രികയും അവിടെ chair കളിൽ ഇരുന്നു.
പുറകിൽ നികേതും നിഹാരികയും നിരഞ്ജനും ഹരിയും ഗിരിയും ഉണ്ടായിരുന്നു.
ചന്ദ്രദാസും ശ്രീയും മീഡിയയിൽ നിന്നും മാറി നിന്നു. ചന്ദ്രദാസ് ഐപിഎസ് ആയതു കൊണ്ടു controversy ഉണ്ടാകാതിരിക്കാൻ വേണ്ടിയാണെങ്കിൽ ശ്രീ മീഡിയയെ നന്നായി തന്നെ പേടി ഉള്ളതു കൊണ്ടാണ് മനപ്പൂർവ്വം രണ്ടുപേരും മാറി നിൽക്കുന്നത്.
റിപ്പോർട്ടേഴ്സ് ശ്രീലക്ഷ്മിയുടെ വിശേഷങ്ങൾ ആണ് ചോദിച്ചു തുടങ്ങിയത് എങ്കിൽ അത് സാവധാനം പുതുതലമുറയിലേക്ക് എത്തിയിരുന്നു.
അവസാനം ചോദ്യങ്ങൾ നിരഞ്ജൻറെയും, ഹരിയുടെയും ഗിരിയുടെയും വിവാഹ വിശേഷങ്ങളിലേക്ക് എത്തിയിരുന്നു.
എന്നാൽ അവർക്ക് ഇഷ്ടമുള്ളവരെ സ്വീകരിക്കാൻ അനുവാദം ഉണ്ടെന്നു പറഞ്ഞു മാധവൻ ആ സംഭാഷണം നിർത്തിയെങ്കിലും പെട്ടെന്ന് പാർട്ടി ഹാളിൽ നിന്നും എന്തോ ബഹളം കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി.
ഭരതനും മായയും നിന്നിരുന്ന സൈഡിൽ നിന്നായിരുന്നു ബഹളം കേട്ടത്. അവിടെ ആരൊക്കെയോ ഉറക്കെ സംസാരിക്കുന്നുണ്ട്.
മീഡിയയുടെ ശ്രദ്ധയും അവിടേക്ക് ആയതോടെ നികേതും ഗിരിയും വേഗം അങ്ങോട്ട് ചെന്നു.
ശ്രീയും ചന്ദ്രദാസും ഭരതനും മായയും ഭരതൻറെ അച്ഛനുമമ്മയും പിന്നെ ചിത്തിരയും അവളുടെ അമ്മയും അവരുടെ കൂട്ടുകാരെ പോലെ തോന്നിക്കുന്ന ഒരു കൂട്ടം പെണ്ണുങ്ങളും അവിടെ ഉണ്ടായിരുന്നു.
നികേത് എന്താണ് നടക്കുന്നതെന്ന് ശ്രീയോട് ചോദിച്ചതും അവൾ മറുപടി പറയാൻ തുടങ്ങും മുൻപ് പുറകിൽ നിന്നും മാധവൻ ചോദിച്ചു.
“എന്താണ് അവിടെ ഒരു വിഷയം?”
അതു കേട്ട് എല്ലാവരും മാധവനെ നോക്കി.
അപ്പോൾ ചിത്തിരയുടെ അമ്മ തൻറെ കൂടെ വന്ന ഒരു പെണ്ണിനെ കണ്ണു കൊണ്ട് കാണിച്ചു. അവർ കാര്യം മനസ്സിലായെന്ന് രീതിയിൽ മുന്നോട്ട് നീങ്ങി നിന്നു. പിന്നെ പറഞ്ഞു.
“വലിയ കാര്യമൊന്നുമില്ല, നാറ്റ കേസ് ആണ്. ഒരു അവിഹിതം.”
ആ സ്ത്രീ ഒരു വളിച്ച ചിരിയോടെ പറഞ്ഞതും അവളുടെ കൂടെയുള്ളവർ ഉറക്കെ ചിരിച്ചു. അതുകേട്ട് മായയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
മാധവൻ അത് കണ്ടു.
അയാളുടെ കണ്ണുകളിൽ പഴയ ക്രൗര്യം നിറഞ്ഞു നിന്നിരുന്നു.
“ചന്ദ്രാ, (ഭരതൻറെ അച്ഛൻ) എന്താണ് ഇവിടത്തെ വിഷയം?”
അച്ഛനോടൊപ്പം ഭരതനും മാധവനു മുൻപിൽ ഒന്നും പറയാതെ തലകുമ്പിട്ടു നിൽക്കുകയായിരുന്നു. എന്നാൽ അവർ ഒന്നും സംസാരിക്കാതെ നിൽക്കുന്നത് കണ്ട് ദേഷ്യത്തിൽ ചന്ദ്രദാസ് പറഞ്ഞു.
“അച്ഛച്ഛാ, ഇത് ഇവർ വെറുതെ ഇഷു ഉണ്ടാക്കുന്നതാണ്.”
അതുകേട്ട നരേന്ദ്രനും നാഗേന്ദ്രനും അവർക്ക് അടുത്തു വന്നു.
“എന്താണ് നടന്നത്? എന്താ ഈ സ്ത്രീ ഇങ്ങനെ സംസാരിക്കുന്നത്?”
എന്നാൽ ഇവരുടെ സംസാരം ശ്രദ്ധിച്ചു കൊണ്ടു തന്നെ ശ്രീലക്ഷ്മിയും ചന്ദ്രികയും ജ്യോതിയും നിഹാരികയും ഒരു സൈഡിൽ നിന്നിരുന്നു.
നിരഞ്ജനും ഹരിയും ഒന്നും പറയാതെ അവർക്കൊപ്പം നിൽക്കുന്നുണ്ടായിരുന്നു.
നിരഞ്ജൻ മായയുടെ തേങ്ങിക്കരയുന്ന മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു.
അവൻറെ മനസ്സിനെ വല്ലാത്ത ഭാരം തോന്നി. അവളുടെ കണ്ണുനീർ കാണാൻ അവനു ഒട്ടും സാധിക്കുന്നണ്ടായിരുന്നില്ല.
അതോടൊപ്പം തന്നെ തലകുനിച്ചു നിൽക്കുന്ന ഭരതനും അവന് വല്ലാത്ത വേദനയായിരുന്നു.
ചന്ദ്രദാസ് പറഞ്ഞു.
“ഭരതനും അച്ഛനുമമ്മയും മായയും ഇവിടെ നിന്ന് സംസാരിക്കുകയായിരുന്നു. ഇവരെ പരിചയപ്പെടാൻ എന്ന് പറഞ്ഞു വന്ന ഈ അമ്മമാർ മായ തൻറെ പെങ്ങളാണെന്ന് ഭരതൻ പറഞ്ഞപ്പോൾ ഇവർ അനാവശ്യം പറഞ്ഞു.”
അത് കേട്ട് ആ സ്ത്രീകളിൽ ഒരാൾ ചോദിച്ചു.
“ഞങ്ങൾ എന്ത് അനാവശ്യം ആണ് പറഞ്ഞത്? ഈ നിൽക്കുന്ന ചന്ദ്രൻ സാറിനും wife നും ഒരു മകനെ ഇത്രയും കാലം ഉണ്ടായിരുന്നുള്ളൂ. അത് ഈ നിൽക്കുന്ന ഭരതനാണ്. അപ്പോൾ പെട്ടെന്ന് ഒരു ദിവസം ഒരു പെൺകുട്ടിയെ കൊണ്ടു വന്നു ഇവൾ എൻറെ അനിയത്തി ആണെന്ന് പറഞ്ഞാൽ...”
“പറഞ്ഞാൽ എന്താണ്?”
ഗിരിയാണ് പെട്ടെന്ന് ചോദിച്ചത്.
മായയെ താഴ്ത്തിക്കെട്ടാൻ നോക്കുന്നതാണ് എന്ന് മനസ്സിലായതോടെ എല്ലാവർക്കും വല്ലാത്ത ദേഷ്യം തോന്നി.
ചിത്തിരയും അവളുടെ അമ്മയും ആണ് ഈ issue ഉണ്ടാക്കിയതെന്ന് എല്ലാവർക്കും പെട്ടെന്ന് തന്നെ മനസ്സിലായി.
“ഇത് കണ്ടോ, എന്താ മറിമായം? ആ പെണ്ണിനെ പറഞ്ഞപ്പോഴേക്കും ഗിരി മോനും സടകുടഞ്ഞെഴുന്നേറ്റുവല്ലോ?”
അതിനു ശേഷം മായയെ നോക്കി ആ സ്ത്രീകളിൽ ഒരുവൾ പറഞ്ഞു.
“നീ ആള് കൊള്ളാമല്ലോ ടി പെണ്ണേ?”
പറഞ്ഞു തീർന്നതും ചന്ദ്രിക അവർക്ക് മുഖത്ത് തന്നെ ഒന്നു നൽകി.
മാധവൻറെയും നരേന്ദ്രൻറെയും നാഗേന്ദ്രൻറെയും മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
“നിങ്ങൾ എന്താണ് എൻറെ മോളെ പറ്റി പറഞ്ഞത്?”
അതുകേട്ട് മറ്റൊരുവൾ പറഞ്ഞു.
“ഭരതൻറെ അച്ഛനും അമ്മയും പറയുന്നു ഇത് അവരുടെ മകൾ ആണെന്ന്. ഇപ്പോൾ നീ പറയുന്നു നിൻറെ മകളാണെന്ന്. അവളെ പറഞ്ഞപ്പോൾ ഗിരി ഞങ്ങളെ കടിച്ചു തിന്നാൻ വരുന്നു. ഇത്രയും മേലേടത്തു കാർക്ക് വേണ്ടപ്പെട്ട ഇവൾ ആരാണ് എന്നാണ് ഞങ്ങളും ഇവരോടു ചോദിച്ചുള്ളു?"
"ഭരതൻറെ അച്ഛൻറെ അവിഹിതമോ അതോ അമ്മയുടേയോ?”
അതുകേട്ട് ജ്യോതി അവരോട് ചോദിച്ചു.
“അതാണോ ഇവർക്ക് അറിയേണ്ടത്? അതിനുത്തരം ഞാൻ പറഞ്ഞാൽ മതിയോ?”
അതും പറഞ്ഞ് അവർക്കരികിലേക്ക് നീങ്ങി നിന്നു. അവളുടെ സംസാരം കേട്ട് ആ കൂട്ടം പെണ്ണുങ്ങൾ അവളെ നോക്കി.
ജ്യോതി തുടർന്നു പറഞ്ഞു.
“എന്താ നിങ്ങൾ കരുതിയത്? രക്ത ബന്ധത്തിലൂടെ മാത്രമാണോ സഹോദരി സഹോദര ബന്ധം ഉണ്ടാകുന്നത്? കർമ്മബന്ധം എന്നൊന്ന് കേട്ടിട്ടുണ്ടോ? കേട്ടുകാണില്ല നിങ്ങളാരും. കാരണം അതിനു സംസ്കാരം വേണം. മഞ്ഞളിച്ച കണ്ണോടെ നോക്കിയാൽ എല്ലാം മഞ്ഞയായി മാത്രമേ കാണുകയുള്ളൂ.”
അതുകേട്ട് ആ കൂട്ടത്തിൽ ഒരു പെണ്ണ് പറഞ്ഞു.
“ഞങ്ങളെ അങ്ങനെ അടച്ച് ആക്ഷേപിക്കുകയൊന്നും വേണ്ട. ഞങ്ങൾ ചോദിച്ചത്, ദാ നോക്ക്, ഭരതനും ഗിരിയും ഹരിയും നിന്ന് തിളക്കുകയാണ്. മേലേടത്ത് ഇളം തലമുറയിലെ എല്ലാവരെയും എല്ലാവരെയും കയ്യിൽ ഇട്ടമ്മാനമാടുന്ന ഇവൾ നല്ലവളും ഞങ്ങൾ കെട്ടതും. അതു കൊള്ളാമല്ലോ?”
എന്നാൽ എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് നിരഞ്ജൻ ഭരതൻറെ അച്ഛനും അമ്മയ്ക്കും മുന്നിൽ വന്നു നിന്നു.
“എന്നെയും ഇവനെയും ഒരു പോലെയല്ലേ നിങ്ങൾ കാണുന്നത്? ഇപ്പൊ ഉണ്ടായാ ഈ അപമാനത്തിന് ക്ഷമ ചോദിക്കുകയാണ്.”
അതു കേട്ട് അവർ അവനെ കെട്ടിപ്പിടിച്ചു.
“നിങ്ങൾക്ക് ഇപ്പോൾ എല്ലാവരുടെയും മുന്നിൽ തല കുനിക്കേണ്ടി വന്നത് എൻറെ പിടിപ്പുകേടാണ്. തിരുത്താൻ എനിക്ക് രണ്ട് സെക്കൻഡ് വേണ്ട. എന്നാൽ ഞാൻ അത് ചെയ്യാത്തത് ചിലരുടെ തൽപര്യ ലക്ഷ്യത്തിനു വേണ്ടി ഞാനൊരു ഹീറോ ആയാൽ അതിനു വേണ്ടി കഷ്ടപ്പെട്ട അച്ഛനുമമ്മയും ഇവനും അനുഭവിച്ച വേദന കണ്ടില്ലെന്നു നടിക്കാൻ ഞാൻ ഒരു സാധു ഒന്നുമല്ല. എന്നെ അറിയുന്നവർക്ക് ഞാൻ പറയാതെ തന്നെ അറിയാം, എനിക്ക് ഒന്നും പറഞ്ഞു ശീലമില്ല. പ്രവർത്തിച്ചാണ് പരിചയം.”
അതും പറഞ്ഞ് നിരഞ്ജൻ ചിത്തിരയെ ഒന്ന് നോക്കി. പിന്നെ രണ്ട് കവിളിലും മാറി മാറി രണ്ടു പൊട്ടിച്ചു.
“നിന്നോടും ഈ നിൽക്കുന്ന നിൻറെ അമ്മയോടും ഞാൻ പലവട്ടം ഇന്ന് പറഞ്ഞതാണ് അടങ്ങി ഒതുങ്ങി നിൽക്കാൻ. ഇവരെ അടിക്കാൻ കൈ പൊന്താത്തതു കൊണ്ടല്ല ഒട്ടും മനസ്സില്ലാത്തതു കൊണ്ടാണ് നിനക്ക് തന്നത്.”
അത് കണ്ട് ചിത്തിരയുടെ അമ്മ നിറഞ്ഞു തുള്ളി.
“എടാ നീ എൻറെ മോളെ തല്ലി അല്ലേ? അതും ഈ തേർഡ് ക്ലാസ് പെണ്ണിനു വേണ്ടി. മേലേടത്തെ എല്ലാവരെയും മയക്കി കുപ്പിയിലാക്കിയ ഇവളെ ആണോ നീ കെട്ടാൻ പോകുന്നത്?”
എന്നാൽ അവരുടെ ചോദ്യത്തിന് ഒരു വിലയും നൽകാതെ നിൽക്കുന്ന നിരഞ്ജനെ കണ്ടതും അവരുടെ ദേഷ്യം ഇരട്ടിച്ചു.
“എന്താടാ... കാര്യമായ പഠിപ്പോ, സൗന്ദര്യമോ എന്തിന് പേരിന് പറയാൻ പോലും നല്ലൊരു തറവാട് ഇല്ലാത്ത ഇവളെ പബ്ലിക്കിന് മുന്നിൽ പരിചയപ്പെടുത്താൻ നിനക്ക് നാണക്കേട് ആണെങ്കിൽ വിട്ടുകളയ്യടാ നാണം കെട്ട ഈ ജന്തുവിനെ. ഞാൻ കെട്ടിച്ചു തരാം എൻറെ മോളെ നിനക്ക്. പഠിപ്പും, സൗന്ദര്യവും, പണവും, പ്രശസ്തിയും, കൂടാതെ സ്റ്റാറ്റസും ഉള്ള എൻറെ മോളെ.”
അവർ ദേഷ്യത്തിൽ ഇത്രയൊക്കെ പറഞ്ഞിട്ടും മേലേടത്ത് ആരും സംസാരിക്കുന്നില്ല എന്ന് കണ്ടു അവർ എല്ലാവരെയും ഒന്നു നോക്കി വിജയ ചിരിയോടെ നിന്നു.
പെട്ടെന്നാണ് രണ്ടു പെൺകുട്ടികൾ കുറച്ചു മാറി നിന്ന് പറഞ്ഞത്.
“ആൻറി ബ്രോക്കർ ആണല്ലേ? ഞങ്ങൾക്കറിയില്ലായിരുന്നു. ഞങ്ങൾക്കും വേണം ഓരോ ചെറുക്കൻ മാരെ. ഞങ്ങൾ രണ്ടുപേരും ഐഎഎസ് കഴിഞ്ഞു ഫസ്റ്റ് പോസ്റ്റിങ്ങിനു വേണ്ടി വെയിറ്റ് ചെയ്യുകയാണ്.”
അവർ വിളിച്ചു പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു പോയി. അന്തരീക്ഷത്തിന് ഒരു അയവു വന്നു.
മാധവൻ ഒന്നും പറയാതെ തിരിച്ചു മീഡിയയ്ക്ക് മുന്നിലേക്ക് വന്നു.
അച്ഛച്ചൻ മാറിയതും ഭരതനും മേലേടത്ത് ഇളം തലമുറയിലെ മൂന്നുപേരും ചിത്തിരയ്ക്ക് അവരുടെ വിഹിതം നൽകാൻ മടി കാണിച്ചില്ല.
എന്നാൽ നിഹാരിക ചിത്തിരയുടെ അമ്മയ്ക്ക് ഇട്ടു തന്നെ രണ്ടു പൊട്ടിച്ചു. എന്നിട്ട് പറഞ്ഞു.
“ഞാൻ മേലേടത്തെ പെൺതരി മാത്രമല്ല, ഒരു ഐപിഎസുകാരൻറെ ഭാര്യയാണ്. അയാളുടെ മാനം നോക്കേണ്ടത് എൻറെ കടമയുമാണ്. അതുകൊണ്ട്... അതുകൊണ്ട് മാത്രമാണ് രണ്ടിൽ നിർത്തുന്നത്. നിന്നെയും മോളെയും ഇനി മേലിൽ ഞങ്ങൾ ആരെങ്കിലും കണ്ടാൽ പിന്നെ നീ താങ്ങൂല.”
“ഇവളെ നിങ്ങൾ എന്തൊക്കെയാ പറഞ്ഞത്? എന്നിട്ട് ജയിച്ചുവോ? മേലേടത്തു കാരോട് കളിക്കാൻ നിങ്ങൾ എത്ര ജന്മമെടുത്താലും ഇനിയും നടക്കില്ല.”
“ഇവൾ, Maya... ഞങ്ങളെക്കാൾ സ്ട്രോങ്ങ് ആണ്. അവിടെ ഒന്നും പെട്ടെന്നൊന്നും ഏൽക്കില്ല. പിന്നെ നിങ്ങൾ ഇത്രയൊക്കെ പറഞ്ഞിട്ടും ഇവിടെ ഇവൾ ഒന്നും പറയാത്തത്, തലകുനിച്ചു നിന്നത്, ഒന്നു കൊണ്ടു മാത്രമാണ്. ഇവൾ കാരണം ഭരതൻറെ അച്ഛനും അമ്മയും സങ്കടപ്പെട്ടത് അവൾക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്. അല്ലാതെ നിങ്ങളെ പേടിച്ചിട്ടല്ല അവൾ ഒന്നും തിരിച്ചു പറയാത്തത്.”
നിഹാരിക അത്രയും പറഞ്ഞ് നിർത്തിയപ്പോൾ ഗിരി പറഞ്ഞു.
“ശ്രീയും നിഹാരികയും എങ്ങനെയാണോ ഞങ്ങൾക്ക് അതുപോലെ തന്നെയാണ് മായയും.”
ബാക്കി പറഞ്ഞത് ഹരിയാണ്.
“അതുകൊണ്ട് മായയുടെ നേരെ നിങ്ങളുടെ നോട്ടം ഇനി തിരിഞ്ഞാൽ എൻറെ വേറൊരു മുഖം നിങ്ങൾ കാണേണ്ടി വരും.”
അത്രയും ദേഷ്യത്തോടെ പറഞ്ഞു ഹരിയും ഗിരിയും അവിടെ നിന്നും നടന്നകന്നു.
അവർ നേരെ പോയത് pool ളിന് അടുത്തേക്കാണ്. തങ്ങളുടെ ദേഷ്യം അല്പം മാറാൻ, തനിച്ചിരിക്കാൻ ആണ് അവർ അങ്ങോട്ട് പോയത്.
എന്നാൽ അവർ pool ളിനടുത്ത് എത്തുന്നതിനു മുൻപ് ആരോ ചോദിച്ചു.
“പെട്ടെന്ന് മുഖത്തെ ഭാവം മാറ്റുന്ന ടെക്നിക് ഒന്നു പറഞ്ഞു തരാമോ?”
അതുകേട്ട് രണ്ടുപേരും തിരിഞ്ഞു നിന്ന് ആരാണ് സംസാരിക്കുന്നത് എന്ന് നോക്കി. പിന്നെ അവർ പരസ്പരം പറഞ്ഞു.
“ഇത് ഐഎഎസ്സുകാർ അല്ലേ?”
“ആണല്ലോ... അപ്പോൾ ഞങ്ങളെ പോലെ തന്നെ നിങ്ങളും ഞങ്ങളെ നോട്ട് ചെയ്തിരുന്നു അല്ലേ?”
അവർ ഒരു മടിയും കൂടാതെ ചോദിച്ചു.
എന്നാൽ ആൻസർ പറയാതെ രണ്ടു പേരും മുന്നോട്ടു നടന്നു.
നമ്മുടെ ഐഎഎസ് മക്കൾ വിടുമോ? അവരും കൂടെ കൂടി.
“ഞങ്ങളുടെ ചോദ്യത്തിന് മറുപടി പറയാതെ പോവുകയാണോ?”
അതുകേട്ട് ശല്യം തീർക്കാൻ ഹരി പറഞ്ഞു.
“ഞങ്ങളെ വെറുതെ വിട്... അല്ലെങ്കിലേ സമനില തെറ്റി നിൽക്കുകയാണ്.”
അത് കേട്ട് രണ്ടു പെൺകുട്ടികളും ചിരിയോട് ചിരി ആയി.