"മിസ്സ് മൈഥിലി.. വീ ആർ വെരി ഹാപ്പി വിത്ത് യുവർ ഇന്റർവ്യൂ ആൻഡ് വർക്ക് എക്സ്പീരിയൻസ്. പക്ഷേ ഡിഗ്രി കംപ്ലീറ്റ് ചെയ്യാത്തത് ഒരു പ്രശ്നം ആണ്.. അതുകൊണ്ട്, ഐ ആം സോറി " ഇന്റർവ്യൂ ചെയ്ത ആൾ പറഞ്ഞത് കേട്ട് നിരാശയോടെ മിലി പുറത്തേക്ക് ഇറങ്ങി.
"ഇയാൾക്ക് അറിയാമായിരുന്നില്ലേ ഞാൻ ഡിഗ്രി കംപ്ലീറ്റ് ചെയ്തിട്ടില്ല എന്ന്. അത് ഇത്ര നിർബന്ധം ആയിരുന്നു എങ്കിൽ പിന്നെ എന്തിനാണ് ഇന്റർവ്യൂ നു വിളിച്ചത്.." അവൾ ദേഷ്യത്തോടെ ഓർത്തു.
അറിയാതെ ആരെയൊ അവൾ ചെന്നു ഇടിച്ചു.
"സോറി സർ.." മാറി നിന്നു അയ്യാളുടെ മുഖത്തോട്ട് നോക്കിയപ്പോൾ ആണ് മിലി ദർശനെ കണ്ടത്.
"ഹായ് മൈഥിലി .. എന്താണ് ഇവിടെ?" ദർശൻ ചോദിച്ചു.
"അത്.. ഞാൻ ഒരു ഇന്റർവ്യൂവിനു.." അവൾ പറഞ്ഞു.
"ഓഹ്.. എന്നിട്ട് ഹൌ വാസ് ദി ഇന്റർവ്യു?"
"അത്.. ഞാൻ ഡിഗ്രി കംപ്ലീറ്റ് ചെയ്തിട്ടില്ല.. അതുകൊണ്ട്.." മിലി ഒരു പുഞ്ചിരിയോടെ പറഞ്ഞു.
"ഓഹ്.. അതാണോ.. ബട്ട് മിലിക്ക് നല്ല എക്സ്പീരിയൻസ് ഉണ്ടല്ലോ?" ദർശന്റെ ചോദ്യത്തിന് അവൾ ഒരു പുഞ്ചിരി മാത്രം മറുപടി ആയി കൊടുത്തു.
"ഡോണ്ട് വറി മിലി.. ഞാൻ മാനേജറോഡ് സംസാരിക്കാം.. എനിക്ക് അറിയാവുന്ന ആൾ ആണ്.." ദർശൻ പറഞ്ഞു.
"അയ്യോ.. അത് വേണ്ട സർ.. എന്റെ കഴിവ് കണ്ടു കിട്ടുന്ന ജോലി മതി.. അത് ഏതു ജോലി ആയാലും സാരമില്ല.. രെക്കമണ്ടേഷൻ കൊണ്ട് കിട്ടുന്ന ജോലി.. അത് ശരിയാവില്ല.." അവൾ പറഞ്ഞു.
അത് കേട്ട് ദർശൻ ഒന്ന് പുഞ്ചിരിച്ചു. "ഓക്കേ മൈഥിലി.. എനിക്കു ഒരു മീറ്റിംഗ് ഉണ്ട്.. പിന്നെ കാണാം.."
ദർശനോട് യാത്ര പറഞ്ഞു മിലി ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് അയ്യാളുടെ പിന്നിൽ നിന്നുള്ള വിളി അവൾ കേട്ടത്.
"മൈഥിലി.."
"ദാ.. ഇത് എന്റെ കാർഡ് ആണ്.. എന്റെ പി എ യെ ഒന്ന് വിളിച്ചു ഒരു അപ്പോയ്ന്റ്മെന്റ് എടുത്തു എന്നെ ഒന്ന് വന്നു കാണു.. മേ ബി ഐ ഹാവ് ആൻ ഓഫർ ഫോർ യൂ.." കാർഡ് അവളുടെ കയ്യിൽ കൊടുത്തു ദർശൻ പോയി.
മിലി ആ കാർഡിലേക്ക് നോക്കി നിന്നു .
****************
🎶🎶
ഈറൻ കാറ്റിൻ ഈണംപോലെ
തോരാമഞ്ഞിൻ തൂവൽപോലെ
നോവും നെഞ്ചിൻ രാക്കൂട്ടിൽ
വാ വാ മെല്ലെ മെല്ലെ
ഈ.. മഴ ജനലിനഴിയിൽ പൊഴിയും മധുരതാളം
നിലാ..മഴ മുഴുകി വിടരും അരുണ മലരായി ഞാൻ
ഖയാൽ പാടാൻ
പ്രിയാ.. കാതോർക്കാൻ
വരൂ മെല്ലെ മെല്ലെ
ഈറൻ കാറ്റിൻ ..ഉം.ഉം.
ഉം ..മെല്ലെ മെല്ലെ...
മെല്ലെ മെല്ലെ... ഉം ... മെല്ലെ മെല്ലെ.
ആ ....
🎶🎶
സായുവിനെ മടിയിൽ വച്ചു മിലി പാടി നിർത്തിയപ്പോൾ എലീനയും മാത്യുസും ഷാജിയും രഘുവും കയ്യടിച്ചു.
"ആന്റി.. ഒരാവശ്യം കൂടി ചാമ്പിക്കോ.." സായു കൊച്ചിക്കൊണ്ട് പറഞ്ഞു..
"അയ്യടാ.. ദേ ഷാജി.. ഇവനെ പിടിച്ചേ.. ഇല്ലെങ്കിൽ ഒരാവശ്യം കൂടി ചാമ്പിക്കോ ചാമ്പിക്കോ എന്ന് പറഞ്ഞു ഇവൻ ഇന്ന് എന്നെ ഈ രാത്രി മുഴുവൻ പാടിക്കും.." മിലി ചിരിച്ചു കൊണ്ട് ഷാജിയോട് പറഞ്ഞു.
"ഹാ.. എന്നോട് പറയണ്ട.. അവനെ മടിയിൽ കേറ്റി ഇരുത്തി കൊഞ്ചിച്ചപ്പോൾ ഞാൻ പറഞ്ഞതാ.. ഇപ്പൊ അനുഭവിച്ചോ.." ഷാജി എഴുന്നേറ്റു സായ്‌വിന്റെയും മിലിയുടെയും അടുത്ത് ഇരുന്നു..
അവർ രണ്ടു പേരും കൂടി ഇരുന്നു സായുവിനെ കൊഞ്ചിക്കുന്നത് കണ്ടപ്പോൾ രഘുവിന് വിഷമം തോന്നി. അവൻ അവിടെ നിന്നു പതിയെ എഴുന്നേറ്റു പോയി. അവൻ പോകുന്നത് മാത്യുസും എലീനയും ശ്രദിച്ചു. അവന്റെ കൂടെ പോകാൻ മാത്യുസ് കണ്ണു കാണിച്ചത് അനുസരിച്ചു എലീന അവന്റെ പിന്നാലെ ചെന്നു.
"എന്താടാ മാറി നിൽക്കുന്നത്?" എലീന ചോദിച്ചു.
"ഏയ് ഒന്നും ഇല്ല... " നിഷേധിച്ചെങ്കിലും അവന്റെ കണ്ണുകൾ മിലിയിലും ഷാജിയിലും തന്നെ ആണ് എന്ന് അവൾ കണ്ടു..
"അവര് നല്ല ചേർച്ച ആണല്ലേ.. ഒരു കുടുംബം പോലെ?" അവരെ നോക്കി ചോദിച്ചുകൊണ്ട് രഘു അകത്തേക്ക് പോയി. അകത്തെ മുറിയിലെ കട്ടിലിൽ അവൻ കമിഴ്ന്നു കിടന്നു.
"അതെ.. ഒരു കുടുംബം പോലെ തന്നെ ആണ്.. " എന്ന് പറഞ്ഞുകൊണ്ട് എലീന അവന്റെ അരികിൽ വന്നു ഇരുന്നു.
"പക്ഷേ നീ നോക്കുന്ന കണ്ണിനു ചെറിയ പ്രശ്നം ഉണ്ട്.." എലീന പറഞ്ഞത് കേട്ട് അവൻ അവളെ മുഖമുയർത്തി നോക്കി.
"ഒരു കുടുംബം എന്ന് പറയുമ്പോൾ അവിടെ ഭാര്യയും ഭർത്താവും മാത്രം അല്ലടാ.. അവിടെ അമ്മയുണ്ട്, അച്ഛനുണ്ട്, മുത്തശ്ശൻ ഉണ്ട്, മുത്തശ്ശി ഉണ്ട്, ഏട്ടൻ ഉണ്ട്, അനുജത്തി ഉണ്ട്, അമ്മാവൻ, അമ്മമായി.. കൊച്ചച്ചൻ.. അങ്ങനെ ഒരുപാട് പേരുണ്ട്.
ഷാജിയുടെ കണ്ണിൽ മിലിയോട് ഉള്ളത് വാത്സല്യം ആണ്. ഒരു കുഞ്ഞു അനുജത്തിയോടുള്ള വാത്സല്യം.. അവൾക്കും അവൻ അങ്ങനെ തന്നെ ആണ്.. അമ്മയില്ലാത്ത സായുവിൽ അവൾ കാണുന്നത് അവളെ തന്നെ ആണ്..
അങ്ങനെ ഓരോരുത്തർക്കും ഒരുപാട് ബന്ധങ്ങൾ ഉണ്ട്.. നമ്മൾ ഒരാളെ സ്‌നേഹിക്കുമ്പോൾ അതും കൂട്ടി വേണം സ്നേഹിക്കാൻ... " എലീന പറഞ്ഞത് കേട്ട് അവൻ അവളുടെ മടിയിലേക്ക് കിടന്നു. ഇത്തവണ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു.
****************
മിലി ദർശന്റെ ഓഫീസിലേക്ക് കയറി ചെന്നു..
"ഹലോ മൈഥിലി.. താങ്ക്സ് ഫോർ കമിങ്.." ദർശൻ അവളുടെ നേരെ ഷേക് ഹാൻഡിന് ആയി കൈ നീട്ടി.
"താങ്ക്യൂ സർ.." മിലി ഇരുന്നുകൊണ്ട് പറഞ്ഞു.
"മൈഥിലി ആലോചിക്കുന്നുണ്ടാവും ഞാൻ എന്തിനാണ് വിളിപ്പിച്ചത് എന്ന്.. ഐ ഹാവ് ആൻ ഓപ്പർചൂണിറ്റി ഫോർ യു.."
"താങ്ക്യൂ സർ.. ബട്ട്.."
"സംശയിക്കേണ്ട.. രഘുവിന്റെ ഫ്രണ്ട് ആയതു കൊണ്ടു അല്ല.. മൈഥിലിയുടെ പ്രീവിയസ് എക്സ്പീരിയൻസ് മാത്രം നോക്കി ആണ്.. ഞാൻ ഒരു പുതിയ വെൻചൂർ തുടങ്ങിയിട്ടുണ്ട്.. അതിന്റെ കസ്റ്റമർ ആൻഡ് മാർക്കെറ്റിങ് സൈഡിൽ എനിക്ക് ഒരു മാനേജറിനെ ആവശ്യം ഉണ്ട്.. മൈധിലിക്ക് താല്പര്യം ഉണ്ടെങ്കിൽ.." ദർശൻ പാതിയിൽ പറഞ്ഞു നിർത്തി.
"യെസ് സർ.. എനിക്കു താല്പര്യം ഉണ്ട്.." മിലി സന്തോഷത്തോടെ പറഞ്ഞു.
"പക്ഷേ.. രഘുവിന്റെ ആണ് ഈ വെൻചൂർ. അപ്പൊ അവൻ ആയിരിക്കും മിലിയുടെ ബോസ്.. അത് ഓക്കേ ആണോ എന്ന് കൂടി മിലി പറയണം.. പെട്ടന്ന് വേണ്ട.. സാലറിയും മറ്റു കാര്യങ്ങളും കാണിച്ചു ഇവിടെ നിന്നു ഓഫർ വരും. അത് അക്‌സെപ്റ് ചെയ്യണോ വേണ്ടയോ എന്നുള്ളത് മിലിയുടെ ഡിസിഷൻ ആണ് "
ദർശന്റെ ഓഫീസിൽ നിന്നു ഇറങ്ങുബോൾ മിലി ചിന്തകളിൽ മുഴുകിയിരുന്നു.
**************
"ഞാൻ ഇവിടെ ഡെസ്പറേറ്റ് ആയി ജോലി നോക്കുകയാണ് എന്ന് അവനു അറിയാമായിരുന്നോ? അറിയാമായിരുന്നു അല്ലേ?" ഗ്യാസ് സ്റ്റോവിന് മുകളിലേക്ക് ചായ പാത്രം ശക്തിയോടെ വച്ചുകൊണ്ട് മിലി ചോദിച്ചു.
"ഉം.. അറിയാമായിരുന്നു.." ഒരു ചെറു പഴം ചുമ്മാ ഉരിഞ്ഞു കൊണ്ട് പാത്തുകത്തിൽ കയറി ഇരുന്നു ഷാജി പറഞ്ഞു.
"അവന്റെ ഓഫീസിൽ എനിക്കു പറ്റിയ ജോലിയും ഉണ്ടാരുന്നു.."
"ഉണ്ടായിരുന്നു.."
"എന്നിട്ട് അവൻ മിണ്ടിയോ? എന്താ മിണ്ടാഞ്ഞേ?"
പാലും വെള്ളവും അടുപ്പത്തേക്ക് വച്ചുകൊണ്ട് അവൾ ചോദിച്ചു.
"അത് ശരിയാ? അവൻ എന്താ പറയാതിരുന്നത്? ഛെ.. മോശം ആയിപോയി.." ഷാജി ഒത്തു പിടിച്ചു പറഞ്ഞു.
"കണ്ട.. കണ്ട.. നിനക്ക് വരെ തോനീലേ..? തോന്നും.. എങ്ങനെ ആണ് തോന്നാതെ ഇരിക്കാ.. ആഹ ഹ ഹാ.. കാണുമ്പോ എന്താണ്? മിലി അങ്ങനെ.. മിലി ഇങ്ങനെ... എന്നിട്ട് ആവശ്യം വരുമ്പോളോ.." ആവശ്യത്തിൽ അധികം ചായപ്പൊടി പാലിലേക്ക് ഇട്ടുകൊണ്ട് മിലി സ്വയം പറഞ്ഞു.
"പടച്ചോനെ.. ഇവള് എന്തോരം ചായ പൊടി ആണ് ഇടുന്നത്.. അവസാനം ഈ ചായ ഞാൻ തന്നെ കുടിക്കേണ്ടി വരോ?" നെഞ്ചത്ത് കൈ വച്ചു ഉള്ളിൽ പറഞ്ഞുകൊണ്ട് ഷാജി അവളുടെ കയ്യിൽ നിന്നു ചായ പൊടി വാങ്ങി.
"എന്റെ മിലി.. നീ ഒന്ന് അടങ്ങിക്കെ.." അവളെ നീക്കി നിർത്തിക്കൊണ്ട് ഷാജി പറഞ്ഞു.
"നോക്ക്.. എന്റെ കമ്പനിയിൽ ജോലി തരാം എന്ന് പറഞ്ഞപ്പോ നീ എന്താ പറഞ്ഞേ? ഇനി അവൻ ജോലി തരാം എന്ന് പറഞ്ഞാലും നീ എന്താ പറയാ? റെക്കമെന്റെഷൻ ജോലി വേണ്ട എന്ന്.. അതുകൊണ്ട് തന്നെ ആവും അവൻ പറയാതെ ഇരുന്നത്.."
ഷാജി പറഞ്ഞത് കേട്ട് മിലി ഒന്ന് അടങ്ങി.
"പിന്നെ... പിന്നെ ചിലപ്പോൾ.."
"ചിലപ്പോൾ?" മിലി ചോദിച്ചു.
"ആകാശ് ഇപ്പൊ അവിടെ അല്ലേ വർക്ക് ചെയ്യുന്നത്?" ഷാജി ചോദിച്ചപ്പോൾമിലിയും അത് ഓർത്തത്.
"ആരെങ്കിലും അറിഞ്ഞോണ്ട് അവനാന്റെ മുതൽ എടുത്തു കള്ളന്റെ വീടിന്റെ ഉമ്മറത്തു കൊണ്ടു വക്കോ?" കളിയോടെ ഷാജി പറഞ്ഞു.
"എന്തോന്ന്?" മിലി മനസിലാവാതെ ചോദിച്ചു.
"എടി.. കോപ്പേ.. രഘുവിന് നിന്നോടുള്ള താല്പര്യം ഒരാൾക്ക് മനസ്സിലാവാൻ അങ്ങനെ വര്ഷങ്ങളുടെ പരിചയം ഒന്നും വേണ്ട.. ഭൂമി സൂര്യനെ ചുറ്റുന്ന പോലെ ഫുൾ ടൈം അവൻ നിന്നെ ചുറ്റി ഇരിക്ക അല്ലേ.. ആ അവൻ ആകാശിന്റെ മുന്നിൽ നിന്നെ കൊണ്ടു ഇരുത്തോ? നീ തന്നെ പറ.."
ഷാജിയുടെ വാക്കുകൾ കേട്ട് മിലിയുടെ തൊണ്ട വറ്റി വരണ്ടു. അവൾ ഒന്നും മിണ്ടാതെ അടുക്കളയിൽ നിന്നു പുറത്തേക്കു ഇറങ്ങാൻ തുടങ്ങി.
"ഡി.. അവിടെ ഒന്ന് നിന്നെ.." ചായ പകർത്തി ഗ്ലാസ്സിലേക്ക് ഒഴിച്ച് കൊണ്ടു ഷാജി അവളെ വിളിച്ചു.
"നീ അങ്ങനെ മുങ്ങിയാലോ.. ദാ.. ഇത് പിടിക്ക്.." ഗ്ലാസ്സ് അവളുടെ കയ്യിൽ കൊടുത്തുകൊണ്ട് ഷാജി അവളെ അടുക്കളയിൽ ഉള്ള ടേബിളിൽ ഇരുത്തി.
"അതെ.. അവനും നിന്നെ ഇഷ്ട്ടം ആണ്.. നിനക്കും അവനെ ഇഷ്ട്ടം ആണ്.." ഷാജി പറഞ്ഞത് കേട്ട് ചുണ്ടോട് ചേർക്കാൻ പോയ ചായകപ്പ് മാറ്റി മിലി ചോദിച്ചു.
"എനിക്കോ?"
"അയ്യോ.. എന്തൊരു പഞ്ച പാവം.. എനിക്ക് എന്താ ബുദ്ധി ബോധം ഇതൊന്നും ഇല്ലേ.. ഓഹ് ഹോ ഹോ ഹോ.. രഘു വന്നാൽ രഘുവിന് ഇഷ്ട്ടം ഉള്ള ഫുഡ് ഉണ്ടാക്കുന്നു. പുതപ്പ് എടുത്തു പുതപ്പിക്കുന്നു.. ഇടക്ക് ഇടക്ക് അവനെ നോക്കി നിന്നു സ്വയം പുഞ്ചിരിക്കുന്നു.. അവൻ മിണ്ടിയില്ലേൽ പ്രശ്നം.. നോക്കി ഇല്ലേൽ പ്രശ്നം.. കണ്ട അറിയാലോടീ നീ അങ്ങ് ഫ്ലാറ്റ് ആയി നിക്കാണെന്ന്.. എന്നിട്ട് അവളുടെ ഒരു 'എനിക്കോ..'" ഷാജി പറഞ്ഞത് കേട്ടു മിലി ആകെ ചമ്മി.
"അപ്പൊ.. ഉത്തമാ.. അവനും ചാണകം.. നീയും ചാണകം.. എന്നാ ഇതങ്ങു പ്രോസീഡ് ചെയ്യരുതോ?" ഷാജി ചോദിച്ചു.
(തുടരും..)