Aksharathalukal

നിനക്കായ്‌ ഈ പ്രണയം (56)

" എന്തിനാടാ ഈ മഴയത്ത് ബൈക്കിൽ വന്നത്? " രഘുവിന്റെ തല തോർത്തി കൊടുത്തുകൊണ്ട് എലീന ചോദിച്ചു.

"ചുമ്മാ ഒരു രസം.." രഘു ചിരിച്ചുകൊണ്ട് പറഞ്ഞു.

 അവന്റെ മറുപടികേട്ട് എലീന ചുണ്ടു കൂർപ്പിച്ചു.

" എന്റെ എലീന കൊച്ചേ.. ഞാൻ അവിടെ നിന്ന് പുറപ്പെടുമ്പോൾ മഴയൊന്നും ഉണ്ടായിരുന്നില്ല.. അതുകൊണ്ടാ ബൈക്ക് എടുത്തത്." അവൻ അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.

"അല്ലാ.. ഇവിടെ ഇല്ലേ?" പേര് പറയാതെതന്നെ രഘു ചോദിച്ചു.

"ഉം.. ആ കുളത്തിന് അരികിൽ ഇരിപ്പുണ്ട്.. ഇപ്പൊ മിക്കപ്പോഴും അവിടെ ആണ്..  ഒരു പാട്ടും മൂളിക്കൊണ്ട്.. നമ്മൾ ചെന്നാൽ അപ്പൊ നിർത്തും.. ഞാൻ ഒരു ഹിഡൻ മൈക്ക് വച്ചാലോ എന്ന് ആലോചിക്കാ.." എലീന പറഞ്ഞത് കേട്ട് രഘു ജനലിലൂടെ ആമ്പൽ കുളത്തിന്റെ ഭാഗത്തേക്ക്‌ നോക്കി.

"എന്താടാ ഒരു ഒളിഞ്ഞു നോട്ടം?" പിന്നിൽ ഷാജിയുടെ ശബ്ദം കേട്ട് രഘു തിരിഞ്ഞു നോക്കി.

പിന്നെ അവന്റെ കയ്യിൽ ഇരിക്കുന്ന സായുവിനെ നോക്കി ചിരിച്ചു.

"സായു കുട്ടാ.. കുട്ടന് അങ്കിൾ ഒരു സാധനം കൊണ്ട് വന്നിട്ടുണ്ട്.. ഒരു മിനിട്ടെ.." മഴ തോർന്നിട്ടും വെള്ളം കെട്ടികിടന്ന മുറ്റത്തൂടെ അവൻ ബൈക്കിന് അരികിലേക്ക് ഓടി. ബൈക്കിന്റെ ഫ്രണ്ട് പൗചിൽ നിന്നു ഒരു ഡയറി മിൽക്ക് പാക്കറ്റ് എടുത്തു കൊണ്ട് വന്നു അവനു നേരെ നീട്ടി.

സായു അത്‌ സന്തോഷത്തോടെ വാങ്ങിച്ചു.

"ഞാൻ ഇത് എലീനമാച്ച് കാണിച് കൊതുക്കട്ടെ.." എന്ന് പറഞ്ഞു അവൻ ഷാജിയുടെ കൈകളിൽ നിന്നു ഇറങ്ങി അകത്തേക്ക് ഓടി.

"വേറെ ഒരാളുടെ പിണക്കം തീർക്കാൻ ഈ ഡയറി മിൽക്ക് ഒന്നും മതിയാവില്ലട്ടോ.. " ഷാജി കളിയാക്കി പറഞ്ഞത് കേട്ട് രഘു അവനെ സംശയത്തോടെ നോക്കി.

മിലി ദർശനെ കണ്ടതും, ദർശൻ അവൾക്കു ജോലി വാഗ്ദാനം ചെയ്തതും അവളുടെ പരിഭവവുമെല്ലാം ഷാജി അവനോട് പറഞ്ഞു. അത് കേട്ട് രഘു തലയിൽ കൈ വച്ചു.

"ഛെ.. പ്രശ്നം ആകുമോ?" രഘു ഷാജിയോട് ചോദിച്ചു.

"പ്രശ്നം ആയി..." പല്ലു മുപ്പത്തി രണ്ടും കാണിച്ച് ഇളിച്ചുകൊണ്ട് ഷാജു പറഞ്ഞു.

" എന്താ ഇപ്പൊ ചെയ്യാ? "

" പറയാനുള്ളത് ഞാൻ പറഞ്ഞു. ഇനി എന്ത് ചെയ്യണം എന്നത് കുരുട്ട് ബുദ്ധി നിറഞ്ഞ ഈ തലവെച്ച് ആലോചിച്ച് കണ്ടുപിടിക്കു. എനിക്ക് ഇപ്പോൾ ഒരാളെ കാണാൻ പോകണം.. " ഷാജി പറഞ്ഞു.

" എലീനാമേ.. ഞാൻ ഇറങ്ങാണ് കേട്ടോ.. " അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞ ഷാജി ജീപ്പും എടുത്തു പുറത്തേക്ക്  പോയി.

 അവൻ പോയതും രഘു തിരിഞ്ഞ് കുളത്തിന് അരികിലേക്ക് നടന്നു.

 കല്ലുകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു കുളം.  പുൽത്തകിടികൾ ക്കിടയിലൂടെ ചെറിയ കല്ലുകൾ വെച്ച് അവിടേക്ക് ഒരു വഴി തീർത്തിരുന്നു. കുളത്തിന് ഒരു സൈഡിൽ ആയി ആമ്പൽപ്പൂക്കൾ വിരിഞ്ഞു നിന്നു. കുളത്തിൽ വളർത്തുന്ന ചെറിയ മീനുകൾ നീന്തി നടന്നിരുന്നു. കുളത്തിലേക്ക് കാൽ ഇട്ടാണ് മിൽ ഇരുന്നിരുന്നത്. കറുത്ത കരയുള്ള ഒരു മുണ്ടും നേരിയതും ആയിരുന്നു അവളുടെ വേഷം. നീണ്ട മുടി അഴിഞ്ഞു കിടന്നിരുന്നു. ചെറിയ കല്ലുകൾ പറക്കി അത് കുളത്തിലേക്ക് എറിഞ്ഞു കൊണ്ട് ഏതോ ഒരു പഴയ പാട്ട് മൂളുന്നുണ്ടായിരുന്നു അവൾ. ഇതൊന്നും പോരാഞ്ഞിട്ട് മഴയിൽ നനഞ്ഞു കുതിർന്ന കാലാവസ്ഥ.

 " ഈശ്വരാ.. ചുറ്റും ഇങ്ങനെ അനുരാഗം വിരിഞ്ഞു നിൽക്കുന്നു.. പക്ഷേ കുറ്റിച്ചൂലുകൊണ്ട് അടി കിട്ടാൻ ആണല്ലോ എന്റെ വിധി.. " എന്ന് ആത്മഗതം ചെയ്തുകൊണ്ട് രഘു അങ്ങോട്ട് നടന്നു.

 രഘുവിനെ കണ്ടു മിലി തിരിഞ്ഞു നോക്കി. പിന്നെ ഒന്നും മിണ്ടാതെ കുളത്തിലേക്ക് തന്നെ നോക്കിയിരുന്നു.

" പിണക്കമാണോ? " രഘു ചോദിച്ചു.

" പിണക്കമോ? എന്തിന്? " ഒരു നിസംഗതയോടെ അവൾ മറുചോദ്യം ചോദിച്ചു 

" ജോലിക്കാര്യം പറയാതിരുന്നതിന്.. "

 അവൾ അവനെ ഒന്ന് തിരിഞ്ഞു നോക്കി. പിന്നെ പതിയെ കുളത്തിന്റെ കരയിൽ നിന്ന് എഴുന്നേറ്റു.

" ആരാ പറഞ്ഞത്? ഷാജി ആയിരിക്കും അല്ലേ.. അവന്റെ വായിൽ ഒന്നും ഇരിക്കില്ല.. " വാഴകൾക്കിടയിലൂടെ തൊടിയിലേക്ക് നടന്ന് മിലി പറഞ്ഞു.

 രഘു ഒന്നും പറഞ്ഞില്ല. പകരം അവളുടെ പിന്നാലെ നടക്കുക മാത്രം ചെയ്തു.

" എനിക്ക് അങ്ങനെ പിണക്കം ഒന്നുമില്ല.. അതിന്റെ കാര്യവുമില്ലല്ലോ.. കമ്പനി തന്റെ.. ജോലിയും തനിക്കുവേണ്ടി.. അതിൽ ആരെ നിയമിക്കണം വേണ്ട എന്ന് തീരുമാനിക്കേണ്ടത് താൻ തന്നെ.. അത് ഞാൻ ആയിരിക്കണമെന്ന് വാശിപിടിക്കുന്നത് ശരിയാണോ? "

" എന്റെ മിലി കുട്ടി.. ഇത്രയും ഒന്നും ആലോചിക്കാനില്ല.. സത്യം പറഞ്ഞാൽ ഞാൻ അത് ഓർത്തില്ല.. ഓഫീസിലേക്ക് വേണ്ട റിക്രൂട്ട്മെന്റ് എല്ലാം നടത്തിയത് അച്ഛൻ തന്നെ ആണ്.. ഞാൻ ജോലിയൊക്കെ ഒന്നു മനസ്സിലാക്കി വരുന്നതേയുള്ളൂ.. " രഘു പറഞ്ഞു.

മിലി ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു.

"എന്നോടുള്ള പരിഭവത്തിന്റെ പേരിൽ ഈ ജോലി വേണ്ടാതെ വയ്ക്കരുത്.. പ്ലീസ്.. ഐ ആം സോറി..". രഘു പറഞ്ഞത് കേട്ടു മിലി തിരഞ്ഞു നിന്ന് അവനെ ഒന്ന് നോക്കി പിന്നെയും മുന്നോട്ടു നടന്നു.

"രഘു.. നമ്മുടെ നാട്ടിൽ തൊഴിലില്ലാത്ത എത്ര പേര് ഉണ്ട് എന്നറിയാമോ?" മിലിയുടെ ചോദ്യം കേട്ട് രഘു കണ്ണു മിഴിച്ചു. "ഇവിടെ ജോലി ഒന്നും ശരിയാകാത്തത് കൊണ്ടാണ് പലരും നാട് വിട്ടു പോകുന്നത് തന്നെ.. അങ്ങനെ ഉള്ളപ്പോൾ എനിക്ക് കിട്ടിയ ഒരു നല്ല ജോലി വെറും ഒരു ഈഗോയുടെ പേരിൽ വേണ്ടാന്ന് വയ്ക്കാൻ എനിക്ക് വട്ടൊന്നും ഇല്ല.."

"എന്താ? എന്താ പറഞ്ഞേ?"

"ഞാൻ ആ ഓഫർ ഉച്ചക്ക് തന്നെ അക്‌സെപ്റ് ചെയ്തിരുന്നു.." മിലി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

"അമ്പടി.. എന്നിട്ട് ആണോ ഇത്ര നേരം ജാഡ ഇട്ട് ഇരുന്നതു? എന്നെക്കൊണ്ട് സോറിയും പറയിപ്പിച്ചു.." രഘു പരിഭവത്തോടെ പറഞ്ഞപ്പോൾ മിലിയുടെ കണ്ണുകളിൽ ഒരു കുറുമ്പ് വിരിഞ്ഞു..

അവൾ അവനെ നോക്കി കള്ളച്ചിരിയോടെ കണ്ണു ചിമ്മി പറഞ്ഞു.. "ചുമ്മാ..."

"നിന്നെ ഞാൻ ഇന്ന്.. " രഘു ചുറ്റും നോക്കി... പിന്നെ നനഞ്ഞു കുതിർന്ന ചെളി കയ്യിൽ എടുത്തു മിലിക്ക് നേരെ എറിയാൻ നോക്കിയതും അവൾ ഓടി.

രഘു ചെളി ഒരു ബോൾ പോലെ ആക്കി അവളെ ഉന്നം വച്ചു എറിഞ്ഞു. അവൾ ചരിച്ചു കൊണ്ടു ഒഴിഞ്ഞു മാറി ഓടി. രഘു പിന്നാലെയും. അവസാനം അവനു അവളെ പിടി കിട്ടി. രണ്ടു പേരും കിതക്കുന്നുണ്ടായിരുന്നു. അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്കിട്ടു.

എന്താണ് ചെയ്യുന്നത് എന്ന് രണ്ടു പേരും മറന്നുപോയിരുന്നു. പകരം തമ്മിൽ കൊരുത്ത കണ്ണുകൾ എന്തോ പറയാതെ പറഞ്ഞു. മിലിയുടെ നനവ് പറ്റിയ മുഖം രഘു കൈകളിൽ എടുത്തു. എതിർക്കാൻ അവൾക്കും തോന്നിയില്ല. തള്ളവിരൽ കൊണ്ട് അവളുടെ മുഖം അവൻ അമർത്തി തടവിയപ്പോൾ അവന്റെ കയ്യിലെ ചേറു അവളുടെ മുഖത്ത് പുരണ്ടു.. അത് കണ്ടു അവൾ കൂടുതൽ സുന്ദരി ആയ പോലെ തോന്നി അവനു.

വികാരങ്ങൾ അവനെ മൂടി. അവളുടെ ശാസ്വാചസം ഉയരുന്നത് അവൻ അറിഞ്ഞു. അവന്റെ കണ്ണുകൾ പാതി തുറന്ന വിറക്കുന്ന അവളുടെ ചുണ്ടുകളിൽ തങ്ങി നിന്നു. അത്‌ ഒന്ന് നുകരാൻ അവൻ മുന്നോട്ടു ആഞ്ഞു. അവന്റെ മനസ് അറിഞ്ഞു എന്നപോലെ മിലി ഒന്ന് പുറകിലേക്ക് ആഞ്ഞു.. കൂടെ അവനും.

"യോ..." ഒരു കരച്ചിലൂടെ ബാലൻസ് തെറ്റി മിലി പുറകിലേക്ക് വീണു. അവളുടെ പിന്നാലെ അവനും. പിന്നെ മറ്റൊരാളും. ആരാണ് എന്നല്ലേ? മാത്യുസിന്റെ വാഴ തോട്ടത്തിലെ കുലച്ചു നിൽക്കുന്ന നല്ല ഒന്നാന്തരം ഒരു ഏത്ത വാഴ..

( 😁😁😁 ചുമ്മാ പ്രതീക്ഷിച്ചല്ലേ.. സോറി.. എന്താണ് എന്ന് അറിയില്ല.. റൊമാൻസ് കണ്ടാ അപ്പൊ എനിക്കു അത്‌ കുളമാക്കാൻ ഒരു പ്രവണത.. ഡോക്ടറെ കാണിക്കേണ്ടി വരും..)

***********************

മിലിയുടെ ജോലിയിലെ ആദ്യ ദിവസം. ഷാജി ആണ് അവളെ ഓഫീസിൽ ഡ്രോപ്പ് ചെയ്തത്. ഓഫീസിലേക്ക് കയറാൻ നേരം മിലി അവനോട് ചോദിച്ചു.

"ആകാശ് ചിലപ്പോൾ അകത്തു കാണും.. നീ വരുന്നോ?"

"വേണ്ടാടീ.. അവൻ എന്നെ കാണേണ്ടാ എന്ന് വച്ചിട്ടുണ്ട് എങ്കിൽ അതിനു പിന്നിൽ എന്തങ്കിലും കാണും.. എന്തായാലും ഞാൻ ഇവിടെ ഉള്ള കാര്യം നീയും അവനോട് പറയാൻ നിൽക്കേണ്ട.." ഷാജി പറഞ്ഞത് കേട്ട് മിലി ഒന്ന് തല കുലുക്കി. അവന്റെ സംസാരത്തിൽ എന്തോ ഒളിഞ്ഞിരിക്കുന്ന പോലെ മിലിക്ക് തോന്നി. എങ്കിലും മിലി അത് ചോദിക്കേണ്ട എന്ന് വച്ചു.

"അപ്പൊ.. ആൾ ദി ബെസ്റ്റ്.. വൈകീട്ട് കൂട്ടാൻ ഞാൻ വരണോ??" ഷാജി അവൾക്ക് ഷേക് ഹാൻഡ് കൊടുത്തികൊണ്ട് ചോദിച്ചു.

"വേണ്ടടാ.. ഞാൻ ബസ്സിന് വന്നോളാം.. അല്ലെങ്കിലും നിന്നെ എന്നും ബുദ്ധിമുട്ടിപ്പിക്കാൻ എനിക്കു ഒരു പരിപാടിയും ഇല്ല.. ഇതിപ്പോ ആദ്യത്തെ ദിവസം ആയതു കൊണ്ടു ലേറ്റ് ആവേണ്ട എന്ന് കരുതി ആണ്.."

ഷാജി യാത്ര പറഞ്ഞു പോയതും മിലി ഓഫീസിലേക്ക് നടന്നു കയറി. ഫ്രണ്ട് ഡെസ്കിൽ ഒരു പെൺകുട്ടി ആയിരുന്നു.

"ഗുഡ് മോർണിംഗ് മാഡം.." മിലിയെ കണ്ട ഉടനെ തന്നെ ആ കുട്ടി വിഷ് ചെയ്തു.

മിലി ഓഫർ ലെറ്റർ അവളുടെ നേരെ നീട്ടി. അവൾ അത് ഒന്ന് വായിച്ചു നോക്കി.

"മാഡം ഇന്ന് ജോയിൻ ചെയ്യും എന്ന് ഇൻസ്‌ട്രേക്ഷൻ ഉണ്ടായിരുന്നു. വെൽക്കം ടു ഔർ കമ്പനി മാഡം.. എന്റെ പേര് സ്വാതി."

"ഹായ് സ്വാതി.." മിലി ചിരിച്ചു കൊണ്ടു അവളെ വിഷ് ചെയ്തു.

"വരൂ മാഡം.. നമുക്ക് രാഘവ് സാറിന്റെ ഓഫീസിലേക്കു പോകാം.. "

അവർ ഒന്നിച്ചു രഘുവിന്റെ ക്യാബിനിലേക്ക് നടന്നു.

 "മാഡത്തിനു പേടി ഉണ്ടോ? പേടിക്കാൻ ഒന്നും ഇല്ല.. രാഘവ് സർ നല്ല ഫ്രണ്ട്‌ലി ആണ്.. ഇവിടുത്തെ ബാക്കി പെൺപിള്ളേർ ഒക്കെ സാറിനെകുപ്പിയിൽ ആക്കാൻ നടക്കാണ്. അടിച്ചാൽ ചുമ്മാ ഒരു കോടീശ്വരൻ അല്ലേ.." ക്യാബിനിലേക്ക് നടക്കുന്നതിനിടെ സ്വാതി പറഞ്ഞു.

അത് കേട്ട് മിലിക്ക് ചിരി വന്നു. യാതൊരു മറയും ഇല്ലാതെ നിർത്താതെ സംസാരിക്കുന്ന സ്വാതിയെ മിലിക്ക് ഒരുപാട് ഇഷ്ട്ടം ആയി. അവളെ കണ്ടപ്പോൾ മിലിക്ക് മായയെ ഓർമ വന്നു. ഓർമ്മകൾ അവളുടെ കണ്ണിനെ ചെറുതായി ഈറൻ അണിയിച്ചു.


(തുടരും...)


 


നിനക്കായ്‌ ഈ പ്രണയം (57)

നിനക്കായ്‌ ഈ പ്രണയം (57)

4.5
3401

സ്വാതി മിലിയെ രഘുവിന്റെ ക്യാബിനിലേക്ക് കൊണ്ടുവന്നു. "അപ്പൊ ചേച്ചി ആൾ ദി ബെസ്റ്റ്.." അവളെ രഘുവിന്റെ ക്യാബിന് മുൻപിൽ വിട്ടു പോകാൻ നേരം സ്വാതി പറഞ്ഞു. കൂടെ നടന്ന കുറച്ചു നിമിഷങ്ങൾ കൊണ്ടു എത്ര പെട്ടന്ന് ആണ് സ്വാതി 'മാഡം' എന്ന വിളിയിൽ നിന്നു 'ചേച്ചി' യിലേക്ക് ഉള്ള ദൂരം താണ്ടിയത് എന്ന് മിലി അത്ഭുതത്തോടെ ഓർത്തു. ക്യാബിന് പുറത്തെ ചില്ലിലൂടെ അവൾ രഘുവിനെ നോക്കി. അവളെ കണ്ടിട്ടും കാണാത്ത പോലെ ഫയലുകളിൽ നോക്കി ഇരിക്കുന്ന അവനെ കണ്ടു അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അവൾ ക്യാബിന് തുറന്നു അകത്തു കയറി. "ഗുഡ് മോർണിംഗ് സർ.." മുഖത്തെ പുഞ്ചരിക്ക് ഒരു തരി പോ