ഭാഗം 53
©ആര്യ നിധീഷ്
ഹരി വന്ന് കതക് തുറക്കുമ്പോൾ മുന്നിൽ ഒരു ഇളിയോടെ അപ്പു ഉണ്ട്...... അവനെ കണ്ടതും പല്ല്ഞെരിച്ചവൻ അവനെ നോക്കി......
എന്താടാ പട്ടി നിനക്ക് മനുഷ്യനെ ഒന്ന് മനസ്സാമാധാനത്തോടെ ഇരിക്കാനും സമ്മതിക്കില്ലേ......
പൊന്നളിയാ ചില്ല് ഒരു 2 മാസം കൂടെ ആ കൊച്ചിന് റെസ്റ്റ് കൊട് ഒന്നുമില്ലേലും അതൊരു ഗർഭിണി അല്ലേ.......
ടാ നാറി നീയും പെണ്ണുകെട്ടും അവളും ഗർഭിണി ആകും ഇതിനൊക്കെ അന്ന് ഞാൻ പകരം വീട്ടും നീ നോക്കിക്കോ.......
അത് നമ്മുക്ക് അപ്പൊ നോക്കാം നീ ഇപ്പൊ വന്നേ നാളെ ശ്രീയുടെ ഓഫീസിൽ പോകണ്ടേ ചിലതൊക്കെ ഡിസ്‌കസ് ചെയ്യാനുണ്ട്.......
മ്മ് വാ കാശിയെ കൂടെ വിളിക്കാം.......
ഹരിയും അപ്പുവും കാശിയുടെ റൂമിൽ ചെല്ലുമ്പോ ഡോർ തുറന്ന് ഓടിവരുന്ന ലച്ചുവിനെ കണ്ട് അവർ അവളെ ഒന്ന് അടിമുടി നോക്കി.......
ലേച്ചൂസേ...... എന്താ ഒരു കള്ളലക്ഷണം......
അവളെ നോക്കി പുരികം പൊക്കി താത്തി അപ്പു ചോദിച്ചതും അവൾ അവനെ വെളുക്കാനെ ഇളിച്ചു കാണിച്ചു ഓടി.....
അവളുടെ ചുണ്ടിൽ രക്തം പൊടിഞ്ഞ പാടു കാണേ കുറുമ്പോടെ ഹരിയെ ഒന്ന് നോക്കി അവൻ കാശിയുടെ അടുത്തേക്ക് നടന്നു.....
ബെഡിൽ പുഞ്ചിരിയോടെ മലർന്നുകിടക്കുന്നവനെ കാണേ അത്ഭുദത്തോടെ അവർ അവനെ ഉറ്റുനോക്കി ഇത്രയും നാളിനോടകം കാശിയിൽ ഇങ്ങനെ ഒരു ഭാവം ഇതദ്യമായിരുന്നു.....
കാശ്ശിക്കുട്ടോ.......
അവനരികിൽ ബെഡിൽ ഇരുന്നു പ്രേതേക ഈണത്തിൽ ഹരി വിളിച്ചതും സ്വബോധത്തിലേക്ക് വന്നവൻ ചാടി എഴുനേറ്റു....
ഹരി.... നിങ്ങൾ എപ്പോ വന്ന്.....
ഞങ്ങൾ വന്നപ്പോ ഒരുത്തി ഇവിടുന്ന് ബ്ലഷ് അടിച്ചു പോകുന്നു വേറെ ഒരുത്തൻ മലർന്നുകിടന്ന് കിനാവ് കാണുന്നു സത്യം പറ എന്താ സംഭവം........
അതുപിന്നെ ടാ അപ്പു...... എന്തായാലും കെട്ടണം അപ്പൊ പിന്നെ അത് എന്നെ പ്രാണനായി കാണുന്നവൾ ആയിക്കോട്ടെ എന്ന് തോന്നി......
ആഹാ.... അപ്പൊ ബുദ്ധിവേച്ചുതുടങ്ങിയല്ലേ(ഹരി )
മ്മ് ചെറുതായിട്ട്.......
അപ്പൊ അളിയാ ചിലവുണ്ട്...... ഇപ്പൊ ഇവിടെ കഴിഞ്ഞ റൊമാൻസിനും ചേർത്ത് എനിക്ക് ഒരു മന്തി എങ്കിലും വേണം.......(അപ്പു )
കാശിയെ നോക്കി കുറുമ്പോടെ അവൻ പറഞ്ഞതും കള്ളം പിടിക്കപ്പെട്ട കുട്ടിയെ പോലെ പരുങ്ങി കൊണ്ടവൻ തലച്ചോറിഞ്ഞു.....
അതുപിന്നെ ചുമ്മാ ഒന്ന് പേടിപ്പിക്കാൻ.... അടുത്തു ചെന്നതാ പക്ഷെ കൈവിട്ടു പോയി.....
വിക്കി വിക്കി അവൻ പറഞ്ഞതും അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു.....
മ്മ് മതി മതി ഇനി നിന്ന് ചീയണ്ട വാ ചിലത് ഡിസ്‌കസ് ചെയ്യാൻ ഉണ്ട്.......
കാശിയുടെ അവസ്ഥ മനസ്സിലാക്കി ഹരി പറഞ്ഞതും അവനെ നോക്കി തലയാട്ടി അവൻ അവരോടൊപ്പം കോമൺ ബാൽകാണിയിലേക്ക് നടന്നു....
➖️➖️➖️➖️➖️➖️
വെളിയിലേക്ക് ഇറങ്ങുമ്പോഴാണ് രേവതി സ്റ്റേർ കയറിവരുന്നത്.... ലച്ചുവിനെ കണ്ടതും അവർ അവളുടെ അടുത്തേക്ക് നടന്നു.....
മോളെ ഹരി എവിടെ അവനെ കാണാൻ ഒരാൾ വന്നിട്ടുണ്ട് എന്തോ ബാലസ്വാമി എന്നോ മറ്റോ ആണ് പേര് പറഞ്ഞത്......
രേവമ്മ ചെല്ല് ഞാൻ വിളിച്ചിട്ട് വരാം.....
ശെരി മോളെ......
അവരോടായി ചിരിയോടെ പറഞ്ഞവൾ കാശിയുടെ മുറിയിലേക്ക് നടന്നതും മൂവർസംഗം ബാൽകാണിയിലേക്ക് പോകാൻ വെളിയിലേക്ക് ഇറങ്ങി.......
ഹരിയേട്ടാ..... അമ്മാ പറഞ്ഞു ഹരിയേട്ടനെ കാണാൻ ഒരു ബാലസ്വാമി വന്നിട്ടുണ്ടെന്ന്..... താഴേക്ക് ചെല്ലാൻ......
ആണോ എങ്കി വാ നമ്മുക്ക് പോയി നോക്കാം.....
അവരോടായി പറഞ്ഞവൻ താഴെക്കിറങ്ങാൻ ആഞ്ഞതും അപ്പുവും കാശിയും ചോദ്യഭാവത്തിൽ അവനെ നോക്കി.....
ഞാൻ പറഞ്ഞിരുന്നില്ലേ ഒക്കെ മുൻകൂട്ടി അറിയുന്ന നമ്മുടെ ഒരു വെൽവിഷറെപറ്റി.... ഇതാ ആള് ഇന്ന് വരുമെന്ന് പറഞ്ഞിരുന്നു പേര് മാത്രമേ എനിക്കും അറിയൂ വാ പോയി കണ്ടിട്ട് വരാം......
അവരുടെ ഉള്ളിലെ ചോദ്യത്തിന് ഉത്തരം എന്നപോലെ അവരോടായി പറഞ്ഞവൻ താഴേക്ക് നടന്നു......
ഹാളിൽ സോഫയിൽ ഇരിക്കുന്നയാളെ കാണേ ഹരി അയാളെ കണ്ണിമാക്കാതെ നോക്കി നിന്നു..... കവി ജുബ്ബയും മുണ്ടും ഉടുത്തു മുഴുവൻ വെളുത്ത തിങ്ങിയാ മുടിയിഴകളും വളർന്നിറങ്ങിയ തടിരോമങ്ങളും കഴുത്തിൽ രുദ്രാക്ഷ മാലയും ഇട്ട് പത്തൻപതു വയസ് തോന്നിക്കുന്ന എന്നാൽ പൂർണ്ണ ആരോഗ്യവാനായ മുഖത്ത് ഐശ്വര്യം നിറഞ്ഞു നിൽക്കുന്ന ഒരാൾ......
താൻ ഇത്രയും നാൾ തേടിനടന്ന ആളെ കണ്മുന്നിൽ കണ്ടതിന്റെ അത്ഭുതം ആയിരുന്നു ഹരിയുടെ കണ്ണുകളിൽ എന്നാൽ കാശിയിലും ലെച്ചുവിലും ഒരുതരം ഞെട്ടൽ ആയിരുന്നു......
തന്റെ കണ്മുന്നിൽ നിറഞ്ഞ ചിരിയോടെ ഇരിക്കുന്നയാളെ കണ്ടതും ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു..... അതോടൊപ്പം ഇത്രനാൾ നഷ്ടപ്പെട്ടു എന്ന് കരുതിയ പ്രീയപ്പെട്ട എന്തോ തിരികെ കിട്ടിയ സന്തോഷവും.....
തന്റെ മുന്നിൽ നടക്കുന്നതെദെന്ന് അറിയാതെ പകച്ചു നിൽക്കുന്നവനെ കാണേ അപ്പു അവനെ തട്ടി വിളിച്ചു.....
എന്താടാ കാശി..... നിനക്ക് അറിയുവോ അയാളെ.....
മ്മ്മ്...... എന്റെയും ആധുവിന്റെയും ലെച്ചുവിന്റെയും യുവിയുടെയും ഒക്കെ ബാലൻ മാമ.......
തന്നെ നോക്കി കണ്ണുനിറച്ചു പറയുന്നവനെ കാണേ വിശ്വസിക്കാൻ ആവാതെ അവൻ കാശിയെ നോക്കി......
തന്റെ തൊട്ട് പിന്നിൽ നിൽക്കുന്ന കാശിയുടെ വാക്കുകൾ കേൾക്കെ ഞെട്ടലോടെ ഹരി അവനെ പിന്തിരിഞ്ഞുനോക്കി.......
തന്നെ കണ്ടതിന്റെ പകപ്പിൽ നിൽക്കുന്ന കാശിയെയും ലെച്ചുവിനെയും കാണേ കൈ കാട്ടി ചെറു ചിരിയോടെ അയാൾ അവരെ തന്റെ അരികിലേക്ക് വിളിച്ചു.......
ഒരു കൊച്ച്കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവൻ ഇടറുന്ന ചുവടുകൾ വെച്ച് അയാളുടെ അടുക്കൽ ചെന്നാ കൈകൾ ചേർത്തുപിടിച് മുട്ടുകുത്തി നിലത്തിരുന്ന്........
എവിടായിരുന്നു മാമേ..... എവിടെയെല്ലാം തേടി ഞാൻ..... എന്റെ യുവി പോയ വേദനയിൽ ഉരുകി നിൽക്കുമ്പോ മാമയുടെ മിസ്സിംഗ് ആകെ തകർന്നുപോയി ഞാൻ...... ഒരുവാക്ക് പറഞ്ഞൂടായിരുന്നോ.......
തന്റെ അരികിൽ നിറക്കണ്ണുകളോടെ ഇരുന്ന് പരാതികളുടെ കെട്ടഴിക്കുന്നവന്റെ കവിളിതടത്തിൽ കൈകൾ ചേർത്തുവെച്ചയാൾ നേർമ്മയിൽ ചിരിച്ചു......
കരയാതാടാ മാമ ഇങ്ങ് വന്നില്ലേ എവിടെ എന്റെ അതു..... അടുത്തില്ലെങ്കിലും മാമ നിഴൽ പോലെ നിങ്ങൾ ഓരോരുത്തർക്കും പിന്നിൽ ഉണ്ടായിരുന്നു എന്റെ യുവിക്കും ശ്രീക്കും സംഭവിച്ചത് നിങ്ങൾക്കാർക്കും സംഭവിക്കരുത് എന്നത് ഈ മാമയുടെ ആവശ്യം ആയിരുന്നു....... എനിക്കറിയാം നിങ്ങൾക്കൊക്കെ ഒരുപാട് സംശയങ്ങൾ ഉണ്ടെന്ന് ഒക്കെത്തിനും ഉത്തരം എന്റെ കൈയിൽ ഉണ്ട് എല്ലാം ഈ മാമ പറയാം അതിനുമുന്നേ അമ്മുവും അതുവും കൂടെ ഇവിടെ വേണം........
മോളെ... ലെച്ചു.....
പറ മാമേ......
മോള് പോയി അവരെ കൂട്ടിയിട്ടു വാ.......
അവളോടായി വാത്സല്യത്തോടെ ബാലൻ പറഞ്ഞതും സമ്മതം എന്നോണം തലചരിച്ചവൾ അമ്മുവിന്റെ റൂമിലേക്ക് നടന്നു....
ഹരി.... അപ്പു..... നിങ്ങളും ഇവിടെ വാ.....
അവരെ നോക്കി ബാലൻ വിളിലിച്ചതും ചുറ്റും നടക്കുന്നതൊന്നും മനസിലാവാതെ അവർ ബാലന്റെ അടുത്ത് ചെന്നിരുന്നു......
എന്താ എന്റെ മക്കൾ എന്നെ ഇങ്ങനെ നോക്കുന്നെ......
തന്നെ തന്നെ നോക്കി ഇരിക്കുന്ന ഹരിയുടെ കണ്ണിലെ ചോദ്യഭാവം കാണേ ചെറുചിരിയോടെ ബാലൻ തുടർന്നു.....
അത് ബാലൻമാമേ..... എന്താ ഇതൊക്കെ കാശിക്ക് മാമയെ എങ്ങനെ അറിയാം.......
ആകുലതയോടെ അവൻ പറഞ്ഞതും ബാലൻ അവനെ നോക്കി ഒന്ന് ചിരിച്ചു..........
ഹരി നിനക്കറിയാവുന്നത് പലതും കാശിക്ക് അറിയില്ലാ കാശിക്ക് അറിയാവുന്നത് നിനക്കും.... എന്നാൽ എല്ലാം നിങ്ങളെ അറിയിക്കാൻ ആവാം പലതവണ മരണത്തെ മുഖാമുഖം കണ്ടിട്ടും ദൈവം എനിക്ക് ആയുസ്സിട്ട് തന്നത്...... ഇന്ന് നിങ്ങൾ ഒക്കെ അറിയും ഇനിയുള്ള ഓരോ ചുവടിലും ഞാൻ ഉണ്ടാവും നിങ്ങളുടെ കൂടെ.......
പിന്നെ ജന്മം കൊണ്ട് ഞാൻ ശ്രീയുടെ മാമൻ ആയിരുന്നു എന്നാൽ കർമം കൊണ്ട് എന്റെ കാശിക്കും യുവിക്കും...... ഇന്ന് എന്റെ മക്കൾ ഈ ഭൂമിയിൽ ഇല്ല അവരുടെ ആ സ്ഥാനം ആണ് ഹരിക്കും അപ്പുവിനും എന്റെ ഉള്ളിൽ ഉള്ളത് അവർക്ക് സംഭവിച്ചത് നിങ്ങൾക്ക് സംഭവിക്കില്ല അതിനുവേണ്ടി ഏതറ്റം വരെയും ഞാൻ പോകും.......
അവരെ നോക്കി ഉറച്ച സ്വരത്തിൽ പറഞ്ഞു ബാലൻ ഹരിയെ ചേർത്തുപിടിച്ചു.....
➖️➖️➖️➖️➖️➖️➖️➖️
ഉള്ളിൾ നിറയെ ചോദ്യങ്ങളുമായി ലെച്ചു അമ്മുവിന്റെ റൂമിലേക്ക് നടന്നു ചുറ്റും നടക്കുന്നതെന്തെന്ന് അറിയാതെ ആകെ ഒരു ആകുലത..... കണ്ണുകൾ ഇറുക്കെ പൂട്ടി ശ്വാസം ആഞ്ഞു വലിച്ചവൾ ചിന്തകളിൽ ഉഴലുന്ന മനസ്സിന് കടിഞ്ഞാൺ ഇട്ടുകൊണ്ട് അമ്മുവിനടുത്തേക്ക് നടന്നു........
ആഹാ വന്നാലോ ലെച്ചുമ്മ..... എവിടെ ആയിരുന്നടി.....
ഡോർ തുറന്ന് വരുന്നവളെ കാണേ അതു ചോദിച്ചതും നേർമ്മയിൽ ചിരിച്ചവൾ അവരുടെ അടുത്തേക്ക് ചെന്നു......
അതു നിങ്ങൾ ഒന്ന് ഹാളിലേക്ക് വാ അവിടെ ഒരാൾ വന്നിട്ടുണ്ട്......
ആരാ ലെച്ചു......
അതൊക്കെ ഉണ്ട് വേഗം വാ....
അവളോടായി അകാംഷയോടെ അതു ചോദിച്ചതും ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞവൾ ഹാളിലേക്ക് നടന്നു
തുടരും......