ഭാഗം 52
©ആര്യ നിധീഷ്
അമ്മുവിനെ കൈകളിൽ കോരിഎടുത്തു നെഞ്ചോടു ചേർത്ത് വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങാവേ ലെച്ചു അവനെ വിളിച്ചു.....
ഹരിയേട്ടാ......ഇങ്ങനെ പാനിക് ആയി അവളെ കൂടെ പേടിപ്പിക്കാതെ.....ബെഡിൽ കിടത്ത് ഞാൻ ഒന്ന് നോക്കട്ടെ......
ആവലാതിയോടെ നിൽക്കുന്നവനോടായി അവൾ പറഞ്ഞതും സംശയത്തോടെ അവൻ അവളെ നോക്കി......
ലെച്ചു..... നി.....
MBBS കഴിഞ്ഞു ഇപ്പൊ ഗൈനക്കിൽ MD ചെയുന്നു.......
തന്നെ നോക്കി പാതിയിൽ നിർത്തിയവന്റെ ചോദ്യത്തിന് ഉത്തരം എന്നോണം അവൾ പറഞ്ഞു നിർത്തിയതും ഒരു ആശ്വാസത്തോടെ അവൻ അവളെ ബെഡിലേക്ക് കിടത്തി......
വേദനയാൽ കൈകൾ വയറിൽ ചേർത്തു കരയുന്നവളുടെ തലയിൽ മെല്ലെ തലോടി അവൾ കൈതണ്ടിൽ കൈ വേച്ചു പൾസ് നോക്കി......
അമ്മു...... ജസ്റ്റ് റിലാക്സ്...... എവിടെയാ നിനക്ക് പെയിൻ......
അവളുടെ വീർത്ത വയറിൽ കൈ ചേർത്തു നോക്കി അവൾ ചോദിച്ചതും അടിവയറിൽ കൈചേർത്തവൾ ലച്ചുവിനെ നോക്കി......
ഒക്കെ ഫൈൻ..... ലെറ്റ് മീ ചെക്ക്......
വയറിൽ കൈചേർത്ത് നോക്കി അവൾ പറഞ്ഞതും ബഹളം കേട്ട് എല്ലാവരും എത്തിയിരുന്നു.....
അമ്മു...... നി കരയല്ലേ..... ഇങ്ങനെ കരഞ്ഞാൽ നിനക്ക് ശ്വാസം മുട്ടൽ കൂടും ടെക് ഏ ഡീപ് ബ്രത്......
അവളുടെ കൈകളിൽ പിടിച്ചവൾ ചെറു ചിരിയോടെ പറഞ്ഞതും ലച്ചുവിനെ നോക്കി തലയാട്ടി അവൾ കണ്ണ് തുടച്ചു ദീർഘമായി ഒന്ന് നിശ്വസിച്ചു.......
ഒന്നുരണ്ടു തവണ ചെയ്തപ്പോഴേക്കും അവൾക്ക് ഒരാശ്വാസം തോന്നിയിരുന്നു......
ഇപ്പൊ ഒക്കെ അല്ലേ.....
മ്മ്.....
അമ്മു..... ഹരിയേട്ടാ..... രണ്ടാളും ഞാൻ പറയുന്നത് ശ്രെദ്ധിച്ചു കേൾക്കണം..... പരിഭവവും പരാതിയും പറഞ്ഞു തീർക്കാനും കരയാനും ഒക്കെ ഇനിയും ഒരുപാട് സമയം ഉണ്ട് ഇപ്പൊ അതിനു പറ്റിയ സിറ്റുവേഷൻ അല്ല നോർമൽ ഒരു പ്രേഗ്നൻസിക്ക് തന്നെ സംസാരിക്കുമ്പോ പോലും കിതപ്പും ശ്വാസംമുട്ടും ഉണ്ടാവും അപ്പൊ ഒരാൾ കിടക്കേണ്ട ഇടതു രണ്ടുപേർ ആകുമ്പോൾ ഊഹിക്കാമല്ലോ അവളുടെ ബുദ്ധിമുട്ട് ഇപ്പോഴും അത് തന്നെയാണ് സംഭവിച്ചത് എങ്ങലടിച്ചു കരഞ്ഞപ്പോൾ ശ്വാസം മുട്ടി...... വയറിൽ പ്രഷർ തോന്നി....... അതുകൊണ്ട് ഡെലിവറി കഴുയുംവരെ ഇത്തരം സീൻ ക്രീയറ്റ് ചെയ്യരുത്....... സന്തോഷമായി ഇരിക്ക് അതാണ് ഇപ്പൊ ആവശ്യം...... പിന്നെ പൾസ് ഇപ്പൊ നോർമൽ ആണ്....... എന്തെങ്കിലും പ്രോബ്ലം തോന്നിയാൽ ഒന്ന് പോയി ബിപി നോക്ക്......
അവരോടായി പറഞ്ഞവൾ ഒരു ചിരിയോടെ അമ്മുവിനെ എഴുനേൽപ്പിച്ചു ഹെഡ്റെസ്റ്റിൽ ചാരി ഇരുത്തി കൊണ്ടുവന്ന ജ്യൂസ് അവൾക്ക് കൊടുത്തു വെളിയിലേക്ക് ഇറങ്ങി......
ഡോറിനരികിൽ പ്രാർത്ഥനയോടെ നിന്ന രേവതി ലച്ചുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു അമ്മുവിനടുത്തേക്ക് പോയി.....
ബെഡിൽ ചാരി ഇരുന്ന് മുഖം ചുളിച് ജ്യൂസ് ഓരോ ഇറക്ക് കുടിക്കുന്നവളുടെ മുടിയിൽ വിരലോടിച്ചവർ അവളെ തന്റെ മാറോടണച്ചു......
ഇവൻ നിന്നോട് ചെയ്ത തെറ്റിന് ഞാൻ എന്റെ മോളോട് ക്ഷമ ചോദിക്കുന്നു...... ഇനി എന്റെ കുട്ടി അതൊന്നും ഓർത്തിരുന്നു മനസ്സ് വിഷമിപ്പിക്കല്ലേ ഈ സമയത്ത് സന്തോഷം ആണ് വേണ്ടത്...... എന്താഗ്രഹവും പറയാൻ മടിക്കേണ്ട കേട്ടോ.......
അവളോടായി പറഞ്ഞവർ ആ നെറുകിൽ ഒന്ന് മുകർന്നു.....
അയ്യോ.... രേവമ്മ എന്തിനാ എന്നോട് ക്ഷമ ചോദിക്കുന്നെ..... അതൊക്കെ കഴിഞ്ഞ കാര്യം ആണ് അന്ന് അത് എനിക്ക് പൊറുക്കാൻ പറ്റാത്ത ഒരു തെറ്റായി തോന്നിയിരുന്നു എന്നാൽ എന്നിൽ രണ്ടു ജീവൻ വളരുന്നു എന്നറിഞ്ഞനിമിഷം ആ തോന്നൽ മാറി ഇങ്ങനെ ഒരു സന്തോഷം എനിക്ക് തരാൻ ആയിരുന്നു അങ്ങനെ ഒരു വിഷമം ദൈവം തന്നത് എന്നാ ഞാൻ ഇപ്പൊ വിശ്വസിക്കുന്നെ........ പിന്നെ എന്റെ ഹരിയേട്ടന്റെ ഒപ്പം ഞാൻ ഒരുപാട് ഹാപ്പി ആണ് രേവമ്മേ എനിക്കുറപ്പുണ്ട് ആ കൈകളിൽ ഞാൻ സേഫ് ആണെന്ന്...... എന്നിലെ നോവിനെ ഇല്ലാതാക്കാനും മനസ്സിനേറ്റ മുറിവുകൾ ഉണക്കാനും അമ്മയുടെ ഈ മോനോളം നല്ല ഒരു മരുന്നില്ല......
അവരെ നോക്കി നിറചിരിയോടെ പറഞ്ഞവൾ അരികിൽ ഇരിക്കിന്ന ഹരിയെ ഒന്ന് പാളി നോക്കി.......
ഹരി.... എവിടെയും പോകരുത് നി അവളുടെ അടുത്ത് തന്നെ ഉണ്ടാവണം...... ഇടയ്ക്കിടെ വെള്ളം കൊടുക്കണം ഞാൻ ആപ്പിൾ കട്ട് ചെയ്തു എടുത്തോണ്ട് വരാം ഒന്നും കഴിച്ചില്ലലോ......
ഹരിയെ നോക്കി രേവതി പറഞ്ഞതും അവരെ നോക്കി തലയാട്ടി അവൻ അമ്മുവിനടുത്തിരുന്നു........
അമ്മാ പോയിട്ടും ഒന്നും മിണ്ടാതെ തുറന്നിട്ട ജനൽവാതിലിലൂടെ വെളിയിലേക്ക് നോക്കി ഇരിക്കിന്നവളെ കണ്ടതും സംശയത്തോടെ അവൻ അവിടേക്ക് നോക്കി.....
തൊടിയിലെ മൂവാണ്ടൻ മാവിൽ കാറ്റിനോത് ആടുന്ന ചില്ലകളിലെ ചെനച്ചുതുടങ്ങിയ മാങ്ങയിലാണ് അവളുടെ കണ്ണെന്നു കണ്ടതും വേഗം എഴുന്നേറ്റവൻ ബാൽകാണിയിലേക്ക് നടന്നു......
തന്നോടൊന്നും മിണ്ടാതെ ദൃതിയിൽ പോകുന്നവനെ കണ്ടതും പുരികം ചുളിച്ചവൾ അവൻ പോയ വഴിയേ നോക്കി തടക്ക് കൈ കൊടുത്തിരുന്നു.......
ബാൽകാണിയിൽ ചെന്ന് അതുവഴി സൺഷെയ്ഡിലേക്ക് ഇറങ്ങി അവൻ കൈ എത്തിച്ചു ഒരു കുല മാങ്ങാ പൊട്ടിച്ചു തിരികെ കേറി..... വാഷ്ബെസനിൽ കഴുകി അവൻ അതുമായി മുറിയിലേക്ക് നടന്നു......
കൈരണ്ടും പിന്നിൽ ഒളിപ്പിച്ചു വരുന്നവനെ കണ്ടതും നിവർന്നിരുന്നവൾ അവനെ ഒന്ന് അടിമുടി നോക്കി.....
എന്താ കിച്ചേട്ടാ കൈയിൽ......
ആകാംഷയോടെ അവൾ ചോദിച്ചതും പിന്നിൽ ഒളിപ്പിച്ചുവെച്ച മാങ്ങാ അവൻ അവൾക്ക് നേരെ നീട്ടി.......
ഒട്ടൊരുഅത്ഭുത്തോടെ അവനെ നോക്കി അവൾ അത് കൈയിൽ വാങ്ങിയതും അവളെ നോക്കി കണ്ണു ചിമ്മി അവൻ അവൾക്കരുകിൽ ഇരുന്നു.....
എങ്ങനെ മനസ്സിലായി.......
മാങ്ങയിൽ ഒന്ന് കടിച്ചുകൊണ്ടവൾ കണ്ണുകൾ വിടർത്തി ചോദിച്ചതും അവൻ അവളെ ചേർത്തുപിടിച്ചു.........
ഇന്നും ഇന്നലെയും അല്ല ഓർമ്മവെച്ചനാൾ തൊട്ട് കാണുന്നതാ ഞാൻ നിന്നെ നിന്റെ ഓരോ ചലനവും എനിക്ക് മനസ്സിലാവും.......എന്റെ കുഞ്ഞുങ്ങളെ ചുമക്കുന്ന നിന്റെ ആഗ്രഹം അറിഞ്ഞില്ലെങ്കിൽ പിന്നെ ഞാൻ എന്തിനാ പെണ്ണേ നിന്റെ കെട്ടിയോൻ ആണെന്നുപറഞ്ഞു നടക്കുന്നെ......
എന്ന് പറഞ്ഞവൻ ഒരു കള്ളചിരിയോടെ അവളെ നോക്കിയതും എന്താണെന്നവൾ പുരികം ഉയർത്തി...
ഒന്നും മിണ്ടാതെ അതേ ചിരിയോടെ അവളിലേക്കാവൻ മുഖം അടുപ്പിച്ചതും ഡോറിൽ മുട്ട് കേട്ടതും ഒരുമിച്ചായിരുന്നു.....
ശേ.... നാശം..... ഇതാർക്കണോ ഇത്ര ടൈമിംഗ്.....
കേറുവോടെ പിറുപിറുത്തവൻ ഡോർ തുറക്കാനായി തിരിഞ്ഞു നടന്നതും നോക്കി ചെറു ചിരിയോടെ അവൾ ബെഡിലേക്ക് ചാരി ഇരുന്നു......
➖️➖️➖️➖️➖️➖️➖
അടുക്കളയിൽ നിന്നും ഹാളിലേക്ക് നടക്കുബോ കാശി റൂമിലേക്ക് പോകുന്നത് കണ്ടതും ലച്ചുവും അവന്റെ പിന്നാലെ ചെന്നു.....
റൂമിലേക്ക് ചെന്നവൻ ബെഡിലേക്ക് കിടന്നതും ഡോർ ലോക്ക് ആകുന്ന ശബ്ദം കേട്ട് മെല്ലെ തല ഉയർത്തി നോക്കി.....
വാതിലിൽ ചാരി നെഞ്ചിൽ കൈപിണച്ചു നിൽക്കുന്നവളെ കാണേ ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നെ പുച്ഛം വാരി വിതറി അവൻ എഴുനേറ്റിരുന്നു.....
എന്താടി നിനക്ക് ഇവിടെ കാര്യം......???
അവളെ നോക്കി ഗൗരവത്തിൽ അവൻ ചോദിച്ചതും ഒന്നും മിണ്ടാതെ അവൾ അവനടുത്തേക്ക് നടന്നടുത്തു.......
ഡി പൂതനെ നിന്നോടാ ചോദിച്ചേ എന്തിനാ എന്റെ പിന്നാലെ വന്നതെന്ന്.
തന്നെ ഒന്ന് പീഡിപ്പിക്കാൻ തോന്നി അതാ വന്നേ എന്താ വിരോധം ഉണ്ടോ........
അവനെ നോക്കി കുറുമ്പോടെ അവൾ പറഞ്ഞതും ഉള്ളിലെ പതർച്ച മറച്ചവൻ അവളെ നോക്കി അതേ കുറുമ്പോടെ ഇടുപ്പിലൂടെ കൈ ചുറ്റി തന്നോട് ചേർത്തു നിർത്തി.......
ഒട്ടും പ്രതീക്ഷിക്കാത്ത അവന്റെ പ്രവർത്തിയിൽ ഒന്ന് പിടഞ്ഞുപോയവൾ വിറയലോടെ അവനെ നോക്കി.......
എന്താടി നിന്ന് വിറക്കണേ നി പീഡിപ്പിച്ചോ എനിക്ക് ഒക്കെ ആണ്......
കീഴ്ച്ചുണ്ട് കടിച്ചു വശ്യമായി ചിരിച്ചവൻ പറഞ്ഞതും അവൾ അവനിൽനിന്നും കുതറി മാറി.......
എന്താ മോളെ നിനക്ക് മടിയാണേ പറഞ്ഞോ ഈ കാശിയേട്ടൻ ചെയ്യാം..... അപ്പൊ എങ്ങനെയാ നമ്മുക്ക് തുടങ്ങിയാലോ......
ദേ മനുഷ്യ എന്നെ തോട്ട ഞാൻ തന്നെ കൊല്ലും നോക്കിക്കോ.....പെണ്ണ് പിടിയൻ.....
ഓഹോ ഞാൻ പെണ്ണുപിടിയൻ ആണെന്ന് അറിഞ്ഞോണ്ട് പിന്നെ എന്തു ധൈര്യത്തിലാടി നി എന്റെ മുറിയിൽ ഒറ്റക്ക് കയറി വന്നേ.....
എനിക്ക് നിങ്ങളോട് ഒന്ന് സംസാരിക്കണം അതിനാ വന്നേ അത് കഴിഞ്ഞു ഞാൻ പൊക്കോളാം.....
എന്താണാവോ ഇനി പറയാൻ ഉള്ളേ എന്താന്നുവെച്ചാൽ വേഗം പറഞ്ഞിട്ട് പോ.....
താല്പര്യം ഇല്ലാത്തപോലെ അവൻ പറഞ്ഞതും നിറഞ്ഞുവന്ന കണ്ണുകളെ ശാസനയോടെ തടഞ്ഞു നിർത്തി അവൾ അവനെ ഒന്ന് നോക്കി.....
ഇപ്പോഴും എന്നോട് കാശിയേട്ടന് ഒരു തരിമ്പ് പോലും സ്നേഹമില്ലേ..... വർഷം 6 കഴിഞ്ഞു ആദ്യം ഞാൻ പറഞ്ഞപ്പോ അത് എന്റെ പക്വത ഇല്ലായ്മ്മ എന്നു പറഞ്ഞു തള്ളി കളഞ്ഞു എന്നാൽ അന്ന് ഉണ്ടായിരുന്ന അതേ സ്നേഹം അതിനേക്കാൾ വ്യാപ്തിയിൽ ഇന്നും എന്റെ ഉള്ളിൽ ഉണ്ട് ഇനി എന്നും ഉണ്ടാവുകയും ചെയ്യും പക്ഷെ ഇപ്പൊ ഞാൻ വന്നത് ഇനിയും ഞാൻ കാത്തിരിക്കുന്നത്തിൽ അർഥം ഉണ്ടോ എന്നറിയാനാണ്...അന്ന് ഇഷ്ടം പറഞ്ഞു പുറകെ നടന്നപ്പോൾ നിങ്ങൾക്ക് ഞാൻ ഒരു ശല്യം ആയിരുന്നു എന്നെ ആട്ടി ഓടിച്ചു ചീത്തപറഞ്ഞു പക്ഷെ അതൊന്നും എന്നെ നോവിച്ചില്ല നിങ്ങളുടെ ഉള്ളിൽ അമ്മുവാണ് എന്നറിയുന്ന നിമിഷം വരെ ഞാൻ നിങ്ങളുടെ പിന്നാലെ നടന്നു.... പക്ഷെ അതറിഞ്ഞപ്പോ പിന്നെ എനിക്ക് ഇവിടെ നിക്കാൻ തോന്നിയില്ല അതുകൊണ്ടാണ് ആരോടും ഒന്നും പറയാതെ പോയത് ഇപ്പൊ ഒക്കെ അറിഞ്ഞപ്പോ ഒരു കുഞ്ഞു പ്രതീക്ഷ അതാ ഞാൻ വന്നേ.....
കാശിയേട്ടൻ എന്നെ സ്നേഹിക്കണ്ട.... പരിഗണിക്കണ്ട...... ഒരു താലി കെട്ടി കൂടെ കൂട്ടിക്കൂടെ ഒരു പരാതിയും ഇല്ലാതെ കഴിഞ്ഞോളം ഞാൻ.....ഇനിയും എനിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല വീട്ടിൽ കല്യാണത്തിന് ഒരുപാട് പ്രഷർ ഉണ്ട് നിങ്ങൾ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ പറ്റില്ല എനിക്ക് അതുകൊണ്ടാ ചോദിക്കുന്നെ ഒരാവകാശവും പറഞ്ഞു വരില്ല ഞാൻ കാശ്ശിനാഥൻ എന്ന് പേര് കൊതിയ ഒരു താലി മാത്രം മതി ആ വീട്ടിൽ എവിടെയെങ്കിലും കഴിഞ്ഞോളം ഞാൻ........
ശാന്തമായി പറഞ്ഞു തുടങ്ങി ഒരു പൊട്ടികരച്ചിലോടെ തന്റെ കൽക്കൽ വീഴുന്നവളെ പകപ്പോടെ നോക്കി അവൻ പിന്നിലേക്ക് നീങ്ങി.....
ലെച്ചു എന്താ നീ ഈ കാണിക്കുന്നേ.... എഴുനേറ്റെ കരയല്ലേ ഞാൻ ഒന്ന് പറയട്ടെ.....
തന്റെ കാൽക്കൽ കിടന്ന് കരയുന്നവളെ തോളിൽ പിടിച്ചു എഴുനേൽപ്പിച്ചവൻ പറഞ്ഞതും ഏങ്ങി കരഞ്ഞവൾ അവന്റെ നെഞ്ചിലേക്ക് വീണു......
ന്നെ...... വേണ്ടാന്ന്... മാത്രം... പറയല്ലേ... കാ.... ശിയേട്ട..... നിങ്ങൾ.... ഇല്ലാണ്ട് പറ്റില്ല എനിക്ക്.....
തന്റെ നെഞ്ചിനെ നനക്കുന്ന ഓരോ തുള്ളിയിലും അവൻ അറിയുകയായിരുന്നു അവൾക്ക് തന്നോടുള്ള പ്രണയം......അതിന്റെ ആഴം..... ഇത്രമേൽ ഭ്രാന്തമായി പ്രണയിക്കപ്പെടാൻ താൻ എന്ത് പുണ്യം ചെയ്തു......
മനസ്സിൽ സ്വയം മൊഴിഞ്ഞവൻ തന്നെ ചുട്ടിപിടിച്ചു നിൽക്കുന്നവളെ ഇറുക്കെ പുണർന്നു......
തന്നെ തിരികെ പുണർന്ന കൈകളുടെ മുറുക്കത്തിൽ വിശ്വാസം വരാതെ അവൾ തല ഉയർത്തി അവനെ നോക്കി.....
ഒരിറ്റു കണ്ണുനീർ അവളുടെ നെറ്റിൽ പതിച്ചതും അവനിൽ നിന്നും പിടഞ്ഞുമാറി അവൾ അവനെ തന്നെ ഉറ്റുനോക്കി....
കാശിയേട്ട.....
എന്താടി ഞാൻ നിന്നോട് പറയണ്ടേ എന്നെ ഇത്രയധികം സ്നേഹിക്കുന്ന നിന്നെ കണ്ടില്ലന്നു വെക്കാൻ എനിക്ക് പറ്റുമോ.......
ഇപ്പൊ നി പറഞ്ഞത് കൊണ്ടോ കരഞ്ഞത് കൊണ്ടോ ഒന്നുമല്ല നി ഇന്ന് വന്നില്ലായിരുന്നു എങ്കിലും ഞാൻ നിന്നെ തിരിഞ്ഞു വന്നേനെ അതുവിനെ അപ്പുവിനെ ഏൽപ്പിച്ചാൽ എനിക്കും ഒരു കൂട്ട് വേണം എന്ന് തോന്നിയപ്പോ ആദ്യം ഓർത്തത് നിന്നെ ആണ് നി എന്നെ വെറുത്തു കാണുമോ എന്ന് പേടി ഉണ്ടായിരുന്നു പക്ഷെ വീണ്ടും ഇടിച്ചുകെറി വന്ന് നി എന്നെ ഞെട്ടിച്ചപ്പോ നിന്റെ മുന്നിൽ തൊറ്റ് തരാൻ ഒരു മടി.... അതാ അടികൂടിയേ പക്ഷെ നി അറിയാതെ നിന്നെ ഞാൻ ശ്രെദ്ധിച്ചിരുന്നു നിന്റെ ഓരോ ചലനവും ആസ്വാധിച്ചിരുന്നു..... ഇന്നുവരെ ഒരു പെണ്ണിനോടും തോന്നാത്ത ഒരു ഫീലിംഗ് നി എന്റെ അടുത്തു വരുമ്പോൾ തോന്നിയിരുന്നു..... നിന്നെ കാണുമ്പോൾ നിന്റെ കണ്ണുകളിൽ നോക്കുമ്പോൾ എനിക്ക് എന്നെ തന്നെ പിടിച്ചു നിർത്താൻ പറ്റാതെ വന്നപ്പോഴാണ് ഞാൻ നിന്നോട് കൂടുതൽ ഫ്രീഡം എടുത്തത് പക്ഷെ അവിടെയും വല്യ ഡയലോഗ് അടിച്ചു നി എന്നെ തോൽപ്പിച്ചു..... ഇപ്പൊ ദേ ലൈഫിൽ ആദ്യമായും അവസാനമായും കാശ്ശിനാഥൻ തോൽവി സമ്മതിക്കുന്നു എന്റെ പെണ്ണിന് മുന്നിൽ സന്തോഷത്തോടെ........ ഇനിമുതൽ ലാവണ്യ കിഷോർ ഈ കാശിനാഥന്റെ പെണ്ണാണ്...... എന്റെ പ്രാണൻ.....
കാശിയേട്ട.........
പൊട്ടികരഞ്ഞുകൊണ്ടവൾ അവനെ കെട്ടിപിടിച്ചതും ഒരു ചിരിയോടെ അവൻ അവളുടെ മുടിയിൽ മെല്ലെ തലോടി......
വിശ്വസിക്കാൻ പറ്റണില്ല എനിക്ക് ഒന്ന് പറയുമോ എന്നെ ഇഷ്ടം ആണെന്ന് കേൾക്കാനുള്ള കൊതികൊണ്ടാ.....
അവന്റെ നെഞ്ചിൽനിന്നും മുഖം ഉയർത്തി അവൾ ചോദിച്ചതും അവളുടെ നെറ്റിയിൽ ഒന്ന് മുകർന്നവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു......
ഇഷ്ടമാണ്..... എനിക്ക് എന്റെ ഈ കാന്താരിയെ.....പ്രണയമാണ് പെണ്ണേ നിന്നോട് ഇന്നുവരെ ഞാൻ അറിഞ്ഞിട്ടില്ലാത്ത പ്രണയം..... ഭ്രാന്തമായ പ്രണയം..... I love u more than enything.........
Love u too.... കാശിയേ...
പറഞ്ഞു പൂർത്തിയാക്കുമുൻപ് അവൻ തന്റെ ചൂണ്ടുവിരൽ അവളുടെ ചുണ്ടിൽ ചേർത്തുവെച്ചു......
നാഥേട്ടൻ....... അങ്ങനെ വിളിച്ചാൽ മതി നി..... അത് കേൾക്കാൻ ഒരു പ്രേതേക ഫീൽ ആണ്.....
ഓഹോ എന്നിട്ടാണോ ഞാൻ വിളിക്കുമ്പോൾ ഒക്കേ കണ്ണ് പൊട്ടണ ചീത്തപറഞ് എന്നെകൊണ്ട് ആ വിളി നിർത്തിച്ചേ.....
അതുപിന്നെ അങ്ങനെ വിളിച്ചാൽ ചിലപ്പോ ഞാൻ വീണുപോയാലോ എന്നോർത്ത വിളിക്കണ്ട എന്ന് പറഞ്ഞെ ഇനിയിപ്പോ കുഴപ്പം ഇല്ലാലോ.......
ദേഷ്യത്തിൽ അവന്റെ കൈയിൽ നിന്നും കുതറിമാറി അവൾ പറഞ്ഞതും ചമ്മലോടെ മുഖം കുനിച്ചു തല ചൊറിഞ്ഞവൻ പറഞ്ഞുനിർത്തി..........
ആണോ എങ്കി ഇനി ആ വിളി കേട്ട് സുഖിക്കണ്ട.... ഞാൻ വിളികൂല.....
നി വിളിക്കും നിന്നെക്കൊണ്ട് ഞാൻ വിളിപ്പിക്കും അത് നിനക്ക് കാണണോ......
അവൾക്കരികിലേക്ക് നടന്നടുത്തവൻ അവളോട് ചേർന്നു നിന്നതും പിടക്കുന്ന മിഴികൾ ഉയർത്തി അവൾ അവനെ നോക്കി ....
കാ...ശിയേട്ടാ.....
മൂ... ഹൂ... നാഥേട്ടൻ.....
വിറയാർന്ന ശബ്ദത്തിൽ അവൾ വിളിച്ചതും നിഷേധാർഥത്തിൽ തല വീട്ടിച്ചവൻ തുടർന്നു....
വിളിക്ക് ലെച്ചു....
ഇ...ല്ല.....
തന്നിലേക്ക് അടുക്കുന്നവനിലെ കുറുമ്പ് കാണേ പിന്നിലേക്ക് മാറി അവൾ ഡ്രെസ്സിങ് ടേബിളിൽ തട്ടി നിന്നു......
അവളിലേക്ക് ചേർന്നുനിന്നവൻ അവളെ എടുത്തുയർത്തി ഡ്രെസ്സിങ് ടേബിളിന് മുകളിലായി ഇരുത്തി അവളിടെ കാലുകൾ വിടർത്തി ഇടുപ്പിൽ കൈ ചേർത്ത് അവളിലേക്ക് ചേർന്നുനിന്നു......
അവന്റെ കൈകൾ ഇടുപ്പിൽ മുറുകിയതും അറിയാതെ ഒന്ന് ഏങ്ങിപോയവൾ ടേബിളിൽ കൈകൾ മുറുക്കി......
തന്റെ ചെറിയൊരു സ്പർശനം പോലും അവളിൽ ഉണ്ടാക്കുന്ന മാറ്റാതെ കാണേ കണ്ണിമ ചിമ്മാതെ അവൻ അവളെ നോക്കി നിന്നു..... പിടക്കുന്ന മിഴികളിലും വിയർപ്പ് പൊടിയുന്ന നാസികതുമ്പിലും അലഞ്ഞു നടന്ന കണ്ണുകൾ വിറക്കുന്ന ചെഞ്ചുണ്ടുകളിൽ എത്തി നിൽക്കെ കൈ ഉയർത്തി അവൻ മൃദുവായി അവയേ തലോടി.....
May i...
അവളുടെ കണ്ണിലേക്കു നോക്കി മീശത്തുമ്പ് കടിച്ചു പിടിച്ചു വശ്യമായി ചിരിച്ചവൻ ചുവന്നു തുടുത്ത അധരങ്ങളിൽ വിരൽ അമർത്തി ചോദിച്ചതും നാണത്താൽ തലകുനിച്ചവൾ അവന്റെ നെഞ്ചിലേക്ക് പതുങ്ങി......
ഇരു കൈകളാൽ മുഖം കൈകുമ്പിളിൽ ആക്കി അവൻ അവളുടെ അധരങ്ങൾ കടിച്ചു നുണയാൻ തുടങ്ങിയതും കണ്ണുകൾ ഇറുക്കിഅടച്ചവൾ അവന്റെ മുടിയിൽ വിരലുകൾ കൊരുതു.....
പതിയെ അവയെ നുകർന്നുതുടങ്ങിയവനിലെ ആവേശം എറവേ അവന്റെ നാവുകൾ അതിന്റെ ഇണയെ തേടി തുടങ്ങിയിരുന്നു.... ദീർഘനേരം അവയെ നുകർന്നവൻ വിട്ടുമാറുമ്പോൾ അവളുടെ ചുണ്ടുകളിൽ രക്തം കിനിഞ്ഞിരുന്നു ....
താൻ അകന്നു മാറിയതും നെഞ്ചിൽ കൈ ചേർത്ത് കിതക്കുന്നവളെ കാണേ അവളോട് ഒന്നുകൂടെ ചേർന്നുനിന്നവൻ തോളിലെ t ഷർട്ട് ഒരു വശത്തേക്ക് നീകിയതും ഞെട്ടി പിടഞ്ഞവൾ അവന്റെ കൈയിൽ പിടുത്തമിട്ടു......
ഇന്ന് രാവിലെ നിന്നോട് ചേർന്നു നിന്നപ്പോ സ്ഥാനം തെറ്റിയ ഡ്രെസ്സിന്റെ ഇടയിൽ ഞാൻ കണ്ടിരുന്നു നിന്റെ നെഞ്ചിൽ പച്ചക്കുത്തിയ എന്റെ പേര്..... എനിക്ക് അത് ഒന്നകൂടി കാണണം ലെച്ചു അവിടെ ഒന്ന് ചുംബിക്കണം അത്രമാത്രം മതി..... പ്ലീസ്.....
പകപ്പോടെ തന്നെ നോക്കുന്നവളുടെ ചെവിയിൽ കാറ്റുപോലെ ആർദ്രമായി പറഞ്ഞവൻ അവളെ നോക്കിയതും അവളുടെ കൈകൾ അവനെ മോചിപ്പിച്ചു....
ആരുമയായ് അവളുടെ നെറ്റിയിൽ ഒന്ന് മുകർന്നവൻ അവളെ നോക്കി കണ്ണ്ചിമ്മി അവളുടെ വലതു മാറിന് മുകളിലായി നാഥ് എന്ന് പച്ചക്കുത്തിയിടത് വിരലോടിച്ചതും ഒന്നുയർന്നുപൊങ്ങി അവൾ അവന്റെ ഷർട്ടിൽ തെരുപിടിച്ചു തണുത്ത മേനിയിൽ അവന്റെ അധരങ്ങൾ പതിഞ്ഞതും ഒന്നെരിവ് വലിച്ചവൾ കണ്ണുകൾ ഇറുക്കെ അടച്ചു.....
ശ്.... നാഥേ... ട്ടാ....
അവിടെ അവന്റെ ധന്തങ്ങൾ ആഴ്ന്നതും ഒരു വിറയലോടെ അവൾ മൊഴിഞ്ഞത് കേൾക്കെ അവളിൽ നിന്നും മുഖം ഉയർത്തി അവൻ കള്ള ചിരിയോടെ അവളെ നോക്കി നിന്നു......
എന്തിനാ ഇങ്ങനെ ചിരിക്കണേ.....
ഇപ്പൊ എന്തായി നി തന്നെ വിളിച്ചില്ലേ....
അവനിലെ ചിരി കാണേ കെറുവോടെ അവൾ ചോദിച്ചതും അവളോടായി പറഞ്ഞവൻ മീശ ഒന്ന് പിരിച്ചു വേച്ചു.....
ദുഷ്ടൻ..... ഞാൻ പോകുവാ.... മാറങ്ങോട്ട്.....
അവനെ തള്ളി മാറ്റി അവൾ വെളിയിലേക്ക് ഓടിയതും ഒരു ചെറുചിരിയോടെ അവൻ ബെഡിലേക്ക് മറിഞ്ഞു......
തുടരും......