© Copyright work- This work protected in accordance with section 45 of copyright act 1957 (14 of 1957) and should not used in full or part without the creators prior permission.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ നിമിഷം എന്റെ പ്രതിശ്രുത വരനായി നിശ്ചയിച്ച ആളും കേട്ടതിന്റെ ഞെട്ടലിലാണ്. ഞെട്ടുന്നതിൽ അൽദുതം ഒന്നും ഇല്ല .കാരണം ഒരു സഹോദരാ ബന്ധം മാത്രമെ ഞങ്ങൾക്കിടയിലുണ്ടായിരുന്നുള്ളു. ഒന്നിൽ നിന്നും മുക്തമാക്കുന്നതിന് മുമ്പ് തന്നെ അപ്പച്ചി അടുത്തതും പറഞ്ഞു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കല്യാണം ഒരാഴ്ചക്കുളിൽ നടത്തണം അതും അഭിജിത്ത് നയന വധുവരൻമാർക്കൊപ്പം. സത്യത്തിൽ അതുംകൂടി കേട്ടപ്പോൾ ആകെ വല്ലതായി ഞാൻ . ശ്രീജീത്ത് ഇന്ന് വരെ സഹോദരനയല്ലതെ കണ്ടിട്ടില്ല ഞാൻ . അങ്ങനെ ഒരാളെ പെടുന്നെരു സുപ്രഭാതത്തിൽ ഭർത്താവയി സ്വീകരിക്കുക എന്ന് പറഞ്ഞാൽ.....
അതും ഒരാഴ്ചക്കുളിൽ . എന്റെ മനസ്സിനെ പറഞ്ഞ് പാതപ്പെടുത്തിയെടുക്കാൻ സമയമില്ലത്തതു പോലെ.
"ഈ കല്യാണത്തിന് ഇവിടെ ഉള്ള എല്ലാവർക്കും സമ്മതമാണ് ഈ കല്യാണത്തിന് നിനക്ക് വല്ല എതിർപ്പുമുണ്ടോ? " വല്യച്ഛൻ
ഒരു ചെറു പുഞ്ചിരിയോടെ ഇല്ലന്ന് തലയനക്കുകയാണ് ജീത്തു ചെയ്യാത്തത് .
കല്ലു നിനക്കോ? അപ്പച്ചി
അപ്പച്ചിയുടെ ചോദ്യത്തിന് എന്റെ നോട്ടം ആദ്യം ചെന്നെത്തിയത് അച്ഛനിലായിരുന്നു സന്തോഷവും ആകാംക്ഷയും നിറഞ്ഞ ഭാവത്തിൽ എന്നെ തന്നെ ഉറ്റുനോക്കുകയാണ്. എല്ലാവരിലും അതെ ഭാവം. പക്ഷേ ഒരാളുടെ കണ്ണുക്കൾ മാത്രം ഭീത്തിയെ വീക്ഷിച്ചവസാനിപ്പിക്കനുള്ള തത്രപ്പാടിലാണ്. ആ കണ്ണുക്കൾ എന്നെ കണ്ടില്ല. എന്നിലെ ഭാവമെന്താണെനന്വേഷിച്ചില്ല . ഛേ, ഞാനെന്താണിങ്ങനെ. ഇപ്പോഴും അയളുടെ ശ്രദ്ധഞാനഗ്രഹിക്കുന്നു. സ്വന്തം കണ്ണുക്കളെ സ്വയം ശാസിച്ചു അപ്പച്ചിയോട് ഞാൻ പറഞ്ഞു
' സമ്മതമാണ് ' . എല്ലാവരും മുറിയിലെക്ക് പോയി .ഞാനും എന്റെ പിറകെ അമ്മുവും.
" ഡി കല്യണപെണ്ണെ നീയെന്താ ഒന്നും മിണ്ടത്തെ ഇങ്ങു പോന്നത് "
കൂർപ്പിച്ചുളളരു നോട്ടമായിരുന്നു മറുപടി. വീണ്ടും അവൾ എന്തെക്കയോ പറഞ്ഞിട്ടും എന്റെ ഭാഗത്തു നിന്നും ഒരു തരത്തിലും ഉള്ള പ്രതികരണമുണ്ടായില്ല.
കൈയിൽ ചെറുതായി തല്ലി അമ്മു പറഞ്ഞു.
" ഡീ നിനക്ക് ഈയിടെയായി കുറച്ച് ആലോചന കൂടുന്നുണ്ട്. എനിക്കറിയാം നിന്റെ ആലോചന മുഴുവൻ അഭിജിത്ത് ദേവനരണനെ പറ്റിയാണെന്ന്. നാണമിലെ നിനക്ക് നാലാളുടെ മുമ്പിൽ നിന്നെ മോശക്കാരിയാക്കി നിന്നെ ഇഷമല്ലന്ന് പറഞ്ഞവന് വേണ്ടി ഇരുന്നു മോങ്ങാൻ "
അമ്മുവിന്റെ ഒരോ വാക്കിലുഠ അഭിയോടുള്ള അമർഷം നിറഞ്ഞു നിന്നിരുന്നു.
"നിന്റെ ആലോചന മുഴുവൻ അഭിയാണെങ്കിലും ഇപ്പോ നീ ആലോജിചത് ജീത്തുവേട്ടനെ പറ്റിയാണ് ആളുമായുള്ള മുമ്പോടുള്ള ജീവിതതെ പറ്റിയാണ് "
അവൾ പറഞ്ഞത് ശെരിയാണ്. ഞാനത് തന്നെയാണ് ആലോചിച്ചത്. അല്പ സമയത്തിന് ശേഷം അച്ഛൻ എന്നെ മുറിയിലെക്ക് വിളിച്ച .
" ഇത് നിന്റെ അമ്മുടെ ആഭരണങ്ങളാണ് അച്ഛൻ സൂക്ഷിച്ചതാ മോൾക്ക് തരാൻ . ഇനി ഇതിന്റെ അവകാശി നീയാ "
കൈയിൽ ഒരു ആമാടപ്പെട്ടി തന്നുകൊണ്ട് അച്ഛൻ പറഞ്ഞു. അത് മുറിയിലെ അലമാരയിൽ ഭദ്രമായി സൂക്ഷിച്ചു വെക്കുന്നതിനിടയിൽ അലമാരയിലെ ഒരു വലിയ പുസ്തകം താഴെ വീണു. അതിൽ നിന്നും ഒരു ഫോട്ടോയും .
മുത്തശ്ശന്റെ പിറന്നാൾ ദിവസം.......
🔹 തുടരും🔹