Aksharathalukal

എൻ കാതലെ

രണ്ട് ദിവസം കഴിഞ്ഞതും ദർശനയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്സ്റ്റാർജ് ചെയ്തു. അതോടെ നാട്ടിലേക്ക് പോകാൻ ദത്തനും റെഡിയായി.
 
അല്ലെങ്കിൽ തന്നെ വർണക്ക് തറവാട്ടിൽ നിന്നും പോകാൻ ഇഷ്ടമല്ല. അതിന്റെ കൂടെ വാവ കൂടി വന്നതും അവൾക്ക് പോവണം എന്ന് തന്നെ ഇല്ലാതെയായി.
 
പക്ഷേ അടുത്ത ആഴ്ച്ച എക്സാം ആയതിനാൽ വർണയുടെ വാശിക്ക് നിൽക്കാതെ ദത്തൻ അവളെ നാട്ടിലേക്ക് കൊണ്ടുപോയി. 
 
എക്സാം തുടങ്ങിയതും വർണയും ആകെ തിരക്കില്ലായിരുന്നു. വലിയ മാർക്ക് ഒന്നും പ്രതീക്ഷിച്ചില്ലെങ്കിലും ഫുൾ പാസ് ആവണം എന്ന ലക്ഷ്യം അവൾക്കും ഉണ്ടായിരുന്നു.
 
ഫസ്റ്റ് ഇയർ എല്ലാ വിഷയത്തിലും ജസ്റ്റ് പാസ് ആയ തെ ഉള്ളു എങ്കിലും സെക്കന്റ് ഇയർ ആയപ്പോഴേക്കും വർണ അത്യവശ്യം നല്ല രീതിയിൽ തന്നെ പഠിക്കാൻ തുടങ്ങിയിരുന്നു.
 
അതുകൊണ്ട്  പിജിക്ക് അവൾക്ക് നല്ല മാർക്ക് തന്നെ സ്കോർ ചെയ്യാൻ പറ്റി. നല്ല മാർക്ക് വാങ്ങി ജയിച്ചാൽ തറവാട്ടിൽ പോകും എന്ന ദത്തന്റെ ഉറപ്പിൻ മേലാണ് അവൾ നല്ല മാർക്ക് വാങ്ങിയത്.
 
അതോടെ പിജി കഴിഞ്ഞ് അവർ പാലക്കാട്ടെക്ക് തന്നെ തിരിച്ച് വന്നു. ദത്തനും അവിടേക്ക് ട്രാൻസ്ഫർ വാങ്ങിയിരുന്നു.
 
പിജിയോടെ പഠിപ്പ് നിർത്താൻ തിരുമാനിച്ചിരുന്ന വർണയെ ദത്തൻ MbA ക്ക് ചേർത്തു.
 
വർണ ഇനി പഠിക്കില്ലാ എന്ന് പറഞ്ഞ് വാശി പിടിച്ചു എങ്കിലും ദത്തന്റെ മുൻപിൽ അതൊന്നും വില പോയില്ല . അതോടെ ഡിഗ്രി കഴിഞ്ഞ് B.Ed നു ചേരാൻ നിന്ന ശിലു വിനെ വർണ ഓരോന്ന് പറഞ്ഞ് പാട്ടിലാക്കി തന്റെ ഒപ്പം MBA ക്ക് ചേർത്തു.
 
ഭദ്ര പിന്നെ IAS മോഹം കൊണ്ട് നടന്നതിനാൽ നേരെ സിവിൽ സർവ്വീസ് കോച്ചിങ്ങിന് ചേർന്നു.
 
***
 
രണ്ടു മൂന്നു ദിവസമായി ഒരു കേസിന്റെ പിന്നാലെയാണ് ദത്തൻ . അതുകൊണ്ട് തന്നെ മൂന്നു ദിവസമായി തറവാട്ടിലേക്ക് പോയിട്ട്.
 
ഇടക്ക് സമയം കിട്ടുമ്പോൾ വർണയെ വിളിക്കും എങ്കിലും രണ്ടോ മൂന്നോ വാക്കിൽ ഫോൺ കട്ട് ചെയ്യും. ഒരുപാട് സംസാരിച്ചാൽ ചിലപ്പോൾ എല്ലാം ഇട്ടേറിഞ്ഞ് അവളുടെ അരികിലേക്ക് പോകാൻ തോന്നും
 
ദത്തൻ ഓരോന്ന് ആലോച്ചിച്ച് സ്റ്റേഷനിലെ ചെയറിലേക്ക് ചാരി ഇരുന്നു. സമയം ഉച്ചയാകുന്നേ ഉള്ളൂ.
 
ഉച്ചക്ക് ശേഷം ലീവ് എടുത്ത് വീട്ടിൽ പോകാം. എന്നിട്ട് വർണയേയും ശിലുവിനേയും പിക്ക് ചെയ്യാൻ കോളേജിലേക്ക് പോകാം. വർണയെ കുറിച്ച് ആലോചിക്കുന്ന ഓരോ നിമിഷവും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിച്ചു.
 
ഒന്നര വർഷം എത്ര പെട്ടെന്നാണ് കടന്ന് പോയത്. അപ്പോഴും അവന്റെ സ്നേഹത്തിന് മാത്രം ഒരു മാറ്റവും സംഭവിച്ചിട്ടില്ല.
 
ഫോണിന്റെ റിങ്ങ് കേട്ടാണ് ദത്തൻ ആലോചനയിൽ നിന്നും പുറത്തു വന്നത്. ശിലുവിന്റെ കോൾ ആണ്. അവൻ സംശയത്തോടെ കോൾ അറ്റന്റ് ചെയ്യ്തു.
 
" എന്താ മോളേ ഈ സമയത്ത് ക്ലാസ്സില്ലേ "
 
" എട്ടാ ഞങ്ങൾ ഹോസ്പിറ്റലിലാ . വർണക്ക് വയ്യാ . കോളേജിൽ വച്ച് അവളോന്ന് തല കറങ്ങി വീണു. "
 
" നിങ്ങൾ ഏത് ഹോസ്പിറ്റലിലാ "
 
" സിറ്റി ഹോസ്പിറ്റൽ "അടുത്ത നിമിഷം ദത്തൻ കോൾ കട്ട് ചെയ്ത് പുറത്തേക്ക് ഓടി.
 
താൻ കൂടെയില്ലാത്ത കാരണം ഭക്ഷണമൊന്നും അവൾ ശരിക്ക് കഴിക്കില്ല. എത്ര പറഞ്ഞാലും കേൾക്കില്ലാന്ന് വച്ചാ എന്താ ചെയ്യാ
 
ദത്തന് ഹോസ്പിറ്റലിൽ എത്തുന്ന വരെ ടെൻഷൻ മാറിയിരുന്നില്ല. വണ്ടി പാർക്കിങ്ങിൽ നിർത്തി അവൻ ശിലുവിനെ വിളിച്ചു. 
 
വർണ കിടക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തതും ദത്തൻ അവിടേക്ക് ഓടുകയായിരുന്നു. കാഷ്വാലിറ്റിക്ക് മുന്നിൽ ശിലുവും അവരുടെ രണ്ട് ടീച്ചർമാരും ഇരിക്കുന്നുണ്ട്.
 
ദത്തൻ വരുന്നത് കണ്ട് അവർ ഇരുന്നിടത്തു നിന്നും എണീറ്റു.
 
" എട്ടാ .." ശിലു അവനെ ഓടി വന്ന് കെട്ടി പിടിച്ചു. അവൾ ഒരുപാട് പേടിച്ചു എന്ന് ദത്തനും മനസിലായിരുന്നു.
 
" ഡോക്ടർ എന്താ പറഞ്ഞത് " ശിലുവിനെ ചേർത്ത് പിടിച്ച് ദത്തൻ ടീച്ചറോടായി ചോദിച്ചു.
 
" ഡോക്ടർ നോക്കി കൊണ്ടിരിക്കുകയാണ്. ഒന്നും പറഞ്ഞില്ലാ " കൂട്ടത്തിൽ ഒരു ടീച്ചർ പറഞ്ഞതും ഡോക്ടർ പുറത്തേക്ക് വന്നിരുന്നു.
 
"ഡോക്ടർ വർണക്ക് എങ്ങനെയുണ്ട് "
 
" പേടിക്കാനൊന്നും ഇല്ലാ. സാർ വർണയുടെ "
 
" ഹസ്ബന്റാണ് "
 
" oh okay. വർണ പ്രെഗ്നന്റ് ആണ് " അത് കേട്ടതും ദത്തന്റെ കണ്ണുകൾ വിടർന്നു. കൺകോണിൽ കണ്ണീരിൻ നനവ് പടർന്നു.
 
" ഫുഡ് ശരിക്ക് കഴിക്കാത്ത കാരണം ബോഡി വീക്കാണ്. അതുകൊണ്ട് ഡ്രിപ്പ് ഇട്ടിട്ടുണ്ട്. അര മണിക്കൂർ കഴിഞ്ഞാൽ വീട്ടിൽ പോവാം" ഡോക്ടർ അത് പറഞ്ഞ് നടന്ന് പോയി.
 
" ഡോക്ടർ ഞാൻ അവളെ ഒന്ന് കണ്ടോട്ടേ " ദത്തൻ ഡോക്ടറുടെ പുറകെ ഓടി ചെന്ന് ചോദിച്ചു.
 
" കണ്ടോള്ളു" ഡോക്ടർ അത് പറഞ്ഞതും ദത്തൻ ഡോർ തുറന്ന് അകത്തേക്ക് കയറി. വർണ ബെഡിൽ കണ്ണടച്ചു കിടക്കുകയാണ്.
 
ദത്തൻ പതിയെ അവളുടെ അരികിൽ വന്നിരുന്ന് അവളുടെ നെറുകയിൽ തലോടി കൊണ്ട് ചുണ്ടിൽ അമർത്തി ഉമ്മ വച്ചു.
 
ദത്തന്റെ സാമിപ്യം അറിഞ്ഞതും വർണ കണ്ണുകൾ പതിയെ തുറന്നു. ദത്തനെ കണ്ടതും അവളുടെ ചുണ്ടുകൾ വിതുമ്പി പോയിരുന്നു.
 
" ദത്താ"
 
" എന്താടാ " അവളുടെ നെറുകയിൽ തലോടി അവൻ വിളി കേട്ടു.
 
" എന്നേ വഴക്ക് പറയല്ലേ ദത്താ. എനിക്ക് ..ഞാൻ .. ഞാൻ രാവിലെ ഫുഡ് കഴിച്ചതാ . നല്ലണം കഴിച്ചതാ . എന്നിട്ടും തല കറങ്ങി വീണു. വേണെങ്കിൽ ശിലുവിനോട് ചോദിച്ച് നോക്ക്. "
 
" ആണോ . പിന്നെന്താ തല കറങ്ങിയേ... " ദത്തൻ കുസ്യതിയോടെ ചോദിച്ചു.
 
" എനിക്കറിയില്ല. ഞാൻ ഒന്നും ചെയ്തില്ല ദത്താ. എന്നേ ഒന്നും പറയല്ലേ . ഞാൻ പാവം കുട്ടിയല്ലേ " ഫുഡ് കഴിക്കാതെ ഇതിനു മുൻപ് ഒരു വട്ടം തല കറങ്ങി വീണിട്ടുള്ള കാരണം ദത്തൻ അന്ന് ഒരുപാട് ദേഷ്യപ്പെട്ടിരുന്നു. ഇന്നും അതുപോലെ വഴക്കു പറയുമോ എന്ന പേടിയിലാണ് വർണ
 
" ഈ തലകറക്കത്തിനു കാരണം ഞാനാ. ഞാൻ മാത്രം " ദത്തൻ ചിരിയോടെ പറഞ്ഞതും വർണ ഒന്നും മനസിലാവാതെ അവനെ നോക്കി
 
" നമ്മുടെ ഇടയിലേക്ക് പുതിയ ഒരാൾ കൂടി വരാൻ പോവാ കുഞ്ഞേ . ദാ ഇവിടെ " വർണയുടെ വയറിനു മുകളിൽ കൈ വച്ച് ദത്തൻ പറഞ്ഞതും വർണക്ക് വിശ്വസിക്കാനായില്ലാ
 
" ദ.. ദത്താ" വർണ നിറ മിഴികളോടെ അവന്റെ കൈയ്യിനി മുകളിൽ തന്റെ കൈ വച്ചു.
 
" അതേ ടാ . നമ്മുടെ വാവ ഇവിടെ ഉണ്ട് " ദത്തൻ ഒന്ന് കുനിഞ്ഞ് അവളുടെ വയറിലായി ഉമ്മ വച്ചു. ഇരുവരുടേയും കണ്ണുകൾ നിറഞ്ഞൊഴുകിയ നിമിഷമായിരുന്നു അത്.
 
ടീച്ചർമാരെ പറഞ്ഞയച്ച് ശിലു അകത്തേക്ക് വന്നതും ഡോർ തുറക്കുന്ന ശബ്ദം കേട്ട് ദത്തൻ ബെഡിൽ നിന്നും എണീറ്റ് കണ്ണുകൾ തുടച്ചു.
 
" വർണാ " ശിലു ഓടി വന്ന് അവളെ കെട്ടിപിടിച്ചു
 
"ശിലുമ്മടെ വാവേ " അവൾ വർണയുടെ വയറിലേക്ക് മുഖം ചേർത്തു കൊണ്ട് വിളിച്ചതും മൂന്നുപേരും ചിരിച്ചു.
 
ഒരു മണിക്കൂർ കഴിഞ്ഞതും വർണയെ ഡിസ്സ്റ്റാർജ് ചെയ്തു. വീട്ടിലെത്തിയതും തറവാട്ടിൽ ആകെ ഒരു ഉത്സവമായിരുന്നു.
 
എല്ലാവരും വർണയുടെ ചുറ്റും കൂടി. വിവരം അറിഞ്ഞ് ത്രയബകത്തു നിന്ന് പാർവതിയും ധ്രുവിയും ചെറിയ മുത്തശിയും വന്നിരുന്നു. അതുപോലെ ആമിയുടെ അച്ഛനും അമ്മയും.
 
പിന്നീടങ്ങോട്ട് വർണയെ ഓരോന്ന് കഴിപ്പിക്കുന്നതിൽ തറവാട്ടിലുള്ളവർ മാറി മാറി മത്സരിക്കുകയായിരുന്നു.
 
എല്ലാ ബഹളവും കഴിഞ്ഞ് രാത്രിയാണ് വർണ ഒന്ന് ഫ്രീ ആയത്. ഭക്ഷണം കഴിച്ചതും ദത്തൻ റൂമിലേക്ക് പോയിരുന്നു. കുറച്ചു സമയം കൂടി താഴേ നിന്നിട്ടാണ് വർണ റൂമിലേക്ക് പോയത്.
 
" വർണയുടെ ഒരു ഭാഗ്യം. ഇതൊക്കെ കണ്ട് എനിക്കും ഗർഭിണിയാവാൻ തോന്നാ " സ്റ്റയർ കയറി പോകുന്ന വർണയെ കണ്ട് ടി വി കാണുന്ന ശിലു ഭദ്രയോട് പറഞ്ഞു.
 
" ഡീ .." ആമിയുടെ വിളി കേട്ട് രണ്ടും ഞെട്ടി.
 
" അയ്യോ എട്ടത്തി ഞാൻ അങ്ങനെ ഗർഭിയാക്കുന്ന കാര്യമല്ലാ പറഞ്ഞത്. കല്യാണം കഴിഞ്ഞിട്ട് ഗർഭിണിയാവുന്നതാ ഞാൻ ഉദ്ദേശിച്ചത് " 
 
" എണീറ്റ് പോയി ഉറങ്ങാൻ നോക്കിക്കേ. സ്വന്തം കാര്യം പോലും ഒറ്റക്ക് നോക്കാൻ വയ്യാത്തവളാ ഇനി കല്യാണം കഴിഞ്ഞ് ഗർഭിണിയാവാൻ നിൽക്കുന്നത് "ആമി കലിപായതും ശീലു വേഗം റൂമിലേക്ക് ഓടി . പിന്നാലെ ഭദ്രയും.
 
റൂമിലെത്തിയ വർണ ദത്തനെ നോക്കി എങ്കിലും അവനെ കണ്ടില്ല. ബാത്ത് റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ട് അവൻ കുളിക്കുകയാണ് എന്ന് മനസിലായി.
 
കൈയ്യിലുള്ള വെള്ളം ടേബിളിനു മുകളിൽ വച്ച് അവൾ വന്ന് ഡോർ ലോക്ക് ചെയ്ത് തിരിഞ്ഞതും ദത്തൻ കാറ്റു പോലെ വന്ന് അവളെ പുണർന്നിരുന്നു.
 
" എവിടെയായിരുന്നു പെണ്ണേ ഇത്ര നേരം " ദത്തൻ അവളുടെ മുഖം ചുബനങ്ങളാൽ മൂടി.
 
" അത് താഴേ അമ്മയും ചെറിയമ്മയും ഓരോന്ന് സംസാരിച്ച് നിന്നപ്പോൾ ... "
 
" എന്താെരു കഷ്ടമാ ഇത്. എല്ലാവരും കൂടി നിന്റെ ചുറ്റും ഇങ്ങനെ വട്ടം നിന്നാ ഞാൻ എന്താ ചെയ്യാ . ഉച്ച മുതൽ നിന്നെ ഒന്ന് അടുത്ത് കിട്ടാൻ മനുഷ്യൻ പെടാ പാട് പെടുകയാ"
 
ദത്തൻ അവളെ ഇറുക്കെ കെട്ടിപിടിച്ചു. ദത്തന്റെ മേലുള്ള വെള്ളത്തുള്ളികൾ ഒപ്പം അവളുടെ മേലേക്കും പടർന്നു.
 
ദത്തൻ അവളെ ബെഡിൽ കൊണ്ടുവന്ന് ഇരുത്തി. ശേഷം അവൻ ചെന്ന് ഒരു മുണ്ട് എടുത്തുടുത്ത് ടവൽ സ്റ്റാന്റിൽ വിരിച്ചിട്ട് അവളുടെ അരികിലായി ഇരുന്നു.
 
" ഞാൻ നാളെ മുതൽ ലീവ് എടുക്കണോടാ " ദത്തൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.
 
" എയ് വേണ്ടാ ദത്താ . ഞാൻ ഇവിടെ നല്ല കുട്ടിയായി ഒതുങ്ങി ഇരുന്നോളാം. പിന്നെ ഇവിടെ എല്ലാവരും ഉണ്ടല്ലേ."
 
" അയ്യടാ. എന്താ എന്റെ പൊന്നു മോളുടെ വിചാരം വീട്ടിൽ ഇരിക്കാനോ . അത് പറ്റില്ലാ ക്ലാസിൽ പോവണം . ഇനി സ്കൂട്ടിയിൽ കോളേജിൽ പോവണ്ട. നിന്നെ കൊണ്ടാക്കാനും കൊണ്ടുവരാനും ഞാൻ ലീവ് എടുക്കണോ എന്നാ ചോദിച്ചത് "
 
ദത്തൻ പറയുന്നത് കേട്ട് വർണയുടെ മുഖം മങ്ങി.
 
" ഞാൻ പ്രെഗ്നന്റ് അല്ലേ ദത്താ. അപ്പോ ഞാൻ റസ്റ്റ് എടുക്കണ്ടേ "
 
" അതിന് നീ കോളേജിൽ കരിങ്കല് ചുമക്കാൻ ഒന്നും അല്ലാലോ പോകുന്നത്. നാളെ ക്ലാസിൽ പോവണ്ടാ . മറ്റന്നാ മുതൽ പോവണം"
 
" ദത്താ"
 
" ഒരു ദത്തനും ഇല്ലാ "
 
വർണ പിണങ്ങി കൊണ്ട് അവന്റെ കൈ തട്ടി മാറ്റി ബെഡിൽ കയറി കിടന്നു. ദത്തൻ ചിരിയോടെ ലൈറ്റ് ഓഫ് ചെയ്ത് അവളുടെ അരികിലായി വന്ന് കിടന്നു.
 
" കുഞ്ഞേ " അവളുടെ കാതിലായി ദത്തൻ പതിയെ വിളിച്ചു.
 
" എന്താ " അവൾ ദേഷ്യത്തിൽ ചോദിച്ചു.
 
" ഇങ്ങോട്ട് തിരിഞ്ഞ് കിടക്കടാ "
 
" ഇല്ല. എനിക്ക് ഇപ്പോ ഇങ്ങനെ കിടക്കാനാ ഇഷ്ടം" അത് കേട്ടതും ദത്തൻ ബെഡിൽ ഇറങ്ങി അവളുടെ അപ്പുറത്തായി വന്ന് കിടന്നു.
 
തന്നെ നോക്കി കിടക്കുന്ന ദത്തനെ കണ്ട് അവൾ ഇപ്പുറത്തേക്ക് തിരിഞ്ഞു കിടന്നു
 
" കുഞ്ഞേ " ദത്തൻ പരിഭവത്തോടെ വീണ്ടും എണീറ്റ് അപ്പുറത്ത് ചെന്ന് കിടന്നു. ദത്തന്റെ അപ്പാേഴത്തെ ഭാവം കണ്ട് വർണക്ക് പാവം തോന്നി.
 
ദത്തൻ പതിയെ അവളെ ഉയർത്തി തന്റെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി.
 
" ദത്താ ഞാൻ കോളേജിൽ പോവണോ " അവന്റെ കഴുത്തിലെ സ്വർണ മാലയിൽ കൈ ചുരുട്ടി അവൾ ചോദിച്ചു.
 
" പോവണം . നമ്മൾ കുറേ സ്വപ്നങ്ങൾ കണ്ടതല്ലേ . അതൊക്കെ നടക്കണം എങ്കിൽ പഠിക്കണ്ടേടാ . അപ്പോ എന്റെ കുട്ടി മറ്റന്നാ മുതൽ ക്ലാസിൽ പോവില്ലേ "
 
" പോവാം ദത്താ" അത് കേട്ട് ദത്തൻ അവളുടെ നെറ്റിയിൽ ഉമ്മ വച്ചു.
 
" എന്തെങ്കിലും വയ്യായ്ക ഉണ്ടെങ്കിൽ എന്നോട് പറയണം കേട്ടോ "
 
" മ്മ് " അവൾ ഒന്ന് മൂളി കൊണ്ട് ദത്തനെ ചേർത്ത് പിടിച്ചു കിടന്നുറങ്ങി.
 
***
 
കുഞ്ഞിനുള്ള കാത്തിലിരിപ്പിലായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ ആ തറവാട്. ദത്തൻ പറഞ്ഞതനുസരിച്ച് വർണ ക്ലാസിൽ പോവാൻ തുടങ്ങി.
 
ലക്ഷ് മോന് ഇപ്പോ ഒന്നര വയസ് ആയി. എന്നാലും ദർശന മോനേ നോക്കാൻ ലീവെടുത്തിരിക്കുകയാണ്. അതുകൊണ്ട് വർണയേയും ശിലുവിനേയും കാറിൽ കോളേജിൽ കൊണ്ടു വിടുന്നതും കൊണ്ടുവരുന്നും ദർശനയാണ്.
 
ക്ലാസിൽ അവൾക്ക് ഒപ്പം ശിലു ഉള്ളത് എല്ലാവർക്കും ഒരു സമാധാനം തന്നെയായിരുന്നു.
 
വർണക്ക് ഇപ്പോ മൂന്ന് മാസം ആയി. ഇടക്ക് തലചുറ്റൽ ഉണ്ടാകും എന്നല്ലാതെ പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും അവൾക്ക് ഉണ്ടായിരുന്നില്ല.
 
വൈകുന്നേരം സ്റ്റേഷനിൽ നിന്നും വന്ന ദത്തൻ മസാല ദോശയുമായാണ് വന്നത്. കയ്യിലെ പൊതി ശിലുവിന്റെ കൈയ്യിൽ കൊടുത്ത് ദത്തൻ മുകളിലേക്ക് കയറി പോയി.
 
ആര് എന്ത് കൊണ്ടു വന്നാലും ശിലുവാണ് വർണയെ കഴിച്ച് സഹായിക്കാറുള്ളത്. കാലം എത്ര കഴിഞ്ഞിട്ടും വർണയുടെയും ശിലുവിന്റെയും  കുട്ടി കളിയിൽ പ്രത്യേകിച്ച് മാറ്റമൊന്നും ഇല്ലാ . പക്ഷേ സിവിൽ സർവ്വീസ് കൊച്ചിങ്ങിന് ചേർന്നതോടുകൂടി ഭദ്രക്ക്  കാര്യ ഗൗരവം വന്നിട്ടുണ്ട്
 
" ഇത് പറ്റില്ലാട്ടോ വർണ . എത്ര നേരമായി ഈ ദോശയും വച്ചിരിക്കുന്നു. എന്റെ കഴിച്ച് കഴിഞ്ഞുവല്ലോ "
 
" എനിക്ക് വേണ്ടാ ശിലു. കഴിക്കാൻ തോന്നുന്നില്ല. ഇതു കൂടി കഴിച്ചോ " തന്റെ പ്ലേറ്റ് ശിലുവിന് നീട്ടി പറഞ്ഞു.
 
" എനിക്ക് വേണ്ടാ. നീ തന്നെ കഴിച്ചാ മതി"
 
" വേണ്ടാഞ്ഞിട്ടാ "
 
" അടി കിട്ടും വർണേ . ഇരുന്ന് കഴിക്ക് മര്യാദക്ക്. അടുത്തിരിക്കുന്ന ആമി ശാസനയോടെ പറഞ്ഞതും വർണയുടെ കണ്ണ് നിറഞ്ഞു.
 
" ഭക്ഷണം കഴിക്കാതിരിക്കാനുള്ള കള്ള കരച്ചിലാ എട്ടത്തി ഇത്. ഇതിൽ എട്ടത്തി വീഴണ്ട " അടുത്തിരിക്കുന്ന ഭദ്ര പറഞ്ഞു.
 
"എന്താ അവിടെ " കുളി കഴിഞ്ഞ് വന്ന ദത്തൻ താഴേ ഉള്ള ബഹളം കേട്ട് വന്നു.
 
" ഇവൾക്ക് ഭക്ഷണം കഴിക്കാൻ മടിയാ എട്ടാ . ഉച്ചക്കലത്തെ ഫുഡും ഇവൾ മൊത്തം കഴിച്ചില്ല " ശിലു പറഞ്ഞത് കേട്ട് വർണ അവളെ നോക്കി പേടിപ്പിച്ചു.
 
"എന്താ നീ കഴിക്കാത്തത് " ദത്തൻ അവളുടെ അടുത്തുള്ള ചെയറിൽ വന്നിരുന്നു. "
 
" എനിക്ക് വേണ്ടാ ദത്താ. ഞാൻ പിന്നെ കഴിക്കാം "
 
" ഇപ്പോ തന്നെ 8 മണിയായി. ഇനി നീ എപ്പോ കഴിക്കാനാ . മര്യാദക്ക് കഴിക്കാൻ നോക്ക്" ദത്തൻ ഗൗരവത്തിൽ പറഞ്ഞു.
 
"ശിലു, ഭദ്ര വാ . വർണ കഴിച്ചോളും" ആമി അവരെ രണ്ടുപേരെയും വിളിച്ച് അവിടെ നിന്നും പോയി.
 
വർണയാണെങ്കിൽ ദത്തനെ പേടിച്ച് തല കുനിച്ച് ദോശയിൽ വിരലൊടിച്ച് ഇരിക്കുകയാണ്.
 
ദത്തൻ അത് കണ്ട് അവളുടെ അരികിലേക്ക് ചേർന്ന് ഇരുന്നു. ശേഷം പ്ലേറ്റ് തന്റെ മുന്നിലേക്ക് നീക്കി അതിൽ നിന്നും ദോശ എടുത്ത് അവൾക്ക് നേരെ നീട്ടി.
 
" എനിക്ക് വേണ്ടാഞ്ഞിട്ടാ . എനിക്ക് ശർദ്ധിക്കാൻ വരും"
 
" അങ്ങനെ വൊമിറ്റിങ്ങ് ടെന്റൻസി വന്നാ വൊമിറ്റ് ചെയ്തോ. ഇനിയും ദോശ ഉണ്ടല്ലോ. നമ്മുക്ക് വീണ്ടും കഴിക്കാം "
 
വേറെ വഴി ഇല്ലാത്തത് കൊണ്ട് വർണക്ക് അവൻ നീട്ടിയ ദോശ കഴിച്ചു. അടുത്ത കഷ്ണം കഴിക്കുന്നതിന് മുൻപേ അവൾ ഓക്കാനിക്കാൻ നിന്നു.
 
" അടവ് എടുക്കാൻ നിന്നാൽ എന്റെ കൊച്ച് നിന്റെ വയറ്റിൽ ഉണ്ടെന്ന് ഞാൻ നോക്കില്ല. നല്ല അടി വച്ച് തരും " അത് കേട്ട് വർണ അവനെ തുറിച്ച് നോക്കി.
 
" എന്താടി കണ്ണുരുട്ടി പേടിപ്പിക്കുന്നോ . നിന്നെ കൊണ്ട് ഇത് കഴിപ്പിക്കാൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ " ദത്തൻ അത് പറഞ്ഞ് അവൾക്ക് ദോശ കൊടുക്കാൻ തുടങ്ങി.
 
വർണ പിണങ്ങി കൊണ്ട് അവൻ കൊടുത്ത ദോശ മുഴുവൻ കഴിച്ച് വാ കഴുകി എണീറ്റ് പോയി. അവൾ പിണക്കത്തിൽ ആണെന്ന് ദത്തനും മനസിലായി.
 
ദത്തൻ ഫുഡു കഴിച്ച് റൂമിൽ എത്തുമ്പോൾ വർണ ബുക്കിൽ നോക്കി ഇരിക്കുകയാണ്. അവനെ കണ്ടതും വർണ മുഖം തിരിച്ച് ഉറക്കെ വായിക്കാൻ തുടങ്ങി.
 
അത് കണ്ട് ദത്തൻ ഫോണും എടുത്ത് ബെഡിൽ വന്നിരുന്നു. കുറച്ച് നേരം ദത്തൻ തന്നെ ശ്രദ്ധിക്കുന്നില്ലാ എന്ന് മനസിലായതും വർണ വായിക്കൽ നിർത്തി അവളുടെ ബുക്കിൽ ഉള്ള കലാ പരിപാടിയിലേക്ക് കിടന്നു.
 
വർണ കാര്യമായി എന്താേ ചെയ്യുന്നത് കണ്ട് ദത്തൻ ശബ്ദം ഉണ്ടാക്കാതെ അവളുടെ പിന്നിൽ വന്ന് നിന്നു.
 
Principles of Marketing Management എന്ന ടോപ്പിക്കിനു താഴേയായി ഉള്ള ഒഴിഞ്ഞ സ്ഥലത്ത് പെൻസിൽ കൊണ്ട് ചിത്രം വരക്കുന്ന തിരക്കിൽ ആണ് കക്ഷി. ഒരു അച്ഛനും അമ്മയും അവരുടെ ഇടയിൽ കൈ പിടിച്ച് നിൽക്കുന്ന രണ്ട് കുട്ടികൾ.
 
അത് കണ്ട് ദത്തന് ചിരി വന്നിരുന്നു. പിന്നിൽ ആരോ നിൽക്കുന്ന പോലെ തോന്നിയതും വർണ തിരിഞ്ഞ് നോക്കി.
 
" ഇതാണോ നിന്റെ പഠിത്തം " ദത്തൻ ഗൗരവത്തിൽ ചോദിച്ചു.
 
" ആഹ് " അവൾ താൽപര്യമില്ലാതെ മൂളി. ശേഷം ബുക്ക് അടച്ച് വച്ച് വർണ ബെഡിൽ വന്നിരുന്നു.ദത്തൻ പുഞ്ചിരിയോടെ അവളുടെ മടിയിലേക്ക് തല വച്ചതും വർണ മുഖം തിരിച്ചു.
 
" അഛേടേ പൊന്നേ. ഇത് വല്ലതും നീ കാണുന്നുണ്ടോ വാവേ. ഈ അമ്മ അച്ഛയോട് പിണക്കമാ . അമ്മ പിണങ്ങിയാ അച്ഛക്ക് സങ്കടം വരില്ലേ " വർണയെ ഇടം കണ്ണിട്ട് നോക്കി ദത്തൻ പറഞ്ഞു.
 
" അല്ലെങ്കിലും നിന്റെ അമ്മക്ക് ഇപ്പോ അച്ഛയെ വേണ്ടാലോ. അമ്മയെ സ്നേഹിക്കാനും നോക്കാനും ഇപ്പോ ഒരുപാടാളുകൾ ആയി. അച്ഛ മാത്രം ഒറ്റക്ക് ആ .." മുഴുവൻ പറയുന്നതിന് മുൻപേ വർണ അവന്റെ വാ പൊത്തി.
 
" അങ്ങനെ പറയല്ലേ ദത്താ. ഞാൻ അങ്ങനെയൊന്നും .. എനിക്ക് ... "വർണ ആകെ കരഞ്ഞു പോയിരുന്നു.
 
" അയ്യെ എന്റെ കുട്ടി കരയുകയാണോ . ഞാൻ വെറുതെ പറഞ്ഞതല്ലേ . കരയാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ " ദത്തൻ അവളുടെ കണ്ണുകൾ തുടച്ചു.
 
" എനിക്ക് ഇപ്പോ വേഗം വേഗം സങ്കടം വരുകയാ . " അവൾ ചെറിയ കുട്ടികളെ പോലെ പറഞ്ഞതും ദത്തൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു.
 
" മൂഡ് സ്വിങ്ങ്സ് ഒക്കെ ഈ സമയത്ത് ഉണ്ടാകുമെടാ. സാരില്യാട്ടോ " ദത്തൻ അവളെ പതിയെ ബെഡിലേക്ക് കിടത്തി.
 
"ഉറങ്ങിക്കോട്ടോ . ഞാൻ കൂടെ തന്നെ ഉണ്ട് " ദത്തൻ അവളുടെ ചുണ്ടിൽ അമർത്തി ഉമ്മ വച്ച് അവളെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി.
 
***
 
ദിവസങ്ങൾ ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ മുന്നോട് ഓടി മറഞ്ഞു. വർണക്ക് ഇപ്പോ അഞ്ച് മാസമായി. അതോടെ ദത്തൻ ലോങ്ങ് ലീവ് എടുത്ത് വർണയെ നോക്കാൻ വീട്ടിൽ ഇരുന്നു.
 
വീട്ടിൽ കൂറെ ആളുകൾ ഉണ്ടെങ്കിലും ദത്തന് തന്നെ അവളുടെ കാര്യങ്ങൾ നോക്കണം എന്ന് നിർബന്ധമായിരുന്നു.
 
 
" ദത്താ.. ദത്താ. ഓടി വാ..വേഗം ഓടി വാ " വർണയുടെ അലർച്ച കേട്ട് ബാത്ത് റൂമിൽ കുളിച്ചു കൊണ്ടിരുന്ന ദത്തൻ ഓടിയിറങ്ങി വന്നു.
 
" എന്താ കുഞ്ഞേ . എന്താ പറ്റിയത്. വയ്യേ " അവൻ അവളുടെ അടുത്തേക്ക് വന്നു.
 
" ദത്താ വാവ അനങ്ങി " വർണ വയറിന്റെ ഒരു ഭാഗത്ത് കൈ വച്ച് പറഞ്ഞു.
 
" ഓഹ് മനുഷ്യനെ പേടിപ്പിച്ച് കളഞ്ഞല്ലോ പെണ്ണേ " ദത്തൻ അവളുടെ മുന്നിലായി മുട്ടുകുത്തി നിന്നു. ശേഷം അവളുടെ വയറിലേക്ക് കൈ വച്ചു.
 
" അനങ്ങുന്നില്ലലോ കുഞ്ഞേ .." അവൻ സങ്കടത്തോടെ പറഞ്ഞു.
 
" സാരില്യ. ഇനി അനങ്ങുമ്പോൾ ഞാൻ വിളിക്കാം " അവനെ വർണ ആശ്വാസിപ്പിച്ചു.
 
" അയ്യേ ഇതെന്താ നീ ഈ കോലത്തിൽ " വർണ അപ്പോഴാണ് അവനെ ശ്രദ്ധിച്ചത്. ആകെ സോപ്പിൽ കുളിച്ചാണ് അവന്റെ നിൽപ്പ്.
 
" പിന്നെ അമ്മാതിരി വിളിയായിരുന്നില്ലേ നീ വിളിച്ചേ. മനുഷ്യൻ പേടിച്ച് നല്ല ജീവനങ്ങ് പോയി " കൈയ്യിലെ സോപ്പിൻ പത അവളുടെ മൂക്കിൽ തുമ്പിൽ ചെറുതായി ആക്കി ദത്തൻ ബാത്ത് റൂമിലേക്ക് കയറി പോയി.
 
" ഇവൻ എന്തിനാ ഈ രാത്രി ഇങ്ങനെ കുളിക്കുന്നേ എന്തോ " വർണ സ്വയം പറഞ്ഞ് ബെഡിൽ വന്നിരുന്ന് റെസ്റ്റിലേക്ക് ചാരി ഇരുന്നു.
 
ദത്തൻ കുളി കഴിഞ്ഞ് വന്ന് സ്റ്റഡി ടേബിളിൽ വന്നിരുന്നു. ലീവായതിനു ശേഷം ദത്തൻ ഓഫീസ് കാര്യങ്ങളിൽ പാർവതിയേയും പപ്പയേയും സഹായിക്കാറുണ്ട്. 
 
" ദത്താ ഓടി വാ " ഫോണിൽ നോക്കി ഇരിക്കുന്ന വർണ പെട്ടെന്ന് പറഞ്ഞതും ദത്തൻ ബെഡിലേക്ക് കയറി അവളുടെ അടുത്തിരുന്നു.
 
വർണ അവന്റെ കൈ എടുത്ത് തന്റെ വയറിലേക്ക് വച്ചതും കുഞ്ഞ് കിക്ക് ചെയ്തു. അത് മനസിലായ ദത്തന്റെ കണ്ണുകൾ നിറഞ്ഞു.
 
അവൾ ഇട്ടിരിക്കുന്ന ടി ഷർട്ട് അല്പം ഉയർത്തി ദത്തൻ അവളുടെ വയറിലേക്ക് മുഖം ചേർത്തു.
 
" കുഞ്ഞ് കിക്ക് ചെയ്യുമ്പോൾ നിന്നക്ക് വേദനിക്കുന്നുണ്ടോ ദേവുട്ടാ"
 
" ഇല്ലാ "
 
" കള്ളം പറയല്ലേ "
 
" ഒരു കുഞ്ഞി വേദന . പക്ഷേ അതിലും ഒരു സുഖം ഉണ്ട് . നമ്മുടെ വാവാച്ചി അല്ലേ "
 
ദത്തൻ കാണുകയായിരുന്നു അവളിലെ അമ്മയിലേക്കുള്ള മാറ്റത്തെ . ദത്തൻ ലൈറ്റ് ഓഫ് ചെയ്ത് അവളുടെ അരികിൽ വന്നിരുന്നു.
 
" എന്റെ മടിയിലേക്ക് കിടക്കുമോ ദത്താ"
 
" വേണ്ടടാ . എന്റെ കുട്ടിക്ക് അല്ലെങ്കിൽ തന്നെ വയ്യാ "
 
" എനിക്ക് ഒരു കുഴപ്പവും ഇല്ല. കിടക്ക് ദത്താ" ദത്തൻ അവളുടെ മടിയിലേക്ക് തല വച്ച് അവളുടെ വയറിലേക്ക് ഉമ്മ വച്ചു.
 
" ദത്താ നമ്മുക്ക് baby girl വേണോ അതോ baby boy വേണോ. "
 
" എത് ബേബി ആണെങ്കിലും കുഴപ്പം ഇല്ല. നല്ല ആരോഗ്യമുള്ള ഒരു വാവയായാൽ മതി. എന്റെ കുട്ടീടെ ആഗ്രഹം എന്താ " ദത്തൻ ആകാംഷയോടെ ചോദിച്ചു.
 
" എനിക്കും എങ്ങനെ ആയാലും കുഴപ്പമില്ല. പക്ഷേ ആദ്യത്തെ മോനാണെങ്കിൽ രണ്ടാമത്തേത് മോള് ആയാ മതി"
 
" രണ്ട് മക്കളോ "
 
" മ്മ്. നമ്മുക്ക് രണ്ട് പേർ വേണം. നിന്നെ പോലെ ഒരു മോനും, എന്നെ പോലെ ഒരു മോളും . നല്ല രസമായിരിക്കും "
 
" രണ്ട് വാവ വേണോ കുഞ്ഞേ . നമ്മുക്ക് ഒരാള് പോരെ . എന്റെ കുട്ടിക്ക് രണ്ട് ഡെലിവറി ഒന്നും താങ്ങില്ല. "
 
" എനിക്ക് രണ്ട് പേര് വേണം. നീ അല്ലാലോ ഞാൻ അല്ലേ പ്രസവിക്കുന്നേ "
 
" പക്ഷേ ഇതിലെ  പകുതി അധ്വാനം എന്റെ അല്ലേ " അവൻ കള്ള ചിരിയോടെ പറഞ്ഞതും വർണയുടെ മുഖത്ത് നാണം തെളിഞ്ഞു.
 
" ഇതെന്താ എന്റെ പെണ്ണിന്റെ മുഖത്ത് നാണമൊക്കെ " അവൻ എണീറ്റ് വർണയുടെ കവിളിൽ ആയി കടിച്ചു.
 
" എന്റെ കുഞ്ഞാവ ഒന്നിങ്ങ് വരട്ടെ . എന്നിട്ട് വേണം എന്നിക്ക് എന്റെ പെണ്ണിനെ ഒന്ന് നന്നായി സ്നേഹിക്കാൻ " അവളെ ബെഡിലേക്ക് കിടത്തി ദത്തൻ പറഞ്ഞു
 
" നിനക്ക് എന്താ ദത്താ ഒരു നാണമില്ലേ . ഇങ്ങനെയൊക്കെ പറയാൻ "
 
" എനിക്ക് എന്തിന് നാണം. ഞാൻ എന്റെ പെണ്ണിനോടല്ലേ പറയുന്നത്. പിന്നെ നാണം ഇല്ലാത്തതിന്റെ തെളിവ് ആണല്ലോ ഇത് " 
 
വർണയുടെ വയറിൽ തൊട്ടു പറഞ്ഞതും വർണ പതിയെ അവന്റെ കയ്യിലേക്ക് അടിച്ചു.
 
പിന്നേയും ദിവസങ്ങൾ കടന്നുപോയി
 
 
( തുടരും)
 
പ്രണയിനി
 
രണ്ട് ദിവസം വയ്യാത്തതു കൊണ്ടാട്ടോ സ്റ്റോറി ഇല്ലാഞ്ഞത്. വേറെ ഒന്നും അല്ലാ വെറുതെ വീട്ടിൽ ഫുൾ ടൈം ഫോണിൽ കളിക്കുന്ന ആൾക്ക് വരുന്ന കാര്യം തന്നെ. കണ്ണു വേദനാ . അതാ 2 ദിവസം സ്റ്റോറി ഇല്ലാഞ്ഞത്
 
 
നിങ്ങളെ പോലെ എനിക്കും സ്റ്റോറി അവസാനിക്കുന്നതിൽ സങ്കടം ഉണ്ട്. പക്ഷേ ഇനിയും വലിച്ച് നീട്ടിയാൽ ആകെ ബോർ ആയി പോവും. മാത്രമല്ല ഞാനു ഇനി എക്സാം അഡ്മിഷൻ അങ്ങനെയൊക്കെ തിരക്കിലേക്ക് പോകുകയാണ്. അപ്പോ ഈ സ്റ്റോറി ചിലപ്പോ നല്ല രീതിയിൽ തുടരാൻ സാധിക്കണം എന്നില്ല. എന്നാലും ഞാൻ already തുടങ്ങി വച്ച സ്റ്റോറി continue ചെയ്യും ട്ടോ 
 

എൻ കാതലെ - 106

എൻ കാതലെ - 106

4.7
11246

Part-106   ഫോണിൽ അലറാം അഞ്ച് അടിച്ചതും പാർവതി പതിയെ കണ്ണ് തുറന്നു. കമിഴ്ന്നു കിടക്കുന്ന തന്റെ നഗ്നമായ പുറത്ത് തല വച്ച് തന്നെ ചുറ്റി പിടിച്ച് കിടക്കുന്ന ധ്രുവിയുടെ കൈകൾ പതിയെ എടുത്ത് മാറ്റി.   ശേഷം അവന്റെ നെറ്റിയിലായി ഉമ്മ വച്ച് പുതപ്പ് വാരി ചുറ്റി പാർവതി എണീറ്റു. അപ്പോഴേക്കും ധ്രുവിയുടെ കൈകൾ അവളുടെ ഇടുപ്പിലൂടെ ചുറ്റി ബെഡിലേക്ക് ഇട്ടിരുന്നു.   " കൈ എടുത്തേ ധ്രുവി. "   " കുറച്ച് നേരം കൂടി കിടക്ക് പെണ്ണേ .." അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് ധ്രുവി പറഞ്ഞു.   " ഇപ്പോ തന്നെ സമയം വൈകി. ഇന്ന് വർണയുടെ ബേബി ഷവർ ഫങ്ങ്ഷൻ ഉള്ളത് അല്ലേ. 8 മണി ആവുമ്പോഴേക