Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 65

നിരഞ്ജൻറെ സ്വന്തം പാറു  Chapter 65
 
വീട്ടിൽ എത്തിയ മായ വാസുദേവനോടും ലളിതയോടും എല്ലാം വിശദീകരിച്ചു തന്നെ പറഞ്ഞു. എല്ലാം കേട്ട് വാസുദേവൻ പറഞ്ഞു.
 
“മോളെ നമ്മളെക്കൊണ്ട് സാധിക്കുന്നത് ആണെങ്കിൽ നമ്മുടെ ആവശ്യമുള്ളവർക്ക് ഹെൽപ്പ് ചെയ്യണം.”
 
അവൾ തലയാട്ടിക്കൊണ്ട് അകത്തേക്ക് പോയി.
 
ആ സമയം അയാൾ മനസ്സിൽ പറഞ്ഞു.
 
“നിരഞ്ജൻ നിൻറെ ഭർത്താവാണ്. അത് നീ ആക്സെപ്റ്റ് ചെയ്യാൻ സമയമെടുക്കും ആയിരിക്കും. എന്നാലും അവനെ നോക്കേണ്ടത് നിൻറെ കടമയാണ്.”
 
മായ കുളിച്ചു വരുന്ന സമയം കൊണ്ട് ലളിത ഒരു പാത്രത്തിൽ ചോറും കറികളും നിറച്ചു വെച്ചു. മായ ഫ്രഷായി വന്നു. ഒരു ജീൻസും ടോപ്പും ആണ് ഇട്ടിരുന്നത്. ലളിത വിളമ്പി കൊടുത്ത ഭക്ഷണം കഴിച്ച് അവൾ നിരഞ്ജനുള്ള ഭക്ഷണവുമായി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.
 
Stella അവളെ കാത്തു എൻട്രൻസിൽ തന്നെ നിൽപ്പുണ്ടായിരുന്നു. അവൾ റൂം നമ്പർ പറഞ്ഞു കൊടുത്തു.
 
വിഐപി വാർഡിലാണ് റൂം. അവൾ റൂമിൽ ചെന്നപ്പോൾ നിരഞ്ജൻ കണ്ണുകളടച്ച് സുഖമായി ഉറങ്ങുന്നു. കയ്യിൽ trip പ്പുണ്ടായിരുന്നു. റൂമിൽ അവൻറെ അടുത്ത് ഒരു നഴ്സ് നിൽപ്പുണ്ടായിരുന്നു.
 
മായയെ കണ്ട് നഴ്സ് ചോദിച്ചു.
 
“നിങ്ങളാണോ പാറു?”
 
“No, I am Maya. എന്താണ് നിങ്ങൾ അങ്ങനെ ചോദിച്ചത്?”
 
മായ ആ നഴ്സിനോട് തിരിച്ചു ചോദിച്ചു.
 
“സാറിനെ ഇവിടെ കൊണ്ടു വന്നപ്പോൾ തൊട്ട് ഏതോ പാറുവിൻറെ പേര് വിളിക്കുന്നത് കേൾക്കാമായിരുന്നു. അതുകൊണ്ട് ചോദിച്ചതാണ്.”
 
“സാറോ?”
 
അതിശയത്തോടെയാണ് മായ നഴ്സിനോട് ചോദിച്ചത്.
 
“Yes, Madam... He is one of the owners of this hospital. ഈ ഹോസ്പിറ്റൽ മേലേടത്തു ഗ്രൂപ്പിൻറെതാണ്.”
 
“Madam...”
 
ആ നേഴ്സ് സംശയത്തോടെ ചോദിക്കുന്നത് കേട്ട് മായ പറഞ്ഞു.
 
“ഞാൻ ഇവിടെയുണ്ടായിരുന്ന സ്റ്റെല്ലയോടൊപ്പം ജോലി ചെയ്യുന്ന ആളാണ്. സ്റ്റെല്ലക്ക് വീട്ടിൽ പോകണമായിരുന്നു. അതുകൊണ്ട് ഞാൻ അവർക്ക് പകരമായി വന്നതാണ്. എനിക്ക് ഡോക്ടറെ ഒന്ന് കാണണമായിരുന്നു.”
 
അവരിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകാതിരിക്കാൻ മായ പെട്ടെന്ന് തന്നെ ചോദിച്ചു.
 
“ഇന്ന് ഡിസ്ചാർജ് കിട്ടുമോ എന്ന് അറിയാൻ വേണ്ടിയാണ്.”
 
മായയുടെ ചോദ്യം കേട്ട് അവർ മറുപടി പറഞ്ഞു.
 
“ഇന്ന് നോക്കണ്ട മാഡം. He is drunk. മാത്രമല്ല ഇതുവരെ ബോധവും വന്നിട്ടില്ല.”
 
അതുകേട്ട് മായ മനസ്സിൽ പറഞ്ഞു.
 
‘ബോധം വരാൻ ഇയാൾക്ക് ബോധം ഉണ്ടായാൽ അല്ലേ? ഇല്ലാത്ത സാധനം എങ്ങനെ വരാനാണ്?’
 
അവൾ ആലോചിച്ചു നിന്നപ്പോൾ നഴ്സ് പറഞ്ഞു.
 
“മാഡം ഡോക്ടർ അവിടെ ക്യാബിനിൽ ഉണ്ടായിരിക്കും, നിങ്ങൾ പോയി കണ്ടോളൂ.”
 
അവൾ നിരഞ്ജനെ ഒന്നു കൂടി നോക്കിയ ശേഷം റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി.
 
 പിന്നെ അല്പനേരം ചിന്തിച്ചു നിന്നു.
 
അതിനു ശേഷം ഹോസ്പിറ്റലിൽ നോക്കുന്നത് ഗിരി ആയതു കൊണ്ട് അവൾ ഗിരിയെ വിളിച്ചു.
 
ഗിരി ഫോൺ അറ്റൻഡ് ചെയ്തു. മായയുടെ ഫോൺ ആയതു കൊണ്ട് തന്നെ സന്തോഷത്തോടെ അവൻ ചോദിച്ചു.
 
“എന്താണ് പെങ്ങളെ ഇത്ര പെട്ടെന്ന് ഒരു വിളി. അവിടെ സുഖമല്ലേ?”
 
“Giri actually...”
 
“എന്താ മോളേ ഒരു സ്റ്റാർട്ടിങ് ട്രബിൾ? എന്തെങ്കിലും പ്രശ്നമുണ്ടോ? അവനുമായി പിന്നെയും വഴക്കിട്ടോ? അതോ അവൻ മോളെ ചീത്ത പറഞ്ഞോ?”
 
“Yes, Giri... there is a small issue. Niranjan... Niranjan is drunk and now he is in the hospital.”
 
അതുകേട്ട് ഗിരി പറഞ്ഞു.
 
“ഇത്രയേ ഉള്ളൂ... മോളെന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ?”
 
“പേടിക്കേണ്ട. Don't worry Maya... First, you relax and tell me what exactly happened?”
 
അവൾ Stella യിൽ നിന്നും അറിഞ്ഞതും, തനിക്ക് അറിയാവുന്നതും, നഴ്സ് പറഞ്ഞതും, എല്ലാം വിശദമായി തന്നെ പറഞ്ഞു. എല്ലാം കേട്ടശേഷം ഗിരി പറഞ്ഞു.
 
“Maya, can you be with him tonight, or do I have to arrange a nurse for him?”
 
അതിന് മറുപടിയായി മായ ഒന്നും പറയാതെ നിൽക്കുന്നത് കൊണ്ട് ഗിരി പിന്നെയും പറഞ്ഞു.
 
“Maya, മോളേ, I can arrange one nurse for him, it is not a big issue, but I think...”
 
“മനസ്സിലായി, ഒരു രാത്രിയുടെ കാര്യമല്ലേ ഞാൻ നിന്നോളാം.”
 
ഗിരി പറയാൻ വിഷമിക്കുന്നത് കണ്ടു മായ പറഞ്ഞു.
 
അവളുടെ സംസാരം ഗിരിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർത്തി.
 
“That's too kind ok you Maya. Rest I can manage from here only. The only problem for me is to handle him once he is up from his sleep. For that, I think you are the best option. That's the reason I was telling you to be with him tonight. If anyone of us is there, when he will be up it will make things a little easier to handle other than a nurse.”
 
ഗിരി പറയുന്നതു കേട്ട് മായാ പറഞ്ഞു.
 
“എനിക്ക് മനസ്സിലായി ഗിരി എന്താണ് എന്നോട് ഇവിടെ നിൽക്കാൻ പറഞ്ഞത് എന്ന്. സാരമില്ല ഒരു രാത്രി അല്ലേ… I can manage it. Please take good care of the rest because I don't have any idea about hospital dealings.”
 
“That’s ok Maya. You are taking care of our big issue... Niranjan... Rest is an easy task …”
 
ഗിരി പറയുന്നത് കേട്ട് മായയും കൂടെ ഗിരിയും ചിരിച്ചു.
 
പിന്നെ മായ പറഞ്ഞു.
 
“So, you also know he is a troublemaker.”
 
“Who don’t know that Maya…”
 
ഗിരി പറഞ്ഞു.
 
“മോളെ വെറുതെ വേണ്ട… അവനെങ്ങാനും കേട്ട് എഴുന്നേറ്റാൽ...”
 
അത്രയും പറഞ്ഞ് രണ്ടു പേരും ചിരിച്ചു.
 
പിന്നെ ഗിരിയോട് മായ പറഞ്ഞു.
 
“I will be with him, and I can manage him. You don't worry about him.”
 
അവൾ ഒന്നും ആലോചിക്കാതെ ആണ് അങ്ങനെ പറഞ്ഞതെങ്കിലും ഗിരി അവൾ പറഞ്ഞതിൻറെ ഇന്നർ മീനിങ് ആലോചിച്ച് ചിരിച്ചു പോയി.
 
ഗിരിയോട് സംസാരിച്ച ശേഷം മായ തിരിച്ച് നിരഞ്ജൻറെ റൂമിലോട്ടു തന്നെ ചെന്നു.
 
ആ സമയം നഴ്സ് ചോദിച്ചു.
 
“ആഹാ ഇത്ര പെട്ടെന്ന് ഡോക്ടറെ കണ്ടുവോ?”
“No, I didn't go there.”
 
അവർ സംസാരിച്ചു നിൽക്കുമ്പോൾ ഹെഡ് ഡോക്ടറും രണ്ടു മൂന്നു സീനിയർ ഡോക്ടറും റൂമിലോട്ട് പെട്ടെന്ന് കയറി വന്നു.
 
അവർ നിരഞ്ജനെ പരിശോധിച്ചു. പിന്നെ നഴ്സിനെ ഒത്തിരി വഴക്കു പറഞ്ഞു.
 
“നിരഞ്ജൻ സാറിനെ അഡ്മിറ്റ് ചെയ്തിട്ട് എന്നെ എന്താണ് അറിയിക്കാതിരുന്നത്?”
 
Head ഡോക്ടർ അവരോട് ചോദിച്ചു.
 
നഴ്സ് ഒന്നും പറയാതെ തല താഴ്ത്തി നിന്നു.
പിന്നെ ആ ഡോക്ടർ തിരിഞ്ഞ് മായയോട് പറഞ്ഞു.
 
“Sorry madam. It's our mistake.”
 
ഹെഡ് ഡോക്ടർ മായയോട് സംസാരിക്കുന്ന രീതിയിൽ നിന്നും അവിടെയുള്ള എല്ലാവർക്കും മനസ്സിലായി മായ ഒരു സാധാരണ ബൈസ്റ്റാൻഡർ അല്ല എന്ന്. അവൾക്ക് സീനിയർ ഡോക്ടർ നൽകുന്ന റെസ്പെക്ട് ഇൽ നിന്നും ഒന്നു മനസ്സിലാക്കാം. 
 
Maya is someone very important to Niranjan and family.
 
ഈ സമയം ഹെഡ് ഡോക്ടർ മയയോട് നിരഞ്ജൻറെ ഇപ്പോഴത്തെ അവസ്ഥ വിശദീകരിക്കുകയായിരുന്നു.
 
“He is absolutely fine now. The thing is that he is dehydrated because of his continuous consumption of alcohol last night. The only thing is that he must take good rest tonight, then he should be fine by tomorrow morning. If you want to go home, please go ahead. We can handle it and, I will arrange a dedicated nurse for his duty tonight...”
 
അതുകേട്ട് മായ പറഞ്ഞു.
 
“Oho… no need to do all that. I am spending time with him tonight. And yes, thanks for your special concern. If there is nothing to bother in his health, please go ahead and do your duty. I know doctor's time is very precious especially when they are on duty.”
 
മായയുടെ സംസാരം ഡോക്ടർസിന് അത്ഭുതമായിരുന്നു. അതുകൊണ്ടു തന്നെ അവർ മനസ്സോടെ നന്ദി പറഞ്ഞു.
 
“Thank you very much for understanding the situation well and for your support too. If you have any annoyance, please let us know. No need to bother Giri Sir.”
 
അതുകേട്ട് മായ പറഞ്ഞു.
 
“I informed Giri only because I have to inform someone in Niranjan's family. Other than that, I don't have any complaints about anything rather than that I just came here.”
 
മായ പറയുന്നത് കേട്ട് ഡോക്ടർ പറഞ്ഞു.
 
“Take care of yourself. We are here for any of your services.”
 
“Thank you doctor.”
 
മായ പുഞ്ചിരിയോടെ ഡോക്ടറെ നോക്കി പറഞ്ഞത് കണ്ടു അവർ പുറത്തേക്കിറങ്ങി.
 
“ഇന്നലെ ന്യൂസിൽ കണ്ടത് ഇവരെയാണോ? എന്തു നല്ല പെരുമാറ്റം and she seems to be a kind person. Besides that, she is ready to listen and understand the present situation without making much sound. Usually, this rich brath, especially high society ladies just blabbered without any sagacity, but she is unlike them.”
 
അങ്ങനെ ഓരോന്ന് സംസാരിച്ചു അവർ അവരുടെ കാബിനിലേക്ക് പോയി.
 
എല്ലാവരും പോയതും മായ ഡോർ അടച്ചു നിരഞ്ജൻറെ അടുത്തു വന്നു. പിന്നെ കുറച്ചു നേരം നിരഞ്ജനെ നോക്കി നിന്നു.
 
സാവധാനം ഒരു ചെയർ എടുത്ത് ബെഡിനടുത്ത് ഇട്ടു. ക്ഷീണം കാരണം നിരഞ്ജൻറെ ബെഡിൽ തല വെച്ച് അവൾ ഉറങ്ങിപ്പോയി.
 
ഇന്നലത്തെ ട്രാവലും ടെൻഷനും കൂടാതെ ഇന്നത്തെ ഓഫീസിലെ hectic ആയ ദിവസവും ഒക്കെ ആയതു കൊണ്ട് അവൾ പെട്ടെന്നു തന്നെ ഉറങ്ങിപ്പോയി. ഫിസിക്കലി അവൾ ഒത്തിരി ക്ഷീണിച്ചു പോയിരുന്നു.
 
ഏതാനും മണിക്കൂറുകൾക്കു ശേഷം നിരഞ്ജൻ മെല്ലെ കണ്ണു തുറന്നു. അവൻ ചുറ്റും നോക്കി. താനൊരു ഹോസ്പിറ്റലിൽ ആണെന്ന് അവനു മനസ്സിലായി.
 
തലവേദന എടുക്കുന്നു.
 
അതുകൊണ്ട് രണ്ട് കൈയും എടുത്ത് തലതീരുമാൻ നോക്കിയതും ഒരു കയ്യിൽ ട്രിപ്പ് ഇട്ടിരിക്കുന്നത് അവൻ കണ്ടു. മറുകൈയ്യിൽ ആരോ പിടിചിരിക്കുന്നത് അവൻറെ ശ്രദ്ധയിൽപ്പെട്ടു.
 
അത് ഒരു പെണ്ണാണെന്ന് മനസ്സിലായതും അവൻ കൈ പെട്ടെന്ന് വലിച്ചു.
 
തൻറെ കയ്യിൽ നിന്നും നിരഞ്ജൻറെ കൈ വലിക്കുന്നത് കണ്ടു മായ ഞെട്ടി എഴുന്നേറ്റു.
തൻറെ കയ്യിൽ പിടിച്ചിരുന്നത് തൻറെ പാറു ആണ് എന്ന് കണ്ട നിരഞ്ജൻ ഞെട്ടി കൊണ്ട് അവളോട് ചോദിച്ചു.
 
“What happened to you? Why are you here?”
 
ഉറക്കത്തിൽ നിന്ന് പെട്ടെന്ന് ഞെട്ടി എഴുന്നേറ്റതും പോരാഞ്ഞിട്ട് നിരഞ്ജൻറെ ചോദ്യം കൂടി ആയപ്പോൾ മായ ആകെ വണ്ടറടിച്ചു പോയി.
 
അവൾ അവനെ തുറിച്ചു നോക്കി നിൽക്കുന്നത് കണ്ടു നിരഞ്ജൻ ഒരു വിധത്തിൽ എഴുന്നേറ്റ് ഇരിക്കാൻ ശ്രമിച്ചു.
 
അവൻ ഇരിക്കാൻ ശ്രമിക്കുന്നത് മനസ്സിലാക്കി മായ പറഞ്ഞു.
 
“Don't move, it will heart you.”
 
നിരഞ്ജൻ അവൾ പറയുന്നത് കേട്ട് സംശയത്തോടെ അവളെ നോക്കി. പിന്നെ പറഞ്ഞു.
 
“I want to go to the fresh room.”
 
അതുകേട്ട് മായ പറഞ്ഞു.
 
“ട്രിപ്പ് ഇട്ടിട്ടുണ്ട്. അതു ഓഫാക്കിയ ശേഷം വേണം ഇവിടെ നിന്നും ഇറങ്ങാൻ. ഞാൻ പോയി നഴ്സിനെ വിളിക്കാം.”
 
മായയെ നോക്കി നിരഞ്ജൻ പറഞ്ഞു.
 
“No need to call anyone. I can manage or you come here.”
 
നിരഞ്ജൻ പറയുന്നതു കേട്ട് മായ സംശയത്തോടെ അവനെ നോക്കി അവന് അടുത്തേക്ക് നീങ്ങി നിന്നു. പിന്നെ പറഞ്ഞു.
 
“I don't know how to stop this. Let me call...”
 
അവൾ പറയുന്നത് കേട്ട് ദേഷ്യത്തോടെ നിരഞ്ജൻ തൻറെ ഇടത്തെ കൈ ഉപയോഗിച്ച് ട്രിപ്പ് disconnect ചെയ്യാൻ ശ്രമിക്കുകയായിരുന്നു. അതു കണ്ട് മായ പറഞ്ഞു.
 
“Tell me what to do?”
 
നിരഞ്ജൻ അവളെ ഒന്നു നോക്കിയ ശേഷം അവൾക്ക് വേണ്ട ഇൻസ്ട്രുക്ഷൻസ് നൽകി.
നിരഞ്ജൻ പറഞ്ഞത് അതുപോലെ തന്നെ മായ ചെയ്തു.
 
 

നിരഞ്ജൻറെ സ്വന്തം പാറു  Chapter 66

നിരഞ്ജൻറെ സ്വന്തം പാറു  Chapter 66

4.8
17862

നിരഞ്ജൻറെ സ്വന്തം പാറു  Chapter 66   അതിനു ശേഷം നിരഞ്ജൻ എഴുന്നേറ്റ് ഫ്രഷ് റൂമിൽ പോയി വന്നു.   മായാ താൻ കൊണ്ടു വന്ന ബാഗിൽ നിന്നും ഒരു ടവൽ എടുത്തു അവനു നൽകി.   അതു കണ്ടു അവൻ സംശയത്തോടെ അവളെ നോക്കി.   അവൻറെ നോട്ടത്തിൻറെ അർത്ഥം മനസ്സിലാക്കിയ മായ പറഞ്ഞു.   “I came here only after I went home…”   അവൾ പറഞ്ഞത് ശ്രദ്ധയോടെ കേട്ട ശേഷം നിരഞ്ജൻ ചോദിച്ചു.   “What happened to me? Why I am here?”   അവൻ ചോദിക്കുന്നത് പൂർണ്ണമായും ഇഗ്നോർ ചെയ്തു അവൾ ചോദിച്ചു.   “Are you hungry?”   മായയുടെ ചോദ്യം കേട്ട് ദേഷ്യത്തോടെ നിരഞ്ജൻ പറഞ്ഞു.   “Excuse me?”   എന്നാൽ മായ അവനെ പൂർണമായും ശ്രദ്ധിക്കാതെ താ